🔥സൂര്യവംഷി 🔥

By taekookiehyung786

2.3K 227 224

പകയുടെയും പ്രതികാരത്തിന്റെയും പ്രണയത്തിന്റെയും കഥ... 🔥🔥 More

🔥സൂര്യവംഷി🔥
🔥സൂര്യ വംഷി 🔥(second promo )
🔥സൂര്യ വംഷി 🔥
𝗖𝗛𝗔𝗥𝗔𝗖𝗧𝗘𝗥 𝗦𝗞𝗘𝗧𝗖𝗛 🔥

🔥സൂര്യ വംഷി 🔥

368 29 27
By taekookiehyung786

𝚃𝚒𝚖𝚎 11.00
𝚠𝚎𝚜𝚝 𝙱𝚊𝚗𝚍𝚛𝚊.....

𝙰𝚖𝚊𝚛 𝚙𝚞𝚛𝚒....

" എന്തെങ്കിലും ഒന്ന് ചെയ്യുമ്പോൾ ബാക്കിയുള്ളവർ പറയുന്നത് കൂടി കേൾക്കണം എന്ന് നിന്നെ ഞാൻ ഒരുപാട് തവണ warning ചെയ്തത് ആണ് .......
അമീർ അവിടെ വന്നില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു ജഗൻ....
ആ ചരക്ക് നമുക്ക് നഷ്ടമാകുമായിരുന്നു.. ഒപ്പം നിങ്ങളുടെ ജീവനും..."

ഇജാസത് മഹൽ എന്ന് എഴുതിയ ആ വലിയ വീടിന്റെ നടുത്തളത്തിൽ മൻസൂർ അലി ഖാന്റെ ഗൗരവം ഏറിയ ശബ്ദം ഉയർന്നു...

മുംബൈ സിറ്റിയുടെ അധിപൻമാരിൽ ഒരാൾ.... അയാളുടെ നോട്ടത്തിലും ഭാവത്തിലും ജഗൻ വിറച്ചു നിന്ന് പോയി....

ചുറ്റിനും ഒരുപാട് ആളുകൾ ഉണ്ടായിരുന്നു... മൻസൂർ അലി ഖാന് തൊട്ടരികിലായി തന്നെ അമീറും സ്ഥാനം പിടിച്ചിട്ടുണ്ട്....

വെറുമൊരു കാവലാൾ അല്ല... അയാളുടെ മകൻ ആണവൻ....
മൻസൂർ അലി ഖാന്റെ സ്വന്തം രക്തം....

അമീർ അലി ഖാൻ.....!!

അവർക്ക് മുന്നിൽ മറുപടിയില്ലാതെ തല കുനിച്ചു നിന്ന് പോയപ്പോഴും....

ജഗന്റെ കണ്ണുകൾ തിരഞ്ഞത് മറ്റൊരുവനെ ആണ്......

ആ വീടിനുള്ളിലെ ഓരോ കോണിലും ആൾക്കൂട്ടത്തിലും പടികൾ കയറി മുകൾ നിലകളിലേക്കും അവന്റെ കണ്ണുകൾ കടന്നു ചെന്നു......

അവിടെയൊന്നും തേടിയവനെ കണ്ട് കിട്ടിയില്ല...ജഗനിൽ ആശ്വാസം നിറഞ്ഞു....
ഈയൊരു സാഹചര്യത്തിൽ അവന് മുന്നിൽ പെടുന്നത് ചിന്തിക്കാൻ കൂടി കഴിയില്ല.....

ചരക്കുകൾ സുരക്ഷിതമാണെങ്കിലും തന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച അവൻ ക്ഷമിച്ചു തരികയില്ല....

നേരം പുലരുന്നത് വരെ അവൻ ഈ വിവരം അറിയാതിരിക്കട്ടെ...

കണ്ണുകൾ അടച്ചു ഒരു നിമിഷം ജഗൻ ആഗ്രഹിച്ചു പോയി......


" ചരക്കുകൾ  അവരുടെ കൈകളിൽ എത്തുന്നത് എപ്പോഴാണ്..... "

വീണ്ടും കാതിലായി മൻസൂർ ഖാന്റെ ശബ്ദം തുളഞ്ഞു കയറിയതും അവൻ അയാളെ മുഖം ഉയർത്തി നോക്കി.....

" മറ്റന്നാൾ പുലർച്ചയോടെ അതെല്ലാം തന്നെ ഗോവയിൽ എത്തി ചേരും... നമുക്ക് വിവരം ലഭിക്കും... അവിടെ നിന്നും നമ്മൾ പറയുന്ന ഇടങ്ങളിലേക്കും..... "

അൽപ്പം ശബ്ദം താഴ്ത്തി ബഹുമാനത്തോടെ അവൻ മറുപടി കൊടുത്തു......

" hmm... വളരെയധികം സൂക്ഷിക്കാൻ അവരോട് പറയണം.... അതാത് സ്ഥലങ്ങളിൽ എത്തുന്നത് വരെ എല്ലാവരും careful ആയിരിക്കണം... ഒരു രീതിയിലും പിഴവ് സംഭവിക്കരുത്...... "

" ഒരുപാട് താമസം ഉണ്ടാക്കുന്നുണ്ട് ബാബാ... നമുക്ക് മറ്റേതെങ്കിലും വഴിയിലൂടെയും ശ്രമിച്ചൂടെ...... "

അരികിൽ നിന്നും അമീറിന്റെ വാക്കുകൾ കേട്ടതും മൻസൂർ ഖാൻ ചിന്തയിലാണ്ടു.....

" ഹേയ്... അത് വേണ്ട.... നേവിയിൽ നിന്നും കുറച്ചു ആളുകൾ എങ്കിലും നമുക്ക് ഒപ്പം നിൽക്കുന്നിടത്തോളം കടൽ മാർഗം തന്നെ ആണ് സുരക്ഷിതം..... "

അൽപ്പം ഒന്ന് ആലോചിച്ചതും അയാൾ മറുപടി കൊടുത്തു....

" പക്ഷെ അതൊരുപാട് റിസ്ക് ആണ്... ഇപ്പോൾ തന്നെ കണ്ടില്ലേ... അല്പമൊന്ന് തെറ്റിയിരുന്നെങ്കിൽ എല്ലാം അവസാനിക്കുമായിരുന്നു......
വംഷിയും കൂട്ടരും ഒരു അവസരം കാത്തിരിക്കുകയാണ്....."

അമർഷത്തോടെ അമീർ പുലമ്പിയതും അയാളുടെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു......

" അണയാൻ പോകുന്ന തീ ആളി കത്തും അമീർ... അതിനെ ഇല്ലാതാക്കാൻ ശക്തിയേറിയൊരു കാറ്റ് മതി... ഇല്ലെങ്കിൽ അൽപ്പം വെള്ളം.... വംഷിയും അങ്ങനെയൊരു തീ നാളം ആണ്.....
അതിന് അധികം ആയുസ് ഉണ്ടാവില്ല....... "

കൗശലം നിറഞ്ഞൊരു ചിരിയോടെ അയാൾ അമീറിനെ നോക്കി......
തന്റെ അച്ഛൻ പറഞ്ഞതിനെ മനസിലാക്കിയെടുത്തതും അവനിലും പുച്ഛം നിറഞ്ഞൊരു ചിരി വിടർന്നു......

വിശ്രമത്തിനുള്ള സമയം ആയിരിക്കുന്നു....

അമീറിന്റെ തോളിൽ തട്ടി ഒപ്പം ഉള്ളവർക്കും യാത്ര പറഞ്ഞു കൊണ്ട് മൻസൂർ ഖാൻ തന്റെ റൂമിലേക്ക് പോകാനായി ഒരുങ്ങിയതും......

അമീറിന്റെ പോക്കറ്റിൽ നിന്നും ശബ്ദിച്ചു തുടങ്ങിയ ഫോൺ.....
അയാളൊരു സംശയത്തോടെ അവിടെ തന്നെ നിലയുറപ്പിച്ചു.....

പോക്കറ്റിൽ നിന്നും ഫോൺ എടുത്തു കാൾ answer ചെയ്തു ചെവിയോടടുപ്പിച്ച അമീറിന് കേൾക്കാൻ ആയത് റാമിന്റെ പരിഭ്രമം നിറഞ്ഞ ശബ്ദം ആണ്.......

പതിയെ അതെ പരിഭ്രമം അവന്റെ മുഖത്തും നിഴലിച്ചു......

" What happened...... "

അമീറിന്റെ പരിഭ്രാന്തി നിറഞ്ഞ മുഖം കാണെ സംശയത്തോടെ ചോദ്യം ഉയർത്തിയ മൻസൂർ ഖാന് നേരെ അവൻ വിറയ്ക്കുന്ന കൈകളോടെ തന്റെ ഫോൺ നീട്ടി.......

" It's Ram..... അവൻ... അവൻ വംഷിയുടെ കസ്റ്റഡിയിൽ ആണ്....."

അങ്കലാപ്പ് നിറഞ്ഞു പോയൊരു ഭാവത്തോടെ അവൻ മറുപടി നൽകി...അത് കേൾക്കെ എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി......

അമീറിന്റെ കൈയ്യിൽ നിന്നും തനിക്ക് നേരെ നീട്ടിയിരിക്കുന്ന ഫോൺ..... മൻസൂർ ഖാൻ അതിന് നേരെ കൈ നീട്ടിയതും അയാൾക്ക് മുന്നേ മറ്റൊരു കൈകൾ ആ ഫോൺ സ്വന്തം ആക്കിയിരുന്നു.......

വലിഞ്ഞു മുറുകിയൊരു മുഖ ഭാവവുമായി ഫോൺ ചെവിയോട് അടുപ്പിക്കുന്നവനെ കാണെ എല്ലാവരിലും ഭയം നിറഞ്ഞു....

ജഗന്റെയും അമിതിന്റെയും നെറ്റിയിൽ ഭയത്താൽ വിയർപ്പ് തുള്ളികൾ പൊടിഞ്ഞു.......

"സൂര്യ.....!!"

വിശ്വാസം വരാത്തൊരു ഭാവത്തോടെ മുന്നിൽ നിൽക്കുന്നവനെ അമീർ നോക്കി നിന്ന് പോയി......

എവിടെ നിന്നോ പൊട്ടി മുളച്ചത് പോലെ പ്രത്യക്ഷപെട്ടവൻ....
ഇനിയെന്ത്...?
എന്നൊരു ചോദ്യം ബാക്കി നിർത്തി എല്ലാവരും അവനെ തന്നെ നോക്കി നിന്നപ്പോൾ ഫോണിലൂടെ കേൾക്കുന്ന ശബ്ദം ശ്രവിക്കുകയായിരുന്നു അവൻ.....

" Ram....... "

സൂര്യയുടെ ഗാംഭീര്യം നിറഞ്ഞ ശബ്ദം അവിടെ ഉയർന്നു........

ഒപ്പം ഉണ്ടായിരുന്നവർ പോലും ആ ശബ്ദത്തിൽ ഒന്ന് വിറച്ചു... ഹാളിൽ മുഴങ്ങിയിരുന്ന ഗസൽ സംഗീതം നിലച്ചു...
ഹാളിലെ ഇരിപ്പിടത്തിൽ സ്ഥാനം പിടിച്ചിരുന്നവർക്ക് മദ്യം വിളമ്പിയിരുന്ന ആളുകൾ പതിയെ പിന്നോക്കം മാറി നിന്നു.......

ശ്വാസം അടക്കി പിടിച്ചും എല്ലാ കണ്ണുകളും ഒരുവനിലേക്ക് മാത്രം തറഞ്ഞു നിന്നപ്പോൾ അവന്റെ കാതുകൾ തനിക്കുള്ള മറുപടിക്കായി കാത്തു......

റാമിന് പകരം അവനെ തേടിയെത്തിയത് മറ്റൊരു ശബ്ദം ആണ്.......

" ഹ... ഹ.... ഹ... ഹ.....ഹ... "

കാതിലായി പതിയുന്ന അട്ടഹാസം...
ഭ്രാന്തനായൊരു ചെകുത്താനെ പോലെ നിർത്താതെ അട്ടഹസിക്കുന്നവൻ......

സൂര്യയുടെ കണ്ണുകൾ ചുവന്നു കലങ്ങി... മുഖം ദേഷ്യത്താൽ ചുവന്നു വിറച്ചു.... കടപ്പല്ലുകൾ ഞെരിച്ചു.. കൈകളിൽ മുഷ്ടി ചുരുട്ടി അവൻ തന്റെ ദേഷ്യം ഒതുക്കാൻ ശ്രമിച്ചു......

" Ram.. Say goodbye to your boss...... "

കാതിൽ പതിഞ്ഞ വംഷിയുടെ ശബ്ദം...
തൊട്ട് പിന്നാലെ റാമിന്റെ വേദന നിറഞ്ഞ അലർച്ച സൂര്യയുടെ കാതുകളിൽ പതിഞ്ഞു......

ദേഹത്തായി തുടരെ തുടരെ നിർത്താതെ പതിക്കുന്ന ബുള്ളറ്റുകളുടെ ശബ്ദം... അതിനൊപ്പം അതിൽ പിടഞ്ഞു വീഴുന്ന റാമിന്റെ അവസാന ശ്വാസം വരെയും സൂര്യയുടെ ചെവികൾ കേട്ടറിഞ്ഞു........

"Don't be a surprise Surya... this is a small gift for you....
അത് ഇനിയും തുടരും.... നിനക്ക് തൊട്ടരികിൽ നിൽക്കുന്നവനെയും ഇല്ലാതാക്കിയതിനു ശേഷമേ ഞാൻ നിനക്ക് മുന്നിൽ വരികയുള്ളൂ....
അന്ന്... നിന്റെ മരണവുമായി ഞാൻ വരുന്ന ദിവസം നിന്നെ രക്ഷിക്കാനായി അമർ പുരിയിൽ ഒരു ജീവൻ പോലും ബാക്കിയുണ്ടാവുകയില്ല......"

റാമിന്റെ തൊണ്ടക്കുഴിയിൽ ചേർത്ത് വെച്ചിരുന്ന ഫോൺ തന്റെ കാതോട് ചേർത്ത് കൊണ്ട് വംഷി ഭീഷണി മുഴക്കി.....

സൂര്യ അവനായി മറുപടി നൽകിയില്ല.......

""Until then wait for me.. my dear enemy.... ""

അവസാനമായി വംഷിയിൽ നിന്നുതിർന്ന വാക്കുകൾ.... സൂര്യയുടെ കണ്ണുകളിൽ പക എരിഞ്ഞു.....

കാൾ disconnecte ആവുന്നതിനു മുന്നേ.....

Bhoom.....🔥!

വലിയൊരു സ്ഫോടന ശബ്ദം... അത് മാത്രം ആണ് സൂര്യയുടെ ചെവിയിൽ മുഴങ്ങിയത്......
കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ടവൻ ചെവിയിൽ നിന്നും ഫോൺ അടർത്തി മാറ്റി....

" എന്ത് പറ്റി... അവൻ എന്താണ് പറഞ്ഞത്....? റാം എവിടെ....?
നമ്മുടെ ചരക്കുകൾ അത്... അത് അവന്റെ കൈകളിൽ ആണോ......? "

അമീറിന്റെ ചോദ്യങ്ങൾ ഉയർന്നു.... തന്റെ കയ്യിൽ തിരികെ കിട്ടിയ ഫോണിൽ നിന്നും അവൻ അതെ നമ്പറിൽ തിരികെ ഡയൽ ചെയ്തു......

പക്ഷെ... നിരാശ ആയിരുന്നു ഭലം... ആരും തന്നെ അവന്റെ കാൾ സ്വീകരിച്ചതില്ല.....
മൗനം ആയി നിൽക്കുന്ന സൂര്യയെ അവൻ സംശയത്തോടെ നോക്കി......

" സൂര്യ..... എന്താണ് സംഭവിച്ചത്...... "

മൻസൂർ ഖാൻ അവന്റെ തോളിൽ കൈകൾ ചേർത്തു....
സൂര്യയുടെ കണ്ണുകൾ നീണ്ടത് ജഗനിലും അമിതിലും ആണ്.....
ആ നോട്ടം താങ്ങാനാവാതെ ഇരുവരും ഭയന്നു മുഖം കുനിച്ചു......

" He destroyed our goods... ബോട്ടുകൾ തകർത്തു.... നമ്മുടെ ആളുകളെയും കൊന്നു..... "

അവരിൽ തന്നെ കണ്ണുകൾ പതിപ്പിച്ചു കൊണ്ട് അവൻ അയാൾക്ക് മറുപടി കൊടുത്തു.......

" What...... "

മൻസൂർ ഖാന്റെയും അമീറിന്റെയും ശബ്ദം ഞെട്ടലോടെ പുറത്തേക്ക് വന്നു.....
സൂര്യയിൽ മാത്രം ഞെട്ടൽ ഉണ്ടായിരുന്നില്ല.....

അവൻ മറ്റെന്തൊക്കെയോ മനസിൽ തീരുമാനിച്ചുറപ്പിച്ചിരുന്നു.... തനിക്ക് മുന്നിൽ നിരാശയോടെയും ദേഷ്യത്തോടെയും നിൽക്കുന്നവരെ ഒന്ന് നോക്കി കൊണ്ട് അവൻ വെളിയിലേക്ക് പാഞ്ഞു.....

"Amir...,അവനെ ഒറ്റയ്ക്ക് അയക്കരുത്...go with him..."

സൂര്യയുടെ ദേഷ്യവും പകയും വാശിയും ഏറെ അപകടം നിറഞ്ഞതാണ്....
കോപം വന്നു കഴിഞ്ഞാൽ കൺ മുന്നിലുള്ള എന്തിനെയും തകർത്തു കളയുന്നവൻ... അവനെ തനിച്ചു വിടുന്നതും അപകടം ആയേക്കാം.....

മൻസൂർ ഖാന്റെ നിർദേശം കിട്ടിയതും അമീർ അവന് പിന്നാലെ പാഞ്ഞു.... എന്നാൽ അവൻ എത്തുന്നതിനു മുന്നേ തന്നെ സൂര്യയുടെ വാഹനം ഇജാസത് മഹൽ കടന്നു കഴിഞ്ഞിരുന്നു......

അമീർ എന്ത് ചെയ്യണമെന്നറിയാതെ നിന്ന് പോയി... മൻസൂർ ഖാനിലും ആശങ്ക നിറഞ്ഞു.....

വന്നിരിക്കുന്നത് വലിയൊരു നഷ്ടം ആണ്....സൂക്ഷ്മമായി കരുക്കൾ നീക്കുന്നതിനു പകരം എടുത്തു ചാടുന്നത് ഒരു പക്ഷെ വലിയ അബദ്ധം ആയേക്കാം.......

ദേഷ്യത്താൽ കണ്ണുകൾ മൂടി ഭ്രാന്തൻ ആയി ഇറങ്ങി പുറപ്പെട്ടവനെ തടയുന്നതിൽ അവർ തീർത്തും പരാജിതർ ആയിപോയി.....

അന്തരീക്ഷം ശാന്തമല്ല... കടൽ തീരത്തു നിന്നും ആഞ്ഞു വീശിയ കാറ്റും കോളും മുംബൈ നഗരത്തെ മുഴുവൻ വിഴുങ്ങാനായി തയ്യാറെടുത്തപ്പോൾ......
അതെ ഭീതി പരത്തി കൊണ്ട് അമർ പുരിയിൽ നിന്നും അവനും പുറപ്പെട്ടു കഴിഞ്ഞു......

തന്റെ കൂടെയുള്ളവരുടെ മരണത്തിൽ പ്രതികാരം എടുക്കുന്നതിനായി.....

ഇന്നത്തെ രാത്രിയിൽ മുംബൈ നഗരത്തിനായി അവൻ എഴുതി വെച്ചിരിക്കുന്ന വിധി എന്താണ്......?

അശാന്തി പടർന്നു പിടിച്ച മനസുമായി മൻസൂർ അലി ഖാൻ അവന്റെ വരവിനായി കാത്തിരുന്നു.......

                         🔥🔥🔥🔥

Time : 12.00...

Girgaon Chowpatty Beach...

വെസ്റ്റ് ബന്ദ്രയിൽ നിന്നും 15 കിലോ മീറ്ററുകൾക്ക് അപ്പുറം സ്ഥിതി ചെയ്യുന്ന മുംബൈയിലെ പ്രശസ്തമായ കടൽ തീരങ്ങളിൽ ഒന്ന്.....

രാത്രി ഏറെ വൈകിയിട്ടും അവിടെ ആ കടൽ തീരത്തു ഒരു കൂട്ടം ചെറുപ്പക്കാർ കൂട്ടം കൂടിയിരുന്നു....
ഏകദേശം 20 വയസൊളം മാത്രം പ്രായം തോന്നിപ്പിക്കുന്ന കുറച്ചു കൂട്ടുകാർ.....

രാത്രിയുടെ നിശബ്ദതയിൽ കടലിൽ നിന്ന് അരിച്ചു വീശുന്ന തണുത്ത കാറ്റിനെയും വക വെക്കാതെ കൂട്ടുകാർക്കൊപ്പം കളിയിൽ ഏർപ്പെട്ടിരിക്കുന്നവർ.....

" മാഹിർ... പാസ്സ്..... "

കൂട്ടത്തിൽ ഒരാൾ വിളിച്ചു പറഞ്ഞതും ഫുഡ്‌ ബോളിനെ കാലിൽ തട്ടി എതിരാളികൾക്ക് കൈ മാറാതെ കുതിച്ചു കൊണ്ടിരുന്നവൻ അവനെ ലക്ഷ്യമാക്കി ബോൾ ആഞ്ഞു തൊഴിച്ചു.....

എതിർ ഗോളി പോസ്റ്റിനു ഏകദേശം അടുത്തായിരുന്നു അവന്റെ കൂട്ടുകാരൻ... എതിരാളികൾ മാഹിറിനെ വിട്ട് തനിക്ക് നേരെ കുതിക്കുന്നത് കണ്ടതും അവൻ ഗോളി പോസ്റ്റിനു നേരെ തിരിഞ്ഞു.....

" വസീം.... അവനെ ഗോളടിക്കാൻ സമ്മതിക്കരുത്..... "

എതിർ ടീമിൽ നിന്നും പിന്നാലെ വന്നവരിൽ ഒരാൾ വിളിച്ചു പറഞ്ഞു....
ഗോളി പോസ്റ്റിൽ നിന്നവന്റെ ചുണ്ടിൽ ചിരി വിടർന്നു.....

വെളുത്തു മെലിഞ്ഞു ചെറു പൂച്ച കണ്ണുകൾ ഉള്ളൊരു പയ്യൻ....

Vastav mahendra...!!

കൂട്ടുകാരുടെ മാത്രം വസീം...

ഇരു കൈകളും തമ്മിൽ കൂട്ടിയടിച്ചു കാലുകൾ അകത്തി നിർത്തി ഇരു സൈഡിലേക്കും ഒരുപോലെ ശരീരം ചലിപ്പിച്ചു കൊണ്ട് അവൻ തന്റെ എതിരാളിയെ നോക്കി......

എല്ലാ രീതിയിലും ആ ബോളിനെ തടുക്കാൻ അവൻ തയ്യാറായിരുന്നു... വസീമിന്റെ കണ്ണുകൾ മുന്നിൽ നിൽക്കുന്നവന്റെ കാലുകളുടെ ചലനത്തിൽ മാത്രം കുരുങ്ങി കിടന്നു.....

അതീവ ശ്രദ്ധയോടെ.....

ഗോളി പോസ്റ്റിന്റെ ഒഴിഞ്ഞ കോർണർ ലക്ഷ്യമാക്കി അവന്റെ കാലിനടിയിൽ നിന്നും കുതിച്ചു പൊങ്ങിയ ബോൾ....
വസീം അതിനെ ലക്ഷ്യമാക്കി കൊണ്ട് ആ ഭാഗത്തേക്ക്‌ നീങ്ങി.....

കൈകളും ബോളും തമ്മിൽ കൂട്ടി മുട്ടുമെന്നായ നിമിഷം... എല്ലാവരും ആകാംഷയോടെ അവനെ മാത്രം നോക്കി നിന്ന നിമിഷം.....

വസീമിന്റെ ഫോൺ ശബ്ദിച്ചു പോയി.....

ഒരു നിമിഷം... ഒരൊറ്റ നിമിഷത്തെ അശ്രദ്ധ... അവന്റെ കൈകളെ മറി കടന്നു കൊണ്ട് ബോൾ പോസ്റ്റിലേക്ക് കുതിച്ചു.....

" Goal.....!!"

വലിയൊരു ആരവം തന്നെ മുഴങ്ങി... ഒരു കൂട്ടം ആളുകൾ വിജയിക്കാൻ കാരണം ആയവനെ എടുത്തുയർത്തി ആർപ്പ് വിളിച്ചപ്പോൾ മറു കൂട്ടരിൽ വലിയൊരു നെടുവീർപ്പ് ഉയർന്നു.....

അവർ നിരാശയോടെ വസീമിനെ നോക്കി.....

" Oh... vasim...we lost the match...നിന്റെ അശ്രദ്ധ കൊണ്ടാണ്...."

കൂടെയുള്ളവരുടെ ആഹ്ലാദ പ്രകടനം കണ്ടതും ഒരുവൻ മടുപ്പോടെ മണൽ തരിപ്പിൽ ഇരുന്നു.....

സൗഹൃദ മത്സരം ആണ്... എങ്കിലും ജയിക്കുമായിരുന്നിടത്തു നിന്ന് വന്ന തോൽവി നിരാശ തന്നെ ആണ്....

അവനൊരു വല്ലയിമയോടെ വസീമിനെ നോക്കിയെങ്കിൽ... അവൻ കയ്യിലെ ഫോണിൽ നോക്കി ടെൻഷനോടെ നിൽക്കുകയായിരുന്നു.....

" I'm sorry brohh..... "

കണ്ണുകൾ ഉയർത്താതെ പറയുന്നവനെ mahir സംശയത്തോടെ നോക്കി.....

" ആരാണ്..... "

ഫോണിലേക്ക് വിരൽ ചൂണ്ടി കൊണ്ടവൻ ചോദിച്ചതും വസീം തന്റെ ഫോൺ അൽപ്പം പേടിയോടെ അവന് നേരെ തിരിച്ചു......

Bhaiya.... "

അപ്പോഴും ശബ്ധിച്ചു കൊണ്ടിരുന്ന ഫോണിൽ അതിന്റെ ഉടമയുടെ പേരും തെളിഞ്ഞു കണ്ടിരുന്നു....
അത് വായിക്കവേ മാഹിറിന്റെ കണ്ണുകൾ മിഴിഞ്ഞു......

" hey... silence.... കൗഷിക് ഭയ്യയുടെ കാൾ ആണ്..... "

കൂട്ടുകാർക്ക് നേരെ നോക്കി അവൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു....
ആഹ്ലാദങ്ങളും ആർപ്പ് വിളികളും കെട്ടടങ്ങി.....
ശബ്ദ മുഖരിതം ആയിരുന്ന അന്തരീക്ഷം നിമിഷ നേരങ്ങൾ കൊണ്ട് നിശബ്ദമായി.....

എല്ലാവരും ചൂണ്ട് വിരലുകൾ സ്വയം ചുണ്ടിൽ ചേർത്ത് കൊണ്ട് വസീമിന് ചുറ്റും കൂടി....

" pick up..... "

ശബ്ദമുണ്ടാക്കാതെ പതിഞ്ഞ സ്വരത്തിൽ mahir പറഞ്ഞതും വസീം ദീർഘമായി ഒന്ന് ശ്വസിച്ചു കൊണ്ട് കാൾ അറ്റൻഡ് ചെയ്തു സ്പീക്കറിൽ വിരൽ അമർത്തി.....

" Where are you vasi..... "

ഫോണിൽ നിന്നുതിർന്ന കൗഷിക് ന്റെ ശബ്ദം...
എന്ത് പറയണമെന്നൊരു ചോദ്യത്തോടെ വസീം തന്റെ കൂട്ടുകാരെ നോക്കി......

തങ്ങൾക്കൊപ്പം ആണെന്നും ബീച്ചിൽ ആണെന്നും പറയരുതെന്നൊരു ഭാവം ആയിരുന്നു അവരിൽ....
വിലങ്ങനെ തല ചലിപ്പിച്ചു കൊണ്ട് ദയനീയതയോടെ തന്നെ നോക്കുന്നവർ.....

" ഞാൻ.. വീട്ടിൽ ഉണ്ട് ഭയ്യാ.... ഉറക്കം ആയിരുന്നു.... എന്തെങ്കിലും... എന്തെങ്കിലും പറയാനുണ്ടോ.... ഈ ടൈമിൽ ഒരു കാൾ...... "

വസീം എങ്ങനെയോ പറഞ്ഞൊപ്പിച്ചു... ഉറക്കത്തിൽ നിന്ന് ഉണർന്നൊരു ശബ്ദത്തോടെ സംസാരിക്കാൻ അവൻ ശ്രമിച്ചിരുന്നു.....

കൗഷിക് യാത്രയിൽ ആണെന്ന് അവന് ഉറപ്പായിരുന്നു... അതിന് ശേഷം ആണ് അവൻ കൂട്ടുകാർക്കൊപ്പം ഇറങ്ങിയതും....

ഭയ്യ തന്റെ കള്ളത്തരം കണ്ട് പിടിക്കില്ലെന്ന് അവൻ കരുതി.... പക്ഷെ.....

" You are a good actor Vasi... but... എന്റെ മുന്നിൽ അത് വേണ്ട... ഞാൻ മാലികിനെ contact ചെയ്തിരുന്നു... നീ അവിടെ ഇല്ലെന്നും ഞാൻ അറിഞ്ഞു.... Where are you idiot.... ഈ രാത്രിയിൽ നീ ഏത് നരകത്തിൽ പോയിരിക്കുകയാണ്‌ ...... "

ദേഷ്യം നിറഞ്ഞ കൗഷിക് ന്റെ വാക്കുകൾ ചെവിയിൽ പതിഞ്ഞതും എല്ലാവരും ഒരുപോൽ തലയിൽ കൈ വെച്ചു പോയി....

" ഭയ്യാ... I'm sorry... അത്.....

" No more excuses....I don't want to hear a single word from you..."

വസീം തന്റെ ഭാഗം ന്യായീകരിക്കാൻ നോക്കിയെങ്കിലും കൗഷിക് അത് കേൾക്കാൻ തയ്യാറായിരുന്നില്ല......

അവൻ എന്ത് പറയണം എന്നറിയാതെ തന്റെ കൂട്ടുകാരെ നോക്കി... അവരിലും വാക്കുകൾ ഉണ്ടായിരുന്നില്ല.....

അപ്പോഴേക്കും കൗഷിക് ന്റെ നിർദേശം അവർക്ക് നേരെ ഉയർന്നു കഴിഞ്ഞിരുന്നു.....

" നീ എവിടെ ആണെങ്കിലും ആരുടെ ഒപ്പം ആണെങ്കിലും എത്രയും വേഗം തിരിച്ചു വീട്ടിൽ എത്തിയിരിക്കണം....
vasi.. i warning you... ഒരു മണിക്ക് ഉള്ളിൽ നീ മിനറിൽ എത്തിയില്ലായില്ലെങ്കിൽ......

താക്കീത് ആയിരുന്നു....
എന്തൊക്കെയോ മുന്നറിയിപ്പുകൾ ഒളിപ്പിച്ചൊരു താക്കീത്.....
ഉടൻ തന്നെ കാൾ കട്ട്‌ ആവുകയും ചെയ്തു.....

vasim തനിക്ക് ചുറ്റിനും നിന്നവരിൽ നോട്ടമെയ്തു.... ഒരു നിമിഷം എല്ലാവരും നിശബ്ദമായി നിന്നു......

" വേഗം pack ചെയ്... നമുക്ക് തിരിച്ചു പോകാം..... "

ഒരു നിമിഷം ഒന്ന് ആലോചിച്ചു നിന്നതും mahir തന്റെ കൂട്ടുകാരെ നോക്കി....
പിന്നെയെല്ലാം വേഗത്തിൽ ആയിരുന്നു....

വേഗത്തിൽ തന്നെ വസ്ത്രം മാറി റെഡി ആയവർ ബീച്ച് സൈഡിൽ നിർത്തിയിട്ടിരുന്ന തങ്ങളുടെ ബൈക്കുകളിലായി കുതിച്ചു.....

കുറച്ചു ദൂരം മുന്നിട്ടതും പലരും പല വഴികളിലായി പിരിഞ്ഞു... മിനർ നഗർ ലക്ഷ്യമാക്കി കുതിച്ചത് രണ്ട് ബൈക്കുകൾ ആണ്.....

മാഹിറും വസീമും അവർക്കൊപ്പം രണ്ട് കൂട്ടുകാരും....
അവർ നാല് പേരും മാത്രം ആണ് മിനറിൽ താമസം ആക്കിയവർ......

ചെറുതായി തുടങ്ങിയ മഴ കുറച്ചു സമയം എടുത്താണ് ബാക്കി സ്ഥലങ്ങളിലേക്ക് പടർന്നു തുടങ്ങിയത്.....

പോകുന്ന വഴിയിൽ മഴ ശക്തമായതും വസീമും മാഹിറും തങ്ങളുടെ ബൈക്കിന്റെ വേഗത അധികമാക്കി.....
കയ്യിലെ വാച്ചിൽ സമയം നോക്കിയവർ ആ മഴയെയും വക വെക്കാതെ മുന്നോട്ട് കുതിച്ചു പാഞ്ഞു......

കുറച്ചു ദൂരം മുന്നോട്ട് നീങ്ങിയതും.....

minar nagar...!!

തങ്ങളുടെ സാമ്രാജ്യതിലേക്ക് കടക്കുന്ന കവാടം അവരുടെ ശ്രദ്ധയിൽ പെട്ടു....
അതിൽ എഴുതിയിരുന്ന വാചകങ്ങൾ കണ്ണിൽ ഉടക്കിയതും വസീമിന്റെ ചുണ്ടുകൾ വിടർന്നു......

അവൻ തന്റെ വാച്ചിൽ സമയം നോക്കി....

12.45....
ഭയ്യ പറഞ്ഞതിലും നേരത്തെ അവൻ എത്തിയിരിക്കുന്നു.....

ആവേശത്തോടെ ബൈക്കുകൾ മുന്നോട്ട് കുതിച്ചു.....

എന്നാൽ വിധി അവർക്ക് വേണ്ടി കാത്തു വെച്ചത് മറ്റൊന്നാണ്.....

മിനർ നഗറിന്റെ കവാടവുമായി വളരെ കുറച്ചു മാത്രം നിമിഷങ്ങൾ ദൂരം ഉണ്ടായിരുന്ന സമയം.....
കവാടത്തെ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞവരുടെ മുന്നിലേക്കായി.....

ഇരുളിൽ പതുങ്ങിയിരുന്നു തന്റെ ഇര അടുത്തെത്തിയതും മുന്നിലേക്ക് ചാടി വീഴുന്ന  കരിമ്പുലിയെ പോലെ ഇരമ്പിച്ചെത്തിയ വാഹനം.....

ഒട്ടും പ്രതീക്ഷിക്കാതെ തങ്ങൾക്ക് മുന്നിൽ വന്നു ചേർന്ന തടസം...ഞെട്ടലിൽ നിയന്ത്രണം കിട്ടാതെ വന്നതും ബൈക്കുകൾ തെന്നി മാറി.....

കൈകൾ ഉറയ്ക്കാതെ മാഹിറും വസീമും റോഡിലേക്ക് തെറിച്ചു വീണു.... ഒപ്പം കൂട്ടുകാരും.....

വേദനയിൽ അലറി പോയെങ്കിലും ആർത്തലച്ചു പെയ്യുന്ന മഴയിൽ അവരുടെ ശബ്ദവും മാഞ്ഞു പോയി.....

വസീം വീണു പോയിടത്തു നിന്നും പതിയെ എഴുന്നേറ്റിരുന്നു... വീഴ്ചയിൽ അവന്റെ ശരീരത്തിൽ മുറിവുകൾ പറ്റിയിരുന്നു....
വേദനയ്ക്കൊപ്പം ഞെട്ടലും പകപ്പും അവനിൽ നിറഞ്ഞു....

തലയിൽ നിന്നും ഒഴുകിയിറങ്ങുന്ന രക്തത്തെ കയ്യാൽ തുടച്ചു നീക്കി  അവൻ മുന്നിലേക്ക് നോട്ടമെയ്തു.....

മുന്നിൽ നിർത്തിയിട്ടിരിക്കുന്ന കറുത്ത വാഹനം... അതിൽ നിന്നും അടിക്കുന്ന പ്രകാശത്തിൽ അവന്റെ കണ്ണുകൾ ചുളിഞ്ഞു പോയി......

" Who is that...? "

വേദനയിൽ നിരങ്ങുന്ന mahir ന്റെ ചോദ്യം കേട്ടതും അവനെയും ചേർത്ത് പിടിച്ചു കൊണ്ട് വസീം ആ വാഹനത്തിലേക്ക് നോക്കിയതും.....

അതിൽ നിന്നും അവരുടെ അപകടത്തിനു കാരണക്കാരൻ ആയവനും പുറത്തിറങ്ങിയിരുന്നു......

രാത്രിയുടെ ഇരുളിൽ ചുറ്റിനും മൂടപ്പെട്ടുവെങ്കിലും വഴി വിളക്കിന്റെ പ്രകാശത്തിൽ ആ മുഖം വസീമിന്റെ കണ്ണുകളിൽ വ്യക്തമായി പതിഞ്ഞു......

മിനർ നഗറിൽ അവന്റെ പ്രായത്തിലുള്ള ഏതൊരു കുട്ടിയുടെയും പേടി സ്വപ്നം....
കേട്ട് കേൾവികളിൽ മാത്രം അവൻ അറിഞ്ഞിട്ടുള്ള ക്രൂരനായ മനുഷ്യ മൃഗം.....

" സൂര്യ....!!
സൂര്യ നാരായണൻ......

വസീമിന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു.... തങ്ങൾക്ക് മുന്നിൽ നിൽക്കുന്നവനു ചെകുത്താന്റെ രൂപം ആയി തോന്നിയവന്......

ക്രൂരമായൊരു ചിരിയോടെ തങ്ങൾക്ക് അരികിലേക്ക് നടന്ന് അടുക്കുന്നവനെ കാണെ... ഒന്ന് ചലിക്കാൻ പോലും ആവാതെ വസീം തറഞ്ഞു ഇരുന്നു പോയി .....

അവന്റെ കണ്ണുകൾ സൂര്യയുടെ കൈകളിൽ മുറുകെ പിടിച്ചിരുന്ന ചെറു മഴുവിലേക്ക് നീണ്ടു.....

എല്ലാം അവസാനിച്ചിരിക്കുന്നു... കൺ മുന്നിൽ തന്റെ മരണം ആണ്....
താൻ കൊല്ലപ്പെടാൻ പോകുന്നു......

എന്തിന് വേണ്ടി.....?
ആർക്കു വേണ്ടി.....?

ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന്റെ ജീവൻ എടുക്കുന്നതിനേക്കാൾ ക്രൂരമായി മറ്റെന്താണുള്ളത്.....

ഒന്നും അറിയില്ല......!!

തന്റെ ജീവൻ അവസാനിക്കുന്നുവെന്ന തിരിച്ചറിവിൽ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി......

മുന്നിൽ വന്നു നിൽക്കുന്നവനെ അവനൊരു ദയനീയതോടെ നോക്കി....

ആ സമയം അവന്റെ കണ്ണുകൾ സ്വന്തം ജീവന് വേണ്ടി സൂര്യയോട് യാചിച്ചുവോ...?
ചെയ്തുവെങ്കിലും അതിൽ എന്ത് പ്രയോജനം......?

ആ രാത്രിയിൽ അവിടെ പലതും നടന്നു.....
ആർത്തലച്ചു പെയ്യുന്ന മഴയുടെ ഇരമ്പലുകൾക്കിടയിൽ അവരുടെ ശബ്ദവും ഉയർന്നു.....

പ്രാണ വേദനയാൽ ഉയർന്ന നിലവിളി...നിഷ്കളങ്കരായ നാലു ജീവനുകൾ ആ തെരുവിൽ പിടഞ്ഞു വീണു....
കുത്തിയൊലിച്ചു ഒഴുകുന്ന വെള്ളത്തിനൊപ്പം ചോരയും കലർന്നു ഒഴുകി.......

അവസാനമായി കണ്ണുകൾ അടയ്ക്കുന്നതിനു മുന്നേ വസീമിന്റെ ചുണ്ടുകൾ ഒന്ന് മാത്രം മന്ത്രിച്ചു......

" Bhayyaa......!!

                          🔥🔥🔥🔥...

പിറ്റേ ദിവസം പുലർച്ചെ മുംബൈ നഗരം ഉറക്കം ഉണർന്നത് അതി ക്രൂരമായ നാലു കൊലപാതകങ്ങളുടെ ഞെട്ടിപ്പിക്കുന്ന കഥകളുമായിട്ടാണ്......

മിനർ നഗറിന് മുൻപിലുള്ള റോഡിൽ നാലു ശരീരങ്ങൾ തുണിയാൽ മൂടപെട്ട് കിടത്തിയിരിക്കുന്നു....

അതിനരികിൽ ചുറ്റും കൂടിയിരിക്കുന്ന നിവാസികൾ... അവരെ അതിനടുത്തേക്ക് വരാൻ അനുവദിക്കാതെ ക്രോസ്സ് വരച്ചു കാവൽ നിൽക്കുന്ന പോലീസ്‌കാർ....

ചുറ്റിനും മാധ്യമ പ്രവർത്തകരും നാട്ടുകാരും വളഞ്ഞിരുന്നു.... എല്ലാവരും സംസാരിക്കുന്നതും ചർച്ച ചെയ്യുന്നതും ഒരേ വിഷയം.....

Murder....!!

ന്യൂസ്‌ കേട്ടറിഞ്ഞു സംഭവ സ്ഥലത്തു എത്തിയതാണ് West bandra police station CI Sanjay misra.....

തന്റെ ഔദ്യോഗിക വാഹനത്തിൽ നിന്നും ഇറങ്ങിയതും തനിക്ക് അരികിൽ വന്നു നിന്ന പോലീസ് കാർക്കൊപ്പം ആൾക്കൂട്ടതെ വകഞ്ഞു മാറ്റി അയാൾ മുന്നോട്ട് നടന്നു.....

നാട്ടുകാരിൽ ചിലർ പോലീസിന് നേരെ ആക്രോഷിക്കുന്നുണ്ടായിരുന്നു... ചുറ്റിനും കൂടിയിരിക്കുന്ന മാധ്യമങ്ങൾ അയാളോട് പല ചോദ്യങ്ങളും ചോദിച്ചിരുന്നു......

സഞ്ജയ്‌ ഒന്നും മറുപടി നൽകിയില്ല... ചോദ്യങ്ങൾ ഒന്നും അദ്ദേഹം കേട്ടതേയില്ല... അയാളുടെ ഉള്ളിൽ അതിനേക്കാൾ ഏറെ ഭീതി ആയിരുന്നു....

എന്തിന് എന്ന് തീർച്ചപെടുത്താൻ ആവാത്ത ഭയം.....

" Sir... ഇതാണ് ബോഡികൾ.... "

ഒപ്പം നടന്ന് വന്ന സഹ പ്രവർത്തകന്റെ വാക്കുകൾ കേട്ടതും അയാൾ ചിന്തയിൽ നിന്നും ഉണർന്ന് കൊണ്ട് അയാൾ കൈകൾ ചൂണ്ടിയ സ്ഥലത്തേക്ക് നോട്ടമെയ്തു.....

മൃതദ്ദേഹങ്ങൾക്ക് അരികിൽ നിന്ന പോലീസ്‌കാരൻ അവയെ മറച്ചിരുന്ന തുണികൾ മെല്ലെ ഉയർത്തി.....

" No....!!"

സഞ്ജയ്‌ ഭയത്തോടെ ആർത്തു വിളിച്ചു പോയിരുന്നു... ഒരു നോട്ടം മാത്രം....
കൂടുതൽ കാണാൻ ശക്തിയില്ലാതെ അയാൾ കണ്ണുകൾ പൊത്തി മുഖം തിരിച്ചു കളഞ്ഞു.....

" ബോഡിയിൽ അൻപതിൽ അധികം മുറിവുകൾ ഉണ്ട്... ബോഡിയിൽ നിന്നും തലകൾ മാത്രം വേർപെടുത്തിയ നിലയിൽ ആണ്... മൂർച്ചയുള്ള axe പോലെയുള്ള എന്തോ വസ്തു കൊണ്ടാണ് murder നടത്തിയിരിക്കുന്നത്.....
and... Sir.... കൊല്ലപ്പെട്ടിരിക്കുന്നവർ എല്ലാം........

" ഹൈദർ മിസ്രയുടെ ആളുകൾ ആണ് അല്ലെ..... "

തനിക്ക് വിശദീകരണം നടത്തി കൊണ്ടിരുന്നയാളുടെ വാക്കുകളെ സഞ്ജയ്‌ പൂർത്തിയാക്കി.....

" Yes.., Sir...ഈ കേസ് മാത്രം അല്ല.... ഷിപ്പിയാർഡിൽ നിന്നും നാലു Burnt bodies കൂടി അവിടുത്തെ പോലീസ് കണ്ടെത്തിയിട്ടുണ്ട്.... അവരെല്ലാം തന്നെ മൻസൂർ ഖാന്റെ ആളുകൾ ആണ്....
Sir... I think...it's a gang war..... "

" Oh god..... "

കൂടെയുള്ള പോലീസിന്റെ വാക്കുകൾ കേട്ടതും സഞ്ജയ്‌ ഭയത്തോടെ നെഞ്ചിൽ കൈകൾ ചേർത്തു.....

കേട്ടതെല്ലാം സത്യം ആണെങ്കിൽ ഇതൊരു തുടക്കം മാത്രം ആണ്....

അയാളുടെ കണ്ണുകൾ ബോഡികളിൽ നിന്നും അതിന് അരികിൽ നിൽക്കുന്നവരിലേക്ക് നീങ്ങി.....

വംഷിയും കൂട്ടാളികളും.....!!
കൈകൾ കെട്ടി മൗനമായി നിൽക്കുന്നവർ.... അവരുടെ മുഖം ശാന്തം ആണ്.... പക്ഷെ.... ആ ശാന്തതയ്ക്ക് പിന്നിൽ എരിയുന്ന ഒരു അഗ്നി പർവ്വതം ഉണ്ട്.....

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന അപകടം ഏറിയ തീകുണ്ഡം....
അത് ഈ നഗരത്തിനു തന്നെ ആപത്താകും...

സഞ്ജയ്‌ അവർക്കരികിലേക്ക് നടന്നു...വംഷിക്ക് മുന്നിലായി വന്നു നിന്നു....

" ഇങ്ങനെയൊരു സംഭവം നടന്നതിൽ എനിക്ക് വിഷമം ഉണ്ട് വംഷി... ഇത് ചെയ്തവർ ആരായാലും ഉടൻ തന്നെ ഞങ്ങൾ....

" ഞങ്ങൾക്ക് പരാതിയില്ല സഞ്ജയ്‌..... "

പതിഞ്ഞ ശബ്ദത്തോടെ പറഞ്ഞു തുടങ്ങിയതും ഉറച്ച വാക്കുകളോടെ മറുപടി വന്നു....
സഞ്ജയ്‌ അവരെ ഭയത്തോടെ നോക്കി....

" വംഷി... ഇത്.....

അയാൾ വീണ്ടും സംസാരിക്കാനായി ശ്രമിച്ചു നോക്കി... എന്നാൽ മറുപടിയായി കിട്ടിയ നോട്ടത്തിൽ അയാളുടെ ശിരസുകൾ കുനിഞ്ഞു.....

തനിക്ക് അരികിൽ നിന്ന കൗഷിക് നെ വംഷി തന്നോട് ചേർത്ത് പിടിച്ചു കൊണ്ട് സഞ്ജയ്‌നെ നോക്കി.....

" നഷ്ടമായത് ഞങ്ങളുടെ സഹോദരങ്ങൾ ആണ്....
ആര് ചെയ്തു... എന്തിന് ചെയ്തു...?
കാരണം എന്തും ആയിക്കോട്ടെ... അവനുള്ള ശിക്ഷ വിധിക്കുന്നത് ഞങ്ങൾ ആണ്... നിങ്ങൾ കേസ് എടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്യരുത്.....
ചെയ്താൽ......!!

വംഷിയുടെ ചൂണ്ട് വിരൽ ശാസനയോടെ മുന്നിൽ നിൽക്കുന്നവന് നേരെ തിരിഞ്ഞു.....
സഞ്ജയ്‌ ഭയത്തോടെ പിന്നിലേക്ക് നീങ്ങി....

വംഷിയുടെയും കൗഷിക് ന്റെയും കണ്ണുകളിൽ തെളിഞ്ഞ പക.... നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികളെ ഒപ്പിയെടുത്തു കൊണ്ട് അയാൾ വേഗം തിരിഞ്ഞു നടന്നു.....

" എത്രയും വേഗം commissioner ഓഫീസിൽ എത്തണം..... "

കൂടെയുള്ള പോലീസ്‌കാരനോട് അയാൾ പരിഭ്രാന്തിയോടെ പുലമ്പി........

                      🔥🔥🔥🔥🔥

Commissioner of police mumbai...

A shocking news from Mumbai's West bandra....

an incident reminiscent of the gangland killings of the 1980s, rival factions of a group clashed in minar nagar bustling bandra locality on yesterday ,..Many people from both sides were killed....
Is this a death warrent for the city of Mumbai?....

ടീവിയിലൂടെ നഗരത്തിൽ നടന്ന അക്രമണങ്ങൾ ഒക്കെയും വിവരിക്കുന്നതിനെ ഒരു നടുക്കത്തോടെയാണ് commissioner vinayak thivaria നോക്കി കൊണ്ടത്.....

അദ്ദേഹം ആ നഗരത്തിൽ ചാർജ് എടുത്തിട്ട് ദിവസങ്ങൾ പിന്നിടുന്നതേയുള്ളൂ... പുറം നാട്ടുകാരനായ അദ്ദേഹത്തിന് ആ നാടും അവിടെ നടക്കുന്ന കാര്യങ്ങളും വളരെ വിജിത്രമായി തന്നെ തോന്നി.....

" ഒരൊറ്റ രാത്രി... ഇത്രയും ക്രൂരമായ കൊലപാതകങ്ങൾ....What's happening here?... "

ടീവി ഓഫ്‌ ചെയ്തു കൊണ്ട് അയാൾ അസ്വസ്തയോടെ തനിക്ക് മുന്നിൽ നിൽക്കുന്നവനെ നോക്കി.....

" Sir... ഇത് മുംബൈയുടെ ചരിത്രം ആണ്... പെട്ടെന്നൊരു ദിവസം അല്ല... നാളുകളായി നില നിന്ന് പോകുന്ന പ്രതികാരം ആണ്... ഇവിടെ പോലീസിനും നിയമത്തിനും യാതൊരു അധികാരങ്ങളും ഇല്ല.....
പക്ഷെ Sir.... ഇന്നലെ നടന്നത്... അതിനിയും ആവർത്തിക്കരുത്... നമ്മൾ എന്തെങ്കിലും ചെയ്തേ മതിയാകൂ.... ഇല്ലെങ്കിൽ അവർ ഈ സിറ്റി തന്നെ നശിപ്പിച്ചു കളയും..... "

സഞ്ജയുടെ കണ്ണുകളിൽ ഭയം തെളിഞ്ഞു... അയാളുടെ ശബ്ദം വിറച്ചു പോയിരുന്നു....
vinayak അയാളെ ഒരു നിമിഷം നോക്കി നിന്നു.....

സഞ്ജയ്‌ പറയുന്നത് എന്താണെന്ന് മനസിലാകുന്നില്ല.... ആരെ കുറിച്ചാണെന്നും അറിയില്ല.....
എങ്കിലും അയാളുടെ കണ്ണുകളിൽ തെളിഞ്ഞ ഭയം വിനായകിനെയും ഭയപ്പെടുത്തി......

"I need their complete details now... arrange meeting soon..."

police commissioner vinayak thivaria യുടെ ഓർഡർ.....
ഉടൻ തന്നെ വേണ്ടപ്പെട്ട ഓഫീസർസ് എല്ലാം കമ്മിഷണർ ഓഫീസിൽ വിളിച്ചു ചേർക്കപ്പെട്ടു... മീറ്റിംഗ് റൂമിൽ എല്ലാവരും നിരന്നതും അവർക്ക് മുന്നിൽ സഞ്ജയ്‌ നിന്നു......

അവിടെ ഇരിക്കുന്നവരിൽ എല്ലാവരും ഇതുവരെയുള്ള ചരിത്രങ്ങൾ അറിഞ്ഞിരിക്കുന്നവർ തന്നെ... കാര്യങ്ങൾ പിടികിട്ടാത്തത് വിനയാകിനു മാത്രം ആണ്....

മുന്നിൽ തെളിഞ്ഞ പ്രൊജക്റ്ററിൽ ചിത്രങ്ങൾ തെളിഞ്ഞതും സഞ്ജയ്‌ അയാളെ നോക്കി.....

" Sir... മുംബൈയേ അറിയുന്ന ഏതൊരാൾക്കും ഏറെ പരിജയം ആയ സ്ഥലം ആണ് ബാന്ദ്ര....
ഒരുപാട് കുഞ്ഞു സിറ്റികൾ ചേർന്ന സ്ഥലം... east and west ആയി തിരിഞ്ഞു കിടക്കുന്ന ബന്ദ്രയെ കുറിച്ച് നിങ്ങൾക്കും അറിയുമായിരിക്കും... പക്ഷെ ഇവിടെ ബാന്ദ്ര എന്ന സ്ഥലം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്....
east എന്നോ west എന്നോ അല്ല.....
പകരം Amarpuri... & minar nagar എന്ന പേരുകളിൽ ആണെന്ന് മാത്രം.......
മുംബൈ എന്ന മഹാ നഗരത്തിനുള്ളിൽ ഉള്ള മറ്റൊരു ലോകം.....
പുറമെ നിന്ന് നോക്കിയാൽ ആർക്കും അറിയില്ല... എന്നാൽ ബന്ദ്രയെ അറിഞ്ഞവർക്കെല്ലാം അവിടുത്തെ ചരിത്രം മനപാഠം ആണ്...... "

മീറ്റിംഗ് ഹാളിൽ സഞ്ജയ്‌ യുടെ വാക്കുകൾ മുഴങ്ങി കേട്ട് കൊണ്ടിരുന്നു... vinayak അയാൾ പറയുന്ന ഓരോ വാക്കുകളും കഥ കേൾക്കുന്നൊരു കൗതുകത്തോടെ ശ്രദ്ധിച്ചിരുന്നു....

" 1980 കളിൽ മുംബൈ തീർത്തും കഥകളിൽ കേൾക്കുന്നത് പോലെ under world mafia യേ കൊണ്ട് നിറഞ്ഞിരുന്നു... ദാവൂദ് ഇബ്രാഹീമും ചോട്ടാ ഷകീലും ഒക്കെ പിടിച്ചടക്കിയിരുന്ന മുംബൈയിൽ അവരുടെ വീഴ്ചയ്ക്ക് ശേഷം ഉയർത്തെഴുന്നേറ്റ രണ്ട് കരുത്തരായ എതിരാളികൾ....

ഖൈദർ മിസ്രയും... മൻസൂർ അലി ഖാനും...

മുംബൈ പിന്നെ അവരുടെ കാൽ ചുവട്ടിൽ ആയിരുന്നു... പ്രത്യേകിച്ചും ബാന്ദ്ര....
പരസ്പരം പോരാളികൾ ആയിരുന്നവർ ബന്ദ്രയിൽ അവരുടേതായ രണ്ട് സാമ്രാജ്യങ്ങളും കെട്ടിപ്പൊക്കി.....

അമർപുരിയും... മിനർ നഗറും....!!

അതുവരെ മുംബൈ സാക്ഷിയായിരുന്ന അധോലോക രാജാക്കന്മാരെ പോലെ ആയിരുന്നില്ല ഇരുവരും...
അവരുടെ യുദ്ധങ്ങൾ ഒക്കെയും രഹസ്യം ആയിരുന്നു.... ഒപ്പം നിൽക്കുന്നവരെ സഹായിച്ചിരുന്നു.... മുംബൈയുടെ അധികാര മോഹം ഒഴികെ മറ്റൊന്നിനും അവർ ശത്രുക്കൾ ആയിരുന്നില്ല..

ഡ്രഗ്സ് തുടങ്ങിയ ഡീലിങ്സുകൾ നടത്തിയിരുന്നുവെങ്കിലും അവർ ഒരു തലവേദന ആയിരുന്നില്ല... അത്കൊണ്ട് തന്നെ പോലീസ് അവരുടെ കാര്യങ്ങളിൽ അധികം ഇടപെട്ടിരുന്നുമില്ല...

മുംബൈ പഴയ പേടിപ്പെടുത്തുന്ന ഓർമ്മകൾ എല്ലാം ഉപേക്ഷിച്ചു സമാധാനമായി തുടങ്ങിയിരുന്നു... ഈ അടുത്ത കാലം വരെയും അങ്ങനെ തന്നെ ആയിരുന്നു.....

മന്സൂറിനും ഹൈദരിനും ഇടയിൽ മറ്റു രണ്ട് പേരുകൾ ഉയർന്നു കേൾക്കുന്നത് വരെ.....

" അവർ ആരാണ്....? "

സഞ്ജയ്‌ പറഞ്ഞു നിർത്തി ഒന്ന് ശ്വാസം എടുത്തതും vinayak കൗതുകത്തോടെ അയാളെ നോക്കി.....

സഞ്ജയ്‌ ദീർഘമായി ഒന്ന് ശ്വസിച്ചു കൊണ്ട് പറഞ്ഞു തുടങ്ങി......

" രണ്ട് തണൽ മരങ്ങൾക്ക് ചുവട്ടിൽ വളർന്നു വന്ന വിഷ ചെടികൾ...
അത്രണ്ട് മരങ്ങളെയും മുഴുവനായി മൂടി കഴിഞ്ഞിരുന്നു.....
അതിൽ ഒന്നാമൻ...
ഹൈദർ മിസ്രയുടെ ദത്തു പുത്രൻ....
വംഷി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന വംഷിക് മഹാ ദേവൻ....

രണ്ടാമൻ മൻസൂർ അലിഖാന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ....
സൂര്യ നാരായണൻ......!!

സഞ്ജയ്‌ പറഞ്ഞു നിർത്തിയതും സ്‌ക്രീനിൽ രണ്ട് മുഖങ്ങളും തെളിഞ്ഞു വന്നു....
vinayak ഇരുവരെയും ശ്രദ്ധയോടെ വീക്ഷിച്ചു......

ഏകദേശം 28 വയസിനടുത്തു പ്രായം തോന്നുന്ന രണ്ട് കരുത്തരായ ചെറുപ്പക്കാർ.....
ഇരു മുഖങ്ങളിലും ഗൗരവം.... അതിൽ ഒരുവന് പുറം നാട്ടുകാരുടെ ചായ ആണ്... അവന്റെ കണ്ണുകൾ പോലും അത് അടയാളപ്പെടുത്തുന്നുണ്ട്......

vinayak ആ ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കി.....
അത് കണ്ടിട്ടാവണം സഞ്ജയ്‌ ആ ചിത്രം കുറച്ചു കൂടെ വലുതാക്കി.....

" ഇതാണ് വംഷിക്.... അന്യ നാട്ടിൽ നിന്നും വന്നു പോയ നാടോടി സ്ത്രീകളുടെ കൂട്ടത്തിൽ നിന്നും വെറും നാലാമത്തെ വയസിൽ ഒറ്റപ്പെട്ടു പോയവൻ... പിന്നെ മുംബൈ തെരുവിൽ ആയിരുന്നു അവന്റെ ജീവിതം... അവിടെ നിന്ന് തന്നെ ഒരു പെൺകുട്ടിയെയും അവന് കിട്ടി.....
സ്വന്തം സഹോദരിയെ പോലെ അവൻ അവളെ കൂടെ കൂട്ടി.....

അവളാണ് ലൈല...!!

സഹോദരിയെ അവന് ജീവൻ ആയിരുന്നു... എന്നാൽ മുംബൈയിലെ തെരുവിൽ അനാഥൻ ആയൊരു പയ്യൻ ഒരു പെൺകുട്ടിയെയും കൂട്ടി സുരക്ഷിതമായി എങ്ങനെ ജീവിക്കും...?
അതിനായി അവൻ ഒരുപാട് വഴികൾ തേടി... പല ജോലികളും ചെയ്തു.... തന്റെ സഹോദരിയുടെ ജീവിതവും വിദ്യാഭ്യാസവും മാത്രം ആയിരുന്നു അവന്റെ ലക്ഷ്യം... അതിന് വേണ്ടി എന്തും ചെയ്യുമെന്നൊരു തീരുമാനം ആയിരുന്നു അവന്റേത്....

ഒടുവിൽ അത് എത്തി നിന്നത് ഹൈദറിന്റെ മുന്നിലും... അവന്റെ കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞതും ഹൈദർ അവനെ കൂടെ കൂട്ടി... മക്കൾ ഇല്ലാതിരുന്നായാൾ അവനെ വളർത്തു പുത്രൻ ആയി കൂടെ കൂട്ടി....

വംഷി എന്ന പേര് പോലും ഹൈദറിന്റെ സമ്മാനം ആണ്....
ലൈലയുടെ പഠന ചിലവുകൾ എല്ലാം ഹൈദർ ഏറ്റടുത്തു...വംഷിയെയും അയാൾ പഠിപ്പിച്ചു... എന്നാൽ അവന് താല്പര്യം ഹൈദ്ദറിന് ഒപ്പം നിൽക്കുന്നതിൽ ആയിരുന്നു...

പതിയെ ചെറു ജോലികൾ ചെയ്തു തുടങ്ങിയ വംഷി പതിയെ ഹൈദറിന്റെ സംഘത്തിലും ഒടുവിൽ അദ്ദേഹത്തിന്റെ സ്ഥാനത്തിന് ഒപ്പവും എത്തി....
അതിന് അനുസരിച്ചു അവന്റെ രീതികളും മാറി തുടങ്ങിയിരുന്നു.....

സഹോദരിക്ക് വേണ്ടി തുടങ്ങിയതിൽ നിന്നും പണവും അധികാരവും തലയ്ക്കു പിടിച്ചു തുടങ്ങിയ ഭ്രാന്ത്‌...
ഇന്ന് ഹൈദറിന്റെ എല്ലാ ഇടപാടുകൾക്കും നേതൃത്വം നൽകുന്നത് വംഷി ആണ്.... അയാൾക്ക് ഒപ്പം എന്നല്ല... ഒരുപടി അയാൾക്ക് മുന്നിൽ തന്നെ ആണ് അവന്റെ സ്ഥാനം.....

മിനർ നഗറിൽ അവസാന വാക്കുകൾ അത് വംഷിയുടേത് ആണ്......🔥 "

വംഷിയേ കുറിച്ച് തനിക്ക് അറിയാവുന്നതെല്ലാം സഞ്ജയ്‌ തന്റെ മേലുദ്യോഗസ്ഥനോടായി വിവരിച്ചു.....

അത് വിനായകിനു തന്റെ ചെറുപ്പ കാലങ്ങളിൽ കേൾക്കുന്ന കൊള്ളക്കാരുടെ കഥകൾക്ക് സമാനമായി തോന്നി.....

ഒരു മാജിക് വേൾഡിൽ അകപ്പെട്ടത് പോൽ അയാൾ അതിൽ കുടുങ്ങി കിടന്നതും സഞ്ജയ്‌ അടുത്തയാളുടെ ജീവ ചരിത്രം അയാൾക്ക് മുന്നിൽ തുറന്നിരുന്നു.......

" ഇതാണ് സൂര്യ നാരായണൻ..... "

സഞ്ജയ്‌യുടെ വാക്കുകൾക്കൊപ്പം സ്‌ക്രീനിൽ തെളിഞ്ഞ ചെറുപ്പക്കാരന്റെ ചിത്രത്തിൽ vinayak കണ്ണുകൾ പതിപ്പിച്ചു....

മുൻപ് കണ്ടവനെക്കാൾ അൽപ്പം കൂടി വെളുത്ത നിറം... ചെറുതായി ചുരുണ്ട മുടിയിഴകൾ... മുഖത്തെ ഗൗരവം മാത്രം എതിരാളിയോട് സാമ്യം ആണ്.....

" സൂര്യ തമിഴ്‌നാട്ടുകാരൻ ആണ്.... മധുരയിലെ ശങ്കർ നാരായണിന്റെയും ലക്ഷ്മി ദേവിയുടെയും ഏക മകൻ... ശങ്കർ തമിഴ് നാട്ടിലെ അറിയപ്പെടുന്നൊരു അധ്യാപകൻ ആയിരുന്നു.....
വർഷങ്ങൾക്ക് മുൻപ് തമിഴ് നാട്ടിൽ ജാതിയുടെ പേരിൽ അരങ്ങേറിയ ക്രൂരമായ കലാപം നടന്ന സമയം....
ജീവനിൽ ഭയന്ന് ശങ്കർ മകനെയും ഭാര്യയെയും കൂട്ടി മുംബൈലേക്ക് വണ്ടി കയറി.....

എല്ലാ പ്രശ്നങ്ങളിൽ നിന്നും അകന്ന് തന്റെ കുടുംബത്തോടൊപ്പം സമാധാനം ആയൊരു ജീവിതം ആയിരുന്നു അയാളുടെ സ്വപ്നം... ഇവിടെ കുട്ടികൾക്ക് ട്യൂഷൻ എടുത്തും അല്ലാത്ത സമയങ്ങളിൽ മറ്റു ജോലികൾ ചെയ്തും അയാൾ കുടുംബം പോറ്റി....

ആർക്കും തന്നാൽ ഒരു ഉപദ്രവവും ഉണ്ടാകരുതെന്ന ചിന്തയിൽ മാത്രം ജീവിച്ചിരുന്ന മനുഷ്യൻ... അയാളുടെ ഭാര്യയും ഒരു സാധു ആയിരുന്നു.... എന്നാൽ സൂര്യ മാത്രം ശങ്കർ ഉദ്ദേശിച്ചൊരു രീതിയിൽ ആയിരുന്നില്ല....

ചെറുപ്പം മുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് അവനൊരു പതിവ് ആയിരുന്നു... കൂടെയുള്ള കുട്ടികളെ ദ്രോഹിക്കുന്നതും വഴക്കിടുന്നതുമൊക്കെ അവനൊരു ശീലം ആക്കി... പഠിക്കുന്നതിലും പിന്നോക്കം തന്നെ... ശങ്കർ കുറെ നോക്കിയെങ്കിലും അവനിൽ മാറ്റം ഒന്നും ഉണ്ടായിരുന്നില്ല....

ഒരിക്കൽ ദസറ ഉത്സവത്തിന്റെ സമയം മൻസൂർ അലിഖാനു നേരെ ഒരു വധ ശ്രമം ഉണ്ടായി... അന്ന് അയാളെ അതിൽ നിന്നും രക്ഷിച്ചത് സൂര്യ ആണ്....
വെറും പതിനാലു വയസ് ആയിരുന്നു അവന്റെ പ്രായം.....

മന്സൂറിനെ കൊല്ലാൻ ശ്രമിച്ചയാളെ കയ്യിൽ കിട്ടിയ കല്ലിനാൽ പ്രഹരിച്ചു കൊന്നവൻ... അന്ന് അത് വലിയ പ്രശ്നം ആയി.. എന്നാൽ തന്റെ ജീവൻ രക്ഷിച്ചതിനുള്ള പരിഹാരം ആയി മൻസൂർ സൂര്യയെ അതിൽ നിന്നെല്ലാം രക്ഷിച്ചെടുത്തു... അയാൾക്കൊപ്പം കൂട്ടി...

വിവരം അറിഞ്ഞ ശങ്കർ മൻസൂർ ഖാനുമായി പ്രശ്നം ഉണ്ടാകുകയും സൂര്യയെ വിളിച്ചു കൊണ്ട് പോവുകയും ചെയ്തു... അയാളെ കാണുന്നതിൽ നിന്നും സൂര്യയെ ശങ്കർ വിലക്കിയിരുന്നു.....

എന്നാൽ അച്ഛൻ അറിയാതെ സൂര്യ രഹസ്യം ആയി അയാളുമായുള്ള ബന്ധം നില നിർത്തി പോന്നു... വളർന്നു വരുന്നതിനു അനുസരിച്ചു അത് കൂടുതൽ ശക്തമായി കൊണ്ടിരുന്നു....

പതിയെ അയാളുടെ കച്ചവടങ്ങളിലും മറ്റു ഇടപാടുകളിൽ എല്ലാം സൂര്യ ഇടപെട്ടു തുടങ്ങി.... ശങ്കർ കാര്യങ്ങൾ അറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു.... തിരുത്താവുന്നതിനും അപ്പുറം മൻസൂർ ഖാനുമായി സൂര്യ അടുത്തു കഴിഞ്ഞു....മൻസൂറിനു ഒരു മകൻ കൂടിയുണ്ട്.....

അമീർ അലി ഖാൻ....!!
സൂര്യയ്‌ക്കൊപ്പം എന്തിനും ഏതിനും അവനും ഉണ്ടാകും..... "

സഞ്ജയ്‌ പറഞ്ഞു നിർത്തി കൊണ്ട് സ്ക്രീനിലേക്ക് വിരൽ ചൂണ്ടി... അതിൽ അമീറിന്റെയും സൂര്യയുടെയും നിരവധി ചിത്രങ്ങൾ നിറഞ്ഞിരുന്നു.......

" എപ്പോൾ മുതൽ ആണ് പ്രശ്നങ്ങൾ തുടങ്ങിയത്...... "

വിനായക് ഓരോ ചിത്രങ്ങളിലൂടെയും കണ്ണോടിക്കവേ സഞ്ജയ്‌യോട് ചോദ്യം ഉന്നയിച്ചു.....

" ഹൈദ്റിനും മന്സൂറിനും മുകളിൽ ബന്ദ്രയിൽ എന്ന് മുതൽ ഇവരുടെ പേരുകൾ ഉയർന്നു തുടങ്ങിയോ അന്ന് മുതൽ പ്രശ്നങ്ങളും തുടങ്ങി.....

ഇരുവർക്കും ശേഷം ബാന്ദ്ര ആര് ഭരിക്കും....?
അതായിരുന്നു ചോദ്യം....
മൻസൂറും ഹൈദരും ഇരുവരെയും പരസ്യമായി തന്റെ പിൻഗാമികൾ ആയി പ്രഖ്യാപിച്ചു... ഇരുവർക്കും തങ്ങളുടെ സാമ്രാജ്യങ്ങൾ ഏൽപ്പിച്ചു കൊടുത്തു....
പിന്നീട് ഒരു മത്സരം ആയിരുന്നു... അധികാരം പിടിച്ചു അടക്കാനും തങ്ങളുടെ കഴിവുകൾ തെളിയിക്കാനും ഉള്ള മത്സരം.....

അത് വരെയും രഹസ്യമായി നടന്നിരുന്ന പോരാട്ടം പരസ്യമായി തുടങ്ങി....
ഹൈദർ വംഷിയേ തന്റെ ചരക്കുകൾ സുരക്ഷിതമായി കടത്താൻ ആദ്യമായി ഏൽപ്പിച്ച ദിവസം....

തന്റെ കഴിവ് തെളിയിക്കാൻ അവനായി വീണു കിട്ടിയ ആദ്യ അവസരം ആയിരുന്നു അത്... അതുവഴി കിട്ടുന്ന തുക ലൈലയുടെ പഠന ചിലവുകൾക്കായി ഹൈദർ ഓഫർ ചെയ്തിരുന്നു.....

എന്നാൽ ഈ വിവരം അറിഞ്ഞ സൂര്യ ചതിയിലൂടെ ആ ചരക്കുകൾ പിടിച്ചെടുത്തു... വംഷിയേ ആളുകളെ വിട്ടയച്ചു ആക്രമിച്ചു മരണത്തോട് അടുപ്പിച്ചു.... കോടികളുടെ നഷ്ടം ഉണ്ടായി...ലൈലയുടെ പഠനത്തെ പോലും ബാധിച്ചു...

അപകടത്തിൽ നിന്നും പൂർണമായി സുഖപ്പെടാൻ വംഷിക്ക് ഒരുപാട് നാളുകൾ വേണ്ടി വന്നു... പൂർണ ആരോഗ്യവാൻ ആകുന്നത് വരെയും അവൻ പകയോടെ കാത്തിരുന്നു....

ഒടുവിൽ പൂർണ ആരോഗ്യം തിരിച്ചു പിടിച്ചതും അവൻ പകരം വീട്ടി.... എന്നാൽ അത് കുറച്ചു ക്രൂരമായിരുന്നു.....

നിരപരാധികൾ ആയ സൂര്യയുടെ അച്ഛനെയും അമ്മയെയും വംഷി ജീവനോടെ ചുട്ടെരിച്ചു കൊന്നു.....

അന്ന് മുതൽ ഇരു ഗാങ്ങ്കൾ തമ്മിലുള്ള പക ഇരു വ്യക്തികളിലേക്കായി ഒതുങ്ങി....
തെളിവുകൾ ഒന്നും ബാക്കി വെയ്ക്കാതെ വംഷി നിയമത്തിന്റെ മുന്നിൽ നിന്നും രക്ഷപെട്ടു.....

എന്നാൽ സൂര്യ അവനെ വെറുതെ വിടാൻ തയ്യാറായിരുന്നില്ല... തന്റെ അച്ഛനെയും അമ്മയെയും കൊന്നവനോടുള്ള പ്രതികാരം മനസിൽ കൊണ്ട് നടന്നവൻ അത് വീട്ടാനുള്ള വഴി കണ്ടെത്തിയത് വംഷിയുടെ സഹോദരിയിലൂടെ ആണ്......

" How....? "

അത്രയും കേട്ട് കഴിഞ്ഞതും vinayak ആവലാതിയോടെ ചോദിച്ചു പോയി.......

" സൂര്യ അവളെ പ്രണയം അഭിനയിച്ചു കൂടെ കൂട്ടി... വംഷി ഒന്നും അറിഞ്ഞിരുന്നില്ല... ചേട്ടന്റെ ശത്രു ആണെന്ന് അറിയുമെങ്കിലും സൂര്യയുടെ സ്നേഹത്തെ ലൈല സംശയിച്ചില്ലായിരിക്കാം.....ഒടുവിൽ അവസരം കിട്ടിയതും വംഷിയോടുള്ള പ്രതികാരം അവൻ തീർത്തു.....

ലൈലയെ ക്രൂരമായി അവൻ കൊന്ന് കളഞ്ഞു...ആ കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു......

തന്റെ അച്ഛനെയും അമ്മയെയും കൊന്നതിൽ മറ്റൊരു നിരപരാധിയുടെ ജീവൻ അവൻ പകരം എടുത്തു.....

അന്ന് മുതൽ തുടങ്ങിയ പകയാണ്... ഇന്നും ഓരോ ജീവനുകളിലൂടെ അത് തുടർന്ന് പൊയ്ക്കൊണ്ടിരിക്കുന്നു... ഒരു അന്ത്യം ഇല്ലാതെ.....

പക്ഷെ Sir....
ഇന്നലെ നടന്നത് ഇതുവരെയുള്ളതിൽ ഏറ്റവും ഭയാനകം ആണ്....
ഷിപ്പിയാർഡിൽ നിന്നും  കത്തികരിഞ്ഞ നാലു ശരീരങ്ങൾ ആണ് കിട്ടിയത്... അത് നടന്ന് ഏതാനും നിമിഷങ്ങൾക്കകം ഓരോ ജീവനും കണക്ക് വെച്ച് പകരം നാല് ജീവനുകൾ കൂടി....

ഇരുവരുടെയും പോർവിളിയിൽ എരിഞ്ഞു തീരുന്നത് നിരപരാധികൾ ആണ്... ആ നാലു ചെറുപ്പക്കാർക്കും 20 വയസ് മാത്രം ആണ് പ്രായം....
അതിൽ ഒരാൾ വംഷിയുടെ ഉറ്റ സുഹൃത്തിന്റെ സഹോദരൻ ആണ്....
vastav mahendra.....

അവർ അടങ്ങിയിരിക്കില്ല sir.... പകരം ചോദിക്കും.... ഇനിയും ആളുകൾ മരിച്ചു വീഴും...ഇത് തുടർന്നാൽ ഇവിടെ ഗാങ് war ഉണ്ടാകും... മുംബൈ വീണ്ടും പഴയ കാലങ്ങളിലേക്ക് തിരിച്ചു പോകും....
നമ്മൾ എന്തെങ്കിലും ഒന്ന് ചെയ്യണം Sir..... "

സഞ്ജയ്‌ ഭയത്തോടെ പറഞ്ഞു നിർത്തിയതും vinayak ആലോചനയിൽ ആയി.....

കേട്ടറിഞ്ഞിടത്തോളം പ്രശ്നം വിചാരിക്കുന്നതിനേക്കാൾ ഭീകരം ആണ്.... ഇപ്പോൾ തടഞ്ഞില്ലെങ്കിൽ പിന്നീട് എന്ത് ചെയ്തിട്ടും കാര്യം ഇല്ല.......

ഈ സിറ്റിയുടെ കമ്മിഷണർ ആയി താൻ ഇവിടെ ഉള്ളിടത്തോളം കാലം ഈ നഗരത്തെ സംരക്ഷിക്കേണ്ടതും തന്റെ ചുമതല ആണ്.....

ഏതാനും നിമിഷങ്ങൾ മനസിൽ പലതും കണക്ക് കൂട്ടിയതും vinayak തന്റെ ചെയറിൽ നിന്നും എഴുന്നേറ്റു......

" ഹൈദരിനെയും മന്സൂറിനെയും വിവരം അറിയിക്ക്... വംഷിയും സൂര്യയും അടക്കം അവരുടെ ഇരു ഗ്രൂപ്പുകളിലെയും പ്രധാനികൾ നാളെസമയം എന്റെ ഓഫീസിൽ എനിക്ക് മുന്നിൽ ഉണ്ടാകണം....I want to talk to them.... "

വിനയാകിന്റെ വാക്കുകൾ... അവിടെ ഇരുന്നവരിൽ അമ്പരപ്പ് നിറഞ്ഞു.... ഇതുവരെയും ഒരാളും അവർക്ക് മുന്നിൽ നിൽക്കാൻ ധൈര്യം കാണിച്ചിട്ടില്ല....
ഇരു സ്ഥലങ്ങളും പോലീസ്‌കാർക്ക് വിലക്കപ്പെട്ടതാണ്....

അങ്ങനെയുള്ളപ്പോൾ ഇവിടെ... കമ്മിഷണർ ഓഫീസിൽ അവരെ എത്തിക്കുന്നത് എങ്ങനെ....?

" Sir... Are u serious.....? "

സഞ്ജയ്‌ ആവിശ്വാസതയോടെ ചോദിച്ചു പോയി... vinayak ചെറു ചിരിയോടെ അയാൾക്ക് നേരെ തിരിഞ്ഞു....

" താൻ അവരെ വിവരം അറിയിക്കെടോ... ഈ സിറ്റിയിൽ പോലീസും നിയമവും ഉണ്ടെന്ന് അവരെ ഓർമപ്പെടുത്താൻ ഉള്ളൊരു മീറ്റിംഗ്.. അത്രയും മാത്രം...... "

vinayak സഞ്ജയ്‌ യുടെ തോളിൽ ചെറുതായി ഒന്ന് തട്ടി.......

" Sir.. അവർ നിസാരക്കാർ അല്ല..... "

സഞ്ജയ്‌യുടെ ഭയം മാറിയിരുന്നില്ല... എന്നാൽ vinayak ൽ ഭയം തോന്നിയതുമില്ല.....

"Peace is always beautiful... So... ആദ്യം സമാധാനം.... അവരെ വിളിച്ചു വരുത്തി കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക... അത് മനസിലാക്കുന്നില്ലായെങ്കിൽ.... പിന്നീട് യുദ്ധം......

അവരാൽനഗരത്തിന്റെ സമാധാനം കളയാൻ ഞാൻ സമ്മതിക്കില്ല... ജീവനുള്ളിടത്തോളം അവർക്ക് മുന്നിൽ തടസമായി ഞാൻ ഉണ്ടാകും....."

വിനായകിന്റെ ശബ്ദം ഉറച്ചത് ആയിരുന്നു.... എന്തിനും മനസിനെ പകപ്പെടുത്തി കൊണ്ട് മനസിൽ പലതും തീരുമാനിച്ചുറപ്പിച്ചു കൊണ്ട് അയാൾ ആ മുറി വിട്ടിറങ്ങി.....

മുംബൈ നഗരത്തിന്റെ പേടിപ്പെടുത്തുന്ന കഥകൾക്ക് അന്ത്യം കുറിക്കാൻ വന്നെത്തിയ കാക്കിയണിഞ്ഞ കാവൽക്കരൻ ആയിരിക്കുമോ അയാൾ......?

യുദ്ധം ആരംഭിച്ചു കഴിഞ്ഞു....🔥 വിധി എന്ത് തന്നെ ആയാലും മുംബൈയുടെ രക്ത താളുകളിൽ അത് കുറിക്കപെടുക തന്നെ ചെയ്യും....🔥

( to be continued....)

ശ്രദ്ധിച്ചു വായിച്ചാ കുറെ കാര്യങ്ങളൊക്കെ മനസിലാകുന്നോലെ കുറെ സെക്രെട്സ് ഒക്കെ ഞാൻ ഇയിൽ ഒളിപ്പിച്ചിട്ടുണ്ട്.....

അയിനെ കൊണ്ട് സൂക്ഷിച്ചു വായിക്കുക......

വായിച്ചു അഭിപ്രായം പറയുക......

By... Aroh........📝
....

Continue Reading

You'll Also Like

6.4K 298 30
I'm taking requests so feel free to!! <<33
2.5K 289 29
We have 7.9 billion people on earth and everyone is different & unique...so is their hobbies. Seokjin is a young chef with a romantic heart, but nev...
95.4K 3.2K 53
𝐒𝐂𝐇𝐎𝐎𝐋 𝐁𝐔𝐒 𝐆𝐑𝐀𝐕𝐄𝐘𝐀𝐑𝐃 "𝚝𝚑𝚎 𝚋𝚎𝚜𝚝 𝚠𝚊𝚢 𝚝𝚘 𝚐𝚘, 𝚒𝚜 𝚒𝚗 𝚜𝚝𝚢𝚕𝚎. 𝚆𝚑𝚊𝚝𝚜 𝚖𝚘𝚛𝚎 𝚜𝚝𝚢𝚕𝚒𝚜𝚑 𝚝𝚑𝚊𝚗 𝚊 𝚖𝚘𝚝...
11.6K 1.1K 23
ഒരു ക്യാപ്റ്റൻ നേം കാത്ത് ഇരിക്കുന്ന ഒരു പാവം ചെറുപ്പകാരന്ടെ കഥ..... taekook ff mallu 😁