BETWEEN 💔 US

By KookieTaehyunghyung

4.9K 587 136

ഇതൊരു bl story ആണ്... ജീവനു തുല്യം സ്നേഹിക്കുന്ന നായകനും അവനെ ദേഷ്യത്തോടെ മാത്രം കാണുന്ന മറ്റൊരുവനും.... അവരി... More

BETWEEN - US PROMO
BETWEEN - US 1
BETWEEN - US Character sketch
BETWEEN - US 2
BETWEEN -US 3
BETWEEN 💔 US 4
BETWEEN 💔 US 5
BETWEEN 💔 US 6
BETWEEN 💔 US 7
BETWEEN 💔 US 8
BETWEEN 💔 US 9
BETWEEN 💔 US 11
BETWEEN 💔 US 12
BETWEEN 💔 US 13
BETWEEN 💔 US 14
BETWEEN 💔 US 15
BETWEEN 💔 US 16
BETWEEN 💔 US 17
BETWEEN 💔 US 18

BETWEEN 💔 US 10

216 28 13
By KookieTaehyunghyung


Part - 10

ഉച്ചക്ക് ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഞാനും അച്ഛനും അമ്മയും ഹാളിൽ സംസാരിച്ചോണ്ടിരിക്കുവാ.... മനു അവന്റെ അമ്മയുടെ വിളി വന്നതും പോയി...അച്ഛൻ എന്റെയും അമ്മയുടെയും ഓപ്പോസിറ്റ് ആയിട്ടിരിക്കുന്നുണ്ട്....

ഞാൻ അമ്മയുടെ മടിയിൽ തല വെച്ചു കിടക്കുവാണ്  അമ്മ എന്റെ തലയിൽ പതിയെ തലോടുന്നുണ്ട്....ശ്ശോ എന്തു സുഖമാണെന്നോ... എനിക്ക് ഭയങ്കര ഇഷ്ടമാ ഇങ്ങനെ അമ്മയുടെ മടിയിൽ തല വെച്ചുകിടക്കാൻ... അക്കുവേട്ടൻ ഉണ്ടെങ്കിൽ ഞങ്ങൾ രണ്ടും തല്ലാണ് ഇങ്ങനെ കിടക്കാൻ...

അങ്ങനെ സംസാരിച്ചോണ്ടിരിക്കുമ്പോഴാണ് പെട്ടന്ന് കാളിങ് ബെൽ അടിച്ചത്.... ഞാൻ ചെറുതായൊന്നു ഞെട്ടിയോന്ന് ഒരു സംശയം... അച്ഛനാണ് പോയി ഡോർ തുറന്നത്.... ആരാ വന്നത് എന്ന് എത്തിച്ചു നോക്കിയപ്പോൾ കണ്ടത് അക്കുവേട്ടനെ ആയിരുന്നു....

"" അല്ല നിങ്ങൾ എന്താ ഈ സമയത്ത്.... ഇങ്ങനെ ഒരു വരവ് പതിവില്ലല്ലോ...""

അമ്മ ചോദിക്കുന്നതു കേട്ടു... നിങ്ങളോ...അക്കുവേട്ടൻ മാത്രല്ലേ വന്നുള്ളൂ.. പിന്നെന്തിനാ നിങ്ങൾ എന്നു പറഞ്ഞേ...

"" ഇവിടെ വരെ വരേണ്ട ആവശ്യം ഉണ്ടായിരുന്നമ്മേ.. അപ്പോ കേറിയതാ... "" അക്കുവേട്ടനാണ്...

"" കഴിച്ചോ രണ്ടുപേരും... ""  അമ്മ ചോദിക്കുന്നുണ്ട്...

"" മ്മ്.. ഞാൻ കഴിച്ചു.... മഹി കഴിച്ചിട്ടില്ല... അവൻ എന്തോ വേണ്ടാന്ന് പറഞ്ഞു...""

ഏ... അപ്പോ ദേവേട്ടനും ഉണ്ടോ... എന്നിട്ടു ഞാൻ കണ്ടില്ലല്ലോ....ഞാൻ ഒന്ന് തല ചെറുതായി പൊന്തിച്ചു നോക്കി... ഓ...  ഫോണിൽ സംസാരിച്ചോണ്ട് നിൽപ്പുണ്ട്... ഹും.. ഞാൻ ഇനി ഇങ്ങേരെ മൈൻഡ് ചെയ്യൂല്ല... നോക്കിക്കോ...


"" അജു എഴുന്നേൽക്ക്... മതി കിടന്നത്... "" ശ്ശോ അമ്മ...

""ഓ അമുൽബേബി കിടന്നുറങ്ങുവാണോ....""

അക്കുവേട്ടനാണ്.... എന്റെ അടുത്തുവന്ന് നിന്ന് എന്നെ നോക്കിയിട്ടാണ് ചോദ്യം...

""ടാ അമുൽബേബി എണീക്കടാ... "" 

ഇങ്ങേരെ ഇന്ന് ഞാൻ...വീണ്ടും എന്നെ നോക്കി പറഞ്ഞതും കൂർപ്പിച്ചൊരു നോട്ടം മറുപടിയായി കൊടുത്തു... ഇതിനിടയിൽ അമ്മയും എണീറ്റു പോയിരുന്നു.....

"" ഞാൻ അമുൽബേബി ഒന്നുമല്ല... എനിക്ക് 20 വയസ്സ് കഴിഞ്ഞു... ""

അക്കുവേട്ടനെ പുച്ഛിച്ചു ഞാൻ പറഞ്ഞു...

"" ആണോ.... പക്ഷേ നിന്നെ കണ്ടാൽ ഒരാളും പറയില്ല അത്ര ആയീന്ന്... ശെരിക്കും അമുൽ ബേബി...അയ്യേ കഷ്ടം...""

കളിയാക്കുവാ ദുഷ്ടൻ... എന്നെ കണ്ടാൽ അത്ര തോന്നാത്തത് എന്റെ കുറ്റമാണോ... ഹും...

"" ദേ എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ... ""

ഞാൻ ദേഷ്യത്തോടെ പറഞ്ഞതും അവിടെ  കളിയാക്കി ചിരിക്കുവാ....

"" അച്ചോടാ... എന്റെ കുഞ്ഞാവക്ക് ദേഷ്യം വന്നോ... ശ്ശോ... കാര്യം പറയുമ്പോ ദേഷ്യം വന്നിട്ട് എന്താ കാര്യം... ""

താടിയിൽ പിടിച്ചു കൊഞ്ചിച്ചോണ്ടാ പറയുന്നേ... ഞാൻ ആ കൈ ദേഷ്യത്തിൽ തട്ടി മാറ്റി...

"" പിന്നെ....ഒരു വല്ല്യ കാര്യം.. ""

ഞാൻ നല്ലപോലെ ഒന്ന് പുച്ഛിച്ചു വിട്ടു....

"" ടാ മഹി നീ പറ ഇവനെ കണ്ടാൽ അമുൽബേബിനെ പോലെ ഇല്ലേ... ""?? 

ദേവേട്ടന്റെ മുഖത്തു നോക്കിയാണ് ചോദ്യം...ഞാനൊന്ന് പാളി ദേവേട്ടന്റെ മുഖത്തേക്ക് നോക്കി...  അങ്ങേര് അക്കുവേട്ടന്റെ മുഖത്തേക്ക് ഒന്ന് കലിപ്പിച്ചു നോക്കിയതും അക്കുവേട്ടൻ വേഗം സൈലന്റ് ആയി.... പെട്ടെന്ന് ആള് എന്നെ നോക്കിയതും ഞാൻ വേറെ എങ്ങോ നോക്കി...

"" ആയിക്കോട്ടെ ഞാൻ അമുൽ ബേബി തന്നെയാ അതിന് ആർക്കാ ഇവിടെ ഇത്ര നഷ്ടം... ഇങ്ങനെയുള്ള എന്നെ ഇഷ്ടപ്പെടുന്നവർ ഇഷ്ടപെട്ടാൽ മതി... അല്ലപിന്നെ... ""

സത്യം പറഞ്ഞാ ദേവേട്ടനോടുള്ള ദേഷ്യത്തിനാ അങ്ങനെ പറഞ്ഞത്... രാവിലത്തെ എന്റെ ദേഷ്യം ഇപ്പോഴും മാറിയിട്ടില്ല.... ആരേലും എന്തേലും പറയുന്നതിനു മുന്നേ ഞാൻ ചവിട്ടിതുള്ളി അകത്തേക്കു പോയി....

🖤🤍🤎

അപ്പോഴേക്കും മഹിക്കുള്ള ഭക്ഷണവുമായി ലക്ഷ്മി വന്നു... അപ്പോഴാണ് അകത്തേക്കു ചവിട്ടി തുള്ളി പോകുന്ന അജുവിനെ കണ്ടത്...

""ഈ കുട്ടിക്കിതെന്തു പറ്റി?? രാവിലെ അമ്പലത്തിൽ പോയി വന്നപ്പോൾ തൊട്ടു തുടങ്ങിയ ദേഷ്യമാ... എന്താന്നു ചോദിച്ചപ്പോ ഒന്നും ഇല്ലെന്നാ പറഞ്ഞേ...""

അജു പോയ വഴിയേ നോക്കി ലക്ഷ്മി പറഞ്ഞു...

"" അത് ഇപ്പോ അവന് ഇഷ്ടമില്ലാത്ത എന്തേലും കാര്യം അവിടെ ഉണ്ടായിക്കാണും... അല്ലേ മഹി... ""??

അക്കു ഒരു കുസൃതി ചിരിയോടെ മഹിയെ നോക്കി അവന്  മാത്രം കേൾക്കാൻ പാകത്തിൽ ചോദിച്ചു....

പെട്ടെന്ന് അക്കുവിന്റെ ചോദ്യം കേട്ടതും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന മഹിയുടെ തരിപ്പിൽ കയറി ചുമച്ചു... അവൻ അക്കുവിനെ നോക്കി കണ്ണുരുട്ടി...  പക്ഷേ അത് കണ്ടെന്നു നടിക്കാത്ത ഭാവത്തിൽ അക്കു മുറിയിലേക്ക് പോയി....

"" നോക്കി കഴിക്ക് മഹികുട്ടാ... ""

അടുക്കളയിൽ നിന്നും വെള്ളം കൊണ്ട് വരുന്നതിനിടെ ലക്ഷ്മി അവനോടായി പറഞ്ഞതും അവരെ നോക്കി അവൻ മനോഹരമായൊന്നു പുഞ്ചിരിച്ചു....

ഭക്ഷണം കഴിച്ചു കഴിഞ്ഞതും മഹി നേരെ പോയത് ഓഫീസ് റൂമിലേക്കായിരുന്നു അവിടെ ചെന്നതും എന്തോ ഫയൽ ചെക്ക് ചെയ്തുകൊണ്ട്‌ ദത്തനും ഇരിക്കുന്നു ണ്ടായിരുന്നു....

"" ഹാ... അച്ഛൻ എപ്പോഴാ ഇങ്ങോട്ട് വന്നത് ... ""??

""മ്മ്മ്... ഞാൻ ഒരു കാൾ വന്നപ്പോ എണീറ്റു വന്നതാ...അല്ല നീ എന്നിട്ട് ശ്രേയയെ കാണാൻ പോയിരുന്നോ....രാവിലെ ?? നമ്മൾ കൊടുത്ത പ്ലാനിൽ എന്തൊക്കെയോ മാറ്റങ്ങൾ വേണമെന്ന് പറയുന്നുണ്ടായിരുന്നു... അതുകൊണ്ടാ നിന്നോട് എന്തായാലും അവളെ മീറ്റ് ചെയ്യണം എന്ന് പറഞ്ഞത്...""


"" അതെല്ലാം രാവിലെ കണ്ടു സംസാരിച്ചു... എല്ലാം ശരിയാക്കാം എന്നും പറഞ്ഞു...പിന്നെ അച്ഛാ ആ വർക്ക്‌ തത്കാലം അക്കുവിന്റെ മേൽനോട്ടത്തിൽ ആക്കാമെന്നു കരുതി...എന്താ അച്ഛന്റെ അഭിപ്രായം... ""??

"" മ്മ്മ്മ്... അതിനെന്താ... അത് നിനക്ക് എങ്ങനെയാണെന്ന് വെച്ചാ ചെയ്തോളു... പിന്നെ ആ സൈമൺന്റെ ഭാഗത്തു നിന്നും വേറെ കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ... ""??

"" ഏയ്... ഇല്ല... ഇനി പെട്ടെന്നൊന്നും അവർ കളത്തിൽ ഇറങ്ങില്ല... ""


"" മ്മ്മ്...നിങ്ങൾ ഇനി ഓഫീസിലോട്ടാണോ പോകുന്നേ... ""

"" മ്മ്മ് പോകണം.... അക്കു വരുന്നില്ല.... ഞാൻ മാത്രേ പോകുന്നുള്ളൂ...കുറച്ച് കാര്യങ്ങൾ കൂടി ഉണ്ട് ചെയ്യാൻ...""


"" നിനക്ക് ഒട്ടും റസ്റ്റ്‌ കിട്ടുന്നില്ലല്ലേ....അങ്ങോട്ടും ഇങ്ങോട്ടും ഓട്ടം തന്നെ... ""

ഒരു തെല്ലു വിഷമത്തോടെയാണ് ദത്തൻ മഹിയോടതു പറഞ്ഞത്....

"" മ്മ് ശരിയാ... എന്നാ പിന്നെ ഞാൻ ഇതങ്ങു നിർത്തിയിട്ട് വീട്ടിൽ ഇരുന്ന് വിശ്രമിക്കാം മതിയോ... ""

മഹി ദത്തനെ  നോക്കി ഒരു കുസൃതി ചിരിയോടെ ചോദിച്ചു..

""ടാ... ടാ... വേണ്ടാ... എന്നാ എന്റെ മോൻ പോകാൻ നോക്ക്.... വെറുതെ നിന്ന് സമയം കളയണ്ട.....""

ദത്തൻ ചിരിച്ചുകൊണ്ട് മഹിയുടെ തോളിൽ തട്ടി പറഞ്ഞു...

"" ഓ... എന്നാൽ ശരി സർ... ""

മഹി ദത്തനോട് ചിരിച്ചു പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി....

💫💫💫💫

മഹി POV

ഇന്ന് രാവിലെ തന്നെ ആകെ ദേഷ്യം പിടിച്ച അവസ്ഥയായിരുന്നു... ആ പെണ്ണ്  കാലത്തെ തന്നെ വിളിച്ചിരിക്കുന്നു... എന്തിനാന്നാ.. അവൾക്ക് എന്നെ കാണണം പോലും.. പുല്ല്...ഒന്നാമതേ എനിക്കതിനെ കണ്ണെടുത്താൽ കണ്ടുകൂടാ അതുകൊണ്ട് കാണണം എന്ന് പറഞ്ഞപ്പോൾ ആദ്യം പറ്റില്ലെന്ന് തന്നെയാ പറഞ്ഞത്...

പിന്നെ എന്തോ കാര്യം പറയാനുണ്ടെന്ന് പറഞ്ഞതുകൊണ്ട്  സമ്മതിച്ചതാ... വർക്കിന്റെ എന്തെങ്കിലും കാര്യമായിരിക്കും എന്നാ കരുതിയത്...അപ്പോ അവൾക്ക് അമ്പലത്തിലേക്ക് കെട്ടിയെടുക്കണം എന്ന്....അത് കേട്ടപ്പോ തന്നെ പറ്റില്ലെന്ന് പറഞ്ഞ് കാൾ കട്ട്‌ ആക്കി...

ഫ്രഷ് ആയി വന്നപ്പോഴേക്കും ഒരു ലോഡ് മിസ്സ്ഡ് കാൾ... കൂടുതലും ആ പെണ്ണിന്റെ ആണ്... പിന്നെ രണ്ടെണ്ണം അച്ഛന്റെ നമ്പർ ആയിരുന്നു.... സാധാരണ ഈ സമയത്ത് ഒരു വിളി പതിവില്ലാത്തതാണ്...... അതുകൊണ്ട് ആദ്യം തന്നെ അച്ഛനെ തിരിച്ചു വിളിച്ചു.....

ശ്രേയയെ പോയി കാണണം എന്ന് പറയാനാണ് അച്ഛൻ എന്നെ വിളിച്ചത്...  അവൾക്ക് വർക്കിന്റെ കാര്യത്തിൽ എന്തൊക്കെയോ കാര്യങ്ങൾ അത്യാവശ്യമായിട്ടു  എന്നോട് പറയാനുണ്ടെന്നും ഞാൻ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും അവൾ അച്ഛനെ വിളിച്ചിട്ട് പറഞ്ഞത്രേ....

അച്ഛൻ പറഞ്ഞാ ഞാൻ തള്ളി കളയില്ലെന്ന് അവൾക്ക് അറിയാം അതുകൊണ്ട് തന്നെയാ അവൾ അച്ഛനെ വിളിച്ച് കാര്യം അവതരിപ്പിച്ചത്.... അച്ഛൻ പറഞ്ഞതു കൊണ്ട് അനുസരിക്കത്തിക്കാൻ കഴിയുമായിരുന്നില്ല....കോപ്പ്.... ഇവളുടെ അന്ത്യം മിക്കതും എന്റെ കൈ കൊണ്ടുതന്നെ ആയിരിക്കും...... തിരിച്ച് അവളെ വിളിച്ച് കാണാം എന്ന് പറഞ്ഞു...

ഞാൻ അമ്പലത്തിൽ എത്തുമ്പോഴേക്കും അവൾ എത്തിയിരുന്നു.... എനിക്കിപ്പോഴും മനസിലാകാത്തത് വർക്കിന്റെ കാര്യം പറയാൻ എന്തിനാ അമ്പലത്തിലേക്ക് വന്നതെന്നാ... എനിക്ക് അവളുടെ പ്രവൃത്തികളൊന്നും ഇഷ്ടമാകുന്നില്ല....

അവളുടെ ഒരു നോട്ടവും ചിരിയും.. കണ്ടപ്പോ തന്നെ വിറഞ്ഞു കയറുന്നുണ്ടായിരുന്നു പിന്നെ അമ്പലം ആണല്ലോ എന്ന് വിചാരിച്ചു മാത്രം കൺട്രോൾ ചെയ്തു... അതുമാത്രമല്ല അവിടെ വെച്ച് എന്തേലും ഉണ്ടായാൽ അച്ഛൻ അറിയാൻ ഇടയാകും...

പിന്നെ ആകെ പ്രശ്നമാകും അതോണ്ട് മാത്രം സഹിച്ചതാ.... അവൾ എന്നോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു... സത്യം പറഞ്ഞാ അതിൽ ഒന്നുപോലും ഞാൻ കേട്ടിട്ടില്ല... ഓരോന്നാലോചിച്ച് മുന്നിലേക്ക്‌ നോക്കിയതും ഞാനാകെ ഞെട്ടി പോയി....
എന്റെ കുറച്ചു മുന്നിലായി മനുവും അജുവും നിക്കുന്നു....

അതിൽ അജുന്റെ മുഖം കാണണം ദേഷ്യം വന്ന്‌ ചുവന്ന്  കണ്ണൊക്കെ കൂർപ്പിച്ചാണ് ചെക്കൻ നോക്കുന്നെ... അവന്റെ കണ്ണുകൾ പോകുന്ന വഴിയേ ഞാനും ഒന്ന് നോക്കി... ആ കണ്ണുകൾ ശ്രേയയെ വീക്ഷിക്കുകയാണെന്ന് അപ്പോഴാണ് എനിക്കു മനസിലായത്...

അവൾ എന്റെ അടുത്ത് വരുന്നതിനനുസരിച്ചു അവന്റെ ഭാവവും മാറുന്നുണ്ട്.... ശെരിക്കും അങ്ങനെ കാണുമ്പോൾ അവൻ ഭയങ്കര ക്യൂട്ട് ആണ്... അവന്റെ ആ നിൽപ്പും ഭാവവും കണ്ട് സത്യത്തിൽ ചിരിയാണ് വന്നത്....കുശുമ്പ് മൂത്ത് നിക്കുവാ....

ഈ ചെക്കന്റെ ഒരു കാര്യം...എന്നാലും എന്റെ മുഖത്ത് ഗൗരവം തന്നെയായിരുന്നു... ഇല്ലെങ്കിൽ ശരിയാവൂല..... പെട്ടെന്നാണ് അവൻ എന്നെ നോക്കി ഹായ് എന്ന് പറഞ്ഞത്.... കേട്ടതും സത്യത്തിൽ ഞാൻ ഞെട്ടി പോയി... സാധാരണ എന്നെ കാണുമ്പോൾ വിക്കി വിക്കി പറയാറുള്ള ചെക്കനാ... പെട്ടെന്നിത് എന്തുപറ്റിയോ ആവോ..ശ്രേയയെ ഒട്ടും പിടിച്ചിട്ടില്ല രണ്ടെണ്ണത്തിനും...

മുഖം കണ്ടാൽ തന്നെ അറിയാം... മനു പിന്നെ അന്ന് മാളിൽ വെച്ചു കണ്ടതോണ്ട് ആളെ മനസിലായിട്ടുണ്ടാകും.... അവര് തൊഴുതു കഴിഞ്ഞ് പോകാൻ നിക്കുവാണെന്ന് മനു പറയുന്നുണ്ടായിരുന്നു...

അവർ അതു പറഞ്ഞതും അവൾ എന്റെ കയ്യും പിടിച്ചോണ്ട് അമ്പലത്തിനുള്ളിലേക്ക് നടന്നു... ശെരിക്കും പിടിച്ചു നിർത്തി രണ്ടെണ്ണം കൊടുക്കാനാ തോന്നിയത്.... പക്ഷേ സാഹചര്യം അനുകൂലമല്ലാത്തതുകൊണ്ട് മാത്രം അവൾ രക്ഷപെട്ടു....

വേഗം ദേഷ്യത്തോടെ കൈ അവളിൽ നിന്നും വലിച്ചെടുത്തു... ചുമ്മാ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ ഒരാൾ അവിടെ നിന്ന് ശ്രേയയെ നോക്കി ദഹിപ്പിക്കുന്നത് കണ്ടത്....എന്തിനോ എന്റെ ചുണ്ടിൽ ഒരു കുഞ്ഞു ചിരി വിരിഞ്ഞു.... എന്തിനാണാവോ....

തൊഴുതു കഴിഞ്ഞു പുറത്തേക്കു വന്നപ്പോഴേക്കും അജുവും മനുവും  പോയിരുന്നു... ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ അവളും എന്റെ പിന്നിലായി ഇറങ്ങി വന്ന് ഇലച്ചീന്തിൽ നിന്ന് പ്രസാദം എന്റെ നെറ്റിയിൽ വരക്കാനാഞ്ഞതും ഞാൻ മുഖം തിരിച്ചു....

അവളോട്‌  ദേഷ്യത്തോടെ തന്നെയാണ് എന്താ കാര്യമെന്നു ചോദിച്ചത്... അപ്പോൾ അവൾ പറയുന്നു എന്നെ ഇഷ്ടമാണ് അവൾക്ക് ഞാനില്ലാണ്ട് പറ്റില്ലാന്ന്... ഇതു പറയാനാണത്രെ വരാൻ പറഞ്ഞത്... അവൾ ഈ മഹാദേവിനെ വിലക്കെടുക്കാൻ വന്നേക്കുന്നു...

സത്യം പറഞ്ഞാ എന്റെ സ്വഭാവത്തിന് അവൾക്കിട്ടു രണ്ടെണ്ണം കൊടുക്കേണ്ട സമയം കഴിഞ്ഞു... പിന്നെ എന്തോ ഒരു പെണ്ണല്ലേ എന്ന പരിഗണന... മാത്രമല്ല എന്റെ ഒരടിക്കില്ല അവൾ....

അതോണ്ട് മാത്രം കൈ വെച്ചില്ല...പിന്നെ അച്ഛൻ പറഞ്ഞിട്ടു വന്നതല്ലേ ഞാൻ ഞാൻ അവളെ തല്ലിയാൽ അതിന്റെ പ്രശ്നം എല്ലാം അച്ഛനായിരിക്കും അതോണ്ട് മാത്രം മറുപടി ഒരു വാണിംഗിലായി ഒതുക്കി ഞാൻ അവിടെ നിന്നും പോന്നു... ഇനി വീണ്ടും ഇതും പറഞ്ഞു വന്നാൽ എല്ലാം ഞാൻ മറക്കും...അതുറപ്പാ...

എന്തോ ഓഫീസിൽ എത്തിയിട്ടും എന്റെ മനസെല്ലാം വല്ലാതെ അസ്വസ്ഥമായിരുന്നു..... എന്താണെന്നറിയില്ല.... എന്തൊക്കെയോ യാന്ത്രികമായി ചെയ്തു എന്നെ ഉള്ളൂ... അവസാനം അക്കുവന്ന് സംസാരിച്ചതും അവനോട് എല്ലാം ഷെയർ ചെയ്തു കഴിഞ്ഞപ്പോൾ കുറച്ചു ആശ്വാസം കിട്ടി... 

ഉച്ചക്കു ഒരു മീറ്റിംഗ് അറ്റൻഡ് ചെയ്യാനുള്ളതുകൊണ്ട് ഞാനും അക്കുവും പിന്നെ അതിന്റെ കുറച്ചു പണികളിലായിരുന്നു...അതുകൊണ്ട് തന്നെ മറ്റു ചിന്തകളൊന്നും എന്റെ മനസ്സിലേക്ക് വന്നില്ല...

മീറ്റിംഗ് കഴിഞ്ഞതും അക്കുവും ഞാനും നേരെ വീട്ടിലേക്ക്‌ വിട്ടു... അവിടെ ചെന്നപ്പോഴും ചെക്കന്റെ മുഖം കുത്തി വീർത്തിരിക്കുന്നുണ്ട്..... എന്നെ കണ്ടതും മുഖം ഒന്നുകൂടെ കേറ്റി പിടിച്ചു... അക്കു അവനെ എന്തൊക്കെയോ പറഞ്ഞ് ദേഷ്യം പിടിപ്പിക്കുന്നുണ്ടായിരുന്നു...

അവസാനം തുള്ളി ചാടി ഒരു പോക്കാ റൂമിലേക്ക്‌... അതിനിടയിൽ നൈസ് ആയിട്ട് ആ അക്കു തെണ്ടി എനിക്കിട്ടൊരു കൊട്ടും തന്നു.... അക്കുവിന് അറിയാം അജുവിന് എന്നെ ഇഷ്ടമാണെന്നത്... എന്റെ ജീവിതത്തിൽ അക്കുവിനോട് പറയാത്ത ഒന്നും ഉണ്ടായിട്ടില്ല.... അങ്ങനെ പറഞ്ഞതാണ് ഇതും...

പക്ഷേ പിന്നീട് വേണ്ടാരുന്നു എന്ന് തോന്നിപോയി... ചെക്കൻ അതും പറഞ്ഞ് പിന്നെ എനിക്ക് സ്വസ്ഥത തന്നിട്ടില്ല... പക്ഷേ ഞാനൊന്ന് കണ്ണുരുട്ടിയാൽ പിന്നെ മിണ്ടൂല... അജുന് അറിയില്ലാട്ടോ അക്കുവിന് അറിയാമെന്നുള്ള കാര്യം.... അവനോട് ഒരു കാരണവശാലും ഇതിനെ കുറിച്ച് ചോദിക്കരുതെന്ന് അക്കുവിനോട് ഞാൻ പറഞ്ഞിരുന്നു... അതോണ്ട് അജുന് ഇതിനെ കുറിച്ച് ഒന്നുമറിയില്ല...
 

എന്തായാലും ഇപ്പോ എനിക്ക് തന്ന  പണിക്ക് ആ അക്കുവിന് ഞാൻ കൊടുക്കുന്നുണ്ട്.... പിന്നെ അധികനേരം നിന്നില്ല അച്ഛനോട് പറഞ്ഞ് വേഗം തന്നെ ഓഫീസിലേക്ക് പോന്നു...

ഓഫീസിൽ എത്തിയതും പിടിപ്പതു പണിയുണ്ടായിരുന്നു... ഉച്ചക്കു ശേഷം അക്കു ഇല്ലാതിരുന്നതു കൊണ്ട് അവന്റേതും കൂടെ ചെയ്യേണ്ടി വന്നു.....അതു കഴിഞ്ഞതും പെട്ടെന്ന് അറേഞ്ച് ചെയ്ത ഒരു വീഡിയോ കോൺഫറൻസും അറ്റൻഡ് ചെയ്യേണ്ടതായി വന്നു..

അതു തീരാൻ കഷ്ടി രണ്ടു മണിക്കൂർ എടുത്തു... അപ്പോഴേക്കും ഓഫീസ് ടൈം കഴിഞ്ഞ് മറ്റു സ്റ്റാഫുകൾ എല്ലാം പോയിരുന്നു... എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ വളരെ അധികം ലേറ്റ് ആയി... ഫുഡ്‌ പുറത്തുന്നു കഴിച്ചതുകൊണ്ട് ആ പണി ഇല്ലാരുന്നു...

വേഗം തന്നെ കുളിച്ചു ഫ്രഷായി വന്നു കിടന്നു.... ഇന്നത്തെ ഓരോ കാര്യങ്ങൾ ഓർക്കും തോറും എന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.... സാധാരണ അജുവിനെ കണ്ടാൽ ദേഷ്യപ്പെടാറാണ് പതിവ്...ഇന്നവന്റെ ആ നിൽപ്പും ഭാവവും ഒക്കെ കണ്ടപ്പോ ദേഷ്യം തോന്നിയില്ലെന്നു മാത്രമല്ല ചിരിയും വന്നു...


⚜️🔱⚜️


ഇന്നത്തെ കാര്യങ്ങൾ ഓർക്കും തോറും മഹിയുടെ ചുണ്ടിൽ മനോഹരമായ പുഞ്ചിരി വിരിഞ്ഞു.... പെട്ടെന്ന് എന്തോ ഓർത്തു കൊണ്ട് അവൻ വേഗം കട്ടിലിൽ നിന്നും എഴുന്നേറ്റ് അടുത്ത് ഇട്ടിട്ടുള്ള ഒരു തടി അലമാരയുടെ അടുത്തേക്ക് നടന്നു... അത് തുറന്ന് അതിൽ നിന്നും ഒരു ഡയറി കയ്യിലെടുത്തുകൊണ്ട്‌ വീണ്ടും കട്ടിലിൽ പോയി കിടന്നു...

പതിയെ ആ ഡയറി തുറന്ന് അതിൽ നിന്നും ഒരു ഫോട്ടോ കയ്യിലെടുത്തു...  ആ ഫോട്ടോയിലൂടെ ഒന്ന് വിരലോടിച്ചു... പതിയെ അത് ചുണ്ടോരം ചേർത്തു..... എന്തുകൊണ്ടോ അവന്റെ കണ്ണുകൾ ചെറുതായി ഈറാനായി...  പതിയെ പതിയെ അവന്റെ കണ്ണുകളെ ഉറക്കം കീഴ്പ്പെടുത്തി...ഉറക്കത്തിലും ആ ഫോട്ടോ അവന്റെ ഇടനെഞ്ചിലായി ചേർത്തു പിടിച്ചിരുന്നു....

അപ്പോ ബാക്കി അടുത്ത പാർട്ടിൽ.... 😄😄

Stay Tuned... 💜💜

മുത്തുമണീസ്....... 🥰🥰

ആദ്യം തന്നെ എന്നെ കഴിഞ്ഞ പാർട്ടിൽ സപ്പോർട്ട് ചെയ്തവർക്ക് ഒത്തിരി സ്നേഹം 🥰🥰🥰🥰 നിറയെ ലുമ്മം 💋💋💋💋

ഈ പാർട്ടിൽ  ഞാൻ മഹിയുടെ pov യാണ് ചേർത്തിട്ടുണ്ട്.. നിങ്ങൾക്ക് സ്റ്റോറി ആവർത്തിക്കപ്പെടുന്നതായി തോന്നാം.. പക്ഷേ മഹിയുടെ ഫീലിംഗ്സ് മനസിലാക്കാൻ വേണ്ടി മാത്രമാണ് ഈ പാർട്ട്‌...

ഉദ്ദേശിച്ചതു പോലെ വന്നോന്നു എനിക്കറിഞ്ഞൂടാ.. 😌😌 ഇനിയുള്ള ഓരോ പാർട്ടിലും രണ്ടുപേരുടെയും ഫീലിംഗ്സ് ചേർക്കാൻ ശ്രദ്ധിക്കാട്ടോ 😌😌...

പിന്നെ അജുനോട് അത്ര പെട്ടന്നൊന്നും മഹി ഇഷ്ടമാണെന്നു പറയില്ല.... അതിന് ഇനി കുറച്ചൂടെ കാത്തിരിക്കേണ്ടി വരും... ഇത്ര നാളും മഹി അവനോട് ദേഷ്യപ്പെട്ടു നടന്നിട്ട് പെട്ടെന്ന് ചെന്ന് ഇഷ്ടമാണെന്നു പറഞ്ഞാൽ അതിൽ ഒരു ഫീലും ഉണ്ടാവില്ലല്ലോ.... എല്ലാം നമുക്ക് ശരിയാക്കാമെന്നെ 😉😉

പിന്നെ സ്റ്റോറി ഇച്ചിരി സ്ലോ ആണെന്നു എനിക്കറിയാട്ടോ.....വേഗം ഓടിച്ച് എഴുതിയാൽ ഒരു ഫീലിങ്‌സും നിങ്ങളിലേക്ക് എത്തില്ല... കാരണം ഇത് അജുവിന്റെയും ദേവിന്റെയും love സ്റ്റോറി മാത്രമല്ല...

ഇതിലൂടെ അവരുടെ കുടുംബത്തെ പറ്റിയും അവരുടെ ഫ്രണ്ട്ഷിപ്പും എല്ലാം വരുന്നുണ്ട്... അതുകൊണ്ട് ഓരോന്നും ഇത്ര ഡീറ്റൈൽ ആയി എഴുതിയാലേ ആ ഫീൽ നിങ്ങൾ ഓരോരുത്തരിലേക്കും എത്തുള്ളു എന്ന് തോന്നി... ഇനി ഇപ്പോ സ്പീഡ് ആക്കണം എങ്കിൽ പറഞ്ഞാ മതി ഞാൻ അങ്ങനെ ചെയ്യാട്ടോ 😍😍

നിങ്ങൾ തരുന്ന ഓരോ റിവ്യൂ & റേറ്റിങ്ങും ആണ് എഴുതാനുള്ള  ആത്മവിശ്വാസം എനിക്ക് തരുന്നത്... അത് കുറക്കല്ലേ.... 😌😌പ്ലീച് 😔😔 ഇനിയും നിങ്ങളുടെ സപ്പോർട്ട് എനിക്ക് ഉണ്ടാകണം..... 🥰🥰

എന്ന് നിറഞ്ഞ സ്നേഹത്തോടെ...
നിങ്ങളുടെ സ്വന്തം....

നീലൂസ്..... ❤️❤️

Continue Reading

You'll Also Like

4.6K 600 7
A Arranged Marriage Love story.. ✨️ Ee story thikachum sangalpikam maathram aayirikum.. Storyile characters idols aayitto mattu vekthikal aayitto yaa...
30.7K 3.9K 22
Powerful lady's coming from powerful places...ehh ahh ath thanne.....Pakshea Oru cheriya vethyasam und....ath story vayich arinja mathy.... About st...
76.5K 10.1K 49
[ COMPLETED ] It was one of my early stories so fetus writing ahn...cringe ahead :) pinne paranjila arinjila parayaruthe. Taekook FF taekook marrie...