ѕтσяιєѕ σf ναяισυѕ ℓуf 👣

By kim_park_jung_min_13

6.8K 881 653

മനസ്സിലേക്ക് ഓടി എത്തുന്ന ചില കഥകളും അതിലേ ജീവിതങ്ങളും ...... More

❤️ ജാനകി ദേവാത്മം ❤️
അറിയാതെ👀💗
അറിയാതെ👀💗
അവന്റെ ലോകം💫🕊️
അവന്റെ ലോകം💫🕊️
മൊഴി🥀
നിനക്കായ്‌🍃💝
രാവ്🌘!!
രാവ്🌘!!
രാവ്🌘!!
രാവ്🌘!!
രാവ്🌘!!
ᴅ𝖊𝖆𝖗.... 𝖐𝖎𝖙𝖙𝖞😼😻
𝖉𝖊𝖆𝖗.... 𝖐𝖎𝖙𝖙𝖞😼😻
𝖉𝖊𝖆𝖗.... 𝖐𝖎𝖙𝖙𝖞😼😻
ʙᴀᴍ 'ꜱ_ᴅᴀᴅ🐾
ധ്വനി......❤️‍🩹
ധ്വനി ❤️‍🩹
ധ്വനി ❤️‍🩹
𝗕𝗮𝗰𝗸 𝘁𝗼 𝗵𝗼𝗺𝗲 💖😍

അറിയാതെ👀💗

332 36 37
By kim_park_jung_min_13

അന്നു സിയ വന്നതിൽ
പിന്നെ ഓഫീസിലേക്ക് വന്നിട്ടില്ലായെങ്കിലുംമുഖവും നിറഞ്ഞ പുഞ്ചിരിയും മനസ്സിനെ അലട്ടികൊണ്ടിരുന്നു....

മനസ്സിൽ ഒരു ആയിരം ചിന്തകളും ആയി റോഡ് മുറിച്ച് ഇറങ്ങിയതും ഒരു ബൈക്ക് മുന്നിൽ ബ്രേക്ക്‌ ഇട്ട് നിർത്തി.... മുഖം ഉയർത്തിയതും കണ്ടു അതേ മിഴികൾ.....

: ഇവിടെ എങ്ങും അല്ലല്ലോ മൈൻഡ്?? എന്ത് പറ്റി?

ചോദ്യത്തിനു മറുപടി നൽക്കാതെ ഒന്നു നോക്കി ;

: എന്തോ വിഷമം ഉണ്ടെന്ന് മനസിലായി വിരോധമില്ലായെങ്കിൽ ഒരു കോഫീ ആയാലോ?!

" അത്...... എനിക്ക് ഓഫീസിൽ വർക്ക്‌ ഉണ്ട് "

: അങ്ങനെ ആണെങ്കിൽ ഞാൻ ഈവെനിംഗ് വരാം

" വേണ്ട...... "

അതും പറഞ്ഞു ബാഗ് മുറുകെ പിടിച്ച് മുന്നോട്ട് നടക്കുമ്പോൾ പുറകിൽ നിന്നൊരു വിളി കേട്ട് അവിടെ നിന്നു....

: കോഫീ വേണ്ടയെങ്കിൽ വേണ്ട.... പക്ഷേ ഒരു അപ്ലിക്കേഷൻ ഫോം തന്നാൽ ഫിൽ ചെയ്ത് തരുവോ?

അതെന്ത് എന്നാ ഭാവത്തിൽ തിരിഞ്ഞു നോക്കിയതും മറുവശത്തു നിന്നൊരു പൊട്ടിച്ചിരി കേട്ടു.....

: അധികം വളച്ചുകെട്ടാതെ കാര്യം പറയാം എനിക്ക് തന്നെ ഇഷ്ട്ടം ആണ്, എന്റെ ജീവിതത്തിലേക്കുള്ള അപ്ലിക്കേഷൻ ആണ് താൻ ഫിൽ ചെയ്ണ്ടെയതു ❤️

ആഗ്രഹിച്ച വാക്കുകൾ ആണ് കേട്ടതെങ്കിലുംനിമിഷം മനസ്സിൽ നിരാശയാണ് തോന്നിയത്.... ഒന്നു മറുത്തുപറയാതെ മുന്നിലേക്ക് നടന്നു.... പിന്നിൽ നിന്ന് വീണ്ടും വിളി വന്നെങ്കിലും തിരിഞ്ഞു നോക്കാൻ നിൽക്കാതെ നടന്നു..

അകത്തേക്ക് ചുവടുകൾ വെക്കുമ്പോഴും അയാൾ പറഞ്ഞ വാക്കുകൾ പ്രതിധ്വാനിച്ചു കേട്ടു...

കാതുകൾ പൊത്തിപിടിച്ച് ലിഫ്റ്റിൽ നിന്നതും അടുത്ത ഫ്ലോറിൽ നിന്ന് രണ്ടുപേർ കേറി...
എന്റെ നിൽപ്പ് കണ്ടിട്ട് അതിലേ ഒരാൾ കാര്യം തിരക്കി കൃത്യമായി ഒരു മറുപടി പറയാതെ ഒരു ചിരിയിൽ ഒതുക്കി ഫ്ലോർ എത്തിയതും ഇറങ്ങി...

മുന്നോട്ട് ചുവടുകൾ വെച്ചു....

ക്യാബിൻ ഡോർ തട്ടിയെങ്കിലും അകത്തു നിന്ന് മറുപടി കിട്ടിയില്ല അതുകൊണ്ട് തന്നെ അകത്തു ആളില്ലയെന്ന് മനസ്സിലായി...

അകത്തേക്ക് കേറിയതും നോട്ടം ചെന്നത് ഒഴിഞ്ഞചെയറിലേക്ക് ആണ്.... ആ സമയം മനസ്സിലേക്ക് ഓടി എത്തിയത് ഗൗരാവഭാവത്തിൽ തന്നെ നോക്കുന്ന ധ്രുവിനെയാണ്....

ഒഴിഞ്ഞചെയർ കാണും തോറും കണ്ണുകൾ നിറഞ്ഞു എന്തിന്???

സമയം കടന്നു പോയിട്ടും അവൻ വന്നില്ല....താഴെ കാന്റീനിൽ പോയപ്പോഴാണ് വരാത്തതിന്റെ കാരണം അറിയുന്നത്....

കല്യണം പ്രമാണിച്ചു സാരീയും മറ്റും എടുക്കാനായി പോയേക്കുവായെന്ന്.... അതും അറിഞ്ഞത് അരുണയിൽ നിന്ന്

: നീ PA തന്നെയല്ലേ😂

" 🙂 "

: സർ നിന്നേ ലീവിന്റെ കാര്യം ഒന്നും ഇൻഫോം ചെയ്തില്ലേ??

" ഇല്ല..... എന്നോട് ഒന്നും പറഞ്ഞില്ല"

: may be സമയം കിട്ടാത്തത് കൊണ്ട് ആകും.... അടുത്ത വീക്ക്‌ തന്നെ മാര്യേജ് കാണും.

" മ്...... 🥲 "

: എന്തായാലും ഞാൻ ഹാപ്പിയാണ് 😂എന്നേക്കാൾ മുന്നേ സർ കല്യണം കഴിക്കുമെല്ലോ....

അവൾ പറയുന്നതൊക്കെ കേട്ട് നിന്നതല്ലാതെ മറുപടി പറയാൻ അവളുടെ നാവ് ഉയർന്നില്ല.... കല്യണത്തെ പറ്റി അവൾ പറയുന്നതൊക്കെ കേട്ട് നിൽക്കാൻ കഴിയാതെ ആയപ്പോൾ അവിടെ നിന്ന്
ഇറങ്ങി.....

ക്യാബിനിൽ കേറി മുന്നിലെ ടേബിളിൽ തല വെച്ച് കിടന്നു,

കുറച്ച് ഒന്നു മയങ്ങിയതും തോളിൽ ഒരു കരം സ്പർശനം അറിഞ്ഞതും മുഖം ഉയർത്തി നോക്കിയതും മുന്നിൽ നിൽക്കുന്നയാളെ കണ്ടതും കണ്ണ് നിറഞ്ഞൊഴുകി......


ഇരുന്നിടത്തു നിന്ന് എഴുനേറ്റ് മുന്നിൽ നിൽക്കുന്നയാൾക്ക് അരികിലേക്ക് നടന്നു ചെന്നു....

നിറ കണ്ണുകളോടെ മുന്നിലേക്ക് ചെന്ന്കൈകളിൽ പിടിച്ചു, മുഖം അതിൽ മുട്ടിച്ചു കരഞ്ഞു,

തന്നെ തന്ന നോക്കിനിൽക്കുന്നകണ്ണുകളിലേക്ക് നോക്കി....

" എന്നോടുള്ള സ്‌നേഹം ഇപ്പോൾ ഇല്ലേ....🥺എന്നോട് കാണിച്ചതൊക്കെ അപ്പോൾ വെറുതെയാണോ?? "

പൊട്ടി കരഞ്ഞുകൊണ്ട്നെഞ്ചിലേക്ക് ചാരിയതും സിയ അരികിലേക്ക് വന്നു പിടിച്ചു മാറ്റി...

: നോക്ക് വൈദ്ദേഹി ഞങ്ങൾ മാരീഡ് ആക്കാൻ പോകുകയാണ് ഇനി ഞങ്ങൾക്ക് ഇടയിലേക്ക് നീ വേരരുത്

അതുകൂടി കേട്ടതും നിലത്തേക്ക് ഉറന്നിറങ്ങി പോയി, തന്റെ മുന്നിൽ നിന്ന് സിയയുടെ കൈയും പിടിച്ച് പോകുന്ന അവനെ ഉറക്കെ വിളിച്ചു.....

പെട്ടെന്ന് ഫോൺ റിങ് ആയതും ഒരു ഞെട്ടലോടെ അവൾ എഴുനേറ്റു..... ചുറ്റും ഒന്നു നോക്കി....

" സ്വപനമായിരുന്നോ??? എന്നാലും ഇങ്ങനെയൊന്ന്!!🥺 "

വീണ്ടും ഫോൺ റിങ് ആയതും അതെടുത്തു സംസാരിച്ചു....

സമയം പെട്ടെന്ന് നീങ്ങാനായി പ്രാത്ഥിച്ചു.... ഓഫീസിൽ നിന്ന് ഇറങ്ങിയതും അരുണ പുറകിൽ നിന്നു വിളിച്ചു....

: നീ ഇത് ഏതു ലോകത്ത് ആണ് എത്ര നേരമായി വിളിക്കുന്നു 😪

" ഞാൻ കേട്ടില്ല 🥲 "

: കേൾക്കില്ല.... നിനക്ക് എന്താടാ പറ്റിയെ ഇന്ന് ഫുൾ ഓഫ്‌ ആണെല്ലോ?

" അങ്ങനെ ഒന്നുമില്ല നിനക്ക് തോന്നുന്നതാണ് "🥲

: തോന്നൽ ഒന്നുമല്ല.... നീ എന്റെ കൂടെ ഒരിടം വരെ വാ

" ഞാൻ ഓ..... ഞാൻ ഇല്ലഡാ.... വീട്ടിൽ പോകണം ഇനിയും ലേറ്റ് അയാൽ അച്ഛൻ പേടിക്കും "

: ഇതു നിന്റെ സ്ഥിരം ഡയലോഗ് ആണ്😒

" പിന്നെ ഒരിക്കൽ ആകാം... "

അടുത്ത ബസ്സിൽ തന്നെ കേറി.... അവിടുന്ന് അടുത്ത ബസ്സിൽ കേറി വീട്ടിലേക്ക് എത്തി.... മുന്നിലേക്ക് നടക്കുമ്പോൾ മുറ്റത്ത് പരിചയം ഉള്ളയൊരു മുഖം കണ്ടു.....

: ഇന്ന് നീ നേരത്തേ ആണോ??

" അല്ല ഞാൻ എന്നുംസമയത്താണ് വരുന്നത് ഏട്ടൻ എന്താ ഇങ്ങോട്ട് വന്നേ?? "

: അതയെന്തെടി എനിക്ക് ഇങ്ങോട്ട് വരാൻ പാടില്ലേ?

" അയ്യോ..... അങ്ങനെ അല്ല "

: 😂😂😂

" അച്ഛനെ കണ്ടില്ലേ?? "

: കണ്ടു ഒരു കാര്യം പറഞ്ഞിട്ടുമുണ്ട് അതിനു നീ സമ്മതിക്കണം

" എന്ത്?? 🙄 "

: അതൊക്കെ അമ്മാവൻ പറയും ഞാൻ ഇറങ്ങാ...

" വല്ലതും കഴിച്ചിട്ട് പോരെ?? "

: വേണ്ടടി ഒരിടം വേരേ പോകേണ്ടതുണ്ട്

" അഹ്..... "

ആദർശ് ഏട്ടൻ പോയതും അകത്തേക്ക് കേറി, അച്ഛനെ അകത്തു കാണാത്തതുകൊണ്ട് പുറത്തേക്ക് പോയി നോക്കി

" പറമ്പിൽ എന്താ അച്ഛാ...?? "

: അത് നമ്മൾ വെച്ച വാഴ കുലച്ചു അത് വെട്ടാൻ ഇറങ്ങിയതാ മോൾ വന്നേയുള്ളോ??

" അഹ്.... വന്നതേയുള്ളൂ ആദർശ് ഏട്ടൻ പോയി "

: അഹ്... അവൻ ഇറങ്ങായെന്ന് പറഞ്ഞിരുന്നു... നീ കണ്ടിരുന്നോ??

" അഹ്മ്...... അല്ല ഏട്ടൻ എന്തോ അച്ഛനോട് പറഞ്ഞുയെന്ന് പറഞ്ഞു എന്താ അത്?? "

: അത് മോൾ കുളി കഴിഞ്ഞ് വരുമ്പോൾ പറയാം ☺️

അതിനു തലകുലുക്കി സമ്മതിച്ചുകൊണ്ട് മുറിയിലേക്ക് ചെന്ന് കുളിച്ചു.... വെള്ളം തലയിലേക്ക് ഒഴിക്കുമ്പോഴും ഒരു പെരുപ്പ് അനുഭവപ്പെട്ടിരുന്നു...

ഓഫീസിൽ വെച്ചു കണ്ട സ്വപ്നം മനസ്സിൽ നിന്നു മായാതെ നിൽക്കുന്നു..... കണ്ണുകൾ വീണ്ടും എന്തിനെന്നില്ലാതെ നിറഞ്ഞു വന്നു...

കുളി കഴിഞ്ഞതും മുടിയിൽ തോർത്ത്‌ കെട്ടി അച്ഛനരികിലേക്ക് ചെന്ന് ഇരുന്നു....

: മുടി നന്നായി തോർത്തിയില്ലേ നീ??

" മ്..... അച്ഛൻ എന്താ പറയാൻ ഉള്ളതെന്ന് പറ "

: അച്ഛൻ പറയുന്നത് മോൾ അനുസരിക്കുമോ??

" അച്ഛൻ പറഞ്ഞ എന്തു കാര്യമാണ്മോൾ അനുസരിക്കാത്തത്?! 😄"

: നാളെ നിന്നേ കാണാൻ ഒരു കൂട്ടർ വരുണ്ട്.....

" അച്ഛാ...... 😢 "

: എന്റെ കുട്ടി എതിര് പറയരുത് ആദർശിന് അറിയാവുന്നവർ ആണ്, നല്ല കൂട്ടർ ആണ് അച്ഛൻ പോയി കണ്ടിരുന്നു... ആ പയ്യന് നിന്നേ കുഞ്ഞു നാൾ മുതലേ അറിയാവുന്നതാണ്

" അച്ഛാ...... ഇപ്പോൾ പെട്ടെന്ന്😢"

: അറിയാം എന്റെ മോൾക്ക് പെട്ടെന്ന് ഒന്നു പറ്റില്ലായെന്ന് സാരമില്ല മോൾക്ക് ഇഷ്ട്ടം അല്ലാച്ചാൽ നമുക്ക് വേണ്ടായെന്ന് വെക്കാം 😓

പുഞ്ചിരിയോടെ നിന്ന അച്ഛന്റെ മുഖം വടിയതും അവളുടെ നെഞ്ചോന്ന് പിടഞ്ഞു... കണ്ണുകൾ ഇറനണിഞ്ഞു....

" എനിക്ക് കുഴപ്പമില്ല അച്ഛന്റെ ഇഷ്ട്ടം പോലെ നടത്തിക്കോ 😓"

: ശെരിക്കും എന്റെ മോൾക്ക് സമ്മതം ആണോ??

" മം..... 😓 "

അച്ഛന്റെ മടിയിലേക്ക് തല വെച്ചവൾ കിടന്നു....
കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകുണ്ടായിരുന്നു...

പിറ്റേന്ന് ഓഫീസിൽ വിളിച്ച് വരാൻ പറ്റില്ല എന്ന് പറഞ്ഞു... ചെറിയ രീതിയിൽ തന്നെ പെണ്ണ് കാണാൽ നടന്നു, ചായ കൊടുത്ത് ഒരു മൂലയിലേക്ക് മാറി നിന്നതല്ലാതെ മുന്നിൽ ഇരിക്കുന്നയാളെ നോക്കാൻ പോലും തോന്നിയില്ല.

ആദർശ് ഏട്ടനും അച്ഛനും എല്ലാം ഉറപ്പിച്ച മട്ടിൽ സംസാരിച്ചു....

ചെക്കന്റെ ചേച്ചിയെന്ന് തോന്നിക്കുന്ന ഒരു പെണ്ണ് വന്ന് എന്തൊക്കെയോ സംസാരിച്ചു എല്ലാത്തിനും ഒരു മൂളൽ അല്ലയെങ്കിൽ ചിരിയിൽ ഉത്തരം നൽകി.... അവർ പോകുന്നതുവരെ കരയാതെ പിടിച്ച് നിന്നു പോയതും കണ്ണുകൾ നിന്ത്രണമില്ലാതെ ഒഴുകി ഇറങ്ങിയതും മുറിയിലേക്ക് പോയി...

" എന്റെ ഈശ്വരാ എനിക്ക് ഇത് എന്താ പറ്റുന്നത്, എന്റെ മനസ്സിൽ നിന്ന് ധ്രുവ് സാറിന്റെ മുഖം പോകുന്നില്ലല്ലോ?? ഞാൻ അറിയാതെ അദ്ദേഹത്തെ സ്നേഹിച്ചോ?? ചങ്ക് പൊട്ടി പോകുന്നതുപോലെ പക്ഷേ അച്ഛന്റെ സന്തോഷം കാണുമ്പോൾ..... എന്താ ഞാൻ ചെയ്യാ, ഇനി ഇതാണോ എനിക്ക് നീ വിധിച്ചിട്ടുള്ളത് "

മുഖം പൊത്തി കരഞ്ഞു തീർക്കാനേ കഴിഞ്ഞുള്ളു... ഇടക്ക് അച്ഛൻ വാതിൽ മുട്ടിയതും കണ്ണൊക്കെ തുടച്ച് ഒരു ചിരി വരുത്തി വാതിൽ തുറന്നു...

: മോൾ ഡ്രസ്സ്‌ ഒന്നു ഇതുവരെ മാറിയില്ലേ??

" മാറാൻ പോകുമായിരുന്നു "🥲

: അഹ്.... വേഗം മാറി വാ ആദർശ് ഒക്കെ ഇറങ്ങാൻ നിൽക്കാ

" മ്.... മം "🥲

അച്ഛൻ പോയതും വാതിൽ അടച്ച് ഡ്രസ്സ്‌ മാറി പുറത്തേക്ക് ഇറങ്ങി

: ഞങ്ങൾ ഇറങ്ങാ.... ഇനി കല്യണത്തിനു കാണാം 🥰

അവരെ എല്ലാം ഒന്നു നോക്കിയത് അല്ലാതെ ഒന്നു പറഞ്ഞില്ല.... പറയാൻ കഴിഞ്ഞില്ലയെന്നതാണ് സത്യം...

അവർ പോയതും വീണ്ടും മുറിയിലേക്ക് പോയി....

നാളെ രാവിലെ ഒന്നു പെട്ടെന്ന് ആകാൻ വേണ്ടി പ്രാത്ഥിച്ചു കിടന്നു... രാവിലെ ആയതും കുളിച്ചു റെഡി ആയി ഇറങ്ങി...

: ഇത്ര നേരത്തേ എന്താ മോളേ പോകുന്നത്???

" അത് ഇന്ന് മീറ്റിംഗ് ഉണ്ട് "

അങ്ങനെ ഒരു കള്ളവും പറഞ്ഞു ബസ്സ് സ്റ്റോപ്പിലേക്ക് വേഗത്തിൽ നടന്നു... ഓഫീസിനു മുന്നിൽ എത്തിയതും തന്നെ കാത്ത് ഒരാൾ ഉണ്ടായിരുന്നു... കണ്ടില്ലയെന്ന ഭാവത്തിൽ പോകാൻ ഒരുങ്ങിയതും വിളി വന്ന്....

: തന്റെ മാര്യേജ് ആയി അല്ലേ??? അതുകൊണ്ട് ആണോ എന്നോട് മറുപടി പറയാതെ ഇരുന്നത്??

അതിനു മറുപടി പറയാതെ അയാളെ അവൾ നോക്കി നിന്നു ;

: സാരമില്ലടോഇഷ്ടമെന്നതൊക്കെ പരസ്പ്പരം തോന്നേടത് അല്ലേ.... എനിക്ക് വിഷമമില്ല താൻ ഹാപ്പി ആയിട്ട് ഇരിക്ക്

അത് പറയുമ്പോൾ അയാളുടെ സ്വരം ഇടറിയത് അറിഞ്ഞിരുന്നു...

ബൈക്ക് എടുത്തു പോകുന്നത് നോക്കി നിൽക്കാനേ അപ്പോൾ കഴിഞ്ഞുള്ളു.....

അകത്തേക്ക് കേറുമ്പോഴും മനസ്സിൽ ഒരു മുഖം മാത്രമേ ഉണ്ടായിരുന്നുള്ളു.... മറ്റേ വ്യക്തിയോട് തനിക്ക് തോന്നിയത് ഇഷ്ട്ടമല്ല മറിച്ച്കണ്ണുകളോടുള്ള കൗതുകം ആണെന്ന് അവൾ മനസ്സിലാക്കി...

ക്യാബിന്റെ ഡോർ തുറന്ന് അകത്തേക്ക് കേറിയതും ധ്രുവിനു പകരംചെയറിൽ വർമ്മ സാറിനെ കണ്ട് ഒന്നു സ്റ്റക്ക് ആയി നിന്നു പോയി....

: എന്താടോ നിന്നു കളഞ്ഞത് അകത്തേക്ക് വാ....

നേർത്ത പുഞ്ചിരിയോടെ അകത്തേക്ക് കേറി.... ചുറ്റും പരതി ഒന്നു നോക്കി...

: നോക്കുന്നയാൾ ഇല്ല മാര്യേജ് പ്രമാണിച്ച് അമ്മയുമായി കറക്കമാണ് ആൾ

" 🥲 "

: ഞാൻ ഒരു ഫയൽ വെച്ചിട്ടുണ്ട് അത് ഒന്നു ചെക്ക് ചെയ്യണം

" ഇപ്പോ നോക്കാം സർ "

അൽപ്പ നേരം കഴിഞ്ഞതും
ഫയൽ കറക്റ്റ് ചെയ്തു സാറിനെ ഏൽപ്പിച്ചു....

: പെണ്ണുകാണൽ ഒക്കെ എങ്ങനെയുണ്ടായിരുന്നു??

ഇതിയെങ്ങനെ അറിഞ്ഞുയെന്ന ഭാവത്തിൽ നോക്കിയതും വർമ്മ സർ ഒന്നു ചിരിച്ചു....

: ലീവ് വിളിച്ച് പറഞ്ഞപ്പോൾ ഞാൻ ഉണ്ടായിരുന്നു ഇവിടെ, ചെക്കൻ എങ്ങനെയുണ്ട് കാണാൻ?ഇഷ്ട്ടായോ??

" അച്ഛൻ ഒക്കെ ഇഷ്ട്ടായി "

: അപ്പോൾ തനിക്കോ?

" അച്ഛന്റെ ഇഷ്ട്ടം തന്നെയാണ് എനിക്കും 🥲 "

: അത് കൊള്ളാം കൂടെ ജീവിക്കേണ്ടത് താൻ ആണ് അല്ലാതെ അച്ഛൻ അല്ല 😂

" 🥲 "

: അത് വിട്.... എന്നാ കല്യണം അപ്പോൾ?!

" അത്....... "

: എന്തായാലും എന്നേ വിളിക്കണം കേട്ടോ

" അഹ്..... 🥲 "

: എങ്കിൽ വർക്ക്‌ നടക്കട്ടേ ഞാൻ താഴെ ഒന്നു കറങ്ങിയിട്ട് വരാം

" ok sir 🥲 "

തിരികേ തന്റെ ടേബിളിലേക്ക് പോയിരുന്നു....

.

.

.

ദിവസങ്ങൾ അങ്ങനെ പോയി മറഞ്ഞു ഒരിക്കൽ പോലും ധ്രുവ് ഓഫീസിലേക്ക് വന്നില്ല അതു തന്നെ ഫേസ് ചെയ്യാതെ ഇരിക്കാനാണെന്ന് അവൾക്ക് മനസ്സിലായിരുന്നു.....

നെക്സ്റ്റ് വീക്ക്‌ എന്നു
പറഞ്ഞ കല്യണം നീട്ടിയെന്ന് അറിഞ്ഞപ്പോൾ സന്തോഷമാണുണ്ടായത് ഉടനെ അപ്പോൾ കാണാലോ എന്നോർത്തു.....

വളരെ സന്തോഷത്തോടെയാണ് വീട്ടിലേക്ക് വന്നത് എന്നാൽ അവിടെ വന്നപ്പോൾ അച്ഛൻ പറഞ്ഞത് കേട്ട് തകർന്നു പോയി...

: എന്താ മോൾ ഒന്നു മിണ്ടാത്തത്??


" അച്ഛന്റെ ഇഷ്ട്ടം പോലെ നടക്കട്ടേ"

അതും പറഞ്ഞു മുറിയിലേക്ക് കേറി കതക് അടച്ച് പൊട്ടി കരഞ്ഞു.....

" ഇത്രയും പെട്ടെന്ന് വിവാഹം "🥺

അച്ഛന്റെ സന്തോഷത്തിനു മുന്നിൽ ഒന്നും പ്രതികരിക്കാൻ കഴിഞ്ഞില്ല.... എല്ലാത്തിനും മൗന സമ്മതം നൽകി.

ആദർശ് ഏട്ടനും വീട്ടുകാരും വന്ന് ബാക്കിയുള്ള കാര്യങ്ങൾ ചെയ്തു

ഓഫീസിൽ ഒന്ന് പോകണമെന്ന് പറഞ്ഞു എങ്കിലും അതിന് ആദർശ് ഏട്ടനും അച്ഛനും സമ്മതിച്ചില്ല... മനസ്സ് വിങ്ങി പൊട്ടികൊണ്ടേയിരുന്നു...

സാരീ, ആഭരണങ്ങളെല്ലാം തന്നെ അവരെല്ലാം കൂടി എടുത്തു...

എല്ലാത്തിനും സാക്ഷിയായി നിന്നു...

അങ്ങനെ അവർ കാത്തിരുന്നതും ഞാൻ പേടിച്ചിരുന്നതുമായ ദിവസം വന്നെത്തി....

മനസ്സിന് സന്തോഷമില്ലാത്തതുകൊണ്ട് തന്നെ ഒരുക്കങ്ങളും ഒരുപാട് വേണ്ടായെന്ന് തീരുമാനിച്ചു...

അപ്പച്ചിമാരും അവരുടെ മക്കളുമാരും ചുറ്റും കൂടി എന്തൊക്കെയോ സംസാരിച്ചു ഒന്നിനും ഒരു ശ്രദ്ധ കൊടുക്കാൻ കഴിയാത്ത അവസ്ഥ....

അമ്പലത്തിൽ എത്തിയതും ഹൃദ്യമിടുപ്പ് കൂടി കൂടി വന്നു...

അകത്തേ ഒരു മുറിയിൽ ഇരുന്നു, കൂടെ അപ്പച്ചിടെ മക്കളും, അരുണയും ഉണ്ട്... അവൾ പരിഭവത്തിൽ എന്തൊക്കെയോ പറയുണ്ട് എന്നാൽ എന്റെ മനസ്സ് അവിടെ എങ്ങും നിന്നില്ല...

മൂഹൂർത്തം ആയപ്പോൾ അച്ഛൻ വന്നു വിളിച്ചു.... നെഞ്ചിടിപ്പോടെകൈകളിൽ പിടിച്ച് ഇറങ്ങി...

ആരെയും നോക്കാതെ മണ്ഡപത്തിൽ തൊഴുത് ഇരുന്നു... ചുറ്റും കോട്ടും മേളവും ഉയർന്നു...

മുഖം ഉയർത്തി അടുത്തുള്ളവനെ നോക്കാനുള്ള ധൈര്യം കൂടി ഉണ്ടായില്ല... സമയം കടന്നു പോകും തോറും നെഞ്ചിടുപ്പ് കൂടി...


: താലി ചാർത്തി കൊള്ളു......

തിരുമേനി അതു പറഞ്ഞതും ഹൃദയം നിലച്ചു, ശരീരം തളർന്നു.

കഴുത്തിലായി താലിയുടെ തണുപ്പ് അറിഞ്ഞതും മിഴികൾ നിറഞ്ഞൊഴുകി.... കണ്ണുകളിൽ വീണ്ടും അതേ മുഖം.... കണ്ണുനീർ തടഞ്ഞു നിർത്താൻ കഴിഞ്ഞില്ല...

സീമന്ദരേഖയിൽ ചുവപ്പ് പടർന്നത് അറിഞ്ഞു എല്ലാത്തിനെയും കണ്ണീരാൽ സ്വീകരിച്ചു
കുനിഞ്ഞിരുന്നു .....

അപ്പോഴാണ് കാതുകളിലായി ഒരു ശബ്‌ദം കേട്ടത്.....


* എന്താടോ..... വൈദു ഭർത്താവിനെ നോക്കാതെ കുനിഞ്ഞിരിക്കുന്നത്?? *

ശബ്ദത്തിന്റെ ഉടമയെ അറിയാവുന്നതുകൊണ്ട് തന്നെ മുഖം ഉയർത്തി നോക്കി....


കൺമുന്നിൽ നിറ പുഞ്ചിരിയോടെ ഇരിക്കുന്നവനെ കണ്ടതും മിഴികൾ നിറഞ്ഞൊഴുകി....

തന്റെ കണ്ണിലേക്കു തന്നെ നോക്കി അവനൊന്നു കണ്ണടച്ചു കാണിച്ചു.... Surprise എന്ന് ലിപ് അനക്കി പറഞ്ഞു.....

: ഹാരം ഇട്ടോളൂ......


* തിരുമേനി പറഞ്ഞത് കേട്ടില്ലേ വൈദു.... ഹാരം ഇട്ടോ 😉*

സന്തോഷം നിറഞ്ഞ കണ്ണിരാൽ അവൾ ഹാരം ചാർത്തി, തിരിച്ച് കള്ള ചിരിയോടെ അവനും...

ചുറ്റും നടക്കുന്നതൊന്നു വിശ്വസിക്കാൻ കഴിയാതെ അവൾ അവിടെയിരുന്നു.... അവൻ അവൾക്ക് അരികിലേക്ക് കുറച്ചുകൂടി ചേർന്നിരുന്നു..

" 😠😏 "

* അമ്പോ..... കലിപ്പ് ആണോ വൈദു 😉 *

അവൾ മുഖം തിരിച്ച് ഇരുന്നു എന്നാൽ മനസ്സിൽ അവൾക്ക് ഒരുപാട് സന്തോഷം തോന്നിയിരുന്നു.....

മുറപ്രകാരം എല്ലാം നടന്നതിനു ശേഷം ഇരുവരും എഴുനേറ്റു.... മാധവ് വന്ന് തന്റെ മകളുടെ കൈ പിടിച്ച് ധ്രുവിനെ ഏൽപ്പിച്ചു....ധ്രുവും വൈദ്ദേഹിയും ഒരുമിച്ച് 3 തവണ വലം വെച്ചു....

നിറ കണ്ണുകളോടെഅച്ഛൻ അവളുടെ നെറുകയിൽ തലോടി, ആ നിമിഷം അവളുടെയും കണ്ണുകൾ നിറഞ്ഞു...കണ്ടു നിന്ന അവന്റെയും ഇറാൻ അണിഞ്ഞു...

: ഇനി രണ്ടാളും പോയി അമ്പലത്തിൽ തൊഴുത് വാ...

അവളുടെ കൈയിൽ മുറുകെ പിടിച്ച് അവൻ മുന്നിലേക്ക് നടന്നു.
അവനോപ്പം തന്നെ അവളും ചലിച്ചു.....

മുന്നിലെ വിഗ്രഹത്തിലേക്ക് നോക്കി... അപ്പോഴും കൈകളിലെ പിടി വിട്ടിരുന്നില്ല..


" കൈ വീട്ടിരുന്നേൽ ഒന്നു തൊഴാമായിരുന്നു "😒

* ഓ..... സോറി.... താൻ പ്രാർത്ഥിച്ചോ *😁

" അപ്പോൾ താൻ പ്രാർത്ഥിക്കുന്നില്ലേ?? "

* എനിക്ക് ഇതൊന്നും ശീലമില്ല... you carry on * 😊

അതിനു മറുപടി ആയി അവളൊന്നു നോക്കി.... പിന്നെ ഒന്നും നോക്കിയില്ല അവനും തൊഴുതു......


" എന്തിനാ ഇങ്ങനെ ഒരു നാടകം കളിച്ചത്?? " ( തൊഴുത്തോണ്ട് തന്നെ )

* നീ എന്റേത് ആണെന്ന് പറഞ്ഞതല്ലേ So...... *


" അപ്പോൾ സിയ ഓ?! "

* She is my sister😌 അവളെ കണ്ട് നീ ജെല്ലിയാതൊക്കെ ഞാൻ കണ്ടു *🤭

" ആര്.... ഞാൻ ഓ, ഞാൻ എന്തിനു ആകണം 😏"

* BCZ You loves me * 😌

" അത് നിങ്ങൾ മാത്രം പറഞ്ഞാൽ മതിയോ 😠 "

* എങ്കിൽ പിന്നെബൈക്കിൽ പുറകെ നടന്ന ചെക്കനോട് ഇഷ്ട്ടം പറയാതെയിരുന്നത് എന്താ? 🤨 *


" 😨😧 "

* എന്ത് വാ പൊളിച്ചു നിൽക്കുന്നേ*


അവൾ വേഗം വാ അടച്ച് അവനു നേരേ തിരിഞ്ഞു....

" സത്യം പറ അപ്പോൾ അതും നിങ്ങൾ ആയിരുന്നോ 🤨😠"

* ഒരു പ്രത്യേക സാഹചര്യത്തിൽ അത്..... 😁 *

" എടോ..... തന്നെ ഞാൻ ( അവൾ അവന്റെ കൈയിലായി തല്ലി ) തനിക്ക് എന്നേ കണ്ടിട്ട് പൊട്ടി ആയി തോന്നുണ്ടോ?? "

* കണ്ടപ്പോൾ തോന്നിയില്ല പക്ഷേ അടുത്തറിഞ്ഞപ്പോൾ തോന്നി 🤭*


" 😡😤 "

* chill..... Mrs. Vaidhehi Dhruv❤️ഇതൊക്കെ ഒരു രസമല്ലേ 😉*

" രസമല്ല സാമ്പാർ😒
ഞാൻ അറ്റാക്ക് വന്ന് തട്ടിപോയിരുന്നേലോ?? "

* സിംപിൾ ഞാൻ വേറെ കെട്ടി സുഖമായി ജീവിക്കും😌 *

" അങ്ങനെ താൻ കേട്ടുവോ? 😡"

* yes😌 *

അവൾ താഴെ കിടന്ന ആലിലിന്റെ ചില്ലയെടുത്ത കൊടുത്തു രണ്ട് അടി ചന്തിക്ക് ഇട്ട് തന്നെ

* ആഹ്ഹ്ഹ്...... 😣😵എടി പയ്യെ വേദനിക്കുന്നു 😣 *

" വേദനിക്കട്ടേ 😠 ഞാൻ എത്രമാത്രം വിഷമിച്ചു എന്ന് അറിയുവോ "

* അതിനു നിനക്ക് എന്നേ അല്ലാലോ വേറെ ആരെയോ ഇഷ്ട്ടം അല്ലേ *😒

" 🥺😭"

* അയ്യേ.... ഞാൻ വെറുതെ പറഞ്ഞതല്ലേ വൈദു ( അവളെ തോളിലൂടെ ചേർത്തു പിടിച്ചു )ഇങ്ങനെ കരയാതെ എനിക്ക് അറിയാം എന്റെ വൈദുന്ധ്രുവിനെ പെരുത്ത് ഇഷ്ട്ടായെന്ന് *😄🥰

" ഞാൻ ഒരുപാട് വേദനിപ്പിച്ചോ 🥺"

* നീ എന്റേത് ആണെന്ന് എനിക്ക് അറിയാവുന്നതല്ലേ അതുകൊണ്ട് ഞാൻ വേദനിച്ചില്ല പക്ഷേ വൈദു..... സോറി നിനക്ക് ഒരു സർപ്രൈസ് ആകട്ടേ എന്ന് കരുതിയാണ് ഞാൻ ഇങ്ങനെയൊക്കെ ചെയ്തത് *

" സാരമില്ല.... 🥺 " ( അവനെ മുറുകെ കെട്ടിപിടിച്ചു നിന്നു )

: അതെ മതി ഇങ്ങനെ നിന്നത് ഇറങ്ങാൻ സമയമായി.....

മുന്നിലേക്ക് വന്ന ആദർശിനെ മുഖം ഉയർത്തി നോക്കി അവൾ ;

: എല്ലാം ഇവന്റെ ഐഡിയ ആണ് അതിൽ വന്നു പെട്ട് പോയതാണ് ഞാനും, അമ്മാവനും, വർമ്മ സാറും 😂

* മതിയെടാ എല്ലാം എന്റെ തലക്ക് ഇട്ടത്😪അന്നേ ഇവളെ ഇങ് തന്നിരുന്നേൽ ഇതൊന്നും ഉണ്ടാകില്ലായിരുന്നെല്ലോ *

സംഭവം എന്തെന്ന് അറിയാതെ അവൾ ധ്രുവിന്റെയും ആദർശിന്റെയും മുഖത്തേക്ക് നോക്കി

: ആ കഥ അവൻ വീട്ടിൽ എത്തിയിട്ട് പറയും.... നിങ്ങൾ വാ

ധ്രുവ് അവളെ ചേർത്തു പിടിച്ച് മുന്നോട്ട് നടന്നു.... ചുറ്റും ഉള്ള മുഖങ്ങളിൽ എല്ലാം പുഞ്ചിരി വിടർന്നു....

ഇപ്പോഴാണ് അകത്തു വച്ചു അരുണ പറഞ്ഞതൊക്കെ ഓർമ്മ വന്നത്.... അവളെ നോക്കി ഒന്നു പുഞ്ചിരിച്ചതും അവൾ ഓടി എത്തി കൈയിൽ പിടിച്ചു

: അവസാനം എന്റെ സ്പർക്ക് നിന്റെ കണവനായി അല്ലേ 😪വിഷമം ഒന്നുമില്ല എന്നാലും 🤧

അത് കേട്ടു നിന്ന എല്ലാവരും ചിരിച്ചു ഒപ്പം ധ്രുവും.....

എല്ലാരോടും യാത്ര പറഞ്ഞു കാറിൽ കേറിയതും കണ്ടു നിറഞ്ഞ മിഴികളോടെ ആദർശിന്റെ കൈകളിൽ പിടിച്ച് നിൽക്കുന്ന അച്ഛനെ, ധ്രുവിനെ ഒന്നു നോക്കിയതും അങ്ങോട്ട് ചെല്ല് യെന്ന് കാണിച്ചു... ആ കൈകൾ വിട്ട് അച്ഛന്റെ അടുത്തേക്ക് ഓടി എത്തിനെഞ്ചിലേക്ക് വീണു.....

: അച്ഛന്റെ കുട്ടിക്ക് സന്തോഷമായില്ലേ??

" മം 🥺 "

: ധ്രുവ് മോൻ നല്ലവൻഇത്രയും വർഷം നിനക്കായി അവൻ കാത്തിരുന്നു.... പറഞ്ഞ വാക്കുകൾ പാലിച്ചു 🥰

അച്ഛന്റെ വാക്കുകൾ കേട്ട് എതിരെ നിൽക്കുന്ന മുഖത്തേക്ക് നോക്കി...
കണ്ണുകൾ സന്തോഷത്താൽ ചിരിക്കുന്നുണ്ട് അതു കണ്ടതും കണ്ണുകൾ നിറഞ്ഞു....

അച്ഛന്റെ നെഞ്ചിൽ നിന്ന്നെഞ്ചിലേക്ക് വീണു... പൊട്ടി കരഞ്ഞു....

: പൊന്ന് പോലെ നോക്കും എന്ന് അറിയാം എന്നാലും പറയുവാ.... 🥺

* അച്ഛന് ഞാൻ തന്ന വാക്കുകൾ വിശ്വസിക്കാം.... ഈ നെഞ്ചോടു ചേർന്ന് എന്റെ ജീവനായി ഇവൾ എന്നും കാണും എന്റെ അവസാന ശ്വാസം വരെയും ☺️*

നിറ മിഴികളോടെമിഴികളിലേക്ക് അവൾ നോക്കി, ആ നിമിഷം അവൾ അറിയുകയായിരുന്നു അവനിലെ സ്‌നേഹം.....

കാറിൽ കേറി വീട്ടിലേക്കുള്ള യാത്രയിൽ ഉടനീളം അവൻ അവളെ നെഞ്ചോടു ചേർത്തു പിടിച്ചുഹൃദ്യമിടുപ്പ് കേട്ട് അവളും.....

അവിടുത്തെ ചടങ്ങ് ഒക്കെ കഴിഞ്ഞ് വലതു കാൽ വെച്ച് വീട്ടിലേക്ക് കേറി....

എല്ലാരും ഒരുപാട് നേരം ഇരുന്ന് സംസാരിച്ച്... ബിസിനസ്‌ കാൾ വന്നതും ധ്രുവ് റൂമിലേക്ക് പോയി

കുറച്ചു കഴിഞ്ഞപ്പോൾ അമ്മ കൈയിൽ ആയി ഒരു സെറ്റ് സാരീ തന്നിട്ട് മാറാൻ പറഞ്ഞു....

റൂമിലേക്ക് കേറിയതും കണ്ടു ലാപിൽ നോക്കിയിരിക്കുന്നവനെ,
കണ്ണുകൾ അതിൽ നിന്ന് എടുക്കാതെ തന്നെ പോയി കുളിച്ചു വരാൻ പറഞ്ഞു...

20 mint കൊണ്ട് തന്നെ കുളിച്ചു കഴിഞ്ഞ് ഇറങ്ങി അപ്പോഴത്തേക്കും വർക്ക്‌ ഒക്കെ കഴിഞ്ഞ് ബെഡിൽ ഇരിപ്പുണ്ടായിരുന്നു ആൾ...

മടിച്ചു മടിച്ച് ആണേലും മുന്നോട്ട് നടന്നു.....

* അഹ്..... കുളിയൊക്കെ കഴിഞ്ഞ് ചുന്ദരി കുട്ടിയായല്ലോ എന്റെ വൈദു *

നാണത്തോടെ മുഖം താഴ്ന്നു പോയി ;

* ശേ..... വൈദുന് നാൺ വന്നോ 😂*

അവളെ അടുത്തേക്ക് വിളിച്ചിരുത്തി... അവളുടെ കൈകളിൽ പിടിച്ചു....

അപ്പോഴത്തേക്കും ഡോറിൽ തട്ട് കേട്ട് അവൻ എഴുനേറ്റു....

ഡോർ തുറന്നത് കാണുന്നത് ചിരിയോടെ ഒരു ഗ്ലാസ്‌ പാലും ആയി നിൽക്കുന്ന അമ്മനെ ആണ്...

* ഇതൊക്കെ വേണോ അമ്മ 😂 *

: വേണം നീ ഇത് പിടിക്ക്... പിന്നെ മോൾക്ക് വിശപ്പ് ഉണ്ടെങ്കിൽ താഴേക്ക് വരാൻ പറയണം

* അഹ്..... പറയാം *

അവൻ പാൽ വാങ്ങി ഡോർ അടച്ച് ലോക്ക് ഇട്ടു.....

വൈദ്ദേഹി നിലത്തേക്ക് നോക്കി ഇരിന്നു.... എന്തോ അവളിൽ വല്ലാത്ത പേടി ഉടലെടുത്തു തുടങ്ങിയിരുന്നു..

* എന്താ.... വൈദു??? എന്തു പറ്റി?? *


" ഒന്നുമില്ല..... "

* ഒന്നുമില്ലാഞ്ഞിട്ട് ആണോ നീ ഇങ്ങനെ വിയർക്കുന്നേ *

അവൻ കൈയിൽ ഇരുന്ന പാൽ അവൾക്ക് നേരേ നീട്ടി.... അവൾ ആദ്യം ഒന്നു മടിച്ചു എങ്കിലും പിന്നീട് അതു വാങ്ങി ഒറ്റ വലിക്കു കുടിച്ചു....

" അത്.... ഞാൻ സോറി.... 🥲"

* ഹേയ്..... കൂൾ യ്യാൾ എന്തിനാ ഇങ്ങനെ ടെൻഷൻ ആകുന്നത് ഞാൻ ഓഫീസിൽ കണ്ടിട്ടുള്ള വൈദ്ദേഹി എവിടേ?? *

" ആ വൈദ്ദേഹി കുറച്ച് മുന്നേ ആവിയായി.... ( mv ) "


* എനിക്ക്ചൂടത്തി വൈദുനെയാണ് ഇഷ്ട്ടം, ഒന്നിന് രണ്ടു പറയുന്നസ്വാഭാവമാണ് *


" 🙂☺️ "

അവൾക്ക് അരികിലേക്ക് അവൻ ഇരുന്നു കൈയിലെ ഗ്ലാസ്‌ ടേബിളിൽ വെച്ചു... അവളുടെ ഇരു കൈകളിലും പിടിച്ച് അവളുടെ കണ്ണുകളിലേക്ക് നോക്കി....


* എനിക്ക് എങ്ങനെ നിന്നേ അറിയാം എന്ന് അറിയേണ്ടേയ്?? *

" ആഹ്ഹ്..... അറിയണം "

* ഞാൻ നിന്റെ ആദർശ് ഏട്ടന്റെ ബെസ്റ്റ് ബഡ്‌ഡിയാണ്.... ഒരു ഡേ വെക്കേഷന് നാട്ടിലേക്ക് വന്നപ്പോഴാണ് നിന്നേ ഞാൻ കാണുന്നത് അന്നു ഇതുപോലെ തന്നെ എന്റെ സൈക്കിളിന് നീ വട്ടം ചാടി.... എന്റെ കൈ അന്നു മുറിഞ്ഞു ഞാൻ ദേഷ്യത്തിൽ എന്തൊക്കെയോ വിളിച്ചു പറഞ്ഞു... അതു കേട്ടിട്ട് നിന്റെഉണ്ട കണ്ണുകൾ നിറഞ്ഞു... എന്തോ അത് കണ്ടപ്പോൾ എനിക്ക് സഹിക്കാൻ ആയില്ല.... ഞാൻ നിന്നേ എഴുനേൽപ്പിച്ചു കെട്ടിപിടിച്ചു എന്റെ കൈയിൽ ഉണ്ടായിരുന്ന മിട്ടായി നൽകി... നീ അതു വാങ്ങിയിട്ട് എനിക്ക് ഒരു ഉമ്മ തന്ന് ഓടി പോയി... 😂*


" ഞാൻ ഓ..... പക്ഷേ എനിക്ക് "


* ഓർമ്മയില്ല.... കാരണം നീ അന്നു കുഞ്ഞാണ്... പട്ടു പാവാട ഒക്കെ ഇട്ട് കൈയിൽ പാവയും പിടിച്ച് നടക്കുന്ന പ്രായം *

" 🥰 "

* അന്ന് എനിക്ക് ഉമ്മ നൽകി പോയപട്ടു പാവാടകാരിയെ വീണ്ടും കാണാൻ എന്റെ മനസ് പറഞ്ഞു അങ്ങനെ നീ പഠിച്ചിരുന്ന അങ്കണവാടിടെ മുന്നിൽ നിന്നെയും കാത്ത് നിൽപ്പായി... ഇടക്ക് ഒക്കെ നീ എന്നേ കാണും അപ്പോഴൊക്കെ നീ എനിക്കായി നൽക്കുന്ന ഒരു ചിരിയുണ്ട് ലോകം കിഴടക്കുന്ന സുഖമായിരുന്നു എനിക്ക് *


" എന്നിട്ട് 🥰"

* 😂 എന്നിട്ട് എന്താകാൻ ഞാൻ ഇങ്ങനെ നിന്റെ പുറകെ ഉള്ളത് ആദർശ് കണ്ടു... ഞാൻ അവനോടു മനസ്സിൽ തോന്നിയതൊക്കെ പറഞ്ഞു അവൻ എന്നെ കുറേ കളിയാക്കി, എനിക്ക് ആണേൽ അതു കണ്ടിട്ട് ദേഷ്യം വന്നു....*

" എന്നിട്ട് 🧐"

* ആ വാശി പുറത്ത് അവന്റെ കൂടെ നിന്റെ വീട്ടിൽ വന്നു... നിന്റെ അമ്മയോട് ഞാൻ കാര്യം പറഞ്ഞു... അമ്മയും എന്റെ വർത്താനം കേട്ട് ചിരിച്ചു... പക്ഷേ നിന്റെ അച്ഛൻമനുഷ്യൻ എന്നോട് പറഞ്ഞു ' അത്രയ്ക്കും ഇഷ്ട്ടം ആണെങ്കിൽ പഠിച്ചൊരു ജോലിയായി വാ അപ്പോൾ കെട്ടിച് തരാം എന്ന് ' *

" അച്ഛൻ അങ്ങനെ പറഞ്ഞോ?? "😄

* അഹ്.... പറഞ്ഞു അന്നത്തേ പ്രായത്തിന്റെ തിളപ്പിൽ ഞാൻഡീൽ അങ്ങ് സ്വീകരിച്ചു പോകാൻ നേരം നിനക്ക് ഒരു മുത്തം നൽകി *

" അതിനു ശേഷം ഇപ്പോഴാണോ നാട്ടിൽ വരുന്നത്?? "

* അല്ല.... ഇടക്ക് ഇടക്ക് നിന്നേ കാണാൻ ആയി വന്നിട്ട് ഉണ്ട് പിന്നെ ആദർശ്‌ വഴി നിന്റെ വിവരങ്ങൾ ഒക്കെ അറിഞ്ഞു.... അവന്റെ വിചാരം നിന്നോടുള്ള സ്‌നേഹം ഒക്കെ ഞാൻ മറന്നെന്നായിരുന്നു 😂 *

" 🥺 "

* കരയണോ എന്റെ കഥ കേട്ടിട്ട് 😂*

" ഇതൊക്കെ എന്നോട് പറയാതെ ഇരുന്നത് എന്താ.... ഞാൻ എന്തൊക്കെ പറഞ്ഞു🥺"

* അതൊക്കെ വിട്.... ( അവളെ കെട്ടിപിടിച്ചു ) നീ എന്റേത് ആണെന്ന ഉറപ്പ് എനിക്കുണ്ട് *

" ഇവിടുന്ന് പോയിട്ടും എന്നേ ഓർത്തോ "??

* അങ്ങനെ ഓർത്തതുകൊണ്ട് ആണെല്ലോ നീയെന്റെ ഭാര്യയായത് 😂*

" 🥰എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ട്ടം ആണ് 🥺"

* അതു നീ പറയാതെ തന്നെ എനിക്ക് ariyam😌ആ ഉണ്ട കണ്ണിൽ ഞാൻ അത് ആവുവോളം കണ്ടിട്ടുണ്ട് "

" 🥰"

* ഇങ്ങനെ സംസാരിച്ച് ഇരുന്നാൽ മതിയോ *

" പോരാ നമുക്ക് കിടക്കാം എനിക്ക് ഉറക്കം വരുന്നു "

* അയ്യടാ..... ഇന്ന് നീ ഉറങ്ങും ഇത്രയും വർഷത്തെ എന്റെ കാത്തിരിപ്പാണ്... ഇങ് വന്നേ മോൾ *

" ധ്രുവ് ഏട്ടാ...... വേണ്ട.... "


* വേണം.... പിന്നെ ധ്രുവ് മതിഏട്ടൻ വേണ്ട അത് കേൾക്കുമ്പോൾ നീ എന്റെ പെങ്ങൾ ആണെന്ന് തോന്നും 🤧*


" ആണോ.... ഏട്ടാ 🤭 "


* ഡി..... വേണ്ട.....*


" 😂😂😂 "

ധ്രുവ് അവളെ ബെഡിലേക്ക് വലിച്ചിട്ടു.... അവളിലേക്ക് ആഴ്ന്നിറങ്ങി, അവനിലെ അവളോടുള്ള സ്നേഹത്തെയും ആഗ്രഹത്തെയും അവൾനിമിഷം അറിഞ്ഞു....

അവർ ഒന്നായി ചേർന്ന നിമിഷം💗



End........... 2529 word's 🖋️

" it's not a end.... It's a beginning for their story!! Their real love story start here..... 💗"

വൈദ്ദേഹി 💗ധ്രുവ്

Continue Reading

You'll Also Like

MOYE MOYE By Tae

Fanfiction

4.4K 735 10
back to school ERA🦋
46.1K 5.9K 51
"Kookie Tae Tae de ah" A small cute fluffy story :)
5.6K 569 15
Avan ettevum kooduthal verukkunna ...ini orikkalum kanaruth ennu agrahikkunna aa vyekthiye veendum kanan idayakumbol undakkunna sambava vikasang...
6.6K 990 15
നാട്ടിൻ പുറത്തെ സാധാരണ പെണ്ണ് കുട്ടി....ചെറുപ്പം മുതലെ അവളുടെ ഉള്ളിൽ വിരിഞ്ഞ അവളുടെ മാത്രം പ്രണയം.... നഷ്ടമായി എന്ന് കരുതിയ പ്രണയം അവളിലേക്ക് തിരിച്ച...