|𝘽𝙖𝙣𝙨𝙪𝙧𝙚𝙚|

Galing kay parkjyaa

13.2K 1.6K 1.6K

Vmin Malayalam story! "നിന്നെ എനിക്ക് ഇഷ്ടമാണ്, ഇഷ്ടം ന്ന് വച്ച ഭയങ്കര ഇഷ്ടമാണ്.നിന്നോളം ഞാൻ ആരെയും ഇതുവരെ സ്... Higit pa

1
2
3
4
5
love💙
6
7
8
9
10
11
12
13
14
15
16
18

17

724 91 53
Galing kay parkjyaa

തൃപ്പടിക്കൽ തറവാട്.

രാവിലെ തന്നെ ദ്വനി തിരക്കപ്പെട്ട് ഭക്ഷണവും കഴിച്ച് ബാഗും എടുത്ത് പുറത്തേക്ക് ഓടുകയാണ്.

രാം : എൻ്റെ ദ്വനി പതിയെ പോ...

ദ്വനി : സമയം ഇല്ല.. ബൈ ബൈ

ദ്വനി അതും പറഞ്ഞത് ഓടി.

ദ്വിതി : അവൾ പോയോ അച്ഛാ..

രാം : ഹമ്... ഓടി കിതച്ച് പോയിട്ടുണ്ട്.

ദ്വിതി : ഇന്ന് എന്തായാലും അപ്പുന്റെ കയ്യിന്നു കിട്ടും. ഒരുപാട് നേരം ആയി അവൻ ഹോൺ അടിച്ചു പുറത്ത് കാത്ത് നിക്കുന്ന്.

രാം : വാങ്ങിക്കട്ടെ... നേരത്തെ എഴുനേൽക്കാൻ പറഞ്ഞാൽ കേൾക്കില്ലല്ലോ..

ദ്വിതി : അഹ് അച്ഛാ ഞാനും ഇറങ്ങുവാ എന്ന.. ഇന്ന് ഒരു കോർട്ടിൽ സീനിയറിന്റെ ഒരു കേസ് ഉണ്ട്...

രാം : നീ എപ്പഴാ ഒരു കേസ് സ്വന്തമായി എടുക്കുവാ...?

ദ്വിതി : അതിനൊക്കെ സമയം ഉണ്ടല്ലോ.. ഞാൻ വളർന്ന വരുന്നല്ലേ ഉള്ളൂ...

രാം : ഉവ്വ..

ദ്വിതി : എങ്കിൽ ശെരി ഞാൻ ഇറങ്ങുവാ..

ദ്വിതി അതും പറഞ്ഞ് മുറ്റത്തേക്ക് ഇറങ്ങി. സ്കൂട്ടി എടുത്ത് പിറകോട്ടു പോവുമ്പോഴാണ് യദു ദേവന്റെ ജീപ്പ് പുറകോട്ട് എടുക്കുന്നത്. രണ്ടുപേരും എതിർ ദിഷയിൽ നിന്ന് ആയത് കൊണ്ട് കൂട്ടി ഇടിച്ചു.

ദ്വിതി വീഴാൻ നോക്കിയെങ്കിലും അപ്പോഴേക്ക് ദേവൻ അവളുടെ വണ്ടി പിടിച്ചു നേരെ നിർത്തി. അതെ സമയം തന്നെ ജീപ്പ് off ചെയ്ത് യദു ഇറങ്ങി ദ്വിതിയുടെ നേരേക്ക് വന്നു.

ദ്വിതി : എവിടാ നോക്കിയാടോ പൊട്ടകണ്ണാ വണ്ടി റിവേഴ്‌സ് എടുക്കുന്നെ?

അവൾ ദേഷ്യത്തിൽ അവനെ നോക്കി കൊണ്ട് ചോദിച്ചു.

യദു : പൊട്ടാ കണ്ണൻ നിന്റെ അച്ഛൻ

ദേവൻ അത് കേട്ടതും യദുനെ നോക്കിയതും

യദു : അയ്യോ നിന്റെ അച്ഛനെയല്ല

ദ്വിതി വീണ്ടും വിശ്വസിക്കാൻ പറ്റാത്ത പോലെ യദുനെ നോക്കി. ദേവനും യദുനെ നോക്കി.

യദു : അങ്ങനെയല്ല... എടി എവിടാ നോക്കിയ നീ പോവുന്നെ... ഞാൻ ഹോൺ അടിച്ചത് ഒന്ന് നിന്റെ ചെവിയിൽ കേൾക്കില്ലേ?

ദ്വിതി : ആരാ ഹോൺ അടിച്ചേ? ഹെ ആരാ ഹോർണടിച്ചെന്ന്??

യദു : ഞാൻ തന്നെ

ദ്വിതി : ഏട്ടാ ഏട്ടന് കേട്ടോ ഇങ്ങേര് ഹോൺ അടിക്കുന്നെ...

യദു : അഹ് അവൻ കേട്ടു

ദ്വിതി : കേട്ടെങ്കിൽ ഏട്ടൻ പറയട്ടെ...

ദേവൻ : ദ്വിതി നീ പോവാം നോക്കിയേ... കേസ് ഉണ്ടെന്ന് പറഞ്ഞില്ലേ.. ചെല്ല്

യദു : അങ്ങനെ ആണേൽ ഇവള് പോവാത്തയാ നല്ലത്... വെറുതെ തലേൽ മുണ്ട് ഇട്ടു വരണ്ടല്ലോ...

ദ്വിതി : അതിന് താൻ ആണോ കേസ് വധിക്കാൻ പൊന്നെ? ഞാൻ അല്ലെ

യദു : അതാ ഞാൻ പറഞ്ഞെ...വല്ല വാഴലോല കേസ് വല്ലതും ആവും

ദ്വിതി : അല്ലടോ തന്റെ കൊലപാതകം

യദു : ആർക് കൊടുത്താലും നിനക്ക് ഞാൻ ഒരു കേസും തരാൻ പോവുന്നില്ലെടി കേസില്ല വക്കീലേ..

ദ്വിതി : ഒരു കേസ് കിട്ടില്ലേലും തന്റെ കേസ് ഞാൻ വധിക്കാൻ പോവുന്നില്ലെടോ യാദവ് നന്ദൻ.

ദേവൻ : ദ്വിതി നീ പോയെ... രാവിലെ തന്നെ എന്താ രണ്ടിനും? പോക്കേ നീ... യദു നീ വണ്ടി എടുക്ക്..

യദു : എടുത്തോണ്ട് പോടീ നിന്റെ പാട്ട വണ്ടി...

യദു വണ്ടിക്ക് ഒരു ചവിട്ട് കൊടുത്ത് അവിടെ നിന്നും പോയി.

ദ്വിതി : എടൊ തന്നെ ഞാൻ...

ദ്വിതി അതും പറഞ്ഞത് യദുവിന്റെ അടുത്തേക്ക് പോവാൻ തിരിഞ്ഞതും ദേവൻ അവളെ പിടിച്ചു വച്ചു.

ദേവൻ : മതി നീ പോക്കേ...

ദ്വിതി അവന്റെ കൈ തട്ടി മാറ്റി ജീപ്പ് ന് നേരെ ചവിട്ടാൻ നോക്കിയതും

ദേവൻ : ദ്വിതി!..

ആ ഒരു വിളി കേട്ടതും അവൾ ചവിട്ടി തുള്ളി വണ്ടിയിൽ കയറി.

ദ്വിതി : സ്വന്തം ആയി വണ്ടി എടുക്കാതെ ആരെയേലും വണ്ടി എടുത്ത് ഷോ ഇറക്കാനേ യദാവ് നന്ദൻ കഴിയൂ.. ആദ്യം തന്റെ പൂറ്റിവച്ചിരിക്കുന്ന ആ കാർ ഇങ്ങ് പുറത്തെടുക്ക് ഞാൻ ട്രാക്ടർ കെട്ടി ഇറക്കും നോക്കിക്കോ...

അവൾ അതും പറഞ്ഞത് അവിടെ നിന്ന് ദേവനെ നോക്കി വണ്ടി start ചെയ്ത് പോയി. ദേവൻ അവൾ പോവുന്നതും നോക്കി sigh ചെയ്ത് ജീപ്പിലേക്ക് കയറി.




ദേവനും യദുവും ക്ഷേത്രത്തിലേക്ക് എത്തി കമ്മിറ്റി ഓഫീസ് ലക്ഷ്യമാക്കി നടന്നു. ഇരുവരും എന്തൊക്കയോ സംസാരിച്ച് കൊണ്ടാണ് നടക്കുന്നത്.

: ദേവാ...

അവരുടെ പുറകിൽ നിന്നും ഒരു വയസ്സായ സ്ത്രീ വിളിച്ചു.

യദു : എടാ ഇത് നിന്റെ വകേല വലിയമ്മ അല്ലെ വരുന്നേ...

ഒരു തമാശയോടെ ദേവന്റെ ചെവിയിലേക്ക് ആയി പറഞ്ഞു.

ദേവൻ : മിണ്ടാതിരിയടാ..

വലിയമ്മ :ദേവൻ മോൻ പോവാൻ നിക്കുവാണോ?

ദേവൻ : അല്ല വന്നേ ഉള്ളൂ..

വലിയമ്മ : വേഗം പോവുന്നുണ്ടോ?

ദേവൻ : ഇല്ല കമ്മിറ്റി ഉണ്ട് അത് കഴിഞ്ഞേ പോവൂ..

വലിയമ്മ : വലിയമ്മക്ക് വയ്യട നീ പോവുകയാണേൽ നിന്റെ ഒപ്പം വരാന് വച്ച്.. അത് മാത്രല്ല മക്കളെ കണ്ടിട്ടും കൊറേ ആയില്ലേ...

ദേവൻ : അവർ ജോലിക്ക് പോയി...

വലിയമ്മ : ശെടാ... എത്ര ആയി പിള്ളേരെ ഞാൻ കണ്ടിട്ട്.. അല്ല പിള്ളേർക്ക് ചെക്കനെ കണ്ടെത്താനായില്ലേ?

ദേവൻ : അഹ്..

വലിയമ്മ : ആഹ് വലിയമ്മ ഒരു നല്ല ആലോചന കൊണ്ട് വരാം...

ദേവൻ : വലിയമ്മ ബുദ്ധിമുട്ടണ്ട. അവർക്ക് തോന്നുമ്പോ അവർ തന്നെ കണ്ടെത്തിക്കിലും.. അല്ലേൽ അച്ഛൻ കണ്ടെത്തും..

ഇത് കേട്ടപ്പോ യദു ഒന്ന് ചിരിച്ചു.

വലിയമ്മ : അല്ലേ... ഇതാരാ വരികശ്ശേരിലെ കൊച്ചനല്ലേ... നിന്റെ വീട്ടിൽ ആരൊക്കെയോ വന്നിട്ടുണ്ടെന്ന് കേട്ടല്ലോ...

യദു : അതെയതെ...

വലിയമ്മ : ആരാടാ നീ കെട്ടി കൊണ്ട് വന്നതാണോ? *ഒരു തമാശ രൂപേണ പറഞ്ഞു *

യദു : നിന്റെ വലിയമ്മേനെ ഞാൻ ഇപ്പൊ എന്തേലും പറയും കേട്ടോ....

യദു ദേവനോടായി പറഞ്ഞു വലിയമ്മയെ നോക്കി ചിരിച്ചു.

വലിയമ്മ : കവലയിൽ ഒരു അടക്കം പറച്ചിൽ ഉണ്ട്... നന്ദന്റെ രണ്ടാമത്തെ ഭാര്യേം ഉണ്ടായ കൊച്ചാണെന്ന്... അപ്പപ്പോ... ആ കൊച്ചു പറഞ്ഞതാണത്രേ.. ഉള്ളതാണേലും അങ്ങനെ പറഞ്ഞ് നടക്കാവോ... എൻ്റെ കൃഷ്ണ... എന്തൊക്കെ കേൾക്കണം...

യദു എന്തോ പറയാൻ വരുമ്പോഴേക്കും

ദേവൻ : ആരോ എന്തോ പറഞ്ഞെന്ന് പറഞ്ഞ് ചില പരദൂഷനക്കാർ അതും കേട്ട് എന്തൊക്കയോ അടിച്ചിറക്കുന്നുണ്ട്... അവരെയൊക്കെ മുകളിൽ കെട്ടി അടിക്കണം..

വലിയമ്മ അത് കേട്ടതും വായടക്കി വച്ചു.

ദേവൻ : എങ്കിൽ വലിയമ്മ ചെല്ല്.. ഇപ്പൊ പോയ താഴെ നിന്ന് വണ്ടി എങ്കിലും കിട്ടും..

ദേവനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അവർ അവിടെനിന്നും പോയി.

യദു : അമ്പലം ആയിപോയി അല്ലേൽ എൻ്റെ വായിൽ നിന്ന് കേട്ടേനെ

ദേവൻ : മതിയെടാ വിട്ടേക്ക് നീ വാ...

യദു : ഇതൊക്കെ ഏത് കുടുംബത്തിൽ നിന്ന് ഉണ്ടായതാണോ?

ദേവൻ : എന്ററിവിൽ ഇങ്ങനെ ഒരെണ്ണം ഞങ്ങടെ തറവാട്ടിലെ ഇല്ല...

യദു : ഹമ്.. ഇനി കല്യാണം എങ്ങനെലും അറിഞ്ഞ് വരാതിരുന്നാൽ മതി..

ദേവൻ : നീ വാ... കമ്മിറ്റി തുടങ്ങിക്കാണും..


കമ്മിറ്റി ഒക്കെ കഴിഞ്ഞ് ദേവൻ പുറത്തേക്ക് പോവുമ്പോഴാണ് പുറകെ നിന്നുള്ള ഒരു വിളി കേട്ടത്.

: സെക്രട്ടറി..

ദേവൻ :ആഹ് ബാലേട്ടാ

ബാലേട്ടൻ : ഇന്ന് പ്രസിഡന്റിനെ കണ്ടില്ലല്ലോ...

ദേവൻ : എന്തോ ബിസിനസ്‌ ആവിശ്യത്തിന് കമ്പനിയിൽ പോയേക്കുവാ...

ബാലേട്ടൻ : അടുത്ത മാസം ഉത്സവം ഉള്ളത് മറന്നിരിക്കുവാണ് നമ്മടെ നാട്ടുകാർ... ഒന്നിനും ആരും കൂട്ടാക്കുന്നില്ല... മീറ്റിംഗ് വിളിച്ച പോലും ആരും വരില്ലന്നെ...

ദേവൻ : ഇവരുടെ ഒന്നും സഹായം ഇല്ലാതെ ഇപ്രാവിശ്യത്തെ ഉത്സവം കൊണ്ടെറുന്നത് എങ്ങനെ ആണെന്ന് കാണിച്ച് കൊടുക്കാം നമ്മക്ക്

ബാലേട്ടൻ : യാദവ് എവിടെ?

ദേവൻ : തിരുമേനിക്ക് പോക സാധനങ്ങൾ എടുത്ത് കൊടുക്കാൻ പോയി.

ബാലേട്ടൻ : പിന്നെ ദേവാ മറന്നില്ലല്ലോ ഈ പ്രാവിശ്യത്തെ ഉത്സവത്തിന് സമൂഹ വിവാഹം കൂടെ ഉണ്ട്. അത് മറക്കരുത്...

ദേവൻ : ഇല്ല ബാലേട്ടാ... അവർക്കൊക്കെ ഉള്ള ആഭരണഘൽ ഒക്കെ പണി കയ്പ്പിക്കാൻ കൊടുത്തിട്ടുണ്ട്. കൂടെ 12 താലി മാലയും.

ബാലേട്ടൻ : പുടവ ഒക്കെ എടുക്കണം... ഒന്നിനും ഒരു കുറവും വരുത്താൻ പാടില്ല... അറിയാല്ലോ പാവങ്ങൾ ആണ്...

ദേവൻ : അഹ് ബാലേട്ടാ അതൊക്കെ യദുവും മനുവും കൂടെ നോക്കിക്കോളും... ബാലേട്ടൻ അന്നദാനത്തിന്റെ കാര്യം മാത്രം നോക്കിയ മതി.

ബാലേട്ടൻ അവനെ നോക്കി ഒന്ന് ചിരിച്ചു.

ദേവൻ : എങ്കിൽ ഞന ഒന്ന് ഹോസ്പിറ്റലിലോട്ട് പോയി വരുന്ന്. മരുന്നും ലോഡും വന്നിട്ടുണ്ടെന്ന് പറഞ്ഞിട്ട് വിളിച്ചിട്ടുണ്ട്.. പോയി നോക്കില്ലേൽ ശെരിയാവില്ല.. പിന്നെ ഇവിടെ മനുവും യദുവും ഉണ്ടല്ലോ...

ബാലേട്ടൻ : ആഹ്ടാ... അല്ലടാ ദേവാ നിന്റെ പെങ്ങമാരുടെ കല്യാണം എപ്പഴാ.. ഉത്സവത്തതിന് മുന്നെയാണോ...

ദേവൻ : അതെ ബാലേട്ടാ... തിരുമേനി പറഞ്ഞു ഉത്സവത്തിന് മുന്നേ ആവണം എന്ന്...

ബാലേട്ടൻ : അപ്പൊ എങ്ങനാടാ ഒക്കെ എടിപിടി എന്ന് പറഞ്ഞ്

ദേവൻ : അമ്പലത്തിൽ നിന്ന് എന്തായാലും നടക്കില്ല. ഉത്സവത്തിന്റെ തിരക്കല്ലേ... ഓഡിറ്റോറിയം ആണ് പറഞ്ഞത്... ഈ മാസം അവസാനം കാണും.

ബാലേട്ടൻ : സെക്രട്ടറിക്ക് ഫുൾ ഓട്ടം തന്നെയാണല്ലോ...

ദേവൻ അതിനൊന്നും ചിരിച്ചു.

ബാലേട്ടൻ : ആ സമയത്ത് നിന്റെ കാര്യം നോക്കാൻ നീ മറക്കരുത്

ദേവൻ : എന്ന ശെരി ബാലേട്ടാ...

ദേവൻ അവിടെ നിന്നും നേരെ ഹോസ്പിറ്റലിലോട്ട് പോയി.












London

യാമിനി കേബിനിൽ ഇരുന്ന് ലാപ് നോക്കി work ചെയ്യുകയാണ്. അവളുടെ ശ്രെദ്ധ തിരിച്ച് ഡോർ മുട്ടി. (Yamini - mother of aami)

യാമിനി : come in

Liyan mathew
Bf of ആമി
(മറന്നില്ലെന്ന് കരുതുന്നു )

ലിയാൻ : ഹായ് അമ്മ...

യാമിനി : നീ എന്താടാ ഈ കോലത്തിൽ?

ലിയാൻ : ഓഫീസ് ഒക്കെ അല്ലേ...അപ്പൊ ഈ ലുക്കിൽ വരാന്ന് വച്ച്

യാമിനി :ഹ്മ്മ്..

യാമിനി വർക്കിലേക്ക് വീണ്ടും തിരിഞ്ഞു. ലിയാൻ പതിയെ അവളുടെ മുന്നിലെ ചെയറിൽ ഇരുന്നു.

ലിയാൻ : അമ്മ ലഞ്ച് കഴിച്ചോ?

യാമിനി : ഇല്ല കഴിക്കണം

ലിയാൻ : ഇത്രയും സമയം ആയിട്ടും കഴിച്ചില്ലേ?

യാമിനി വാച്ച് നോക്കി വീണ്ടും അവനെ നോക്കി.

യാമിനി : 11.30ക്ക് ലഞ്ച് കഴിക്കണം അല്ലേ?

ലിയാൻ : ഓഹ് ഞാൻ ടൈം നോക്കിയില്ല..

യാമിനി : നിന്റെ അമ്മ ഇല്ലേ അവിടെ?

ലിയാൻ : മമ്മി..... ആഹ് മമ്മി താഴെ ഉണ്ട്... അമ്മയെ താഴേക്ക് വിളിച്ചോണ്ട് വരാൻ വിട്ടതാ എന്നെ...

യാമിനി : ഇത് ഞാൻ വിശ്വസിക്കണം അല്ലേ? എന്താ നിനക്ക് വേണ്ടേ ലിയാൻ? എന്തേലും കള്ളത്തരം ഇല്ലാതെ നി ഈ കോട്ടും ചുറ്റിക്കൊണ്ട് ഇവിടെ വരില്ല.

ലിയാൻ : എന്ത് എനിക്കെന്ത്‌? ഒന്നും വേണ്ടല്ലോ?

യാമിനി : പിന്നെന്താ പതിവില്ലാത്ത ഒരു ഓഫീസ് ലുക്കിലുള്ള വരുത്തും, എന്നെ കഴിപ്പിക്കലും, കള്ളം പറയലും ഒക്കെ? ഹമ്?

ലിയാൻ : അതുശെരി. എനിക്കെന്റെ അമ്മയെ കാണാൻ വന്നൂടെ... സുഖവിവരങ്ങൾ ഒക്കെ തിരക്കി കൂടെ? ആമി പോലും ഇല്ലാത്തയ... അപ്പോപ്പിനെ അമ്മയെ ഞാൻ അല്ലേ നോക്കണ്ടേ?

യാമിനി : ഹമ് ഹമ്... ആമിക്ക് പോലും ഇല്ലാത്ത സ്നേഹം ആണല്ലോ നിനക്ക്... അവൾ എന്തേലും വിളിച്ച് ഒപ്പിക്കാൻ പറഞ്ഞത് കാണും...

ലിയാൻ : ഏഹ്, എന്ത് ഒന്നുല... അവൾ എന്നെ വിളിക്കാറ് പോലുമില്ല..

യാമിനി : അഹ് ഇതും ഞാൻ വിശ്വസിക്കണം ആവും...

അപ്പോഴാണ് യാമിയുടെ ഫോൺ റിംഗ് ചെയ്തത്. അവൾ ളിയനെ ഒരു നോട്ടം നോക്കി ഫോൺ എടുത്തു.

Otp

യാമിനി :hello ലെന പറ (lena - yamini's bf & liyan's mummy)

ലെന : എടി ലിച്ചു ഉണ്ടോ അവിടെ?

യാമിനി : അഹ് ഇവിടെ ഉണ്ട്! *ഒരു നോട്ടം നോക്കികൊണ്ട് പറഞ്ഞു!*

ലെന : ഭാഗ്യം.. ഒരുമാതിരി കോളത്തിൽ നിന്ന് വീട്ടിൽ നിന്ന് ഇറങ്ങി എന്ന് മാത്യുന്റെ അമ്മച്ചി പറഞ്ഞു.

യാമിനി : ഹമ് എന്തോ ഒപ്പിക്കാനുള്ള പണിയിലാ വന്നേ...

ലെന : ഇപ്പൊ ഇങ്ങനെ ഒന്നും ഇല്ലാത്തത് ആണല്ലോ...

യാമിനി : ആമി എന്തേലും ഊതികൊടുത്തിട്ട് ഉണ്ടാവും. അത് മതിയല്ലോ അതും കേട്ട് ഓടാൻ..

ലെന :നി ഓഫീസിൽ തന്നെ നിർത്തിയേക്ക്... ഞാൻ ഡ്യൂട്ടി കഴിഞ്ഞ് നേരെ അവിടേക്ക് വരാ...

യാമിനി : അഹ്

Otp ends

യാമിനി : നിന്റെ മമ്മിയ വിളിച്ചേ... ഇവിടെ തന്നെ നിന്നോണം എന്ന് പറഞ്ഞിട്ടുണ്ട്.

ലിയാൻ : ഓഹ് ആയിക്കോട്ടെ... എങ്കിലേ ഞാൻ പുറത്ത് റിസെപ്ഷനിൽ കാണും.

യാമിനി എന്തോ പറയാൻ വന്നതും അത് പോലും കേൾക്കാതെ അവൻ അവിടെ നിന്നും പോയി.

യാമിനി : ഇനി എന്താണാവോ അവൾ പറഞ്ഞ് കൊടുത്തേ... സ്വയം നന്നായില്ലെങ്കിലും നന്നാവും സമ്മതിക്കരുത്...

യാമിനി sigh and work ചെയ്യാൻ തുടങ്ങി.















Night!

Otp

ലിയാൻ : hello ആമി... ഉറങ്ങിയോ?

ആമി : ഇല്ല... പറഞ്ഞോ എന്തായി?

ലിയാൻ : കിട്ടിയിട്ടുണ്ട്... പേര് ഡോണ, ഇപ്പൊ കമ്പനിയിൽ ഇല്ല... സ്വന്തമായി പോയതാ... അന്നത്തെ പ്രശ്നം തന്നെയാവും...

ആമി : ഇപ്പൊ എവിടാണെന്ന് വല്ലതും?

ലിയാൻ : കേരള.. പാലക്കാട്‌.. പക്ഷെ നിന്റെ പ്ലാവിൽ നിന്നും കുറച്ച് പോണം

ആമി : അതൊന്നും കുഴപ്പമില്ല... ഗോഡ് ആയിട്ട് കൊണ്ടുവന്നതാ അവളെ നാട്ടിലേക്ക്...

ലിയാൻ : നാട്ടിലാണോ എന്ന് ഉറപ്പില്ല... അഡ്രെസ്സ് കിട്ടിയിട്ടേ ഉള്ളൂ...

ആമി : നോക്കാല്ലോ... ഇതില്ലേൽ വേറെന്തെലും വഴി... ഡോണ! അവളെ എനിക്ക് കണ്ടെത്തണം.

ലിയാൻ : അവസാനം ഒക്കെ നിന്റെ തലേൽ ആവരുത്.. അറിയാലോ അവളെ be careful

ആമി : ഗോഡ് കൊണ്ടുവന്ന തന്നതാ... അത് എനിക്ക് എങ്ങനെ ഉസ്ഫുൾ ആകണം എന്ന് എനിക്ക് നന്നായിട്ട് അറിയാം

ലിയാൻ : കഴിച്ചോ ഡിന്നർ

ആമി : ആഹ്ടാ 1.15 ക്ക് ഞാൻ നിന്നെയും നോക്കി കഴിക്കാതെ ഇരിക്കാം

ലിയാൻ : ഓഹ് വേണ്ട.. എങ്കിൽ ശെരി ഉറങ്ങിക്കോ.. പിന്നെ കാണാം

ആമി : good നൈറ്റ്‌

ലിയാൻ : good മോർണിംഗ്

Otp ends

ഇതേ സമയം തന്നെയാണ് ബാൽക്കണിയിലെ അപ്പുറത്ത് വശത്തു നിന്ന് പപ്പു ആരോടാക്കെയോ ചിരിച്ചു കളിച്ചു സംസാരിക്കുന്നു. ആമി അത് ഒരു smirk ഓടെ നോക്കി അവിടെ നിന്നും പോയി.

"Vote"

രാധേ രാധേ...... 💙🦚✨





Ipagpatuloy ang Pagbabasa

Magugustuhan mo rin

599K 13.5K 40
In wich a one night stand turns out to be a lot more than that.
8.5K 1.1K 41
it's just a simple jikook luv story' manglish ayirikum just a piece of thought made me write this enthalayum ezhuthuvane
5.2K 605 8
"All discarded lovers should be given a second chance, but with somebody else." By A/N & ________? #ajikookmalayalamlovestory
250K 6.1K 52
⎯⎯⎯⎯⎯⎯⎯ જ⁀➴ 𝐅𝐄𝐄𝐋𝐒 𝐋𝐈𝐊𝐄 .ᐟ ❛ & i need you sometimes, we'll be alright. ❜ IN WHICH; kate martin's crush on the basketball photographer is...