അവന്റെ ലോകം💫🕊️

Start from the beginning
                                    

: അമ്മ.... കുക്കൂന് ഇവിടെ ഇരുന്ന് വയ്യാതെയായി.. 🥲

നിത : എന്റെ കുക്കൂന് ബോർ അടിച്ചോ.... അതാ അമ്മ ഓടി വന്നത് നമുക്ക് പുറത്തൊക്കെ ഒന്നു പോയാലോ??

: ശെരിക്കും പോകുമോ?? അമ്മ പറ്റിക്കും അച്ഛാക്ക് ഇഷ്ടക്കില്ല 😕

നിത : അച്ഛാ വേരൂല നമ്മൾ മാത്രയുള്ളൂ 🥰

: ആണോ.... എങ്കിൽ ഞാൻ വരാം 🥰

അങ്ങനെ എന്തൊക്കെയോ പറഞ്ഞുവീടിന്റെ പടി ഇറങ്ങി, മടക്ക യാത്രയ്ക്ക് ആഗ്രഹിക്കാതെ ഒരു യാത്ര....

യാത്രയിൽ ഉടനീളം കുക്കു ഓരോന്ന് ചോദിച്ചുകൊണ്ടേയ് ഇരുന്നു പക്ഷേ അവനു ഉത്തരം നൽകാൻ ഉണ്ടെങ്കിലും അത് അവനു മനസിലാകില്ലയെന്ന ഉറപ്പ് ഉണ്ടായിരുന്നു....

യാത്ര അവസാനിച്ചത് തമിഴ്‌നാട്ടിലെ തേനിയിലാണ്...

ഭാഷ കൂടി അറിയാതെ, എന്തു ചെയ്യണമെന്ന് അറിയാതെ ഒന്നും അറിയാത്ത അവന്റെ കൈയും പിടിച്ച് മുന്നോട്ടു നടന്നു....

വഴിയിലൂടെ പോകുമ്പോൾ പലരും എന്തോ അന്യഗ്രഹ ജീവിയെ കണ്ടതുപോലെ നോക്കുണ്ട്....അതിനെ ഒന്നു വക വയ്ക്കാതെ അടുത്തുള്ള കടയിലേക്ക് പോയി... അറിയാവുന്ന രീതിയിൽ അവരോടു സംസാരിച്ച് കുക്കൂന് വേണ്ട ഭക്ഷണം വാങ്ങി താനും കഴിച്ചു.... പൈസ കൊടുത്ത് തിരിഞ്ഞപ്പോൾ കടക്കാരൻ വിളിച്ചു....

ѕтσяιєѕ σf ναяισυѕ ℓуf 👣Where stories live. Discover now