🔥സൂര്യവംഷി 🔥

taekookiehyung786 tarafından

2.3K 227 224

പകയുടെയും പ്രതികാരത്തിന്റെയും പ്രണയത്തിന്റെയും കഥ... 🔥🔥 Daha Fazla

🔥സൂര്യവംഷി🔥
🔥സൂര്യ വംഷി 🔥(second promo )
🔥സൂര്യ വംഷി 🔥
🔥സൂര്യ വംഷി 🔥

𝗖𝗛𝗔𝗥𝗔𝗖𝗧𝗘𝗥 𝗦𝗞𝗘𝗧𝗖𝗛 🔥

354 53 122
taekookiehyung786 tarafından


ഗയ്‌സ്......

എല്ലാവരും ചോദിച്ചു കൊണ്ടിരുന്ന സൂര്യ വംഷിയുടെ Character sketch മായി ഞാൻ ഇതാ വന്നിരിക്കുന്നു....

സ്റ്റോറി എന്റെ ബുദ്ധിയിൽ ഉദിച്ചതാണ്... പക്ഷെ.............
പക്ഷെ എനിക്ക് എഴുതി തീർക്കാൻ ഒരുപാട് സ്റ്റോറികൾ ബാക്കിയുള്ളത് കൊണ്ടും.....

അത് തീർക്കാതെ ഇതെഴുത്തിയാൽ നിങ്ങൾ എന്നെ ശരിയാകുമെന്ന് പൂർണ ബോധ്യമുള്ളത് കൊണ്ടും...
അത് മാത്രം അല്ല.. ഇതും കൂടി തുടങ്ങിയാൽ എല്ലാ സ്റ്റോറിയും മിക്സ് ആയി ഞാൻ ഇവിടെ ബാഹുബലി തുടങ്ങി kgf ലൂടെ കടന്നു പോയി ലൂസിഫറിൽ വരെ ചെന്നെത്തി നിൽക്കുമെന്ന് എനിക്ക് തോന്നിയത് കൊണ്ടും....

ഞാൻസ്റ്റോറി എഴുതില്ലെന്ന് തീരുമാനിച്ചതാണ്... പക്ഷെ വിഷമം ഉണ്ടായിരുന്നു... അങ്ങനെ ഇരിക്കുമ്പോൾ ഞാൻ എന്റെ പുന്നാര ചേട്ടനോട്കഥ വെറുതെ ഒന്ന് പറഞ്ഞു....

അപ്പോൾ ആൾ ഭയങ്കര എക്സൈട്മെന്റിൽ ആയിരുന്നു... ഞാൻ എഴുതുന്നില്ലെങ്കിൽ അവൻ എഴുതിക്കോളാമെന്ന്...
അല്ലെങ്കിലേ ത്രില്ലെർ സ്റ്റോറി അഡിക്റ്റ് ആയ മഹാൻ ആണ്... MK യുടെ fight സീനൊക്കെ അവന്റെ ഭാവന ആണ്....

ചുരുക്കി പറഞ്ഞാൽ I can't love him.. ലെ എന്റെ സ്റ്റണ്ട് മാസ്റ്റർ ആണവൻ... അത്കൊണ്ട് തന്നെ സ്റ്റോറി എഴുതിക്കോ... എന്ന് ഞാനും സപ്പോർട് ചെയ്തു....

അങ്ങനെ ആണ് സൂര്യ വംഷി start ആയത്... Theme മാത്രം ആണ് ഞാൻ ഷെയർ ചെയ്തത്... Characters ഉം അവരുടെ പേരുമൊക്കെ ആളുടെ സ്വന്തം ക്രീയേഷൻ ആണ്....

Character sketch ൽ മാത്രം ഞങ്ങൾ തമ്മിൽ അഭിപ്രായ വിത്യാസം ഉണ്ട്... ആൾ bts തല്പര കക്ഷിയല്ല... അവരുടെ face അതിന് ചേരില്ലെന്നാണ് വാദം.. പിന്നെ ഞാൻ കയ്യും കാലും പിടിച്ചു അന്തസ് ആയി ഇരന്നു സമ്മതിപ്പിച്ചു എടുത്തു...

അതാണ്‌ character sketch ഇടാൻ താമസിച്ചതും....
അപ്പോൾ നമുക്ക് തുടങ്ങാം.... 😌

അപ്പോൾ ആദ്യം തന്നെ നമുക്ക് തല മൂത്ത കർണവരിൽ നിന്ന് തുടങ്ങാം....
വായോ...... 👣👣


      Haidar Misra

   ബാന്ദ്രയിലെ ശക്തരായ മാഫിയ ഗ്രൂപ്പിൽ ഒന്നിന്റെ തലവൻ...

മിനർ നഗറിലെ സുൽത്താൻ...
കുറച്ചു പ്രായമൊക്കെ ആയില്ലേ.. അതിന്റെ വയ്യായികയും ക്ഷീണവും ഉണ്ട്... കാര്യം ആക്കണ്ട....

ആളെ കുറിച്ച് പറയാൻ ആണെങ്കിൽ സ്വന്തം ആയി ഭാര്യയും കുട്ടികളും ഒന്നുമില്ല...
ഞങ്ങൾ മാഫിയക്കാർ കുടുംബം ഉണ്ടാക്കാറില്ല mister... 😏

ഒറ്റത്തടിയാണ്....

പക്ഷെ ആൾക്ക് രണ്ട് വളർത്തു കുട്ടികൾ ഉണ്ട്....
അവരെ കാണിച്ചു തരാം...

വായോ.....



   Vamshik Mahadevan 🔥

ടാണ്ടട്ടേൻ..... ടഡട്ടേൻ.......

ബിജിഎം ഇട് പിള്ളേരെ...

ഹൈദർ മിസ്രയുടെ വളർത്തു പുത്രൻ.....
മിനർ നഗറിലെ അടുത്ത അവകാശി.....

വംഷിയെ കുറിച്ച് പറഞ്ഞാൽ ഒരിക്കലും സ്റ്റോറിയിലെ ഹീറോ എന്ന് ഞാൻ പറയില്ല.....

വില്ലൻ ആണ്.... 😏

മാഫിയക്കാരിൽ നന്മ മരങ്ങൾ ഉണ്ടാവില്ലല്ലോ.... അവർക്ക് അവരുടേതായ ശരികൾ ആണ്....

അത് നമുക്ക് തെറ്റുകൾ ആവും... ചിലപ്പോൾ മനസാക്ഷി ഇല്ലാത്തവർ ആവും... ക്രൂരന്മാർ ആവും.... പിശാചുക്കൾ ആവും.....

മിഖായേൽ ഒന്നും ഒന്നുമല്ല മക്കളെ... ഇത് അതുക്കും മേലെ....
കൂടിയ ഐറ്റം ആണ്.......

സ്റ്റോറിയിൽ പറയുന്നത് പോലെ തന്നെ ആരോടും സ്നേഹവും ദയയും ഒന്നുമില്ലാത്ത character ആണ്....

ആകെ സ്നേഹം ഉള്ളത് ഏടുത്തു വളർത്തിയ പെങ്ങളോട് മാത്രം...
അവൾക്ക് വേണ്ടി മാത്രം ജീവിച്ചു...
ഈയൊരു ജീവിതം പോലും അവൾക്ക് വേണ്ടിയായിരുന്നു....

അതിൽ മാത്രം നമ്മുടെ മിക്കുവിനെ പോലെ ആൾ ഡീസന്റ് ആണ്....
പക്ഷെ മിക്കുവിനെ നന്നാക്കാൻ ലൂക്ക വന്നത് പോലെ വംഷിയെ നന്നാക്കാൻ ഒരാൾ വരില്ല....

അവന്റെ ജീവിതത്തിൽ വരുന്നത് അതിനേക്കാൾ കൂടിയ ഐറ്റം ആണ്....
ശരിക്കും പറഞ്ഞാൽ പെട്രോളും തീയും പോലെ....

അടുത്ത് വന്നാൽ ആളി കത്തും...

അതൊക്കെ നമുക്ക് കഥയിൽ കാണാം....

ഇനി വംഷിയുടെ പെങ്ങളെ കാണാം....

വായോ..... 👣👣

        Laila Mahadevan 🔥

   വംഷി ഏടുത്തു വളർത്തിയ പെങ്ങൾ.....

മരിച്ചു പോയി... അതെങ്ങനെ ആണെന്ന് ഞാൻ സ്റ്റോറിയിൽ പറഞ്ഞിട്ടുണ്ട്....

സൂര്യ കൊന്ന് കളഞ്ഞുവെന്ന് പറയുന്നതൊക്കെ....
അതിന്റെ കൂടുതൽ വിവരങ്ങൾ സ്റ്റോറിയിൽ പാസ്ററ് പറയുമ്പോൾ അറിയാം......

അടുത്ത ആളെ കാണാം....

വായോ.... 👣👣


     Koushik Mahendra 🔥

വംഷിയുടെ ഉറ്റ സുഹൃത്ത്....
ചെറുപ്പം മുതൽ അവർ ഒരുമിച്ചായിരുന്നു... ഇപ്പോഴും അങ്ങനെ ആണ്....

വംഷി കഴിഞ്ഞാൽ മിനർ നഗറിൽ കാര്യങ്ങളിൽ തീരുമാനം എടുക്കുന്നത് കൗഷിക് ആണ്....

ഹൈദർ മിസ്രയുടെ ഇടം കൈ....

ആൾ ചില്ലറക്കാരൻ ഒന്നും അല്ല... ഞാൻ പറഞ്ഞില്ലേ... ഈ സ്റ്റോറിയിൽ നല്ലവർ ഇല്ല....

എല്ലാവരും കെട്ടവർ തന്നെ സർ.....

വംഷി ലൈലയെ ഏടുത്തു വളർത്തിയത് ആണെങ്കിലും കൗഷിക്കിന് സ്വന്തം ആയി ഒരു അനിയൻ ഉണ്ട്....

തല തിരിഞ്ഞ എന്നാൽ പാവം പിടിച്ച ഒരു അനിയൻ.....

( ജോസഫെ... സ്റ്റോറിയിൽ പാവങ്ങളും ഉണ്ട്.... 😂)

അനിയനെ കാണിച്ചു തരാം....

വായോ.... 👣👣

      Vastav Mahendra 🔥

വസീം എന്നായിരുന്നു വിളിപ്പേർ...

ആൾ ഇപ്പോൾ ജീവനോടെയില്ല....
ചേട്ടന്റെയും കൂട്ടുകാരുടെയും പരസ്പരമുള്ള പോർവിളിയിൽ ബലിയാട് ആകേണ്ടി വന്നു...

പാവം.... 🥲


       Mahir Malik....

വസീമിന്റെ കൂട്ടുകാരൻ....

ജീവനോടെയില്ല... ഗാങ് വാറിൽ കൊല്ലപ്പെട്ടു.....

പാവം.... 🥲

...............................................................

ഇത്രയും ആണ്.... മിനർ നഗറിലെ ആളുകൾ....

ഇനി നമുക്ക് അടുത്ത സ്ഥലത്തേക്ക് പോകാം......

അമർ പുരി 🔥


അവിടുത്തെ പോലെ ഇവിടെയും....
തല നരച്ചു തുടങ്ങിയവർ ഫസ്റ്റ്....


   Mansoor Alikhan 🔥

ബാന്ദ്രയുടെ മറ്റൊരു അവകാശി...

അമർപുരിയിലെ രാജാവ്....

മൂപ്പരുടെ തല നരച്ചത് എവിടെ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു...

ഫുൾ ഡൈ ആണ്... നല്ല പ്രായം ഉണ്ട്.... 😌

ഹൈദർ മിസ്രയുടെ പോലെ അല്ല... മൂപ്പർക്ക് ഭാര്യയും കുട്ടിയും ഉണ്ട്...
അങ്ങേര് ഒറ്റത്തടിയൊന്നും ആയിരുന്നില്ല....

( ജോസഫേ... മാഫിയക്കാർ കുടുംബം ഉണ്ടാക്കും... 😂)

എന്തായാലും ഭാര്യ മരിച്ചു പോയി..ഒരു മകൻ ഉണ്ട്...

മകനെ കാണിച്ചു തരാം... പക്ഷെ അതിന് മുൻപ് കാണേണ്ട ആളുണ്ട്.....
മൻസൂർ അലിഖാന്റെ ദത്തു പുത്രൻ.....

അതിനെയല്ലേ ആദ്യം കാണേണ്ടത്... അതാണല്ലോ മെയിൻ....
എന്നിട്ട് മതി ബാക്കി....

വായോ.... 👣👣

 
 

Soorya Narayanan 🔥

നമ്മുടെ കഥയിലെ അടുത്ത വില്ലൻ... 🔥

ക്രൂരൻ ആണ് ഗയ്‌സ്.....
കണ്ടാൽ തന്നെ അറിഞ്ഞൂടെ ദുഷ്ടൻ ആണെന്ന്....

എന്ത് എളുപ്പത്തിൽ ആണ് പാവം വസീമിനെയും മഹിറിനെയും കൊന്ന് കളഞ്ഞത്... 🥲

ആളെ കുറിച്ച് പറഞ്ഞാൽ അറിയാലോ....
തമിഴ് നാട്ടുകാരൻ ആയിരുന്നു....

നാട് വിട്ട് വന്നു... ഇവിടുത്തെ നാട്ടുകാരനും പിന്നെ നാട്ടു രാജാവും ആയി.....

Powerful People Make Places Powerful... 🔥

എന്നാണല്ലോ നമ്മുടെ റോക്കി ഭായ് പറഞ്ഞത്... അത്പോലെ തന്നെ ഇതും...

അമർ പുരിയുടെ അടുത്ത അവകാശി....

അച്ഛനും അമ്മയും ഉണ്ടായിരുന്നു... മരിച്ചു പോയി....
വംഷി കൊന്നതാണെന്ന് പറയുന്നു... ബാക്കിയൊക്കെ സ്റ്റോറിയിൽ....

ഇതൊക്കെ നന്നാവും എന്ന ചിന്തയോടെ സ്റ്റോറി വായിക്കരുത്....

ഞാൻ പറഞ്ഞില്ലേ.. മാഫിയ ആണ്.... നന്മ മരങ്ങൾ അല്ല....

നല്ലവർ ഇല്ല.... നന്മയും തിന്മയും അല്ല.....

ഇത് രണ്ട് തിന്മകൾ തമ്മിലുള്ള പോരാട്ടം ആണ്.... 🔥

ഇനി നമുക്ക് മൻസൂർ ഖാന്റെ പുത്രനെ കാണാം.....

Ameer Alikhan 🔥

മൻസൂറിന്റെ മകൻ...
സൂര്യയുടെ ഉറ്റ സുഹൃത്ത്....

സൂര്യയോളം അമർ പുരിയിൽ ഇവനും അവകാശം ഉണ്ട്....

വില്ലൻ ആണ്... നല്ല അസ്സൽ വില്ലൻ....
ഇത് വില്ലന്മാരുടെ കഥയാണല്ലോ... 😌

അമീറിന്റെ speciality എല്ലാം ഞാൻ സ്റ്റോറിയിൽ പറഞ്ഞിരുന്നു... പ്രത്യേക രീതിയിലുള്ള കത്തിയും ആളുകളെ കൊല്ലുന്ന രീതിയും....

കൂടുതൽ സ്റ്റോറിയിൽ പറയാം....

അടുത്ത ആൾ.... വായോ... 👣👣

  Jagan 🔥

സൂര്യയുടെ ഗാങ്ങിൽ ഉള്ളതാണ്... ഓവർ കോൺഫിഡൻസ് കേറി പണി കിട്ടിയ മുതൽ....

ലേശം അഹങ്കാരം... ലേശം കുശുമ്പ്... ലേശം ഓവർ കോൺഫിഡൻസ്...
ലേശം ഈഗോ... എല്ലാം മിക്സ് ചെയ്തൊരു മുതൽ ആണ്....

എല്ലാ കൂട്ടത്തിലും കാണുമല്ലോ ഇത്പോലെ കുത്തിത്തിരുപ്പുള്ള ഒന്ന്....

അത് തന്നെ ഇതും.....

ഒന്ന് നോക്കി വെച്ചോ... ആവശ്യം വരും.....


     Amit 🔥

സൂര്യയുടെ ഗാങ്ങിലെ വേറെ ഒരാൾ.....
ജഗത് ന്റെ ഓവർ കോൺഫിഡൻസ് കാരണം പണി കിട്ടിയ മുതൽ....

കൂടുതൽ പറയുന്നില്ല... ജഗതിന്റെ കുത്തിത്തിരുപ്പ് ഇല്ലെന്നേയുള്ളൂ... നല്ല അസ്സൽ വില്ലൻ തന്നെ ആണ്....

കൂടുതൽ സ്റ്റോറിയിൽ പറയാം....

അടുത്ത ആൾ.....

അമർപുരി തീർന്നു.... ഇനി നമുക്ക്രണ്ട് ഗ്രൂപ്പിലും പെടാത്ത രണ്ട് പേരെ കൂടി കാണാം...

വായോ.... 👣👣......

       Sanjay 🔥

പോലീസ് ഓഫീസർ ആണ്.....

മുഖം ഡ്രാമയിൽ അല്ലാതെ വേറെ കണ്ടിട്ടുള്ളത് നിങ്ങൾക്ക് ഓർമ്മയുണ്ടോ... 🫣

അത് തന്നെ.....

നമ്മുടെ I clh -ലെ ആദിയുടെ ബോഡി ഗാർഡ്....
മദിരാശി പയ്യൻ കിരൺ ചേട്ടൻ... 😍

നമ്മുടെ റൗഡി ചേട്ടന്റെ crush.... ( ഞാൻ ഉണ്ടാക്കിയ crush.. 😁)

കിരൺ ചേട്ടനെ ഞാൻ അവിടെ നിന്ന് ഇങ്ങോട്ട് തട്ടി... തമിഴ് നാട്ടിൽ നിന്നും ഡോൺ ആവാൻ കൊതിച്ചു വന്ന ചെക്കനെ ആദി പിടിച്ചു ഡ്രൈവർ ആക്കി....

കൂടെ ബെല്ലയുടെ ബേബി സിറ്റർ ജോലിയും....
പാവം... പിന്നെയും ഞാൻ കഷ്ടപ്പെട്ടിട്ടാണ് ഞാൻ രണ്ട് മൂന്ന് fight സീൻ ഒപ്പിച്ചു കൊടുത്തത്...

എന്നിട്ടും കിരൺ ചേട്ടന് പരാതി ആയിരുന്നു.....

So... ഞാൻ ഇതിൽ പിടിച്ചു പോലീസ് ആക്കി.....
മുംബൈയിൽ ബന്ദ്രയിലെ രണ്ട് മാഫിയ ഗാങ്ങിന്റെ ഇടയിൽ കൊതി തീരും വരെ....

അടിയും ഇടിയും വെടി വെയ്പ്പുമായി നടക്കട്ടെ....

രണ്ട് വില്ലന്മാർക്കിടയിലെ വില്ലൻ പോലീസ്.... 🔥

Sanjay സാറും പാവം ഒന്നുമല്ല.... വില്ലൻ ആണ് മക്കളെ... നല്ല തങ്കപ്പെട്ട വില്ലൻ.....

ഇനി അടുത്ത ആൾ....

വായോ..... 👣👣


  Vinayak Tivari 🔥

DGP....

മാഫിയ ഗ്രൂപ്പിനെ തുരത്താൻ ബന്ദ്രയിൽ വന്നിരിക്കുന്ന പുതിയ ഡിജിപി....

മാഫിയ പോകുവോ... പോലീസ് ഏമാൻ ഓടുവോ...?
അറിയില്ല... കണ്ട് നോക്കാം....

പക്ഷെ... അവരെക്കുറിച്ചു എല്ലാം അറിഞ്ഞിട്ട് കളിക്കാനിറങ്ങുമ്പോൾ ഡിജിപി സാറും മോശം ഒന്നുമല്ല....

വില്ലൻ ആണ്.... നല്ല A ക്ലാസ്സ്‌ വില്ലൻ.... 🔥

ബാക്കിയൊക്കെ സ്റ്റോറിയിൽ അറിയാം.....

അപ്പോൾ അത്രേയുള്ളൂ character sketch.....

അവൻ ജോബ് ആയി തിരക്കിൽ ആണ്... അതുകൊണ്ടാണ് സ്റ്റോറി വൈകുന്നത്....
ഉടനെ ഇടുമെന്നു പ്രതീക്ഷിക്കുന്നു.....

ഞാൻ ബൂസ്റ്റ്‌ ചെയ്യുന്നുണ്ട്.....

ബാക്കിയൊക്കെ അവന്റെ താല്പര്യം.....

എല്ലാവർക്കും character sketch ഇഷ്ടം ആയെന്ന് കരുതുന്നു.....

വായിക്കുക.., അഭിപ്രായം പറയുക....

ഞാൻ എന്റെ സ്റ്റോറിയുമായി ഉടനെ വരാം....

എല്ലാവർക്കും ഒന്ന് കൂടി vishu ആശംസകൾ..... 🎇🎆🧨

Bye..........🫶🫰

Okumaya devam et

Bunları da Beğeneceksin

567K 6.7K 26
Lost, Lose (Loose Trilogy #1) She's a girl of hope, Lisianthus Yvonne Vezina. A teen-year-old girl who focused on her goal... to strive. But everyth...
2K 98 27
"I already have a girlfriend don't expect anything from me." ... "Suga I love you and I will love you till my last breath." ... Top: suga,tae,jin. Bo...
93.6K 3.1K 52
𝐒𝐂𝐇𝐎𝐎𝐋 𝐁𝐔𝐒 𝐆𝐑𝐀𝐕𝐄𝐘𝐀𝐑𝐃 "𝚝𝚑𝚎 𝚋𝚎𝚜𝚝 𝚠𝚊𝚢 𝚝𝚘 𝚐𝚘, 𝚒𝚜 𝚒𝚗 𝚜𝚝𝚢𝚕𝚎. 𝚆𝚑𝚊𝚝𝚜 𝚖𝚘𝚛𝚎 𝚜𝚝𝚢𝚕𝚒𝚜𝚑 𝚝𝚑𝚊𝚗 𝚊 𝚖𝚘𝚝...
72.5K 2.4K 77
BANG... BANG..... BANG I jumped up out my sleep to three gun shots. I creep up to my door, opening it up just a little, seeing my father go to my...