BETWEEN 💔 US

By KookieTaehyunghyung

4.9K 587 136

ഇതൊരു bl story ആണ്... ജീവനു തുല്യം സ്നേഹിക്കുന്ന നായകനും അവനെ ദേഷ്യത്തോടെ മാത്രം കാണുന്ന മറ്റൊരുവനും.... അവരി... More

BETWEEN - US PROMO
BETWEEN - US 1
BETWEEN - US Character sketch
BETWEEN - US 2
BETWEEN -US 3
BETWEEN 💔 US 5
BETWEEN 💔 US 6
BETWEEN 💔 US 7
BETWEEN 💔 US 8
BETWEEN 💔 US 9
BETWEEN 💔 US 10
BETWEEN 💔 US 11
BETWEEN 💔 US 12
BETWEEN 💔 US 13
BETWEEN 💔 US 14
BETWEEN 💔 US 15
BETWEEN 💔 US 16
BETWEEN 💔 US 17
BETWEEN 💔 US 18

BETWEEN 💔 US 4

228 26 3
By KookieTaehyunghyung

Part- 4

കാലത്ത് അമ്മ എണീറ്റപ്പോഴേ ഞാനും എണീറ്റതാ... പക്ഷേ നേരം വെളുത്തു വരുന്നതേ ഉള്ളായിരുന്നു..... അതുകൊണ്ട് അമ്മ കുറച്ചൂടി നേരം കിടന്നോളാൻ പറഞ്ഞിട്ട് അടുക്കളയിലേക്ക് പോയി....ഇന്നലെ അമ്മയുടെയും അച്ഛയുടെയും കൂടെ കിടന്നപ്പോൾ തന്നെ ഞാൻ ഉറങ്ങി....

അല്ലേലും എന്റെ ഏറ്റവും വല്ല്യ comfort zone അവരാണ്... എത്ര സങ്കടമുണ്ടെങ്കിലും കുറച്ച് നേരം അവരുടെ ഒപ്പമിരുന്നാലോ അമ്മയുടെ മടിയിൽ ഒന്ന് കിടന്നാലോ അത് മാറാറുണ്ട്.....കുറച്ച് സമയം കഴിഞ്ഞപ്പോ അക്കുവേട്ടനും വന്ന് എന്റെയും അച്ഛന്റേം അടുത്ത് കിടന്നു....

അങ്ങനെ അച്ഛനും മക്കളും മാത്രമുള്ള ഒരു കുഞ്ഞ് സ്വർഗം ആയി അത്... പണ്ടും ഞങ്ങൾ ഇങ്ങനെ ആയിരുന്നു.. ഞാൻ ബാംഗ്ലൂർ പോകുന്നവരെ... ചില ദിവസങ്ങളിൽ ഞങ്ങൾ നാലുപേരും ഒരുമിച്ച്.... അച്ഛന്റെയും അമ്മയുടെയും നടുക്ക് ഞങ്ങൾ രണ്ടുപേർ.... അമ്മക്കിളിക്കും അച്ഛൻ കിളിക്കും നടുക്ക് രണ്ട് കുഞ്ഞികിളികൾ..... ശ്ശോ എന്ത്‌ രസമായിരുന്നു... ആ ഓർമയിൽ അജു ഒന്നുകൂടി അവരെ മുറുകെ കെട്ടിപിടിച്ചു കിടന്നു.....

""അജു...... മോനെ അജു..... എഴുന്നേൽക്ക്... സമയം എത്രയായിന്നാ... അമ്പലത്തിൽ പോകണ്ട കാര്യം പറഞ്ഞതെല്ലാം മറന്നോ നീ... അജു...""

അമ്മയുടെ കുലുക്കി ഉള്ള വിളിയാണ് സുഖനിദ്രയിലാണ്ട് കിടക്കുന്ന അജുവിനെ ഉണർത്തിയത്....

""അമ്മാ... എന്തായിത്.. ഇച്ചിരി നേരം കൂടെ കിടക്കട്ടെ പ്ലീസ് അമ്മാ...""

കണ്ണടച്ചുകൊണ്ട് തന്നെയാണ് അജു പറഞ്ഞത്..

"" എണീക്കെടാ... മതി കിടന്നത്... എണീറ്റുപോയി കുളിച്ച് അമ്പലത്തിലൊക്കെ പോയിട്ട് വാ... മനുവിനെയും വിളിച്ചോ... ചെല്ല്.. എണീക്ക്... ""

ഇനിയും കിടന്നാൽ അമ്മയുടെ കയ്യിന്റെ ചൂട് അറിയേണ്ടി വരും എന്നറിയാവുന്നതുകൊണ്ടോ എന്തോ അജു വേഗം എണീറ്റു...

ശ്ശോ.. എനിക്ക് ഒട്ടും ഉറങ്ങി മതിയായില്ലാരുന്നു.. അപ്പോഴേക്കും നേരം വെളുത്തോ... എന്ത്‌ കഷ്ട്ടാ.. എണീറ്റിരുന്ന് കട്ടിലിൽ നോക്കിയപ്പോഴാ അക്കുവേട്ടനും അച്ഛനുമൊക്കെ എന്നെക്കാളും മുന്നേ എണീറ്റെന്നു മനസ്സിലായത്...വേഗം എണീറ്റു പുറത്തേക്ക് നടന്നു... കണ്ണൊക്കെ അടഞ്ഞു പോകുവാ... തുറക്കാൻ നോക്കിട്ടും പറ്റുന്നില്ല... പെട്ടെന്നാ എന്തോ ഒന്നില് പോയി തട്ടി നിന്നത്.... കണ്ണ് തുറക്കാത്ത കാരണം എന്താന്നറിഞ്ഞൂടാ... മതിലെങ്ങാനും ആണോ... ഇരുമ്പു പോലെ ഉണ്ട്.........

""ടാ....."" എന്നൊരു അലർച്ച കേട്ടാണ് കണ്ണുകൾ തുറന്നെ... അലർച്ച കേട്ട ഭാഗത്തേക്ക്‌ നോക്കിയപ്പോഴാ ഞാൻ ഇടിച്ച മതിലിന്റെ പേര് മഹാദേവ് ആണെന്ന് മനസ്സിലായെ....എന്റെ ഉറക്കമൊക്കെ ഏതുവഴിക്കാ പോയെന്നു പോലും അറിയില്ല...

"" എവിടെ നോക്കിയാടാ നടക്കുന്നെ....മുഖത്ത് രണ്ട് കണ്ണുണ്ടല്ലോ.... നോക്കി നടന്നൂടെ "" എന്റമ്മോ കലിപ്പിച്ചു നോക്കുന്ന ആ നോട്ടം ഉഫ്ഫ്!! ഒരു രക്ഷയുമില്ല....ദേഷ്യപെടുമ്പോഴും വായ് നോക്കാൻ എന്നെ കഴിഞ്ഞേ ഉള്ളു... ശ്ശോ ഞാൻ ഒരു സംഭവം തന്നെ.....

"" അതെങ്ങനാ ഏതു സമയത്തും ദിവാസ്വപ്നം കണ്ട് നടക്കല്ലേ.... വല്ലപ്പോഴും ഭൂമിയിലേക്ക് ഇറങ്ങി വന്ന് കണ്ണ് തുറന്നു നടക്ക് "" എന്നും പറഞ്ഞോണ്ട് ദേഷ്യത്തിൽ ഒരൊറ്റ പോക്ക്... ശ്ശെടാ എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ....വായ് നോക്കിയ സുഖമൊക്കെ മൊത്തത്തിൽ പോയി കിട്ടി...

ദുഷ്ടൻ... ഇത്ര ദേഷ്യപ്പെടാൻ വേണ്ടി ഇവിടെ എന്താപ്പോ ഉണ്ടായേ?? ഞാനൊന്ന് പോയി ഇടിച്ചു... അതല്ലേ ഉണ്ടായുള്ളൂ... അങ്ങേരുടെ അലർച്ച കേട്ടാൽ ഞാൻ വേറെ എന്തോ വല്ല്യ അപരാധം ചെയ്ത പോലെയാ... കാലമാടൻ... നോക്കിക്കോ ഇതിനുള്ളതൊക്കെ ഞാൻ നിങ്ങളെക്കൊണ്ട് അനുഭവിപ്പിക്കും മനുഷ്യാ...ഹും...

പെട്ടെന്ന് എന്തോ പുറത്ത് വന്ന് അടിച്ചപോലെ തോന്നി തിരിഞ്ഞു നോക്കിയപ്പോഴാ ആ മനു തെണ്ടി നിന്ന് ഇളിച്ചോണ്ട് നിക്കുന്ന കണ്ടത്...ഇവൻ ഇത്ര പെട്ടെന്ന് വന്നോ.... ചിലപ്പോ അമ്മയെങ്ങാനും വിളിച്ച് പറഞ്ഞിട്ടുണ്ടാകും.....ഈശ്വരാ ഇവൻ വെല്ലോം കണ്ടുകാണോ... എന്നാ പിന്നെ മാനോം പോയി.. എന്നെ ഇനി കളിയാക്കാൻ ഒരു കാരണവുമായി... കണ്ടുകാണല്ലേ ഭഗവാനെ...

"" ഔ...എന്താടാ പന്നി... മനുഷ്യന്റെ പുറം പോയി... ""

""അത് പിന്നെ നീ ഇവിടെ എന്തോ സ്വപ്നം കണ്ട് നിക്കുവാണെന്നു തോന്നി.. അതാ ."" നല്ലപോലെ ഇളിച്ചോണ്ടാ അവൻ പറയുന്നേ...അപ്പോ ഇവൻ കണ്ടിട്ടില്ലെന്ന തോന്നണേ...ഹോ..സമാധാനം

"" അതിന്... ഇങ്ങനെ വന്ന് ഇടിക്കണമായിരുന്നോ.... മനുഷ്യന്റെ പുറം പോയി... സാമദ്രോഹി""
അവനെ ഒന്നു കലിപ്പിച്ചു നോക്കി ഞാൻ പറഞ്ഞു..

""പിന്നെ ഞാൻ എന്താ വേണ്ടേ... രണ്ട് വട്ടം വിളിച്ചിട്ടും തിരിഞ്ഞു നോക്കാതെ സ്വപ്നം കണ്ടോണ്ടു നിക്കണ നിന്നെ ഞാൻ പിന്നെ എന്താ ചെയ്യണ്ടേ ""??ഈശ്വരാ ചെക്കൻ ടെറർ ആയില്ലോ... എന്നാലും എന്റെ മുഖത്ത് കലിപ്പ് ഭാവം തന്നെ ഞാൻ ഫിറ്റ്‌ ചെയ്തു ഇല്ലെങ്കിൽ അവൻ എന്നെ കൊല്ലും...

""അല്ല ഞാൻ വരുമ്പോ നീ എന്താ ഇത്ര കാര്യായിട്ട് ആലോചിച്ചോണ്ട് നിക്കുന്നുണ്ടായേ"" എന്റെ മുഖത്തേക്കു സംശയത്തോടെ നോക്കിയിട്ടാണ് ആശാന്റെ ചോദ്യം.... ഈശ്വരാ എന്താ ഇപ്പൊ പറയാ...

""ഏയ്... ഞാ.. ഞാനൊന്നും ആലോചിച്ചില്ല... നിനക്ക് തോന്നിയതാവും "" അവനെ ഒന്ന് ഇടക്കണ്ണിട്ട് നോക്കി ഞാൻ പറഞ്ഞു...

""പിന്നെ... എന്നിട്ടാണോ നീ ഞാൻ വന്ന് രണ്ടുത്തവണ വിളിച്ചിട്ടും തിരിഞ്ഞു നോക്കാഞ്ഞേ ""?? ഒന്ന് കൂർപ്പിച്ചു നോക്കി അവൻ ചോദിച്ചു... ദൈവമേ പെട്ട്...

""അത് ഞാൻ പെട്ടെന്ന് കേട്ടില്ല... അതോണ്ടാ..""

""ആ അത് തന്നെയാ ഞാനും പറഞ്ഞേ നീ എന്തോ ആലോചിച്ചോണ്ട് നിക്കുവായിരുന്നുന്ന്, സത്യം പറ മോനെ അജുകുട്ടാ..."" എന്തോ കള്ളം കണ്ടുപിടിച്ച പോലെ എന്നെ നോക്കിയിട്ട് അവൻ പറഞ്ഞു...

"" ആ... അതേ.. ആലോചിച്ച് നിന്നത് തന്നെയാ... എന്തെ... എനിക്കൊന്നാലോചിക്കണമെന്ന് തോന്നി... ഞാൻ ആലോചിച്ചു... എനിക്കൊന്നു ആലോചിച്ചൂടെ... എന്ത്‌ കഷ്ടാണെന്നു നോക്കണേ... ""അവനെ ഒന്ന് ദേഷ്യത്തോടെ നോക്കി പറഞ്ഞ് നേരെ എന്റെ റൂമിലേക്ക്‌ നടന്നു...

എന്തോന്ന്??? ഈ ഡയലോഗ് ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ..... ഇവന് ഇതെന്തുപറ്റി?? ഒന്നാലോചിച്ചോണ്ട് മനു വേഗം അജുവിന്റെ മുറിയിലേക്ക് കയറി...

""ടാ... അജു മോനെ നിനക്കെന്താ പറ്റിയെ... രാവിലെ തന്നെ നിന്റെ തല എവിടേലും ഇടിച്ചോ ""??

"" ആ ഇടിച്ചു... ചൈന വന്മതിലിൽ.. എന്തെ""?
കലിപ്പോടെ തന്നെയാണ് ഞാൻ അവനോടു സംസാരിച്ചേ.. അവൻ എന്നെ അന്തംവിട്ടു നോക്കുന്നുണ്ട്...

"" ചൈന വന്മതിലോ... നീ ഇതെന്തൊക്കെയാടാ പറയണേ... സത്യം പറ നിനക്കെന്താ പറ്റിയെ... നീ വെല്ല സ്വപ്നോം കണ്ട് പേടിച്ചോടാ.. "" എന്നെ മൊത്തത്തിലൊന്നു നോക്കിക്കൊണ്ടാ അവൻ ഇതു ചോദിച്ചേ...

എന്റെ പൊന്നോ ഈ ചെക്കനെകൊണ്ട്....
"" ഞാൻ ഒരു സ്വപ്നവും കണ്ടിട്ടില്ല.... ""

"" പിന്നെന്താ നീ ചൈന വന്മതിലിന്റെ കാര്യമൊക്കെ പറയണേ ""??

""ഔ... ഇവിടെയുള്ള വന്മതിലിൽ ചെന്നിടിച്ച കാര്യമാ പറഞ്ഞേ...""അപ്പോഴും ചെക്കന്റെ മുഖത്ത് സംശയമാ...

""അതേതാ ഞാനറിയാത്ത വന്മതിൽ ഇവിടെ"" ശ്ശോ ഇവനെക്കൊണ്ട്...

"" എന്റെ പൊന്ന് മനു... ഞാനൊരു ഉപമ പറഞ്ഞതാ... നി എന്നെയൊന്നു വെറുതെ വിട് പ്ലീസ്..... ഞാൻ കുളിച്ചിട്ട് വരാം... ഇനിയും നിന്നോട് സംസാരിച്ചോണ്ടിരുന്നാലേ അമ്പലത്തിൽ പോക്കൊന്നും നടക്കില്ല... "" അതും പറഞ്ഞ് ഞാൻ വേഗം ബാത്‌റൂമിൽ ഓടി കയറി.... ഇല്ലേൽ ചെക്കൻ എല്ലാം ചൂഴ്ന്നെടുക്കും....

❤️❤️❤️

അജുവിനെ ചീത്തയും പറഞ്ഞ് മഹി നേരെ ചെന്നത് അത്യാവശ്യ വർക്കുകൾ ചെയ്യാനായി ഓഫീസ് റൂം പോലെ സെറ്റ് ചെയ്തിരിക്കുന്ന മുറിയിലേക്കാണ്.... അജുവിനോടുള്ള ദേഷ്യം മുഴുവനും മുഖത്ത് കാണാനുണ്ട്.... എന്തൊക്കെയോ പിറുപിറുത്തുകൊണ്ടാണ് അവൻ റൂമിന്റെ വാതിൽ തുറന്നത്....
വാതിൽ തുറന്ന് അകത്തേക്കു കയറിയപ്പോഴാണ് എന്തോ ഫയൽ നോക്കി നിക്കുന്ന ദത്തനെ മഹി കണ്ടത്....

"" അച്ഛൻ ഉണ്ടായിരുന്നോ ഇവിടെ ""?? ദത്തനെ നോക്കി ചിരിച്ചോണ്ട് മഹി ചോദിച്ചു....

"" മ്മ്മ്.... ഞാനാ നമ്മുടെ പുതിയ പ്രൊജക്റ്റിന്റെ ഡീറ്റെയിൽസ് ഒന്ന് നോക്കിയതാ... ഇത്തവണ എവിടെയും ഒരു കുഴപ്പവും വരാൻ പാടില്ല... ""മഹിയെ നോക്കി ഗൗരവത്തോടെ ദത്തൻ പറഞ്ഞു....

"" അതു ശരിയാ.... എന്നിട്ട് അച്ഛൻ നോക്കിയിട്ട് എന്തേലും കുഴപ്പം കണ്ടോ""?? അവൻ ഒരു സംശയത്തോടെയാണ് ദത്തനോട് ചോദിച്ചത്..

"" ഏയ് ഇല്ല... ഇത് തയ്യാറാക്കിയത് ഒരു പുലികുട്ടിയാ.... അതുകൊണ്ട് ഇതിൽ ഒരു മിസ്റ്റേക്ക് പോലും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല... "" അവനെ നോക്കി ഒന്ന് ചിരിച്ച് ദത്തൻ പറഞ്ഞു...

"" അച്ഛാ... കളിയാക്കുവാണല്ലേ.... "".... ദത്തനെ ഒന്ന് കൂർപ്പിച്ചു നോക്കികൊണ്ടാണ് മഹി അത് പറഞ്ഞത്...

"" ഹാ.. അല്ലേടാ ഞാൻ കാര്യമായിട്ടാ പറഞ്ഞേ... നീ ആണ് ഇത് തയ്യാറാക്കിയതെന്ന് സത്യമായിട്ടും എനിക്കറിയില്ലാരുന്നു... അങ്ങനെ അറിഞ്ഞിരുന്നേൽ ഞാൻ ഇതിന്റെ അടുത്തു പോലും വരില്ലാരുന്നു..... ഞാൻ വേറെ ആരെങ്കിലും ആയിരിക്കും എന്ന് വിചാരിച്ചാ ചെക്ക് ചെയ്തത്..... ""

"" ഓ പിന്നെ.... ""അവൻ ദത്തനെ നോക്കി ഒന്ന് കണ്ണുരുട്ടി...

"" ഞാൻ കാര്യമായിട്ട് പറഞ്ഞതാ.... ആ അല്ല ചോദിക്കാൻ വിട്ടുപോയി.. നീ എന്താ ഇന്ന് ഇത്ര നേരത്തെ ""??

"" ആ അതോ പുതിയ ട്രൈനീസ് ഈ ആഴ്ച്ച അല്ലെ ചാർജ് എടുക്കുന്നെ അപ്പോ അതിന്റെ കുറച്ച് കാര്യങ്ങൾ നോക്കാനുണ്ടായിരുന്നു...""

"" മ്മ്മ്.... "" ഒന്നമർത്തി മൂളിക്കൊണ്ട് ദത്തൻ മഹിയെ ഒന്ന് നോക്കി...

""അല്ല... നീ ഒന്ന് നിന്നെ..""
ടേബിളിൽ ഇരിക്കുന്ന ഒരു ഫയലും എടുത്ത് ഇറങ്ങാൻ തുടങ്ങുന്ന മഹിയോട് ദത്തൻ പറഞ്ഞു...

"" എന്താ അച്ഛാ.. "??
അവൻ ദത്തനെ ഒന്ന് തിരിഞ്ഞു നോക്കി.... തന്നെ തന്നെ നോക്കി നിക്കുന്ന ദത്തനെ കാണെ ഒരു സംശയത്തോടെ അവൻ ചോദിച്ചു...

"" അല്ല അതുപിന്നെ മനോഹർ അന്ന് എന്താ പറഞ്ഞതെന്ന് നീ പറഞ്ഞില്ലല്ലോ... "" മഹിയോട് ദത്തൻ ചോദിച്ചു...

"" ഏ.. ഏയ് അയാൾ എന്ത്‌ പറയാൻ... എന്നോട് ഒന്നും പറഞ്ഞില്ല.. "" ദത്തനെ നോക്കാതെ തന്നെ വിക്കി വിക്കിയാണ് അവൻ അത്രയും പറഞ്ഞത്....

"" ടാ മോനെ മഹി.... നിന്നെ ഞാൻ ഇന്നും ഇന്നലെയോ ഒന്നുമല്ലല്ലോ കാണാൻ തുടങ്ങിയത്..... അവന്റെ വായിൽ നിന്ന് ഒന്നും കിട്ടാതെ നീ അവനെ ജീവനോടെ വിടില്ലാന്ന് എനിക്കറിഞ്ഞൂടെ "" മഹിയെ ഒന്ന് ഇരുത്തി നോക്കികൊണ്ടാണ് ദത്തൻ പറഞ്ഞത്..

"" അത്... പിന്നെ.. അച്ഛാ... അയാൾ പറഞ്ഞു.. പക്ഷേ ഇപ്പൊ അത് എന്നോട് ചോദിക്കരുത്.... ഞാൻ എന്റേതായ വഴിക്ക് ഒന്നന്വേഷിക്കട്ടെ... എനിക്ക് പറ്റാതെ വരുമ്പോൾ തീർച്ചയായും ഞാൻ അച്ഛനോട് പറയാം ഉറപ്പായിട്ടും... "" ഇനിയും ദത്തന്റെ മുന്നിൽ ഒരു ഒളിച്ചു കളി സാധ്യമല്ലെന്നു മനസിലാക്കിയ മഹി ദയനീയമായി പറഞ്ഞു...

"" അല്ലേടാ എന്നാലും... ""

"" ഒരു എന്നാലുമില്ല... പ്ലീസ് അച്ഛാ.. അച്ഛന് എന്നെ വിശ്വാസമില്ലേ.. ""?? മഹി അവസാനത്തെ അടവും പുറത്തേക്കെടുത്തു പറഞ്ഞു...

"" അതോണ്ടല്ലെടാ ഞാൻ അത് ചോദിച്ചെന്നു മാത്രം... ശരി നിനക്ക് എപ്പോ പറയാൻ തോന്നുന്നോ അപ്പോ പറഞ്ഞാ മതി.... "" ഇനി നിർബന്ധിച്ചിട്ടും കാര്യമില്ലെന്നു ദത്തനു അറിയാമായിരുന്നു..... എത്രയൊക്കെ നിർബന്ധിച്ചാലും അവന്റെ മനസ്സിലുള്ളതേ അവൻ ചെയ്യൂ എന്ന് അയാൾക്ക്‌ നന്നായിട്ടറിയാം...

"" അപ്പോ ഞാൻ പോകട്ടെ.... ലേറ്റ് ആവാൻ പറ്റില്ല.. "" മഹി ദത്തനോട് അനുവാദം പോലെ ചോദിച്ചു....

"" മ്മ് എന്നാ ശരി... അല്ല നീ ഒറ്റക്കാണോ "??

""ഏയ്‌ അല്ല.. അക്കുവിനെയും കൂടെ കൂട്ടണം"
അതും പറഞ്ഞ് മഹി തിരിഞ്ഞു നടന്നു....

❤️❤️❤️

അവിടുന്ന് മഹി നേരെ പോയത് അക്കുവിന്റെ റൂമിലേക്കായിരുന്നു....
അവിടെ ചെന്ന മഹി മുന്നിൽ കണ്ട കാഴ്ചയിൽ ചിരിക്കണോ കരയണോ എന്നറിയാതെ നിന്നു... ഒളിമ്പിക്സിനു ഓടാൻ പോകുന്ന പോലെ അക്കു കട്ടിലിൽ കിടന്ന് സുഖ നിദ്രയിലാണ്.....

"" ഹാ.. ബെസ്റ്റ്.. ഇതാണോ അമ്മ എണീറ്റ് വർക്ക്‌ഔട്ട്‌ കഴിഞ്ഞ് കുളിക്കാൻ കേറിക്കാണും എന്ന് പറഞ്ഞ മൊതല്... കഷ്ടം.. "" മഹി ആരോടെന്നില്ലാതെ പറഞ്ഞു..

""അക്കു ടാ അക്കു..... എണീറ്റെ... ടാ എണീക്കാൻ.."" മഹി അക്കുവിനെ കുലുക്കി വിളിച്ചു..

അവൻ പതിയെ കണ്ണ് തുറന്ന് മുന്നിൽ നിൽക്കുന്ന ആളെ നോക്കി... മഹിയാണെന്ന് വ്യക്തമായതും അക്കു അവനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ച് വേഗം എഴുന്നേറ്റിരുന്നു ...

"" ഞാൻ ഇന്നലെ നിന്നോട് വിളിച്ചു പറഞ്ഞതല്ലേ ഇന്ന് നേരത്തെ ഓഫീസിൽ പോകണമെന്ന്.... എന്നിട്ടു നീ എന്താ ഇവിടെ ചെയ്യുന്നേ "" അവനെ ഒന്ന് കണ്ണുരുട്ടി കാണിച്ച് മഹി ചോദിച്ചു...

"" ടാ എന്താന്നറിഞ്ഞൂടാ വല്ലാത്ത ക്ഷീണം.... ചുമ്മാ വന്ന് കിടന്നതാ.. ഉറങ്ങി പോയി.. "" ദയനീയമായി മഹിയെ നോക്കി അക്കു പറഞ്ഞു..

"" ഓ നിനക്കെപ്പോഴാ ക്ഷീണം ഇല്ലാത്തത്... എപ്പോഴും അത് തന്നെയാണല്ലോ.... പ്രത്യേകിച്ചും ഓഫീസിൽ പോകേണ്ട കാര്യം പറയുമ്പോൾ... "" അക്കുവിനെ ഒന്ന് കൂർപ്പിച്ചു നോക്കിയാണ് മഹി അത് പറഞ്ഞത്...

അവനെ നോക്കി നല്ലപോലെ ഒന്ന് ഇളിച്ചു കാട്ടി അക്കു..

""മ്മ് ശരി ശരി... നീ വേഗം പോയി റെഡി ആയി വാ ഇപ്പൊ തന്നെ ലേറ്റ് ആയി...."" അക്കുവിനോട് മഹി പറഞ്ഞു...

""അത് പിന്നെ... ഞാൻ വരണോ "" അവനെ നോക്കി ഇറങ്ങാൻ തുടങ്ങിയ മഹിയോടായി അക്കു ചോദിച്ചതും മഹി തിരിഞ്ഞു നിന്ന് അക്കുവിനെ രൂക്ഷമായോന്ന് നോക്കി... അതിൽ ഉണ്ടായിരുന്നു അക്കുവിനുള്ള മറുപടി..

""ഞാൻ ചുമ്മാ ചോദിച്ചെന്നെയുള്ളൂ... ഞാൻ വരാതെ പിന്നെങ്ങനാ... ഞാൻ വരാം... നീ താഴേക്ക്‌ പൊയ്ക്കോ...15 മിനിറ്റിനുള്ളിൽ റെഡി ആയി ഞാൻ വരാം..."" മഹിയുടെ നോട്ടം കണ്ടതും അക്കു പറഞ്ഞു.... അല്ലെങ്കിൽ താൻ ചിലപ്പോ ചുമരിൽ പടമാകും എന്നവനറിയാം..

"" മ്മ്മ്... "" അക്കുവിനെ നോക്കി ഒന്നമർത്തി മൂളിക്കൊണ്ട് മഹി റൂമിൽ നിന്നും താഴേക്ക്‌ പോയി...

🍁🍁🍁🍁🍁

ഫ്രഷ് ആയി ഇറങ്ങിയപ്പോൾ തന്നെ കണ്ടു എന്തോ ആലോചിച്ചോണ്ട് കട്ടിലിൽ ഇരിക്കുന്ന മനുവിനെ.... മിക്കവാറും മുന്നേ ഞാൻ പറഞ്ഞ കാര്യത്തിനെ കുറിച്ചായിരിക്കും അവൻ ആലോചിക്കുന്നേ..... ഞാൻ വന്ന് റെഡിയായതൊന്നും പുള്ളിക്കാരൻ അറിഞ്ഞിട്ടില്ല.... അവിടെ തകർത്ത് ആലോചിച്ചോണ്ടിരിക്കുവാ....

""ടാ... മനു "" കുലുക്കി വിളിച്ചതും അവൻ തിരിഞ്ഞു... എന്നെ കണ്ടതും അന്തംവിട്ടു നോക്കുന്നുണ്ട്....

""ഏ.... നീ ഇത്ര പെട്ടെന്ന് റെഡിയായോ... "?? എന്നെ തുറുപ്പിച്ചു നോക്കികൊണ്ടാണ് അവന്റെ ചോദ്യം...

"" ആ.. ബെസ്റ്റ്.. ഞാൻ വന്നു റെഡിയായതൊന്നും മോൻ അറിഞ്ഞില്ലേ... "" അവനെ നോക്കി ഞാൻ ചോദിച്ചു...

"" അത് പിന്നെ... ഞാൻ... ""

""മതി... മതി....വേഗം വാ ഇപ്പോ തന്നെ എട്ടു മണിയായി...ഇനിയും വൈകിയാൽ നട അടക്കും....."" അവനെ നോക്കി പറഞ്ഞു റൂമിനു പുറത്തേക്ക് നടന്നു... ഇല്ലെങ്കിൽ വീണ്ടും അവൻ എന്നെ കൊണ്ട് സത്യമെല്ലാം പറയിപ്പിക്കും.... അത് ഇല്ലാതിരിക്കാൻ ഇതേ ഉള്ളു വഴി....

ഞാനും മനുവും താഴേക്ക്‌ ചെന്നപ്പോൾ ദേവേട്ടനും അച്ഛനും ഹാളിൽ സംസാരിച്ചോണ്ടിരിക്കുന്നുണ്ടായി.... ദേവേട്ടൻ അക്കുവേട്ടനെ കാത്തിരിക്കുവാണെന്നു തോന്നുന്നു...കാലത്ത് ഉണ്ടായ കാര്യം മനസ്സിൽ കിടക്കുന്നോണ്ട് ഞാൻ അങ്ങേരെ വലുതായൊന്നും ശ്രദ്ധിക്കാൻ പോയില്ല.... എന്നാലും താഴേക്ക്‌ സ്റ്റെപ് ഇറങ്ങുമ്പോൾ ഇടങ്കണ്ണിട്ടു ചെറുതായി ഒന്ന് നോക്കിയിരുന്നു...
എവിടെ... അവിടുന്ന് ചെറിയ ഒരു നോട്ടം പോലുമില്ല... ഏതോ ഫയലിൽ മുഖം പൂഴ്ത്തി വെച്ചിട്ടുണ്ട്.... ഹോ.. എന്ത്‌ മനുഷ്യനാ ഇത്... ഒരു വികാരവും ഇല്ലാത്ത ഒരു സാധനം... ഇതിനോടാണല്ലോ എന്റെ ഭഗവാനെ എനിക്ക് പ്രേമം തോന്നിയത്.... എന്നെ പോലെ സുന്ദരനും സുമുഖനുമായ ഒരാൾ ഇങ്ങനെ മുന്നിൽ വന്ന് നിക്കുമ്പോൾ ദേഷ്യത്തോടെ നോക്കാൻ അല്ലാതെ വേറെ ഒന്നിനും അറിയാത്ത ഒരു കടുവ.... ഹാ.. എന്ത്‌ ചെയ്യാം എന്റെ വിധി...

ഞാനീ ആലോചിച്ചോണ്ട് നിക്കുന്ന സമയത്ത് മനുവിനോട് അച്ഛൻ എന്തൊക്കെയോ ചോദിക്കുന്നുണ്ട്.... എന്റെ ശ്രദ്ധ മുഴുവൻ വേറെ കാര്യത്തിലായോണ്ട് ഞാൻ ഒന്നും കേട്ടില്ല....
പെട്ടെന്നാണ് അമ്പലത്തിൽ പോകണ്ട കാര്യം ഓർമ വന്നത്.. അപ്പോൾ തന്നെ അവനെയും വിളിച്ച് അമ്പലത്തിലേക്ക് ഒരോട്ടമായിരുന്നു....
അമ്പലത്തിലേക്ക് പാടം കടന്നു വേണം പോകാൻ....സത്യത്തിൽ അത് എളുപ്പ വഴിയാ... റോഡിലൂടെ പോയാൽ കുറേ ചുറ്റി വളയണം.... അതുകൊണ്ട് കൂടുതലും പാടം കടന്നാണ് പോകാറുള്ളത്... ബാംഗ്ലൂർക്ക് പോയ അന്നാണ് അവസാനമായി അമ്പലത്തിലേക്ക് പോയത്....പിന്നെ ഇന്നാണ് പോകുന്നേ... രാവിലെയുള്ള ഈ പോക്ക് ആദ്യം ഞങ്ങളുടെ സ്ഥിരമായിട്ടുള്ള ശീലങ്ങളിൽ ഒന്നായിരുന്നു..... നല്ല രസമാ വയൽ വരമ്പത്തൂടെയുള്ള ഈ നടപ്പ്.... എത്രയോ ഞാനും മനുവും തല്ലുകൂടിയും ഇണങ്ങിയും പിണങ്ങിയും ഈ വയൽ വരമ്പിലൂടെ നടന്ന് പോയിട്ടുണ്ട്... ശ്ശോ അന്നൊക്കെ എന്ത്‌ രസായിരുനെന്നോ... പാടം കഴിഞ്ഞ് നേരെ ചെന്ന് കയറുന്നതേ അമ്പലത്തിലേക്കാ... മഹാദേവനാണ് പ്രതിഷ്ഠ...എന്റെ ഇഷ്ടദേവൻ...അവിടെ ചെന്ന് മനസ്സിലുള്ളതൊക്കെ ഇറക്കി വെക്കുമ്പോൾ വല്ലാത്തൊരു സുഖമാ....

മഴ പെയ്തത് കൊണ്ടാണെന്നു തോന്നുന്നു പാടം നിറയെ വെള്ളവും ചെളിയും ആയി കിടക്കുന്നുണ്ട്... അത് കണ്ടപ്പോ തന്നെ മനു എന്നെ തുറിച്ചൊന്നു നോക്കി.... ഞാൻ അവനെ നോക്കി നന്നായി ഒന്ന് ഇളിച്ചു.... ചെളിയും വെള്ളവും കാരണം നടക്കാൻ കുറേ പ്രയാസപ്പെട്ടു.... ഇടക്കിടെ മനു എന്നെ നോക്കി പല്ല്കടിക്കുന്നുണ്ട്........ അവസാനം എങ്ങനെയൊക്കെയോ നടന്ന് അമ്പലം എത്തി...... ഉള്ളിലേക്കു ചെന്ന് ആ ഭഗവാനെ കൺ നിറയെ കണ്ട് അങ്ങനെ നിന്നു... അത് പണ്ടും അങ്ങനെയാ.. ഒരുപാട് കാര്യങ്ങൾ പറയണം എന്ന് വിചാരിച്ചു ചെന്നാലും അവിടെ എത്തുമ്പോൾ ഒന്നും വരത്തില്ല... പിന്നെ വെറുതെ ഭഗവാന്റെ മുഖത്ത് നോക്കി അങ്ങനെ നിൽക്കും.....അതും ഒരു സുഖമാ.....

തൊഴുത് തിരിഞ്ഞു നിന്നപ്പോൾ മനു നല്ലപോലെ എന്തൊക്കെയോ പ്രാർത്ഥിക്കുന്നുണ്ട്... ഇവന് അതിനുമാത്രം എന്താണാവോ പ്രാർത്ഥിക്കാൻ ഉള്ളെ.... ആ ആർക്കറിയാം.... വെല്ല ഉഡായിപ്പും ആയിരിക്കും... ഞാൻ ഒന്നുകൂടെ ഭഗവാന്റെ മുഖത്തേക്ക് നോക്കി തൊഴുത് പുറത്തിറങ്ങിയതും മനുവും അവന്റെ പ്രാർത്ഥനയൊക്കെ കഴിഞ്ഞ് എന്റെ ഒപ്പം എത്തി....

പെട്ടെന്നാണ് ഒരു രൂപം അവരുടെ മുന്നിലേക്ക്‌ എടുത്തു ചാടിയത്.... ആ രൂപം കണ്ട മാത്രയിൽ ഇരുവരും അവിടെ തറഞ്ഞു നിന്നു....

To be continued........

Very sorry .... ഒത്തിരി ലേറ്റ് ആയി പോയി എന്നറിയാം... പ്രതീക്ഷിക്കാത്ത കുറേ അധികം കാര്യങ്ങൾ വന്നു പോയി... അതുകൊണ്ടാണ്... സോറി... 😔

Story എല്ലാരും വായിക്കണം... വേഗം പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കാം... ആരും നിർത്തി പോകരുത്... 😌

അപ്പോ ദിവസങ്ങൾ കടന്നു പോയെന്ന് അറിയാം.. ന്നാലും എല്ലാർക്കും പുതുവർഷം ആശംസിക്കുന്നു... Happy New year... ❤️

Continue Reading

You'll Also Like

4.9K 587 20
ഇതൊരു bl story ആണ്... ജീവനു തുല്യം സ്നേഹിക്കുന്ന നായകനും അവനെ ദേഷ്യത്തോടെ മാത്രം കാണുന്ന മറ്റൊരുവനും.... അവരിലെ പ്രണയം... ആ ദേഷ്യം പ്രണയത്തിലേക്ക്...
12.4M 349K 64
"A hidden connection is stronger than an obvious one." ©𝐉𝐈𝐊𝐎𝐎𝐊𝐈𝐄𝟏𝟕 No translations allowed. |*Contains some mature and triggering content*|...
4.2M 381K 43
ဘယ်တုန်းကမှ သိက္ခာကျရတယ်လို့ မတွေးခဲ့ဖူးဘူး ထင်စေ။ဒါတွေက ငါမင်းကိုချစ်လို့
841 319 7
പ്രണയമല്ല ആരാധനയാണ് അവന് ആ നക്ഷത്ര കണ്ണുകളോട്! ❄️🌝 "അവൻ്റെ ഈ ഒരു ജന്മം മുഴുവൻ അന്ന് അവൻ ആ നക്ഷത്ര കണ്ണുകളിൽ കണ്ടു! ഒരു മായ എന്ന പോലെ....."🌨️ എന്തു...