25.🔞🖤DARK LOVE🖤🔞‼️[BL]

Start from the beginning
                                    

" ഋഷി പനി എങനെ ഇണ്ട്... "

മിത്ര ചോദിച്ചപ്പോൾ ആയിരുന്നു ദക്ഷിൽ ശ്രദ്ധ പതിപ്പിച്ചിരുന്ന മല്ലിക യുടെ മിഴികൾ ഋഷി യിലേക്ക് നീണ്ടത്.... ഡ്രൈവ് ചെയ്യുമായിരുന്നു ദക്ഷ് ഋഷി യെ ഒന്ന് നോക്കുക പോലും ചെയ്തില്ല അത് അറിഞ്ഞതും ഋഷി യുടെ ഉള്ളിൽ ഒരു ചെറു നോവ് പടരുന്നത് പോലെ അവന് തോന്നി...

" കുഴപ്പില്ല.....ഹ്.. ഹ്.."

ചുമച്ചു കൊണ്ട് ഋഷി മിത്ര യ്ക്കുള്ള മറുപടി കൊടുത്തു.... ഋഷി മല്ലിക യെ നോക്കിയതും അവൾ തന്നെ നോക്കി പുച്ഛിയ്ക്കുന്നത് അവൻ അറിഞ്ഞു... അത് കണ്ട് ഋഷി കണ്ണുകൾ പിൻവലിച്ചു....

മിത്ര യെയും മല്ലിക യെയും ഡ്രോപ്പ് ചെയ്ത് അവർ തറവാട്ടിലേക്ക് വിട്ടു.....


അങ്ങ് സിങ്കപ്പൂർ കിച്ചു ഫോണും എടുത്ത് തലങ്ങും വിലങ്ങും നടക്കുവാണ്....

" നീ ന്താടാ ഈ ഫോണിൽ തന്നെ നോക്കി അങ്ങാടും ഇങ്ങടും നടക്കുന്നെ.... അതിൽ നിന്റെ ഭാര്യ വല്ലതും പെറ്റ് കിടക്കുന്നുണ്ടോ... "

പ്രണ ചോദിച്ചതും കിച്ചു അവനെ നോക്കി പേടിപ്പിച്ചു കൊണ്ട് വീണ്ടും നടത്തം തുടർന്ന്....

" ഡാ.. നീ അതും പിടിച്ചു നടക്കാതെ ഒരുങ്ങാൻ നോക്ക്.... പണി ക്ക് പോകണ്ടേ... " പ്രണവ്

" ഡാ... അവള് മെസ്സേജ് കണ്ടിട്ട് റിപ്ലൈ തന്നില്ല... "

കിച്ചു ഫോണും നോക്കി നിരാശയോടെ പറഞ്ഞതും...

" അവൾ അത് കണ്ടല്ലോ അത് തന്നെ വല്യ ഭാഗ്യം.... എന്ന് കരുത...നീ ഡെയിലി അയക്കുമ്പോ അവൾക്ക് കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല ഡാ...സൊ.. നീ ഇപ്പൊ സെഡ് ആവാതെ പോയി റെഡി ആയി വാ... "

പ്രണവ് ബാത്ത് ടവൽ എടുത്ത് കുളിക്കാൻ കയറുന്നതിനിടെ പറഞ്ഞു.... കിച്ചു ഫോണും നോക്കി ഒന്ന് നിശ്വസിച്ചു കൊണ്ട് റെഡി ആവാൻ പോയി....


രാവിലെ മുതലേ സൂരജ് നെയും തപ്പി നടക്കാണ് ശാലു... എഴുന്നേറ്റപ്പോൾ തൊട്ട് അവനെ കണ്ടില്ല.. അടുക്കളയിൽ നിന്നും ഇറങ്ങാൻ ആണേൽ പറ്റുന്നുമില്ല... ഒരുപാട് പണി ഇണ്ടേ....

🔞🖤DARK LOVE🖤🔞‼️[BL]Where stories live. Discover now