BETWEEN 💔 US

By KookieTaehyunghyung

4.9K 587 136

ഇതൊരു bl story ആണ്... ജീവനു തുല്യം സ്നേഹിക്കുന്ന നായകനും അവനെ ദേഷ്യത്തോടെ മാത്രം കാണുന്ന മറ്റൊരുവനും.... അവരി... More

BETWEEN - US PROMO
BETWEEN - US 1
BETWEEN - US Character sketch
BETWEEN - US 2
BETWEEN -US 3
BETWEEN 💔 US 4
BETWEEN 💔 US 5
BETWEEN 💔 US 6
BETWEEN 💔 US 7
BETWEEN 💔 US 8
BETWEEN 💔 US 9
BETWEEN 💔 US 10
BETWEEN 💔 US 11
BETWEEN 💔 US 12
BETWEEN 💔 US 14
BETWEEN 💔 US 15
BETWEEN 💔 US 16
BETWEEN 💔 US 17
BETWEEN 💔 US 18

BETWEEN 💔 US 13

196 24 7
By KookieTaehyunghyung

Part - 13

മനുവിന്റെ കയ്യും പിടിച്ച് അജു കോളേജിന് പുറത്തേക്ക് ഓടി... പുറത്തെത്തിയതും അക്കുവിനെ നാലുപാടും നോക്കി... റോഡിന്റെ മറുസൈഡിൽ അക്ഷമയോടെ നിൽക്കുന്ന അക്കുവിനെ കണ്ടതും രണ്ടെണ്ണവും നേരെ അങ്ങോട്ടേക്ക് വിട്ടു.....

"" എത്ര നേരായി... രണ്ടെണ്ണവും എവിടെ പോയി കിടക്കുവായിരുന്നു...?? ""

അവരെ നോക്കി കണ്ണുരുട്ടി അക്കു ചോദിച്ചതും രണ്ടിന്റെയും മുഖത്ത് ഒരു പുച്ഛഭാവം വന്നു...

"" അക്കുവേട്ടൻ ഇപ്പോ വന്നല്ലേ ഉള്ളൂ... അപ്പോഴേക്കും ഞങ്ങൾ എത്തിയില്ലേ.. അല്ലേടാ മനു..?? ""

അക്കുവിനോട് മറുപടി പറഞ്ഞ് മനുവിന്റെ നേരെ ശരിയല്ലേ എന്നർത്ഥത്തിൽ അജുവൊന്നു പാളി നോക്കി...

"" ഞാൻ വന്നിട്ട് ഏകദേശം ഒരു 15 മിനിറ്റ് ആയി... രണ്ടെണ്ണത്തിനെയും കാണാത്തതു കൊണ്ടാ വിളിച്ചേ... കോളേജ് വിട്ട് ഇത്ര നേരായിട്ടും രണ്ടെണ്ണവും എവിടെ കറങ്ങി നടക്കുവാരുന്നു... ""??

"" ഞങ്ങൾ എവിടെയും കറങ്ങി നടന്നതൊന്നുമല്ല.... ഞങ്ങളുടെ ക്ലാസ്സ്‌ ഏറ്റവും ലാസ്റ്റ് ആണ്... അതാ വരാൻ ഇത്ര ടൈം എടുത്തത്.. അല്ലേടാ അജു... ""

മനു അജുവിനെ നോക്കി ചോദിച്ചതും അതേ എന്ന രീതിയിൽ അവൻ തലകുലുക്കി...

"" മ്മ്മ് പിന്നെ... രണ്ടെണ്ണത്തിനും എന്തൊരു ഒത്തൊരുമ...ശരി ശരി വേഗം കയറ് എനിക്ക് നിങ്ങളെ വീട്ടിലാക്കിയിട്ടു വേണം തിരികെ പോകാൻ... ""

"" ഓ  വാടാ മനു... നമുക്ക് കേറാം... ഇനി ഇപ്പോ നമ്മൾ വൈകിയതുകൊണ്ട് സാറിനു നേരം വൈകണ്ട.... ""

അക്കുവിനെ നോക്കി പുച്ഛിച്ചുകൊണ്ട് അജു പറഞ്ഞ് രണ്ടും കാറിൽ കയറി... പോകുന്ന വഴിക്കെല്ലാം അജു നിശബ്ദനായിരുന്നു... അവന്റെ നിശബ്ദത അക്കുവും മനുവും ശ്രദ്ധിച്ചു...

അക്കു തിരിഞ്ഞ് മനുവിനോട് അജുവിന് എന്ത് പറ്റി എന്ന് ആംഗ്യത്തിലൂടെ ചോദിച്ചു... അതിനുത്തരമായി മനു അവന്റെ രണ്ടുകയ്യും മലർത്തി അറിയില്ലെന്ന് കാണിച്ചു...

"" അജു.... ടാ... ""

അക്കു വിളിച്ചിട്ടും ഏതോ സ്വപ്നലോകത്തെന്ന പോലെ ഇരിക്കുന്ന അജുവിനെ മനു ഒന്ന് പിച്ചി...

"" ആ... അമ്മേ.... എന്താടാ സാമദ്രോഹി നീ കാണിച്ചേ... എനിക്ക് വേദനിച്ചു... ""

അലറിപറഞ്ഞുകൊണ്ട് അജു മനുവിനെ ഒന്ന് ദേഷ്യത്തോടെ നോക്കി....

"" നീ അവനെ ഒന്നും പറയണ്ട.... എത്ര നേരമായി ഞങ്ങൾ നിന്നെ വിളിക്കുന്നു... നീ ഇത് ഏതു ലോകത്താ...""

അക്കു മിററിൽ കൂടി അജുവിനെ ഒന്ന് കൂർപ്പിച്ചു നോക്കി.....

""ആ അതെ അക്കുവേട്ടൻ വിളിച്ചിട്ടും കേൾക്കാഞ്ഞപ്പോഴാണ് ഞാൻ നിന്നെ പിച്ചിയത്... ""

മനു അവന്റെ ഭാഗം പറഞ്ഞു... ഇല്ലെങ്കിൽ അവന് കൊടുത്തത് പാർസൽ ആയി തിരികെ കിട്ടുമെന്ന് അറിയാം കൊച്ചിന്...

"" എന്താ അജു... നീ എന്താ ഇതിനു മാത്രം ആലോചിച്ചുകൂട്ടുന്നെ... ""

"" ഏട്ടനിതെന്തൊക്കെയാ പറയുന്നേ... ഞാൻ ഒന്നും ആലോചിച്ചൊന്നൂല്യ... പുറത്തെ കാഴ്ചകൾ കണ്ടിരിക്കുവായിരുന്നു... അതുകൊണ്ടായിരിക്കും നിങ്ങൾ വിളിച്ചത് കേൾക്കാഞ്ഞത്... ""

"" ഓ അപ്പോ നീ ക്ലാസ്സിൽ വെച്ച് എന്ത് നോക്കികൊണ്ടിരിക്കുകയായിരുന്നു... ""

മനു ചോദിച്ചതും അജു അവനെ പല്ലു കടിച്ചു നോക്കി...

"" ക്ലാസ്സിലോ... ക്ലാസ്സിലും ഇവൻ ഇതു പോലെ ആയിരുന്നോ...?? ""

"" ഏയ്... അങ്ങനെ ഒന്നുമല്ല ഏട്ടാ.. ഈ മനു ചുമ്മാ പറയുവാ... ""

അജു  മനുവിനെ കണ്ണുരുട്ടി പറഞ്ഞതും മനു ചുണ്ട് കോട്ടി...

"" നീ മിണ്ടണ്ട.... മനു നീ പറയെടാ... ഇവൻ ക്ലാസ്സിലും ഇതുപോലെ ആയിരുന്നോ... ""

"" മ്മ്മ്.... എന്തോ കാര്യമായിട്ട് വല്ല്യ ആലോചനയിലായിരുന്നു.... ""

മനുവിന്റെ മറുപടി കേട്ടതും ഇതിനുള്ളത് നിനക്ക് ഞാൻ താരാട്ടാ എന്നുള്ള എക്സ്പ്രഷൻ ഇട്ടുകൊണ്ട് അജു മനുവിനെ കൂർപ്പിച്ചു നോക്കി...

"" എന്താ അജു നിനക്കിത്രമാത്രം ആലോചിക്കാൻ.... എന്താടാ എന്തേലും പ്രശ്നം ഉണ്ടോ... ""

അക്കു ആധിയോടെ ചോദിച്ചതും അജു മനുവിന് നേരയുള്ള നോട്ടം മാറ്റി...

"" എന്റെ പൊന്ന് ഏട്ടാ എനിക്കൊരു കുഴപ്പവും ഇല്ല... ഏട്ടൻ അതോർത്ത് വിഷമിക്കണ്ട... ഇവൻ ചുമ്മാ ഓരോന്ന് പറയുവാ... ""

അക്കുവിനെ നോക്കി അജു പറഞ്ഞു...

"" മ്മ്മ്... എന്നാ കുഴപ്പമില്ല... പിന്നെ ഈ കോളേജ് ലൈഫ് എല്ലാം ആസ്വദിക്കാനുള്ളതാ.. ചുമ്മാ ഓരോന്ന് ആലോചിച്ച് അതിന്റെ രസമൊന്നും കളയാതിരുന്നാ മതി... ""

രണ്ടുപേരെയും നോക്കി അക്കു പറഞ്ഞു... ശേഷം ഡ്രൈവിങ്ങിലേക്ക് ശ്രദ്ധ തിരിച്ചു....

⚜️🔱⚜️


ഹോ...ആ തെണ്ടി മനു എന്നെ ഒറ്റുമെന്ന് ഒട്ടും കരുതിയില്ല... കാര്യം അവൻ പറഞ്ഞത് ശരിയാണെങ്കിലും അക്കുവേട്ടനോട് അവൻ അത് പറയാൻ പാടുണ്ടോ.. അല്ലെങ്കിലേ എന്റെ കാര്യത്തിൽ എല്ലാർക്കും വല്ല്യ ആധിയാ... അതിന്റെ ഇടയിലാണ് ഇവന്റെ ഈ പറച്ചിൽ... ഹും നിനക്ക് ഞാൻ വെച്ചിട്ടുണ്ട്... നോക്കിക്കോ...

ക്ലാസ്സിൽ വെച്ച് ദേവേട്ടൻ മാത്രമായിരുന്നു മനസ്സിൽ നിറയെ... എന്തോ എന്നോട് പറഞ്ഞ കാര്യങ്ങൾ ഒന്നും മറക്കാൻ പറ്റുന്നുണ്ടായില്ല... എന്റെ കവിളിൽ തലോടിയത് സത്യമാണോ അതോ എന്റെ തോന്നലാണോ എന്ന് പോലും എനിക്കറിഞ്ഞൂടാ...

അതൊക്കെയായിരുന്നു ക്ലാസ്സിൽ ഇരിക്കുമ്പോഴുള്ള എന്റെ ചിന്തകൾ... അതൊക്കെ നല്ല hd ക്ലാരിറ്റിയോടെ ഈ തെണ്ടി ചോർത്തിയിട്ടുണ്ടെന്നു പിന്നീടാ മനസിലായെ...

ക്ലാസ്സ്‌ വിട്ട് ഇറങ്ങിയപ്പോൾ എന്തോ ഒരു വല്ലാത്ത അസ്വസ്ഥത ഉണ്ടായിരുന്നു എനിക്ക്... മനുവിനോട് സംസാരിച്ചോണ്ട് നിക്കുന്ന സമയത്ത് ആരോ എന്നെ നോക്കുന്ന പോലെ തോന്നി... പക്ഷേ അവിടെ മുഴുവൻ നോക്കിയിട്ടും ആരെയും കാണാൻ പറ്റിയില്ല...

മനുവും പറഞ്ഞു എന്റെ തോന്നലായിരിക്കുമെന്ന്.. പക്ഷേ അങ്ങനെ വെറുതെ തോന്നുവോ... എനിക്കറിഞ്ഞൂടാ... ഇതൊക്കെ ആലോചിച്ചോണ്ടിരുന്നപ്പോൾ ആണ് ഒരു പിച്ചു കിട്ടിയത്... എനിക്ക് നല്ല പോലെ വേദനിച്ചു...

വേദനിച്ചതു കൊണ്ട് മനുവിനെ ഞാൻ കുറേ വഴക്കു പറഞ്ഞു... അതിനുള്ള പ്രതികാരമാണോ ആവോ അവൻ ഏട്ടനോട് ഞാൻ ക്ലാസ്സിൽ ആലോചിച്ചിരിക്കുവാന്നു പറഞ്ഞത്...

എന്തായാലും അവൻ എന്നെ പഞ്ഞിക്കിടും അതുറപ്പാ... അക്കുവേട്ടൻ വിശ്വസിച്ച പോലെ ചെക്കൻ വിശ്വസിക്കാൻ ഇച്ചിരി പാടാ...

അവന്റെ നോട്ടം കണ്ടാ തന്നെ അറിയാം ഞാൻ പറഞ്ഞതിൽ ഒന്ന് പോലും അവൻ വിശ്വസിച്ചിട്ടില്ലന്ന്..... ഇവനെ ഇനി ഞാൻ എന്ത് പറഞ്ഞു വിശ്വസിപ്പിക്കും എന്റെ ദൈവമേ... സത്യം പറയേണ്ടി വരുമെന്നാ തോന്നുന്നേ...

"" അക്കുവേട്ടാ... എന്റെ വീടിനു മുന്നിൽ നിർത്തിക്കോളു... ഞാൻ ഇവിടെ  ഇറങ്ങിക്കൊള്ളാം... "" 

പെട്ടെന്നുള്ള മനുവിന്റെ ശബ്ദം കേട്ടാണ് ചിന്തകളിൽ നിന്നും ഞാൻ തിരിച്ചു വന്നത്....

"" അതെന്താടാ മനു... നീ വീട്ടിൽ വരുന്നില്ലേ... സാധാരണ ഇതല്ലല്ലോ പതിവ്.. ""

"" അ.. അത് പിന്നെ അക്കുവേട്ടാ അമ്മ ചെല്ലാൻ പറഞ്ഞാരുന്നു... അതാ... ""

അവൻ എന്നെ നോക്കി ഒരു പരുങ്ങലോടെ പറഞ്ഞു...

"" ഓ... എന്നാ പിന്നെ നീ ഇറങ്ങിക്കോ... ""

ഏട്ടൻ അവന്റെ വീടിനു മുന്നിൽ വണ്ടി നിർത്തിയതും എന്നെ ഒന്ന് നോക്കി ചിരിച്ചു പക്ഷെ അതൊരു ഇളിയായി പോയെന്നു മാത്രം വേഗം ഡോർ തുറന്ന് യാത്ര പറഞ്ഞ് ഇറങ്ങി...

അല്ലേലും ഞാൻ ഇത് ആദ്യമേ പ്രതീക്ഷിച്ചതാ.. ചെക്കന് ചെറിയ ഒരു പേടിയുണ്ട്... അതാ മുങ്ങിയെ... ഇനി നാളയെ പൊങ്ങുള്ളൂ... ഇവന്റെ ഒരു കാര്യം...

അങ്ങനെ ഓരോന്ന് ആലോചിച്ച് വീടെത്തിയത് പോലും അറിഞ്ഞില്ല... വണ്ടി നിർത്തിയതും വേഗം തന്നെ ഡോർ തുറന്നു വീട്ടിലേക്കോടി... ഹോ ഇപ്പോഴാ ശരിക്കും ഒന്ന് സമാധാനമായത്..

ഉള്ളിലേക്ക് കയറിയപ്പോ തന്നെ കണ്ടു ഹാളിൽ സംസാരിച്ചോണ്ടിരിക്കുന്ന അച്ഛനെയും അമ്മയെയും... ഓടി പോയി അമ്മയുടെ മടിയിൽ മുഖം അമർത്തിവെച്ചു കിടന്നു... പെട്ടെന്നായതുകൊണ്ട് അമ്മ ഒന്ന് പേടിച്ചെന്നു തോന്നുന്നു...

""ഹാ... ചെക്കാ ..... വന്നപാടെ കിടക്കാതെ എണീറ്റ് എന്തേലും കഴിക്ക്.. ""

അമ്മ കിടന്ന് പറയുന്നുണ്ട്.... ആരോട് പറയാൻ ആര് കേൾക്കാൻ... അത് കേട്ടതും ഒന്നുകൂടി ഞാൻ അമ്മയെ മുറുകെ കെട്ടി പിടിച്ചു...

"" പത്തിരിപത്തൊന്നു വയസ്സായ ചെക്കാനാണ് അമ്മയുടെ മടിയിൽ വന്നു കിടക്കുന്നെ... നാണമില്ലല്ലോടാ...''"

അച്ഛൻ നോക്കി കളിയാക്കി പറഞ്ഞതും മുഖം ഉയർത്തി ഞാൻ ഒന്ന് പുച്ഛിച്ചു വിട്ടു....

"" ഓ തുടങ്ങി.... എന്റെ ലക്ഷ്മി ഇതിനുമാത്രം പുച്ഛം എവിടുന്നു കിട്ടുന്നു നിന്റെ മോന്... അതിന് മാത്രം ഒരു കുറവുമില്ല... ""

ശ്ശെടാ ഈ അച്ഛനിതെന്തിന്റെ കേടാണാവോ... അമ്മയെ നോക്കിയപ്പോൾ അതെ എക്സ്പ്രഷൻ ഇട്ട് അച്ഛനെ നോക്കുന്നുണ്ട്....

"" അജു നിനക്ക് ഒന്നും കഴിക്കണ്ടേ... വിശക്കുന്നില്ലേ എഴുന്നേൽക്കട... ""

അമ്മ എന്റെ മുടിയിൽ തലോടി കൊണ്ടാണ് പറയുന്നത്.... ഇങ്ങനെയൊക്കെ ചെയ്യുമ്പോ ആരേലും എണീക്കോ... എന്ത് സുഖമാ...

"" ടാ എഴുന്നേൽക്കെടാ എന്റെ ഭാര്യയുടെ കാലിൽ നിന്ന്... അവൾക്ക് വേദനിക്കുന്നുണ്ടാകും.. പോത്തുപോലെ വളർന്ന നീ കേറി കിടക്കുമ്പോൾ... ""

അച്ഛൻ ചുമ്മാ എന്നെ ദേഷ്യം പിടിപ്പിക്കുവാ... അല്ലേലും കുശുമ്പ് എന്നേക്കാൾ കുറച്ചു കൂടുതലാ അച്ഛന്   ഞാൻ കിടന്ന കിടപ്പിൽ അച്ഛനെ ഒന്ന് കൂർപ്പിച്ചു നോക്കി...

"" ഹും... ഇത്ര പ്രായമായിട്ടും കുശുമ്പിനു ഒരു കുറവും ഇല്ലല്ലേ... കുശുമ്പൻ...""

ഞാൻ പറഞ്ഞതും അച്ഛൻ കണ്ണുരുട്ടി എന്നെ നോക്കുന്നുണ്ട്... സത്യം പറഞ്ഞാ അച്ഛന്റെ മുഖം കണ്ടപ്പോ എനിക്ക് ചിരി വന്നു...

"" ആർക്കാടാ പ്രായമായത്..?? ഞാൻ ഇപ്പോഴും പഴയ 28 കാരനാ.... അല്ലെടി ഭാര്യേ... ""

അച്ഛൻ എന്നെ നോക്കി കണ്ണുരുട്ടി പറഞ്ഞിട്ടു അവസാനം അമ്മയെ നോക്കി ചോദിച്ചു.... അമ്മയുടെ മുഖം കാണണം ഇപ്പോ ചെറിയ ഒരു ചമ്മൽ ഉണ്ട് മുഖത്ത്... അച്ഛനെ നോക്കി പേടിപ്പിക്കുന്നുണ്ട്... എന്നാലും അച്ഛന് ഒരു കുലുക്കവും ഇല്ല...

"" അജു എഴുന്നേറ്റെ മതി... വന്ന് എന്തെങ്കിലും കഴിക്ക്... ""

അതും പറഞ്ഞ് എന്നെ നീക്കി അമ്മ എഴുന്നേറ്റു പോയി... രക്ഷപെട്ടു പോയതാ... അമ്മക്ക് ശെരിക്കും ചമ്മൽ ആയിട്ടുണ്ട്... അതാ... ഞാൻ അച്ഛനെ നോക്കി ഒന്ന് ഇളിച്ചു ബാഗും എടുത്ത് റൂമിലേക്ക്‌ നടന്നു....

ഒന്ന് ഫ്രഷ് ആയി താഴെ ചെന്നപ്പോൾ അമ്മ ഭക്ഷണം എല്ലാം എടുത്തു വെച്ചിട്ടുണ്ടായിരുന്നു... അച്ഛൻ റൂമിലേക്ക്‌ പോയിരുന്നു... അക്കുവേട്ടൻ ഓഫീസിലേക്കും.. ഭക്ഷണം കഴിച്ചുകഴിഞ്ഞ് റൂമിൽ ചെന്ന് കിടക്കയിലേക്ക് കിടന്നതേ ഓർമ്മയുള്ളൂ ഉറങ്ങിപോയിരുന്നു....

എഴുന്നേറ്റപ്പോൾ ഒരുപാട് വൈകി... 6.00 മണി കഴിഞ്ഞു... ശ്ശോ ഇത്രയും നേരം കിടന്നുറങ്ങിയോ ഞാൻ... സാധാരണ ഇത്രേം നേരം ഉറങ്ങാറില്ല... ഇന്ന് എന്തോ നല്ല ക്ഷീണം ഉണ്ടായിരുന്നു....

ഇന്ന് എന്തായാലും അമ്മയുടെ കയ്യിന്നു ഉറപ്പായിട്ടും നല്ലത് കേൾക്കും... സന്ധ്യാ സമയത്ത് കിടക്കരുതെന്നു അമ്മ പറഞ്ഞിട്ടുള്ളതാണ്..ഞാൻ വേഗം എഴുന്നേറ്റ് താഴേക്ക്‌ പോയി... അടുക്കളയിൽ തട്ടും മുട്ടും കേട്ടപ്പോ മനസിലായി അമ്മ അവിടെ ഉണ്ടെന്ന്...

നേരെ അമ്മയുടെ അടുത്തേക്ക് ചെന്നു.... എന്തായാലും ഒരുഗ്രൻ ചീത്ത ഉറപ്പാ... കയ്യോടെ തന്നെ വാങ്ങാം...

"" അമ്മേ.... ""

എന്തോ തിരക്കിട്ടു ചെയ്യുന്ന അമ്മയെ പിന്നിലൂടെ ചെന്നു വിളിച്ചു... ശ്ശോ മുഖമൊക്കെ ഒരു കൊട്ടക്കുണ്ട്... ഇന്ന് എന്തായലും വൈകിട്ട് ഒന്നും കഴിക്കേണ്ടി വരില്ലെന്നാ തോന്നുന്നേ...

""ഓ എഴുന്നേറ്റോ... എന്തേ ഇത്ര നേരത്തേ എണീറ്റത്... നേരം വെളുക്കാൻ ഇനിയും സമയമുണ്ട്...""

അമ്മ എന്നെ തിരിഞ്ഞു നോക്കി പറഞ്ഞു

"" എത്രനേരമായി അജു നിന്നെ വിളിക്കുന്നു... സന്ധ്യക്ക്‌ മുന്നേ ഉറങ്ങി എണീക്കണമെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ട് ഞാൻ...""

ശ്ശോ നല്ല കലിപ്പിലാണല്ലോ...

"" അമ്മാ സോറി... ഞാൻ അറിഞ്ഞില്ല അതോണ്ടല്ലേ... ചീത്ത പറയല്ലേ പ്ലീസ്... ""

കുറേ വിനയം വാരിപൊത്തി അമ്മയോട് പറഞ്ഞു....

""എല്ലാം ചെയ്തു വെച്ചിട്ട് സോറി പറഞ്ഞാൽ മതീല്ലോ... എന്ത് പറഞ്ഞിട്ട് എന്താ കാര്യം.. ""

""അക്കുവേട്ടൻ വന്നില്ലേ അമ്മാ..."" 

വിഷയത്തിൽ നിന്നും അമ്മയെ മാറ്റാൻ വേണ്ടി ചോദിച്ചതാ... ഇല്ലെങ്കിൽ ഇങ്ങനെ പറഞ്ഞോണ്ടിരിക്കും ഇതാവുമ്പോ അമ്മ പതിയെ ആ കാര്യത്തിൽ നിന്ന് മാറിക്കൊള്ളും..

"" അവന് എന്തോ ഒരു വീഡിയോ കോൺഫറൻസ് ഉണ്ടത്രേ അതുകൊണ്ട് കുറച്ചു നേരം വൈകും എന്ന് മഹി വന്നപ്പോൾ പറഞ്ഞിരുന്നു ....""

"" ഹേ.... ദേവേട്ടൻ വന്നിരുന്നെന്നോ... എപ്പോ എന്നിട്ടു ഞാൻ കണ്ടില്ലല്ലോ... ""

ഞാൻ പറഞ്ഞതും അമ്മ തിരിഞ്ഞ് എന്റെ നേരെ നിന്ന് എന്നെ ഒന്ന് ദേഷ്യത്തോടെ നോക്കി....

""എങ്ങനെ കാണാനാ പോത്തു പോലെ കിടന്നുറങ്ങല്ലേ... വിളിച്ചാലും എണീക്കില്ല... പിന്നെ എങ്ങിനെയാ വീട്ടിൽ വരുന്നവരെ കാണുന്നെ...""??

ശ്ശോ അമ്മ വീണ്ടും തുടങ്ങിയല്ലോ... വേഗം രക്ഷപെടാം അതാ നല്ലത്... ഞാൻ ഒന്ന് നല്ലത് പോലെ ഇളിച്ചുകാട്ടി വേഗം അവിടെനിന്നും പോന്നു... ഇല്ലെങ്കിൽ എന്നെ വറുത്തു കോരും അമ്മ...

ശ്ശോ... എന്നാലും ദേവേട്ടൻ വന്നപ്പോ കാണാൻ പറ്റിയില്ലല്ലോ... കഷ്ടായി പോയി... നശിച്ച ഒരു ഉറക്കം.. എന്തൊരു ചതിയ ദൈവമേ ചെയ്തേ...

ഇനി ഇപ്പോ എന്ന് കാണാനാ... ഈ അടുത്തൊന്നും കാണാൻ പറ്റൂല... ഇന്നിപ്പോ അക്കുവേട്ടൻ ബിസി ആയോണ്ടാ ദേവേട്ടൻ കോളേജിൽ കൊണ്ടാക്കിയത്... നാളെ എന്തായാലും അക്കുവേട്ടൻ ആയിരിക്കും...
ശ്ശോ ഒന്ന് കാണാൻ പറ്റില്ലല്ലോ...

ശരിക്കും കഷ്ടായി പോയി... മ്മ്മ്... ഇനി ഇപ്പോ പറഞ്ഞിട്ടെന്താ കാര്യം... ഇതുപോലെ ഇനിയും വീട്ടിക്കു വരുവല്ലോ അപ്പോ കാണാലോ... അങ്ങനെ ഞാൻ ഒരുവിധം സ്വയം ആശ്വാസം കണ്ടെത്തി... അല്ലാണ്ടിപ്പോ എന്ത് ചെയ്യാനാ...

❣️💞❣️💞❣️💞

""അജു.... ടാ... എണീക്ക്.. കോളേജിൽ പോകണ്ടേ... വേഗം ആയിക്കോട്ടെ..."" രാവിലെ തന്നെ അമ്മയുടെ വിളി കേട്ടാണ് ഉറക്കത്തിൽ നിന്നും എണീക്കുന്നത്... സമയം നോക്കിയപ്പോ 7.00 മണി.. ഇത്രേം സമയമായോ... ഇന്നലെ രാത്രി കിടന്ന് കുറേ കഴിഞ്ഞിട്ടാണ് ഉറങ്ങിയത്...

ദേവേട്ടൻ മാത്രമായിരുന്നു ചിന്തയിൽ... കണ്ണടച്ചാൽ തെളിഞ്ഞു വരുന്നത് ആ മുഖമാണ്... അല്ലേലും അത് എന്നും അങ്ങനെ തന്നെയാ... അവസാനം എപ്പോഴാ ഒന്ന് ഉറങ്ങിയതെന്ന് ഒരു ഓർമയും ഇല്ല...

ഹാ ഇനിയും ഓർത്തിരുന്നാൽ അമ്മ ചൂലുമായിട്ടു വരും അതുകൊണ്ട് തന്നെ വേഗം ബാത്‌റൂമിൽ കയറി ഫ്രഷ് ആയി ഇറങ്ങിയപ്പോൾ ദാ ബെഡിൽ ഒരാൾ ഇരിക്കുന്നു... ആരാന്നല്ലേ ഇന്നലെ മുങ്ങിയ ആള്... ഇപ്പോ ദേ ഇവിടെ പൊങ്ങിയിട്ടുണ്ട്...

"" ആഹാ... മനു... നിന്നെ കാണാനില്ലെന്നു പറഞ്ഞ് പത്രത്തിൽ പരസ്യം ചെയ്യാൻ ഇരിക്കുവായിരുന്നു... അല്ല ഇന്നലെ ഈ വഴിയൊന്നും കണ്ടില്ലല്ലോ... അപ്പോ ഞാൻ കരുതി നീ നാടു വിട്ടു പോയികാണുമെന്ന്...""

ഞാൻ അവനെ നോക്കി ഒന്ന് പുച്ഛിച്ചോണ്ട് പറഞ്ഞതും അവൻ എന്നെ നോക്കി ചിരിക്കുന്നുണ്ട്...

"" അജുട്ടാ... അത് പിന്നെ ഇന്നലെ ഞാൻ ഉറങ്ങി പോയി അതോണ്ടാ സത്യമായിട്ടും... അല്ലാതെ വേറെ ഒന്നുമല്ല.. ""

നിഷ്കളങ്കനായി നിന്ന് പറയുന്നവനെ കാണെ എനിക്ക് ചിരി വന്നു... പക്ഷേ ചിരിക്കാൻ പാടില്ലല്ലോ...

"" ഓ... ഞാൻ വിശ്വസിച്ചു... പോരെ... ""

"" അയ്യോടാ ഞാൻ സത്യായിട്ടും ഉറങ്ങി പോയി അതോണ്ടാ... ""

എന്റെ മുഖം കണ്ടിട്ടാണെന്നു തോന്നുന്നു അവൻ അങ്ങനെ പറഞ്ഞത്...

"" ഓ ആയിക്കോട്ടെ... അല്ല ഇന്നലെ എന്തൊക്കെയോ അക്കുവേട്ടന്റെ അടുത്ത് പറയുന്നുണ്ടായല്ലോ... എന്താ അത്... ""

ഞാൻ ഒന്ന് ആലോചിക്കുന്ന പോലെ മുകളിലേക്കു നോക്കി...

"" അത് ഞാൻ പിന്നെ... പെട്ടെന്ന് അക്കുവേട്ടൻ ചോദിച്ചപ്പോ അറിയാതെ പറഞ്ഞു പോയതാ... അല്ലെങ്കിൽ എന്റെ അജുട്ടനെ കുറിച്ച് ഞാൻ പറയോ... നീ എന്റെ ചങ്കും കരളുമൊക്കെയല്ലേ.. എനിക്ക് ഏറ്റവും ഇഷ്ടമുള്ള നിന്നെ ഞാൻ ഒറ്റുവോ... ""

ഹോ എന്താ അവന്റെ ഒരു വിനയം... സോപ്പിടാൻ ഇവനെ കഴിഞ്ഞേ ഉള്ളൂ വേറെ ആരും...

"" കഴിഞ്ഞോ എന്നാ പിന്നെ പോയിട്ടു കുളിച്ചു വരാം..""

"" ഏ... നീ കുളിച്ചിട്ടു വന്നതല്ലേ... പിന്നെ എന്തിനാ ഇനിയും കുളിക്കണേ...""

അവൻ എന്നെ ഒന്ന് നോക്കി കൊണ്ട് പറഞ്ഞു...

"" അല്ല നീ ഇത്രയും സോപ്പിട്ടു പതപ്പിച്ചതല്ലേ... നല്ലോണം കഴുകി കളയാമെന്ന് കരുതി... ""

അവനെ നോക്കി ഒന്ന് പുച്ഛിച്ചു പറഞ്ഞതും അവൻ എന്നെ നോക്കി പല്ലുകടിക്കുന്നുണ്ട്...

"" ഓ നല്ല തമാശ... മുന്നേ പറഞ്ഞിരുന്നെങ്കിൽ ചിരിക്കാമായിരുന്നു... ""

അവൻ എന്നെ നോക്കി പുച്ഛിച്ചു...  അവനെ നോക്കി ചുണ്ട് കോട്ടികൊണ്ട് ഞാൻ റെഡിയായി... അപ്പോഴും അവനെ ഞാൻ ഒന്ന് ശ്രദ്ധിച്ചുകൂടി ഇല്ല... അവൻ എന്നെ നോക്കുന്നുണ്ട്...

ഞാൻ മൈൻഡ് ചെയ്തില്ല... മൈൻഡ് ചെയ്താൽ ചെക്കൻ ചിലപ്പോൾ എന്റെ മനസ്സിലുള്ളത് മുഴുവൻ അറിയും... അതോണ്ടാ... ബാഗ് എടുത്തു താഴേക്ക് നടക്കാൻ ആഞ്ഞതും കയ്യിലൊരു പിടി വീണിരുന്നു... പ്രതീക്ഷിച്ചതയോണ്ട് വല്ല്യ ഞെട്ടലൊന്നും ഉണ്ടായില്ല....

തിരിഞ്ഞു നോക്കിയപ്പോൾ മുഖം കുനിച്ചു വിഷമത്തോടെ നിക്കുന്നവനെ കണ്ടു.... ഞാൻ മൈൻഡ് ചെയ്യാതിരുന്നത് ചെക്കന് നല്ലോണം വിഷമമായി കാണും അതാ...

"" സോറി... അജു... ഞാൻ.. പെട്ടെന്ന് അറിയാതെ പറഞ്ഞു പോയതാടാ... മിണ്ടാതിരിക്കല്ലേ പ്ലീസ്... ""

യ്യോ ചെക്കൻ സങ്കടം അടക്കി പിടിച്ചാ പറയുന്നേ... ഞാൻ വേഗം അവന്റെ അടുത്തേക്ക് ചെന്ന് മുഖം ഉയർത്തി... കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്... അവനെ ആ അവസ്ഥയിൽ കണ്ടപ്പോ അങ്ങനെ ഒന്നും ചെയ്യാണ്ടായിരുന്നു എന്ന് തോന്നി...

"" അയ്യേ എന്റെ മനൂട്ടൻ കരയുവാണോ... ശ്ശെ... മോശം.... മോശം.... ഇത്ര വലുതായിട്ടും നിന്ന് മോങ്ങാൻ നാണമില്ലല്ലോ... ""

അത് പറഞ്ഞപ്പോ ചെക്കൻ എന്നെ കൂർപ്പിച്ചൊന്നു നോക്കി....

""അത് പിന്നെ നീ എന്നോട് മിണ്ടാണ്ട് നടക്കുന്ന കണ്ടപ്പോ വിഷമം വന്നു അതാ...""

എന്നെ നോക്കി കണ്ണുനിറച്ചു പറയുന്നവനെ കാണെ എനിക്കും സങ്കടം വന്നു...

"" സോറി ടാ നിനക്ക് ഇത്ര സങ്കടാവും എന്ന് കരുതീല.... ചുമ്മാ നിന്നെ ഒന്ന് കളിപ്പിക്കാൻ ചെയ്തതാ... അല്ലേലും എന്റെ മനൂട്ടനോട് മിണ്ടാതിരിക്കാൻ എനിക്ക് പറ്റോ... ""??

അവനെ നോക്കി ചിരിച്ചോണ്ട് പറഞ്ഞതും അവനും എന്നെ നോക്കി ചിരിച്ചു....

"" അപ്പോ എന്നോട് ദേഷ്യമൊന്നുമില്ലല്ലോ... ""??

"" അത് പിന്നെ നീ അക്കുവെട്ടനോട് അങ്ങനെ പറഞ്ഞില്ലേ അതിൽ കുറച്ചു ദേഷ്യം ഉണ്ട്.... നിന്നോടാരാ ഏട്ടനോട് അങ്ങനെ ഒക്കെ പറയാൻ പറഞ്ഞത്..""

"" ടാ അതുപിന്നെ.. ഞാൻ ചോദിച്ചിട്ട് കാര്യം എന്താന്ന് നീ പറഞ്ഞതുമില്ല... എപ്പോഴും ഓരോന്ന് ചിന്തിച്ചോണ്ടേ ഇരിക്കുന്നു അതൊക്കെ കണ്ടപ്പോ ദേഷ്യം വന്നു എനിക്ക്... അപ്പോഴുള്ള ആ ദേഷ്യത്തിന് പറഞ്ഞതാ... പറഞ്ഞു കഴിഞ്ഞിട്ടാ ആലോചിച്ചേ എന്താ പറഞ്ഞേന്ന്.... ""


"" നന്നായി... അല്ലെങ്കിലേ അന്ന് മാളിൽ വെച്ചുണ്ടായ പ്രശ്നം കഴിഞ്ഞപ്പോ തൊട്ട് എല്ലാർക്കും എന്റെ കാര്യത്തിൽ ആധിയാ.. ഇനി ഇതും കൂടെ കേൾക്കുമ്പോൾ ആ ആധി കൂടും അതുകൊണ്ടാ ഞാൻ പറയണ്ടായിരുന്നു എന്ന് പറഞ്ഞേ... ""

"" സോറി ടാ... ഞാൻ അത്രക്കങ്ങട് ചിന്തിച്ചില്ല അതാ... അല്ല എന്നാലും എന്തു തേങ്ങയാ നീ ഇത്ര കാര്യമായിട്ട് ആലോചിച്ചോണ്ടിരുന്നേ..."'??

""അത്.....അതുപിന്നെ....""

"" അജു.... മനു... വേഗം വാ... ""

പറയാൻ തുടങ്ങിയതും  താഴെ നിന്ന് അമ്മയുടെ വിളി കേട്ടു...

"" അമ്മ വിളിക്കുന്നുണ്ട്.... നീ വാ... ""

"" ടാ അപ്പോ പറയാന്ന് പറഞ്ഞിട്ട്... ""

മനു എന്റെ കയ്യിൽ പിടിച്ചുകൊണ്ടു ചോദിച്ചു....

"" ടാ.. ഞാൻ പറയാം... ഇപ്പോ നമുക്ക് താഴേക്ക്‌ പോകാം.. ചിലപ്പോൾ അക്കുവേട്ടൻ റെഡി ആയി വന്നുകാണും... ഇനിയും താമസിച്ചാ അമ്മ ഇങ്ങോട്ടു കയറി വരും.. ""

ഞാൻ പറഞ്ഞു നോക്കിയപ്പോ ചെക്കൻ ഇപ്പോഴും സംശയത്തോടു കൂടി നോക്കുവാണ് എന്നെ...

"" ഓ ഇവനെക്കൊണ്ട്... ടാ ഞാൻ പറയാമെന്നു പറഞ്ഞില്ലേ... പിന്നെന്താ... നീ വന്നേ... വാ.. ""

അങ്ങനെ ഒരുവിധം ആ മുതലിന്റെ കയ്യും പിടിച്ചു വലിച്ചു താഴേക്ക്‌ കൊണ്ടുപോയി...
അവിടെ ചെന്നപ്പോൾ എല്ലാരും ഹാജർ ആയിട്ടുണ്ട്... വേഗം തന്നെ ഭക്ഷണം കഴിച്ച് ഇറങ്ങി... കാറിൽ ഇരിക്കുന്ന സമയമൊക്കെ മനു എന്നെ കൂർപ്പിച്ചു നോക്കുന്നുണ്ട്... ഇനി കാരണം അറിയുന്നവരെ അവൻ ഇങ്ങനെ തന്നെ ഇരിക്കും...

അക്കുവേട്ടൻ ഇന്നെന്തോ വല്ല്യ ഗൗരവത്തിലാണ്... ഞാൻ വീട്ടിൽ നിന്നും ഇറങ്ങുമ്പോഴേ ശ്രദ്ധിച്ചു എന്തോ വല്ല്യ ഗൗരവം.. ഞങ്ങളോടൊന്നും സംസാരിക്കുന്നു പോലുമില്ല... എന്ത് പറ്റിയോ ആവോ...??

അങ്ങനെ കോളേജിൽ എത്തിയതും ഞങ്ങളെ ഇറക്കി വിട്ട് ക്ലാസ്സ്‌ കഴിയുമ്പോ വിളിക്കാൻ പറഞ്ഞുകൊണ്ട് ഒരൊറ്റ പോക്കായിരുന്നു ഏട്ടൻ... അതിന് ഇതെന്തുപറ്റി എന്ന് ആലോചിച്ചോണ്ട് നിക്കുമ്പോഴാണ് പുറത്ത് കനത്തിൽ ഒരു അടി വീണത്... നോക്കിയപ്പോ വേറെ ആരുമല്ല  മനുവാണ്...

"" എന്താടാ... ""

അവനെ നോക്കി ദേഷ്യത്തോടെ വിളിച്ചതും അവൻ ദേ എന്നെ നോക്കി കണ്ണുരുട്ടുന്നു...

"" നീ പറയാം എന്ന് പറഞ്ഞിട്ട് ഒന്നും ഇതുവരെ പറഞ്ഞില്ലല്ലോ... ""??

ഓ... ഇനി അത് പറയുന്നവരെ ഇവൻ മനുഷ്യന് ഒരു സമാധാനവും തരില്ല...

"" എന്റെ പൊന്നു മനു... ഞാൻ പറയാം... കാറിൽ ഇരുന്ന് പറയാൻ പറ്റില്ലല്ലോ അക്കുവേട്ടൻ ഉണ്ടായില്ലേ.... അതുകൊണ്ടാ... ""

"" മ്മ്മ്... എന്നാ പിന്നെ ഇപ്പോ പറയ്... ""

"" ഇപ്പോഴാ... ""

ഞാൻ അവനെ ഒരു സംശയത്തോടെ നോക്കി

"" ആ... ഇപ്പോ തന്നെ... നീ പറയ് അജു ""

"" അത് പിന്നെ... ഇന്നലെ ഉണ്ടല്ലോ മനു... ""

പറഞ്ഞു തുടങ്ങിയതും എന്താ പറ്റിയത് എന്നറിഞ്ഞൂടാ  ഞാൻ മൂക്കും കുത്തി വീണു... ഏയ്‌ ഇല്ല വീണിട്ടില്ല ആരോ എന്നെ പിടിച്ചിട്ടുണ്ട്... കണ്ണ് പേടികൊണ്ട് ഇറുക്കി അടച്ച കാരണം ആരാ എന്നെ പിടിച്ചതെന്ന് അറിഞ്ഞൂടാ...

മിക്കവാറും മനുവായിരിക്കും... കണ്ണ് പതുക്കെ ചിമ്മി തുറന്ന് ഞാൻ മുന്നിലേക്ക്‌ നോക്കിയതും ആദ്യം കണ്ണിലുടക്കിയത്എന്നെ തന്നെ നോക്കുന്ന രണ്ടു പൂച്ചക്കണ്ണുകളാണ്....

തിളക്കമുള്ള പൂച്ചക്കണ്ണുകൾ....

എന്നാ പിന്നെ ഞാൻ പോവാണേ 🚶‍♀️🚶‍♀️🚶‍♀️

മുത്തുമണികളെ..... 🥰🥰

പിന്നെ ഈ part എത്രത്തോളം ശരിയായിട്ടുണ്ട് എന്ന് അറിഞ്ഞൂടാ.... എന്തേലും തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കണേ... പിന്നെ അടുത്ത തവണ part തരണമെങ്കിൽ നിങ്ങളുടെ അഭിപ്രായവും അതുപോലെ തന്നെ വേണം കേട്ടോ... ഇല്ലെങ്കിൽ ഞാൻ ഇടത്തില്ല... ഉറപ്പായ കാര്യമാണ്....🤨🤨

പിന്നെ എന്നെ സപ്പോർട്ട് ചെയ്യണ എല്ലാർക്കും എന്റെ സ്നേഹം❤️❤️.. നിറയെ ലുമ്മം 😘😘

എന്ന് നിങ്ങളുടെ സ്വന്തം

നീലൂസ്.......❤️

Continue Reading

You'll Also Like

15.2K 2.1K 17
Ente ponn aliya njan onnu parayatte ente aliyaaa njan onnu paranjotte ente Abhilasheee... nge abhilaasho?? aahh enthelum aavatte ithu kekk... ee stor...
4.6K 600 7
A Arranged Marriage Love story.. ✨️ Ee story thikachum sangalpikam maathram aayirikum.. Storyile characters idols aayitto mattu vekthikal aayitto yaa...
7.4K 1.1K 5
"കൂടെ കൂട്ടിയത് അങ്ങനെ കൈ വിട്ട് കളയാനല്ല... എന്നെന്നും കൂടെ നിർത്താനാണ് എന്റേത് മാത്രമായി..!!💜" -📝Taebaring..
22.2K 2.3K 41
Evin" അപ്പൊ കൊച്ചിനേം തള്ളയേം ആര് നോക്കും... " Jeena"എന്റെ ഏട്ടന്മാരും നാത്തൂന്മാരും നോക്കും!!!" Evin"ഓഹോ... ഇവിടെ മലപോലെ, സുന്ദരനും സുമുഖനും സുശീലനു...