28.🔞🖤DARK LOVE🖤🔞‼️[BL]

Start from the beginning
                                    

" എന്താടാ ഒരു മൈൻഡ് ഇല്ലാതെ.. "

പുഞ്ചിരിയോടെ ചോദിക്കുന്നവളെ നോക്കി ഒന്നും മിണ്ടാതെ അതെ നിൽപ്പ് തുടർന്നു.....

" ദക്ഷ് ഏട്ടാ.... ഈ ഋഷി ക്ക് എന്നെ ഒരു മൈൻഡ് ഇല്ല... അല്ലേൽ എല്ലാം കാര്യവും എന്നോട് പറയുന്നവനാ... എന്നിട്ട് നാട്ടിലേക്ക് വരുന്നത് ഒന്നും അവൻ എന്നോട് പറഞ്ഞില്ല.. "

മല്ലിക യെ കണ്ടപ്പോൾ അവൻ അവിടെ ഇരിക്കുന്ന ദക്ഷ് നെ കണ്ടതും പോലും ഇല്ലായിരുന്നു മല്ലിക പറഞ്ഞത് കേട്ടപ്പോൾ ആയിരുന്നു ഋഷി ദക്ഷ് നെ കാണുന്നത് തന്നെ...
ദക്ഷ് നെ നോക്കി പരിഭവത്തോടെ പറയുന്നവളെ നോക്കി ഒന്ന് നെടുവീർപ്പിടാൻ മാത്രേ അവന് കഴിഞ്ഞുള്ളു.....

' അതിന് അവൻ ഇപ്പൊ എന്നെ തന്നെ മൈൻഡ് ഇല്ല.. പിന്നെയാ.. ' ദക്ഷ് ആത്മ

മല്ലിക പറയുന്നതും കേട്ട് ഒന്ന് പുഞ്ചിരിക്കുക അല്ലാതെ അവൻ ഒന്നും പറഞ്ഞില്ല....


മുറിയിൽ കണ്ണാട്ടി ക്ക് മുന്നിൽ തന്റെ പ്രതിഭിഭം നോക്കി നിൽക്കുവാണ് കാവ്യാ... കൂടെ  മല്ലിക യും മിത്രയും ഉണ്ട്..

ലൈറ്റ് ബ്ലൂ ചുരിദാർ ആണ് വേഷം... സാരീ ഉടുപ്പിക്കാൻ നന്ദിത അമ്മ കുറെ നോക്കി എങ്കിലും.... പെണ്ണ്കാണൽ അല്ലെ അല്ലാതെ കല്യാണം ഒന്നും അല്ലല്ലോ... എന്നും പറഞ്ഞു കാവ്യാ ഉറഞ്ഞു തുള്ളിയതും നന്ദിത സാരീ എന്ന ശ്രമം ഉപേക്ഷിച്ച ചുരിദാർ തന്നെ ഉറപ്പിച്ചു.....

ഒരു ചുരിദാർ മാത്രം ഇട്ട് മുടി മുന്നിലേക്ക് മടഞ്ഞിട്ട് മുഖത് യാതൊരു ചമയവും ഇല്ലാതെ വന്ന് നിൽക്കുന്നവളെ കണ്ട് നന്ദിത അമ്മ ടെ മുഖം ചുളിഞ്ഞു...കാവ്യാ വൃത്തിക്ക് ഒരുങ്ങില്ലെന്ന് മനസിലായപ്പോൾ ആയിരുന്നു മിത്ര യെയും മല്ലിക യെയും കൂടെ പറഞ്ഞു അയച്ചത്....

ഇപ്പൊ കണ്ണ് ചെറുതായി എഴുതി ഒരു വെള്ള കുഞ്ഞു പൊട്ടും കുറച്ചു ലിപ്സ്റ്റിക് ഉം പൌഡർ ഉം ഒക്കെ ഇടുവിപ്പിച്ചു... ഒരു കൊച്ചു സുന്ദരി ആക്കി മാറ്റി അവർ...

" അവർ വന്നൂട്ടോ.... "

മുത്തശ്ശി അടുക്കളയിലേക്ക് ചെന്ന് അടക്കം പറഞ്ഞതും പിന്നെ എല്ലാം എടുപ്പിടിന്ന് ആയിരുന്നു... കാവ്യാ ഒരു  മൂലക്ക് നിർവികരമായി നിൽപ്പുണ്ട്...

🔞🖤DARK LOVE🖤🔞‼️[BL]Where stories live. Discover now