12.🔞🖤DARK LOVE🖤🔞‼️[BL]

Start from the beginning
                                    

" No.......... "

ദക്ഷ് ബെഡിൽ നിന്നും ചാടി എഴുന്നേറ്റു..... ശ്വാസം നേരയാക്കിയതിന് ശേഷം അവൻ  ടേബിളിൽ നിന്നും വെള്ളം എടുത്ത് കുടിച്ചു.... ഋഷി മുറിയിലേക്ക് പോയതിന് ശേഷം വന്നു ബെഡിൽ കിടന്നതാണ്... എല്ലാം സ്വപ്നം ആണെന്ന് മനസിലാക്കാൻ അവന് കുറച്ചു സമയം വേണ്ടി വന്നു....

ദക്ഷ് ഋഷി യുടെ മുറിയിലേക്ക് ചെന്ന് നോക്കി അവൻ നല്ല ഉറക്കത്തിൽ ആണെന്ന് കണ്ടതും ദക്ഷ് അവന്റെ അടുത്ത ബെഡിലായി ഇരുന്നു.... അവനെ നോക്കി...

" എന്റെ ആദ്യ പ്രണയം...."

അവൻ ഒരു പുഞ്ചിരിയോടെ ഋഷി യുടെ നെറ്റിയിൽ തലോടി... ഓർമ്മകൾ കുറെ പുറകോട്ട് പോയി... ആദ്യമായി തന്റെ മനസ്സ് കിഴടക്കിയ രാജകുമാരൻ... My Prince...💖

ദക്ഷ് ഉം സൂരജ് ഉം കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് വന്നപ്പോൾ ഉമ്മറത്തു ഇരുന്ന് യൂണിഫോം പോലും മാറ്റാതെ ചായയും പഴം പൊരിയും വിഴുങ്ങുന്ന ഋഷി യെ ആണ് അവർ കണ്ടത്....

" ഡാ... എനിക്കും താടാ... "

സൂരജ് കൈനിട്ടിയതും അവനെ കുറപ്പിച്ചു നോക്കി കൊണ്ട് ഋഷി അവന്റെ പണി തുടർന്ന്....

ദക്ഷ് ചോദിക്കാൻ ഒന്നും നിൽക്കാതെ അവന്റെ പത്രത്തിൽ കൈ ഇട്ട് ഒരു പഴംപൊരി വായിലേക്ക് ഇട്ടു.... ഇത് കണ്ട നമ്മടെ ഋഷി അങ്ങ് ഭാദ്രകാളൻ ആയി.. 😌

" ദക്ഷ് ഏട്ടാ..... "

എന്നും വിളിച്ചു അവന്റെ പിന്നാലെ ഓടിയതും ദക്ഷ് ഉം ഓടി.....

" ദക്ഷ് ഏട്ടാ.... വേഗം എന്റെ പഴം പൊരി തന്നോ... ".

" നീ വേണേൽ അടുക്കളയിൽ പോയി എടുത്ത് കഴിക്ക് ചെക്കാ.... 😏 "

ദക്ഷ് മുറിയിലേക്ക് കയറി കട്ടിലിൽ ഇരുന്ന് ആസ്വദിച്ചു പഴം പൊരി കഴിക്കാൻ തുടങ്ങി.. ഋഷി അവന്റെ അടുത്ത ഇരുന്ന് അവൻ കഴിക്കുന്നത് നോക്കി...ദക്ഷ് വായിലേക്ക് പഴം പൊരി വെച്ചതും ഋഷി അത് കടിച്ചെടുത്തു കൂടെ ദക്ഷ് ന്റെ അധരങ്ങളിൽ അവന്റെ  പല്ലുകൾ ആഴ്ന്നു......

ദക്ഷ് ന്റെ മിഴികൾ വികസിച്ചു പോയി.... ഋഷി അവനെ മൈൻഡ് ചെയ്യാതെ പഴം പൊരിയും എടുത്ത് കൊണ്ട് മുറിയിൽ നിന്ന് ഇ റങ്ങിപ്പോയി എങ്കിലും ദക്ഷ് ന് ഇതുവരെ ബോധ്ദയം വന്നില്ല... ആദ്യം ആയി അറിഞ്ഞ അധരങ്ങളുടെ ചൂട് അവന്റെ ചുണ്ടിൽ തട്ടി നിന്ന്........ അന്ന് രാത്രിയിൽ എത്ര ശ്രമിച്ചിട്ടും അവന് ഉറക്കം വരാതെ ആയി ... ഋഷി യെ കാണുമ്പോൾ മാത്രം കൂടുന്ന ഹൃദയത്തിന്റെ സ്പീഡിൽ നിന്നും അവനു മനസിലായി I'm madly love with him. 💖പിന്നീട് എപ്പോഴും വഴക്കിന് പോയി ഇരുന്ന ദക്ഷ് ഋഷിയോട് വഴക്ക് ഒന്നും കാണിക്കാതെ ആയി.... ഋഷി യെ കാണുമ്പോൾ അവന്റെ കണ്ട്രോൾ എല്ലാം പോകുന്നത് ദക്ഷ് മനസിലാക്കി തുടങ്ങി... പിന്നീട് വാശിപ്പിടിച്ചു കൊണ്ട് അവന് സിങ്കപ്പുർ ലേക്ക് യാത്ര തിരിച്ചു.... ഒരിക്കലും ഇതൊന്നും ശെരിയല്ലെന്ന് അവന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ഉള്ള ഒരു ഒളിച്ചോട്ടം ആയിരുന്നു അത്.... പക്ഷെ അതിന് ഒരിക്കലും സാധിക്കില്ലെന്ന അവന് അറിയാം.........

ദക്ഷ് ഋഷി യെ നോക്കി അവിടെ തന്നെ കിടന്നു ഉറങ്ങി...

തുടരും.......

എത്രത്തോളം നന്നായി എന്ന് എന്നും അറിയില്ല... എന്തേലും കുഴപ്പയുണ്ടേൽ ക്ഷമിക്കണേ..... 😁🥰💜

🔞🖤DARK LOVE🖤🔞‼️[BL]Where stories live. Discover now