ഭദ്ര 🥀

Da wingsofyoongi

25.6K 3.5K 3.1K

പറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്..... ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾക്ക് സ്വന്തം കൂ... Altro

🥀1🥀
🥀2🥀
🥀3️⃣🥀
some clarifications
🥀4🥀
🥀5🥀
🥀6🥀
🥀7🥀
🥀8🥀
🥀9🥀
🥀10🥀
🥀11🥀
🥀12🥀
💕13💕
🥀14🥀
💕15💕
🥀16🥀
🥀17🥀
🥀18🥀
🥀19🥀
🥀20🥀
🥀21🥀
🥀22🥀
🥀23🥀
🥀24🥀
🥀25🥀
🥀26🥀
🥀27🥀
🥀28🥀
🥀29🥀
🥀30🥀
🥀31🥀
🥀32🥀
🥀33🥀
🥀34🥀
🥀35🥀
🥀36🥀
🥀37🥀
🥀38🥀
🥀 39 🥀
🥀41🥀
🥀42🥀
🥀43🥀
🥀44🥀
🥀45🥀
🥀46🥀
🥀47🥀
🥀48🥀
🥀49🥀

🥀 40🥀

452 59 41
Da wingsofyoongi

😁😁😁😁😁😁😁

Kurach adhikam vaiki alle😁😁😁..... Kurachadhikm thirakayi poi..... Nnalum njn vannutta......

.
...
..

Apo. Thudangalo......

















പെട്ടെന്ന് കുളത്തിന് അടുത്തുള്ള വഴിയരികിൽ നിന്നും ഒരു കൊലുസിന്റെ ശബ്ദം കേട്ടവൻ തല ഉയർത്തി നോക്കി......

തനിക്കരികിലേക് വരുന്ന ആളേ കണ്ടവന്റെ ചുണ്ടിൽ ഒരു പാൽ പുഞ്ചിരി വിടർന്നു.....അവൾ നടന്ന് വന്നവന് അരികിലായി നിന്നു.....

ഭദ്ര : ഒത്തിരി ആയോ വന്നിട്ട്???

ദക്ഷൻ : ഇല്ല.... നീ പോയി തൊഴുതിട്ട് വാ....

അവൾ ശെരി എന്ന് തലയാട്ടി...അമ്പലത്തിലേക്ക് നടന്നു....അര മണിക്കൂറുകൾക്ക് ശേഷം.....

അവരിപ്പോൾ വായനശാലയിലേക്ക് ഉള്ള നാട്ടു വഴിയിലൂടെ നടക്കുകയാണ്.... രണ്ടാളും നിശബ്ദമാണ്.... ഇടക്ക് പരസ്പരം നോക്കി ചിരിക്കും എന്നല്ലാതെ ഒന്നും തന്നെ അവർ സംസാരിക്കുന്നില്ല.... അപ്പോളാണ് കുറച്ചു കുട്ടികൾ സൈക്കിൾ ചവിട്ടി അവർക്കെതിരെ വരുന്നത്.... ഇടുങ്ങിയ വഴി ആയതിനാൽ ദക്ഷൻ അവളെ പിടിച്ചു അവന്റെ മുന്നിലേക്ക് നിർത്തി.... കുട്ടികൾ അവരെ മറി കടന്നു പോയതും അവൻ തന്റെ കൈ അവളോട് ചേർത്ത് വെച് നടക്കുവാൻ തുടങ്ങി.... ഒരു ചെറു പുഞ്ചിരി രണ്ടു പേരിലും വിടർന്നു....

ഭദ്ര : ഇനി എന്നും ഇതുപോലെ ഉണ്ടാകുമോ??

അവൾ അവൻ പിടിച്ചിരിക്കുന്ന കൈ നോക്കി ചോദിച്ചു....

ദക്ഷൻ : ചേർത്ത് വെച്ചാട്ടുണ്ട് എങ്കിൾ എന്നും കൂടെ കാണും 😇😇 ട്ടിപിക്കൽ മല്ലുസിനെ പോലെ അല്ല ഞാൻ.... ന്നാലും ഈ പഴമ ഒക്കെ ഇഷ്ടമാണ്.... കൂടേ നിൽക്കാൻ ഒന്നിച്ചു പോകൻ നീ തയ്യാറാണെങ്കിൽ ഒരു വിധിക്കും ഞാൻ നിന്നെ ഇനി വിട്ട് കൊടുക്കില്ല....

അവൾ അവനെ ഒന്നു നോക്കി.... അവൻ അവൾക്ക് മേളിലുള്ള പിടി മുറുകി....

ദക്ഷൻ : സമ്മതം ആണോ??

അതിനു ഉത്തരം ആയി അവൾ ഒന്നു പുഞ്ചിരിച്ചു..... അത് മതിയായിരുന്നു അവനും.... അവർ നടത്തം തുടർന്നു.....



ഇതേ സമയം പാലാഴിയിൽ.....

ഭദ്ര നൽകിയ ഡയറിയും പിടിച്ചു ഇരിക്കയാണ് അച്ചു.... അവൾക് തുറന്നു വായിക്കണം എന്നുണ്ട് എങ്കിൽ പോലും വേണ്ട എന്നുള്ള ചിന്ത വരുന്നുണ്ട്.....
അവൾ പതിയെ താളുകൾ മറിച്ചു.... കണ്ണുകൾ അടച്ചു തുറന്നു വായിക്കാൻ തുടങ്ങി.....





🥀🥀🥀🥀🥀🥀🥀🥀🥀🥀🥀


അവൾ നടന്നു ചെന്ന് ആ സ്ഥലത്തേക്ക് ഉറ്റു നോക്കി..... സാരീ തുമ്പ് നെഞ്ചോടു ചേർത്ത് പിടിച്ചു വിറക്കുന്ന കൈകളോടെ അവൾ അവിടേക്ക് നോക്കി...


അവിടെ




തന്നിലെ പെണ്ണിനെ അവൻ കവർന്നയിടം.....
അവളിൽ അവന്റെ ആൺ കരുത് സ്ഥാനം ഉറപ്പിച്ചയിടം.....
അവളിലേ അവളെ അവൾക് നഷ്ടമായ ഇടം.....
അവളിലെ രുചി അവൻ അറിഞ്ഞയിടം.....
അവൾ മരിച്ചയിടം......

അവൾ പതിയെ പടവുകൾ ഇറങ്ങി.... വെള്ളത്തിലേക് നോക്കി നിന്നു.... പെട്ടന്ന് അവളുടെ തോളിൽ ഒരു സ്പർശനം അനുഭവപെട്ടവൾ തിരിഞ്ഞു നോക്കി....
വേണി ആയിരുന്നു അത്.....

വേണി :എനിക്കു നിന്നോട് സംസാരിക്കണം.....വാ

നന്ദിനി ഒന്നും തന്നെ പറഞ്ഞില്ല... അവൾ വേണിക്കൊപ്പം അവളുടെ വീട്ടിലേക് നടന്നു....



ഇതേ സമയം മറ്റൊരിടത്തു.....

കർണ്ണൻ : അച്ഛൻ ന്താ ഈ പറയുന്നേ??? നന്ദു..... നന്ദുമോളെ ഞാൻ??

അച്ഛൻ : ഞാൻ അല്ലലോ.... നിന്റെ മുത്തച്ഛന്റെ തീരുമാനം ആണ്..... ഇതു വരെ ഞാൻ ആയിട്ട് അച്ഛന്റെ വാക്ക് ധിക്കരിച്ചട്ടില്ല....നീയും അങ്ങിനെ അല്ലെ....

കർണ്ണൻ : അതും പറഞ്ഞ് നന്ദുനെ ഞാൻ 😖😖😖

കർണ്ണന്റെ തോളിൽ ഒന്നു മുറുകെ പിടിച്ചു അച്ഛൻ അകത്തേക്കു പോയി.... ആ വരാന്തയിൽ അവൻ കണ്ണുകൾ അടച് ഇരുന്നു..... ഒരു വിങ്ങലോടെ.....


ഇപ്പോൾ അവർ ഇരുവരിലും ഒരു നിശബ്ദത തളം കെട്ടി നില്കുന്നുണ്ട്......തന്റെ മടിയിൽ തലവെച് കണ്ണ് നീര് പൊഴിക്കുന്ന നന്ദുവിനെ എന്തു പറഞ് സമാധാനിപ്പിക്കണം എന്ന് അറിയാതെ ആണ് വേണി അവൾക്കരികിൽ ഇരിക്കുന്നത്...... അവളുടെ കണ്ണുകളും കലങ്ങിയിരുന്നു..... തന്റെ മനസ്സിൽ ഉണ്ടായിരുന്നത് അല്ല ഉണ്ടായത് എന്ന സത്യം അറിഞ്ഞതിന്റെ നീറ്റൽ അവളിൽ അലയടിച്ചു..... ഓരോ നിമിഷവും വെന്തു ഉരുക്കുകയാണ് തന്റെ തോഴി എന്നുള്ളത് മനസിലായത് കൊണ്ടാക്കാം അവളുടെ ശരീരം വിങ്ങുന്നത് പോലെ അവൾക്കു തോന്നി......

വേണി : പടവിൽ നിന്ന് ഉടഞ്ഞ വളകളും കമ്മലും കിട്ടിയപ്പോൾ ഞാൻ ആഗ്രഹിച്ചു പോയിരുന്നു അത് നിന്റെ ആവരുതേ എന്ന്..... എന്നാൽ 😖😖😖

അവൾക്കു വാക്കുകൾ ഇടറി... തന്റെ കാലുകളിൽ പുണർന്നിരിക്കുന്ന കൈകളിൽ ഭലം കൂടുന്നത് അവൾക്കു മനസിലായി.... സമയം കടന്നു പോയി..... ഇപ്പോൾ ഇരുവരും വീട്ടിൽ നിന്നും കലാക്ഷേത്രയിലേക് നടക്കുകയാണ്..... ഇതിനോടകം അവർക്ക് പരസ്പരം പറയുവാൻ ഉള്ളത് എല്ലാം തന്നെ അവർ പറഞ്ഞു തീർത്തിരുന്നു.....
















പെട്ടെന്ന് ആണ് വാതിൽ തുറന്നു ചാരു മുറിയിലേക്ക് വരുന്നത്.... അച്ചു ഡയറിയിൽ നിന്നും തല ഉയർത്തി അവളെ നോക്കി....

ചാരു : അവൾ വന്നില്ലേ??

അച്ചു : ഇല്ല....

ചാരു വന്നു മടക്കിയ വസ്ത്രങ്ങൾ മേശക് മുകളിൽ വെച് അടച്ചിട്ട ജനൽ പാളികൾ തുറന്നിട്ടു....അച്ചുവിനെ നോക്കി ചിരിച്ചതിനു ശേഷം വസ്ത്രങ്ങൾ അലമാരയിലേക്ക് വാക്കുവാൻ തുടങ്ങി....

ചാരു : ന്താ.... ന്തെങ്കിലും ചോദിക്കാൻ ഉണ്ടോ???

അച്ചുവിനെ കണ്ണാടിയിൽ കൂടി നോക്കികൊണ്ട് ചാരു ചോദിച്ചു....

അച്ചു : വരാൻ പോകുന്നത് എന്തെന്ന് വല്ല നിശ്ചയോം ഉണ്ടോ മോൾക്??? പേടിയില്ലേ???

ചാരു ഒന്നു ചിരിച് കൊണ്ട് സംസാരിക്കാൻ തുടങ്ങി....

ചാരു : നിനക്ക് അറിയാവുന്ന ഒരു കാര്യം എനിക്കു അറിയാം അച്ചു.... അത് മറ്റാരോടും നീ പറഞ്ഞിട്ടില്ല എന്നത് എനിക്കു നേരത്തെ മനസിലായി.... നിങ്ങൾ അറിയാത്ത ഒരു കാര്യമുണ്ട്....

അച്ചു ഡയറി മടക്കി ചാരുവിനു നേരെ നടന്നു.... ചാരു അലമാര അടച് ജനലിനരികിലേക് മാറി നിന്നു....

ചാരു : ഞങ്ങളുടെ വിവാഹം ആരെയും എതിർത്തു നടന്നതല്ല.....

അച്ചു എന്തെന്ന രീതിക്ക് അവളെ നോക്കി....

ചാരു : അച്ഛനമ്മമാരും മറ്റു ബന്ധുക്കളും അറിഞ്ഞില്ല എന്നുള്ളു..... അനുവാദം തരേണ്ട എല്ലാവരും തന്നിരുന്നു..... എടുത്ത് പറയുകയാണെങ്കിൽ കണ്ണേട്ടനിൽ ഇപ്പോൾ ഉള്ള മറ്റൊരാൾ...... അവിടെ നിന്നാണ് എനിക്കു ആദ്യ അനുവാദം കിട്ടിയത്..... അനുവാദം കിട്ടി എന്ന് പറയുന്നതിനേക്കാൾ നല്ലത് അനുഗ്രഹിച്ചു ന്നു പറയുന്നതാണ്....

അച്ചു : എങ്ങിനെ???

ചാരു : അന്ന് കൊച്ചേട്ടൻ എന്റെ കൈയിൽ താലി തന്നതിന് പിറ്റേ ദിവസം ഞാൻ അമ്പലത്തിൽ പോയിരുന്നു.... അന്ന് തിരികെ എന്നെ വീട്ടിൽ കൊണ്ട് വിട്ടത് കണ്ണേട്ടൻ ആണ്....
അന്ന് വീട്ടിൽ പോകുന്നതിന് മുൻപ് ഞങ്ങൾ മറ്റൊരിടത്തേക് പോയി....

അച്ചു : എവിടേക്??

ചാരു പതിയെ ചിരിച്ചുകൊണ്ട് ജനഴിക്കുള്ളിലൂടെ പുറത്തേക്ക് നോക്കി.....


🥀🥀🥀🥀🥀🥀🥀🥀🥀🥀🥀



അന്ന് കണ്ണൻ വണ്ടി എടുത്ത് പോയി കുറച്ചു കഴിഞ്ഞതും.....

ചാരു : എനിക്കു..... എനിക്ക് കാണാൻ കഴിയോ ആ ആളേ??

കണ്ണൻ എന്തെന്ന രീതിയിൽ വണ്ടിയുടെ കണ്ണാടിയിലൂടെ നോക്കി....ചാരു അവന്റെ തോളിൽ തല വെച്ച് കിടകയാണ്....

കണ്ണൻ : നീ ഇതാരെയാ ഉദ്ദേശിച്ചത്??

അവൾ തല ഉയർത്തി കണ്ണാടിയിൽ കൂടി അവനെ നോക്കി.... അവൻ അവളെ ഒന്ന് നോക്കി പുഞ്ചിരിച് വണ്ടി തിരിച്ചു..... അവർ ചെന്നെത്തിയത് ആ പഴയ തറവാടിലേക് ആയിരുന്നു..... അവർ ഇറങ്ങി അകത്തേക്കു നടന്നു.....
അവർ നടന്ന് പടികൾക്കരികിൽ എത്തിയപ്പോൾ കണ്ടത്.... രക്ഷകൾ കൊണ്ട് ബന്ധിച്ച വാതിൽ ആയിരുന്നു..... കണ്ണൻ ചാരു വിനെ ഒന്ന് നോക്കി, അവളിൽ നിന്നും കൈ എടുത്ത് മുന്നോട്ട് നടന്നു....

അവൻ നേരെ ചെന്നു ആ തകിടിൽ പിടിച്ചു കൊണ്ട് ചാരുവിനെ നോക്കി പറഞ്ഞു....

കണ്ണൻ : ഒരിക്കലും സഫലമാകാതെ പോയതാണ് അവരുടെ ജീവിതം..... നമ്മൾക്ക് വേണ്ടിയാണ് ഇപ്പോൾ തളക്കപ്പെട്ട് ഇരിക്കുന്നത്..... ഇതിവിടെ നിന്നും ഞാൻ മാറ്റിയാൽ ഒരു പക്ഷെ മുന്നോട്ടുള്ള ദിവസങ്ങളിൽ നടക്കാൻ പോകുന്നത് പ്രവചനിയമായ ഒന്നായിരിക്കില്ല... ഒന്നു പറയാം ഈ താലിയും എന്റെ മനസും നിനക്ക് മാത്രമുള്ളതാണ്.....

അവൻ പറഞ്ഞതിന്റെ പൊരുൾ മനസിലാക്കിയ എന്ന വണ്ണം അവൾ തലയാട്ടി സമ്മതം നൽകി.... അവൻ വാതിലിൽ നിന്നും തക്കിടുകൾ മാറ്റി അകത്തു കയറി.... പുറകെ ചാരുവും....അകത്തു കയറി അവൾ ചുറ്റും നോക്കി.... അവൾ ആദ്യം ആയിട്ടാണ് അവിടേക്ക് കയറുന്നത്..... അവളിൽ ഒരു പേടി ഉളവാകുന്നത് അവൾ പോലും അറിഞ്ഞിരുന്നില്ല..... കണ്ണൻ നടന്ന് ഒരു ആട്ടു കട്ടിലിൽ ഇരുന്നു...... ചാരു പതിയെ അവനരികിലേക്ക് വന്നു നിന്നു.....

കണ്ണൻ : മുകളിലേക്കു ചെല്ല്....

ചാരു ശെരി എന് തലയാട്ടി.... പടികൾ കയറി..... കേറുന്നതിന് ഇടക്ക് അവൾ അവനെ തിരിഞ്ഞു നോക്കാതിരുന്നില്ല....അവൾ നടന്ന് മുകളിൽ എത്തിയതും അവളിലെ പേടി അവളെ കീഴ്പ്പെടുത്തുവാൻ തുടങ്ങി..... അവൾ പതിയെ പിച്ച വെച്ച് നടക്കുവാൻ തുടങ്ങി.... പെട്ടെന്ന് ഒരു കൽപെരുമാറ്റം തോന്നിയ അവൾ തിരിഞ്ഞു നോക്കി....

ഒരേ നിമിഷം അവളിൽ അത്ഭുതവും സംശയവും നിറഞ്ഞു.....വിറക്കുന്ന ശരീരത്തോട് കൂടി അവൾ ആ രൂപത്തിന് അരികിലേക്ക് നടന്നു.... കയറി വന്ന പടികക്കരികിൽ എത്തിയപ്പോൾ അവൾ താഴേക്ക് ഒന്നു നോക്കി.... അവളുടെ ചിന്തകൾ തെറ്റായിരുന്നു എന്നവൾക്ക് മനസിലായി....ആരുടെ പാതി ആകാൻ ആണവൾ കൊതിച്ചത്, അവൻ താഴെ തന്നെ ഉണ്ട്..... അപ്പോൾ അവൾക് മുന്നിൽ നില്കുന്നത്??

























അതെ










അത് കർണ്ണൻ ആണ്.....





കർണ്ണന്റെ കണ്ണിൽ അവൾ പെട്ടിരുന്നു..... താൻ എന്താണീ കാണുന്നത് എന്ന് മനസിലാകാത്തത് കൊണ്ടാണോ ഭയന്നത് കൊണ്ടാണോ എന്നുള്ള രീതിയിൽ മടിയോടെ കണ്ണുകൾ നിറഞ്ഞു വിരവലോടെ നിൽക്കുന്ന അവളെ അവൻ നോക്കി......

അവൾക്ക് ചെറു പുഞ്ചിരി നൽകികൊണ്ട് അവൻ പറഞ്ഞു......

കർണ്ണൻ : എന്നും സുമംഗലി ആയിരിക്കും നീ.....ഒരു പോറൽ പോലും ഏൽക്കാതെ തിരിച്ചു തരും ഞാൻ...... ഇതെന്റെ വാക്കാണ്......

അവൾ നിറഞ്ഞ കണ്ണുകളോടെ അവൾക്കു മുന്നിലുള്ള ആ അവ്യക്തമായ രൂപത്തിലേക്ക് നോക്കി നിന്നു.....

കർണ്ണൻ : നീ എനിക്കു എന്റെ കുഞ്ഞ് പെങ്ങളാണ്..... എന്റെ നന്ദുവിനെ പോലെ........ അവനിൽ ഞാൻ ഉണ്ട്..... ഒരിറ്റു ശ്വാസം അവസാനിക്കും വരെയും കൈവിടില്ല അവൻ......പൊക്കൊളു....

അതും പറഞ്ഞവൻ തിരിഞ്ഞു നിന്നു...... ഒന്നും മിണ്ടാതെ അവൾ പതിയെ തിരിഞ്ഞു നടന്നു..... ഒരിക്കൽ കൂടി അവൾ തിരിഞ്ഞു നോക്കി........


ശേഷം തിരികെ ഇറങ്ങി.....
അവൾ ഇറങ്ങി വരുന്നത് കണ്ട് കണ്ണൻ എഴുന്നേറ്റവൽക്കരികിലേക് നീങ്ങി..... അവൾ അവനെ ഉടനടി ആലിംഗനം ചെയ്തു.... അവൻ തല ഉയർത്തി മുകളിലേക്കു നോക്കി അവളെ ചേർത്ത് പിടിച്ചു.....




🥀🥀🥀🥀🥀🥀🥀🥀🥀🥀🥀



അവൾ പറഞ്ഞു നിർത്തി അച്ചുവിനെ നോക്കി.... ഒരു അത്ഭുതത്തോടെ അവളെ നോക്കി നിൽക്കുന്ന അച്ചുവിനെ നോക്കി അവൾ തുടർന്നു.....

ചാരു : നിന്റെ മനസ്സിൽ ഇപ്പോൾ ഒരു കനൽ ഉണ്ട്.... ആ കനൽ ജഗൻ ആണെന്ന് എനിക്കും കണ്ണേട്ടനും അറിയാം.....

അച്ചു : അപ്പോൾ വാവക്ക്??

ചാരു : അറിയില്ല.... വിധി ന്താന്ന് നമുക്ക് അറിയില്ലലോ ഡാ..... നീ വാ താഴെ തിരക്കനുണ്ടാകും.....

ചാരു അച്ചുവിനെ നോക്കി ഒന്നു തലയാട്ടി.....ശേഷം അവർ താഴേക്ക് പോയി.....





ഇതേ സമയം ദക്ഷനും ഭദ്രയും കൽമണ്ഡപത്തിൽ ഇരിക്കുകയാണ്..... അവർക്കിരുവരിലും ഉണ്ടായിരുന്ന എല്ലാ സംശയങ്ങളും സങ്കടങ്ങളും അവർ പരസ്പരം പറഞ്ഞു കഴിഞ്ഞിരുന്നു.....

ഭദ്ര : അധികമൊന്നും ഞാൻ ആഗ്രഹിക്കനില്ല ഏട്ടാ..... ന്റെ അച്ഛൻ ന്റെ അമ്മയെ നോക്കിയത് പോലെ എന്നെയും......

അതും പറഞ്ഞവൾ ദക്ഷനെ തിരിഞ്ഞ് നോക്കി.....

ദക്ഷൻ : അമ്മ പോയിട്ടു ഇപ്പോ??

ഭദ്ര : 10 വർഷം...... അമ്മയില്ലാത്ത കുറവ് അച്ഛൻ വരുത്തിട്ടില്ല എനിക്കു..... ഇതെല്ലാം എവിടെ ചെന്ന് അവസാനികുമെന് അറിയോ ഏട്ടന്??

ദക്ഷൻ അറിയാമെന്ന തരത്തിൽ തലയാട്ടി.....

ദക്ഷൻ : ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രമേ ഉള്ളു..... അമവാസി കഴിയും വരെ പലതും നടക്കാം..... അവൻ അത്രയും നാൾ കാത്തിരുന്നതിനു അവസാനം കാണാതെ അവനു ഇവിടം വിട്ട് പോകുവാൻ ആവില്ല.....അവൻ തിരിച്ചു പോകേണ്ട സമയം അടുക്കുന്നു എന്ന സത്യം ഉൾകൊള്ളും തോറും ന്തോ വല്ലാത്ത വിങ്ങലാടോ

അവന്റെ കണ്ണുകൾ നിറയാൻ തുടങ്ങി.... അവൾ തന്റെ കൈകൾ അവന്റെ കൈകളോട് ചേർത്ത് പിടിച്ചു..... എന്നാൽ.....

അവളുടെ കണ്ണുകളിലേക്ക് തീവ്രമായ വെളിച്ചം പ്രവേശിക്കുന്നത് പോലെ തോന്നി..... ശരീരം വീട്ടിമുറിക്കും വിധം വേദന തുളച്ചു കേറുന്നത് പോലെ അവൾക്കനുഭവപ്പെട്ടു.... അവളുടെ ശരീരമാകെ തണുത്തിരുന്നു..... കാതുകളിലേക് ആരുടെയോ കരച്ചിലുകൾ പ്രഹരിക്കുന്നത് പോലെ അവൾക്കു തോന്നി..... അവൾ ഇരു കൈകൾ കൊണ്ട് കാതുകൾ അടച്ചു കുനിഞ്ഞിരുന്നു..... അവളിൽ ഉണ്ടായ പെട്ടെന്ന് ഉള്ള ഈ മാറ്റം കണ്ട് അവൻ ഒന്ന് ഞെട്ടി.... അവൻ അവളെ തട്ടി വിളിക്കാൻ തുടങ്ങി.....

ദക്ഷൻ : ഭ..... ഭദ്രേ.... എന്താ.... ഭദ്രേ..... 🥺🥺


അവൾ തളർന്നു... പെട്ടെന്നവൾ അബോധാവസ്ഥയിലേക് വഴുതി വീണു..... അവൻ അവളെ വേഗം അവനോട് ചേർത്ത് നിർത്തി.... അവൾ ആ അവസ്ഥയിലും എന്തൊക്കെയോ പറയുന്നതായി അവനു കേൾക്കാമായിരുന്നു.....

എന്നാൽ

അവൾ

ഭദ്ര


അവൾ അവ്യക്തമായി എന്തൊക്കെയോ കാണുന്നുണ്ടായിരുന്നു.....ആരൊക്കെയോ അവളോട് സംസാരിക്കുന്നതായി അവൾക്ക് തോന്നിയിരുന്നു..... പതിയെ അവളുടെ ബോധം മറഞ്ഞു.........




















അൽപ സമയത്തിന് ശേഷം.....

കണ്ണ് തുറന്നു എങ്കിലും അവളിൽ ഒരു തളർച്ച നില നിന്നിരുന്നു..... ദക്ഷൻ അവളെ തിരികെ വീട്ടിൽ കൊണ്ട് വിടാം എന്ന് പറഞ്ഞത് കൊണ്ട് അവൾ ആദ്യം മടിച്ചു എങ്കിലും സമ്മതിച്ചത്....

അവർ അവിടെ നിന്നും യാത്ര തുടങ്ങി.... പടവർമ്പിലൂടെ പോകുമ്പോൾ അങ്ങ് ദൂരെയുള്ള ആ തറവാടിന്റെ പടിപ്പുര അവൾക് കാണാമായിരുന്നു..... പെട്ടെന്ന് ന്തോ പോലെ അവളിലേക്കു ആ അവ്യക്തമായ ചിത്രങ്ങൾ തെളിഞ്ഞു വരുവാൻ തുടങ്ങി..... അവൾ ഒരു നിമിഷം കണ്ണുകൾ അടച്ചു.......

അവൾ കണ്ടു......







(ഈ ചെറിയൊരു കയ്യപത്തം )




ഇതേ സമയം ജഗന്റെ വീട്ടു മുറ്റത്തേക് ഒരു കാർ വന്നു നിന്നു..... വീടിനു മുന്നിൽ സച്ചിക്കും അമ്മക്കും ഒപ്പം നിന്നിരുന്ന ജഗൻ കാറിൽ നിന്നു ശ്രീനിവാസനുമായി ഇറങ്ങിയ ആളെ കണ്ട് പല്ലിറുകി......















തുടരും










😁😁😁😁😁
അപ്പോൾ ശെരി..... ഞാൻ പോയിട്ട 🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️😁😁

Continua a leggere

Ti piacerà anche

139K 16.5K 66
Friendship inteyum, Nashta prenayathinteyum Kadhayanu njan ee story il konduvarunnath This is my first story... Athintethaya porayimakal urappayum I...
5.8K 706 17
THE EVIL CHORES.... Story casting yoonmin🖤🦋 and taekook🖤💟 Yoonmin is a newly married couples and taekook who is seeking for divorce... Yoongi is...
19.6K 2.4K 36
💙Namjin ff 🍁💖 _______________________________________ ith nte first story aane☺pne simple story line kooduthal expectation onnum vekkalle😑ezhutha...
6.6K 624 16
Avan ettevum kooduthal verukkunna ...ini orikkalum kanaruth ennu agrahikkunna aa vyekthiye veendum kanan idayakumbol undakkunna sambava vikasang...