27.🔞🖤DARK LOVE🖤🔞‼️[BL]

Magsimula sa umpisa
                                    

" നി എന്തോ ചെയ്യ്... "

പ്രണവ് പറഞ്ഞതും കിച്ചു ഒന്ന് ആലോചിച്ചിട്ട്.... ഫോൺ എടുത്ത് കാവ്യാ ദേഷ്യം നമ്പർ ലേക്ക് കാൾ ചെയ്തു....

നാളെ ഇപ്പൊ ന്താ ചെയ്യാ ന്ന് ആലോചിച്ചു തിരിഞ്ഞും മറിഞ്ഞും കിടക്കുവാണ് കാവ്യാ... അപ്പോഴാണ് ഫോൺ റിങ് ചെയ്തത്....

ആദി കാളിങ്......

കിച്ചു ന്റെ നമ്പർ കാവ്യാ ആദി എന്നാണ് സേവ് ചെയ്തത്....
അത് കണ്ടതും അവളുടെ ഉള്ളിലെ ടെൻഷൻ ഒക്കെ എവിടെയോ പോകുന്നത് അവൾ അറിഞ്ഞു... ഒന്ന് ചിരിച്ചു കൊണ്ട് കാൾ അറ്റന്റ് ചെയ്തു....

" ഹലോ... "

കിച്ചു നല്ല ടെൻഷനോട് ആണ് ഹലോ പറഞ്ഞത് അത് അവൻ പറഞ്ഞപ്പോൾ തന്നെ കാവ്യാ ക്ക് മനസിലായി... അവൾ ഒന്ന് പുഞ്ചിരിച്ചു.....

" ഹലോ ആരാ... "

ഗൗരവത്തോടെ കാവ്യ ചോദിച്ചതും.....

" ഇത് ഞാൻ ആ...കിച്ചു.. ശേ... ആദികിരൺ... അങ്ങനെ പറഞ്ഞ തനിക് മനസ്സിലാവോ ന്ന് അറിയില്ല.... അന്ന് ഒരിക്കൽ ബാസ്കറ്റ് ബോൾ കളിക്കുമ്പോൾ തന്റെ തലയിൽ ഇടിച്ചില്ലേ.... അത് എന്റെ കൈ കൊണ്ട... "

കിച്ചു ഒന്ന് വിവരിച്ചു കൊടുത്തതും..

" ഹ്മ്മ്.. "

കാവ്യാ ഉള്ളിൽ ചിരിച്ചുകൊണ്ട് ഗൗരവത്തോടെ മൂളി....

" താൻ വിട്ടിൽ എത്തിയോ... സുഖല്ലേ... " കിച്ചു

" ഹ്മ്മ്... എന്തിനാ ഇപ്പൊ വിളിച്ചേ.. " കാവ്യാ വിത്ത്‌ ഗൗരവം

" അത്... വേ.. വെറുതെ... "

കിച്ചു എങനെ ഒക്കെയോ പറഞ്ഞൊപ്പിച്ചു..

" അഹ്... വെക്കട്ടെ... "

കാവ്യാ ക്ക് കട്ട്‌ ചെയ്യാൻ താല്പര്യം ഇല്ലെങ്കിലും അവൾ അങ്ങനെ ചോദിച്ചു...

" ഹ്മ്മ്.. "

കിച്ചു താല്പര്യം ഇല്ലാതെ ഒന്ന് മൂളി.... കാവ്യാ കാൾ കട്ട്‌ ചെയ്ത് ബെഡിലേക്ക് മറിഞ്ഞു... കിച്ചു ന്റെ ഫോട്ടോ യും നോക്കി ചെറു പുഞ്ചിരിയോടെ കിടന്നു.... കിച്ചു വിന്റെ അവസ്ഥ യും ഇത് തന്നെ.....

എല്ലാവരും ഉറങ്ങിയിട്ടും...
രാത്രി ഭർത്താക്കന്മാരെ യും കാത്ത്  പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തി നിൽക്കുവാണ് രണ്ടു ഭാര്യ മാര്.... അനു വും ശാലു വും....

" ഇതേ അവർ വന്നുന്ന് തോന്നണു... "

കാർ ഗ്യാറ്റ് കടന്ന് വരുന്നത് കണ്ട് ശാലു പറഞ്ഞു... ഇരുവരും എഴുന്നേറ്റ് കൊണ്ട് അങ്ങോട്ട് നോക്കി നിന്ന്.... കാറിൽ നിന്നും സൂരജ് ഉം കിരൺ ഉം ഇറങ്ങി....

പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തി നിൽക്കുന്ന ഭാര്യ മാരെ നോക്കി ഇരുവരും ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അകത്തേയ്ക്ക് കയറി....

ഭർത്താക്കന്മാർ കൈ കഴുകി വന്നതും ഇരുവരും ആഹാരം വിളമ്പി കൊടുത്തു.....

" ഞാൻ വെള്ളം എടുത്തിട്ട് വരാം..."

എന്നും പറഞ്ഞു അനു അടുക്കളയിലേക്ക് പോയതും...

" ഞാൻ ഉപ്പ് എടുത്തിട്ട് വരാം.."

എന്നും പറഞ്ഞു കിരൺ ഉം പിന്നാലെ പോയി.... ഉപ്പ് എടുക്കാൻ തന്നെ ആയിരിക്കും അല്ലോ... അങ്ങനെ നമ്മുക്ക് വിശ്വസിക്കാം...😌

അടുക്കളയിലേക്ക് ഒന്ന് എത്തി നോക്കിയ ശേഷം സൂരജ് ശാലു നെ പിടിച്ചു തന്റെ മടിയിൽ ഇരുത്തി...

" എന്താ ഈ കാണിക്കുന്നേ...അവർ ഇപ്പൊ വരും.."

ശാലു കുതറി കൊണ്ട് പറഞ്ഞതും സൂരജ് അവളുടെ ഒന്നുടെ ഇറുക്കെ പിടിച്ചു...

" ഓ..അവർ വരാൻ ടൈം എടുക്കും.... " സൂരജ്

" സൂര്യ ഏട്ടാ... "

ശാലു ചിണുങ്ങി കൊണ്ട് വിളിച്ചതും.... സൂരജ് അവൾക്ക് നേരെ ആഹരം നീട്ടി....ശാലു നോക്കിയതും സൂരജ് കഴിക്ക് ന്ന് കണ്ണ് കൊണ്ട് പറഞ്ഞതും അവൾ വാ തുറന്നു...

ശാലു  സൂരജ് ന് തിരിച്ചു വാരി കൊടുത്തതും അവൻ പുഞ്ചിരിയോടെ കഴിച്ചു....

ഇരുവരും കഴിച് എഴുന്നേറ്റിട്ടും ഉപ്പും വെള്ളവും വന്നില്ല... 🤭

" ഞങ്ങൾ കിടക്കാൻ പോവാ...നിങ്ങൾ കഴിച്ചിട്ട് എപ്പഴാ വെച്ച പോയി കിടക്ക്..."

സൂരജ് അടുക്കള പടിയിൽ ചെന്ന് കുറച്ചു ഉറക്കെ പറഞ്ഞതും... അനു കിരൺ ന്റെ കയ്യിൽ നിന്നും അകന്നു മാറി...

" ആ..നിങ്ങൾ കിടന്നോ... "

കിരൺ തിരിച്ചു മറുപടി കൊടുത്തതും അനു അവനെ നോക്കി പേടിപ്പിക്കുവാണ്... അത് കണ്ട് കിരൺ ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു...

ഒന്ന് ഫ്രഷ് ആയി ഇറങ്ങി രണ്ടുപേരും കിടന്നു....കൂടെ ഇത്രയും നാളത്തെ പരിഭവങ്ങളും പിണക്കങ്ങളും സങ്കടങ്ങളും പ്രണയവും ഒക്കെ പറഞ്ഞു കൊണ്ട്.....സൂരജ് ന്റെ ഹൃദയതാളം കേട്ട് ശാലു എപ്പോഴോ മയങ്ങി.....

തുടരും...

കുഞ്ഞു പാർട്ട്‌ ആണ്... 😁😁

🔞🖤DARK LOVE🖤🔞‼️[BL]Tahanan ng mga kuwento. Tumuklas ngayon