ѕтσяιєѕ σf ναяισυѕ ℓуf 👣

By kim_park_jung_min_13

6.6K 837 638

മനസ്സിലേക്ക് ഓടി എത്തുന്ന ചില കഥകളും അതിലേ ജീവിതങ്ങളും ...... More

❤️ ജാനകി ദേവാത്മം ❤️
അറിയാതെ👀💗
അറിയാതെ👀💗
അറിയാതെ👀💗
അവന്റെ ലോകം💫🕊️
അവന്റെ ലോകം💫🕊️
മൊഴി🥀
നിനക്കായ്‌🍃💝
രാവ്🌘!!
രാവ്🌘!!
രാവ്🌘!!
രാവ്🌘!!
രാവ്🌘!!
ᴅ𝖊𝖆𝖗.... 𝖐𝖎𝖙𝖙𝖞😼😻
𝖉𝖊𝖆𝖗.... 𝖐𝖎𝖙𝖙𝖞😼😻
𝖉𝖊𝖆𝖗.... 𝖐𝖎𝖙𝖙𝖞😼😻
ʙᴀᴍ 'ꜱ_ᴅᴀᴅ🐾
ധ്വനി ❤️‍🩹
ധ്വനി ❤️‍🩹

ധ്വനി......❤️‍🩹

341 36 14
By kim_park_jung_min_13

വർഷങ്ങൾക്ക് ശേഷം വീണ്ടും താൻ ഇവിടെ, എവിടെയാണോ തന്റെ സ്വപ്നങ്ങളെയും ജീവിതത്തെയും ചവിട്ടി അരച്ചത് അവിടെ, ഇന്ന് ഈ വീടിനു മുന്നിൽ നിൽക്കുമ്പോൾ ചിരിയോടെ സ്വീകരിക്കാൻ ആരുമില്ല.

തന്നെ അറക്കാനായി കൊടുത്തവർ എല്ലാരും ഈ ലോകം വിട്ട് ദൂരേക്ക് പോയിരിക്കുന്നു . അപ്പോഴും അവർ എല്ലാം എന്നേ മാത്രം ഒറ്റയ്ക്ക് ആക്കി.

എന്തിനായിരുന്നു എല്ലാരും കൂടി എന്റെ ജീവിതം വെച്ച് പന്തുകളിച്ചത്?!

ഒരു ദീർഘാശ്വാസമെടുത്തു ആ പടിക്കൽ ഇരുന്നപ്പോഴേക്കും രാമൻ മാമ വന്നു തലക്കോൽ കൂട്ടം തന്നു...

രാമൻ : ധ്വനി മോൾ ഇനിയെന്ന തിരികേ പോകുന്നത്??

" ഞാൻ ഇനി ഇവിടെ ആകും മാമേ "

രാമൻ : അപ്പോൾ തിരികേ രാകീറിന്റെ അടുത്തേക്ക്....

" ഇല്ല ഇനി അങ്ങോട്ടേക്ക് ഒരു പോക്കില്ല, മാമ കൂടുതൽ ഒന്നും എന്നോട് ചോദിക്കരുത് . പറ്റുമെങ്കിൽ എനിക്ക് ഇവിടെ ഒരു ജോലി തരപ്പെടുത്തി തരണം "

രാമൻ : അതിനു എന്താ ഞാൻ റെഡി ആക്കി തരാലോ ☺️അല്ലേലും സഹിച്ചും ഷെമിച്ചും അവന്റെ കൂടെ ഇത്രയും നാൾ കഴിഞ്ഞില്ലേ എന്റെ കുട്ടി.

അതുപറയുമ്പോൾ ആ കണ്ണുകൾ നിറയുന്നത് കണ്ടെങ്കിലും പുച്ഛമാണ് തോന്നിയത്. തന്നെ ആ പടുകുഴിയിലേക്ക് തള്ളിവിടാൻ ഈ വൃത്തിയും ഒരു തരത്തിൽ കാരണക്കാരനാണ്...

രാമൻ : മാമ അറിഞ്ഞിരുന്നില്ല അവൻ ഇങ്ങനെയൊരു വൃത്തികെട്ടവനാണെന്ന്, അങ്ങനെ അറിഞ്ഞിരുന്നേൽ ഒരിക്കലും ഈ ബന്ധം ഞാൻ മോൾക്ക് കൊണ്ടുവെരില്ലായിരുന്നു🥺

" മം.... എല്ലാം മനസ്സിലാക്കാൻ 3 വർഷം വേണ്ടി വന്നു അല്ലേ ( പുച്ഛചിരിയോടെ ) അതൊക്കെ കഴിഞ്ഞു ഇനി മുന്നോട്ട് നല്ല രീതിയിൽ ജീവിക്കാനാണ് ഞാൻ വന്നത് പഴയ കാര്യങ്ങൾ പൊടി തട്ടിയെടുക്കാനല്ല "

എന്നേ ഒന്ന് നോക്കി ആ വൃദ്ധൻ ഇറങ്ങി, അകത്തേക്ക് കേറിയതും തുടച്ച് വൃത്തിയാക്കിയിട്ടിരിക്കുന്ന വീടും മുറികളും അത് കണ്ടപ്പോൾ ഇത്രയും നാൾ താൻ കിടന്ന രാകീറിന്റെ വീട്ടിലെ ചായ്‌പ്പ് ആണ് മനസ്സിലേക്ക് കടന്നു വന്നത്....

അന്നത്തേ ദിവസം നന്നായി നിദ്ര എന്നേ വന്നു പുൽകി, ഇത്രയും നാൾ പേടിയോടെ ഉറങ്ങിയ തനിക്ക് ഇന്ന് എന്തെന്നില്ലാത്ത സന്തോഷം തോന്നി.

ഇപ്പോഴും എല്ലാം ഒരു കനൽ പോലെ ഉള്ളിൽ കിടന്നു പുകയുണ്ട് ;

.

.

.

: ന്താ കുട്ടിയെ ഉറക്കം മതിയായില്ലേ?? രാവിലെ പറഞ്ഞതല്ലേ ഒരു കൂട്ടർ കാണാൻ വെറുണ്ടെന്ന്

" ഞാൻ പറഞ്ഞതല്ലേ അമ്മായി എനിക്ക് ഇപ്പോൾ ഒരു വിവാഹം വേണ്ടായെന്ന് എനിക്ക് പഠിക്കണം "

: പിന്നെ ഇത്രയും പഠിച്ചില്ലേ അതു മതി, ഇനി പഠിപ്പിക്കാൻ ഉള്ളതൊന്നും തന്നെ നിന്റെ അമ്മയും അച്ഛനും എന്നേ ഏൽപ്പിച്ചിട്ടില്ല. ആരുടേലും കൈയിൽ ഏൽപ്പിക്കാം എന്ന് കരുതിയപ്പോൾ നാശം അതിനും മുടക്ക് വെയ്ക്കുന്നോ? 😡വേഗം ആ കട്ടിലിൽ വെച്ചിരിക്കുന്ന സാരീ ഉടുത്തു നന്നായി ഒരുങ്ങി വാ, മറിച്ച് വരാതെയിരിക്കാൻ ആണ് ഭാവമെങ്കിൽ അറിയാലോ എന്നേ നിനക്ക് 😡

ദേഷ്യത്തോടെ ഇറങ്ങി പോകുന്ന അമ്മായിയെ നോക്കി നിൽക്കാൻ അല്ലാതെ ഒന്നും എനിക്ക് സാധിച്ചില്ല.

കട്ടിലിൽ അമ്മായി വെച്ചിട്ട് പോയ നീലയിൽ വെള്ള കുത്തുകൾ ഉള്ള സാരീ കൈയിലേക്ക് എടുത്തു... അതിലേക്ക് ഊർന്നിറങ്ങുന്ന കണ്ണുനിരിനെ തുടച്ച് നീക്കി കുളിക്കാൻ കേറി....

പിന്നെ എല്ലാം പെട്ടെന്നയായിരുന്നു... ആരോ കുറച്ചുപേർ വന്നു കണ്ടു ഇഷ്ട്ടമാണെന്ന് പറഞ്ഞു പോയി. എല്ലാത്തിനും തല കുമ്പിട്ടുനിന്നു സാക്ഷ്യം വഹിച്ചു....

: ഇനി പോയി മാറി വാ അടുക്കളയിൽ കുറച്ച് പണി ഉണ്ട്

" മ്മ്മ്മ് "

ഉള്ളിൽ നിറഞ്ഞു കൂടിയ സങ്കടത്തേ അടക്കി പിടിച്ച് തന്റെ മുറിയിലേക്ക് ഓടി വാതിൽ അടച്ച് ചാരി പൊട്ടി കരഞ്ഞു. അതിനു മാത്രമേ കഴിഞ്ഞുള്ളൂ...

ദിവസങ്ങൾ പിന്നീട് യുഗങ്ങളായി തോന്നിയ അവസ്ഥ. പഠിപ്പ് പാതിയിൽ നിർത്തിച്ചു അതുകൂടി ആയപ്പോൾ പാതി മരിച്ചു ഞാൻ . അമ്മായിടെയും, അമ്മാവന്റെയും കാലുപിടിച്ചു കരഞ്ഞു ഫലമുണ്ടായില്ല....
വിഷമകൊണ്ട് അന്ന് ആദ്യമായി കയർത്തു സംസാരിച്ചു അതിനുള്ളത് അപ്പോൾ തന്നെ ചെക്കിടത്തു കിട്ടി.

പിന്നീട് എല്ലാത്തിനും പാവ കണക്ക് നിന്നുകൊടുത്തു.... വിവാഹം അത് മനോഹരമായ അനുഭവമാണെന്ന് ആരോ ക്ലാസ്സിൽ പറഞ്ഞത് ഓർത്തു നിന്നതും താലി കഴുത്തിൽ വീണു.. പക്ഷേ തനിക്ക് അത് അഴിക്കാൻ പറ്റാത്ത കുരുക്കാണെന്ന് അറിഞ്ഞില്ല.

മറ്റൊരു വീട്ടിൽ എത്തിയതിന്റെ എല്ലാ പേടിയും എന്നിൽ ഉണ്ടായിരുന്നു... കൂടാതെ പരിചയമില്ലാത്ത ഒരാൾ കൂടെ . സമയം കടന്നുപോയതും അവിടുത്തെ അമ്മ കൈയിൽ പാൽ ഗ്ലാസ്സ് തന്നു റൂമിലേക്ക് അയച്ചു. അതു കണ്ടപ്പോൾ ശരീരം ആകെ വിറച്ചുപോയി... അതുമായി റൂം എത്തിയതും ഹൃദ്യയാമിടുപ്പ് കൂടി.

മുന്നിൽ ബെഡിലായി ഇരിക്കുന്ന രൂപത്തെ നോക്കാൻ മടിച്ചു.

: താൻ പേടിക്കണ്ട അത് അവിടെ വെച്ചിട്ട് കിടന്നോളു

അതുകേട്ടപ്പോൾ ആദ്യമായി ആ മുഖത്തേക്ക് ഞാൻ നോക്കി പോയി, അപ്പോൾ അയാൾ എനിക്കായി ഒരു നിറഞ്ഞ പുഞ്ചിരി തന്നു..... ബെഡിന് ഒരു ഓരം ചേർന്ന് ഞാൻ കിടന്നു.

അങ്ങനെ തന്നെ ദിവസങ്ങൾ കടന്നു പോയി ഞാൻ അയാളെ പതിയെ വിശ്വസിച്ചു തുടങ്ങി... അയാളുടെ പെരുമാറ്റത്തിലും സ്നേഹത്തിലും ഞാൻ വഴുതി വീണു.... ഇടക്ക് വീട്ടിലേക്ക് പോയി നിന്നു ഒപ്പം രാകീറും.
അമ്മായിയ്ക്കും അമ്മാവനും ആളെ വലിയ കാര്യമായി അതിൽ തനിക്കും സന്തോഷം തോന്നി. തന്നെ പഠിക്കാൻ വീണ്ടും ചേർത്തു... സന്തോഷം അലതല്ലിയ നിമിഷം.

എന്നാൽ അതിന് ആയുസ്സ് 1 വർഷമേയുണ്ടായിരുന്നുള്ളു.

അമ്മയായി കണ്ട ആൾ അയാളുടെ അമ്മയല്ല... അയാൾക്ക് ആരും തന്നെയില്ല തന്നെ കൂടാതെ 1 ഭാര്യ അയാൾക്ക് ഉണ്ട്. അത് അറിഞ്ഞ നിമിഷം ഭൂമി പിളർന്നു താഴേക്ക് പോയെങ്കിൽ എന്ന് കരുതി. എല്ലാം ഞാൻ അറിഞ്ഞെന്നു കണ്ടതും തനി നിറം പുറത്തേക്ക് വന്നു. അയാളുടെ കണ്ണുകൾ എന്നും തന്റെ ഉടലിലേക്ക് പരതുന്നത് അറിഞ്ഞു തുടങ്ങി ... പേടിച്ചിട്ട് അയാൾ വരുന്നതിനു മുന്നേ അടുത്തുള്ള ചായപ്പിൽ കേറി കതക് അടച്ച് കിടക്കും.. എന്നാൽ ഉറക്കം വരില്ല. അങ്ങനെ ചെയ്യുന്നതിനു കാണുമ്പോളൊക്കെ തല്ലി. പഠിപ്പ് വീണ്ടും നിർത്തിച്ചു....

2 വർഷം ;

ഒരിക്കൽ പ്രതീഷിക്കാതെ അയാൾ കടന്നു വന്നു പിന്നിൽ നിന്ന് പിടിച്ച് ശരീരത്തോടെ ചേർത്തപ്പോൾ ദേഹം തളർന്നു പോയി... എന്നാലും ശക്തി സംഭരിച്ചു ഒറ്റ തല്ലു കൊടുത്തു. പക്ഷേ ഫലം കണ്ടില്ല... എതിർത്തത് കണ്ട് കൈ വീശി രണ്ടു കവിളിലും അടി തന്നു, മുടിയിൽ കുത്തിപ്പിടിച്ചുകൊണ്ട് റൂമിലേക്ക് വലിച്ചുകൊണ്ട് പോയി.

തന്നിലെ പെണ്ണിനെ അറിയാൻ ഉള്ള തയ്യാർ എടുപ്പുകൾ അയാൾ എടുക്കുന്നത് കണ്ട് കരഞ്ഞു ആ കാലിൽ പിടിച്ചു...

: അടങ്ങിയിരിക്കടി മൈ ***😡നീ എല്ലാം അറിഞ്ഞ സ്ഥിതിക്ക് ഇത് വൈകിയാൽ എനിക്കാണ് നഷ്ട്ടം. നിന്റെ മേനി അഴകും സ്വത്തും കണ്ടിട്ടാണ് ഞാൻ കെട്ടിയത്. സ്വത്ത്‌ എനിക്ക് കിട്ടി ഇനി നീ 🤤

" എന്നേ വെറുതെ വിടണം ഒന്നും ചെയ്യരുത് 🥺ഞാൻ എവിടെ എങ്കിലും പോയി ജീവിച്ചോളാം 😭"

: അല്ലേലും എന്റെ കാര്യം കഴിഞ്ഞാൽ നിന്നേ എനിക്ക് വേണ്ട 😂

" എന്റെ പ്രായത്തെ മാനിച്ചെങ്കിലും വെറുതെ വിട്ടേക്ക് 😭"

: 19 ആയില്ലേ ഒരു അമ്മ ആകാനുള്ള പ്രായമൊക്കെ ആയി

പാദം മുതൽ തല വരെയുള്ള അയാളുടെ നോട്ടത്തിൽ ഇല്ലാതെ ആയി.... തന്റെ ശരീരത്തിൽ കൂടി അയാളുടെ വിരലുകൾ ഇഴയാൻ ആരംഭിച്ചതും ഉടൽ ആകെ ഒരു പൊള്ളൽ അനുഭവപ്പെട്ടു.... കരയാൻ അല്ലാതെ അയാളുടെ ശക്തിയ്ക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ബോധം മറഞ്ഞപ്പോഴേക്കും അയാൾ തന്നിൽ പടർന്നു കേറിയിരുന്നു...

പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ തന്റെ അവസ്ഥ കണ്ടിട്ട് കണ്ണുനീർ ചാലിട്ട് ഒഴുകി പക്ഷേ ശരീരം അപ്പോഴേക്കും മരവിച്ചിരുന്നു...

സ്വയം ശപിച്ചുകൊണ്ട് വസ്ത്രങ്ങൾ ധരിച്ചു. കുറച്ചു നേരം അതേ കട്ടിലിൽ ഇരുന്നു അപ്പോഴും കവിൾ തടത്തേ പുൽകി കണ്ണുനീർ എത്തി...

ആ സംഭവത്തിൽ പിന്നെ അയാൾ വന്നിട്ടില്ല. അത് ഒരു തരത്തിൽ ആശ്വാസമായി തോന്നി. എന്നാൽ ഭക്ഷണം പോലും ഇല്ലാത്ത അവസ്ഥ ആയത് പിടിച്ചു നിൽക്കാൻ ആയില്ല.

സ്വന്തം വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു... അങ്ങനെ അവിടേക്ക് വന്നു. എന്നാൽ ആ വീട്ടിൽ തന്നെ കാത്ത് ആരും ഉണ്ടായിരുന്നില്ല.

അയൽപ്പക്കത്തു തിരക്കിയപ്പോഴാണ് അവരെ ചേട്ടൻ വന്നു കൊണ്ടുപോയിയെന്ന് അറിയുന്നത്.

വേറേ വഴിയില്ലാതെ തിരികേ വന്നു.

വിശപ്പിനാൽ ശരീരം തളർന്ന് ഹാളിലേക്ക് വീണു.... പിന്നെ ബോധം തെളിഞ്ഞപ്പോൾ തന്റെ അരികിൽ ഒരു നീഗൂഢമായ ചിരിയോടെ അയാളുണ്ട്.

പെട്ടെന്ന് അരികിൽ കണ്ടതും ശക്തി സംഭരിച്ചു എഴുന്നേറ്റു....

: തളർന്നോ നീയ്??? സാരമില്ല ഈ തളർച്ച ഞാൻ കുറച്ചു കൂടി കൂട്ടിത്തരാം 🤤

അയാൾ തന്നിലേക്ക് അടുത്തതും കൈയിൽ കിട്ടിയ സാധനം വെച്ച് തലക്ക് ഒന്ന് കൊടുത്തു... ചോരയാൽ തളർന്ന് കാട്ടിലേക്ക് വീണ അയാളിൽ നിന്ന് ഓടി അടുത്തുള്ള മുറിയിൽ കേറി കതക് അടച്ചു.ബോധം വന്നപ്പോൾ അയാൾ അവിടേക്ക് വന്നു വാതിൽ ചട്ടി പൊളിച്ചു. കൈയിൽ കിട്ടിയത് വെച്ച് എന്നേ അടിച്ചു... ഞാൻ വേദനയും ക്ഷീണവും കൊണ്ട് നിലത്തേക്ക് ഇരുന്നു. അയാൾ എന്റെ അരികിലേക്ക് മുഖം അടുപ്പിച്ചു എന്റെ ചുണ്ടുകളെ സ്വന്തമാക്കാൻ തുനിഞ്ഞു...

" വേണ്ട....... 😭"

ഒരു കിതാപോടെ എഴുന്നേറ്റു, കൈ എത്തി വെള്ളം എടുത്തു കുടിച്ചു ;

തല പുറകിലേക്ക് ചായിച്ചിരുന്നു....

" എന്തിനാ എന്നോട് മാത്രം ഈശ്വരന്മാർ ഇങ്ങനെ ചെയ്തത്, ആർക്കും ഒരു ദ്രോഹവും ഞാൻ ഇന്നേ വരെ ചെയ്യ്തിട്ടില്ലലോ "

ഒഴുകി ഇറങ്ങുന്ന കണ്ണുനിരിനെ തടയാതെയിരുന്നപ്പോൾ ഇനി അങ്ങോട്ട് കരയരുതെന്ന പ്രതിജ്ഞയെടുത്തു....

പിന്നീട് ഉറക്കം വന്നില്ല അങ്ങനെയിരുന്നു തന്നെ എപ്പോഴോ മയങ്ങി .

പുലർച്ചേ ഉറക്കേയുള്ള രാമൻ മാമയുടെ വിളി കേട്ടിട്ട് ആണ് ചാടി എഴുനേൽക്കുന്നത്.... മുടിയൊന്ന് വാരി കെട്ടി വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങിയതും ആ മുഖത്ത് ഒരു പുഞ്ചിരി വെക്തമായി കാണാൻ സാധിച്ചു.

: മോൾ ഒരു 11മണി ആകുമ്പോൾ ഒരുങ്ങി നിൽക്ക് അടുത്തൊരു സ്കൂളിൽ കുഞ്ഞി കുട്ടികളെ പഠിപ്പിക്കാൻ ഒഴിവു വന്നിട്ടുണ്ട്.

" മാമയെ അത്രയ്ക്കും പഠിപ്പ് എനിക്ക് ഇല്ലാല്ലോ?? "

: കൊച്ചു കുട്ടികൾക്കു വേണ്ടിയാണു അത് സാരമില്ലായെന്നാണ് ഹെഡ് മാഷ് പറഞ്ഞത്.... പിന്നെ ഒരു വിഷമ ഉള്ളത് 6 മാസമേ പറ്റു 🥲

" അത് എന്താ അങ്ങനെ?? "

: സ്കൂൾ ഏതോ വലിയ കമ്പനിക്കാർ ഏറ്റെടുത്ത നടത്താൻ പോകുവാണ് അപ്പോൾ ടീച്ചേഴ്സിനെ ഒക്കെ അവർ ആകും നിയമിക്കുക.

" സാരമില്ല 6 മാസം വരെ ഉണ്ടാല്ലോ അത് തന്നെ ധാരാളം 🙂 മാമ ഇരിക്ക് ഞാൻ കുടിക്കാൻ എടുക്കാം "

: വേണ്ട മോളേ ഞാൻ ഇത് പറയാൻ ആയിട്ട് വന്നതാ.... മോൾ ഒരുങ്ങി നിൽക്ക്

" അഹ്... "

മാമ അതും പറഞ്ഞു അകന്നുപോകുന്നത് നോക്കി കുറേ നേരം നിന്നു... ചെയ്ത തെറ്റിന് പ്രായശ്ചിത്തം എന്നപോലെ ആ മനുഷ്യൻ ഇപ്പോൾ തനിക്ക് വേണ്ടി....

അൽപ്പനേരം കഴിഞ്ഞതും കൈയിൽ കിട്ടിയ ഒരു ചുരിദാർ ഇട്ടു, ശേഷം ഒരു പൊട്ടും കമ്മലും ഇട്ട് കൈയിൽ ആകെയുള്ള ഒരു ബാഗും എടുത്തു തോളിൽ ഇട്ട് പുറത്തേക്ക് നോക്കിയിരുന്നു... സമയം ആയപ്പോൾ
മാമ വന്നു . ഇട വഴിയിലൂടെ മെയിൻ റോഡിൽ എത്തിയതും ഒരു ആശ്വാസം തോന്നി കാരണം ഇതുവരെ നാട്ടുക്കാരിൽ ചിലരുടെ കുറ്റപ്പെടുത്തലുകൾ കൂടെയുണ്ടായിരുന്നു. അല്ലേലും എന്തിനും എപ്പോഴും പെണ്ണിന് ആണെല്ലോ ഈ സമൂഹം തെറ്റ് ചുമത്തുന്നത്...

: മോൾ ഒന്നും കേട്ട് വിഷമിക്കണ്ട

" എനിക്ക് കുഴപ്പമില്ല ഞാൻ അനുഭവിച്ചതൊന്നും അവർക്ക് അറിയില്ലല്ലോ മാമേ 😅 "

പിന്നീട് മാമയും ഒന്നും മിണ്ടിയില്ല... സ്കൂൾ എത്തിയതും മനസ്സിൽ വല്ലാത്ത പേടി തോന്നി ഡിഗ്രി പോലും യോഗ്യതയില്ലാത്ത താൻ ഇന്ന് പഠിപ്പിക്കാനായി ഓർത്തിട്ട് കൈ വിറക്കാൻ തുടങ്ങിയെങ്കിലും ധൈര്യം സംഭരിക്കാൻ ശ്രമിച്ചു..

: മോൾ അകത്തേക്ക് ചെല്ല്

" മം "

അകത്തേക്ക് കേറിയതും കണ്ടു ടീച്ചേഴ്സ് ഒക്കെ കുട്ടികളെ പഠിപ്പിക്കുന്നത് ചില കുട്ടികൾ പുറത്തുടെ നോക്കിയിരിക്കുന്നത് അതിൽ ചിലർ കൈ പൊക്കി കാണിക്കുന്നത് ഒക്കെ... തനിക്കും ഇതുപോലെയൊരു സ്കൂൾ കാലം ഉണ്ടായിരുന്നു... പക്ഷേ ഒരിക്കലും ഈ കുട്ടികളെ പോലെ നിറഞ്ഞ പുഞ്ചിരി തന്നിൽ ഉണ്ടായിരുന്നില്ല.

ഓഫീസ് റൂം എത്തിയതും വാതിൽ തട്ടി അകത്തുനിന്ന് വരാൻ എന്ന ശബ്‌ദം കേട്ടതും അകത്തേക്ക് കേറി..

" സർ ഞാൻ രാമൻ മാമ പറഞ്ഞിട്ട് വന്നതാണ് "🥲

: ആഹ്.... ധ്വനി അല്ലേ??

" അതേ "🥲

: രാമൻ എല്ലാം പറഞ്ഞു കാണുമെല്ലോ 6 മാസമേയുള്ളു അതു കഴിഞ്ഞാൽ കുട്ടിക്ക് ഒപ്പം ഞങ്ങൾ എല്ലാം ഇറങ്ങും 😪

" മം..... എനിക്ക് കുഴപ്പമില്ല ഇപ്പോ ഒരു ജോലി ആവശ്യമാണ്... പക്ഷേ ഇത് ഞാൻ ഒരു ജോലിയെന്നതിൽ ഉപരി ആസ്വാദിച്ചു ചെയ്യും ☺️ "

: അതു തന്നെയാണ് വേണ്ടത്, നാളെ മുതൽ വന്നോളൂ. പിന്നെ 1 ലും 2 ലും കേറിയാൽ മതി... വിഷയം കുട്ടിക്ക് ഇഷ്ടമുള്ളത് എടുക്കാം

" ഞാൻ മലയാളം എടുകാം സർ "

: എങ്കിൽ അങ്ങനെ ആകട്ടേ....

" ഞാൻ എന്നാൽ.... "

: അഹ്.... പോയിട്ട് നാളെ വരു

അതിനു മറുപടി ഒരു ചിരി സമ്മാനിച്ചിറങ്ങി.... പുറത്ത് നിന്ന മാമയോട് കാര്യം പറഞ്ഞപ്പോൾ ആൾക്കും സന്തോഷമായി...

" ഇനി ഞാൻ നോക്കിക്കോളാം മാമേ "

: ഹേയ്.... എനിക്ക് ബുദ്ധിമുട്ടില്ല മോളേ

" ഉണ്ടാകില്ല എന്നാലും വേണ്ട മാമേ "

: ഹം.... മോൾടെ ഇഷ്ട്ടം പോലെ

തലയിൽ മെല്ലേ തലോടി കൊണ്ട് മാമ മുന്നിൽ നടന്നു പിന്നാലെ ഞാനും...

.

സ്കൂളിൽ ജോയിൻ ചെയ്യ്തു എല്ലാരുടെയും പ്രിയപ്പെട്ട ധ്വനി മിസ്സായി താൻ മാറി ;

.

അങ്ങനെ ദിവസങ്ങൾ മാസങ്ങൾ ആയി....5 മാസം ആയിരിക്കുന്നു.

തനിക്ക് ആകെ ആശ്വാസവും ചിരിക്കാൻ കഴിയുന്നതും ആ കുഞ്ഞി പിള്ളേരുമായി സംസാരിക്കുമ്പോഴും അവരുടെ കുറുമ്പുകൾ കാണുമ്പോഴും ആണ്... അടുത്ത മാസം എല്ലാരും ഇറങ്ങുയെന്ന് ഓർത്ത് എല്ലാരും ടെൻഷനിൽ ആണ്. എനിക്കും ഇനി മുന്നോട്ട് എന്തെന്ന ചോദ്യം ബാക്കിയായി...

: അങ്ങനെ എല്ലാരും ഇറങ്ങാൻ സമയമായി 🥺

അതു പറയുമ്പോൾ ഹെഡ് മാഷിന്റെയും ഒപ്പം ടീച്ചേഴ്സ് ന്റെയും കണ്ണുകൾ നിറഞ്ഞു. കണ്ടു നിന്ന എന്നിലും അവ പടർന്നു... ഞാൻ വന്നിട്ട് വരും 5 ആയിട്ടുള്ളു എന്നാൽ ഇവരൊക്കെ വർഷങ്ങളായി ഇവിടെ പഠിപ്പിക്കുന്നവർ ആണ്... കുട്ടികൾക്ക് അവരുടെ പ്രിയപ്പെട്ട അധ്യാപകർ പോകുന്നതിന്റെ വിഷമം..

" നമുക്ക് ഈ സ്കൂൾ ഏറ്റെടുക്കാൻ വരുന്നവരോട് ഒന്ന് സംസാരിച്ചാലോ സർ "

: അവർ ഒക്കെ വലിയ ആൾക്കാർ ആണ് ധ്വനി, നമുക്ക് ഒന്നും പറയാൻ സാധിക്കില്ല. മാത്രവുമല്ല നമ്മുടെ കഷ്ടപ്പാട് ഒന്നും അവർക്ക് അറിയില്ല.

" എന്നാലും ഒരു ശ്രമം നടത്തി കൂടെ സർ "

: അഹ്.... അടുത്ത മാസം ആ കമ്പനിയിലെ ആരോ സ്കൂൾ കാണാൻ വരും അപ്പോൾ നോക്കാം

" ആഹ്മ്മ്‌."

.

.

.

കണ്ണടച്ച് തുറക്കും മുന്നേ അടുത്ത മാസം എത്തി... ടീച്ചേഴ്സിൽ ചിലർ ജോലി മതിയാക്കി വേറേ സ്കൂളുകളിലേക്ക് പോയി. എന്നാൽ മറ്റു ചിലർ ആത്മബന്ധം കാരണം അവിടെ നിന്നു... വരുമെന്ന് പറഞ്ഞ ആൾ 2 ദിവസമായിട്ടു വന്നില്ല. എല്ലാരും ഇനി വരില്ലയെന്ന് ഓർത്ത് സന്തോഷം കണ്ടെത്തി...

പിറ്റേന്ന് പതിവ് പോലെ തന്നെ ഇട വഴി കഴിഞ്ഞ് റോഡിലേക്ക് ഇറങ്ങിയതും ഒരു കാർ തൊട്ടു തൊട്ടില്ലായെന്ന മട്ടിൽ പാഞ്ഞു പോയി അതു കണ്ടിട്ട് ദേഷ്യം വന്നുയെങ്കിലും ഒന്നും മിണ്ടിയില്ല. എന്നാൽ അടുത്തുനിന്നു ഒരു പയ്യൻ ഉറക്കേ ചോദിച്ചു " ആരുടെ അമ്മനേ കെട്ടിക്കാൻ ആഹ്ഹടാ നീയൊക്കെ പോകുന്നത് ". അതു പറഞ്ഞു തീർന്നതും ആ കാർ റിവേഴ്‌സിൽ വന്ന ആ പയ്യന് മുന്നിൽ വന്നു നിന്നു. ഫ്രണ്ട് ഡോറിന്റെ ഗ്ലാസ്സ് താഴ്ത്തി ഒരാൾ അവനോടായി എന്തോ പറഞ്ഞു അതു കേട്ടതും ആ പയ്യന്റെ മുഖം വാടി... പിന്നീട് ആ കാർ വേഗത്തിൽ പോയി . സംഭവം എന്നേ ചുറ്റി പറ്റിയതിനാൽ കാര്യം തിരക്കി.
അതിനുയെന്നേ ഒന്ന് നോക്കി ആ പയ്യൻ പറഞ്ഞു

: വോയിസ്‌ കൊള്ളാം പക്ഷേ അത് എന്റെ അടുത്തേക്ക് ഉയർത്തികൊണ്ട് വരേണ്ട, ഞാൻ തട്ടാൻ പോയവൾക്ക് ഇല്ലാത്ത ദണം ആണോടാ കൊച്ചു ചെറുക്കാ നിനക്ക് , ആളും തരവും നോക്കി വേണം സംസാരിക്കാൻ പിന്നെ നീ ചോദിച്ചില്ലേ ആരുടെ അമ്മനേ കെട്ടിക്കാൻ ആണെന്ന്?? എന്നാൽ കേട്ടോ അത് എന്റെ അല്ല വേണമെങ്കിൽ മോന്റെ ആക്കാം.

" ശേ.... അയാൾ അങ്ങനെ പറഞ്ഞോ?? "😖

: ആ ചേച്ചി.... തെറ്റ് അയാളുടെ ഭാഗത്ത്‌ അല്ലേ ഞാൻ ചേച്ചീനെ ഇടിച്ചാലോ എന്നു കരുതിയ അങ്ങനെ പറഞ്ഞത് 😪

" മോൻ ഇതു കാര്യം ആകേണ്ട "

ആ പയ്യനെ പറഞ്ഞു വിട്ട് സ്കൂളിലേക്ക് നടന്നതും മുറ്റത്തു തന്നെ കണ്ടു അതേ കാർ , ആദ്യം ദേഷ്യമാണ് വന്നത്... എന്നാലും അതിന്റെ കണ്ട്രോൾ ചെയ്ത് ഹെഡ് മാഷിന്റെ റൂമിലേക്ക് പോയി...

ആ മുറിയിൽ അപ്പോൾ വേറേ ഒരാൾ കൂടി ഉണ്ടായിരുന്നു, ഹെഡ് മാഷിന്റെ കസേരയിൽ കാലുമേ കാലിട്ട് കൂളിംഗ് ഗ്ലാസ്സ് വെച്ച ഒരാൾ....ആ മുഖത്ത് മാറി മറയുന്ന പുച്ഛ ഭാവം അവളിൽ ദേഷ്യമുണ്ടാക്കി...

* ഇതാണോ താങ്കൾ പറഞ്ഞ മിസ്സ്‌?? *

: അതേ.... സർ

* ഹം..... എന്താ നിനക്ക് സംസാരിക്കാനുള്ളത് *

" നീയല്ല എനിക്ക് ഒരു പേര് ഉണ്ട് ധ്വനി അതു വിളിച്ചാൽ മതി "

* ഓ..... ധ്വനി... Whatever... എന്താ കാര്യം *

" നിങ്ങൾ ഇങ്ങനെയൊരു നീക്കം നടത്തിയാൽ ഇവിടെ പഠിപ്പിക്കുന്നവർ എന്ത് ചെയ്യും? "

* അത് എന്നേ ബാധിക്കുന്ന കാര്യമല്ല *

" ഒന്നും നിങ്ങളെ ബാധിക്കില്ല, നിങ്ങളെ പോലെ പണത്തിനു പുറത്തല്ല നിങ്ങൾ ജീവിക്കുന്നത് "

* നിങ്ങൾ അങ്ങനെ ജീവിക്കണ്ടയെന്ന് ആരേലും പറഞ്ഞോ 😂😂 *

" 😡😡😡😡😡😡 "

: മോളേ......

* ധ്വനി കലിപ്പ് ആയിട്ട് കാര്യമില്ല ഇതെല്ലാം ഞാൻ അല്ല ചെയ്യുന്നത് എന്റെ ബ്രദർ ആണ്.. അവന്റെ പ്രൊജക്റ്റാണ് ഇത് , തനിക്ക് എന്തേലും സംസാരിക്കണമെങ്കിൽ അവന്റെ കമ്പനിയിൽ പോയി നേരിട്ട് സംസാരിക്ക് *

" അത് എവിടാ?? "

* വലിയ ദൂരം ഒന്നുമില്ല uk *

" കളിയാക്കുവാണോ 😡 "

* ഹേയ്.... 😂എടോ അവൻ നാളെ ട്രിവാൻഡ്രം ലാൻഡ് ആകും താൻ അങ്ങോട്ട് പോരെ ഞാൻ അവിടെ കാണും വന്നിട്ട് ഈ xxxxxxx നമ്പറിലേക്ക് വിളിച്ചാൽ മതി *

: അവിടേക്ക് നല്ല ദൂരം അല്ലേ???

* ആകാം ആവശ്യകാർക്ക് ദൂരം ഒരു കുഴപ്പമല്ലലോ? 😂"


" ഒരിക്കലും അല്ല......താങ്ക്യു "

* സംസാരിച്ചിട്ട് കാര്യമില്ല അവൻ തീരുമാനിച്ചാൽ തീരുമാനിച്ചതാണ് പിന്നെ തന്റെ ഇഷ്ട്ടം പോലെ, ട്രിവാൻഡ്രം വന്നിട്ട് വിളിക്ക് *

" ഓക്കേ... അല്ല പേര്??"

* കാശിനാഥ്‌ *

ഞാൻ വേഗം തന്നെ അയാൾക്ക് ഒപ്പം പുറത്തേക്ക് ഇറങ്ങി ;

" ഒന്ന് നിന്നേ "

* 🤨 *

" മാസ്സ് ഡയലോഗ് അടിച്ചിട്ട് പോകുന്നത് അത്ര നല്ലതാണെന്നു കരുതേണ്ട വണ്ടി ഓടിക്കാൻ അറിയില്ലായെങ്കിൽ അതിനു തുനിയരുത് "

* 🧐 *

" നോക്കണ്ട താൻ ഇടിക്കാൻ വന്നത് എന്നെയാണ് "

* ഓ... അങ്ങനെ *

അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു കാറിലേക്ക് കേറി, അവിടുന്ന് വന്ന സ്പീഡിൽ തന്നെ പോയി ;

" അഹങ്കാരി 😏 "

അതും മനസ്സിൽ പറഞ്ഞു അവൾ ക്ലാസ്സിലേക്ക് പോയി





~~~~~~~~~~~~~~~~~~~~~~~~~~~~~~~~

1776........ 🖊️

ബാക്കി പിന്നെ സ്റ്റോറി ഇഷ്ട്ടായാൽ ലൈക്‌ കമന്റ്‌ മറക്കരുത് ❤️🫂


Continue Reading

You'll Also Like

13.3K 1.1K 36
malayali makkale povalle ith ath thanne🥰
1.8K 218 5
LOVE💕 Circle of life✨
5.2K 857 18
City യിൽ ജനിച്ചു വളർന്ന അഹങ്കാരം പിടിച്ച ഹർഷനും. നാട്ടിൻപ്പുറത് ജനിച്ചു വളർന്ന് അവിടത്തെ Lady rowdy എന്ന് അറിയപ്പെടുന്ന ചാരുവും . ഇത് ഇവരുടെ കഥയാണ്
158K 6.7K 24
~> where there's a timer on your wrist that counts down to when you'll meet your soulmate, or in Taehyung's case his soulmates. However, his soulm...