•••അല്ലി•••

Начните с самого начала
                                    

"ഡാ ഡാ വേണ്ട ന്റെ മോളേ പറഞ്ഞാൽ ഉണ്ടല്ലോ "

"ഞ്ഞ ഞ്ഞ ഞേ നീ പോടാ "

അവൾക്ക് ആ പറഞ്ഞതിൽ വിഷമമൊന്നും ഇല്ലാട്ടോ അവൻ മാത്രമേ അങ്ങനെ പറയു.. അവളോട് അതും അവളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി മാത്രം.
അല്ലാത്തപ്പോഴൊക്കെ ഒരു ഒരു ഏട്ടനിൽ നിന്നും കിട്ടണ്ട എല്ലാത്തരത്തിലുള്ള കരുതലും സ്നേഹവും വഴക്കുമൊക്കെ അവൻ നൽകാറും ഉണ്ട്.

കാർ അമ്പലത്തിൽ കയറ്റോയപ്പോൾ തന്നെ ഒരു പ്രത്യേക ഉണർവ് മൂവരിലും പ്രവഹിക്കുന്നത് അവർ അറിഞ്ഞു.
അമ്പലത്തിൽ വലത്തേ വശത്തു വലിയ ആൽത്തറയും അതിനു നേരെ കുറച്ചു മാറി അമ്പലകുളവും അമ്പലത്തിനു ചുറ്റും വിശാലമായി കിടക്കുന്ന നെല്ല്പാടവും അവിടുത്തെ പ്രകൃതിയെ എടുത്ത് കാണിച്ചിരുന്നു.
അർദ്ധനാരീശ്വര പ്രധിഷ്‌ഠ ആയിരുന്നു അവിടെ

:::::::::::::::::::::::::::::::::::::::::::::::

കാറിൽ നിന്ന് ഇറങ്ങിയ അല്ലിയെ കണ്ടപ്പോൾ തന്നെ എല്ലാവരിലും സന്തോഷമായിരുന്നു.

"മോളേ "

" തനുമ്മ... സുഖാണോ "

"എനിക്ക് ചുറ്റും ഇത്രേം മക്കൾ ഉണ്ടാവുമ്പോൾ വല്ല അസുഖവും ഉണ്ടാവുമോ
മോൾക്ക് സുഖമല്ലേ... ഞാൻ ഇപ്പൊ വിചാരിച്ചതെ ഒള്ളു പിറന്നാലുകാരിയെ കണ്ടില്ലലോ എന്ന് "

"ആഹാ... ഈ ദിവസം ഒരുരുള ചോർ ഈ കൈകൊണ്ട് വാങ്ങിക്കാതിരുന്നിട്ടുണ്ടോ ഞാൻ "

"അതില്ല...
എന്നാ മോൾ പോയി കൊടുക്കാനുള്ള വസ്ത്രങ്ങളൊക്കെ കൊടുത്തിട് വരൂ.."

"ആഹ്ഹ "

അവൾ കുട്ടികൾക്കായ് കൊണ്ടുവന്ന വസ്ത്രങ്ങളും കലിപ്പാട്ടങ്ങളും എല്ലാം വീതിച് കൊടുത്തു അവളുടെ തനുമ്മടേ കൈയിൽ നിന്നും ഒരുരുള ചോറും വാങ്ങി കഴിച്ച് അവിടെന്ന് ഇറങ്ങി

************************

"Hello,,,,.... Old peoples"

നേരം പോകിനു വേണ്ടിയും ശുദ്ധമായ പച്ചക്കറി കഴിക്കാമല്ലോ എന്ന് കരുതിയും ഉണ്ടാക്കിയ പച്ചക്കറി തോട്ടത്തിലേക്ക് ഓടികയറി അവൾ വിളിച്ചു കൂവി...

"ഐഷ് വന്നല്ലോ എന്റെ കാന്താരി "

"ഇവിടെ ഇണ്ടാർന്നോ കണക്കപിള്ള "

°°°അല്ലി °°°Место, где живут истории. Откройте их для себя