🔥സൂര്യവംഷി 🔥

By taekookiehyung786

2.3K 227 224

പകയുടെയും പ്രതികാരത്തിന്റെയും പ്രണയത്തിന്റെയും കഥ... 🔥🔥 More

🔥സൂര്യ വംഷി 🔥(second promo )
🔥സൂര്യ വംഷി 🔥
🔥സൂര്യ വംഷി 🔥
𝗖𝗛𝗔𝗥𝗔𝗖𝗧𝗘𝗥 𝗦𝗞𝗘𝗧𝗖𝗛 🔥

🔥സൂര്യവംഷി🔥

878 64 38
By taekookiehyung786

മഹാരാഷ്ട്ര..,മുംബൈ..

മുംബൈ സിറ്റിയിൽ നിന്നും അൽപ്പം നീങ്ങി ബാന്ദ്രയ്ക്ക് അരികിലായി സ്ഥിതി ചെയ്യുന്ന mithi നദികരയുടെ അരികിലുള്ള കാടു നിറഞ്ഞൊരു പ്രദേശം.....

അവിടെ ആൾ സഞ്ചാരമില്ലാത്ത വഴിയിലൂടെ ഉള്ളിലേക്ക് അൽപ്പം നീങ്ങിയാൽ കാണുന്ന കാലപ്പഴക്കം ചെന്നൊരു കെട്ടിടം....

ചുറ്റിനും കരുത്തരായ ദൃഡശരീരമുള്ള കാവൽക്കരാൽ പുറത്തു നിന്നും മറ്റൊരാളുടെയും നോട്ടം എത്താത്ത വിധം പൂർണമായും തടസം സൃഷ്യഠിച്ചിരിക്കുന്നു....

വിജനമായ കാട്....
ഇരുട്ടിന്റെ മറവിൽ ചെറു ജീവികളുടെ കരച്ചിലുകൾ അല്ലാതെ മറ്റൊന്നും അവിടെ ഉയർന്നിരുന്നില്ല... കാവൽ നിൽക്കുന്നവർ പോലും പരസ്പരം സംസാരിച്ചിരുന്നില്ല....
ഭീകരമായൊരു അന്തരീക്ഷവും..,അതിലും ഭയാനകമായൊരു നിശബ്ദതയും....

സമയം പാതിരാത്രിയോട് അടുത്തിരുന്നു..

ആ നിശബ്ദതയെ ചെറുതായി ഒന്ന് ഭേധിച്ചു കൊണ്ട് കൂട്ടത്തിൽ ഒരാളുടെ ഫോൺ ശബ്ദിച്ചു......

"आमिर आ रहे हैं..."
( അമീർ വരുന്നുണ്ട്... "")

" Ok.. sab... "

കാൾ കണക്ട് ആയതും തനിക്ക് കിട്ടിയ നിർദ്ദേശം അവൻ കൂടെയുള്ളവർക്കും കൈ മാറി.....
എല്ലാവരുടെയും കണ്ണുകൾ പുറത്തെ കവാടത്തിലേക്ക് നീണ്ടു...
വരുന്നത് ആരാണോ അവനെ സ്വീകരിക്കാൻ അവർ തയ്യാറെടുത്തു കഴിഞ്ഞിരുന്നു....

ഒന്ന് രണ്ട് നിമിഷങ്ങൾ കഴിഞ്ഞതും.....

പഴക്കം വന്നു തുടങ്ങിയ ആ കെട്ടിടത്തിനു മുന്നിലേക്ക് ഒരു Range Rover വന്നു നിന്നു... അതിൽ നിന്നും മുപ്പത്തിനടുത്തു പ്രായം തോന്നിക്കുന്നൊരു ചെറുപ്പക്കാരൻ പുറത്തിറങ്ങി.....

ഗ്രേ കളർ ടി ഷർട്ടിനു മേൽ ബ്ലാക്ക് കളർ ജാക്കറ്റ് ധരിച്ചൊരുവൻ...
മുഖത്തായി ആരെയും ഭയപ്പെടുത്തുന്നൊരു ഗൗരവം... നെറ്റിയുടെ മുകളിൽ വലതു കണ്ണിനു അരികിലായി കാണുന്ന ചെറു പാട് അവന്റെ മുഖത്തെ രൗദ്ര ഭാവത്തെ ഒന്ന് കൂടെ ശക്തിപ്പെടുത്തി....

അവനെ കാണുന്ന കണ്ണുകളിൽ ഭയവും ബഹുമാനവും നിറഞ്ഞു നിന്നു...
കാറിന്റെ ഡോർ വലിച്ചടച്ചു കൊണ്ടവൻ ആരെയും നോക്കാതെ കെട്ടിടത്തിനുള്ളിലേക്ക് പാഞ്ഞു....

അഴുക്കും പൊടിയും പിടിച്ച ഉൾഭാഗം.. വൃത്തിയില്ലാത്ത മുറികൾ...
ചുവരിൽ പൂശിയിരുന്ന ചായം ഇളകിയതും ചുവരിൽ തീർന്നിരുന്ന വിളളലുകളും കെട്ടിടത്തിന്റെ പഴക്കം എടുത്തു കാണിച്ചിരുന്നു....

രാത്രിയുടെ ഇരുളിന്റെ തീവ്രത കൂടാതെ തന്നെ അതിനുള്ളിൽ ഇരുട്ട് ആയിരുന്നു....മടുപ്പിക്കുന്ന ഇരുൾ... മുഷിപ്പിക്കുന്ന അന്തരീക്ഷം..
പേടിപ്പെടുത്തുന്ന അന്ധകാരം..

ഉള്ളിലേക്ക് കയറിയാൽ പലവഴികൾ തിരിഞ്ഞു പോകുന്നു...
അവിടെയെല്ലാം ഒരുപാട് മുറികൾ... അതിന് മുന്നിൽ എല്ലാം കയ്യിൽ തോക്കും വാക്കി ടോക്കിയും ഏന്തിയ കരുത്തുറ്റ കാവൽക്കാർ....

ഓരോ വഴികളായി തിരിഞ്ഞു നടന്നവൻ ഒടുക്കം ചെന്ന് നിന്നത് ഏറ്റവും ഒടുവിലെ  മുറിയിൽ.....
പുറത്തു നിന്നും ലോക്ക് ചെയ്തിരിക്കുന്ന ആ റൂമിനു വെളിയിലും കാവലായി രണ്ട് പേർ നിന്നിരുന്നു....

അവനെ കണ്ടതും അവർ തല കുനിച്ചു കൊണ്ട് ഡോറിന് മുന്നിൽ നിന്നും ഇരു വശത്തേക്കും നീങ്ങി....
പുറത്ത് നിന്നും പൂട്ടിയിരുന്ന ലോക്ക് ചാവിയാൽ തുറന്നു കൊടുത്തു...
ഉള്ളിലേക്ക് കയറുന്നതിനു മുൻപ് അവൻ അവരെയൊന്ന് നോക്കി....

ഉടൻ തന്നെ അതിനർത്ഥം മനസിലായത് പോൽ അവർ ഇരുവരും റൂമിനു മുന്നിൽ നിന്നും പുറത്തേക്കുള്ള വഴിയിലേക്ക് നീങ്ങി.....

അമീറിന്റെ കണ്ണുകളിൽ കടുപ്പമേറിയൊരു ഗൗരവം നിറഞ്ഞു......

മുന്നിലെ വാതിൽ അവൻ തള്ളി തുറന്നു....
അഴുക്കും പൊടിയും നിറഞ്ഞ മുറി.. വൃത്തിയില്ലാത്ത പരുക്കൻ നിലം...
കരിപിടിച്ചു തുടങ്ങിയ മങ്ങിയ ബൾബിന്റെ ചെറു വെട്ടം മാത്രം അവിടെ നിറഞ്ഞു നിന്നു....

മുറിയുടെ ഉൾ ഭാഗം ആരെയും ഭയപ്പെടുത്തുന്നതായിരുന്നു...ഒരു മൂലയിലായി ചേർത്തിട്ടിരിക്കുന്ന ഇരുമ്പ് കട്ടിലിൽ രക്ത കറകൾ പറ്റി പിടിച്ചിരുന്നു.. തറയിലും ചുവരുകളിലുമെല്ലാം അതേ പാടുകൾ...

അതിനരികിലെ മേശയിൽ നിരന്നിരിക്കുന്ന മൂർച്ചയെറിയ ആയുധങ്ങൾ...ഉണങ്ങിപിടിച്ച രക്തത്തിന്റെ ദുർഗന്ധം...ആരെയും മടുപ്പിക്കുന്ന കാഴ്ച....
സ്ഥിരം കണ്ടു മടുത്തൊരു കാഴ്ച അമീറിൽ അങ്ങനൊരു മടുപ്പ് വരുത്തിയില്ല....

അവന്റെ കണ്ണുകൾ മറ്റൊരു കാഴ്ച്ചയിൽ ആയിരുന്നു.... അവന്റെ ശ്രദ്ധയും അവിടേക്ക് തന്നെ....

അമീറിന്റെ കണ്ണുകളിൽ രൗദ്രത നിറഞ്ഞു.. ചുണ്ടുകളിൽ പുച്ഛം നിറഞ്ഞൊരു ചിരി സ്ഥാനം പിടിച്ചു.....

അവിടെ ആ ഇരുട്ട് നിറഞ്ഞ മുറിയിൽ ഒത്ത നടുവിൽ ഇരു കൈകളും പിന്നിലേക്ക് വരിഞ്ഞു മുറുക്കി ബന്ധനസ്ഥനാക്കിയ നിലയിൽ ഇരിക്കുന്നവൻ....

എല്ലാവരെയും ഭീതിയുടെ മുൾ മുനയിൽ നിർത്തിയിരുന്നവൻ....
മിനാർ നഗറിലെ കിരീടമില്ലാത്ത സുൽത്താൻ....!!
ബാന്ദ്ര നഗരത്തെ കൈപിടിയിൽ ഒതുക്കി വെച്ചിരുന്ന  സംഘത്തിലെ പ്രധാനി.....!!

തങ്ങളുടെ പ്രധാന ശത്രു...
ഹൈദർ മിസ്രയുടെ ഒരേയൊരു പിൻഗാമി....!!

വംഷി...!!
വാഷിക് മഹാദേവൻ...!!🔥

അമീറിന്റെ കണ്ണുകളിൽ പകയാളി......

ഊണിലും ഉറക്കിലും തങ്ങളുടെ സമാധാനം കെടുത്തിയിരുന്നവൻ.. ഇന്നിവിടെ... ഈ ഇരുട്ട് മുറിയിൽ.. കെട്ടിയിട്ട നിലയിൽ....
തനിക്ക് മുന്നിൽ.....
തന്റെ തടവുകാരനായി....!!

അമീറിന്റെ മുഖത്തു ക്രൂരമായൊരു ഭാവം തെളിഞ്ഞു...

" Son of bitch..₹#@₹%... "

മുന്നിൽ ഇരിക്കുന്നവനോടുള്ള ദേഷ്യത്താൽ അവന്റെ പല്ലുകൾ ഞെരിഞ്ഞു...
അവനെ ഇഞ്ചിഞ്ചായി വെട്ടി നുറുക്കാനുള്ളൊരു അത്യാവേശം അവനിൽ നിറഞ്ഞു.....

സൈഡിലെ ടേബിളിന് മുകളിലായി നിരത്തിയിരുന്ന ആയുധങ്ങളിലേക്കാണ് അവന്റെ നോട്ടമെത്തിയത്....
പല രൂപത്തിലും വലിപ്പത്തിലും ഉള്ളത്... എല്ലാം കൊണ്ട് വരപ്പെട്ടതാണ്....

ഒരുവന് വേണ്ടി....!!

പകയുടെയും പ്രതികാരത്തിന്റെയും തീ ചൂളയിൽ ഉരുക്കിയെടുത്തവ...
ആദ്യമായി മനുഷ്യ രക്തത്തിന്റെ രുചി അറിയാൻ പോകുന്നു......

മുന്നിൽ കാണുന്നതിൽ കൂടി വിരലോടിച്ചു നോക്കി കൊണ്ടവൻ അതിൽ നിന്നും ഒന്ന് കയ്യിലെടുത്തു....
കൂട്ടത്തിൽ ഏറ്റവും വലിപ്പമുള്ളത്... ഏറ്റവും മൂർച്ചയെറിയത്......

" ഇതെല്ലാം നിനക്ക് വേണ്ടിയാണ് വംഷി... എല്ലാം അവൻ നിനക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന സൽക്കാരം ആണ്... പക്ഷെ... അവനിലും ഒരല്പം ആവേശം കൂടുതൽ എനിക്കാണെന്ന് തോന്നുന്നു... That's why I got here before him.... "

കയ്യിലിരുന്ന ഇരുമ്പ് ലോഹത്തിൽ വിരലോടിച്ചു അതിന്റെ മൂർച്ചയെ തിട്ടപ്പെടുത്തി എടുത്തു കൊണ്ട് അമീർ മുന്നിലേക്ക് നടന്നു....

കസേരയിൽ ബന്ധിച്ചിരുന്നവന്റെ മുന്നിലായി വന്നു നിന്നു... ആവേശം നിറഞ്ഞൊരു ചിരിയോടെ അവനെ നോക്കി.....

മരണം ആണ്...!!
പഴുതുകൾ അടച്ചു പൂട്ടിയ ശത്രുവിന്റെ താവളത്തിൽ ആണ്.....
ഏത് നിമിഷവും കൊല്ലപ്പെടാം.....

എന്നാൽ ആ കണ്ണുകളിൽ അമീറിന് ഭയം കണ്ടെത്താൻ ആയില്ല....
മരണം തൊട്ട് മുന്നിൽ നിന്നിട്ടും അവനിൽ ഒരു പതർച്ചയും നിറഞ്ഞിരുന്നില്ല... എല്ലാ രീതിയിലും ബന്ധിച്ചിട്ടും അവന്റെ ശിരസ് കുനിഞ്ഞിരുന്നില്ല....

അവന്റെ കണ്ണുകൾ അമീറിന്റെ കണ്ണുകളിൽ തറഞ്ഞു നിന്നു...പുച്ഛം നിറഞ്ഞൊരു ചിരി അവനിൽ സ്ഥാനം പിടിച്ചിരുന്നു.....

" എന്നെ തടഞ്ഞു വെയ്ക്കാൻ നിനക്ക് കഴിയില്ല... എന്റെ ജീവനെടുക്കാൻ നീ ജീവനോടെ ഉണ്ടാവില്ല.... "

ഉറച്ച ശബ്ദത്തോടെ തനിക്ക് നേരെ വെല്ലു വിളി ഉയർത്തുന്നവനെ കാണെ അമീറിന്റെ കണ്ണുകളിൽ ചെറു നിരാശ പടർന്നു...
പക്ഷെ..അത്ഭുതം തോന്നിയില്ല....

കാരണം അത് വംഷി ആണ്....
പലതവണ മരണത്തെ അതി ജീവിച്ചു വന്നവൻ.....
അവസാന ശ്വാസം പോകുന്നത് വരെയും അവൻ തോൽവി സമ്മതിച്ചു തരില്ല.. വീറോടെ പോരാടും....

നേരിൽ കണ്ടിട്ടുണ്ട് പലതവണ....
എന്നാൽ... ഈ തവണ ജയിക്കാൻ താൻ സമ്മതിക്കില്ല.....
അവനെ ബന്ധനസ്ഥൻ ആക്കിയിരിക്കുകയാണ്... തന്റെ തട്ടകത്തിൽ.....

അമിത ആത്മ വിശ്വാസം ആയിരുന്നു അമീറിന്....
വംഷിക്ക് തന്നെ തോൽപ്പിച്ചു ഇവിടെ നിന്നും ജീവനോടെ പുറത്തു പോകാൻ കഴിയില്ലെന്ന വിശ്വാസം.....

" അൽപ്പ നേരം കൂടി കഴിഞ്ഞാൽ വംഷിക് മഹാദേവൻ വെറുമൊരു ഓർമ ആവും... ഇവിടെ നിന്നും നിന്റെ ജീവനില്ലാത്ത ശരീരം  പുറത്ത് പോകും... അതിനെ ഉൾകാട്ടിലെ മൃഗങ്ങൾ ഭക്ഷണമാക്കും... കഴുകന്മാർ നിന്റെ ശരീരം കൊത്തി വലിക്കും... ബാക്കിയായതിനെ പുഴുക്കൾ പങ്കിടും... ഒടുവിൽ നീ മണ്ണിനോട് അലിഞ്ഞു ചേരും....ബാന്ദ്രയിൽ ഇനി നീയുണ്ടാവില്ല വംഷി.....
ഇവിടം ഞങ്ങൾ ഭരിക്കും...!!🔥 "

അമീർ അവന് ചുറ്റുമോന്ന് വലം വെച്ചു... അവന്റെ ആവേശം നിറഞ്ഞ വാക്കുകൾ കേട്ടതും വംഷിയുടെ ചുണ്ടുകളിൽ പുച്ഛം നിറഞ്ഞു.....

" അതി മോഹം ആണ്....മരണത്തെ എനിക്ക് ഭയമില്ല... എന്നാൽ അത് നിന്റെ കൈ കൊണ്ടാവില്ല... എന്റെ മരണം ഞാൻ തീരുമാനിക്കും... അതിന് മുൻപ് അവനെ ഞാൻ ഈ ഭൂമിയിൽ നിന്നും തുടച്ചു നീക്കും.... "

പകയോടെ അവൻ മുരണ്ടു... കണ്ണുകളിൽ പ്രതികാരത്തിന്റെ ചുവപ്പ് രാശി പടർന്നു... ഉള്ളിൽ ഒരുവന്റെ മുഖവും.....

കഴുത്തിൽ തണുപ്പ് സ്പർശം വംഷി അറിഞ്ഞിരുന്നു... അവന്റെ കണ്ണുകൾ ഒന്ന് താഴ്ന്നു.....
പിന്നിൽ നിന്നും ഒരു കൈ തോളിൽ അമർത്തി മറു കയ്യിലെ ആയുധം കഴുത്തിൽ ചേർത്ത് പിടിച്ചിരിക്കുകയാണ് അമീർ....

" നിന്റെ ആഗ്രഹങ്ങൾ ഒന്നും നടക്കില്ല... അവനെ നീയിനി കാണില്ല... നിന്നെ കൊല്ലുന്നത് ഞാൻ തന്നെയാണ്... ദാ.. ഇത്പോലെ..... "

വംഷിയുടെ ചെവിക്ക് അരികിലേക്ക് തല കുനിച്ചു കൊണ്ട് അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.....
കൈകളിൽ പിടിച്ചിരുന്ന ആയുധം കഴുത്തിൽ അമർത്താനായി തുണിഞ്ഞതും.....

അമീറിന്റെ കൈകളിൽ പിടുത്തമേറിയിരുന്നു...

ഒരു നിമിഷം...!
ഒരൊറ്റ നിമിഷം...!!

എന്ത് സംഭവിച്ചുവെന്നറിയാതെ അമീർ പകച്ചു പോയ ഒരേയൊരു നിമിഷം...!!

ചെയറിൽ നിന്ന് മോചിതൻ ആയവൻ തന്റെ വേഗതേയേറിയ നീക്കത്തിൽ അമീറിനെ നേരിട്ടു...

അയാൾ പകച്ചു പോയിരുന്നു....
ദേഹത്തെ ചുറ്റി ബാക്കിയായിരുന്ന കയറിനെ ഒരു ലാഘവത്തോടെ തട്ടിയെറിയുന്നവനെ അമീർ പകപ്പോടെ നോക്കി...

കയറിന്റെ ഒരു ഭാഗം തറയിൽ മുറിഞ്ഞു കിടന്നിരുന്നത് അവൻ ആ സമയം കണ്ടു....
താൻ മുറുക്കിയിരുന്ന ബന്ധനത്തിൽ നിന്നും അവൻ നേരത്തെ തന്നെ മോചിതൻ ആയിരുന്നുവെന്നത് അതുവരെയും അവൻ അറിഞ്ഞിരുന്നില്ല..

എങ്ങനെ...? എപ്പോൾ...?
ഒന്നും മനസിലാകുന്നില്ല....!!

" എന്നെ തടഞ്ഞു വെയ്ക്കാൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞതല്ലേ.... "

അവന്റെ ഗൗരവം നിറഞ്ഞ ശബ്ദം ആ മുറിയിൽ അലയടിച്ചു...അമീറിന്റെ മുഖം ദേഷ്യത്താൽ വിറച്ചു...
ചുട്ടെരിക്കാൻ തോന്നുന്നൊരു പകയോടെ അവൻ വംഷിയേ നോക്കി....

" ഇവിടെ നിന്നും ഞാൻ വിചാരിച്ചിരുന്നെങ്കിൽ എനിക്ക് പോകാമായിരുന്നു.... പക്ഷെ ഞാൻ കാത്തിരുന്നതാണ്.. നിനക്ക് വേണ്ടി... അവനിലും നേരത്തെ എനിക്ക് അരികിൽ നീയെത്തുമെന്ന് എനിക്ക് അറിയാമായിരുന്നു... അങ്ങനെയുള്ളപ്പോൾ നിനക്കായി കരുതിയിരുന്ന സമ്മാനം നൽകാതെ ഞാൻ എങ്ങനെ പോകും..... "

പരിഹാസത്തോടെ വംഷി പറഞ്ഞു നിർത്തിയതും അമീർ കോപത്തോടെ അവനരികിലേക്ക് പാഞ്ഞടുത്തു....
വംഷിയുടെ കഴുത്തിൽ പിടുത്തമിട്ട് കൊണ്ടവൻ അവനെ ചുമരിനോട് ചേർത്തു...

" നീ ഇവിടെ നിന്നും ജീവനോടെ പുറത്തു പോകാൻ ഞാൻ സമ്മതിക്കില്ല... എനിക്ക് ജീവനുണ്ടെങ്കിൽ നിന്നെ ഞാൻ....

ഗ്ഹ്ഹ്... "

വീറോടെ പറഞ്ഞു തുടങ്ങിയതും അമീറിൽ ഒരു ഞെട്ടൽ ഉയർന്നു പോയി..
അവന്റെ കണ്ണുകൾ ചിരിയോടെ തന്നെ നോക്കി നിൽക്കുന്നവനിൽ നിന്നും മാറി അവന്റെ കൈകളിലേക്ക് നീങ്ങി..

വംഷിയുടെ കൈകളിൽ ഇരുന്ന ആയുധം അവന്റെ വയറിൽ തുളഞ്ഞു കയറിയിരുന്നു...
അമീറിന്റെ കണ്ണുകൾ ഒന്ന് പിടഞ്ഞു..

മൂർച്ചയെറിയ ലോഹം അവന്റെ മാംസം തുളച്ചു കയറിയിരിക്കുന്നു...
തലച്ചോറിലെ ഞരമ്പ് പോലും വരിഞ്ഞു മുറുകി പൊട്ടുന്നത് പോലൊരു വേദന അവന് അനുഭവപ്പെട്ടു...

അതിന്റെ തീവ്രത അറിയുന്നതിന് മുൻപ് തന്നെ വംഷി അവന്റെ ദേഹത്തു അമർന്നിരുന്ന കത്തി വേഗത്തിൽ വലിച്ചൂരി...

ഞരമ്പുകളും മാംസവും നുറുങ്ങി പോകുന്നതിനൊപ്പം രക്തവും പുറത്തേക്ക് ചീറ്റി..
വംഷിയുടെ കഴുത്തിൽ മുറുകിയിരുന്ന അമീറിന്റെ കൈകൾ അയഞ്ഞു...

അവന്റെ കണ്ണുകളിൽ ചുവന്ന വരകൾ തെളിഞ്ഞു...
മുഖത്തെയും കഴുത്തിലെയും ഞരമ്പുകൾ ചുവപ്പ് നിറത്തോടെ പിടച്ചു നിന്നു...
വേദനയുടെ കാഠിന്യത്താൽ അമീറിന്റെ ചുണ്ടുകൾ വിറച്ചു പോയി...

ആ സമയം തന്നെ വംഷിയുടെ കയ്യിലെ ആയുധം അമീറിന്റെ ശരീരത്തിൽ വീണ്ടും ആഴ്ന്നിറങ്ങി....
പലതവണ...!!

അലർച്ചയോടെ അവൻ വംഷിയുടെ കാൽ ചുവട്ടിലായി വീണു... വംഷി അവനെ വെറുപ്പോടെ പുറം കാലിനാൽ തട്ടി മാറ്റി...

അഴുക്ക് പിടിച്ച പരുക്കൻ തറയിൽ രക്തം ഒഴുകി പടർന്നു...
അമീർ തന്റെ കൈ വയറിൽ അമർത്തി പിടിച്ചു കൊണ്ട് പിടഞ്ഞു പോയി.....
ശ്വാസം തൊണ്ടകുഴിയിൽ തറഞ്ഞു നിന്ന് പോയത് പോലെ.....

മരണത്തിന്റെ വേദന ഇപ്പോൾ അവൻ അറിയുന്നുണ്ട്....
ഒരുപാട് പേരെ യാതൊരു ദയയുമില്ലാതെ മാരണത്തിന്റെ പല മുഖങ്ങളും കാണിച്ചു കൊടുത്ത അതേ മുറിയിൽ അവനും അതേ വേദന അറിഞ്ഞു കൊണ്ട് പിടഞ്ഞു....

അമീറിന്റെ കണ്ണുകൾ വാതിൽക്കലേക്ക് നീണ്ടു...

" നീ... നീ... രക്ഷ... പെടില്ല.. വംഷി...അവന്റെ... അവനിൽ നിന്നും ഒളിക്കാൻ.... നിനക്ക് കഴിയില്ല... എവിടേക്ക്.... പോയാ.. ലും.... തേടി വരും...... "

വാശിയോടെ അമീർ വിളിച്ചു കൂവിയതും പുറത്തേക്ക് തിരിഞ്ഞു നടന്നവൻ ഒന്ന് നിന്നു.....
പിന്നെ ചിരിയോടെ അവന് നേരെ തിരിഞ്ഞു...

" ഞാൻ പോകുന്നത് അമർ പുരിയിലേക്ക് ആണ്..... "

അവന്റെ ഗാംഭീര്യം നിറഞ്ഞ ശബ്ദം അവിടെ ഉയർന്നു....
കണ്ണുകൾ അടഞ്ഞു പോകുമ്പോഴും അമീർ അവന്റെ മുഖം വ്യക്തമായി കണ്ടു....

തന്റെ ചോരയിൽ കുളിച്ചു നിൽക്കുന്ന വംഷി....
അവന്റെ ചുണ്ടിലെ പൈശാചികമായ ചിരി... കണ്ണുകളിൽ എരിഞ്ഞു നീറുന്ന പക... പ്രതികാരത്തിന്റെ ചുവയുള്ള വാക്കുകൾ...

ആ സമയം അമീറിന് ഭയം തോന്നി... മുന്നിൽ അവൻ കണ്ടത് വംഷിയേ ആയിരുന്നില്ല...
മറിച്ചു സർവ്വതും നശിപ്പിക്കാൻ ഇറങ്ങി തിരിച്ചൊരു സംഹാര മൂർത്തിയെ തന്നെ ആണ്...

അമർ പുരി....!!🔥
സൂര്യ....!!🔥

അവന്റെ ചുണ്ടുകൾ ഭയത്തോടെ വിറച്ചു....

                             🔥🔥🔥

അമർ പുരി🔥

ബാന്ദ്ര നഗരത്തിനു ഉള്ളിലായി സ്ഥിതി ചെയ്യുന്ന ചെറിയൊരു പട്ടണം....
രാത്രിയുടെ അന്ധകാരം ഏറ്റവും കൂടുതൽ ബാധിച്ചിരുന്ന സമയം...
വിജനമായ നിരത്തിലൂടെ ആ Range Rover കുതിച്ചു പാഞ്ഞു....

ചെന്ന് നിന്നത് ഒരു പടു കൂറ്റൻ ബംഗ്ലാവിന് മുന്നിലാണ്....

ഇജാസത് മഹൽ 🔥

ഗേറ്റിനു മുന്നിലെ നെയിം ബോർഡിൽ കണ്ണുകൾ പതിഞ്ഞതും അവന്റെ മുഖം ഇരുണ്ടു....
ചോര തുള്ളികൾ പറ്റി പിടിച്ചിരുന്ന കൺ പീലികൾ അവനൊന്നു ചിമ്മി തുറന്നു...

കൈകൾ സ്റ്റിയറിങ്ങിൽ മുറുകി.. പല്ലുകൾ ഞെരിഞ്ഞു... കാലുകൾ ആക്സിലേറ്ററിൽ അമർത്തി ചവിട്ടി അവൻ വണ്ടി ഇരപ്പിച്ചു മുന്നോട്ട് നീങ്ങി...

ഗേറ്റ് ഇടിച്ചു തെറിപ്പിച്ചു കൊണ്ട് ആ വാഹനം ഉള്ളിലേക്ക് പാഞ്ഞു... വെളിയിൽ കാവൽ നിന്നിരുന്നവരുടെയെല്ലാം ശ്രദ്ധ അവിടേക്ക് തിരിഞ്ഞു....
ആ വാഹനം അവർക്ക് പരിചിതമായിരുന്നു..

പക്ഷെ.. അതിൽ നിന്നും വെളിയിൽ ഇറങ്ങിയവൻ....
ഇരു കൈകളിലും തോക്കുമായി മുഴുവൻ രക്തത്തിൽ കുളിച്ചു ആരെയും ഭയപ്പെടുത്തുന്ന രൂപം...

" വംഷി...!!"

ചുറ്റിനും സെക്യൂരിറ്റി അലാറം മുഴങ്ങി.. ഗാർഡ്സുകൾ അവനെ വളഞ്ഞു... എല്ലാവരും അവനെ നേരിടാൻ തയ്യാറെടുത്തു...
ഒരു കൂട്ടം ആളുകൾക്ക് നടുവിൽ ഒറ്റയ്ക്കായിരുന്നു അവൻ....

പക്ഷെ വംഷിക്ക് ഭയം തോന്നിയില്ല.... നേരിടാൻ ഉറച്ചു കൊണ്ടാണ് വന്നത്... ഒറ്റയ്ക്ക് തന്നെ നേരിട്ടു...
ഉള്ളിൽ നിറഞ്ഞത് പകയാണ്... ചുറ്റിനും ചോരയുടെ മനം മടുപ്പിക്കുന്ന ഗന്ധം ആണ്....

പക്ഷെ... അവനതൊരു ലഹരി ആയി മാറി കഴിഞ്ഞിരുന്നു..

ഭ്രാന്തമായൊരു കോപത്തോടെ അവൻ മുന്നോട്ട് ചുവടുകൾ വെച്ചു...
ജീവനറ്റ് പിടഞ്ഞു വീഴുന്ന ശരീരങ്ങൾക്ക് മുകളിലൂടെ തന്നെ അവൻ ചുവടുകൾ നീക്കി..

മുന്നിൽ നിന്നിരുന്ന അവസാന പോരാളിയെയും വക വരുത്തി കഴിഞ്ഞതും അവൻ ബംഗ്ലാവിനുള്ളിലേക്ക് ഓടി കയറി..

ഉള്ളിൽ മനോഹരമായ അലങ്കാരങ്ങൾ തീർത്ത് കൊട്ടാരം പോലെ തോന്നിപ്പിക്കുന്ന ആ വലിയ ബംഗ്ലാവ്....
അവന്റെ കണ്ണുകൾ ചുറ്റിനും അലഞ്ഞു....

" സൂര്യ.....!!"

വംഷിയുടെ അലർച്ച അവിടെ വീണ്ടും വീണ്ടും മുഴങ്ങി....
അവന്റെ കണ്ണുകൾ നാലു ഭാഗത്തും തിരഞ്ഞു നടന്നു... അവിടെ ആരും ഉണ്ടായിരുന്നില്ല....
മറുപടിയും വന്നില്ല....

വംഷി മുന്നിലുള്ള പടികൾ ഓരോന്നായി കയറി... അവൻ ചുവടുകൾ വെയ്ക്കുന്നിടത്തെല്ലാം ചോര തുള്ളികൾ ഇറ്റ് വീണു കൊണ്ടിരുന്നു.....
മുകളിലെ നിലയിൽ ആദ്യം കണ്ടൊരു മുറിയുടെ വാതിൽ അവൻ ദേഷ്യത്തോടെ ചവിട്ടി തുറന്നു....

അത്യാധികം ആഡംബരം നിറഞ്ഞ മുറി... അവന്റെ കണ്ണുകൾ മുന്നിലെ കാഴ്ച്ചയിൽ ഉടക്കി....അതിന് ഒത്ത നടുവിൽ ആയുള്ള കിടക്കയിൽ പുതച്ചു കിടക്കുന്ന രൂപം....
വംഷിയുടെ കണ്ണുകൾ കുറുകി....

വേഗതയോടെ മുന്നിലേക്ക് പാഞ്ഞു വന്നു കൊണ്ടവൻ കിടക്കയിൽ നിന്നും വിരിപ്പിനെ തട്ടിയെറിഞ്ഞു....
തലയിണ കൊണ്ട് നിർമിച്ചൊരു രൂപം മാത്രം ആയിരുന്നു കിടക്കയിൽ ഉണ്ടായിരുന്നത്..

വംഷിക്ക് അത്ഭുതം തോന്നിയില്ല.. മുൻകൂട്ടി കണ്ടിരുന്നത് കൊണ്ട് അവന്റെ ചുണ്ടിൽ പുച്ഛം വിടർന്നു....

തൊട്ടടുത്ത നിമിഷം തന്നെ പിന്നിൽ നിന്നും കയ്യടിയുടെ ശബ്ദം അവന്റെ ചെവിയിൽ മുഴങ്ങി....

" അമർ പുരിയിലേക്ക് സ്വാഗതം.. വംഷിക് മഹാദേവ്.... "

ആ മുറിയിൽ വംഷിക്ക് പിന്നിൽ നിന്നും മറ്റൊരു ഉറച്ച ശബ്ദം മുഴങ്ങി...
വംഷി തന്റെ പിന്നിലേക്ക് തിരിഞ്ഞു...

മുറിയുടെ വാതിലിൽ ഇരു വശത്തുമായി കൈകൾ കുത്തി തന്നെ ചിരിയോടെ നോക്കി നിൽക്കുന്നവൻ....

സൂര്യ....
സൂര്യ നാരായൺ....!!🔥

ബാന്ദ്രയിലെ ആളുകളുടെ മറ്റൊരു പേടി സ്വപ്നം...
അമർ പുരിയിലെ ഒരേയൊരു സുൽത്താൻ....
ഇത്രയും കാലം ബന്ദ്രയെ കൈപിടിയിൽ ഒതുക്കിയിരുന്ന മൻസൂർ അലി ഖാന്റെ പിൻഗാമി....

തന്റെ ഏറ്റവും വലിയ ശത്രു....!!

വംഷിയുടെ കണ്ണിൽ പക എരിഞ്ഞു.. മുന്നിൽ നിൽക്കുന്നവനെ നോക്കിയതും അവന്റെ കാതുകളിൽ ഒരു അലർച്ച മുഴങ്ങി....
ഒരു പെൺകുട്ടിയുടെ പ്രാണനു വേണ്ടിയുള്ള അലർച്ച....
വംഷി കണ്ണുകൾ ഇറുക്കിയടച്ചു...

സൂര്യ അവനെ മൊത്തത്തിൽ ഒന്ന് നോക്കി....
രക്തത്തിൽ മുങ്ങി നിൽക്കുന്നവൻ...ചോരയുടെ ഗന്ധമുള്ളവൻ...അവനിൽ പിടിച്ചിരിക്കുന്ന ഓരോ നിണവും തനിക്ക് വേണ്ടപ്പെട്ടവരുടേതാണ്....

അവരുടെ ഉയിർ എടുത്തവൻ ആണ്...അത് തന്റെ പരാജയം ആണ്...വംഷിയേ ജീവനോടെ എരിച്ചു കളയാൻ തോന്നി അവന്...

" അമീറിനോട് ഞാൻ പറഞ്ഞതാണ്.. പക്ഷെ കേട്ടില്ല... പണ്ട് മുതലേ ആവേശം കൂടുതൽ ആണ് അവന്... അവിടെ നിന്നും നീ പുറത്തു പോയി എന്ന് അറിഞ്ഞപ്പോൾ ഞാൻ ഒന്ന് പേടിച്ചു...
നീ രക്ഷപെട്ടു പോകുമോ എന്ന്...
പക്ഷെ... നീ അങ്ങനെ പോവില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു... നിനക്ക് പോകാൻ കഴിയില്ലല്ലോ.... എന്തിനെയും തേടി കണ്ടു പിടിക്കുന്നവൻ അല്ലെ....
ഫൈനലി... നീ നിന്റെ മരണത്തെ തേടി ഇവിടെ എത്തിയിരിക്കുന്നു..... "

" സ്വാഗതം.... "

സൂര്യ പരിഹാസത്തോടെ അവന് നേരെ കൈകൾ ഉയർത്തി... വംഷി കണ്ണുകൾ തുറന്നു അവനെ നോക്കി...

രണ്ട് പേരുടെയും കണ്ണുകൾ തമ്മിൽ കോർത്തു നിന്നു... മുഖത്തെ ചിരി മാഞ്ഞു പകരം പൈശാചികമായൊരു ഭാവം തെളിഞ്ഞു....

പകയുടെയും പ്രതികാരത്തിന്റെയും കണക്ക് പുസ്തകം ഉണ്ട്... അതിൽ കൊടുത്തു തീർക്കാനായി പലതും ഉണ്ട്.......

" മരിക്കേണ്ടത് ഞാൻ അല്ല നീയാണ്... ജീവിച്ചിരിക്കാൻ നിനക്ക് അവകാശം ഇല്ല.... "

രണ്ട് പേരിൽ നിന്നും ഉയർന്നത് ഒരേ വാക്കുകൾ ആണ്... തൊട്ടടുത്ത നിമിഷം ഇരുവരും കയ്യിൽ കരുതിയിരുന്ന തോക്കുകൾ പരസ്പരം ചൂണ്ടി ഉന്നം പിടിച്ചു......

" നാളെ സൂര്യൻ ഉദിക്കുമ്പോൾ ബാന്ദ്രയിൽ ഒരു അവകാശി മാത്രമേ ഉണ്ടാവുകയുള്ളൂ.... അത് ഒരിക്കലും നീയാവില്ല.... "

കയ്യിലെ തോക്കിൽ വിരൽ അമർത്തി കൊണ്ട് വംഷി പകയോടെ സൂര്യയെ നോക്കി.....

" ഇന്നത്തെ ദിവസം .. വിധി നിർണയം ആണ്... നിന്റെ മരണം എന്റെ കയ്യാൽ കുറിക്കപെടുന്ന രാത്രി.... "

സൂര്യയുടെ മറുപടി വംഷിയുടെ കാതിൽ മുഴങ്ങി....
അവന്റെ ചുണ്ടിൽ പരിഹാസം നിറഞ്ഞൊരു ചിരി സ്ഥാനം പിടിച്ചു.....

" മരണത്തെ എനിക്ക് ഭയമില്ല.. പക്ഷെ.. എന്റെ മരണം സംഭവിക്കുന്നതിനു മുൻപ് നിന്റെ ജീവൻ ഞാൻ എടുത്തിരിക്കും.. ഇത് വംഷിക് മഹാദേവന്റെ വാക്കാണ്..... "

" നിനക്ക് കഴിയുമെങ്കിൽ നീ ശ്രമിച്ചു നോക്ക്.... "

സൂര്യ തന്റെ കയ്യിലിരുന്ന തോക്ക് വലിച്ചെറിഞ്ഞു കൊണ്ട് വെല്ലു വിളിയോടെ വംഷിയേ നോക്കി....
അവനും തന്റെ കയ്യിലെ ആയുധം താഴെ വെച്ചു....

ഒരു നിമിഷം കണ്ണുകളിൽ നോക്കി നിന്നതും ഇരുവരും വാശിയോടെ... പരസ്പരം പാഞ്ഞടുത്തു....
ഇരുവരുടെയും പകയോടെയുള്ള അലർച്ച ആ ബംഗ്ലാവിൽ മുഴങ്ങി കേട്ടു...

യുദ്ധം ആണ്...!!

തുല്യ ശക്തരായ രണ്ട് തിന്മകൾ പോരടിക്കുന്ന യുദ്ധം... പകയുടെയും പ്രതികാരത്തിന്റെയും വലിയൊരു കഥ പറയുന്ന യുദ്ധം..!!

അവകാശത്തിനും സ്ഥാനത്തിനും വേണ്ടിയുള്ള യുദ്ധം....
വിജയിക്കുന്നവൻ അവിടെ വാഴും...

വീഴുന്നവന്റെ വിധി മൃത്യു ആണ്....
അതി ദാരുണവും വേദനയും നിറഞ്ഞ ഭയപ്പെടുത്തുന്ന മൃത്യു...!!

ഇന്നത്തെ രാത്രി മുംബൈ ഒരുപോലെ അടക്കി വാഴുന്ന രണ്ട് പേരിൽ ഒരാളുടെ വിധിയെഴുതുന്ന രാത്രി...!!

നാളത്തെ പുലരി ഒരാൾക്ക് മാത്രം അവകാശപെട്ടതാണ്.....!!

അതാരാവും...?

ഹൈദർ മിസ്രയ്ക്ക് ശേഷം... മൻസൂർ അലിഖാനു ശേഷം മുബൈ ആരുടെ കൈപിടിയിൽ ഒതുങ്ങും.....?

മാംസ ദാഹിയായൊരു കഴുകൻ അത്യാഗ്രഹത്തോടെ ആ ബംഗ്ലാവിന് മുകളിൽ വട്ടമിട്ടു പറന്നു കൊണ്ടിരുന്നു.....

                     🔥🔥 ........🔥🔥

മേരാ ഭയ്യാ കി സ്റ്റോറി ആണ്.. അവൻ എഴുതിയപ്പോൾ ഇവിടെ നിങ്ങൾക്ക് കൂടി ഷെയർ ചെയ്യണം എന്ന് എനിക്ക് തോന്നി... ചോദിച്ചപ്പോൾ സമ്മതം മൂളിയത് കൊണ്ട് ഞാൻ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു....

വായിച്ചു അഭിപ്രായം പറയുക...

ഇത് എല്ലാ sunday യും അവൻ എഴുതുമ്പോൾ ഞാൻ ഷെയർ ചെയ്യാം ട്ടോ.....

ICLH നാളെയോ മറ്റന്നാളോ ഇടും...
എനിക്ക് കണ്ണിൽ സുഖം ഇല്ല.. കുരു വന്നു വേദന ആണ്... അതാണ്‌ ലേറ്റ് ആയത്....

ദേഷ്യം തോന്നരുത്....

ഇത് വായിച്ചു നോക്കി ഇഷ്ടം ആയാൽ പറയുക.... ഞാൻ ബാക്കി കിട്ടുമ്പോൾ പോസ്റ്റ്‌ ചെയ്യാം....

BL ആണ്...
രണ്ട് മാഫിയ ഗ്യാങ്സ്റ്റേഴ്സിന്റെ പകയും ശത്രുതയും പിന്നെ പ്രണയവും....

BY......

Continue Reading

You'll Also Like

95.2K 3.2K 53
𝐒𝐂𝐇𝐎𝐎𝐋 𝐁𝐔𝐒 𝐆𝐑𝐀𝐕𝐄𝐘𝐀𝐑𝐃 "𝚝𝚑𝚎 𝚋𝚎𝚜𝚝 𝚠𝚊𝚢 𝚝𝚘 𝚐𝚘, 𝚒𝚜 𝚒𝚗 𝚜𝚝𝚢𝚕𝚎. 𝚆𝚑𝚊𝚝𝚜 𝚖𝚘𝚛𝚎 𝚜𝚝𝚢𝚕𝚒𝚜𝚑 𝚝𝚑𝚊𝚗 𝚊 𝚖𝚘𝚝...
2.5K 289 29
We have 7.9 billion people on earth and everyone is different & unique...so is their hobbies. Seokjin is a young chef with a romantic heart, but nev...
39.1K 4.6K 54
9 വയസ്സുള്ള ഒരു ചെക്കനെ 25 വയസുള്ള ഒരു ചെറുപ്പക്കാരൻ പ്രണയിച്ചാൽ....!!!!!!??? 😳🤐😌❤️