❣️ നിന്നിലേക്ക് ഇനിയും എത്ര ക...

By RPWPonmay

2.1K 333 686

അനു : " ഹോ ഇവന് ഓരോ വർഷവും ലൈനുകളുടെ എണ്ണം കൂടിവരികയാ😪Hmm... ദേവേട്ടാ ഇത്രയും നാൾ ആയിട്ട് നിങ്ങൾക്ക് ആരോടും... More

🧍അകലം 🚶
സമയം 🍃🍂
അരികെ 🧍💓🚶
നിന്നെ അറിയെ 💓
പ്രിയനേ നീ അറിയുന്നുവോ 🌈❣️
തോഴൻ 🫂❣️
നിന്നാലെ ❣️🦋❄️
പ്രണയത്തിന് ദളമായ് 🌼🥀
നിന്നിൽ അലിയാൻ 💞🍁
❣️🍁നിൻ്റെ മാത്രം ഞാൻ 🍁❣️
നിന്നിൽ ഞാൻ എന്നിൽ നീ നമ്മൾ അറിയുന്നിതാ ❣️

നാം തമ്മിൽ അറിയും നിമിഷം മാത്രം

136 23 116
By RPWPonmay


പിറ്റേദിവസം,
ദേവൻ്റെ റൂമിൽ നിർത്താതെ അലാറം അടിക്കുന്നു, അവൻ കയ്യെത്തിച്ച് അത് ഓഫ് ചെയ്ത് തിരിഞ്ഞ് കിടന്നു.
5 സെക്കൻഡുകൾക്കുള്ളിൽ തന്നെ അവൻ കണ്ണ് തുറന്ന് ചാടി എഴുന്നേറ്റു, അങ്ങനെ കിടന്നാൽ ഒക്കില്ല അവനിന്ന് മുതൽ പുതിയ ചില ലക്ഷ്യങ്ങൾ ഉണ്ട്.
അവൻ വേഗം തന്നെ കുളിയും നനയും കഴിഞ്ഞ് താഴേക്ക് എത്തി,
കിച്ചണിൽ ചായ എടുക്കാൻ ചെന്ന അവനെ
മഞ്ചുവമ്മ മുഴുവനായി ഒന്ന് നോക്കി:"😒😒 എന്താണ് ഇത്ര നേരത്തെ ഒരുങ്ങിയത് ഞാൻ കഴിക്കാൻ ഉണ്ടാക്കുന്നതേ ഉള്ളൂ, അല്ല.... ഇതേത ഈ പുതിയ ഷർട്ട് "

ദേവൻ:" എൻ്റമ്മോ ഒന്നുവില്ലാ ഞാൻ വെറുതേ റെഡി ആയതാ, അമ്മ പതുക്കെ ഫുഡ് ഉണ്ടാക്കിയാൽ മതി, ഞാൻ ഇപ്പോ വരാം " അവൻ ചായ കുടിച്ച ഗ്ലാസ്സ് കഴുകി വെച്ച് പുറത്തേക്ക് വേഗത്തിൽ നടന്നു.
മഞ്ചുവമ്മ :" ഹാ നിക്കടാ അവിടെ ചോദിക്കട്ടെ "

അവനപ്പോൾ സിറ്റൗട്ടിൽ നിന്ന് ഇറങ്ങിയിരുന്നു :" ഞാൻ ഇപ്പോ വരാമ്മാ "

മുറ്റത്ത് പത്രവും വായിച്ചിരുന്ന ദിനേശൻ :" രാവിലെ തന്നെ എങ്ങോട്ടാടാ ഇനി"

ദേവൻ ചെരുപ്പിട്ടുകൊണ്ട് :" ഞാൻ അനൂപിൻ്റെ വീട്ടിൽ വരെ പോകുവച്ഛാ ഇപ്പോ വരാം "

ജയൻ :" ഹൊ അവൻ്റെ കല്യാണം ഇന്നലെ കഴിഞ്ഞെടാ അവനെ ഇനിയെങ്കിലും ഒന്ന് സമാധാനത്തോടെ വിട് "

ദേവൻ പതുക്കെ :" അയിന് ആ കോന്തനെ ആര് കാണാൻ പോണ്😒, ഞാൻ എൻ്റെ അനുവിനെ കാണാൻ പോകുവാ 😌"

ദേവൻ പിറുപിറുക്കുന്നത് കണ്ട ദിനേശൻ:" എന്നാടാ നീ പിറുപിറുക്കുന്നത് "

ദേവൻ:" ഓ ഒന്നുവില്ല എൻ്റെ അച്ഛാ ഞാൻ ഇപ്പോ വരാം" അവൻ വേഗം നടന്ന് ഗേറ്റ് കടന്നു,
ദേവൻ :" ഹോ ഒന്ന് വീടിന് പുറത്ത് കാൽ എടുത്ത് വെക്കണമെങ്കിൽ എത്ര ചോദ്യം കേൾക്കണം 😑"

ദിനേശന് ചായയുമായി വന്ന മഞ്ചുവമ്മ അവൻ ഗേറ്റിന് പുറത്തേക്ക് പോവുന്നത് കണ്ട് :" ചെക്കന് കറക്കം കുറച്ച് കൂടുന്നുണ്ട്, അവന് ഇപ്പോ വീട്ടിൽ കാണാനേ കിട്ടാറില്ല😤"

ദിനേശൻ :" ഹ അവൻ അനൂപിൻ്റെ അടുത്തേക്കല്ലെ പോവുന്നേ "
മഞ്ചുവമ്മ :" ഉറങ്ങാൻ വേണ്ടി മാത്രം രണ്ടും ഇങ്ങോട്ട് വരും, നേരത്തെ കഴിക്കാനെങ്കിലും കാണുമായിരുന്നു ഇപ്പോ അതും ഇല്ല 😤😤"

ദിനേശൻ ഒന്നും മിണ്ടിയില്ല, പുള്ളിയും മിക്കപ്പോഴും വീട്ടിൽ ഉണ്ടാവാറില്ല.
മഞ്ചുവമ്മ :" നാളെ തൊട്ട് കണ്ടോ ഞാൻ ഇവിടെ ഒന്നും ഉണ്ടാക്കില്ല "

ദിനേശൻ :" അവർ പോകുന്നതിന് എന്നെ എന്തിനാടി പട്ടിണിക്കിടുന്നത് "

മഞ്ചുവമ്മ :" അച്ഛനും മക്കളും കണക്കാ, ആ ഗ്ലാസ്സ് ഇങ്ങ് കൊണ്ട് വാ "
ദിനേശൻ ചായ കുടിച്ച് കൊണ്ടിരുന്ന ഗ്ലാസ്സും വാങ്ങി മഞ്ജു അകത്തേക്ക് പാഞ്ഞ് പോയി,

ദിനേശൻ :" ഡീ ഞാൻ കുടിച്ച് കഴിഞ്ഞില്ല, ആ..... അല്ലേൽ കൊണ്ട് പോട്ടെ അത്രേം സമാധാനം കിട്ടുവല്ലോ "

ദേവൻ റോഡിലൂടെ പാട്ടൊക്കെ മൂളി അനുവിൻ്റെ വീട്ടിൽ എത്തി, അവിടെ പന്തൽ പണിക്കാർ പന്തൽ തകൃതി ആയി അഴിക്കുന്നു,
സിറ്റൗട്ടിൽ അനൂപും ദയയും ചായ കുടിച്ച് വിശേഷം പറഞ്ഞിരിക്കുന്നു.

( കട്ടനാണ് guys 😌🙈)

ദേവനെ കണ്ടതും അനൂപ് :" ഹാ വന്നല്ലോ വിശ്വവിഖ്യാത കാമുകൻ "

ദേവൻ മനസ്സിൽ * 😑 ഇവൻ ഈ പെങ്കൊച്ചിൻ്റെ മുമ്പിൽ വെച്ച് എൻ്റെ വായിൽ നിന്ന് കേൾപ്പിക്കും *
ദയ അനൂപിനെ നോക്കി ഒന്ന് പേടിപ്പിച്ചു :" ദേവന് ചായ എടുക്കട്ടെ"

ദേവൻ അവിടെ സോഫയിൽ ഇരുന്ന് കൊണ്ട് :" ഓ വേണ്ട പെങ്ങളെ ഞാൻ കുടിച്ച്"

ദയ :" ☺️ ഓ ശരി " അവർ കുടിച്ച ഗ്ലാസ് വെക്കാൻ അവൾ അകത്തേക്ക് പോയി,
അനൂപ് അവൾ അകത്തേക്ക് പോകുന്നത് നോക്കി ഇരിക്കുന്ന കണ്ട ദേവൻ
:" ഓ ഇനി ആ കൊച്ചിനെ നോക്കി അവിടം വരെ എത്തിക്ക് 😒😒"

അനൂപ് :" ഞാൻ എൻ്റെ ഭാര്യയെ നോക്കുന്നതിന് നിനക്ക് എന്താടാ"

ദേവൻ എഴുന്നേറ്റ് അകത്തേക്ക് നോക്കി കൊണ്ട് :" നീ എന്തേലും കാണിക്ക്, അച്ഛനും ഷീലാമ്മയും ഒക്കെ എവിടെ "

അനൂപ് :" ആ അകത്തെങ്ങാനും കാണും"

ദേവൻ :" ഹൊ..എന്തൊരു മനുഷനാട നീ ഒരു പെണ്ണ് കെട്ടി കഴിഞ്ഞപ്പോൾ അവന് വീട്ടുകാരും വേണ്ട കൂട്ടുകാരും വേണ്ട "

അനൂപ് സോഫയിൽ കിടന്ന കുഷ്യൻ പതിയെ എടുത്തു, അത് കണ്ടതും ദേവൻ അകത്തേക്ക് ഓടി, അനൂപ് അതെടുത്ത് ഒറ്റ എറി ദേവൻ ഒഴിഞ്ഞ് മാറി, ദേ കുഷ്യൻ നേരെ ചെന്ന് കൊണ്ടത് മുഖത്ത് കാര്യമായി വാരി തേച്ച് കൊണ്ട് വന്ന അമ്മുവിൻ്റെ മുഖത്ത് തന്നെ,

അനൂപ് :" അമ്മോ അമ്മു 😳 "
അവൻ വേഗം പുറത്തേക്ക് ഇറങ്ങി പന്തൽ പൊളിക്കുന്നവരോട് ചോദിച്ചു :" ചേട്ടാ എന്തേലും ഹെൽപ് വേണോ". എന്നിട്ട് പതിയെ തിരിഞ്ഞ് അമ്മുവിനെ നോക്കി.

അമ്മു ദേഷ്യപ്പെട്ട് ചവിട്ടി തുള്ളി അകത്തേക്ക് കയറി പോയി,
അവളുടെ പോക്ക് കണ്ട് ,
ടിവി കണ്ട് കൊണ്ടിരുന്ന അച്ഛമ്മയും ദയയും ചിരിച്ചു
അച്ഛമ്മ :" ഇനി നീ എന്തെല്ലാം കാണാൻ കിടക്കുന്നു മോളെ 🤭"

ദേവൻ ഒന്നും അറിയാത്തത് പോലെ കിച്ചണിലേക്ക് പോയി,അവിടെ ലച്ചുവമ്മയുടെയും, ഷീലാമ്മയുടെയും പാചകവും വാചകവും ഒരു പോലെ നടക്കുന്നു.

ദേവൻ :" ഗുഡ് morning aunty" അവൻ ലച്ചുവമ്മയെ നോക്കി പറഞ്ഞു.
ലച്ചുവമ്മ :" ആ morning മോനേ 🥰 "

ദേവൻ : " എന്താ ബ്രേക്ക്ഫാസ്റ്റ് "
ഷീലാമ്മ :" അപ്പവും മുട്ടയും, കഴിച്ചിട്ട് പോകാടാ"
ദേവൻ :" ഹ ഷീലാമ്മേ "
അപ്പോഴാണ് ഷീലാമ്മ അവൻ്റെ ഷർട്ട് കാണുന്നത് :" കൊള്ളാല്ലോടാ പുതിയത് ആണോ നല്ല ഭംഗി ഉണ്ട്" അവർ വന്ന് അവൻ്റെ കവിളിൽ ഒന്ന് പിച്ചി കൊണ്ട് പറഞ്ഞു,
അത് വാങ്ങി തന്ന ആളെ ഓർത്ത് ചെക്കന് നാണം വന്നു🙈,

ഷീലാമ്മ :" ഹ നിൻ്റെ പരിവാരങ്ങൾ വെളുപ്പിനെ എഴുന്നേറ്റ് പോയി "
ദേവൻ :" ഓ.... ബാക്കി ഉള്ളോരൊക്കെ എവിടെ പോയോ "
ഷീലാമ്മ :" അതെടാ എല്ലാവരും രാവിലെ തന്നെ ഇറങ്ങി,എല്ലാവർക്കും തിരക്ക്, അനന്തനും സീമയും(വിധുവിൻ്റെ അച്ഛനും അമ്മയും) ദേ കുറച്ച് മുന്നേ ഇറങ്ങി "
ദേവൻ ലച്ചുവമ്മയുടെ ഒപ്പം വെളുത്തുള്ളി പൊളിച്ച് കൊടുക്കുന്നു :" വിധു പോയില്ലേ "

ലച്ചുവമ്മ :" അവന്മാരെ എല്ലാം പൊക്കി രാവിലെ തന്നെ അപ്പു എങ്ങോട്ടോ ഇറങ്ങിയിട്ടുണ്ട് "
ദേവൻ ഉള്ളി പൊളിക്കൽ നിർത്തി :" എങ്ങോട്ട് "

ലച്ചുവമ്മ :" ആ ആർക്കറിയാം "
ദേവന് സങ്കടമോ ദേഷ്യമോ എല്ലാം കൂടെ വന്നു, ഒന്ന് രാവിലെ അവനെ ഷർട്ട് ഇട്ടത് കാണിക്കാനായിരുന്നു ഈ കഷ്ടപാടൊക്കെ.
അവൻ പതിയെ കിച്ചണിൽ നിന്നും വലിഞ്ഞു, ദയയും അച്ഛമ്മയും ടിവി യുടെ മുൻമ്പിൽ ഉണ്ട്.

ദയ അവനെ നോക്കി, അവൻ വന്നപ്പോൾ ഉണ്ടായിരുന്ന പ്രസാധം ഇപ്പോ മുഖത്തില്ല.
ദയ :" എന്ത് പറ്റി ദേവാ "
ദേവൻ അവളെ നോക്കി :" ഏയ് ഒന്നുവില്ല , അവന്മാർ എപ്പോഴാ പുറത്തേക്ക് പോയത് അപ്പുവും അനുവുമൊക്കെ "

ദയ :" ഞങ്ങൾ എഴുന്നേൽക്കതിന് മുന്നേ പോയി, ഒരു 6 മണിക്ക് മുന്നേ "
ദേവൻ മനസ്സിൽ * ചെറുക്കൻ ലവൻ്റെ കൂട്ട് കൂടി നാട് ചുറ്റൽ തുടങ്ങി 😑😑*
ദയക്ക് അവൻ്റെ ലൗ സ്റ്റോറി കേൾക്കാൻ ആഗ്രഹം ഉണ്ട് പക്ഷേ ചോദിച്ചാൽ അവൻ എന്ത് വിചാരിക്കും എന്നത് കാരണം അവൾ ചോദിച്ചില്ല, അവൻ പിന്നെ അവർ നിർബന്ധിച്ചിട്ടും കഴിക്കാനൊന്നും നിന്നില്ല വേഗം ഇറങ്ങി അവിടെ നിന്നും.

അവൻ അന്ന് നേരത്തെ ഓഫീസിൽ എത്തി,അവൻ്റെ ക്യാബിനിലെ
ചെയറിൽ ചാരി ഇരുന്ന് അവൻ ഒരു നമ്പറിൽ ഡയൽ ചെയ്തു,
ദേവൻ 📱:" ഹലോ ചേട്ടാ"
📱:"............"
ദേവൻ 📱:" ആ ചേട്ടാ പെർമിറ്റ് കിട്ടി "
📱:"............"
ദേവൻ 📱:" കല്ലിടുന്നതിൻ്റെ ഡേറ്റ് എടുത്തിട്ട് ഞാൻ വിളിക്കാം "
📱:"............"
ദേവൻ 📱:" ആ ok ചേട്ടാ "

അപ്പോഴാണ് അങ്ങോട്ട് പാട്ടൊക്കെ പാടി കൊണ്ട് വിനു വന്ന് കയറിയത് അവൻ ദേവൻ വരുന്നതിന് മുന്മ്പാണ് വരാർ, പക്ഷേ ദേവൻ ഇന്ന് നേരത്തെ വന്നത് അവൻ അറിഞ്ഞില്ല.

വിനു :" രതി പുഷ്പം പൂക്കുന്ന യാമം
മാറി😳_______ ഓ സാ.... സാറോ good morning sir "

ദേവൻ വേറെ ചിന്തയിൽ ആയത് കൊണ്ട് അവൻ പാടി വന്നതൊന്നും കേട്ടില്ല,

ദേവൻ :" morning"
വിനു ദേവൻ ഒന്നും പറയാഞ്ഞത് കൊണ്ട് ആശ്വാസത്തോടെ സൈൻ ഇട്ടു :" എന്ത് പറ്റി സർ ഇന്ന് നേരത്തെ "
ദേവൻ നല്ല മൂഡിൽ അല്ലാ എന്തോ irritation അവനിൽ കാണപ്പെട്ടു :" ഹ ഇന്ന് നേരത്തെ പോരാൻ തോന്നി "
വിനു ആകാംഷയോടെ ചോദിച്ചു :" എങ്ങനെ ഉണ്ടായിരുന്നു സർ കല്യാണം "

പതിയെ ദേവൻറെ മൂഡ് ലൈറ്റ് ആയി, അവൻ ചെറു ചിരിയോടെ പറഞ്ഞു :" നന്നായിരുന്നു,എല്ലാവരും ആയി അടിച്ച് പൊളിച്ചു"
വിനു അവനെ നോക്കി ചിരിച്ചിട്ട് പുറത്തേക്ക് പോയി,

അങ്ങനെ അന്നത്തെ ദിവസം വേഗത്തിൽ പോയി,
ദേവൻ ഈവനിംഗ് നേരത്തെ തന്നെ വീട്ടിൽ എത്തി,വൈകിട്ടെങ്കിലും അവനെയൊന്ന് കാണണം അതായിരുന്നു ദേവൻ്റെ ചിന്ത.
റൂമിൽ പോയി ഫ്രഷ് ആയി അവൻ താഴേ എത്തിയപ്പോൾ മഞ്ചുവമ്മ അവന് കഴിക്കാൻ ചായയും പലഹാരവും കൊടുത്തു.
അവൻ കഴിച്ച് കൊണ്ടിരിക്കുന്നതിനിടക്ക് :" എവിടെ ഇവിടുത്തെ ഇളയ സന്തതി നാട് വിട്ടോ 😒"
മഞ്ചുവമ്മ :" അവൻ അനുവിൻ്റെയൊപ്പം അവൻ്റെ ഫ്രണ്ട്സിനെ ആക്കാൻ railway സ്റ്റേഷനിലേക്ക് പോയി "

ദേവൻ പതിയെ ചെറിയ വിഷമത്തോടെ പറഞ്ഞു :" 😕 eehh എന്നിട്ട് അനു എന്നോടൊന്നും പറഞ്ഞില്ലല്ലോ "
മഞ്ചുവമ്മ :" എന്താടാ "
ദേവൻ :" അല്ല എപ്പോഴാ അവർ പോയത് "
മഞ്ചുവമ്മ :" പോയിട്ട് കുറേ നേരം ആയി, കറങ്ങി നടക്കുകയായിരിക്കും എവിടെയെങ്കിലും , അവന് പിന്നെ വീട്ടിൽ കയറണം എന്നില്ലല്ലോ "
ദേവൻ ഒന്നും മിണ്ടിയില്ല അവൻ മൂളുക മാത്രം ചെയ്തു.
അന്ന് അവൻ ആകെ ഡൗൺ ആയിരുന്നൂ, ഒന്ന് കാണാൻ പോലും അനുവിനെ കിട്ടുന്നില്ല. പിന്നെ എങ്ങനെയാ അവൻ്റെ സ്നേഹം ഒന്ന് അനുവിന് മനസ്സിലാക്കി കൊടുക്കാൻ പറ്റുക. അങ്ങനെ ഓരോന്ന് ആലോചിച്ച് അവൻ എപ്പോഴോ ഉറങ്ങി.

പിറ്റേ ദിവസം അവൻ എഴുന്നേൽക്കുന്നത് തല പൊളിയുന്ന ഏതോ ഒരു പാട്ട് കേട്ട് കൊണ്ടാണ്. അവൻ തലയിണ എടുത്ത് കാത് പൊത്തി മുഖം ബെഡിൽ അമർത്തി കിടന്നു എന്നിട്ടും രക്ഷയില്ല. അവനെ ഉറക്കം വിട്ടു മാറിയിട്ടില്ല അവൻ കിടന്ന പടി തന്നെ എഴുന്നേറ്റ് പാതി അടഞ്ഞ കണ്ണുമായി റൂമിന് പുറത്തേക്ക് നടന്നു,

ബാൽക്കണിയിലേക്ക് നോക്കി അവൻ അലറി :" 😡😡 ഡാ........ നീ ഇത് ഇപ്പോ നിർത്തിയില്ലെങ്കിൽ ഇതെല്ലാം വാരി കൂട്ടി ഞാൻ കത്തിക്കും"
ദേവൻ ഉറക്കം മുടങ്ങിയ ദേഷ്യത്തിൽ പതിയെ കണ്ണ് തുറന്നു.

ഇത് കേട്ട് താഴേ ടിവി കണ്ട് കൊണ്ടിരുന്ന മഞ്ജുവമ്മ :" ഈ ചെറുക്കൻ്റെ തൊളള കീറി കിടക്കുവാണോ 😤"

കണ്ണ് തുറന്നു നോക്കിയ ദേവൻ കണ്ടത് , അവനെ നോക്കി നിൽക്കുന്ന 3 പേരെ ആണ്,

അപ്പുവും , സച്ചിയും ഒരു video എടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു, അനു അവർക്ക് വീഡിയോ എടുത്ത് കൊടുക്കാൻ ഫോക്കസ് കറക്റ്റ് ആക്കുകയായിരുന്ന്.
അവർ ദേവൻ്റെ ശബ്ദം കേട്ട് സ്റ്റോപ്പ് ആയി അവനെ നോക്കി നിൽക്കുകയാണ്.

ദേവന് ആകെ ചമ്മലായി അവൻ അനുവിനെ അവിടെ അപ്പോ പ്രതീക്ഷിച്ചതേ ഇല്ല.
ദേവൻ :" 🙂 ഹ...... ആ സോറി നിങ്ങൾ ഉണ്ടായിരുന്നെന്ന് ഞാൻ അറിഞ്ഞില്ല "
അവൻ ഒരു ചമ്മിയ ചിരിയോടെ ഡ്രസ്സൊക്കെ നേരേ ആക്കി കൊണ്ട് പറഞ്ഞു.

അപ്പു :" അത് കൊണ്ട് നിൻ്റെ സ്വരൂപം ഇവർക്ക് കാണാൻ പറ്റി😒 "
അനു അനങ്ങാതെ അവനെ നോക്കി തന്നെ നോക്കി ഇരിക്കുവാണ്,
രാവിലത്തെ ചെറിയ വെയിൽ ദേവന് മേൽ കൊണ്ട് അവൻ നല്ലത് പോലെ തിളങ്ങുന്നുണ്ടായിരുന്നു. അതുവല്ല അവൻ്റെ നാണത്തോടെയുള്ള ചിരി അനുവിൻ്റെ നെഞ്ചിലങ്ങ് കൊണ്ടു.

താഴെ നിന്ന് മഞ്ജുവമ്മ വിളിച്ച് ചോദിച്ചു :" നിനക്ക് ഓഫീസിൽ എങ്ങും പോകണ്ടേടാ "

അപ്പോഴാണ് ദേവൻ പുറത്തേക്ക് നോക്കുന്നത് നേരം നല്ലത് പോലെ വെളുത്തിട്ടുണ്ട്,സമയം പോയിരിക്കുന്നു, അവൻ തലയിൽ കൈ വെച്ചു.
എന്നിട്ട് അകത്തേക്ക് ഓടി, സച്ചിയും അപ്പുവും അവരുടെ പണി തുടർന്നു,
അനു ദേവൻ പോയ വഴിയെ നോക്കി നിൽക്കുവാണ് ,
പെട്ടെന്ന് റൂമിൽ നിന്നും ദേവൻ്റെ തല പുറത്തേക്ക് നീണ്ടു,
അനു അത് പ്രതീക്ഷിച്ചില്ല, ദേവൻ അവനെ നോക്കി ഒന്ന് കണ്ണിറുക്കി കൂടെ ഒരു അടാർ ചിരിയും,
കാൽ കുത്തി ഫ്ലോറിൽ ഇരുന്ന അവൻ പുറകോട്ട് വീണു പോയി,
ദേവൻ ചിരിച്ച് കൊണ്ട് അകത്തേക്കും പോയി.

ശേഷം അവൻ വേഗം റെഡി ആയി പുറത്തേയ്ക്ക് ഇറങ്ങി, കുറച്ച് നേരം കൂടുതൽ എടുത്താണ് ഒരുങ്ങിയിട്ടുള്ളത്.
പക്ഷേ പുറത്ത് ബാൽക്കണിയിൽ അവർ ഇല്ല, താഴേ വന്ന് നോക്കുമ്പോൾ അപ്പു tv കണ്ട് കൊണ്ട് food കഴിക്കുന്നു
ദേവൻ :" അവർ പോയോ "
അപ്പു അവനെ തിരിഞ്ഞ് നോക്കി :" ഹാം "
ദേവൻ ഒന്ന് sigh ചെയ്തു, ഫുഡ് കഴിച്ച് അവൻ വേഗം തന്നെ ഇറങ്ങി സമയം പോയിരുന്നു.
ഇന്നലെയും ഇന്നുമായി ഒരു തരം അസ്വസ്ഥത അവനെ മൂടി,
അവൻ വേഗത്തിൽ ബൈക്ക് അവൻ്റെ ഓഫീസിലേക്ക് പായിച്ചു,

അന്നും പതിവ് പോലെ ഓഫീസിലെത്തിയ അവൻ ജോലിയിൽ മുഴുകി, ഇടക്ക് അവന് വിനു കൊണ്ട് വന്ന് കോഫി കൊടുത്തു,
അങ്ങനെ ഓഫീസ് ടൈം കഴിയാറായപ്പോൾ വിനു അവൻ്റെ ക്യാബിനിലേക്ക് ഫയൽ വെക്കാനായി വന്നു,

ദേവൻ കുറേ നേരത്തെ ഇരുപ്പിന് ശേഷം നടുവ് ഒന്ന് നിവർത്തി, അവൻ വിനുവിനെ നേരെ ഒന്ന് നോക്കി, വിനു കാര്യമായി paper ഒക്കെ അടിക്കി വെക്കുവാണ്.

ദേവൻ :" വിനു "
വിനു തലയുയർത്തി അവനെ നോക്കി :" yes sir"
ദേവൻ :" ഈവനിംഗ് ഫ്രീ ആണോ നീ "
വിനുവിൻ്റെ കണ്ണുകൾ തിളങ്ങി :" അതേ സർ 🤩"
ദേവൻ :" എങ്കിൽ നമുക്ക് ഒന്ന് കറങ്ങാൻ പോയാലോ🤩 "
വിനു :" 🥳 double ok sir ഞാൻ ബാഗ് ഒക്കെ എടുക്കട്ടെ "
ദേവൻ :" ശരിഎടാ എന്ന പാർക്കിംഗിൻ്റെ അവിടെ കാണാം "
അങ്ങനെ അവിടെ നിന്നും

ഇറങ്ങിയവർ, ടൗണിൽ എല്ലാം ചുറ്റി, കടകളിൽ കയറി,food കഴിച്ചു, സിനിമക്ക് പോവാനുള്ള ടൈം ഇല്ലായിരുന്നു,
ഇപ്പോ അവർ ഒരു പാർക്കിൽ ഇരിക്കുവാണ് ,
വിനുവിൻ്റെ കയ്യിൽ ഐസ്ക്രീം ഉണ്ട് അവൻ അത് കഴിച്ചോണ്ട് ഇരിക്കുന്നു,
ദേവൻ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു, പിന്നെ അവൻ മുൻപിലുള്ള പുഴയിലേക്ക് നോക്കി ഇരുന്നു,
വിനുവിൻ്റെ ഒപ്പം കറങ്ങൽ അവന് വലിയ ഇഷ്ട്ടം ഉള്ള കാര്യം ആണ്, അവൻ്റെ സങ്കല്പത്തിലുള്ള പെർഫെക്റ്റ് brother ആണ് വിനു എന്ന് പറയുന്നത്.ഇവനെ ബ്രദർ ആയി കിട്ടാൻ അപ്പുവിനെ ട്രേഡ് ചെയ്താലോ എന്ന് ഒരിക്കൽ പോലും ദേവൻ ചിന്തിച്ചിട്ടേയില്ല.
കൂടാതെ അവൻ്റെ ഒപ്പം ഇരിക്കുമ്പോൾ ദേവന് നല്ല positive vibe തോന്നാറുണ്ട്. ഈ outing ഇന്ന് അവന് അത്രയും ആവിശ്യം ആയിരുന്നൂ. ദേവന് ഒത്തിരി ഇഷ്ടമാണ് വിനുവിനെ അത് കൊണ്ട് തന്നെ അവൻ എന്ത് ഹെൽപ് ചോദിച്ചാലും അവൻ ചെയ്ത് കൊടുക്കാറുണ്ട്.
വിനു ദൂരേക്ക് നോക്കി ഇരിക്കുന്ന ദേവനെ നോക്കി, വിനുവിന് വളരെ കുറച്ച് ഫ്രണ്ട്സെ ഉള്ളൂ, ഗേ ആയത് കൊണ്ട് അവൻ കുറച്ച് reserved ആണ്. പിന്നെ ആകെ ഉള്ള കൂട്ടുകാർ കമ്മിറ്റെഡ് ആണ് അവരെ അവൻ വിളിച്ചാൽ എന്തെങ്കിലും ഒഴിവ് പറഞ്ഞ് അവർ മാറും.
ഓഫീസിൽ ദേവൻ്റെ അസിസ്റ്റൻ്റ് ആയി ആദ്യം ചേരുമ്പോൾ അവന് നല്ല tension ഉണ്ടായിരുന്നു. പക്ഷേ അവനെ പെട്ടെന്ന് തന്നെ മനസ്സിലാക്കിയ ദേവൻ. അവനെ കൂടുതൽ comfortable ആക്കി ഓഫീസിൽ. അവിടെ ജോയിൻ ചെയ്ത ശേഷമാണ് അവൻ കുറച്ച് social ആവാൻ തുടങ്ങിയത് അതും ദേവൻ്റെ നല്ല സപ്പോർട്ട് കൊണ്ട്. വേറെ ആരും അവൻ്റെ ജീവിതത്തിൽ ഇത്രയധികം കെയർ ചെയ്തിട്ടില്ല.അതൊക്കെ കൊണ്ട് തന്നെ ജോയിൻ ചെയ്ത് കുറച്ച് നാളുകൾക്കുള്ളിൽ തന്നെ അവൻ്റെ മനസ്സിൽ ദേവൻ ഇടം പിടിച്ചിരുന്നു.
ദേവൻ്റെ കഥ ഒക്കെ അവനും അറിയാം, പക്ഷേ അവൻ ഒരിക്കലും വിശ്വസിക്കുന്നില്ല അങ്ങനെ ഒരാൾ വരുമെന്ന്, അത് കൊണ്ട് ചെറിയ ഒരു പ്രതീക്ഷ അവനുണ്ട്. എന്നോ മൊട്ടിട്ട ഒരു ഇഷ്ട്ടം... എന്താകും എന്ന് അവനറിയില്ല പക്ഷേ അത് മുന്നോട്ട് കൊണ്ട് പോകാൻ തന്നെ ആണ് അവൻ്റെ തീരുമാനം.

പെട്ടെന്ന് വിനുവിൻ്റെ ഫോൺ റിംഗ് ചെയ്തു ,അവൻ്റെ അമ്മയായിരുന്നു
വിനു ദേവനെ നോക്കി :" അമ്മയാ"
ദേവൻ കോൾ എടുക്കാൻ തല കൊണ്ട് ആക്ഷൻ കാണിച്ചു,
വിനു 📱:"hlo അമ്മാ "
📱 :".............."
വിനു 📱:" ഹ ഇപ്പോ ഇറങ്ങാം അമ്മ"
📱:"..............."
വിനു 📱:" ശരി അമ്മാ "
അവൻ കോൾ കട്ട് ചെയ്തു :" ഇനിയും ലേറ്റ് ആയാൽ അമ്മ എന്നെ വീട്ടിൽ കയറ്റില്ല 😭😭"

അവൻ്റെ മുഖഭാവം കണ്ട് ദേവൻ ചിരിച്ചു 😄:" പോകാം നമുക്ക് "
അവർ അപ്പോ തന്നെ വീടുകളിലേക്ക് തിരിച്ചു, ഇടക്ക് വെച്ച് രണ്ട് പേരും രണ്ട് വഴിയെ പിരിഞ്ഞു.
ദേവൻ വീട്ടിലേക്ക് കയറി അവൻ്റെ അമ്മയും അച്ഛനും സീരിയലിൽ മുഴുകി ഇരിക്കുവാണ്,
അമ്മ സോഫയിൽ ഇരിക്കുന്നു, അച്ഛൻ തറയിൽ അമ്മയുടെ അടുത്ത് ആയി തന്നെ ഇരിക്കുന്നു, അമ്മ പതിയെ അച്ഛൻ്റെ തലയിൽ മസ്സാജ് ചെയ്തു കൊടുക്കുന്നുണ്ട്.
അവൻ അവരെ അങ്ങനെ കുറച്ച് നേരം നോക്കി നിന്നു,
അവൻ്റെ അച്ഛന് ബിസിനസ് ആണ്,
പ്രധാനമായും പച്ചക്കറി, പഴം wholesale dealer ആണ്, പിന്നെ പലിടത്തുമായി സ്ഥലങ്ങൾ വാങ്ങി അവിടുത്തെ കാലാവസ്ഥക്കനുസരിച്ചുള്ള കൃഷിയും. പിന്നെ ഹൈ വേ സൈഡിൽ അഞ്ചാറ് കട മുറികൾ വാടകക്കും കൊടുത്തിട്ടുണ്ട്, പിന്നെയും പലതും.അവൻ്റെ അമ്മ house wife ആണ്.
രണ്ടു പേരും സ്നേഹിച്ച് കെട്ടിയവരാണ്. മാതൃകാ ദമ്പതികൾ couples, പരസ്പര വിശ്വാസത്തോടെ ,സ്നേഹത്തോടെ പോകുന്ന രണ്ട് പേർ. ഇടക്ക് ചില ഉരസലുകൾ ഉണ്ടാകാറുണ്ട് എങ്കിലും അതൊന്നും അവരുടെ ബന്ധത്തിനെ ഒട്ടും തന്നെ ബാധിച്ചിട്ടില്ല. നല്ല പ്രൊഗ്രസീവ് ചിന്താഗതിക്കാർ ആണ് രണ്ട് പേരും.അതവൻ്റെയും അപ്പുവിൻ്റെയും ഏറ്റവും വലിയ ഭാഗ്യം ആയി കരുതുന്നു.

മഞ്ചുവമ്മ എന്തോ തോന്നി പുറകോട്ട് നോക്കി, അപ്പോഴാണ് അവരെ നോക്കി ദേവൻ നില്ക്കുന്നത് കണ്ടത് :" എന്താടാ നീ അവിടെ നിക്കുന്നത്, കുടിച്ചിട്ടുണ്ടോടാ നീ 🧐 "
അവൻ ഞെട്ടി :" 😬 ഏഹ് "
ദിനേശൻ :" നീ എന്താ അവിടെ തന്നെ നിന്നത് "
ദേവൻ :" എൻ്റമ്മോ ഞാൻ വെറുതേ നിന്നതാ "
മഞ്ചുവമ്മ :" 🤔 എന്തോ ഉണ്ട്, ഇത്ര നേരം എവിടെ ആയിരുന്നെടാ 🧐"

ദേവൻ :" എന്നെ അങ്ങ് കൊല്ല് 🤧"
അവൻ stair കയറി മുകളിലേക്ക് പോയി,
മഞ്ചുവമ്മ :" എന്തോ പന്തികേടില്ലേ അവന് "
ദിനേശൻ :"എന്ത് എനിക്കൊന്നും തോന്നിയില്ല 🤔"
മഞ്ചുവമ്മ :" നിങ്ങൾക്കൊന്നും തോന്നില്ല" എന്നും പറഞ്ഞു തലക്ക് പിടിച്ച് ഒരു തള്ള്കൊടുത്തു.
ദിനേശൻ :" 🙂🙂"

ദേവൻ കുളി ഒക്കെ കഴിഞ്ഞ് ഏതോ ഒരു പാട്ട് ചൂളം അടിച്ച് കൊണ്ട് ഷർട്ട് ഇട്ടോണ്ടിരിക്കുവാണ്.
അതേ സമയം അവൻ്റെ ഫോൺ റിംഗ് ചെയ്തു, അവൻ്റെ executive director ആയിരുന്നൂ, അവൻ ചെറുതായി tension ആയി ഈ സമയത്ത് വിളിക്കണം എങ്കിൽ എന്തോ കാര്യം ഉണ്ടാവും.
ദേവൻ 📱:" hello mam "
ED 📱 :" hlo ദേവൻ ഞാൻ കുറേ നേരം ആയി ട്രൈ ചെയ്യുന്നു "
ദേവൻ 📱:" സോറി mam ഞാൻ വീട്ടിൽ വന്ന് ഫ്രഷ് ആകാൻ കയറിയിരുന്നു"
ED 📱 :" oh ok പിന്നെ വിളിച്ചത് PD വിളിച്ചിരുന്നു, ദേവൻ spread sheet update ചെയ്തിട്ടില്ല,sirum കോൾ ചെയ്തിരുന്നു "
ദേവന് ടെൻഷൻ കൂടി അവൻ തലയിൽ കൈ വെച്ചു 📱:" സോറി mam ഞാൻ അത് കണ്ടില്ല "

ED 📱 :" it's ok don't get panick, few hours നുള്ളിൽ സർന് ഒരു ഓൺലൈൻ മീറ്റിംഗ് ഉണ്ട് അതിന് മുന്നേ update ചെയ്താൽ മതി"

ദേവൻ വെപ്രാളത്തോടെ ലാപ് ബാഗിൽ നിന്നും എടുത്ത് ഓൺ ആക്കി, ഫോൺ അവൻ ചെവിക്കും തോളിനും ഇടയിൽ പിടിച്ചു,:" ഞാൻ ഇപ്പോൾ തന്നെ update ചെയ്യാം mam "

ED 📱 :" ok Devan, please inform PD after updating "
ദേവൻ 📱:" ok mam bye"
ED 📱 :" bye "

അവൻ വേഗത്തിൽ തന്നെ അവന് വേണ്ട ഡാറ്റ എല്ലാം എടുത്ത് spread sheet update ചെയ്തു,
അവന് ജോലി നീറ്റ് ആയി ചെയ്യണം ചെറിയ ഒരു mistake പോലും അവന് ടെൻഷൻ ആണ്.
അവൻ ഫോൺ എടുത്ത് pd യെ വിളിച്ചു,
ദേവൻ 📱:" hlo good evening sir"
PD 📱:" good evening ദേവാ ,update ചെയ്തോ "
ദേവൻ 📱:" yes sir,sorry sir ഞാൻ അത്___
PD 📱:" it's ok ദേവൻ എനിക്ക് അറിയാവുന്നത് അല്ലേ തന്നെ"
Project director അവൻ്റെ head officer ആണ്. അങ്ങനെ അവരെ direct contact ഒന്നും ചെയ്യാറില്ല ആൾ,ED വഴിയാണ് contact എല്ലാം. അത് കൊണ്ട് തന്നെ ദേവന് ചെറിയ നാണക്കേട് പോലെ ഒക്കെ തോന്നി, PD ആൾ പാവം ആണ് ദേവൻ ഒരു efficient employee ആയത് കൊണ്ട് തന്നെ ദേവനെ വലിയ കാര്യം ആണ് ആൾക്ക്.

ദേവൻ 📱:" sorry sir I won't repeat it"
PD 📱:" Hey ദേവൻ it's ok,meeting was planned quickly otherwise I wouldn't bother you. "
ദേവൻ 📱:" But sir ഞാൻ അത് ചെയ്യേണ്ടതായിരുന്നു it's my mistake"
PD 📱 :" don't worry Devan everything is good, the meeting will begin soon ,I will get back to you another time"
ദേവൻ 📱:" oh ok sir good night"
PD 📱:" good night "

അവൻ കോൾ കട്ട് ചെയ്ത ശേഷം ഫോൺ ബെഡിലേക്ക് ഒറ്റ എറി, എന്നിട്ട് ചമ്മലോടെ തലക്ക് കൈ കൊടുത്ത് ബെഡിൻ്റെ സൈഡിൽ ആയി ഇരുന്നു

തലക്കകത്ത് നടക്കുന്ന കോലാഹലങ്ങൾക്കിടയിൽ അവൻ്റെ ഡോറിലെ കൊട്ട് അവൻ കേട്ടില്ല,
ഡോറിൽ കൊട്ടിയ ആൾ അകത്ത് നിന്ന് പ്രതികരണം ഒന്നും ഇല്ലാത്തത് കൊണ്ട്, റൂമിലേക്ക് കാൽ എടുത്ത് വെച്ചു,

വർഷങ്ങൾക്ക് ശേഷം ആണ് അവൻ ആ റൂമിലേക്ക് കയറുന്നത്. അവൻ റൂമിലെ ഓരോ ഭാഗവും നോക്കി പതിയെ ഓരോ ചുവടുകൾ വെച്ചു.
റൂമിന് ഒത്തിരി മാറ്റം വന്നിട്ടുണ്ട്. റൂം വലുതാക്കിയിട്ടുണ്ട്, പക്ഷേ പണ്ടത്തെ വൃത്തിക്ക് മാത്രം ഒരു കുറവും ഇല്ല.
അവൻ പതിയെ നടന്ന് ആ പഴയ സ്പോട്ടിൽ പോയി നിന്നു, അവൻ അവിടെ നിന്നും ആ മുറിയെ നോക്കി കണ്ടു.പതിയെ അവന് മുന്നിലുള്ള റൂം ചരിയാൻ തുടങ്ങി അത് 180° തിരിഞ്ഞ് പകരം അവിടെ അവന് മുന്നിൽ പഴയ ദേവൻ്റെ റൂം പ്രത്യക്ഷമായി.

ക്രീം കളർ ഭിത്തി, അധികം അലങ്കാരം ഒന്നും ഇല്ലാത്ത നീറ്റ് ആയ ഒരു മുറി. ടേബിളിൽ ദേവൻ്റെ കുറച്ച് ബുക്ക് ഇരിപ്പുണ്ട്. ഷെൽഫിലും books വൃത്തിയായി അടിക്കി വെച്ചിരിക്കുന്നു.ബെഡിൽ ഒരു വൈറ്റ് ബെഡ് ഷീറ്റ് ഭംഗിയായി വിരിച്ചിട്ടുണ്ട്.
അവൻ ശ്രദ്ധിച്ച് നോക്കി, അതേ
ആ ബെഡിന് സൈഡിൽ ആയി, തലക്ക് കയ്യും കൊടുത്ത് ഒരു 15 കാരൻ ഇരിക്കുന്നു.uniform ആണ് വേഷം, മുടി ആകെ അലങ്കോലം ആയിരിക്കുന്നു.
അവന് നാവ് പൊങ്ങുന്നില്ല അവിടെ ഇരിക്കുന്ന ആളെ വിളിക്കാൻ, ഒരു സ്വപ്നത്തിൽ ഉണ്ടാവുന്ന അവസ്ഥ ആയിരുന്നൂ അപ്പോൾ അവൻ്റേത്. അവൻ ഒന്ന് കൂടി സർവ്വ ശക്തിയും എടുത്ത് വിളിച്ചു,
:" ദേവേട്ടാ..."

പെട്ടെന്നായിരുന്നു തലക്ക് കയ്യും കൊടുത്തിരുന്ന ദേവൻ തലയുയർത്തിയത്,
കരഞ്ഞ് കലങ്ങി ചുവന്നിരിക്കുന്ന കണ്ണുകൾ. മുഖം ആണെങ്കിൽ എരിഞ്ഞ് കത്തുന്ന തീ പോലെ തോന്നിച്ചു.
അനു ദേവൻ്റെ മുഖ ഭാവം കണ്ട് പുറകോട്ട് ഒന്ന് ആഞ്ഞു, അവൻ്റെ കൈ മുട്ട് കൊണ്ട് പുറകിൽ ഇരുന്ന ഗ്ലാസ് താഴേക്ക് വീണു, അനു ചെവി പൊത്തി അത് നിലത്ത് വീഴുന്ന ശബ്ദം കേട്ട്,

അതും കൂടെ കേട്ട ദേവൻ്റെ എല്ലാ കണ്ട്രോളും പോയി അവൻ അലറി :" എന്ത് കാണാൻ ആടാ ഇപ്പോ ഇതിനകത്തോട്ട് കയറി വന്നത് 🤬🤬🤬 നിൻ്റെ ആരേലും ഇവിടെ കിടപ്പുണ്ടോ.തോന്നുമ്പോൾ കയറാനും ഇറങ്ങാനും ഇത് അപ്പുവിൻ്റെ റൂം ആണെന് കരുതിയോ നീ. വേണ്ട വേണ്ട എന്ന് വെക്കുമ്പോൾ ചെക്കൻ വേഷം കെട്ട് ഇറക്കുവാ., പുറത്ത് ഈ റൂമിന് പുറത്ത് മതി നിൻ്റെ ഒക്കെ കളി, ഇനി മേലാൽ ഇങ്ങോട്ടെങ്ങാനും കയറിയാൽ നിൻ്റെ കാൽ ഞാൻ അടിച്ച് ഒടിക്കും, ഇറങ്ങെടാ ഇവിടുന്ന് 🤬🤬🤬............"
അനു ശ്വാസം പിടിച്ചു വെച്ചിരിക്കുവാണ് :" 😳😳" എല്ലാം കൂടെ കേട്ടിട്ട് അവന് ഒന്നും തന്നെ തലയിൽ കയറിയില്ല.

പെട്ടെന്നായിരുന്നു അവൻ്റെ കവിളിൽ ആരോ ഒന്ന് തട്ടി, അവൻ ഞെട്ടി പുറകോട്ട് മാറാൻ പോയതും അവൻ്റെ നടുവിലായി ആരോ ഭദ്രമായി പിടിച്ച് അവനെ അരികിലേക്ക് ചേർത്ത് നിർത്തി,
ദേവൻ അനുവിൻ്റെ മുഖഭാവം കണ്ട് ആശങ്കയോടെ ചോദിച്ചു :"😕 എന്ത് പറ്റി അനു "
അനു അവനെ തന്നെ തുറിച്ച് നോക്കി നിൽക്കുവാണ്, അവൻ്റെ കഴുത്തിലൂടെ വിയർപ്പ് ഒഴുകി, ദേവൻ ഒന്ന് കൂടെ അവൻ്റെ കവിളിൽ തട്ടി,
:" അനു "
അവൻ പെട്ടെന്ന് presentലേക്ക് വന്നു, അവൻ ദേവനെ അത്ഭുതത്തോടെ നോക്കി, ആ 15 കാരൻ അല്ല തൻ്റെ മുന്നിലുള്ളത്,മുഖത്ത് അന്നുണ്ടായിരുന്ന ഒരു ദേഷ്യവും ഇല്ല. പകരം ചെറിയ ടെൻഷൻ ഓടെ ഗ്ലാസിലേക്ക് വെളളം പകരുന്ന ദേവനെ ആണ് അവൻ കണ്ടത്.
ഗ്ലാസ്സ് ദേവൻ അനുവിൻ്റെ അടുത്തേക്ക് നീട്ടി അവൻ അത് വാങ്ങി ഒറ്റ വലിക്ക് കുടിച്ചു, ദേവൻ ഒന്നും മനസ്സിലാവാതെ അവനെ നോക്കി നിന്നു.
ദേവൻ അനുവിൻ്റെ മുടിയിലൂടെ പതുക്കെ കൈ ഓടിച്ചു. അനു തല ഉയർത്തി ദേവനെ നോക്കി,
ദേവൻ :" എന്താടാ "
അനു അവനിൽ നിന്ന് കണ്ണെടുക്കാതെ ചോദിച്ചു :" എന്തിനായിരുന്നു എന്നോട് shout ചെയ്തത്"

ദേവൻ വിചാരിച്ചു രാവിലത്തെ അവൻ്റെ ഒച്ച വെക്കലിനെ പറ്റിയാണ് അവൻ സംസാരിക്കുന്നത് എന്ന് :" 😄അയ്യേ.... എടാ ഞാൻ അത് നിന്നെ അല്ല പറഞ്ഞത് അപ്പുവിനെയാ അവന് മിക്ക ദിവസവും ഉള്ള പരുപാടിയ അത്" അവൻ ചിരിച്ച് കൊണ്ട് പറഞ്ഞു,
പക്ഷേ അനു വീണ്ടും ആകാംഷയോടെ ചോദിച്ചു :"😕 ഇവിടെ നിന്നും ഇറങ്ങി പോവാൻ പറയാൻ മാത്രം ഞാൻ എന്താ ചെയ്തത് "
ദേവൻ്റെ മുഖം മാറി,ഗൗരവത്തിൽ അനുവിനെ നോക്കി,

ദേവൻ :" നീ എന്താ അനു പറയുന്നത് "
അനു അവൻ്റെ soul ലേക്ക് നോക്കുന്നത് പോലെ ചോദിച്ചു :" ഓർമ്മയില്ലേ ദേവേട്ടാ, അന്ന് ഞാൻ അപ്പു പറഞ്ഞിട്ട് ബോൾ എടുക്കാൻ വന്നതായിരുന്നു, പക്ഷേ ഒന്നും പറയാൻ സമ്മതിക്കാതെ ദേവേട്ടൻ എന്നെ ഇവിടെ നിന്ന് ആട്ടി ഓടിച്ചു"

ദേവന് ഒരു വെള്ളിടി ഏറ്റ പ്രതീതി ഉണ്ടായി,അവൻ്റെ മുഖം ആകെ വിളറി.
ദേവൻ മനസ്സിൽ * ഇവൻ ഇപ്പോഴും അത് ഓർക്കുന്നുണ്ടോ *
അവൻ അനുവിൻ്റെ കണ്ണിലേക്ക് നോക്കി പതിയെ അവൻ അതിലേക്ക് വലിച്ച് എടുക്കപ്പെട്ടു,

അവൻ ഇപ്പോ ഉള്ളത് ആ പഴയ കാലത്താണ്. സ്കൂളിൽ നിന്ന് അന്ന് കുറച്ച് കുട്ടികളുമായി നല്ല വഴക്ക് കഴിഞ്ഞാണ് അവൻ വീട്ടിലേക്ക് എത്തിയത്.വീട്ടിലേക്ക് എത്തിയപ്പോൾ അമ്മയുടെ വക വേറെ വഴക്ക്. എല്ലാം കൂടെ ആയി പ്രാന്ത് പിടിച്ച അവസ്ഥയിലാണ് അവൻ റൂമിലേക്ക് കയറിയത്. റൂമിലേക്ക് കയറിയതും അവൻ ഡോർ വലിച്ചടച്ചു. അതിനും താഴെ നിന്ന് മഞ്ചുവമ്മ അവനെ ചെവി പൊട്ടെ വഴക്ക് പറഞ്ഞു.ഇങ്ങനെ ഭ്രാന്ത് പിടിച്ച് കരഞ്ഞ് തലക്ക് കയ്യും കൊടുത്ത് ഇരിക്കുന്ന സമയത്താണ് അവൻ ആ വിളി കേൾക്കുന്നത് അനുവിൻ്റെ,
ആ നശിച്ച സമയത്ത് അവൻ്റെ മേൽ ചെകുത്താൻ കൂടി അവൻ്റെ frustration മുഴുവൻ അനുവിൽ തീർത്തു.
അവനെ റൂമിൽ നിന്നും ഇറക്കി വിട്ടു അല്ല ഓടിച്ച് വിട്ടു,
പിന്നെ കുറച്ച് സമയം കഴിഞ്ഞ് എല്ലാം ഒന്നടങ്ങിയപ്പോൾ ആണ് കുറ്റബോധം അവനെ കാർന്ന് തിന്നാൻ തുടങ്ങിയത്.
എല്ലാ ദിവസവും രാവിലെ അപ്പുവിനെ വിളിക്കാൻ യൂണിഫോം ഇട്ട്, തോളിൽ ബാഗൊക്കെ ഇട്ട് ആട്ടി ആട്ടി പാട്ടും പാടി അനു ഓടി വരുന്നത് കാണാൻ നല്ല ഭംഗി ആണ്. ദേവൻ ഷൂ ഇട്ടോണ്ടിരിക്കുന്ന നേരം ആയിരിക്കും അനു വരാറ്.അപ്പോൾ അവൻ ദേവനെ നോക്കി നുണക്കുഴി കാണിച്ച് ചിരിച്ച് good morning പറഞ്ഞാണ് അകത്തേക്ക് പോകാറ്.
പക്ഷേ പിറ്റേന്ന് അവൻ ഷൂ ഇട്ടോണ്ടിരിക്കുന്ന സമയം അനുവിനെ കണ്ടില്ല ,അവൻ പുറത്തേക്ക് നോക്കി. അപ്പോഴാണ് ഗേറ്റിൻ്റെ അവിടെ ഒരു തല അകത്തേക്ക് എത്തി നോക്കുന്നത് അവൻ കണ്ടത്. ദേവൻ കണ്ടെന്ന് മനസ്സിലാക്കിയ അവൻ അയ്യോ വെച്ച് ഉടൻ തല വലിച്ചു.
ദേവന് ചിരിയും വന്നു സങ്കടവും വന്നു, അവന് അനുവിനെ അടുത്തേക്ക് വിളിച്ച് സോറി പറയണം എന്നുണ്ടായിരുന്നു. പക്ഷേ ആ സമയത്ത് അവന് അങ്ങനെ ചിന്തിക്കാനുള്ള ധൈര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അവൻ ഷൂ ഇട്ട് പുറത്തേക്ക് ഇറങ്ങി, ഗേറ്റിന് അവിടെ വെച്ച് അവനോട് സംസാരിക്കാം എന്ന് കരുതി ആണ് അവൻ അങ്ങോട്ട് വന്നത്. പക്ഷേ ഗേറ്റിന് പുറത്ത് എത്തിയ ദേവൻ കണ്ടത് സ്വന്തം വീട്ടിലേക്ക് തന്നെ പറ പറക്കുന്ന അനുവിനെയാണ്. ദേവൻ ഒന്ന് ചിരിച്ചു. എന്നിട്ട് അവൻ സൈക്കിളിൽ കയറി സ്കൂളിലേക്ക് പോയി.
അന്ന് സ്കൂളിൽ ചെന്നിട്ടും ദേവന് ഒരു സ്വസ്ഥതയും ഇല്ലായിരുന്നു, ഒരു ക്ലാസിൽ പോലും ശ്രദ്ധിക്കാൻ പറ്റിയില്ല. ഇടക്ക് അവൻ ക്ലാസിൽ ഇരുന്ന് തന്നെ അനുവിനെ കണ്ടു അവന് കുറച്ച് സമാധാനം ആയി, പക്ഷേ അതിന് മുന്നേ അവൻ്റെ നെറ്റിയിൽ ടീച്ചർ എറിഞ്ഞ chalk ശക്തിയിൽ വന്ന് ഇടിച്ചിരുന്നു.അതൊന്നും അവനെ ബാധിച്ചതെ ഇല്ല മനസ്സ് അവിടെ ഒന്നും ഇല്ലായിരുന്നു അവൻ്റെ.
അന്ന് വൈകിട്ട് അപ്പുവിനെയും, അനുവിനെയും ഹെഡ് മാസ്റ്ററിൻ്റെ റൂമിന് മുന്നിൽ കണ്ടു.
അവൻ അത് തിരക്കാൻ അവരുടെ അടുത്തേക്ക് എത്തിയപ്പോൾ അവൻ കണ്ടു അവനെ കണ്ട് അനു പേടിക്കുന്നത് അവന് നല്ല വിഷമം ആയി, പിന്നെ അവരെയും കൊണ്ട് അവിടെ നിന്നും നടക്കുന്ന വഴി ആണ്,
അപ്പു അനുവിൻ്റെ ആഗ്രഹം പറയുന്നത് കേട്ടത്, അപ്പോൾ അനുവിന് chocolate factory വേണമെന്ന് പറഞ്ഞാലും ദേവൻ വാങ്ങി കൊടുത്തേനെ.അവൻ്റെ കയ്യിൽ പോക്കറ്റ് മണി ആയി എപ്പോഴും എന്തെങ്കിലും ഉണ്ടാകാറുണ്ട്.
അവൻ അത് എടുത്ത് അപ്പോ തന്നെ വാങ്ങി കൊടുത്തു രണ്ട് പേർക്കും.
അനുവിന് കൊടുത്ത് കഴിഞ്ഞ് അവൻ പ്രതീക്ഷയോടെ അവനെ നോക്കി, ആ ചോക്കലേട്ടിന് ഒപ്പം അനുവിൻ്റെ പേടിയും അലുത്ത് ഇല്ലാതായി.
പകരം ദേവന് ആ വിലപിടിച്ച ചിരി അനു നൽകി,അവിടെ നിന്നും ആയിരുന്നൂ യഥാർത്ഥ തുടക്കം.
പിന്നെ അവൻ രണ്ട് മൂന്ന് cholocate മേടിച്ച് പോക്കറ്റിൽ ഇടും, അനുവിന് മാത്രം ആയി കൊടുക്കാൻ പറ്റില്ല ഒരിടുപ്പുമായി നടക്കുന്നവരാണ് അപ്പുവും,അനുവും.
ആദ്യം ഒക്കെ അവർക്ക് അത്ഭുതം ആയിരുന്നൂ അവൻ എപ്പോഴും അവർക്ക് chocolate മേടിച്ച് കൊടുക്കുന്നത്. പിന്നെ ശീലം ആയി അവന്മാർ തന്നെ ദേവനോട് ചോദിച്ച് മേടിക്കും. അപ്പു അവൻ്റെ പോക്കറ്റിൽ നിന്ന് അടിച്ചെടുക്കും, പക്ഷേ അനുവിന് അവനോട് ചോദിക്കാൻ നാണം ആണ് അവൻ എന്ത് വിചാരിക്കുമെന്ന് കരുതി. പക്ഷേ അനു അടുത്ത് വന്ന് അവനെ ചുറ്റി പറ്റി നിൽക്കും. അപ്പോൾ തന്നെ ദേവൻ അവന് chocolate എടുത്ത് കൊടുക്കും.കിട്ടിയാൽ പിന്നെ ആ പരിസരത്ത് നിൽക്കില്ല ഒറ്റ പറക്കലാണ്. ദേവൻ ഒന്ന് ചിരിച്ചു അവൻ്റെ ഓട്ടം കണ്ടിട്ട്.

പെട്ടെന്നാണ് ദേവൻ്റെ കവിളത്ത് ഒരു തട്ട് കിട്ടിയത്,നോക്കുമ്പോൾ മുന്നിൽ അനു ചെറിയ ദേഷ്യത്തോടെ നിൽക്കുന്നു. അവൻ പ്രസെൻ്റിലേക്ക് എത്തി, ആ 12 കാരനിൽ നിന്നും നല്ല വളർച്ച ഉണ്ടായിട്ടുണ്ടെങ്കിലും അവൻ്റെ മുഖത്തെ കുട്ടിത്ത ഭാവത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ദേവൻ ചിരിച്ച് കൊണ്ട് അവൻ്റെ കവിളിൽ പിച്ചാൻ പോയതും, അനു അത് തടുത്തു,
അനു :" ചിരിക്കുന്നോ ഞാൻ ചോദിച്ചത് കേട്ടില്ലേ 😤"

അവൻ ചെറിയ ദേഷ്യത്തിൽ പറഞ്ഞു,
ദേവൻ അവൻ്റെ കയ്യിലെ ഗ്ലാസ് വാങ്ങി ടേബിളിൽ വെച്ചു, എന്നിട്ട് അവൻ രണ്ട് കയ്യും കോർത്ത് മുകളിലേക്കുയർത്തി ഒന്ന് സ്ട്രെച്ച് ചെയ്യുന്നത് പോലെ കാണിച്ചു, അനു ദേഷ്യപ്പെട്ട് നിൽക്കുകയാണ്.
എന്നിട്ട് അവൻ കോർത്ത കൈ അനുവിന് മുകളിലൂടെ ഇട്ട് അവനെ അതിനുള്ളിൽ ആക്കി നടുവിൽ പിടിച്ച് അവനെ അരികിലേക്ക് നിർത്തി.
അനു അവൻ്റെ രണ്ട് കയ്യും ദേവൻ്റെ നെഞ്ചിലായി വെച്ചു അകന്ന് നിൽക്കാൻ,ദേഷ്യം ആണ് 😌.
അനു ഡോറിനടുത്തേക്ക് നോക്കി ആരെങ്കിലും വന്ന് കണ്ടാലോ എന്ന് പേടിച്ച്,
ദേവൻ ഒരു കൈ കൊണ്ട് അവൻ്റെ മുഖം പിടിച്ച് നേരെ വെച്ചു


ദേവൻ: "😌 ഇത്രയും സുന്ദരനായ ഒരുത്തൻ നിൻ്റെ മുന്നിൽ നിൽക്കുമ്പോൾ നീ എന്തിനാ അങ്ങോട്ട് നോക്കുന്നത് അനു"

അനുവിൻ്റെ ദേഷ്യം നിറഞ്ഞ മുഖത്ത് പതിയെ നാണം വന്നു, പക്ഷേ അവൻ അത് മറച്ചു, അവന് വിട്ട് കൊടുക്കാൻ ഭാവം ഇല്ല. അവന് കാര്യം അറിയണം അവനെ ഇപ്പോഴും ആ ദിവസത്തെ രംഗങ്ങൾ haunt ചെയ്യാറുണ്ട് സ്വപ്നത്തിൽ.
ദേവൻ അവൻ്റെ മുഖത്ത് തന്നെ നോക്കി നിൽക്കുവാണ്, അനു ഉത്തരം ഡിമാൻഡ് ചെയ്ത് ദേവൻ്റെ കണ്ണിലും നോക്കി നിൽക്കുന്നു.
അവസാനം ദേവൻ sigh ചെയ്തു കൊണ്ട് നോട്ടം വിട്ടു,അനുവിൻ്റെ നടുവിൽ നിന്ന് കയ്യും അയച്ചു.
അത് അനുവിന് സങ്കടായി 🤒.
ദേവൻ തിരിഞ്ഞ് നിന്നു :" അന്ന് ഞാൻ സ്കൂളിൽ ഒരു പ്രശ്നത്തിൽ പെട്ടു, അതും കഴിഞ്ഞ് ഇവിടെ എത്തിയപ്പോൾ അമ്മയുടെ വക വേറെ ബഹളം അങ്ങനെ ആകെ പ്രാന്ത് പിടിച്ച് ഇരിക്കുമ്പോഴാണ് നീ കയറി വരുന്നത്, നീ ആ ഗ്ലാസ് കൂടെ മറിച്ചിട്ടപ്പോൾ എൻ്റെ തല പൊട്ടി പോവുന്ന പോലെ തോന്നി പെട്ടെന്ന്.... അറിയാതെ.......... വായിൽ തോന്നിയത് എല്ലാം പറഞ്ഞ് പോയി........ സോറി "
അവൻ തിരിഞ്ഞ് അനുവിനെ നോക്കി അനുവും കുറേ നാളുകളായി അലട്ടുന്ന ചോദ്യത്തിന് ഇത്തരം കിട്ടിയെന്ന പോലെ ദേവൻ്റെ അപ്പോഴത്തെ അവസ്ഥ മനസ്സിലാക്കി നിസ്സഹായനായി ദേവനെ നോക്കി നിന്നു.

ദേവൻ ഇടറിയ ശബ്ദത്തിൽ :" really sorry 🥺"
പിന്നെ അനു ഒന്നും നോക്കിയില്ല പാഞ്ഞ് വന്ന് അവനെ കെട്ടിപ്പിടിച്ചു.ദേവൻ അപ്പോൾ ഒട്ടും പ്രതീക്ഷിച്ചതല്ല അനുവിനെ ഈ സമയത്ത് കാണാൻ പറ്റുമെന്നും,അവനിൽ നിന്ന് ഇങ്ങനെ അവന് വർഷങ്ങളായി ആഗ്രഹിച്ചിരുന്ന ഈ ഹഗ് കിട്ടുമെന്നുള്ളതും. അവൻ അനുവിനെ മുറുക്കെ ഹഗ് ചെയ്തു


അനു പറഞ്ഞ് തുടങ്ങി :" വർഷങ്ങളായി ആ സംഭവം എൻ്റെ മനസ്സിൽ ഇങ്ങനെ വിഷമം ആയി കിടക്കാൻ തുടങ്ങിയിട്ട്, ഇറങ്ങി പോവാൻ പറയാൻ മാത്രം എന്തെങ്കിലും തെറ്റ് ചെയ്തതായി ഞാൻ ഓർക്കുന്നില്ലായിരുന്നു "
ദേവൻ ഇല്ല എന്ന രീതിയിൽ തലയാട്ടി,

അനു :" എൻ്റെ സ്വപ്നത്തിൽ എപ്പോഴും വരാറുണ്ട് ആ സംഭവം"
ദേവൻ :" സോറി ടാ.... ഞാൻ___ അല്ലാ ..... നീ അപ്പോ എന്നെ പറ്റി ചിന്തിക്കാറുണ്ടായിരുന്നോ 🙈"
അനു പെട്ടെന്ന് still ആയി, അവൻ ദേവൻ്റെ തോളിൽ മുഖം അമർത്തി നിന്നു. ദേവൻ അവനെ അകത്തി മുഖത്തോട്ട് നോക്കാൻ ശ്രമിച്ചപ്പോ അനു അവനെ മുറുകെ കെട്ടി പിടിച്ചു. അവൻ ചിരിച്ച് കൊണ്ട് അവൻ്റെ മുടിയിൽ ഒന്ന് തഴുകി.

പെട്ടെന്നായിരുന്നു, അടുത്ത റൂമിൽ നിന്നും അപ്പുവിൻ്റെ ശബ്ദം :" അനു "
അവർ രണ്ട് പേരും പെട്ടെന്ന് മാറി,
അപ്പു :" എടാ കിട്ടിയില്ലേ , അവൻ്റെ ടേബിളിൻ്റെ താഴത്തെ ഡ്രോയിൽ ഉണ്ട് "

ദേവൻ അനുവിനെ ഒന്ന് നോക്കി :" 🧐 എന്താ അവൻ പറഞ്ഞത് "
അനു :" head phone എടുത്തോണ്ട് വരാൻ 😁"
അപ്പു ദേവൻ വന്നത് അറിഞ്ഞില്ല,
ദേവൻ :" തെണ്ടി, ഞാനില്ലാത്തപ്പോ ഇവിടെ കയറി മേയലാ അവൻ്റെ പരുപാടി "
അനു :" 😁"
ദേവൻ അനുവിനെ ഒന്ന് നോക്കി എന്നിട്ട് പുറകോട്ട് രണ്ട് സ്റ്റെപ്പ് വെച്ചു, അനു അവൻ്റെ പ്രവർത്തി കണ്ട് നെറ്റി ചുളിച്ചു.

ദേവൻ രണ്ട് കയ്യും വിതർത്തി നാടകീയമായി പറഞ്ഞു :" പ്രിയനേ............ ഈ റൂമിൽ ഉള്ള ഏത് വസ്ഥു വേണമെങ്കിലും നിനക്ക് എടുക്കാം ................. ഒന്നൊഴിച്ച്"
അനു അവൻ്റെ പ്രകടനം രസിച്ച് നിൽക്കുവാണ് :"😯 ഓഹോ....... എന്താണത് "
ദേവൻ ഇടത് നെഞ്ചിലായി രണ്ട് കയ്യും വെച്ചു :" എൻ്റെ ഹൃദയം "
അനു അവൻ്റെ അതേ താളത്തിൽ പോകുവാണ് :" ഓ ..... അതെന്താ "
ദേവൻ :" 😌 അത് ഞാൻ already ഒരാൾക്ക് കൊടുത്ത് പോയി, ഇനിയില്ല 🙈 "

അനു ചിരിച്ച് കൊണ്ട് അവൻ്റെ അടുത്ത് വന്ന് ദേവൻ്റെ കൈക്കിട്ട് ഒരു ചെറിയ ഇടി കൊടുത്തു
:" ഈ ദേവേട്ടൻ 😁"
ദേവൻ :" 😁"
അനു :" എടുത്ത് താ ദേവേട്ടാ "
ദേവൻ :" വേണോ "
അനു :" വേണം "
ദേവൻ അനുവിൻ്റെ കണ്ണിലേക്ക് നോക്കി അടുത്തേക്ക് നീങ്ങി, flirting ടോണിൽ :" എന്ത് ..."
അനു അവൻ്റെ കണ്ണുകളിൽ മയങ്ങി പോയി ഒരു നിമിഷം, പക്ഷേ അവൻ ഉടനെ അവൻ്റെ കയ്യിൽ പിടിച്ച് ചെറുതായി തള്ളി, പിന്നെ ഹെഡ് ഫോൺ എടുത്ത് കൊടുക്കാൻ വാശി പിടിച്ചു,

ദേവൻ സൈ ചെയ്തു, എന്നിട്ട് പതിയെ ഒന്ന് സ്ട്രെച്ച് ചെയ്തു , എന്നിട്ട് പതിയെ കുനിഞ്ഞ് ആദ്യത്തെ ഡ്രോ അവന് ആവുന്നതിൽ പതിയെ തുറക്കാൻ നോക്കുന്നത് പോലെ ആക്ഷൻ കാണിച്ചു, എന്നിട്ട് അനുവിനെ നോക്കി :" തുറക്കാൻ പട്ടുന്നില്ലെടാ 😯 "
അനു കൈ കെട്ടി നിൽക്കുവാണ് ഇവൻ്റെ ആക്ഷൻ കണ്ടിട്ട്🤨,
അനു :" അതിന് അവൻ മുകളിലത്തെ ഡ്രോ അല്ലല്ലോ പറഞ്ഞത് "
ദേവൻ നേരെ നിന്നു സമയം കളയാൻ ഉള്ള ഓരോ അടവ് :" ഇത് എൻ്റെ റൂം ആണോ അവൻ്റെ റൂം ആണോ "
അനു :" ദേവേട്ടൻ്റെ "
ദേവൻ :" ഹ അപ്പോ ഞാൻ എടുത്ത് തരാം "
അവൻ വീണ്ടും പതിയെ കുനിഞ്ഞ് ഡ്രോ പതുക്കെ ബലം കൊടുക്കാതെ തുറക്കാൻ നോക്കി,
പെട്ടെന്ന് അനുവിൻ്റെ പോക്കറ്റിൽ അവൻ്റെ ഫോൺ റിംഗ് ചെയ്തു, ദേവൻ സംശയത്തോടെ അനുവിനെ നോക്കി,
അനു കോൾ എടുത്തു ,അപ്പുവായിരുന്ന് :" എന്തെടുക്കുവാടാ താഴത്തെ ഡ്രോയിൽ നോക്കിയില്ലേ"
ദേവൻ ഇത് കേട്ട്, അവൻ ടേബിളിൽ ചാരി നിന്നു കൊണ്ട് അനുവിനെ അടുത്തേക്ക് വലിച്ചു,

അനു :" 😳 അഹ്...."
എന്നിട്ട് അവൻ അനുവിൻ്റെ ഫോണിൽ അപ്പു കേക്കുന്ന വിധത്തിൽ പറഞ്ഞു :" എൻ്റെ റൂമിൽ ഇരിക്കുന്ന സാധനം എവിടെ ഉണ്ടെന്ന് നിനക്ക് എങ്ങനെ അറിയാം 🤨 "
അവൻ നല്ല സീരിയസ് ആയിട്ടാണ് ഉള്ളത് അവനിഷ്ടമല്ല അവൻ വെച്ച സാധനം വെച്ചിടത്ത് നിന്ന് എടുക്കുന്നത്

അപ്പു :" അയ്യോ അവൻ വന്നാ😬" അവൻ വേഗം കോൾ കട്ട് ചെയ്തു.
ദേവൻ അനുവിനെ നോക്കി, ഗൗരവത്തിൽ ആണവൻ, അത് അനുവിന് ചെറിയ trouble ഉണ്ടാക്കുന്നുണ്ട് ,വേറൊന്നുവല്ല അതവനെ നിന്ന നില്പിൽ വീക്ക് ആക്കി കളയും.
ദേവൻ :" സിം എവിടെന്ന് കിട്ടി"
അപ്പോഴാണ് അനു അവൻ സിം തരാമെന്ന കാര്യം ഓർത്തത് 🤦,
ദേവൻ :" നിന്നോട് പറഞ്ഞതല്ലേ ഞാൻ തരാമെന്ന് "
അനു :" അത് ഞാൻ ചോദിച്ചതല്ല അവൻ എനിക്ക് തന്നതാ "


ദേവൻ :" ഓഹോ "
അവൻ അനുവിനെ പുറകോട്ട് നീക്കി നിർത്തി,
താഴോട്ട് ഇരുന്ന് അവൻ താഴത്തെ ഡ്രോ തുറന്ന് ഹെഡ് ഫോൺ എടുത്ത് അവന് കൊടുത്തു,

അനു :" ഇത് തന്നെ അല്ലേ അവനും പറഞ്ഞത് "
അപ്പുവിനെ സപ്പോർട്ട് ചെയ്യാൻ ചെക്കൻ്റെ നാക്ക് പൊങ്ങും
ദേവൻ എഴുന്നേറ്റു ,
ദേവൻ :" ഇത് എൻ്റെ റൂം എൻ്റെ ടേബിൾ എൻ്റെ ഹെഡ്ഫോൺ ഞാൻ ഇഷ്ടമുള്ളിടത്ത് നിന്നും എടുക്കും എന്താ"
തമാശക്കാണ്,
അനു :" ഓഹോ എങ്കിൽ ഇവിടെ 'എൻ്റെ റൂമിൽ' തന്നെ ഇരുന്നോ ഞാൻ പോവുന്നു, ബൈ "

അവൻ തിരിഞ്ഞ് പോവാൻ പോയതും ദേവൻ അവൻ്റെ കയ്യിൽ പിടിച്ച് വീണ്ടും അവൻ്റെ അടുത്തേക്ക് നിർത്തി :" അങ്ങനെ അങ്ങ് പോയാലോ "
അനു അവൻ്റെ പിടി വിടീച്ച് പോവാൻ നോക്കി പക്ഷേ പറ്റുന്നില്ല,
ദേവൻ :" നീ ഞാൻ അന്ന് പറഞ്ഞതൊക്കെ മറന്നോ "
അനു ബലം പിടിക്കുന്നത് നിർത്തി, അവനെ സംശയത്തോടെ നോക്കി,
ദേവൻ സീരിയസ് ആയി അവൻ്റെ മുഖത്തേക്ക് നോക്കി :" അനു നീ എങ്ങോട്ടാ ഈ പായുന്നത്,..... ഏ..... എനിക്കൊന്ന് എൻ്റെ സ്നേഹം പ്രകടിപ്പിക്കാൻ ഉള്ള ഒരു അവസരം എങ്കിലും താടാ. ഇത് ഞാൻ ഇന്നലെ മുതൽ നിന്നെ നോക്കി നടക്കുവാ, നീയോ എന്നെ maximum avoid ചെയ്യുന്നു😕" അവൻ്റെ മുഖത്ത് പതിയെ വിഷമം പടർന്നു.

അനു വെപ്രാളത്തിൽ പറഞ്ഞു :"😳 ഏഹ്....... ഇല്ല ദേവേട്ടാ ഞാൻ avoid ചെയ്തിട്ടൊന്നും ഇല്ല "

ദേവൻ :" ശരി...... നീ മനപ്പൂർവം അല്ലായിരിക്കാം പക്ഷേ എനിക്ക് നല്ല വിഷമം ആയി ഞാൻ ഇന്നലെ മുതൽ നിന്നെ കാണാൻ വേണ്ടി നടക്കുകയാ എന്നിട്ട് നീയോ അപ്പുവിനൊപ്പം കറങ്ങി നടക്കുന്നു 😔" അവൻ പരാതി പോലെ അവനോട് പറഞ്ഞു,
അനു :" സോറി.... ദേവേട്ടാ ഞാൻ അറിഞ്ഞില്ല ദേവേട്ടൻ എന്നെ കാണാൻ നടന്നത് "
ദേവൻ വീണ്ടും പരിഭവത്തോടെ ചെറിയ കുട്ടികളുടെ പോലെ മുഖ ഭാവത്തോടെ പറഞ്ഞു :" അല്ലേലും നീ പണ്ടും ഇത് പോലെ തന്നെ ആയിരുന്നു, അവനുമായി ലോകമുഴുവനുമുള്ള കറക്കം എനിക്ക് ഒന്ന് കാണാൻ പോലും കിട്ടില്ല "
അത് കേട്ടപ്പോൾ അനുവിൻ്റെ ശരീരത്തിലൂടെ hormones ഓട്ട പാച്ചിൽ നടത്തി. എന്തോ ഒരു സുഖം അവൻ്റെ നെഞ്ചിൽ അനുഭവപ്പെട്ടു.
അനുവിന് പറയാൻ വാക്കുകൾ ഒന്നും കിട്ടുന്നില്ല,
:" അത്...... ഞാൻ...... അവൻ ......"
ദേവൻ അവൻ്റെ കവിളിൽ പിടിച്ചു കൊണ്ട് വളരെ സ്നേഹത്തോടെ പറഞ്ഞു :" അനു ഇനിയും എന്നെ ഇട്ട് ഇങ്ങനെ വട്ടം കറപ്പിക്കല്ലെ "

ആ വാക്കുകൾ അനുവിൻ്റെ ഹൃദയത്തിൽ തട്ടി
:" സോ..... സോറി ദേവേട്ടാ 🥺"
ദേവൻ അവനെ നോക്കി ചിരിച്ചു :" ☺️ പോട്ടേ അതോർത്ത് ഇനി വിഷമിക്കണ്ട ഇനി മുന്നോട്ടുള്ള കാര്യങ്ങൾ നോക്കാം "

അനു നാണത്തോടെ തലയാട്ടി, ദേവൻ ആലോചിക്കുന്നത് പോലെ നിന്നു,
:"നാളെ നമുക്ക് ഒന്ന് പുറത്ത് പോവാം "
അനു :" നമ്മൾ ഒറ്റക്കോ 😯"
ദേവൻ :" അല്ല നിൻ്റെ ഫാമിലിയേയും എൻ്റെ ഫാമിലിയേയും കൂടെ വിളിക്കാം, 🙂എന്താ ......"

അനു അവനെ തള്ളി കൊണ്ട് പക്ഷേ ദേവൻ പിടി വിട്ടിട്ടില്ല വിട്ടാൽ പിന്നെ അവനെ ഈ ജില്ലയിൽ കാണാൻ കിട്ടില്ല :" ദേവേട്ടാ... "
ദേവൻ :" എടാ നമ്മുടെ കാര്യത്തിന് നമ്മളല്ലാതെ അവർ പോയിട്ട് കാര്യം ഉണ്ടോ "

അനു പരിഭവത്തോടെ അവനെ നോക്കി :" മ് "
ദേവൻ :" എന്ത് മ് നാളെ ഞാൻ 5 ന് എത്താം, നീ അപ്പോ റെഡി ആയി നിക്കണം "

അനുവിൻ്റെ മുഖം മാറി :" ഞാൻ അവന്മാരോട് എന്ത് പറയും😯 "

ദേവൻ പിന്നെയും സീരിയസ് ആയി, :" അനു ഞാൻ maximum effort എടുക്കാൻ തയ്യാറാണ് പക്ഷേ നിൻ്റെ ഭാഗത്ത് നിന്ന് ചെറിയ ഒരു support എങ്കിലും വേണം "

അനു അത് ശരിക്കും ഏറ്റു :" ശരി ദേവേട്ടാ ഞാൻ റെഡി ആയിരിക്കാം " അവൻ ഉറച്ച വാക്കുകളോടെ പറഞ്ഞു.
ദേവൻ :" 😁 good boy"
അനു :" 😌 എന്നാ ഞാൻ പോട്ടേ "
ദേവൻ :" ശരി എന്തെങ്കിലും തന്നിട്ട് പൊക്കോ" അവൻ കണ്ണടച്ചു,

അനു അവൻ്റെ തലക്കിട്ട് ഒരു കൊട്ട് കൊടുത്തു, ദേവൻ തല തിരുമാനായി അനുവിനെ വിട്ടു,
:" എന്തിനായിരുന്നെടാ അത് 🤕"
അനു പുറകോട്ട് മാറി :" അത് എന്നോട് അന്ന് ദേഷ്യപെട്ടത്തിന് 😈 "

ദേവൻ :" അതിന് ഞാൻ സോറി പറഞ്ഞില്ലേടാ 🤕"

അനു പിന്നെയും പുറകോട്ട് മാറി :" ഇനിയും എന്നോട് റൂമിൽ നിന്നും ഇറങ്ങി പോവാൻ പറയാൻ തോന്നിയാലോ "
ദേവൻ കൈ കെട്ടി ടേബിളിൽ ചാരി നിന്ന് കൊണ്ട് :" ഇനി നിന്നെ ഈ റൂമിൽ കിട്ടിയാൽ ഏങ്ങനെ പുറത്തേക്ക് വിടാതിരിക്കാം എന്നേ ഞാൻ നോക്കു 😌 "

അനു :" അയ്യെടാ നോക്കി ഇരുന്നോ 😁"
അവൻ റൂമിന് പുറത്തേക്ക് ഓടി,

ദേവൻ :" എടാ..... 😄" അവൻ പോയിരുന്നു അപ്പോഴേക്കും റൂമിൽ നിന്നും,
ദേവന് നല്ല മൂഡ് ആയി രണ്ട് ദിവസം പോയ എനർജി തിരിച്ച് കിട്ടിയത് പോലെ, അവൻ ഒരു സോങ്ങ് സ്പീക്കറിൽ ഇട്ട് ചെറിയ സ്റ്റെപ്പ് ഒക്കെ ഇട്ട് കൊണ്ട് അവൻ റൂമിൽ ആകെ നടന്നു അവൻ്റെ എനർജി തീർക്കണ്ടെ.......

അനു അപ്പുവിൻ്റെ റൂമിലേക്ക് കയറുന്നത് മുൻപ് മുഖത്ത് ഒന്ന് തട്ടി അവൻ്റെ മുഖത്തെ നാണം മാറാൻ, അവൻ നോർമൽ ആയ ശേഷം അകത്തേക്ക് കയറി.
അവിടെ അപ്പോൾ game കളിച്ച് കൊണ്ടിരുന്ന അപ്പുവും , സച്ചിയും അവനെ നോക്കി,
അപ്പു :" നീ അവിടെ ഹെഡ് ഫോൺ ഉണ്ടാക്കുവായിരുന്നോ "
സച്ചി :" 😁😁"
അനു :" അ... അത് ദേവേട്ടൻ നീ പറഞ്ഞ സ്ഥലത്ത് നോക്കിയിട്ട് കണ്ടില്ല "
അവൻ വന്ന് ഹെഡ് ഫോൺ സച്ചിക്ക് കൊടുത്തിട്ട് അവൻ്റെ അടുത്ത് വന്നിരുന്നു കളി നോക്കി ഇരുന്നു,
അനു സച്ചിയോട് ചാഞ്ഞാണ് ഇരിക്കുന്നത്, സച്ചി ഒന്ന് അനുവിനെ നോക്കി,
ഇന്നലത്തെ അതേ അവൻ്റെതല്ലാത്ത സെൻ്റ് അവന്, പക്ഷേ അത് അവൻ എവിടെയോ ശ്വസിച്ച് മറന്നത് പോലെ. സച്ചിക്ക് ഷാർപ് സ്മെല്ലിങ് സെൻസ് ആണ്.
സച്ചിയുടെ നോട്ടം കണ്ട് അനു ചോദിച്ചു :" എന്താടാ🤔 "
സച്ചി അവനെ സംശയത്തോടെ നോക്കി, എന്തോ ഒരു പന്തികേട് അവന് തോന്നി
:" നീ പുതിയ പെർഫ്യൂം വാങ്ങിയോ "
അപ്പു അവരുടെ സംസാരം കണ്ട് നോക്കി :" എന്താടാ "
സച്ചി :" ഏയ് ഒന്നുവില്ലെടാ നീ കളി "

അനു അവൻ്റെ ഷർട്ട് ഒന്ന് മണത്ത് നോക്കി,അവൻ്റെ കണ്ണ് തള്ളി,
അത് ദേവൻ്റെ പെർഫ്യൂം smell ആണ് , lasting ആയിട്ടുള്ള woody spicy scent ഉള്ളത്. ദേവൻ്റെ natural സെൻ്റിനൊപ്പം ഈ പെർഫ്യൂം കൂടുതൽ strong musculine vibe നൽകാറുണ്ട് ദേവന്.
അനു അത് ആദ്യമേ ശ്രദ്ധിച്ചിരുന്നു. പക്ഷേ ഒരിക്കലും ഇത് സച്ചി മണത്ത് കണ്ട് പിടിക്കുമെന്ന് അവൻ വിചാരിച്ചില്ല.
പിന്നെ കളിയിൽ കൂടുതൽ focused ആയത് കൊണ്ട് സച്ചി അത് വിട്ടു.
അനു കുറച്ച് അവനടുത്ത് നിന്നും മാറി ഇരുന്നു, അവൻ ഒന്ന് കൂടി അവൻ്റെ ഷർട്ട് പിടിച്ച് ശ്വസിച്ചു നോക്കി അവനുള്ളിൽ വല്ലാത്ത ഒരു സന്തോഷം നിറഞ്ഞു. അവൻ നാണത്തോടെ ആ ബെഡിലേക്ക് മലർന്നു കിടന്നു.

പെട്ടെന്നാണ് ഡോറിൽ ഒരു കേട്ടത് അനു അങ്ങോട്ടേക്ക് നോക്കി, അവന്മാർ കേട്ടിട്ടില്ല........................

🌬️🎐🌬️🎐🌬️🎐🌬️🎐🌬️🎐🌬️🎐🌬️🎐

Continue Reading