๐™ƒ๐™š๐™ก๐™ก๐™ค ๐™ข๐™ฎ ๐˜ผ๐™ก๐™ž๐™š๐™ฃ

By bavike_

8.1K 1K 807

ith oru vmin jikook Malayalam story aane...!!! More

intro.... ๐Ÿ˜
characters
1!
2!
3!
4!
6!
7
8
๐Ÿฅน๐Ÿฉท
9
๐Ÿฅนโค๏ธ
10!

5!

452 71 60
By bavike_

വൈകുന്നേരത്തോടെ vidyut ഓഫീസിൽ നിന്ന് എത്തി. ഒരു കുളി പാസ്സ് ആക്കി അവൻ സ്ഥിരം ഈ സമയം പോയി ഇരിക്കാറുള്ളത് പോലെ അമ്മയുടെ അടുത്തേക് നടന്നു.

അടുക്കളയിൽ രാത്രിയിലേക് ഉള്ളത് അറിഞ്ഞ് പകപ്പെടുത്തുകയായിരുന്നു janaki. അവനെ കണ്ടതും ഒരു കപ്പിലേക് ചായ പകർന്നു നൽകി കൂടെ കഴിക്കാന് ഉള്ളതും. അവൻ കൌണ്ടർ ടോപിലെ കേറി ഇരുന്ന് ചായ കുടിച്ചു..

Vidyut: അല്ല അവൾ അടുക്കളയിലെക്ക് വന്നില്ലേ

Janaki: ഉണ്ടായിരുന്നു ഇപ്പൊ പോയത് അല്ലെ..

Vidyut: ഓ ഇന്ന് എന്താ രാത്രിതേക്ക്

Janaki:അപ്പ പോയിട്ട് വന്നപ്പോ നെയ്മീൻ വാങ്ങി അത് ദേ വറ്റിച്ചു വച്ചിട്ടുണ്ട്. പിന്നെ ചെറിയ കൂട്ടുകറി ഉണ്ട്

Vidyut: ആഹ്മ്.. മതി ധാരാളം

Janaki: അല്ല ഇന്ന് വന്നില്ലേ ഡെയിലി നിന്നെ കാണാൻ വരുന്ന ആ പെണ്ണ്

Vidyut: ഏത് പെണ്ണ്.. Oo സയേഷയോ

Janaki pov: ഓഹോ പേര് പറയുമ്പോ തന്നെ അവന്റെ ആവേശം നോക്കിക്കേ

Vidyut: എന്താ അമ്മേ സയേഷ ആണോ

Janaki: ആ വട്ട് ഉണ്ടെന്നു പറഞ്ഞ കൊച്ച്

Vidyut: വട്ടോ.. ആർക്ക്...

Janaki: നീ അല്ലെ പറഞ്ഞത് അതിന് വട്ട് ആണെന്ന്

Vidyut: ഓ ഞാൻ അങ്ങനെ പറഞ്ഞായിരുന്നു അല്ലെ..അതെ ആ വട്ട് കേസിനെ ഇന്ന് കണ്ടില്ല.. എന്താണോ എന്തോ.

Janaki: കാണില്ല കാരണം അത് എന്റെ കസ്റ്റഡിയിൽ ആയിരുന്നല്ലോ..

അവനു കേൾക്കാത്ത വിധം പതുക്കെ ആയെന്നു എന്നാൽ janaki അത് പറഞ്ഞത്.

Vidyut: എന്താ കേട്ടില്ല

Janaki: അല്ലടാ ഏതോ പോലീസിന്റെ കോസ്റ്റടിയിൽ നിന്ന് ഒരു കള്ളൻ ഓടി പോയ കേസ് കണ്ടില്ലേ നീ.. അതിനെ പറ്റി പറഞ്ഞതാ ഞാൻ..

Vidyut: അതായിരുന്നോ.. നല്ല പൊട്ടിക്കൽ കൊട്ത്ത് അല്ലെ അവനെ സ്റ്റേഷൻ വരെ കൊണ്ട് പോയത്..

Janaki: മണ്ടൻ ചെറുക്കൻ

Vidyut: എന്താ അമ്മേ

Janaki: അല്ല നിനക്ക് ആ പെണ്ണിനോട്‌ രണ്ട് പറഞ്ഞു അതിനെ ഓടിച്ചൂടേ

Vidyut: യ്യോ. അതൊന്നും കൊഴപ്പം ഇല്ല

Janaki: കണ്ണാ എന്തെങ്കിലും ഉണ്ടെങ്കിൽ മറച്ചു വെക്കാണ്ട് എന്നോട് തുറന്നു പറഞ്ഞോ അതാ നിനക്ക് നല്ലത്...

Vidyut: ഏയ് അങ്ങനെയൊന്നുമില്ലമ്മേ..

Janaki : ഒന്നും ഇല്ലാലോ.. അപ്പൊ മോൻ കല്യാണത്തിന് തയ്യാറായിക്കോ.. ഞാൻ ഒരു പെണ്ണിനെ കണ്ട് വച്ചിട്ടുണ്ട്..

Vidyut: കല്യാണാവോ ആർക്ക്..കുഞ്ഞിയെ ഒരാൾക്കു കൈ പിടിച്ചു കൊടുക്കാണ്ട് ഞാൻ എങ്ങനെയാ കല്യാണം കഴിക്കുന്നേ

Janaki: പെങ്ങൾ കെട്ടിയിട്ടേ ആങ്ങള കേട്ടാവു എന്ന് വല്ല നിയമപുസ്തകത്തിൽ എഴുതിയിട്ടുണ്ടോ.. അടുത്ത സൺ‌ഡേ നമ്മൾ പോകുന്നു ഇത് ഉറപ്പിക്കുന്നു

Vidyut: അമ്മ ഇങ്ങനെ ഉള്ള കടുത്ത തീരുമാനങ്ങൾ ഒന്നും എടുക്കരുത്..

Janaki: അതെന്താ എന്റെ മകനെ എനിക്ക് കല്യാണം കഴിപ്പിച്ചൂടെ

Vidyut: എനിക്ക് ഇപ്പൊ വേണ്ട അമ്മേ അതല്ലേ

Janaki: അതെന്താ നിനക്ക് വേണ്ടാത്തത്.. സത്യം പറ..

Vidyut: അത് പിന്നെ...

Janaki: അത് പിന്നെ

Vidyut: എനിക്ക് ഒരാളെ ഇഷ്ടാ..

Janaki pov: അങ്ങനെ വഴിക്ക് വാ മോനെ നീ

Janaki: ഇതല്ലെടാ ഞാൻ നിന്നോട് നേരത്തെ ചോദിച്ചത്

Vidyut: 🙂

Janaki: ഇനി പറ ആരാ ആൾ..

Vidyut: അതൊക്കെ പിന്നെ പറയാം..

Janaki: അല്ല നിനക്ക് ഇഷ്ടാണെന്ന് ആ കുട്ടിക്ക് അറിയാവോ

Vidyut: ഞാൻ പറഞ്ഞിട്ടില്ല.. എനിക്ക് ഒന്ന് പ്രൊമോഷൻ കിട്ടിയിട്ട് പറയാം എന്ന് ഓർത്തു..

Janaki: ഏത് കാലത്ത്

Vidyut: ഈ അമ്മ എന്താ ഇങ്ങനെ ഡെമോട്ടിവേറ്റ് ചെയ്യുന്നത്

Janaki: ഞാൻ വെറുതെ പറഞ്ഞതാ എന്റെ കുഞ്ഞിന് പ്രൊമോഷൻ കിട്ടും നോക്കിക്കോ..

കറികൾ എല്ലാം മേശപ്പുറത്തേക് നിരത്താൻ തുടങ്ങിയിരുന്നു  janaki കൂടെ മകൻ vidyuthum.. ഇത് ഇവിടെത്തെ പതിവ് കാഴ്ച ആണ്.. അമ്മയെ സഹായിക്കാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാൾ ആയിരുന്നു അവൻ.. എന്നാൽ അനിയത്തി അതിന് നേരെ വിപരീതവും.. പിന്നെ ഉള്ള അവരുടെ സംഭാഷണം ഹാളിൽ ഇരുന്ന്കൊണ്ട് ആയിരുന്നു..അച്ഛൻ കൗച്ചിൽ തന്നെ എന്തൊക്കെയോ കാര്യമായ എഴുത്തിലും വായനയിലുമായിരുന്നു.. അത്താഴത്തിനു സമയം ആവുന്നത്കൊണ്ട് തന്നെ സ്റ്റെയർ ഇറങ്ങി ഫോണിൽ നിന്ന് കണ്ണെടുക്കാതെ ദിവൻഷിയും താഴേക്കു എത്തിക്കഴിഞ്ഞു..

Divanshi: ഹലോ guys..

ഫോണിൽ നിന്ന് കണ്ണെടുക്കാതെ ഉള്ള അവളുടെ വിളി ജാനകിക്ക് അത്ര ബോധിച്ചില്ല

Janaki: കഴിക്കാൻ വരുമ്പോ ഫോൺ എടുക്കരുത് എന്ന് ഒരു  നൂറു വട്ടം പറഞ്ഞാലും കേൾക്കരുത് കേട്ടോ

അപ്പൊ തന്നെ മറുത്തു പറയാതെ അവൾ ഫോൺ ഓഫ്‌ ആക്കി മാറ്റി വച്ചു..

Divanshi: ഇത്രയും നേരം ഈ ദേഷ്യം ഇല്ലാരുന്നല്ലോ അപ്പേ ഇത് ഇപ്പൊ എവിടെന്നു പൊട്ടിമുളച്ചു.. ചേട്ടൻ എന്തെങ്കിലും പറഞ്ഞോ

Vijay: നിന്റെ അമ്മ അല്ലെ ആൾ.. എപ്പോ പൊട്ടിത്തെറിക്കും എന്ന് പറയാൻ പറ്റില്ല മോളെ

Vidyut: ഈ പറയുന്ന മോളോ.. 😂

Vijay: രണ്ടും ആ കാര്യത്തിൽ കണക്കാണ്

Janaki: അല്ല ഞാൻ എന്തിനാ ചുടായത് എന്ന് നിങ്ങൾ കണ്ടത് ആണല്ലോ.. എന്നിട്ട് മകൾക് വക്കാലത്തും കൊണ്ട് വന്നേക്കുന്നു.. എങ്കിൽ ഒരു കാര്യം ചെയ്യ് എല്ലാവരും ഫോൺ നോക്കി ഇരിക്കുന്നു വിശപ്പിന് ഭക്ഷണം കഴിക്കണ്ട..

Divanshi: ഞാൻ ഫോൺ മാറ്റിയില്ലേ janaki മോളെ.. വാ നമ്മുക് കഴിക്കാം..

ദിവൻഷി അത് പറഞ്ഞ് കഴിഞ്ഞപ്പോഴേ vidyutum വിജയിയും ഡെയിനിങ് ടേബിലിലേക് സ്ഥാനം പിടിച്ചിരുന്നു. Food പ്ലൈറ്റലേക് വിളമ്പി അവർക്ക് ഒപ്പം തന്നെ ജാനകിയും ദിവൻഷിയും ഇരുന്നു.



*********************6*


അത്താഴം കഴിഞ്ഞുള്ള പാത്രങ്ങൾ  കഴുകുന്ന തിരക്കിൽ ആയിരുന്നു സായുവും അമ്മ ശാന്തിയും. ഹാളിൽ ടിവി high വോളിയത്തിൽ വച്
അച്ഛമ്മയും മോനും കൂടെ ഏതോ ഒരു സിനിമ കാണുന്ന തിരക്കിൽ ആയിരുന്നു.ശബ്ദം ഒരുപാട് ആയപ്പോ ഒന്നാമത് ആകെ എല്ലാം പോയി എന്നാ അവസ്ഥയിൽ നിന്ന സായുവിന് ദേഷ്യം വന്നു അവൾ ചവിട്ടി തുള്ളു ഹാളിലേക് നടന്നു.. അവൾക് പിന്നാലെ ശാന്തിയും

Sayesha: ടാ ഈ കുന്തം കുറച്ചു വെക്കുന്നുണ്ടോ നീ.. ഇല്ലങ്കിൽ എല്ലാം കൂടെ എറിഞ്ഞു പൊട്ടിക്കും ഞാൻ.. ആകെ കണ്ട്രോൾ പോയി നിൽക്കുവാ  ഞാൻ

സയേഷ അങ്ങനെ പെട്ടന്ന് ദേഷ്യപ്പെടുന്ന ഒരുവൾ അല്ല എന്നാൽ അവൾക് ദേഷ്യം വന്നാൽ പറഞ്ഞത് പോലെ ചെയ്യും എന്ന് അറിയാവുന്നത് കൊണ്ട് അച്ഛമ്മ വേഗം ആ tv റിമോട്ട് sanjayde കയ്യിലെക് കൊടുത്തു

Achamma: ഓഫ്‌ ചെയ്യ് ചെറുക്കാ വേഗം

Sanjay: നിനക്ക് എന്താ.. നിന്റെ കണ്ട്രോൾ പോയെങ്കിൽ ഇവിടെ ബാക്കി ഉള്ളവർക്ക് ഒഎസ് സിനിമ കണ്ടുടെ.. ഇത് വല്യ കഷ്ടം ആണല്ലോ

Santhy: അവൾ പറഞ്ഞതിൽ എന്താടാ തെറ്റ്.. രാത്രി ഇത്രയും ഒച്ചയിലെ നിങ്ങൾക് tv കാണാൻ പറ്റത്തുള്ളൊ..

Sayesha: ഇവൻ മനപ്പൂർവം എന്നെ എങ്ങനെ ഇളക്കണം എന്ന് നോക്കി നടക്കുവല്ലേ അത്കൊണ്ട് തന്നെയാ

Sanjay: ഡീ ചുമ്മാ ഓരോന്ന് പറയല്ലേ.. അച്ഛമ്മയ്ക് ആ പാട്ട് ഇഷ്ടവാണ് അത് ഒച്ചത്തിൽ വച് കൊടുക്കാൻ പറഞ്ഞത് കൊണ്ട് ആണ് ഞാൻ ഇതിന്റെ വോളിയം കൂട്ടിയത്

Achamma: ശിവ ശിവ... ഈ കുട്ടി എന്ത്‌ തൊട്ടാൽ മുളക്കാത്ത കള്ളത്തരം ആണ് ഈ പറയുന്നേ.. ഏത് പാട്ട് എന്ത് പാട്ട്.. ഞാൻ കിടക്കാൻ പോകുവാ.. പിള്ളേരെ എല്ലാം നിർത്തി കേറി കിടക്കാൻ നോക്ക്..

അച്ഛമ്മ പതിയെ അവ്ടെന്നു വലിഞ്ഞു..

Sanjay: സത്യായിട്ടും അച്ഛമ്മ പറഞ്ഞിട്ടാണ് ഞാൻ..അല്ലാണ്ട് ഇവളെ വല്ലവന്മാരും തേച്ചത് എന്റെ കുഴപ്പം കൊണ്ടാണോ

Sayesha: ദേ സഞ്ജു നീ ഒരുപാട് പറഞ്ഞു അങ്ങ് പോകുന്നുണ്ട് കേട്ടോ.. നിർത്തിക്കോ.. ടാ നീയെ എന്റെ അനിയനാണ് അത് ഓർമ വേണം.. മറ്റുള്ളവരുടെ അടുത്ത നീ എങ്ങനെ ഉള്ളവനാണെന്ന് ഒന്നും ഞാൻ നോക്കില്ല..

ഒന്നും മിണ്ടണ്ട എന്ന് അവൾക് നേരെ പിന്നിൽ നിന്ന് ശാന്തി മകന് ഇൻസ്ട്രക്ഷൻ കൊടുക്കുന്നുണ്ടായിരുന്നു.. സയേഷ അത് അറിഞ്ഞത് പോലെ അവിടെ നിന്ന് നേരെ തിരിഞ്ഞത് ശാന്തിയുടെ നേർക്ക് ആയിരുന്നു

Sayesha: കേട്ടല്ലോ. മോനോട് മരിയാതയ്ക് നിക്കാൻ പറ ഇല്ലങ്കി എന്റെ കയ്യീന്ന് നല്ലത് കൊള്ളും നിനങ്ങളുടെ മോൻ..

ബാക്കി ഒന്നും പറയാതെ ഒരു വാട്ടർബോട്ടിൽ വെള്ളവും എടുത്ത് അവൾ റൂമിലേക്ക് നടന്നു.

Sanjay: ഇവൾക്ക് എന്താ വല്ല വട്ടായോ

Santhy: എന്താടാ ചെർക്ക പറഞ്ഞെ

Sanjay: ഏയ്‌ ഒന്നുല്ല.. അല്ല അമ്മേ ഇവൾ ഇത്ര ചുടാവാൻ ഞാൻ എന്തുവാ പറഞ്ഞെ.. അതാണ് എനിക്ക് മനസിലാവാത്തത്

Shanthy: ആ പെണ്ണിന്റെ മനസ്സിൽ എന്തൊക്കെയോ ഉണ്ട് രണ്ട് ദിവസം ആയി ഞാൻ ശ്രെദ്ധിക്കുവാ.. എന്താണോ എന്തോ

Sanjay: അത് തന്നെ.. കാമുകൻ തേച് കാണും

ശാന്തി: ഇത് തന്നെയാ അവൾ ഓരോന്ന് പറയാൻ ഉള്ള കാരണം.. നിന്റെ വായിൽ നിന്ന് വരുന്ന ഓരോരോ വർത്തമാനം..നീ ഈ വീട്ടിൽ ഇരുന്നാലും ഇല്ലെങ്കിലും കണക്കാ കേറി പോ.. ഇനി എന്റെ വായിൽ ഉള്ളത് കേക്കാൻ നിൽക്കണ്ട..

**********************



ഇന്ന് പതിനേക്കാൾ നേരത്തെ ദിവൻഷി എണീറ്റിരുന്നു. അമ്മ dance പഠിപ്പിക്കുന്ന സ്ഥലത്തേക്ക് കുറെ നേരം എത്തി നോക്കി നിന്ന്. അവർക്ക് റസ്റ്റ്‌ കൊടുത്ത സമയം ആയത് കൊണ്ട് തന്നെ സ്റ്റുഡന്റസ് എല്ലാം തിണ്ണയിലേക് നിരന്നിരുന്നു.. ഓരോന്ന് പറഞ്ഞു ചിരിച്ചു കളിച് ഇരിക്കുമ്പോ ദിവൻഷി ഒരു കപ്പ്‌ ചായയും ആയി അമ്മയ്ക് അരികിൽ എത്തി..

Janaki: നീ എപ്പോളാ എണീറ്റത്..

Divanshi: ഇന്ന് ഞാൻ നേരത്തെ എണീറ്റു..

ജാനകി: എന്ത് പറ്റി ആവോ

Divanshi: അമ്മേ എനിക്ക് ഇന്ന് സയേഷയെ കണ്ണ് അത്യാവശ്യം ആയ്ട്ട് കാണാൻ പോകണം.. അത്കൊണ്ട് ആണ്..

Janaki: ഇന്നലെ അല്ലെ ആ കൊച്ചിനെ നീ കണ്ടത് അപ്പൊ തന്നെ ഇത്രയും പരിചയം ആയോ..

Divanshi: aah പിന്നെ.. അവണ്ടേ..

👧: ദിവൻഷി ചേച്ചി.. ഒത്തിരി ആയല്ലോ കണ്ടിട്ട്

Divanshi: ഉണ്ണിമോളേ.. സുഖല്ലേ നിനക്ക്

👧: ചേച്ചി എന്താ ഞങ്ങളുടെ ഒപ്പം ഉള്ള പ്രാക്ടീസ് നിർത്തിയോ

Divanshi: സമയം ഇല്ലാത്തത് കൊണ്ടല്ലേ ജാനി ഇല്ലങ്കി വരാറില്ലേ 🙂

Janaki: സമയം ഇല്ലാത്തത് മാത്രം അല്ല മക്കളെ ചേച്ചിക് മടി.. രാവിലേ എണീറ്റ് വന്നു പ്രാക്ടീസ് ചെയ്‌താൽ അവൾക് പകരം ആരാ ഉറങ്ങുന്നേ

Divanshi: അമ്മേ... 😁... അപ്പോ ഞങ്ങൾ എല്ലാവരും എന്നെ മിസ്സ്‌ ചെയ്ത് അല്ലെ

👧: ചേച്ചി ഉണ്ടെങ്കിൽ രസവല്ലേ

Janaki: മതി മതി ശൃംഗാരികൾ എല്ലാം കൂടി ശൃംഗരിച്ചത്.. എണീക്ക് റസ്റ്റ്‌ ടൈം കഴിഞ്ഞു.. കുഞ്ഞു ഞാൻ അവിടെ ദോശയ്ക് ഉള്ളത് എടുത്ത് വച്ചിട്ടുണ്ട് ഉപ്പ് നോക്കി പോരാങ്കിൽ ഇട്ടിട്ട് ദോശ ചുട്.. എന്തായാലും എണീറ്റതല്ലേ ഒരു സഹായം ആയ്ക്കോട്ടെ

Divanshi: എനിക്ക് എന്തിന്റെ കേടായിരുന്നു..

ലേശം നേരം കു‌ടി അവിടെ നിന്നാൽ അടുത്ത പണി കൂടെ അമ്മ പറയും എന്ന് അവൾക് അറിയാമായിരുന്നു അത്കൊണ്ട് പതിയെ അവിടെ നിന്ന് സ്കൂട്ട് ആയി അടുക്കളയിൽ എത്തി..

രാവിലത്തെ ജോഗിങ് കഴിഞ്ഞ് vidyut അടുക്കളയിലെ ദാഹജലം തേടി വന്നപ്പോൾ കണ്ട കാഴ്ച അവനു കൺകുളിർക്കുന്ന ഒന്നാണ്..
തന്റെ മടിച്ചി ആയ അനിയത്തി ഇതുവരെ എണീക്കാത്ത നേരത്ത് എണീറ്റ് അടുക്കളയിൽ കയറി പാചകം തുടങ്ങിയിരിക്കുന്നു..

Vidyut: എന്തിനുള്ള ലക്ഷണം ആണ് ദൈവമെ ഇത്.. കൊടുംകാറ്റൊ അതോ പേമാരിയോ

Divanshi: വെള്ളം കുടിക്കാൻ വന്നതാണെങ്കിൽ അത് കുടിചിട്ട് അങ്ങ പൊക്കോ.. ഇല്ലങ്കി ഈ ദോശ മുഴുവൻ നിന്നെ കൊണ്ട് ഞാൻ ചുഡീക്കും..

Vidyut: ayn.. നീ ഒന്ന് പോടീ മാക്രി എനിക്ക് വേറെ പണി ഇല്ലേ.. അവളുടെ ദോശ...

കളിയാക്കലോഡ് ഉള്ള ഭാവത്തിൽ ഫ്രിഡ്ജിൽ നിന്ന് വെള്ളവും എടുത്ത് അവൻ അവിടെ നിന്ന് നടന്നു നീങ്ങി

Divanshi: നിനക്ക് ഉള്ളത് ഞാൻ തന്നോളാട കടുവേ.. ഇന്ന് എനിക്ക് വേറെ ഒരാൾക്കു വേണ്ടി എന്റെ വിലപ്പെട്ട ബുദ്ധി ഉപയോഗിക്കണം.....

"Sshhhhjjh"

ഇയ്യോ കരിഞ്ഞോ... 🚶🏼‍♀️....




















അപ്പൊ മലയാളത്തിൽ ടൈപ്പ് ചെയ്യുന്നത് കൊണ്ട് തന്നെ നല്ല രീതിൽ കോമഡി അവരാറുണ്ട് ചില ചില മിസ്റ്റേക്സ്.. Luci എന്നും പറയുന്നത് പോലെ തെറ്റകൾ ഉണ്ടാകും ഈ പാവം ബാവുനോട് ക്ഷമിച്ചേക്കുക.പിന്നെ ചെറിയ ചെറിയ parts ആണെന്ന് പറഞ്ഞ് പൊങ്കാല ഇടരുത് ഇത്ര എങ്കിലും എഴുതി ഞാൻ ഇടുന്നുണ്ടല്ലോ എന്ന് ഓർത്തു ആശ്വസിക്കുക..
ഈ ഇളിയ ഇടവേളയിൽ alien എന്താ ഇടാതെ എന്ന് എന്നോട് പറഞ്ഞു പറഞ്ഞു എന്നെ കൊണ്ട് ഇത് കുത്തി ഇരുന്ന് ടൈപ്പ് ചെയ്യിച്ച എന്റെ കുറച്ചു റീഡേഴ്സിന് ഈ പാർട്ട്‌ ഞാൻ ഡെഡിക്കേറ്റ് ചെയ്യുന്നു...

Vote, cmmnt❤️

എന്ന് നിങ്ങളുടെ സ്വന്തം baavu

Continue Reading

You'll Also Like

4M 167K 63
The story of Abeer Singh Rathore and Chandni Sharma continue.............. when Destiny bond two strangers in holy bond accidentally โฃ๏ธ Cover credit...
12.2K 354 8
[DISCONTINUED] Monika is starting her very own club; a Literature Club! She recruits three unique girls, each adorable in their own ways! But one in...
63.2K 5.6K 80
เด’เดฐเต เดคเดจเดฟ เดจเดพเดŸเตป Malayalam BTS FF. (Short Chapters!!!!) Yoonmin, Vhope, Namjin, Jungkook ellavarum ond ketto. Oru Family Story aane. Hope you all like it...
26.4K 694 13
As a cupid, I have to pursue the task of helping the person I'm assigned to find a soulmate. But instead of finding one, I think I fell for her mysel...