ഒരു അർത്ഥ രാത്രി ഒരു കാർ പാലത്തിന്റെ അടുത്തു നിർത്തി അതിൽ നിന്നും ചുമന്ന കോട്ടിട്ട ഒരാൾ ഇറങ്ങി കാറിന്റെ ഡിക്കിയിൽ നിന്നും ഒരു പ്ലാസ്റ്റിക് കവർ എടുത്ത് പാലത്തിന്റെ താഴെ എറിഞ്ഞു
*******************************
ഒരു പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്ക് ടിവി കണ്ടുകൊണ്ടിരിക്കുന്നത് ആണ് പെൺകുട്ടിയുടെ ഡോറിൽ ആരോ മുട്ടി. അവൾ കതകിന്റെ ഹോളിലൂടെ നോക്കി അവിടെ ആരും ഉണ്ടായിരുന്നില്ല . അവൾ പോയിരുന്നു ടിവിയുടെ ശബ്ദം കുറച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ആരോ കോളിംഗ് ബെൽ അടിച്ചു . നോക്കിയപ്പോൾ അമ്മൂമ്മ ആയിരുന്നു
" ആഹാ! അമ്മാമ്മ എന്താ വൈകിയത് "
"പയകര... മഴ... ആയിരുന്നു......"
" വാ കേറ് "
അമ്മാമ്മ കുട മടക്കി വീടിന്റെ അകത്തേക്ക് പോയി കുട നിവർത്തി വച്ചു
"മോളെ അമ്മാമയ്ക്ക് കൊച്ചു ടിവി വെച്ചു താ "
അവൾ ചാനൽ മാറ്റി കൊച്ചു ടിവി വെച്ചുകൊടുത്തു .
" അമ്മമ്മ കൊച്ചു ടിവി കാണു ഞാൻ ചായ ഉണ്ടാക്കി കൊണ്ടുവരാം "
" ആ.... അമ്മമ്മയ്ക് തണുക്കുന്നു ആ ഫാൻ ഒന്ന് ഓഫ് ചെയ്യ് "
" ശരി അമ്മാമേ "
അവൾ ഫാൻ ഓഫ് ചെയ്തു . അവൾ നേരെ അടുക്കളയിലേക്ക് പോയി. ചായ ഇട്ടു അമ്മാമ്മയ്ക്ക് കൊണ്ട് കൊടുത്തു . അമ്മമ്മ കുഞ്ഞു കുട്ടിയെ പോലെ ഊതിയുതി ചായ കുടിച്ചു.
" അമ്മയ്ക്ക് ഉറക്കം വരുന്നു ഞാൻ കടന്നോട്ടെ മോളെ? "
" ആ കിടന്നോ "
അമ്മമ്മ പതിയെ എഴുന്നേറ്റ് പതിയെ കോണിപ്പടികൾ ചവിട്ടി മുകളിലേക്ക് പോയി.
അവൾ കൊച്ചു ടിവി മാറ്റി ന്യൂസ് ചാനൽ വച്ചു .
" ബ്രേക്കിംഗ് ന്യൂസ്
മന്ത്രിയുടെ രാജിക്കത്തും കാത്ത് പ്രതിപക്ഷ നേതാക്കൾ.
സമരം തുടരുന്നു... "
*ഇവർക്കൊന്നും വേറെ പണിയില്ലേ *
അവൾ മനസ്സിൽ ആലോചിച്ചു
എന്നിട്ട് ചാനൽ മാറ്റി
" അമ്മയെ കുത്തിക്കൊന്ന് മകൻ കടന്നുകളഞ്ഞു . അമ്മയുടെ വയറ്റിൽ മൂന്നു കുത്ത് ഉണ്ടായിരുന്നു "
YOU ARE READING
soft killer
Mystery / ThrillerBTS 💜 BLACK PINK🖤🩷💗 story ( Malayalam version ) പെൺകുട്ടികൾ മരണപ്പെടുന്നു....... വയസ്സായവരെ കാണാതാകുന്നു..... കുരുക്കുപിടിച്ച ഒരു കേസ് അന്വേഷണം .....
