BETWEEN 💔 US 4

Start from the beginning
                                    

""ടാ....."" എന്നൊരു അലർച്ച കേട്ടാണ് കണ്ണുകൾ തുറന്നെ... അലർച്ച കേട്ട ഭാഗത്തേക്ക്‌ നോക്കിയപ്പോഴാ ഞാൻ ഇടിച്ച മതിലിന്റെ പേര് മഹാദേവ് ആണെന്ന് മനസ്സിലായെ....എന്റെ ഉറക്കമൊക്കെ ഏതുവഴിക്കാ പോയെന്നു പോലും അറിയില്ല...

"" എവിടെ നോക്കിയാടാ നടക്കുന്നെ....മുഖത്ത് രണ്ട് കണ്ണുണ്ടല്ലോ.... നോക്കി നടന്നൂടെ "" എന്റമ്മോ കലിപ്പിച്ചു നോക്കുന്ന ആ നോട്ടം ഉഫ്ഫ്!! ഒരു രക്ഷയുമില്ല....ദേഷ്യപെടുമ്പോഴും വായ് നോക്കാൻ എന്നെ കഴിഞ്ഞേ ഉള്ളു... ശ്ശോ ഞാൻ ഒരു സംഭവം തന്നെ.....

"" അതെങ്ങനാ ഏതു സമയത്തും ദിവാസ്വപ്നം കണ്ട് നടക്കല്ലേ.... വല്ലപ്പോഴും ഭൂമിയിലേക്ക് ഇറങ്ങി വന്ന് കണ്ണ് തുറന്നു നടക്ക് "" എന്നും പറഞ്ഞോണ്ട് ദേഷ്യത്തിൽ ഒരൊറ്റ പോക്ക്... ശ്ശെടാ എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ....വായ് നോക്കിയ സുഖമൊക്കെ മൊത്തത്തിൽ പോയി കിട്ടി...

ദുഷ്ടൻ... ഇത്ര ദേഷ്യപ്പെടാൻ വേണ്ടി ഇവിടെ എന്താപ്പോ ഉണ്ടായേ?? ഞാനൊന്ന് പോയി ഇടിച്ചു... അതല്ലേ ഉണ്ടായുള്ളൂ... അങ്ങേരുടെ അലർച്ച കേട്ടാൽ ഞാൻ വേറെ എന്തോ വല്ല്യ അപരാധം ചെയ്ത പോലെയാ... കാലമാടൻ... നോക്കിക്കോ ഇതിനുള്ളതൊക്കെ ഞാൻ നിങ്ങളെക്കൊണ്ട് അനുഭവിപ്പിക്കും മനുഷ്യാ...ഹും...

പെട്ടെന്ന് എന്തോ പുറത്ത് വന്ന് അടിച്ചപോലെ തോന്നി തിരിഞ്ഞു നോക്കിയപ്പോഴാ ആ മനു തെണ്ടി നിന്ന് ഇളിച്ചോണ്ട് നിക്കുന്ന കണ്ടത്...ഇവൻ ഇത്ര പെട്ടെന്ന് വന്നോ.... ചിലപ്പോ അമ്മയെങ്ങാനും വിളിച്ച് പറഞ്ഞിട്ടുണ്ടാകും.....ഈശ്വരാ ഇവൻ വെല്ലോം കണ്ടുകാണോ... എന്നാ പിന്നെ മാനോം പോയി.. എന്നെ ഇനി കളിയാക്കാൻ ഒരു കാരണവുമായി... കണ്ടുകാണല്ലേ ഭഗവാനെ...

"" ഔ...എന്താടാ പന്നി... മനുഷ്യന്റെ പുറം പോയി... ""

""അത് പിന്നെ നീ ഇവിടെ എന്തോ സ്വപ്നം കണ്ട് നിക്കുവാണെന്നു തോന്നി.. അതാ ."" നല്ലപോലെ ഇളിച്ചോണ്ടാ അവൻ പറയുന്നേ...അപ്പോ ഇവൻ കണ്ടിട്ടില്ലെന്ന തോന്നണേ...ഹോ..സമാധാനം

"" അതിന്... ഇങ്ങനെ വന്ന് ഇടിക്കണമായിരുന്നോ.... മനുഷ്യന്റെ പുറം പോയി... സാമദ്രോഹി""
അവനെ ഒന്നു കലിപ്പിച്ചു നോക്കി ഞാൻ പറഞ്ഞു..

BETWEEN  💔 USWhere stories live. Discover now