BETWEEN 💔 US

By KookieTaehyunghyung

4.9K 587 136

ഇതൊരു bl story ആണ്... ജീവനു തുല്യം സ്നേഹിക്കുന്ന നായകനും അവനെ ദേഷ്യത്തോടെ മാത്രം കാണുന്ന മറ്റൊരുവനും.... അവരി... More

BETWEEN - US PROMO
BETWEEN - US 1
BETWEEN - US Character sketch
BETWEEN - US 2
BETWEEN -US 3
BETWEEN 💔 US 4
BETWEEN 💔 US 6
BETWEEN 💔 US 7
BETWEEN 💔 US 8
BETWEEN 💔 US 9
BETWEEN 💔 US 10
BETWEEN 💔 US 11
BETWEEN 💔 US 12
BETWEEN 💔 US 13
BETWEEN 💔 US 14
BETWEEN 💔 US 15
BETWEEN 💔 US 16
BETWEEN 💔 US 17
BETWEEN 💔 US 18

BETWEEN 💔 US 5

216 28 5
By KookieTaehyunghyung

Part 5

തൊഴുതു കഴിഞ്ഞ് അമ്പലത്തിൽ നിന്നും തിരിച്ചിറങ്ങുന്ന വഴിക്കാണ് ഞങ്ങളുടെ മുന്നിലേക്ക്‌ ഒരാൾ ചാടി വീണത്.... ശെരിക്കും പേടിച്ച് പോയി... ഞാനും മനുവും അയാളെ കണ്ടമാത്രയിൽ സ്തംഭിച്ചു നിന്നു.....

താടിയും മുടിയുമൊക്കെ വളർത്തി കുറേ രുദ്രാക്ഷമൊക്കെ ഇട്ട് മുഖം നിറയെ ഭസ്മവും പൂശി നിൽക്കുന്ന ആളെ കാണെ ഉള്ളിൽ വല്ലാത്ത ഭയം തോന്നി..... മനുവിന്റെ കയ്യിൽ ഞാൻ മുറുകെ പിടിച്ചു....

അയാൾ എന്നെ തന്നെ നോക്കികൊണ്ട്‌ നിക്കുവാ.... പതിയെ എന്റെ അടുക്കലേക്കു നീങ്ങി നിന്ന് കയ്യിൽ കുറച്ച് ഭസ്മം എടുത്ത് എന്റെ മുഖത്തേക്കെറിഞ്ഞു.... ഞാൻ ഒന്ന് ഒഴിഞ്ഞു മാറിയതോണ്ട് എന്റെ മുഖത്ത് വീണില്ല ഹോ ഭാഗ്യം.....

"" പരീക്ഷണം... കൊടും പരീക്ഷണം.... നിനക്കും നിന്റെ പതിയായവനും ഇനി പരീക്ഷണത്തിന്റെ നാളുകൾ.....ദുഃഖത്തിന്റെ നാളുകൾ.... കരുതിയിരുന്നോ..... അവർ വരും... തിന്മയുടെ രാജാക്കന്മാർ അവർ വരും..... സൂക്ഷിച്ചോ.... സൂക്ഷിച്ചോ നീ...... ""


""പോറ്റി..."" പെട്ടെന്നാണ് തിരുമേനിയുടെ ശബ്ദം അവിടെ ഉയർന്നത്.....

""പോറ്റി...നിന്നോട് പറഞ്ഞിട്ടുണ്ട് ഇവിടെ വരുന്നവരോട് ആവശ്യമില്ലാത്ത കാര്യങ്ങളൊന്നും പറഞ്ഞ് അവരെ പേടിപ്പെടുത്തരുതെന്നു ""


തിരുമേനി വീണ്ടും അയാളെ നോക്കി ദേഷ്യത്തോടെ പറഞ്ഞതും എന്നെയൊന്ന് തറപ്പിച്ചു നോക്കികൊണ്ട്‌ തൊണ്ട പൊട്ടുമാറുച്ചത്തിൽ വീണ്ടും എന്തൊക്കെയോ പുലമ്പി അയാൾ നടന്നകന്നു...


"" എന്താ കുട്ടി പേടിച്ചോ... ""

തിരുമേനിയുടെ ആ ചോദ്യമാണ് നടന്നു നീങ്ങുന്ന ആ മനുഷ്യനിൽ നിന്നും കണ്ണെടുക്കാൻ എന്നെ പ്രേരിപ്പിച്ചത്.....



"" മ്മ്മ്.... അല്ല ആരാ തിരുമേനി അത്..... ""

മനുവാണ് ചോദിച്ചേ.... എനിക്കെന്തോ ആ ഞെട്ടലിൽ നിന്നും ഞാൻ പുറത്തേക്ക് വരാത്ത പോലെ... വല്ലാതെ പേടിയാകുന്നു...

"" അതാ പോറ്റിയാ.... അയാളുടെ ഭാര്യയും മോളും മരിച്ചതിൽ പിന്നെ ഇങ്ങനെയാ... നിങ്ങൾ പേടിക്കണ്ടാട്ടൊ... ഇനി അയാൾ വരില്ല... ധൈര്യമായി വീട്ടിലേക്കു പൊയ്ക്കോളൂ..... ""

അതും പറഞ്ഞു തിരുമേനി ക്ഷേത്രത്തിനുള്ളിലേക്ക് കയറി പോയി....

എനിക്കെന്തോ വല്ലാണ്ട് പേടിയാകുന്നു... അയാൾ എന്താ അങ്ങനെയൊക്കെ പറഞ്ഞേ...മനുവുണ്ടായില്ലോ എന്റെ കൂടെ എന്നിട്ടും അവനോടൊന്നും പറയാതെ എന്തിനാ എന്നോട് മാത്രം പറഞ്ഞേ....


ഒന്നും മനസിലാകുന്നില്ലല്ലോ എന്റെ ഭഗവാനെ..എന്ന് വിളിച്ച് മുന്നിലേക്ക്‌ നോക്കിയപ്പോ അവിടെ ഒരാൾ എന്നെ തന്നെ നോക്കികൊണ്ടിരിക്കാ... ഇവൻ ഇതെന്താ ഇങ്ങനെ നോക്കുന്നെ ഞാൻ എന്നെ തന്നെ ആകെ മൊത്തത്തിൽ ഒന്ന് നോക്കിട്ട് അവനോട് ചോദിച്ചു..

"" മ്മ്മ് കഴിഞ്ഞോ ""??

ഏ... എന്ത്‌ കഴിഞ്ഞോന്നു ""??

""അല്ല നിന്റെ വായ്നോട്ടം കഴിഞ്ഞോന്നു ""???

അത് ചോദിച്ചപ്പോ അവൻ കണ്ണുരണ്ടും ഇപ്പൊ വെളിയിൽ വരും എന്നപോലെ എന്നെ നോക്കി....

"" വായ്‌നോക്കെ... നിന്നെയാ.... അങ്ങനെ നോക്കണമെങ്കിൽ എനിക്ക് നല്ലതിനെ നോക്കിക്കൂടെ ""??

അതും പറഞ്ഞ് വായും പൊത്തി ചിരിക്കുവാ പട്ടി.....


"" പിന്നെന്തുവാ കുറേ നേരായില്ലോ എന്നെ നോക്കി നിക്കുന്നു... എന്തെ നല്ലതിനെ ഒന്നും കിട്ടില്ലേ... ""??

അവനെ ഒന്ന് കൂർപ്പിച്ചു നോക്കി ഞാൻ ചോദിച്ചതും അവൻ ഒന്ന് ചുണ്ട് കോട്ടി...

"" അല്ല.... ഞാൻ നോക്കിയപ്പോ ഒരാൾ നിന്നു വല്ല്യ ആലോചന.... പേടിച്ചതു പോലെ...അതോണ്ട് നോക്കിയതാ ""....

അവൻ എന്നെ ഒന്ന് ആക്കി പറഞ്ഞു...


"" ടാ.. മനു.. എനിക്കെന്തോ വല്ലാണ്ട് പേടിയാകുന്നു..... ""


"" എന്തിന്.. "?

ഞാൻ പറഞ്ഞ് തീർക്കുമ്പോഴേക്കും മറുചോദ്യം ചോദിച്ചു അവൻ... മുഖത്ത് ഗൗരവം ആണ്...

""ടാ... അത്... അതുപിന്നെ അയാൾ പറഞ്ഞത് നീയും കേട്ടതല്ലേ...""

അവനെ നോക്കി ഞാൻ പറഞ്ഞതും അവൻ എന്നെ കൂർപിച്ചുനോക്കി..

"" നിനക്കെന്താ അജു ഭ്രാന്തായോ??? മാനസിക നില തെറ്റിയ അയാൾ ഓരോന്ന് പറഞ്ഞതിന് നീ എന്തിനാ പേടിക്കണേ ""??

""ടാ അങ്ങനെ അല്ല...""

""എങ്ങനെ അല്ലെന്ന്....അയാൾക്കല്ല നിനക്കാ ശരിക്കും വട്ട്....""

""മനു....""

അവനെ നോക്കി ദയനീയമായി ഞാൻ വിളിച്ചു....

""പിന്നല്ലാതെ വേറെ എന്താ ഞാൻ പറയാ.... ഒന്നാമത്തെ കാര്യം അയാൾക്ക്‌ മനസ്സിന് സുഖമില്ലാത്ത ആളാണ്... അയാൾ എല്ലാരോടും ഇങ്ങനെ ഓരോന്ന് പറഞ്ഞ് നടക്കുന്ന ആളാണ്... ഇതിൽ നീ എന്തിനാ പേടിക്കണേ എന്നാ എനിക്ക് മനസിലാകാത്തത്.....""

എന്നെ നോക്കി ദേഷ്യത്തോടെയാണ് മനു പറഞ്ഞത്...

"" അല്ലടാ നീയും ഞാനും ഒരുമിച്ചു നിന്നിട്ടും അയാൾ അതൊക്കെ എന്നോടല്ലേ വന്ന് പറഞ്ഞത്... പിന്നെ എന്തൊക്കെയാ അയാൾ പറഞ്ഞേ പരീക്ഷണമെന്നോ... അതും എനിക്കും എന്റെ പാതിക്കും..... എന്റെ പാതി എന്ന് അയാൾ ഉദ്ദേശിച്ചത് ആരെയാ?? പിന്നെന്താ ആരോ വരുന്നുണ്ടെന്നോ അങ്ങനെ എന്തൊക്കെയാ പറഞ്ഞേ... ശ്ശോ ആലോചിച്ചിട്ട് ഒരു പിടിയും കിട്ടണില്ല.... ഇനി ഇപ്പൊ ഇയാൾക്ക് മുൻകൂട്ടി കാണാനുള്ള എന്തേലും കഴിവ് ഉണ്ടെങ്കിലോ... ""

അവനെ നോക്കി സീരിയസ് ആയി ചോദിച്ചതും എന്നെ ദഹിപ്പിച്ചു നോക്കുവാ പട്ടി...

"" അതേ ഇതേതോ കൂടിയ ഇനം വട്ടാ..... തലയിൽ നെല്ലിക്കാ തളം വെച്ചിട്ടും കാര്യമുണ്ടെന്നു തോന്നുന്നില്ല... ""

ഇവിടെ മനുഷ്യൻ ആകെ കൺഫ്യൂഷനിൽ നിക്കുമ്പോഴാ അവന്റെ ഒടുക്കത്തെ ഒരു കളിയാക്കൽ....

"" നീ വരുന്നുണ്ടോ... അതോ ഇവിടെ തന്നെ നിക്കാനാണോ പ്ലാൻ... ഞാൻ എന്തായാലും പോകുവാ... വരുന്നുണ്ടെങ്കിൽ വാ... ""

അതും പറഞ്ഞ് അവൻ നടന്നു... ദുഷ്ടൻ.. നോക്കിക്കോ എനിക്കും വരും അവസരം അന്ന് ഞാൻ ഇതിനൊക്കെ പകരം വീട്ടിക്കോളാം... ഹും..


ഞാൻ വേഗം അവന്റെ ഒപ്പം നടന്നു... ഇല്ലെങ്കിൽ അവൻ എന്നെ അവിടെ നിർത്തി പോകും.... പേടി ഉണ്ടായിട്ടൊന്നുമല്ല എന്നാലും ചെറിയ ഒരു ഭയം അത്രേ ഉള്ളു....

വീട്ടിലേക്ക്‌ പോകുമ്പോൾ നേരായ വഴിയിലൂടെ തന്നെയാണ് പോയത്.... പാടത്തൂടെ പോകാൻ അവൻ സമ്മതിച്ചില്ല.... ഞാനും അധികം നിർബന്ധിക്കാൻ പോയില്ല...

വല്ലാണ്ട് നിർബന്ധിച്ചാൽ എന്നോട് ഒറ്റയ്ക്ക് പോയ്കൊള്ളാൻ പറയും അവൻ..... എത്രയും വേഗം വീട്ടിൽ എത്തിയാൽ മതി എന്നായിരുന്നു എനിക്ക്...

എന്തോ മനു അങ്ങനെയൊക്കെ പറഞ്ഞിട്ടും ഒരു സമാധാനവും കിട്ടുന്നില്ല... എന്തോ ആകെ ഒരു നെഗറ്റീവ് ഫീൽ.... ദുഷിച്ച ചിന്തകളൊക്കെ മനസ്സിൽ കയറി വരുവാ... അവൻ എന്തൊക്കെയോ പറയുന്നുണ്ട്... സത്യത്തിൽ ഞാൻ ഒന്നും കേൾക്കുന്നില്ല... ചുമ്മാ വെറുതെ മൂളി കൊടുക്കുന്നുണ്ട്...

ഇല്ലെങ്കിൽ അവന് മനസിലാകും ഞാൻ ഇപ്പോഴും ആ സംഭവം ആലോചിച്ചോണ്ട് നടക്കുവാന്ന്.... വേഗം ഒന്ന് വീടെത്തിയിരുന്നെങ്കിൽ......

⚜️⚜️⚜️⚜️⚜️⚜️⚜️


ട്രൈനീസിന്റെ ജോയിനിങ്ങിന് വേണ്ട കാര്യങ്ങൾ ക്യാബിനിൽ ഇരുന്ന് ശരിയാക്കുവായിരുന്നു മഹി....ഏതോ ഫയൽ കാര്യമായി നോക്കുന്നുണ്ട്....

അവന്റെ മുന്നിൽ അക്കുവും ഏതോ ഫയലിൽ മുങ്ങി തപ്പുന്നുണ്ട്.... നോക്കികൊണ്ടിരിക്കുന്ന ഫയലിൽ മുന്നോട്ട് നോക്കും തോറും മഹിയുടെ മുഖം ദേഷ്യത്തിൽ വലിഞ്ഞു മുറുകികൊണ്ടിരുന്നു...... അവസാനം ഫയൽ അടച്ചു വെച്ച് ഫോൺ എടുത്ത് ആരെയോ വിളിച്ചു....

"" പ്രിയ come to my cabine ""

ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് കാൾ കട്ട്‌ ചെയ്തു...

"" എന്താടാ... എന്തുപറ്റി.. എന്തിനാ ഇപ്പോ പ്രിയയെ വിളിക്കുന്നെ... ""??

വലിഞ്ഞു മുറുകിയ അവന്റെ മുഖവും ദേഷ്യച്ചുവയോടെയുള്ള ഫോൺ സംഭാഷണവും കേൾക്കെ അക്കു അവനെ സംശയത്തോടെ നോക്കി ചോദിച്ചു....

"" അത്... ""

മഹി പറയാൻ തുടങ്ങിയതും പുറത്തുനിന്ന് ഒരു പെൺകുട്ടിയുടെ സ്വരം ഉയർന്നു....

"" May i coming sir....""??


"" Yes... ""

തിരിച്ച് അവളോടായി പറഞ്ഞതും ഡോർ തള്ളി തുറന്ന് ഒരു പെൺകുട്ടി അകത്തേക്കു വന്നു....

""സർ എന്താ വരാൻ പറഞ്ഞത് ""

വന്ന പെൺകുട്ടി വിനയത്തോടെ മഹിയോട് ചോദിച്ചു....

""മ്മ്മ്.. പ്രിയ ഞാൻ ഇന്നലെ ന്യൂ ട്രൈനീസിന്റെ ലിസ്റ്റ് തയ്യാറാക്കാൻ പറഞ്ഞിരുന്നില്ലേ..... ആ ഫയൽ എവിടെ...""??

മുഖത്ത് ദേഷ്യം ഉണ്ടായിരുന്നെങ്കിലും വളരെ സമാധാനത്തോടെയാണ് മഹി പ്രിയയോട് അത് ചോദിച്ചത്.....


"" സർ.. അതാണ് സാറിന്റെ മുന്നിലിരിക്കുന്ന ഫയൽ.... ""

സംശയത്തോടെ ഫയലിലും മഹിയേയും മാറി മാറി നോക്കിയാണ് അവൾ പറഞ്ഞത്.....


"" ഓ റിയലി.... ആ ഫയൽ ആണോ ഇത്...""

ഒരു പരിഹാസത്തോടെയുള്ള മഹിയുടെ മറുപടി കേട്ടതും കാര്യമായി എന്തോ പ്രശ്നം ഉണ്ടെന്ന് പ്രിയക്കു മനസിലായി....

""മ്മ്മ്മ് ""

അവൾ തലകുനിച്ചു കൊണ്ട്‌ ഒന്ന് മൂളി...
പെട്ടെന്ന് ആ ഫയലിലെ പേപ്പേഴ്സ് എല്ലാം നിലത്ത് ചിതറി വീണു...

"" What hell you done.. Idiot... ഇത്രയും ചെറിയ ജോലി ഏൽപ്പിച്ചിട്ടു പോലും അത് വൃത്തിയായി ചെയ്യാൻ നിന്നെ കൊണ്ടൊന്നും പറ്റുന്നില്ല അല്ലേ..... ""??

അവന്റെ ദേഷ്യം കാണെ അക്കുവും പ്രിയയും ഒന്ന് ഞെട്ടി....

"" സർ അത് ഞാൻ..... ""

""No more explanations... Within 15 minutes.... അതിനുള്ളിൽ എനിക്ക് ഇത് കറക്റ്റ് ചെയ്ത് ഒരു പുതിയ ലിസ്റ്റ് prepare ചെയ്ത് തരണം.... മനസ്സിലായോ...""??

പ്രിയയെ പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ മഹി അവളെ നോക്കി കടുപ്പത്തിൽ പറഞ്ഞു...

""Yes സർ...""

അതും പറഞ്ഞ് താഴെ ചിതറികിടക്കുന്ന പേപ്പഴ്സും എടുത്ത്‌ അവൾ വേഗം ആ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി.......

"" എന്താടാ.. ""

ദേഷ്യത്തോടെയുള്ള മഹിയുടെ മുഖം നോക്കി ഇരിക്കുന്ന അക്കുവിനെ ആ ചോദ്യമാണ് സ്വബോധത്തിലേക്കു കൊണ്ട് വന്നത്....

"" ഏയ്.... ഒന്നുല്ല്യ, നീ എന്തിനാ മഹി ഇങ്ങനെ പ്രഷർ കൂട്ടുന്നെ... എന്താ പ്രോബ്ലം എന്ന് അവരോട് പറഞ്ഞാൽ പോരെ.... വെറുതെ വിളിച്ച് ഇങ്ങനെ ദേഷ്യപ്പെടണോ...""

അക്കു ഒരു അസ്വസ്ഥതയോടെ ചോദിച്ചു......

"" ഒരു ചെറിയ ജോലി പോലും മര്യാദക്ക് ചെയ്യാൻ അറിഞ്ഞൂടാത്ത അവരെയൊക്കെ പിന്നെ ഞാൻ മടിയിലിരുത്തി കൊഞ്ചിക്കണോ... ""

അക്കുവിനെ രൂക്ഷമായോന്ന് നോക്കി മഹി ചോദിച്ചു....

"" നിന്നോട് അവരെ കൊഞ്ചിക്കാനൊന്നുമല്ല ഞാൻ പറഞ്ഞത്... ഇങ്ങനെ വിളിച്ച് ദേഷ്യപ്പെടാതെ ഇരുന്നൂടെ എന്നാണ്... ""

""പിന്നെ ദേഷ്യം വരാതെ ഇരിക്കുമോ.... അവരോട് ഞാൻ ഒരാഴ്ച്ച മുൻപ് പറഞ്ഞതാണ് ലിസ്റ്റ് റെഡിയാക്കാൻ....ഇന്നലെ ഉച്ചക്ക് ചോദിച്ചപ്പോൾ കഴിഞ്ഞിട്ടില്ലെന്നു പറഞ്ഞു... എന്നിട്ട് അവസാനം റെഡിയാക്കി തന്നപ്പോ അത് മൊത്തം തെറ്റും... പിന്നെ അതൊക്കെ കാണുമ്പോൾ ദേഷ്യം വരില്ലേ... ""??

മഹി അവനെ നോക്കി ഗൗരവത്തോടെ പറഞ്ഞു...

"" ഞാൻ അതുകൊണ്ട് പറഞ്ഞതല്ല...നിന്റെ ദേഷ്യം കുറച്ച് കുറക്കണം എന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ.... ""

മഹിയെ ദയനീയമായി നോക്കി അക്കു പറഞ്ഞു....

"" ടാ എത്ര അധ്വാനിച്ചിട്ടായിരിക്കും അച്ഛൻ ഇതെല്ലാം നേടിയെടുത്തത്... നമ്മുടെ ചെറിയ ഒരു അശ്രദ്ധ മതി ആ അധ്വാനം മുഴുവൻ കാറ്റിൽ പറക്കാൻ.... നമ്മളായി അതിനു ഇടക്കൊടുക്കരുത്... ദേഷ്യപ്പെടേണ്ടിടത്തു ദേഷ്യപെടുക തന്നെ വേണം അല്ലാതെ കൊഞ്ചിക്കുകയല്ല വേണ്ടേ... ""

"" ഓ അച്ഛന് പറ്റിയ ആളു തന്നെയാ നീ.... ഹോ നിന്നോട് പറഞ്ഞ എന്നെ വേണം തല്ലാൻ.... വെറുതെയല്ല ഇവിടുള്ളോരു നിന്നെ..... ""

എന്തോ ഓർമ വന്നതും പറയാൻ വന്നത് പകുതിക്ക് നിർത്തി നാവൊന്നു കടിച്ചു കൊണ്ട് അക്കു മഹിയെ നോക്കി....

"" എന്തെ പകുതിക്കു നിർത്തിയെ... ബാക്കി കൂടി പറ... ഇവിടുള്ളോരു എന്നെ... പറയ്.. "'

അക്കുവിന്റെ ചെയ്റിനടുത്തേക്ക് നീങ്ങി കൊണ്ട് മഹി ചോദിച്ചു...

"" എന്ത്‌... ഒന്നുല്ല്യ.... ഞാൻ എന്താ പറയാൻ വന്നേ ശ്ശോ മറന്നുപോയി മഹി... ഞാൻ ആലോചിച്ചിട്ട് നാളെ പറയാട്ടോ.... ""

തപ്പി തടഞ്ഞ് എന്തൊക്കെയോ പറഞ്ഞ് ചെയ്റിൽ നിന്നും എണീക്കാൻ ആഞ്ഞതും മഹി രണ്ടു കയ്യും ചെയ്റിൽ കുത്തി അവന്റെ മുഖത്തേക്ക് നോക്കി....
അവന്റെ മുഖത്തെ പരിഭ്രമങ്ങൾ കാണെ ചിരി വന്നു പോയി മഹിക്ക്... പക്ഷേ ചിരിച്ചാൽ ശരിയാകില്ലാന്നറിയാവുന്നത് കൊണ്ട് മഹി മുഖത്ത് ഗൗരവം തന്നെ ഫിറ്റ്‌ ചെയ്ത് നിന്നു...

"" മോൻ പറഞ്ഞിട്ടു പോയാ മതി.... ""

അക്കു ദയനീയമായി മഹിയെ നോക്കി....

"" പറയാല്ലേ.... ""

ഇനിയും പറഞ്ഞില്ലെങ്കിൽ ശരിയാകില്ലെന്നു കണ്ട അക്കു മഹിയോടായി ചോദിച്ചു...

"" പിന്നല്ലാതെ... നീ ചുമ്മാ പറയ്.... ""

ഒരു ചെറു പുഞ്ചിരിയോടെ മഹി അക്കുവിനോടായി പറഞ്ഞു...

"" അതുപിന്നെ നിനക്ക് ഇവിടെയുള്ള സ്റ്റാഫ്സ് ഒരു ഇരട്ടപ്പേര് ഇട്ടിട്ടുണ്ട്... ""

അക്കു മഹിയെ ഇടക്കണ്ണിട്ട് നോക്കി പറഞ്ഞു...

""ഇരട്ടപ്പേരോ...""

പെട്ടെന്ന് കേട്ടതും ഒന്ന് ഞെട്ടികൊണ്ട് മഹി അക്കുവിനോട് തിരിച്ചു ചോദിച്ചു...

""മ്മ്മ്മ്...""

""എന്ത്‌ ഇരട്ടപേര്...""??

"" അത് പിന്നെ.....രാവണൻ..... ""

അക്കുവൊന്നു കളിയാക്കി ചിരിച്ചുകൊണ്ട് മഹിയോട് പറഞ്ഞു...

"" what!!.. ""??

"" കൊള്ളാല്ലേ വെറൈറ്റി ആയിട്ടുണ്ട്.... സാധാരണ ചെകുത്താൻ എന്നും രാക്ഷസൻ എന്നൊക്കെയാ സർമാരെ സ്റ്റാഫ്സ് വിളിക്കുന്നെ... നിന്നെ രാവണൻ എന്നല്ലേ വിളിച്ചേ എന്താ ഒരു എടുപ്പ് അല്ലേ... ഇങ്ങനെ വേണം സ്റ്റാഫ്സ് ആയാൽ... ""

അക്കു പറഞ്ഞു നിർത്തിയതും മഹി അവനെ കടുപ്പിച്ചൊന്നു നോക്കി....

എന്തോ പറയാനായി മഹി വന്നതും പെട്ടെന്ന് ടേബിളിൽ വെച്ചിട്ടുള്ള മഹിയുടെ ഫോൺ റിങ് ചെയ്തു.... അവനെ ഒന്ന് ദഹിപ്പിച്ചു നോക്കിയിട്ട് ഫോണും എടുത്തുകൊണ്ടു മഹി ഡോർ തുറന്ന് പുറത്തേക്കു പോയി.... സമാധാനത്തിൽ ഒന്ന് ദീർഘമായി ശ്വസിച്ച് വീണ്ടും അക്കു കയ്യിലിരുന്ന ഫയലിൽ മുങ്ങിത്താണു....

❣️❣️❣️❣️❣️

വീട്ടിലെത്തിയതും വല്ലാത്തൊരു ആശ്വാസമായിരുന്നു..... ചെരുപ്പ് അഴിച്ചു വെച്ച് മനുവിനെ പോലും നോക്കാതെ വേഗം അകത്തേക്കു കയറി... അപ്പോഴാണ് സെറ്റിയിലിരുന്ന് പത്രം വായിക്കുന്ന അമ്മയെ കണ്ടത്.... ഓടി പോയി മടിയിൽ തലവെച്ചു കിടന്നു....

പെട്ടെന്നായതുകൊണ്ടാണെന്നു തോന്നുന്നു അമ്മ ഒന്ന് പേടിച്ചപോലെ തോന്നി... എന്നാലും ആ കിടപ്പിൽ നിന്നും ഞാൻ എണീറ്റതു പോലുമില്ല.... അമ്മ എന്നെ കുലുക്കി വിളിക്കുന്നൊക്കെയുണ്ട്... പക്ഷെ എന്തോ എനിക്ക് എണീക്കാൻ തോന്നുന്നില്ല....

""അജു.....""

""മ്മ്മ്..."'

അമ്മയുടെ പേടിയോടെ ഉള്ള വിളി കേട്ടതും ഞാൻ പതിയെ ഒന്ന് മൂളി...

""എന്താ മോനെ.... എന്തുപറ്റി...."

പാവം നല്ലോണം പേടിച്ചിട്ടുണ്ടെന്നു തോന്നുന്നു... ചോദ്യത്തിൽ തന്നെ നല്ലപോലെ സങ്കടം ഉണ്ട്.... ഇനിയും ഇങ്ങനെ ഇരുന്നാൽ അമ്മ ആകെ പേടിച്ചു കരച്ചിലാകും അതിലും നല്ലത് എണീക്കുന്നതാ... ഞാൻ പതിയെ അമ്മയുടെ മടിയിൽ നിന്നും എണീറ്റു....

""എന്താ അജു എന്താ മോന് പറ്റിയത്?? മുഖമൊക്കെ വല്ലാണ്ടിരിക്കുന്നുണ്ടല്ലോ...""??

എന്റെ മുഖമാകെ തലോടി കൊണ്ടാണ് അമ്മ ചോദിക്കുന്നത്...

"" ഒന്നുല്ല്യ അമ്മ... ""

എന്തോ പെട്ടെന്ന് അങ്ങനെ പറയാനാണ് തോന്നിയത്... ഇല്ലെങ്കിൽ പിന്നെ അമ്മക്ക് ആകെ ആധിയാകും...

"" ഏയ്... എന്തോ ഉണ്ട്... നീ പറയണ്ട... മനു മോനെ എന്താടാ പറ്റിയെ... ഇവന്റെ മുഖം എന്താ ഇങ്ങനെ ഇരിക്കുന്നെ... ""

പുറത്തു നിന്നും കേറി വരുന്ന മനുവിനെ നോക്കിയാണ് അമ്മ ചോദിച്ചത്...

"" അത് പിന്നെ.... "

""ആഹാ... അമ്പലത്തിൽ പോയിട്ട് ഇത്ര വേഗം ഇങ്ങെത്തിയോ രണ്ടും... സാധാരണ ഇതല്ലല്ലോ പതിവ്...എന്ത്‌ പറ്റി""??


മനു പറയാൻ തുടങ്ങിയതും മുകളിലെ റൂമിൽ നിന്നും ഇറങ്ങി വരവേ അച്ഛൻ ഞങ്ങളെ നോക്കി ചോദിച്ചു...

"" എന്തോ പറ്റിയിട്ടുണ്ട് ദത്തേട്ട...രണ്ടിന്റെയും മുഖത്ത് എന്തോ ഒരു കള്ളത്തരമുണ്ട്... ""

എന്നെയും അവനെയും നോക്കിയാ അമ്മ പറഞ്ഞേ.. ശ്ശെ ആകെ നടക്കേടാവോ....

"" എന്താടാ മക്കളെ.... എന്തുപറ്റി... നിങ്ങൾ ആരെയെങ്കിലും എന്തെങ്കിലും ചെയ്തോ ""??

ഒരു ചിരിയോടെ ഞങ്ങളെ നോക്കി അച്ഛൻ അത് ചോദിച്ചതും ഞാൻ ഒന്ന് കൂർപ്പിച്ച് അച്ഛനെ നോക്കി...

"" അല്ല സാധാരണ അങ്ങനെയാണെ പതിവ്... എന്തേലും വരുത്തി വെച്ച് നേരെ ഇങ്ങോട്ട് പോരും അവസാനം പരാതിയുമായി ആളുകൾ എത്തുമ്പോഴല്ലേ കാര്യങ്ങളൊക്കെ ഞങ്ങൾ അറിയാറുള്ളത്..... ""


ആക്കി ചിരിയോടെ എന്നെ നോക്കി പറയുന്ന അച്ഛനെ ഞാൻ ഒന്ന് നോക്കി... പിന്നീട് അമ്മയെ നോക്കിയപ്പോ അവിടെയും ഉണ്ട് ഒരു ചിരി... മനുവിനെ നോക്കിയപ്പോ അവനും നിന്ന് കിണിക്കുന്നു... ഹും എല്ലാരും കൂടെ എന്നെ കളിയാക്കുവാ...

എല്ലാരേയും ദേഷ്യത്തോടെ നോക്കി മുറിയിലേക്ക് പോകാൻ നിന്നതും അച്ഛൻ എന്റെ കൈ പിടിച്ച് എന്നെ അച്ഛന്റെ അരികിലേക്ക് ചേർത്തു നിർത്തി....

"" ഹാ.. എന്റെ അജുട്ടൻ പിണങ്ങിയോ അച്ഛനോട്... അച്ഛൻ ഒരു തമാശ പറഞ്ഞതല്ലേ ടാ... അതിന് നീ ഇങ്ങനെ പിണങ്ങി പോകല്ലേ... ""

"" എല്ലാരും കൂടെ എന്നെ കളിയാക്കുവല്ലേ... പിന്നെ ഞാൻ എന്തിനാ ഇവിടെ നിക്കുന്നെ നിങ്ങളുടെ കളിയാക്കൽ കാണാനോ... ""

ഞാൻ പറഞ്ഞതും എല്ലാരും ചിരിയൊക്കെ നിർത്തി...

"" അച്ചോടാ എന്റെ മോന് സങ്കടം ആയോ... സോറി ടാ അച്ഛൻ അത് വിചാരിച്ചു പറഞ്ഞതല്ല... ആ അതുപോട്ടെ അല്ല എന്താ ഇന്ന് ഉണ്ടായ പ്രശ്നം.. ""??

എന്നെ ചേർത്തു പിടിച്ചുകൊണ്ടു തന്നെയാണ് അച്ഛൻ ചോദിച്ചത്...

"" അതൊന്നൂല്യ... ""

ഞാൻ മനഃപൂർവം പറയാഞ്ഞതാ ഞാൻ പേടിച്ചുന്നറിഞ്ഞാൽ അച്ഛൻ കളിയാക്കി കൊല്ലും, മാത്രമല്ല അമ്മയാകെ പേടിക്കും ചിലപ്പോ...

"" അപ്പോ എന്തോ ഉണ്ടായിട്ടുണ്ട്... നീ പറയണ്ട... മനു മക്കളെ നീ പറ... ""

അച്ഛൻ എന്നെ വിട്ട് മനുവിന്റെ നേരെ തിരിഞ്ഞു... ശ്ശോ ഈ പൊട്ടൻ ഇന്നെല്ലാം കൊളമാക്കും... മനു എന്ത്‌ പറയും എന്ന് ആലോചിച്ച് ഞാൻ അവന്റെ നേരെ തിരിഞ്ഞു...

ബാക്കി അടുത്ത പാർട്ടിൽ 😄😄

To be continued.....

മുത്തുമണികളെ...... 😘😘😘

ഇത്രയും ലേറ്റ് ആയതിനു ഒരു വല്ല്യ സോറി ആദ്യം തന്നെ 😔😔😔... എനിക്ക് ഒട്ടും വയ്യായിരുന്നു അതാ തരാൻ കഴിയാഞ്ഞത്... പിന്നെ കുറച്ച് ലാഗ് ഉണ്ടെന്ന് എനിക്കറിയാം.... ഒരു രണ്ടു part കൂടി ഇതുപോലെ പോകും അത് കഴിഞ്ഞാൽ കഥ ട്രാക്കിലേക്ക് വരും..... അതുവരെ ഈ ലാഗ് ഉണ്ടാകും ട്ടോ....
എല്ലാരും സഹകരിക്കണം 😌😌
പിന്നെ എന്റെ മഹിയോട് എല്ലാർക്കും ചെറിയ നീരസം ഉണ്ടല്ലേ... എന്റെ മഹി ഒരു പാവമാണ് പിള്ളേരെ 😌😌😌 അത് വൈകാതെ തന്നെ നിങ്ങൾക്കൊക്കെ മനസിലാകും 😪😪

അപ്പോ ഇനി സന്ധിക്കും വരേക്കും വണക്കം 🙏

എന്ന് നിങ്ങളുടെ സ്വന്തം

ഞാൻ...... ❤️❤️

Continue Reading

You'll Also Like

4.2M 381K 43
ဘယ်တုန်းကမှ သိက္ခာကျရတယ်လို့ မတွေးခဲ့ဖူးဘူး ထင်စေ။ဒါတွေက ငါမင်းကိုချစ်လို့
4.6K 600 7
A Arranged Marriage Love story.. ✨️ Ee story thikachum sangalpikam maathram aayirikum.. Storyile characters idols aayitto mattu vekthikal aayitto yaa...
30.8K 3.9K 22
Powerful lady's coming from powerful places...ehh ahh ath thanne.....Pakshea Oru cheriya vethyasam und....ath story vayich arinja mathy.... About st...