പ്രണയം

By swapnasimi

510 13 4

More

മഞ്ഞക്കിളിയും സ്വപ്നങ്ങളും..

സ്മരണകളുടെ സൗരഭ്യം

380 8 4
By swapnasimi

വേലിപ്പടര്‍പ്പിലെ നീലപ്പൂക്കള്‍ക്കരികെ 

നില്‍ക്കവെ,

നിന്‍റെ മുടിയിഴകളില്‍ നിന്നും

കൊഴിഞ്ഞ പൂമൊട്ട് ..

മഞ്ഞിന്‍ കണങ്ങള്‍ നിറഞ്ഞ 

പുല്‍ക്കൊടികള്‍ക്കിടയില്‍ നിന്നും

ഞാനത് കുനിഞ്ഞെടുക്കവെ

ഓര്‍മ്മകള്‍ക്ക് സൗരഭ്യമേകുവാനാണോ 

എന്ന് നീ ചോദിച്ചിരുന്നു...

ആ ദിനങ്ങളില്‍ 

സ്വപ്നങ്ങളുടെ  കാന്‍വാസ്സില്‍ 

നീ ചായക്കൂട്ടുകള്‍ പടര്‍ത്തി..

ഒടുവില്‍ അസ്തമയ സൂര്യനെ 

സാക്ഷി നിര്‍ത്തി നീ യാത്ര പറഞ്ഞതും...

ഇന്ന്, പുറകോട്ട് മറിക്കവെ

എന്‍റെ ഡയറിത്താളുകള്‍ക്കിടയിലെ 

നിറം മങ്ങിയ പൂവിതളുകള്‍ക്ക്

നിന്‍റെ ഓര്‍മ്മയുടെ ഗന്ധമുണ്ട്...

ആ ഗന്ധം പേറിയ 

ഇളംകാറ്റിന്‍റെ സ്പര്‍ശം

നീ ഒത്തിരി അരികെ ഉണ്ടെന്നു 

തോന്നിക്കുകയാണ്....

Continue Reading

You'll Also Like

1.1K 98 21
എൻെറ മനസ്സിൽ വരുന്ന ഓരോ തോന്നലും ഇവിടെ കുറിക്കുന്നു
16 4 1
A poetry about thoughts and memories of a life time.