The Life Changer

By hazey_mist

12.9K 1.2K 919

"പ്രണയം എന്നത് വൈരുദ്ധ്യം നിറഞ്ഞ ഒരു മഹാവിസ്മയമാണ് .പ്രണയത്തിന് ഒരാളുടെ ജീവിതം ഇല്ലാതാക്കാൻ സാധിക്കും അതോടൊപ്... More

Introduction
Palathinkal House 🏠
ആദ്യദിനം 🛵
സൗഹൃദം 👯
Mr Perfects🙎🏻
ഊരാക്കുടുക്ക് 😫
Freshers day🎙️
Surprise!! 🙅🏻‍♂️
തിരിച്ചറിവ് 🌬️
വാക്കുതർക്കം 🎧
ആരാണവർ 💥
ആശ്വാസം 🍃
Secret Place 🌃
മഴത്തുള്ളികൾ ⛈️
മിഴികൾക്കു മറവിൽ 🌋
Solved? 🤝
അസ്വഭാവികം 👀
പ്രണയകഥ ☔
അവസരം 💃🏻
Phone call ☎️
ഇതളുകൾ 🍂
വാഗമര ചുവട്ടിൽ 🌸

Newyork 🇺🇲

417 48 25
By hazey_mist


ജോഹാൻ : ജിനി മമ്മിടെ അനിയനും ഭാര്യയയും അതായത് ചേച്ചീടെ പേരൻ്റ്സ് മരിക്കുമ്പോ ലെയ ചേച്ചിക്ക് പതിനാറ് വയസ്സായിരുന്നു. ന്യൂയോർക്കിൽ വെച്ചൊണ്ടായ ആ കാർ ആക്സിടൻ്റിൽ എല്ലാം നഷ്ടപെട്ട ചേച്ചിയെ പിന്നീട് വളർത്തിയത് ജിനി മമ്മീം ഫിലി പപ്പയും കൂടിയ . ജോർഡിക്ക് അന്ന് പതിനാല് വയസ്സാ. ബിസ്നസ്സ് ആവശ്യങ്ങൾക്കായി ഫിലി പപ്പയ്ക്ക് അമേരിക്കയിലേക്ക് മാറേണ്ടി വന്നു.ഞങ്ങടെ അടുത്ത് നിന്ന് പോയതുകൊണ്ടാവണം അവൻ്റെ ഒറ്റപ്പെട്ട ആ ജീവിതത്തിലേക്കെത്തിയ ആ പുതിയ അതിഥിയെ രണ്ടു കൈകളും നീട്ടി ജോർഡിൻ പെട്ടന്ന് സ്വീകരിച്ചത്. അവരെ ഒരുമിച്ചു കണ്ടവരാരും അവര് ശെരിക്കത്തെ സഹോദരങ്ങളല്ലെന്ന് പറയത്തേയില്ല. അവന് പതിനെട്ട് വയസ്സായപ്പോ ഫിലി പപ്പേം ജിനി മമ്മീം നാട്ടിലോട്ട് പോന്നു. പിന്നെ അവർക്ക് കൂട്ടായി അവര് മാത്രമായിരുന്നു ന്യൂയോർക്കിൽ. ജോർഡിനെ വീഡിയോ കോൾ ചെയ്യുമ്പോ ഇടക്കൊക്കെ കണ്ടിട്ടൊണ്ട്ന്നല്ലാതെ ചേച്ചിയെ പരിചയപ്പട്ടതും അവർടെ bond എന്താണെന്ന് ഞാൻ ആദ്യായിട്ട് മനസ്സിലാക്കിയതും രണ്ടു വർഷം മുൻപ് ന്യൂയോർക്കിൽ പോയപ്പോഴാ.

Two years back.....
Newyork
@ Airport

ജോഹാൻ : ഇവനിതെവിടെ പോയിക്കിടക്കുവ..... ഞാൻ അവനോട് പറഞ്ഞത ഫ്ലൈറ്റ് 9:30 ക്ക് ലാൻഡ് ചെയ്യുന്ന്.

ജെയ്ക്ക്: രണ്ട് മിനിറ്റൂടെ നോക്കാം.

അപ്പോഴേക്കും അവർടെ ശെദ്ധ പിടിച്ചു കൊണ്ട് ഒരാൾ അവർക്കരികിലേക്ക് ഓടി വന്ന് ജോഹാനെ പുണർന്നു.


ജോഹാൻ : വിടടാ തെണ്ടി എന്നിട്ടാ വാച്ച് ഒന്ന് നോക്ക്.

ജോർഡിൻ: I am the sorry അളിയാ..... ഒടുക്കത്തെ ട്രാഫിക് ആർന്നു. പിന്നെ ഇച്ചായ എന്നാ ഒണ്ട് ?യാത്ര ഒക്കെ സുഖാർന്നോ?

ജെയ്ക്ക് : ആഹ്ടാ.

ജോർഡിൻ : എന്ന വീട്ടിലോട്ട് പോവാം.

@ Home


ജോഹാൻ : റാസൽ ഖൈമയിലെ ആ വല്യ വീട്ടിലെ രാജകു മാരൻ നീയാർന്നോടാ കുട്ടാ.😮

ജോർഡിൻ : അല്ല നിൻ്റെ അമ്മായപ്പൻ .

ജോഹാൻ :ആഹ് അതിനൊള്ള യോഗം ഈ അടുത്തൊന്നും കാണുന്നില്ല.🥲

ജെയ്ക്ക്: അല്ല അപ്പോ നിൻ്റെ രേഷ്മയോ ?

ജോഹാൻ : അതൊക്കെ കഴിഞ്ഞിട്ട് ഒ
കൊല്ലം ഒന്നാവാറായി .....ഇയാള് എവിടുന്ന് വരുന്നു.

ജോർഡിൻ : അതൊക്കെ സെറ്റാവണെ ആദ്യം യുവത്തം തുളുമ്പുന്ന ഒരു മുഖം വേണം. ഇതൊരുമാതിരി .....🤭

ജോഹാൻ : ഓഹോ... എന്നാ ഈ യുവത്തം തുളുമ്പുന്ന മുഖം ഒള്ള 21 കാരൻ്റെ girlfriendinte പേരൊന്ന് പറഞ്ഞെ.😏

...........: ഒള്ളതല്ലെ പറയാൻ പറ്റുവൊള്ളു. അല്ലെടാ ജോർഡി ?

ശബ്ദം കേട്ട ഭാഗത്തേക് മൂവരും തിരിഞ്ഞു നോക്കി. കൈയ്യിൽ കുറച്ച് സാധനങ്ങളുടെ കവറുമായി ഒരാൾ വാതിലിൽ ചാരി നിൽക്കുവാണ്.


ജോർഡിൻ: വന്നോ ഞാൻ വിളിക്കാൻ വിചാരിച്ചതെ ഒള്ളു. ഇങ്ങ് താ....
അവൾടെ കൈയ്യിൽ നിന്നും ആ കവറുകൾ വാങ്ങി അവൻ അടുക്കളയിലേക്ക് നടന്നു.

...........:ഹലോ എന്നെ മനസ്റ്റിലായില്ലെ?

ജോഹാൻ : അതെന്ന ചോദ്യവാ ലെയ ചേച്ചി?

ലെയ :😂 അല്ല നിങ്ങളെപ്പോ എത്തി?

ജെയ്ക്ക് : കൊറച്ചു നേരം ആയതെ ഒള്ളൂ.

ലെയ : അവൻ നിങ്ങള് വരുന്ന കാര്യം ഇന്നലെ രാത്രിയ പറഞ്ഞത്. So ഒന്നും റെഡി ആക്കാൻ പറ്റീല്ല. അതുകൊണ്ട് ഞാൻ കൊറച്ച് സാധനങ്ങൾ വങ്ങാൻ പോയത.

ജോഹാൻ : അതിൻ്റെ ആവശ്യം ഒന്നും ഇല്ലാർന്നു ചേച്ചി. ഫുഡൊക്കെ നമുക്ക് പൊറത്ത്ന്ന് കഴിക്കാർന്നല്ലോ.

ജോർഡിൻ: No No No അത് മാത്രം നിങ്ങൾ പറയരുത് .ഇവിടെ വരുന്നോർക്കൊക്കെ സ്വന്തം കൈ കൊണ്ട് ഫുണ്ട് ഒണ്ടാക്കി കൊടുത്തില്ലെ അവക്കൊരു സമാധാനം ഒണ്ടാവത്തില്ല .അല്ലേടി?😂

ലെയ : നീ പോടാ. നിങ്ങളെന്നായാലും പോയി ഫ്രെഷ് ആയിട്ട് വാ. റൂം ഒക്കെ ഞാൻ മുകളിൽ റെഡി ആക്കീട്ടൊണ്ട്. അപ്പോഴേക്കും ചൂടോടെ എന്തേലും ഒണ്ടാക്കിവെക്കാം.
അവളൊരു ചെറു പുഞ്ചിരിയോടെ അവരോട് പറഞ്ഞിട്ട് അടുക്കളയിലേക്ക് പോയി.

@ Kitchen


ലെയ : ടാ നിന്നോട് ഈ അരിഞ്ഞ് വെച്ച ക്യാരറ്റ് എടുത്ത് തിന്നലെന്ന് പറഞ്ഞില്ലേ.
രണ്ട് കൈയ്യും അരയ്ക്ക് കൊടുത്തുള്ള അവൾടെ ആ നിൽപ്പ് കണ്ട് ജോർഡിൻ ഒരു ചിരി പാസ്സാക്കി. എന്നിട്ട് ഒര് ക്യാരറ്റ് കഷ്ണം കൂടി എടുത്ത് വായിലിട്ടു.

ലെയ: നിന്നോടല്ലേ ഇപ്പോ അത് എടുക്കല്ലെന്ന് പറഞ്ഞെ.

ജോർഡിൻ : ആഹ്..... ആഹ് എൻ്റെ ചെവി വിടടി . ഇച്ചായാ Save me ....
അങ്ങോട്ട് വന്ന ജെയ്ക്കിനെ നോക്കി അവൻ പറഞ്ഞു.

ജെയ്ക്ക് :😂

ജോഹാൻ : ഇവിടെ എന്തെങ്കിലും ഹെല്പ്പ് വേണോ?

ജോർഡിൻ : ആ വേണം ഈ സവാള .....

ലെയ : എൻ്റെ ജോഹ നിങ്ങളാ ഡൈനിങ് ടേബിളിലോട്ടിരുന്നോ ഇതിപ്പോ റെഡിയാകും. നീ ആ സവാള അരിഞ്ഞിട്ട് പോയ മതി.
അവൾ ജോഡിനെ ഒന്ന് തറപ്പിച്ച് നോക്കിയിട്ട് ബാക്കി പണി തുടർന്നു.

ജോർഡിൻ :🙂

ലെയ :🤭

@ Next day

ലെയ : good monring.
അടുക്കളയിൽ കോഫി ഇടാൻ കഷ്ടപ്പെട്ടുകൊണ്ടിരുന്ന ജോഹാനോടായി അവൾ പറഞ്ഞു.

ജോഹാൻ :gud morning.

ലെയ : ഇങ്ങ് മാറ് ഞാൻ കാപ്പി ഇടാം.

ജോഹാൻ : അത് കൊഴപ്പം ഇല്ല ചേച്ചി..... ഞാൻ.....😅

ലെയ : ഇന്നെന്തായാലും എൻ്റെ കാപ്പിയ .....മാറിയെ മാറിയെ.....

പെട്ടന്ന് രണ്ടു പേരുടേയും ശ്രെദ്ധ തിരിച്ചു കൊണ്ട് മുകളിലെ നിലയിൽ നിന്നും ജോർഡിൻ്റെ ശബ്ദം എത്തി.

ജോർഡിൻ: ലെയ എൻ്റെ ടൈ എവിടെയാ ?

ലെയ : അലമാരിലെ Second drawyer.
അവൾ വിളിച്ച് പറഞ്ഞു.

ജേയ്ക്ക്: ഇവനിത് രാവിലെ തന്നെ എങ്ങോട്ടാ.

ലെയ : ഉച്ചവരെ Universityl എന്തോ ക്ലാസ്സൊണ്ടെന്ന്. നിങ്ങള് വായോ കാപ്പി കുടിക്കാം.

ജോർഡിൻ : എടീ എൻ്റെ brown Shoes ?
അവൻ്റെ ശബ്ദം വീണ്ടും എത്തി.

ലെയ : Drawing area യിലെ second cupboard.....

ജോർഡിൻ : ആഹ് കിട്ടി കിട്ടി.

ജോഹാൻ : ഇതിനെ പോറ്റാൻ നല്ല ബുദ്ധിമുട്ടാല്ലെ.😂
അവൻ ലെയയെ നോക്കി ചോദിച്ചു.

അവൾ സ്റ്റെപ്പിറങ്ങി വരുന്ന ജോർഡിനെ ഒന്ന് നോക്കി ചിരിച്ചതല്ലാലെ കൂടുതൽ ഒന്നും പറഞ്ഞില്ല.

ജോർഡിൻ : നിനക്കിന്ന് പോകണ്ടെ?

ലെയ : വേണ്ടട ഞങ്ങക്കിന്ന് ലീവ..

ജോർഡിൻ : ഹൊ lucky you... എന്ന നിങ്ങൾ ഉച്ചവരെ enjoy..... ഞാൻ പോയിട്ട് വേഗം വരാം.

ലെയ : എടാ ആ Freddy യും ടീമും ആയിട്ട് വീണ്ടും ഒരു പ്രശ്നത്തിന് പോണ്ടാട്ടോ.

ജോർഡിൻ : പിന്നെ അവര് റാഗ്ഗിങ്ങിൻ്റെ പേരും പറഞ്ഞ് ഒരു പെൺകുട്ടിയെ ഫിസിക്കലി അബ്യൂസ് ചെയ്യുമ്പോ ഞാൻ കൈയ്യും കെട്ടി നോക്കി നിൽക്കണായിരുന്നോ?

ലെയ ഒന്നും മിണ്ടാതെ എന്തോ ഒരു പേടി ഉള്ളിൽ ഒതുക്കും വിധം അവനെ തന്നെ നോക്കി ഇരുന്നു.

ജോർഡിൻ : ഇനി ലെയ കൊച്ച് അതിൻ്റെ പേരിൽ ടെൻഷൻ അടിക്കണ്ട. ഞാനായിട്ട് ഒരു സീൻ ഒണ്ടാക്കാൻ പോകത്തില്ല. ഓക്കെ? Now Smile please.😁

ലെയ :😁

അങ്ങനെ ദിവസങ്ങൾ കടന്നു പോയി ജോഹാനും ജെയ്ക്കും അവിടെ വന്നിട്ട് ഏകദേശം ഒരാഴ്ച്ചയോളമായി. ന്യൂ യോർക്കിലെ അവർടെ ദിവസങ്ങൾ കഴിവതും അവർ ലെയയുടെയും ജോർഡിൻ്റെയും കൂടെ ആസ്വദിച്ചു.

ലെയ : ഈ ഫോട്ടോ നോക്ക് നിൻ്റെ മൊഖം എന്ന ഇങ്ങനെ ഇരിക്കുന്നെ?
അവൾ ഫോട്ടോയിൽ ജോഹാൻ്റെ മുഖം തൊട്ട് കാണിച്ചു കൊണ്ട് നിർത്താതെ ചിരിക്കാൻ തുടങ്ങി...


ജോർഡിൻ : കാണിച്ചെ കാണിച്ചെ......
അവനും പൊട്ടി ചിരിക്കാൻ തുടങ്ങി.

ജെയ്ക്ക്:😂😂

ജോഹാൻ : എല്ലാർടെം ചിരി കഴിയുമ്പോ ഒന്ന് പറയണെ.....ഹും.

ജോർഡിൻ : സാരല്ല നിൻ്റെ വിഷമം മാറ്റാൻ ഒള്ള മരുന്ന് എൻ്റെൽ ഒന്ന് . ഇന്ന് നൈൻ്റ് നമ്മക്ക് club വരെ ഒന്ന് പോകാം.

ജോഹാൻ : 🤩🤩

അപ്പോഴാണ് ജെയ്ക്ക് അടുത്തിരുന്ന ജോർഡിനെ തട്ടി ലെയയെ നോക്കാൻ ആഗ്യം കാണിച്ചത്. അവളാണെങ്കിൽ അൽപ്പം ഗൗരവത്തിൽ ഇരിപ്പാണ്.

ജോർഡിൻ : ഇപ്പ ശെരിയാക്കാം.
അവൻ ജെയ്ക്കിനോട് പതിയെ പറഞ്ഞ് ലെയയയെ നോക്കി.

ജോർഡിൻ: എടീ ഞങ്ങള് പൊക്കോട്ടെ?

ലെയ : എന്തിനാ എൻ്റെ പെർമിഷൻ ചോദിക്കുന്നെ?
അവൾ ഗൗരവം കൈവിടാത്ത ചോദിച്ചു.

ജോർഡിൻ : അതൊക്കെ വേണം പ്ലീസ് പ്ലീസ് പ്ലീസ്.....
അവൻ്റെ ആ നോട്ടം കണ്ട് ലെയ്ക്ക് ചിരി അടക്കാൻ ആയില്ല.

ലെയ : എന്ന അധികം കുടിക്കല്ല് മ്?

ജോർഡിൻ : Promise .😁

Night
@ Club

ബാക്കിയുള്ളവരുടെ നിർബന്ധത്തിനും മറ്റു ചില കാരണങ്ങളാലും😜 ലെയയും അവർടെ കൂടെ പോന്നു. ഡാൻസ് ചെയ്ത് തളർന്ന് എല്ലാവരും അവിടെ ഉള്ള സോഫയിൽ വന്നിരിപ്പാണ്.

ജോർഡിൻ : ഡാൻസ് കളിക്കാൻ പോയപ്പോ ഒണ്ടാർന്ന ആവേശം ഒന്നും ഇപ്പോ ഇല്ലല്ലോ മോനേ ജോഹാ .🤭

ജോഹാൻ : എൻ്റമ്മോ മട്ത്തേ.......😮‍💨

ലെയ : നീ എതോ കൊച്ചിനോട് ഭയങ്കര വർത്താനം ആർന്നല്ലോ . എതാടാ ആ കൊച്ച്🌝

ജോഹാൻ : കണ്ടല്ലെ...😅

ലെയ : mm...mm
അവൾ ഒരു കള്ള ചിരിയോടെ പറഞ്ഞു.

ജെയ്ക്ക് : അതെ ഇവിടെ ഭയങ്കര ഒച്ചപ്പാടാ നമക്ക് ഇവിടെ ഒള്ള ഒരു പ്രൈവറ്റ് റൂമിലോട്ട് പോകാം ?

After sometime.......

waiter : sir here is ur VIP room.

ജോർഡിൻ: Thank you.


അവർ റൂമിൽ കയറിയതും പെട്ടന്ന് രണ്ട് സൈഡിൽ നിന്നും പോപ്പർ പൊട്ടി. ഓരാൾ ഒരു കേക്കുമായി ജോർഡിൻ്റെ അടുത്തേക്ക് വന്നു.

ലെയ : ഹാപ്പി ബെർത്ത്ഡേ റൂയൂ.

ജോഹാൻ : ഹാപ്പി ബെർത്ത്ടേ my dear soulmate.....

ജെയ്ക്ക്: ഹാപ്പി ബെർത്ത് ടേ ജോർഡി .

ജോർഡിനാണെങ്കിൽ എന്താ സംഭവിക്കുന്നതെന്നറിയാതെ നിൽക്കുവാണ്.

ജോഹാൻ : എങ്ങനെ ഒണ്ട് ഞങ്ങടെ സർപ്രൈസ് ഇഷ്ടപ്പെട്ടോ?

ജോർഡിൻ : ഞാൻ തീരെ expect ചെയ്തില്ല.

ജെയ്ക്ക് : ഞങ്ങള് correct പന്ത്രണ്ട് മണി ആവാൻ വെയ്റ്റ് ചെയ്ത് ഇരിക്കുവാർന്നു.

അങ്ങനെ സർപ്രൈസ് പ്ലാനിങ്ങിൻ്റെ വിശേഷങ്ങളെല്ലാം കഴിഞ്ഞ് അവൻ കേക്ക് മുറിച്ചു. ജോർഡിൻ ആദ്യത്തെ കഷ്ണം ലെയ്ക്ക് കൊടുത്തു. അവളും ഒരു ചിരിയോടെ അവൻ്റെ വായിലേക്കും ഒരു പീസ് കേക്ക് വെച്ചു കൊടുത്തു.

അപ്രതീക്ഷിതമായാണ് അവർടെ അടുത്തൊള്ള മുറിയിൽ നിന്നും ഒരു പെൺകുട്ടിയുടെ നിലവിളി അവർ കേട്ടത്. പെട്ടന്ന് ആ മുറിയിലേക്ക് ഓടി വാതിൽ തുറന്നതും കുറച്ച് പേർ ചേർന്ന് ഒരു പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്. അവരിൽ പ്രധാനി എന്ന് തോന്നിക്കുന്ന ഒരാൾ അവിടെയുണ്ടായിരുന്ന സോഫയിൽ നിന്നും എഴുന്നേറ്റ് അവർക്കരികിലേക്ക് നടന്നു.

...........: ആരിത് The great AJ of the Campus , Jordin Alexander ? ഇവിടെ complaint കൊടുക്കാൻ Principal ഒന്നും ഇല്ലാത്തതുകൊണ്ട് മോൻ തൽക്കാലം പോ .


Freddy Samuel
Same college as Jordin. Aa collegil avanethire nikkan aake dhairyam ollathu Jordinu mathram aayathukondu Jordin is his number one enemy.

ജോർഡിൻ : Freddy ആ കൊച്ചിനെ വിട്ടേക്ക്.
അവൻ അതും പറഞ്ഞ് ആ പെൺകുട്ടിക്ക് നേരെ നടന്നു. ആ കുട്ടിയാണെങ്കിൽ ആകെ ഭയന്ന് ഒരു മൂലയിൽ രണ്ടു കൈളും മാറോട് ചേർത്ത് ചുരുണ്ട് ഇരിപ്പാണ്.

ജോർഡിൻ : Don't worry . I'm here to help you . Come with me.
അവൻ ആ കുട്ടിക്ക് നേരെ കൈ നീട്ടി.

Rohan: നീ അവളെ ഇവിടുന്ന് കൊണ്ട് പോകുന്നത് ഞങ്ങക്കൊന്ന് കാണണം.

Rohan Vishwakumar
Freddy's friend

Freddy: അല്ലേലും ഇപ്പോ കൊണ്ടോയിട്ടെന്തിനാ..... അതിലും നല്ല ചരക്കല്ലെ കൂടെ ഒള്ളത് .
അവൻ ലെയയെ നോക്കി ആണ് അത് പറഞ്ഞത്.

ജോഹാൻ :ടാ......
എന്നാൽ ജോഹാനു മുന്നേ മറ്റൊരാളുടെ കൈ അവൻ്റെ മുഖത്ത് പതിഞ്ഞിരുന്നു.

ലെയ: ജോർഡി വേണ്ട.

എന്നാൽ ജോർഡിൻ അതൊന്നും കാര്യമാക്കാതെ വീണ്ടും അവനെ ഇടിക്കാൻ തുടങ്ങി. അപ്പോഴേക്കും Freddy യുടെ കൂടെ ഉണ്ടായിരുന്നവരും ജോഹാനും ജെയ്ക്കുമായി അടിയായി കഴിഞ്ഞിരുന്നു.

ലെയ വേഗം പോയി ആ പെൺകുട്ടിയെ അവർടെ ഇടയിൽ നിന്നും പുറത്തേക്ക് കൊണ്ട് വന്നു. ആ കുട്ടിയുടെ കീറിയ ഡ്രെസ്സ് മറയ്ക്കാനായി അവളിട്ടിരുന്ന Coat ഊരി ആ കുട്ടിയെ ധരിപ്പിച്ചു. എന്നിട്ട് ബാഗിൽ നിന്നും ഫോണെടുത്തു......

ലെയ : ഹെലോ Police Station ?

Time Skips.......

ജോർഡിൻ : എടീ സോറി.

അവിടെ നിന്ന് വന്നപ്പോൾ മുതൽ ലെയ അവരോട് മിണ്ടാതെ ഇരിക്കുവാണ്.

ജോർഡിൻ : അവരങ്ങനെ പറഞ്ഞപ്പോ .......

ജോഹാൻ : ഇതാണോ ഇന്ന് ചേച്ചി പറഞ്ഞ ഫ്രെഡി ?

ജോർഡിൻ: മ്.

ലെയ : അവരൊക്കെ notorious Criminals ആണ് ജോഹ . പേരൻസിൻ്റെ പൈസേം വെച്ചോണ്ട് അവൻമർക്ക് ഇനി കാണിച്ചു കൂട്ടാൻ ബാക്കി ഒന്നും ഇല്ല .
ഇന്ന് ഞാൻ Policine വിളിച്ചില്ലാർന്നെങ്കില്ലോ ?
അവൾ തൻ്റെ ഇടറുന്ന ശെബ്ദം മറച്ചു പിടിച്ചു കൊണ്ട് അവിടെ ഉണ്ടായിരുന്ന ഫസ്റ്റ് aid ബോക്സിൽ നിന്നും ഒരു ഓയിൽമെൻ്റ് എടുത്ത് ജോർഡിൻ്റെ മുഖത്തുള്ള മുറിവിൽ മെല്ലെ തേക്കാൻ തുടങ്ങി.

ലെയ : ഇനി ഇങ്ങനെ അടി പോകുവോ?

ജോർഡിൻ : ഇല്ല😁

ലെയ : ദേ ഇളിച്ചാൽ ഒണ്ടെല്ലോ ....

ജോഹാൻ : ചേച്ചി ആ ഓയിൽമെൻ്റ് ഒന്ന് പാസ്സ് ചെയ്യോ?😬

ലെയ : ഇവിടെ വന്നിരി ഞാൻ തേച്ച് തരാം. ജെയ്ക്കിന് എന്തേലും പറ്റിയാർന്നോ?

ജോർഡിൻ : അങ്ങേര് മാത്രം ഒരു കൊഴപ്പോം ഇല്ലാതെ രക്ഷപ്പെട്ടു. എങ്ങനെ ആണാവോ......

ലെയ : നിങ്ങക്ക് കൊറച്ചു ദിവസം കൂടെ നിക്കത്തില്ലെ.?

ജോഹാൻ : ഇപ്പത്തന്നെ ഒരാഴ്ച്ചത്തെ ക്ലാസ്സ് കളഞ്ഞിട്ട ഇവിടെ വന്ന് നിക്ക്ന്നെ. ഇനീം ചെന്നില്ലെ ഞങ്ങടെ പുന്നാര അപ്പന്മാർ ഞങ്ങടെ കാര്യത്തിൽ ഒരു തീരുമാനം ഒണ്ടാക്കും.

ജോർഡി ,ലെയ :😂😂

Next day.....
@ Airport

ജെയ്ക്ക്: നിങ്ങൾക്കും കൂടെ നാട്ടിലോട്ട് വന്നൂടെ. എന്നായാലും ഫിലി പപ്പേം ജിനി മമ്മീം അവിടെ അല്ലെ.

ജോർഡി: ഇവിടുത്തെ പഠിത്തം ഒക്കെ കഴിഞ്ഞിട്ട് ഞങ്ങളും അങ്ങോട്ട് പോരും.

ജോഹാൻ : എന്ന ചേച്ചി കാണാം. ബായ് ടാ.

ജോർഡി , ലെയ : Byee.....

Flashback ends........

ജോഹാൻ : ജിനി മമ്മി ഇപ്പഴും പറയും അവനെ അടക്കി നിർത്താൻ ലെയ ചേച്ചിക്കെ പറ്റുവൊള്ളൂന്ന്.

കൂക്കി : പണ്ടും അടിക്ക് കൊറവൊന്നും ഇല്ലാർന്നല്ലെ. കഥകേട്ട് കഴിഞ്ഞപ്പോ ലെയ ചേച്ചീനെ കണ്ട ഫീല് .

സാറ : മീറ്റിങ്ങ് കഴിഞ്ഞു ഗൈയ്സ് നമക്ക് പോയാലോ?

ജോഹാൻ : ജോർഡി എവിടെ ?

ജോപ്പൻ : ദോ ജോർഡിച്ചായൻ വരുന്നു.
ദൂരേന്ന് അവർക്കരികിലേക്ക് ഓടി വരുന്ന ജോർഡിന് നേരെ അവൻ കൈചൂണ്ടി.

ജോർഡിൻ : നി ..... നിങ്ങൾ വിട്ടോ .....ഞാൻ ലെയേടെ അടുത്ത് പോയിട്ട് വരാം.
അവൻ കിതച്ചുകൊണ്ട് പറഞ്ഞു എന്നിട്ട് അവർക്കൊരു ബായും കാണിച്ച് അവിടെ നിന്ന് പോയി.
അവരും ബസ്റ്റോപ്പിലേക്ക് നടന്നു.

അന്നയും ജെയ്ക്കും മുൻപിലായും ജെന്നിയും സാറയും അവർക്കു പിന്നിലും കിരണും സഞ്ചും അവർടെ പുറകിലായും അവസാനം ജോഹാനും കൂക്കിയും ഇങ്ങനെ ആണ് അവർ നക്കുന്നത്. പതിവിലും വിപരീതമായി അവരെല്ലാം ഇവർടെ കൂടെ ബസ്സ്റ്റോപ്പിലേക്ക് നടന്നത് ജെയ്ക്കിനും അന്നയ്ക്കും ഒരു സഹായത്തിനാണ്.😌

ജോഹാൻ : എന്നാലെ നിങ്ങടെ ബസ് വരാനായില്ലെ..... ഞാൻ ആ പൂച്ചേനേം വിളിച്ചോണ്ട് പോട്ടെ.

കൂക്കി : എന്ന നാളെ കാണാം...... അല്ല ലെയ ചേച്ചി നാട്ടിലൊണ്ടോ?
ജോർഡിൻ പറഞ്ഞതിൽ നിന്നാണ് അവളത് ചോദിച്ചത് .....എന്തോ ഇവർടെ ലെയ ചേച്ചിയെ പരിചയപ്പെട്ട കൊള്ളാന്ന് കൂക്കിക്ക് തോന്നി.

ജോഹാൻ : She.... She died two years back.

                 *------------------*


Ee chapter kooduthalum flash back  arnnalle..... forgive me if it was lagging or boring...enikkum ee flashback ezthunnathu athra favourite alla but still its so necessary.....atha pinne oru chapteril othukkiye😁... even though throughout storyil illenkil koodi leya is one of my fav character in this story. Appo bye love yaa❤️

Continue Reading

You'll Also Like

5.6K 475 17
...." I just hate myself because I couldn't stop loving you 💔......" A story of tangled fate Opposite attracts and similar repel ennanalloo...pak...
1.1M 44.1K 51
Being a single dad is difficult. Being a Formula 1 driver is also tricky. Charles Leclerc is living both situations and it's hard, especially since h...
45.8K 4.4K 47
വിധി......🤐 അതൊരു വല്ലാത്ത സംഭവം തന്നെ... നാം ഇഷ്ടപ്പെട്ടതും നമ്മളെ ഇഷ്ടപ്പെട്ടതും ഒരു കൈ അകലത്തിൽ നഷ്ടപ്പെടുമ്പോൾ ഒന്നും ചെയ്യാൻ ആവാതെ നോക്കി നിൽക...
8.1K 747 24
Hlo armyzz.....☺️ ente Peru....parayoola😁 ningal jaglu nnu vilicho....ningale Njan gulugulu nnu vilikkam pinne adhokke pootte idhu ente first ff aan...