🦋DRIZZLE 🍃❤️

By Decalco_Mania__

20.4K 2.2K 1.7K

🍒🍃നാവുകൾ കൊണ്ട് പറയാതെ കണ്ണുകൾ കൊണ്ട് പറഞ്ഞ പ്രണയം, കണ്ടു നിന്നവർക്ക് പലപ്പോഴും അത്ഭുതം ആയിരുന്നു എത്ര നാൾ... More

Evde common gooys😌
D ¹ 🍃❤️ Begins
D²🍃 Back to Memories 💭💖
D ³ 🍃 First Day 🏫
D⁴ 🍃New Frnds🧑‍🤝‍🧑
D⁵🍃 Frnds Forever🤙🏼🤞🏼
D⁶🍃 Sometimes it hurts
D⁷🍃 First Meet
D⁸ 🍃 planning & celebration
D⁹ 🍃 Crush
D¹⁰🍃 Planning for Fest
D¹¹🍃Spark
Not an update 😌
D¹²🍃 Small talks
D¹³🍃 Stare 👀
D¹⁴🍃 Random Day
D¹⁵🍃 Random Talks
D ¹⁶🍃 Confession & Flashback
D¹⁷ 🍃 Be Brave
nw stry ☺️
D ¹⁸ 🍃 Special
D ¹⁹ 🍃 For You
D ²⁰ 🍃 Fear of Lose 💔
D²¹ 🍃Comfort
D ²²🌿പുതിയമുഖങ്ങൾ
D ²³🌿കാഴ്ചകൾ 🏞️
D²⁴🍃❤️ കുമ്പസാരം
D²⁵🤗 Sometimes silence hurts💔😞
D²⁷❤🍃 നീലാംബരി
Not a Chap 🌸🍃

D²⁶ ❤️

760 69 232
By Decalco_Mania__

I'm back with lot of ഓജ്ജസ് & തേജസ്സ് 😁🤘🏼
.
.
_

____🌱Chachan &Ammachi: heirs couple
________🌱Jinson & Feba : Jin, Joonie

.
Juniors
.
❤️🍃
.
Nandu : Jk
Henzu : Hobi
Ammu : Yoongi
Malu : Leeknow

🌺🍀
.
Ann : IU
Jenet : Jennie
Kesiya : Jisoo
Yami : Dami (drmcatchr)
Riya : Hyunjin
.
.
Afzi : Felix
Yadhu : Song Weilong (go ahead)

Seniors
.
🌱🌷
.
Sidhu : Tae
Aadhi : Jimin
Justy : Kai
Christy : Bangchan
Ciya : Lisa
.
.
.
🌼
.
.
.
❤️
ഉച്ചയ്ക്ക് ശേഷം ഉള്ള ആദ്യത്തെ പീരിയഡ് കഴിഞ്ഞപ്പോൾ നന്ദുവും ജനെയും ക്ലാസ്സിൽ വന്നു.

Last break ന് നന്ദു പുറത്ത് പോകാൻ നിർബന്ധം പിടിച്ചെങ്കിലും അടങ്ങി ഒതുങ്ങി ഇരിക്കാൻ പറഞ്ഞു കൂടെ മിണ്ടാണ്ടിരുന്നേൽ അടിച്ചു ഉറക്കികളയും എന്ന് ഹെൻസുവിന്റെ വായിൽ നിന്നും കേട്ടത്തോടെ നന്ദു അടങ്ങി.

അതോടെ ക്ലാസ്സ്‌ കഴിഞ്ഞു തിരിച്ചു പോകുമ്പോൾ ഇന്ന് തന്നെ സിദ്ധുവിനോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം എന്നും അവൾ ഉറപ്പിച്ചു.

പക്ഷെ,

ക്ലാസ്സ്‌ കഴിഞ്ഞു അവർ പുറത്തിറങ്ങാൻ നേരം
ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു ആ ഫോൺ call നന്ദുന് വന്നത്.

ഫോണിലെ caller id കണ്ടതും നന്ദുന്റെ മുഖം മങ്ങി.. വേണം വേണ്ട എന്ന രീതിയിൽ അവൾ call എടുത്തു.
Call കട്ട്‌ ആയതും ആ മുഖം ഒന്നുകൂടി മങ്ങി..

Henzu : ആരാടാ വിളിച്ചേ

ബാഗിലേക്ക് id കാർഡ് ഇട്ടുകൊണ്ട് അവൾ ചോദിച്ചു

Nandu : അത് എന്റെ കസിനാ.. അവൻ കോളേജ് ഗേറ്റിനു മുന്നിൽ ഉണ്ട്.. വേഗം ചെല്ലാൻ..

Malu : അത് എന്തായാലും നന്നായി.. നീ പൊക്കോ... ഈ കാലും വെച്ച് ബസിൽ നിന്നാൽ നീര് ഇനിയും വെക്കും..

Ammu : അതേ അതേ.. നാളെ നീര് വെച്ച കാലും വലിച്ചിഴച് വരുന്നതിനേക്കാളും ഒരു കുഴപ്പം ഇല്ലാതെ വരുന്നതല്ലേ നല്ലത്

Nandu : എന്നാലും

Ammu : ഒരെന്നാലും ഇല്ല നീ പോവാൻ നോക്ക്... ഇന്ന് ഒരു ദിവസം കൂടി adjust ചെയ്തോളും.. ഞാൻ പറഞ്ഞേക്കാം കാര്യം

Nandu : 🙂

Ammu : ഉം... എന്താ നോക്കുന്നെ.. നീ ഉദ്ദേശിച്ചതും ഞാൻ ഉദ്ദേശിച്ചതും ഇവർ ഉദ്ദേശിക്കുന്നതും എല്ലാം ഒന്നുതന്നെയാ

Nandu : എടാ അതുപിന്നെ..

Malu : നിനക്ക് കാല് വയ്യാത്തതുകൊണ്ടല്ലേ ഞങ്ങൾ പോവാൻ പറയുന്നേ.. അല്ലെങ്കിൽ നിന്നെ ഞങ്ങൾ വിടോ.. നിനക്ക് അറിയാവുന്നതല്ലേ ഇവിടുന്ന് കേറിയാൽ ഉടനെയൊന്നും നമുക്ക് seat കിട്ടില്ലെന്ന്‌.. അമ്മു പറഞ്ഞപോലെ നീ എന്തായാലും നാളെ വരും.. അപ്പൊ നീര് വെച്ച കാലും കൊണ്ട് വരണോ.. നീ തന്നെ പറ

Nandu : 😞🥺

Malu : ഡാ ഇങ്ങോട്ട് നോക്ക്...

തല കുനിച്ചു ബാഗിന്റെ സിപിൽ കളിച്ചു കൊണ്ടിരുന്ന നന്ദുനെ മാളു പിടിച്ചു നേരെ നിർത്തി മുഖം അവൾക്കു നേരെ ഉയർത്തി.

Malu : ദേ.. നീ എന്തിനാ സങ്കടപെട്ടിരിക്കുന്നതെന്ന് എനിക്ക് അറിയാം.. നമുക്ക് നാളെ എല്ലാം set ആക്കടോ..

Henzu : അതാണ്.. നമുക്ക് set ആക്കാം... പോരാത്തതിന് നാളെയാണ് നിന്റെ fav ടീച്ചർന്റെ ബർത്ഡേ കൂടി അല്ലേ.. നിന്നെ ഈ കോലത്തിൽ കണ്ടാൽ മാം നും വിഷമം ആവില്ലേ.

Nandu പോവാല്ലേ

Henzu : mm ☺️

അവളും id കാർഡ് ഊരി ബാഗിലിട്ടിട്ടു ബാഗും തോളിൽ തൂക്കി അവരോടൊപ്പം ക്ലാസ്സിനു പുറത്തേക്ക് ഇറങ്ങി.

പുറത്തിറങ്ങിയ നന്ദു ഒരു പ്രതീക്ഷയോടെ സ്റ്റെപ്പിലേക്ക് നോക്കി... പക്ഷെ പ്രതീക്ഷിച്ചപോലെ ഒന്നും നടന്നില്ല.

Henzu : വാഷ്റൂമിൽ വരുന്നില്ലെടാ

Nandu : ഇല്ല നിങ്ങൾ പൊയ്ക്കോ... ഞാൻ പോവാ.. നാളെ കാണാം..

Malu : mm ബൈ ഡാ... നാളെ കാണാം.. വിഷമിക്കണ്ടാട്ടോ എന്റെ പൊന്ന്

Ammu : ദേ അമ്മയും മോളും സീരിയൽ തുടങ്ങി.

Malu : ശ്രെദ്ധിക്കണ്ട.. അവൾക്ക് കുശുമ്പാ.. നീ ചെല്ല്

Nandu : mm ബൈ..

Nandu വീട്ടിൽ എത്തുന്നതുവരെ സൈലന്റ് ആയിരുന്നു.

Evng 6:16

വന്ന് കയറിയ ഉടനെ വീണ കാര്യം അമ്മച്ചിയോടു പറഞ്ഞു. അമ്മച്ചിടെ വായിന്ന് നല്ലത് കേട്ടു.ഇപ്പൊ കിട്ടിയ കട്ടനും കുടിച്ചു മഴ പെയ്യുന്നതും നോക്കി സിറ്റൗട്ടിൽ ഇട്ടിരിക്കുന്ന കസേരയിൽ ചുരുണ്ടുകൂടി ഇരിക്കുവാണ് നന്ദു. കൂടെ കുഞ്ഞുവും ഉണ്ട്, ആൾക്ക് മഴ പെയ്യുന്നത് കാണാൻ ഭയങ്കര ഇഷ്ടാ.പെട്ടെന്ന് എന്തോ ഓർത്തു അവൾ സോപാനത്തിൽ കപ്പ്‌ വെച്ചിട്ട് അവിടെയിരുന്ന ഫോൺ കൈയിൽ എടുത്തു. വീട്ടിൽ വന്നിട്ട് ഇതുവരെ ഫോൺ എടുത്തിട്ടില്ല. Data on ചെയ്തിട്ടു. കൈയിൽ ഇരുന്ന ഫോണും ആയി അവൾ എഴുന്നേറ്റു കോഫി കപ്പും എടുത്തു തൂണിൽ ചാരി സോപാനത്തിൽ കയറി ഇരുന്നു. കോഫി കുടിക്കുന്നതിനിടയിൽ മടിയിൽ ഇരിക്കുന്ന ഫോണിലും നോക്കുന്നുണ്ട്. നോട്ടിഫിക്കേഷൻ ഒന്നും വരാത്തതുകൊണ്ട് കപ്പ്‌ മാറ്റിവെച്ചിട്ട് ഫോൺ എടുത്തു അവൾ നോക്കി.

Nandu :~~ ഈശോയേ... ഇന്നും അവൾ തീർത്തോ... തീർത്ത് തീർത്ത്.. ഇന്നല്ലേ എന്റെ net തീരുന്ന ദിവസവും. ഇനി ഞാൻ എന്ത് ചെയ്യും... എങ്ങനെയെങ്കിലും ഒന്ന് സോൾവ് ചെയ്യാൻ നോക്കുമ്പോ ഓരോന്ന് ഉണ്ടാവും... എനിക്ക് വയ്യ.. അമ്മച്ചിടെ അടുത്ത് പോവാൻ പറ്റില്ല പറഞ്ഞ വാക്ക് പാലിച്ചില്ലെങ്കിൽ പറഞ്ഞു കൊല്ലും സ്വന്തം അമ്മ എന്ന് പറഞ്ഞിട്ടൊന്നും കാര്യം ഇല്ല.. പിന്നെ പൂമ്പോടി ഏറ്റു കിടക്കും കല്ല് ആയതുകൊണ്ട് ഫെബെച്ചിടെ അടുത്ത് പോയിട്ടും കാര്യം ഇല്ല.. ഭണ്ഡാരംസൂക്ഷിപ്പുകാരൻ എത്തിയിട്ടില്ല.. വന്നിട്ടും എനിക്ക് ഗുണം ഇല്ല.. ചാച്ചന്റെ അടുത്ത് പോവാതിരിക്കുന്നതാ നല്ലത്.. ഏതു നേരം ഫോണിൽ പഠിക്കില്ല.. ഓഹ് അത് കേക്കുന്നതിനെക്കാളും നല്ലത് മിണ്ടാതെ ചായയും കുടിച്ചു ഇരിക്കുന്നതാ...

~~ എന്തു വിധിയിത്.. വല്ലാത്ത ചതിയിത്...~~

~~ ഈ ടൈം ഇതെന്താ പോവാത്തേ... നാളെ രാവിലെ വരെ എങ്ങനെ ഞാൻസമയം തള്ളി നീക്കും..~~

Nyt 7 pm

ക്ലോക്കിൽ കറക്റ്റ് 7 മണി ആയതും.

Nandu : ~~7 മണി ആയി~~..... അമ്മച്ചീ.. ചാച്ചാ.... അച്ചാച്ചീ.. ഫെബേച്ചീ... വാ 7 മണി ആയി പ്രാർത്ഥിക്കാം..

Nandu : ഇവരെന്താ വരാത്തെ, ഉത്തരവാദിത്തം ഉള്ള ആരും ഇല്ലേ ഇവിടെ... ഹ....ഒന്ന് അനങ്ങി നടന്ന് വാ അമ്മച്ചി.. ഞാൻ എത്ര നേരം ആയെന്നോ വന്നിരിക്കാൻ തുടങ്ങീട്ട്.. കുറച്ച് ഉത്തരവാദിത്തം കാണിക്ക് അന്നമ്മോ.
ബാക്കി ഉള്ളവർ എവിടെ.. അവരെ ഇനി പ്രത്യേകിച്ച് വിളിക്കണോ..

Annamma : നിന്റെ തല എവിടെയോ കേറി ഇടിച്ചു കിളിയും കിളിക്കൂടും കൊണ്ട് കളഞ്ഞു നീ നേരത്തിനും കാലത്തിനും മുന്നെ വന്നിരിക്കുംപോലെ അല്ല അവർ സമയത്തിന് വന്നോളും.

Nandu : എന്റെ കിളിയും കിളിക്കൂടൊന്നും എങ്ങും പോയിട്ടില്ല.. ഇങ്ങനെയാ ദൈവഭക്തി ഉള്ള പിള്ളേർ..

Annamma : ഉവ്വ... ഈ ദൈവപൈതൽ വെളിവ് വന്നതിനുശേഷം എപ്പോഴെങ്കിലും പ്രാർത്ഥന തുടങ്ങുന്നത് കണ്ടിട്ടുണ്ടോ..

Nandu : aish... അതിനൊന്നും ഇവിടെ പ്രസക്തി ഇല്ല എല്ലാ ഞാറാഴ്ചയും പള്ളിയിൽ പോവുന്നില്ലേ തുടക്കം കണ്ടില്ലേലും ഒടുക്കം വരെ ഞാൻ ഇരിക്കുന്നില്ലേ..ഇതൊക്കെ ചെയ്യുന്നത് എനിക്ക് ദൈവഭക്തി ഇല്ലാത്തതുകൊണ്ടാണോ..

Annamma : ഇതെന്തു തരം ദൈവഭക്തിയാ കുഞ്ഞേ.. ഇതേ ദൈവഭക്തി ആണോ മറ്റേ 4 എണ്ണത്തിനും

Nandu : ഞങ്ങൾ ഒരേ മൈൻഡ് ഉള്ളവർക്കെല്ലാം same ദൈവഭക്തി തന്നെയാ

Annamma : ഇത്രയും ചെയ്യാൻ ഞങ്ങൾ എന്തുതരം പാപം ആണ് ചെയ്തത് എന്റെ ഈശോയേ..

Nandu : ഓഹ് naughty mamma.. കണ്ണടച്ച് ഇരുന്ന് പ്രാർത്ഥിച്ചേ അങ്ങോട്ട്.. ചെയ്ത പാപത്തിന്റെ സെൻസസ് എടുക്കാൻ പോണ്. ഇക്കൊല്ലം ഒന്നും തീരാൻ പോണില്ലത്.

Annamma : ഇക്കൊല്ലോ എന്റെ ഈ ജന്മം മുഴുവൻ അതിനായിട്ട് വേണ്ടി വരും .. സ്തോത്രം..

Nandu : ഞ --

Annamma : മിണ്ടരുത്.. ഇനി പ്രാർത്ഥിക്കാൻ അല്ലാതെ വാ തുറക്കരുത്.

Nandu : ഹും... ~~ഈശോയേ എനിക്ക് കൂടുതൽ ഒന്നും പറയാൻ ഇല്ല.. നാളെ എല്ലാം ഒന്ന് സോൾവ് ആക്കി തരണേ.. ഇടയ്ക്ക് ഓരോന്ന് ഉണ്ടാക്കി ഇതുവരെ കാണിച്ചപോലെ തെണ്ടിത്തരം നാളെ കാണിക്കരുത്.. Pls..~~ ആമേൻ

~~ഈശോയേ ഈ പ്രാർത്ഥനയ്ക്കൊക്കെ ഇത്രയും നീളം ഉണ്ടോ.. ഇതിനൊരു അവസാനം ഇല്ലേ.. ഇന്നലെവരെ ഇത്രയൊക്കെ പ്രാർത്ഥിച്ചായിരുന്നോ.. അയ്യോ അമ്മച്ചി.. സ്തോത്രം ~~

അമ്മച്ചി സൈഡിൽ ഇരുന്ന് ഒരു കണ്ണ് തുറന്ന് നന്ദുനെ കണ്ണുരുട്ടി പേടിപ്പിച്ചതും കുട്ടി കൂടുതൽ ഒന്നും ചിന്തിക്കാൻ നിന്നില്ല കണ്ണും അടച്ചു അവരുടെ കൂടെ പ്രാർത്ഥിക്കാൻ തുടങ്ങി..

പ്രാർത്ഥന കഴിഞ്ഞതും പിന്നങ്ങോട്ട് എല്ലാം പെട്ടെന്ന് ആയിരുന്നു. ചോറ് വായിൽ വാരി എറിഞ്ഞൊക്കെ കഴിച്ചു തീർത്തു എല്ലാവരോടും gd nyt റ്റും പറഞ്ഞു നേരത്തെ കയറി കണ്ണും അടച്ചു കിടന്നു. കുട്ടിക്ക് പെട്ടെന്ന് ഒന്ന് പിറ്റേ ദിവസം ആയാൽ മതി.. പാവം ശോ

Nxt day Mrng 4:45

മൂളിപ്പാട്ടും പാടി മുടി ബൻ കെട്ടി വെച്ച് സ്റ്റെപ് ഇറങ്ങി വരുന്ന നന്ദു. നന്ദുനെ വിളിക്കാൻ ലക്ഷ്യം വെച്ചു മുകളിലേക്ക് സ്റ്റെപ് കയറുന്ന ചാച്ചൻ.

Nandu : gd mrng ചാച്ചാ.. പെട്ടെന്ന് വാ tym ആയി... ങേ പോണില്ലേ... കൊഞ്ചം ഗ്യാപ് തരോ.. താങ്ക്സ്

വിളിക്കാതെ ഇറങ്ങി വരുന്നതിനെ കണ്ട് അന്തംവിട്ടു നിൽക്കുന്ന ചാച്ചന്റെ അടുത്ത് വന്നു ഇത്രയും പറഞ്ഞതും ചാച്ചൻ ഒന്ന് നീങ്ങി നിന്നു കൊടുത്തു. അവൾ ഇറങ്ങി പോയി. ഹാളിൽ എത്തിയപ്പോൾ അമ്മച്ചി സ്കാർഫ് മൂടി ഇറങ്ങി വരുന്നു.

Nandu : ഇതെന്താ ഇങ്ങനെ? പുതച്ചുമൂടി ഇതെങ്ങോട്ടാ.. അതൊക്കെ കളഞ്ഞിട്ട് കൈ വീശി നടക്ക് അമ്മച്ചി

Ammachi : ഇങ്ങനെ ആണേൽ കൈ വീശി ഒന്നങ്ങ് തരും.. തണുപ്പത്തു അങ്ങേരുടെ ഒലക്കമേലെ ഒരു നടത്തം 😤

Nandu : പുറത്ത് തണുപ്പ് ആണേലും അമ്മച്ചി നല്ല hot ആ

Feba : എന്താന്ന്?

Nandu : അമ്മച്ചി നല്ല ചൂടിൽ ആണെന്ന്.. ഇനി അതിൽ പിടിച്ച് കേറി tym കളയാതെ എല്ലാം ഇറങ്ങിക്കേ.. Come.. come

Ammachi : മാറി നിക്ക് അങ്ങോട്ട്

Nandu & feba : 😐

.
.
നടത്തം കഴിഞ്ഞ് തിരിച്ചു എത്തി. നന്ദു പല്ല് തേയ്ക്കാൻ ബ്രഷും എടുത്തു നേരെ വീടിന്റെ പിന്നാമ്പുറത്തു എത്തി. അപ്പൊ അവിടെ feba തൂത്തുകൊണ്ടിരിക്കുവായിരുന്നു.

Nandu : ഹേയ്യ് ആരിത്... തൂക്കുവാണോ

Feba : അല്ല തുടയ്ക്കുവാ

Nandu : uff തമാശക്കാരി...

Feba : അതൊക്കെ അവിടെ നിക്കട്ടെ...ഇന്ന് നല്ല ഉഷാറിൽ ആണല്ലോ

Nandu : എന്ത് ഉഷാർ... ഞാൻ എന്നത്തെയും പോലെ തന്നെയാ

Feba : പിന്നെ പ്രാർത്ഥിക്കാൻ 10 പ്രാവശ്യം വിളിക്കുമ്പോൾ 11ന്നാമത്തെ വിളിയിൽ വന്നിരുന്ന് പ്രാർത്ഥിക്കുന്ന നീ ഇന്നലെ 7 മണിക്ക് മുന്നെ പ്രാർത്ഥിക്കാൻ ചെന്നിരിക്കുന്നു.
രാവിലെ നടക്കാൻ വിളിക്കുമ്പോൾ ആടി തൂങ്ങി വേണോ വേണ്ടയോ എന്ന രീതിയിൽ എണീറ്റ് നടക്കുന്ന നീ ഇന്ന് രാവിലെ എണീറ്റ് ഓടുന്നു... ഇതൊക്കെ തന്നെ ധാരാളം ആണ് നിന്റെ കാര്യത്തിൽ... ഇനി പറ മോളേ എന്താ കാര്യം എന്ന്..

Nandu : ഇതൊക്കെ കൊണ്ടാ ഓരോരുത്തർ നന്നാവണം എന്ന് വിചാരിച്ചിട്ട് പിന്നെ വേണ്ടാന്ന് വെയ്ക്കണേ... നന്നായാൽ അപ്പൊ വരും പഴയകാല സംഭവങ്ങളും പൊക്കി പിടിച്ചോണ്ട്.

Feba : എന്താ നീ പറഞ്ഞു വരുന്നേ... നന്നാവാൻ തീരുമാനിച്ചെന്നോ നന്നായെന്നോ..

Nandu : ബക്കറ്റ് ലിസ്റ്റിൽ ഉണ്ട്

Feba : തൊട്ടി എന്നും തൊട്ടി തന്നെയാ..

Nandu : ദേ ഫെബെച്ചി നല്ലൊരു ദിവസം ആയിട്ട് രാവിലെ mood കളയല്ലേ

Feba : നിന്റെ ഈ നല്ല ദിവസം എന്താണെന്ന് കറക്റ്റ് അറിയില്ലെങ്കിലും ഏകദേശം ഒരു ഊഹം എനിക്കുണ്ട്.. അതാണെങ്കിൽ പൊന്ന് മോളേ ഇതേ ഉന്മേഷം ഭാവിയിലും കാണണം

Nandu : what you mean?

Feba : അതൊക്കെ വഴിയെ നിനക്ക് മനസിലായിക്കോളും.. ഇപ്പൊ പല്ല് തേയ്ക്ക്

Feba കയ്യിൽ ഇരുന്ന ചൂലിന്റെ അടിഭാഗം മറ്റേ കയ്യുടെ ഉള്ളം കൈയിൽ തട്ടി ചൂലും കറക്കി വീടിന്റെ സൈഡ് വശം തൂക്കാൻ പോയി..

Nandu : എന്നാലും എന്തായിരിക്കും അത്... ആഹ് എന്തേലും ആവട്ടെ... അയ്യോ സമയം പോണു..

വീടിന്റെ ഇരുവശവും തൂക്കാൻ ഒരുപാടൊന്നും ഇല്ലാത്തതുകൊണ്ട് feba പെട്ടെന്ന് തിരിച്ചു എത്തി. ഇവിടെ അപ്പോഴും പല്ല് തേയ്ച്ചു മരിക്കുവാണ് nandu.

Feba : ഓഹ്.. കുളിപ്പിച്ച് കുളിപ്പിച്ച് പിള്ള ഇല്ലാണ്ടക്കോ നീ... എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട് കുഞ്ഞേ

Nandu : ഒന്ന് പോയേ.. ഇന്ന് നല്ല വെളുക്കെ ചിരിച്ച് കാണിക്കാൻ ഉള്ളതാ

Feba : എന്നും പറഞ്ഞു ഈ തേപ്പ് ഇനിയും തുടർന്നാൽ ചിരിച്ച് കാണിക്കുമ്പോൾ പല്ലുണ്ടാവില്ല. 😄😄

Nandu : 🙂മതിയാക്കാം അല്ലേ

Feba : good decision.. അല്ലെങ്കിൽ അമ്മച്ചിക്ക് മുന്നെ നീ സെറ്റ് പല്ല് വെയ്ക്കേണ്ടി വന്നേനെ.. 😄😄അയ്യോ എന്ത് രസായിരിക്കും അല്ലേ അത്

Nandu : mm അതേ അതേ.. ഈ പറഞ്ഞത് അമ്മച്ചി കേട്ടിരുന്നേൽ on the സ്പോട്ടിൽ ഫെബേച്ചിക്ക് വെപ്പ്പല്ല് വെയ്ക്കായിരുന്നു.. അതായിരിന്നേൽ കാണാൻ കുറച്ചൂടെ രസം ആയിരുന്നേനെ 😁

Feba : അയ്യോ ചതിക്കല്ലേ...ഇവിടെയൊന്നും ഇല്ലല്ലോ അല്ലേ

Nandu : ഏയ്യ് ഇല്ല

Feba : നീ വെളുപ്പിച്ചത് മതി.. കേറി വരാൻ നോക്ക്

Nandu : ദാ വന്നു

Feba ചൂൽ പിന്നാമ്പുറത്തു കൊണ്ട് വെച്ചിട്ട് കൈ കഴുകി അകത്ത് കയറി പിന്നാലെ നന്ദുവും

Tym fly 🐝

Nandu നേരത്തെ റെഡി ആയി 7 മണിക്ക് bus സ്റ്റാൻഡിൽ എത്തി.ഹെൻസുവും അമ്മുവും മാളുവും വന്നിട്ടുണ്ടായിരുന്നില്ല.

Henzu : എടേ അങ്ങോട്ട് നോക്കിക്കേ... എന്റെ മാതാവേ ഇതെന്ത് അത്ഭുതം

Nandu : നിങ്ങൾ എന്താ എന്നെ ആദ്യായിട്ട് കാണുന്നപോലെ നോക്കുന്നെ

Malu : കാണാത്ത കാഴ്ചകൾ ആണല്ലോ കാണുന്നെ അതാ

Ammu : അതേ അതേ.. ഇന്ന് ഇടി വെട്ടി മഴ പെയ്യും

Malu : കൂടെ ഭൂമികുലുക്കവും

Henzu : കാക്ക മലർന്നു പറക്കും

Nandu : മതി മതി... എന്തെങ്കിലും കിട്ടാൻ നോക്കി ഇരിക്കുവാ എല്ലാണ്ണവും.. ഹും

Malu : അതൊക്കെ പോട്ടേ.. മുഖം നല്ല high വോൾടേജിൽ മിന്നി നിക്കുന്നുണ്ടല്ലോ..ഇന്നലെ കാണണം ആയിരുന്ന്.
എന്താണ്

Nandu : എന്ത് ഒന്നുല്ല.. തോന്നിയതാവും

Henzu : ഈ ഇടയ്ക്ക് ഇങ്ങനെ പലതും തോന്നുന്നുണ്ട്

Ammu : അതേ അതേ

Henzu : നിന്റെ കാര്യത്തിലും അതേ

Ammu : ഞാൻ എന്ത് ചെയ്തിട്ടാ..

Henzu : നിന്നെ കയ്യോടെ പൊക്കുന്നതിന്റെ അന്ന് കാണിച്ച് തരാം

Nandu : നമ്മടെ bus വന്ന്

Malu : കണ്ട് കണ്ട്... കാര്യം എന്താണെന്ന് അറിയാത്തത് കൊണ്ടല്ല ഈ മുഖത്തെ വോൾടേജ് കുറയേണ്ടാന്ന് വിചാരിച്ച കൊണ്ട് മാത്രം ഒന്നും ഞാൻ ചോദിക്കുന്നില്ല..

Nandu : ☺️

Henzu : നിങ്ങൾ വരുന്നില്ലേ

Malu :അവളെവിടെ

Henzu : അതൊക്കെ എപ്പോഴേ പോയി

Malu : നമ്മളറിയാതെ പല കാര്യങ്ങളും നടക്കുന്നുണ്ട് ഹെൻസൂ ഇവിടെ

Henzu : നമുക്ക് കണ്ട് പിടിക്കാം മാളുസേ.. കണ്ട് പിടിച്ചിട്ട് ഒരു വരവ് വരണം..

Malu : എന്നിട്ട് എണ്ണി എണ്ണി പറയിപ്പിക്കണം

Henzu : yes.. ഇന്ന് മുതൽ നമ്മുടെ കണ്ണുകൾ അവരുടെ പിന്നാലെ ഉണ്ടാകും

Malu: ഇനി കണ്ട് പിടിച്ചിട്ടേ വിശ്രമം ഉള്ളൂ

മാളുവും ഹെൻസുവും ഇനി നന്ദുന്റെയും അമ്മുന്റെയും പിറകെ ആണ്.
.
.
.
.
.
.
.
.
.
...

പിന്നെയും tym flies 🐝

@ College bus stop

നാൽവർ സംഘം bus സ്റ്റോപ്പിൽ ഹാജർ ആയിട്ടുണ്ട്. Bus സ്റ്റോപ്പിൽ എത്തിയതും നന്ദു ചാടി ഇറങ്ങി അവരുടെ അടുത്തേക്ക് പോയി. വരുന്ന ബസ്സിനെയും നോക്കി നിക്കുവാണ് ജസ്റ്റിയും ആദിയും ക്രിസ്റ്റിയും. സിദ്ധു അവരുടെ പിറകിലായി വൈറ്റിംഗ് ഷെഡിൽ ഇരിക്കാൻ വേണ്ടി കെട്ടിയിട്ടുള്ള കമ്പിയിൽ ഇരുന്ന് ഫോണിൽ നോക്കി ഇരിക്കുന്നു.

Nandu : gd mrng☺️

Aadhi, christy, justy :gd mrng😁

നന്ദുന്റെ പിറകെ ബസ്സിൽ നിന്ന് 3പേരും ഇറങ്ങി ഇവരുടെ അടുത്തേയ്ക്ക് വന്നു.

Henzu :പാറാവുകാർ present ആയിട്ടുണ്ടല്ലോ

Malu : മിണ്ടാണ്ടിരിക്ക്.. ഇത് മതി അവനു ഇനി നിന്നോട് വഴക്കിടാൻ ആയിട്ട്

Henzu : ഓഹ് എന്ന എന്റെ ഈ ദിവസം പോവും... ദേ നിന്റെ സേട്ടൻ വരുന്നു..

Ammu : 😁

Christy : രാവിലെ കുളിക്കേം നനയ്ക്കേം ചെയ്യാതെ മുടിയും പിരുത്തിട്ട് ഒരു ലോഡ് പുട്ടിയും അടിച്ച് ഇറങ്ങും ഓരോരുത്തർ.

Henzu : 🤨

Justy : ഡാ

Christy : നിനക്ക് മനസിലായോ അളിയാ അത് ആരാന്ന്.. ഇല്ലല്ലേ

Henzu : 😒

Justy : 😐~~അവൻ നല്ല ആത്മാർത്ഥതയോട് നിന്ന് അവന്റെ തന്നെ കുഴി വെട്ടുന്ന നോക്കിക്കേ~~

Nandu : 😄 ഒരു പഴഞ്ചൊല്ല് ഉണ്ടല്ലോ.. Uff എന്താ അത്.... ഓഹ് മറന്നു പോയല്ലോ... Mmm.... കണ്ട്.. ആ കണ്ടറിയാത്തവൻ കൊണ്ടറിയും...,

Christy : അല്ലെങ്കിലും എങ്ങനെ മനസിലാവാനാ.. അങ്ങനെ അല്ലേ വന്ന് നിക്കുന്നേ 😄😄😂

Henzu : 😤😡

Justy : നന്ദുവേ.. ഇവനെ ഉപമിക്കാൻ ഒന്നല്ല ഒരുപാട് പഴഞ്ചൊല്ല് ഉണ്ട്..

(Christy & Henzu combo ക്ക് പറ്റിയ പഴഞ്ചൊല്ല് നിങ്ങൾക്ക് തോന്നുന്നത് ഏതൊക്കെയാ )

Nandu : 😄

Henzu : എടോ 😤 ഞാൻ കുളിക്കേം നനക്കേം ഇല്ലാന്ന് തന്നോട് ആരാ പറഞ്ഞേ

Christy : കണ്ടാൽ അറിഞ്ഞൂടെ

Henzu : കണ്ടാൽ അറിഞ്ഞൂടെ ന്നോ അതിന് ഞാൻ തന്റെ വീട്ടിൽ ആണോ താമസിക്കുന്നെ..

Christy : പിന്നെ വീട്ടിൽ കേറ്റി താമസിപ്പിക്കാൻ പറ്റിയ കോലം 😒

Henzu : എനിക്ക് എന്താടോ ഒരു കുറവ് പരട്ടെ

Christy : അയ്യോ കുറവ് ഒന്നും ഇല്ല... ഇതിനെ വീട്ടിൽ താമസിപ്പിച്ചാൽ വെള്ള ചിലവ് കാണില്ല.. പിന്നെ പുട്ടി അടിക്കാൻ സാധനം വാങ്ങിച്ചായിരിക്കും തുലയുന്നത്.

Henzu : ഇനി താൻ ഒന്നുകൂടി ഇത് പറഞ്ഞാൽ രണ്ടാമത് ഒരു അക്ഷരം പറയാൻ തന്റെ നാവ് കാണില്ല..

Christy : നീ എന്ത് ചെയ്യോടി മാറതേ

Henzu : വാ വലിച്ചു കീറി നാക്ക് പിഴുതെടുക്കും

Christy : എന്നെ വലിച്ചുകീറാൻ നടക്കാ എന്നാലും അവൾ നേരെ ആവില്ല

Henzu : ഞാൻ ഇതിൽ കൂടുതൽ എന്ത് നേരെ ആവാൻ..ഞാൻ തന്നെ പോലെ അല്ല എന്നും കുളിക്കേം നനക്കേം ചെയ്യും..

Christy : ആർക്കറിയാം.. മുടിയും പിരുത്തിട്ട് ഇറങ്ങിയാൽ ആരും ഒന്നും പറയില്ലല്ലോ

Henzu : തനിക്ക് ഇത് എന്തിന്റെ കേടാഡോ.. ഏഹ്.. എനിക്ക് ഇഷ്ടം ഉള്ളപ്പോൾ ഞാൻ മുടി കെട്ടി വെക്കും അഴിച്ചിടും.. അതൊക്കെ എന്റെ ഇഷ്ടം.. പിന്നെ വേറെ എന്താ ആ പുട്ടി.. എനിക്ക് അതിന്റെ ആവിശ്യം ഇല്ല ഇത് natural beauty ആ..

Christy : ഇതാണോ .. കാണുന്നവർക്ക് കൂടി തോന്നണം..natural beauty അല്ല ആർട്ടിഫിഷ്യൽ പുട്ടി

Henzu : തനിക്ക് നല്ലത് കണ്ണിനു പിടിക്കാത്തതിന്റെ കുഴപ്പം ആണ്

Christy : പക്ഷെ ഇത് ഡ്യൂപ്ലിക്കേറ്റ് അല്ലേ

Henzu : ഡ്യൂപ്ലിക്കേറ്റ് ആണല്ലേ.. നല്ല ഒർജിനൽ അടി താൻ കൊണ്ടിട്ടുണ്ടോ

Meanwhile

Malu : ~~ആ.. ഞാൻ നോക്കാം ശ്രീയേട്ടാ... Mm... ശെരി.... പിന്നെ evng വിളിക്കാം ഇനി നിന്നാൽ കാര്യം കൈവിട്ട് പോവും ... ഹ.. പറയാം പറയാം.. Ok ബൈ ~~

.

.

.
.

Malu : ഡെയ് മതി മതി.. ഇന്നത്തേയ്ക്ക് ഇത് ധാരാളം..2 പേരും പിരിഞ്ഞുപോണം... Fight dispersed

Christy : അതെങ്ങനെ ശെരി ആവും.. നീ കേൾക്കണം

Malu : 🙂 എനിക്കെന്തിന്റെ കേടായിരുന്നു

.
ഇതേസമയം
.
.
.
.
Nandu : അപ്പൊ സ്ഥിരം ആണല്ലേ

Justy : പിന്നല്ലേ

Nandu :😄.... Mm ജസ്റ്റിച്ചായാ

Justy : mm

Nandu : ഇതെന്താ ഈ ഫോണും നോക്കികൊണ്ട് ഇരിക്കുന്നെ

ഇതുവരെയും ഒന്ന് തലയുയർത്തി നോക്കാതെ ഫോണിൽ തന്നെ നോക്കി ഇരിക്കുന്ന സിദ്ധുനെ നോക്കി കൊണ്ട് ജസ്റ്റിയോടായി അവൾ ചോദിച്ചു.

Justy : അത് നാളെ ഞങ്ങളുടെ ക്ലബ്‌ വക പൊതിച്ചോറ് വിതരണം ഉണ്ട്.. അതിന്റെ കോർഡിനേറ്റർ അവനാ.. അതിന്റെ എന്തോ ചെയ്യാ

Nandu : mm... സോഷ്യൽ സർവീസൊക്കെ ഉണ്ടോ.. ശേ

Justy : പിന്നില്ലേ നീ എന്താ ഞങ്ങളെ കുറിച്ച് വിചാരിച്ചേ... ഞങ്ങൾ നാടിന്റെ നന്മരങ്ങൾ അല്ലേ.ഇവിടെ ഉള്ളതിനേക്കാളും ഫേമസ് അല്ലേ ഞങ്ങൾ അവിടെ.. കൊച്ച് പിള്ളേർക്ക് വരെ ഞങ്ങളുടെ help വേണം

Nandu : എന്തിന്.. കൂടെ കളിക്കാനോ

Justy : നീ അങ്ങനെ കളിയാക്കല്ലേ.. കൊച്ചുപിള്ളേരോട് കളിക്കുന്ന രസം നിനക്ക് അറിയാത്തത് കൊണ്ടാ.. അവരുടെ മുന്നിൽ തോറ്റു പോയാൽ ഓട്ടിച്ചിട്ട് മുതുകിൽ ചാടി ഇടിക്കുന്ന ഒരു ആചാരം ഉണ്ട്.. നിന്ന് കൊണ്ടിട്ടുണ്ടോ നീ

Nandu : ഇല്ല

Justy : കൊള്ളണം... വല്ലാത്ത അനുഭവങ്ങൾ ആണത്.. 2min ഒരേ നിൽപ്പ് നിന്നങ്ങ് സ്മരിച്ചു പോവും

Nandu : ഓഹ്... ആഴ്ചയിൽ എത്ര പ്രാവശ്യം സ്മരിക്കും 😄

Justy : 5 ദിവസം എങ്കിലും, ശനിയും ഞായറും must ആ

Nandu : 🙂

Justy : mm?

Nandu : ഏയ്യ് 🙂

Nandu : തടി കേടാവുന്ന അനുഭവങ്ങൾ ഒന്നും എനിക്ക് വേണ്ട

Justy : silly girl

Nandu : ആയിക്കോട്ടെ... ആ ഇടി എങ്ങാനം മാറി തലയിൽ കൊണ്ട് ഓർമ പോയി.. എല്ലാം മറന്ന്.. പിന്നെ വർഷങ്ങൾ കഴിഞ്ഞ് ഓർമ കിട്ടി.. Oh my god.. Horrible

Justy : എന്തുവാടേ ഇതിന്.. 😮 ആ കുട്ടികൾ അടിച്ച് ബോധം കെടുത്താൻ വേണ്ടി അല്ല ഇടിക്കുന്നെ

Nandu : 😁.. അങ്ങോട്ട് നോക്കിക്കേ.. Henzu ക്രിസ്റ്റിച്ചായനെ ഇന്ന് കൊല്ലും

Justy : അവൻ ചോദിച്ചു വാങ്ങിച്ച അല്ലേ

Nandu : ശോ എന്നാലും കൂട്ടുകാരൻ അല്ലേ..

Justy : അതിന്... ആ പന്നിയോട് പറഞ്ഞോ.. അങ്ങോട്ട് പോയി ചൊറിയാൻ

Nandu : bst... എന്നാലും ഇത്രയും ഇവിടെ നടന്നിട്ടും ഒരു കൂസലും ഇല്ലാതെ ഇരിക്കുന്ന നോക്കിക്കേ

Justy : അവൻ അവിടെ മിണ്ടാതിരിക്കുന്നത് കണ്ടിട്ട് നിനക്ക് പിടിക്കുന്നില്ലേ

Nandu : എന്നാലും

Justy : എന്ത് എന്നാലും... നിനക്ക് മിണ്ടണേൽ പോയി മിണ്ട്

Nandu : 😁

Justy : അതിനാണ് ഇവിടെ കിടന്ന് ചവിട്ടി തൊഴിച്ചത് എന്ന് അറിയാൻ പാടില്ലാഞ്ഞിട്ടല്ല.. ഇത് ഏത് വരെ പോകും എന്നറിയാനാ നിന്റെ കൂടെ നിന്ന് ഞാനും കളിച്ചേ

Nandu : അത് പിന്നെ 😬

Justy : ഇനിയും കിടന്ന് ഉരുളണ്ട.. ചെല്ല്.. ഇനി നിന്നാൽ ശെരി ആവില്ല..ഞാൻ അങ്ങോട്ട് ചെല്ലട്ടെ.... എബ്രഹാം അപ്പൻ വെച്ച വാഴ അവൾ മണ്ണോടെ പിഴുതിടും

Nandu : 😄😄

Justy വഴക്കുണ്ടാക്കുന്ന ടീംസ് ന്റെ അടുത്തേയ്ക്ക് പോയി.. പെട്ട് നിന്ന മാളുവിന്‌ justy വന്നത് ഒരു ആശ്വാസം ആയി.. ഇവരിൽ നിന്നൊക്കെ മാറി നിന്ന് അന്തരീക്ഷം വീക്ഷിക്കുവാണ് നമ്മടെ couples..
.

.

.

.

Ammu : പാവം മാളുവേച്ചി. പെട്ട് നികുവാ

Aadhi : മുഖം നോക്കിക്കേ.. കഷ്ടം ഉണ്ട്.. അത് എന്ത് തെറ്റ് ചെയ്തിട്ടാ രണ്ടും കൂടെ ഇട്ട് ക്രൂശിക്കുന്നെ

Ammu : അങ്ങോട്ട് പോയാലോ

Aadhi :എന്തിന് ...നീ കൂടി ചെന്നിട്ട് വേണം വഴക്ക് യുദ്ധം ആവാൻ

Ammu : ചേട്ടാ 🤨

Aadhi : 😁 അല്ല നീ ഇന്ന് റീചാർജ് ചെയ്യോ

Ammu : mm ഇന്ന് ചെയ്യും.. ഇന്ന് വീട്ടിൽ ചെന്നിട്ട് വിളിക്കാമേ.. ഒരുപാട് നാളായില്ലേ നമ്മൾ സംസാരിച്ചിട്ട്

Aadhi : അയ്യോ വേണ്ട.. Texting മതി

Ammu : ബാക്കിയുള്ള കാമുകന്മാർ വിളിക്കണില്ല എന്നാ പരാതി ഇവിടെ ആണെങ്കിൽ വിളിക്കരുതെന്നും

Aadhi : ബാക്കിയുള്ളവരുടെ കാര്യം എനിക്കറിയില്ല.. പക്ഷെ നിന്നെ വിളിച്ച് കഴിയുമ്പോൾ ഉള്ള എന്റെ അവസ്ഥ അതോർക്കുമ്പോഴാ

Ammu : ചേട്ടാ ☹️

Aadhi : നിനക്ക് സ്വന്തായിട്ട് room ഇല്ലേ അമ്മുസേ

Ammu : ഉണ്ടല്ലോ

Aadhi : പിന്നെന്തിനാടി ഫോൺ ചെയ്യുമ്പോൾ വീട്ടുകാരുടെ നടുക്ക് ചെന്നിരുന്നിട്ട് സംസാരിക്കുന്നത്..1 കിലോമീറ്റർ അപ്പുറത്ത് കൂടി പോകുന്ന പട്ടിടെ കുര വരെ കേൾക്കും അതിൽ

Ammu : അത് ഡൌട്ട് ഉണ്ടാകാതിരിക്കാൻ വേണ്ടി അല്ലേ

Aadhi : ok..എന്റെ കാര്യം പോട്ടേ.. നിന്റെ ഫ്രണ്ട്‌സ് വിളിക്കുമ്പോഴും ഡൌട്ട് അടിക്കോ

Ammu : അതെങ്ങനെ--

Aadhi : അവരും പറഞ്ഞായിരുന്നു നിന്നെ വിളിക്കുമ്പോൾ പഞ്ചായത്തിലെ ആൾക്കാരുടെ sound മുഴുവൻ കേൾക്കാമെന്ന്

Ammu : അത് ശീലം ആയിപ്പോയി.. ഇനി ചേട്ടൻ വിളിക്കുമ്പോൾ ഞാൻ ബാത്‌റൂമിൽ കേറിയിട്ട് സംസാരിക്കാം

Aadhi : ഹാ.. ഇനി ബക്കറ്റിൽ വീഴുന്ന വെള്ളത്തിന്റെ sound കൂടിയേ ബാക്കി ഉണ്ടായിരുന്നുള്ളൂ.. വല്ലാണ്ട് റിസ്ക് ഒന്നും എന്റെ മോൾ എടുക്കേണ്ട... Msg ചെയ്താൽ മതി.. ഇവിടെ വെച്ച് നേരിട്ട് കാണുമ്പോൾ നമുക്ക് സംസാരിക്കാം

Ammu : mm 😁 ok

അമ്മുനെ ഒരു തവണ വിളിക്കുന്നവർ അറിഞ്ഞുകൊണ്ട് രണ്ടാമത് വിളിക്കില്ല.. വീട്ടുകാരുടെ മാത്രം ശബ്ദം അല്ല നാട്ടുകാരുടെ,പട്ടി,പൂച്ച, കോഴി, കാക്ക മുതലായവയുടെയും ഒച്ച അവളുടെ sound നെ കാളും ഉയർന്നു കേൾക്കും.. സംസാരിച്ച് കഴിഞ്ഞ് call cut ചെയ്തതിന് ശേഷം പിന്നെ ചെവിക്കകത്തു ഒരു മൂളൽ ആയിരിക്കും.. അതുകാരണം എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ texting അവരങ്ങു ഒതുക്കും.

പ്രണയത്തിൽ ആയതിനു ശേഷം ഉള്ള ആദ്യ ചടങ്ങ് ആണല്ലോ ഈ ഫോൺ calls.. ആ ചടങ്ങ് നിർവഹിക്കാൻ ആദിയും അമ്മുനെ കാൾ ചെയ്തു.. അന്ന് ആദി ആ പഞ്ചായത്തിലെ മുഴുവൻ മനുഷ്യ- മൃഗാദികളുടെയും ശബ്ദം കേട്ടു ഇവളത് ഒഴിച്ച്.2,3 പ്രാവശ്യത്തെ calls ന് ശേഷം ക്രെമേണ ആദിയും ചാറ്റിങ്ങിലേക്ക് എത്തിപ്പെട്ടു..
.
.
.
.
.
.🍃
ഇതേസമയം❤️

.
.
അവരുടെ വഴിക്കിനിടയിലും ഇവരുടെ സംസാരത്തിനിടയിലും ഇതൊന്നും ശ്രദ്ധിക്കാതെ കോഴിക്കുഞ്ഞുങ്ങളെ റാഞ്ചൻ തക്കം നോക്കി പറക്കുന്ന പരുന്തിനെ പോലെ ഫോണിൽ നോക്കി ഇരിക്കുന്ന സിദ്ധുവിന്റെ ശ്രെദ്ധ പിടിച്ചു പറ്റാൻ തെക്ക് വടക്ക് മുന്നിലൂടെ ഉലാത്തുവാണ് നന്ദു.

പക്ഷെ ശ്രെമം നല്ല അന്തസായിട്ട് പൊളിയുന്നുണ്ട്. അവൻ അങ്ങനെ ഒരു ആൾ തന്റെ മുന്നിലുണ്ടെന്ന ഭാവം പോലും മുഖത്ത് പ്രകടിപ്പിച്ചിട്ടില്ല.

Nandu : ~~ ഞാൻ ഇങ്ങനെ നടക്കുന്നതല്ലാതെ ഒന്നും ഉണ്ടാവാൻ പോണില്ല.. അങ്ങോട്ട് കേറി മിണ്ടാം..കർത്താവെ മിന്നിച്ചേക്കണേ..~~

.. Mm.. ശൂ ശൂ..ഹലോ..

Christy : ഡാ അളിയാ... കൊറേ നേരം ആയല്ലോ ഇത്.. മതി എണീറ്റ് വന്നേ.. ഇവിടെ ഇനി നിന്നാൽ ശെരിയാവില്ല...

Nandu :~~ നന്ദൂ കണ്ട്രോൾ... ടൈമിങ് ഇല്ലാത്ത മനുഷ്യൻ ~~ 😊
.
.
..
Christy : നീ വരുന്നില്ലേ

Nandu : mm... ക്രിസ്റ്റിച്ചായാ.. ദേ മാളുയേച്ചി വിളിക്കുന്നു.. എന്തെങ്കിലും പറയാൻ ആവും.

Christy : എന്ത് പറയാൻ ഞാൻ അവിടുന്ന് ഇപ്പൊ ഇങ്ങോട്ട് വന്നല്ലേ ഉള്ളൂ..

Nandu : ഇത്രയും നേരം കാര്യം പറയാൻ പറ്റിയ situation അല്ലായിരുന്നല്ലോ..

Christy : അതിന്

Nandu : ദേ മാളുചേച്ചി പോണു... ചെല്ല് ചെല്ല് കൂടെ ചെല്ല്

പോ.. പോ

Christy : ഇവള്..

അങ്ങനെ ഓരോരുത്തർ ആയി സ്റ്റോപ്പിൽ നിന്നും പോയി.. മുന്നെ ആയി ആദിയും അമ്മുവും അവരുടെ പിറകെ justy & henzu, അവരുടെ പിറകെ christy & malu.. അവരെല്ലാം പോയപ്പോൾ അവരുടെ പിറകെ സിദ്ധുവും ഒന്നും മിണ്ടാതെ ഫോൺ ചെയ്ത് എണീറ്റ് പോയി

Nandu : ehh പോയ... ഇപ്പൊ ഞാൻ ആരായി.. 🙂 come on നന്ദൂ you can do it..

നന്ദുവും സിദ്ധുവിന്റെ അടുത്തായി നടന്നു..

Nandu : ഇതിപ്പോ കഴിയില്ലേ .. കുറേ നേരം ആയല്ലോ തുടങ്ങീട്ട്

സിദ്ധു ഫോൺ വിളിച്ച് കഴിഞ്ഞപ്പോഴേക്കും nandu സംസാരിക്കാൻ ശ്രെമിച്ചു

Nandu : mm hii ☺️

Sidhu :

Nandu : ഹലോ

അവൻ നടത്തതിന്റെ സ്പീഡ് കൂട്ടിയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല..

Nandu : മിണ്ടില്ല... മാഷേ sorry അന്നത്തെ situation അതായിരുന്നു.. പിന്നീട് അതിനെ കുറിച്ച് സംസാരിക്കാൻ പറ്റിയതും ഇല്ല.. Msg അയക്കാന്ന് വെച്ചാൽ ammu നെറ്റും തീർത്തു.

Sidhu :

Nandu : ഞാൻ sorry പറഞ്ഞല്ലോ..

Sidhu :

Nandu : ഓഹോ സൈലന്റ് അറ്റാക്ക്.....മിണ്ടില്ലല്ലോ... മിണ്ടണ്ട ഞാനും ഇനി മിണ്ടാൻ വരില്ല... എനിക്കും ഉണ്ട് വാശി.. Sorry പറഞ്ഞതല്ലേ ഞാൻ.. ബൈ

നന്ദുന് ചെറിയ ദേഷ്യവും സങ്കടവും വന്നു.. അവൾ പെട്ടെന്ന് അവിടുന്നും പോയി.. മുന്നെ പോയവരെ തട്ടി മാറ്റി കൊണ്ടവൾ പോയി.
.

.

Christy & Malu 🚶🏻🚶🏻‍♀️
.
.

Nandu : ഒന്ന് മാറി നടക്കാവോ

Christy : നിനക്ക് പോവാൻ അല്ലേ.. ഇത്രയും സ്ഥലം തന്നെ ധാരാളം😄

Nandu : ദേ ഊതല്ലേ... ഹെൻസു പറഞ്ഞു വെച്ചതിന്റെ ബാക്കി ഞാൻ തുടങ്ങും

Christy : ഓഹോ നിയൊക്കെ എന്റെ പുക കാണാൻ ഇറങ്ങിയേക്കുനതാണോ

Nandu : കണ്ട്രോൾ... അതേ വഴക്ക് കൂടാൻ ഉള്ള മൂഡിൽ അല്ല ഞാൻ

Christy : പിന്നേ നീ ഏത് മൂടിലാ

Nandu : ചേച്ചി ഇതിന്റെ കൂടെയുള്ള നടത്തം നിർത്തിക്കോ.. അടി ഏത് വഴിയിൽ കൂടി വരോന്നു പറയാൻ പറ്റില്ല...

Christy : ഡീ

Nandu : പോടോ

🚶🏻‍♀️🚶🏻‍♀️🚶🏻‍♀️🚶🏻‍♀️

Justy & henzu 🚶🏻‍♀️🚶🏻
.
.

Nandu : ദേ അടുത്തത്.... Excuse me...

Justy : നീ ഇതെങ്ങോട്ടാ എത്ര സ്പീഡിൽ

Nandu : ഓരാവശ്യം ഉണ്ട്.. ബൈ... പിന്നെ കാണാം

🏃🏻‍♀️🏃🏻‍♀️

Aadhi & Ammu 👫

Nandu : അമ്മൂ ഒന്ന് മാറിക്കേ.... ദേ കളിക്കല്ലേ.. നിങ്ങൾക്ക് കൈ പിടിക്കാതെ നടന്നൂടെ.. എന്തിനാ ഇങ്ങനെ ഒട്ടിച്ചേർന്ന് നടക്കുന്നെ

Ammu : couple things dear... അതൊന്നും നിനക്ക് പറഞ്ഞാൽ മനസിലാവില്ല

Nandu : ആകേണ്ട... മാറങ്ങോട്ട്

Ammu : നിന്നെ ഇതെങ്ങോട്ടാ ഈ അമ്പ് വിട്ടപോലെ... പതുക്കെ പോ കാല് വേദനിക്കും

Nandu : നിന്റെ കാലാ... നിന്റെ കാല് വെച്ചാണോ ഞാൻ നടക്കുന്നെ

Aadhi : നിനക്ക് എന്താടി

Nandu : വട്ട്

Ammu : അത് മനസ്സിലായി.. നെല്ലിക്കതളം വെക്കേണ്ട സമയം കഴിഞ്ഞു..

Nandu : ഇങ്ങനെ ആണേൽ വെക്കേം ചെയ്യും വെപ്പിക്കേം ചെയ്യും

Aadhi : ആർക്ക്

Nandu : അത് നിങ്ങൾക്ക് വൈകാതെ മനസിലാവും
🚶🏻‍♀️

Ammu : പറഞ്ഞിട്ട് പോ.... ആദിയേട്ടാ something fishy

Aadhi : mm fishy

Nandu എന്തൊക്കെയോ സ്വയം പിറുപിറുത് കോളേജിൽ എത്തി..

Watchman : good mrng

Nandu : not good just mrng

Watchman : എന്ത് പറ്റി

Nandu : പറ്റിയത് പറയാൻ ആണെങ്കിൽ ഒരുപാടുണ്ട് കാർന്നോരെ

Watchman : കാർണോരോ.. എനിക്ക് അത്രയ്ക്കുള്ള പ്രായം ആയിട്ടില്ല കുട്ടി

Nandu : 50 കഴിഞ്ഞാൽ പ്രായം കേറാത്ത ഒരു അമ്മായി എനിക്കും ഉണ്ട്

Watchman : കണ്ടാൽ തോന്നുമെങ്കിലും എനിക്ക് അധികം പ്രായം ഇല്ല

Nandu : നിങ്ങൾ ആര് സന്തൂർ പപ്പയോ 😄😄

Watchman : എന്റെ നെഞ്ചത്തോട്ടു കേറിയപ്പോൾ നിനക്ക് സന്തോഷം ആയല്ലേ

Nandu : ☺️

Watchman : ☺️ mm ചെല്ല് ചെല്ല്... അല്ല കൂടെയുള്ളവരോ

Nandu : പിറകെ ഉണ്ട്

Watchman : അതെന്താ ഇന്ന് മുന്നെ ഇങ്ങ് പൊന്നേ

Nandu : കുറച്ചു പരിപാടി ഉണ്ട്.. ബൈ evng കാണാം

Watchman : mm... മോളേ നമുക്ക് എപ്പോഴും ചിരിച്ച് നിക്കാൻ പറ്റിയെന്നു വരില്ല.. അപ്പോൾ നമ്മളെ വിഷമിപ്പിച്ച കാര്യത്തെ ഓർത്തിരിക്കാതെ ചുറ്റുമുള്ള ചെറിയ സന്തോഷങ്ങളെ തേടി പിടിക്കുക

Nandu : ☺️mm

🚶🏻‍♀️🚶🏻‍♀️

~~~~Uncle....~~~~

Nandu : thank you ...& Good mrng☺️have a nice day

Watchman :☺️ 👋🏻👋🏻

പ്രതീക്ഷിക്കാത്തവരുടെ ചില വാക്കുകൾ നമ്മുടെ സന്തോഷം തിരികെ തരാൻ കാരണം ആകും 🍃❤️
.
.

.

Nandu ക്ലാസ്സിലേക്ക് പോയി

@1st yr MA Eng

ക്ലാസ്സിൽ കുറച്ചു പെൺകുട്ടികൾ മാത്രമേ ഉള്ളൂ.

Yami : നന്ദൂ... നീ എത്തിയോ..

Nandu : hii

Yami : ഡാ മോളുസേ ബോർഡിൽ happy birthday എഴുതെടാ

Nandu : ഞാനോ നീ എഴുത്ത്... എനിക്ക് ചെയർ ഇട്ട് കയറേണ്ടി വരും

Yami : സാരോല്ല.. ഇപ്പൊ ഇവിടെ ആരും ഇല്ലല്ലോ.. നീ എഴുത്

Nandu : mm marker

Yami : ദാ..

Nandu : mm ബാഗ് മാറ്റ്.. ചെയർ എടുക്കട്ടെ

Ann : അത് വേണ്ട.... നീ ഓടിച്ചു വെച്ച ചെയർ ഉണ്ടല്ലോ.. അത് എടുത്ത് തരാം..

Jene : ഇതാ..

Nandu : വീഴോ.. അവലക്ഷണം പിടിച്ച ചെയർ ആ

Jene : ഏയ്യ്... ഞാൻ പിടിച്ചോളാം

Nandu : ന്നാ വാ

Jene ചെയർ പൊക്കി കൈയിൽ എടുത്തു..

Ann :🎶ആരിവൾ ആരിവൾ... ചെയ്‌റും തൂക്കി പോയിടുന്നു
പൈതൽ പോലെ തോളും മേലേ ചെയ്‌റും തൂകി പോയിടുന്നു

Jene : 🎶ആരോരും കണ്ടതില്ലാ ആരുമേ കേട്ടുമില്ലാ
ആരുമേ പിടിച്ചുമില്ല..
തന്നതാനേ നടന്നുപോകുന്നൂ..

Ann: ജെനെബലീ....🎵

😆😆

Nandu : പിടിച്ചോളാണേ.. ചെയർ ന് ചെറിയ ഒരു ആട്ടം ഉണ്ട്

Jene : ഞാൻ പിടിച്ചിട്ടുണ്ട് ധൈര്യം ആയിട്ട് എഴുതിക്കോ

നന്ദു എഴുതി കഴിഞ്ഞ് final ടച്ച്‌ അപ്പ്‌ ചെയ്യുവാ കുഞ്ഞു കുഞ്ഞു doodles വരച്ചു..

Afzi : ഭംഗി ആക്കി ഭംഗി ആക്കി അവസാനം ഒരു വകയ്ക്കും കൊള്ളാത്തത് ആക്കി വെക്കും ഇവൾ

Nandu : പോടാ..ഇതിനെക്കാളും സൂപ്പർ ആയിട്ട് നീ ചെയ്ത് കാണിക്ക്...

Jene : ഹാ ബെറ്റ് വെയ്ക്ക്

Nandu : ok ബെറ്റ് 100 രൂപ

Afzi : ആദ്യം നിലത്തിറങ്ങ് എന്നിട്ട് വെല്ലുവിളിക്ക്

Nandu : ഹെയ്.. Don't understiimate ---

Henzu : മിണ്ടരുത് മിണ്ടരുത്... കേട്ട് കേട്ട് മടുത്തു.. ആ മൂവി സീൻ പോലും ഇവള് കാരണം ഞാൻ ഇപ്പൊ കാണില്ല.. ഇനി നീ ഇത് പറഞ്ഞാൽ ഈ കസേരയോട് ചേർത്ത് നിന്നെ ഞാൻ ചുമരിൽ അടിക്കും

Nandu : 😳🤐

Afzi : 😂😂😂😂😂😂 ദേവസേനയും ബാഹുബലിയും ചെല്ല്

Henzu: ഡാ കേക്ക് എവിടെ..

Afzi : അതൊക്കെ സെറ്റ് ആണ്

9 മുക്കാൽ കഴിഞ്ഞപ്പോൾ ജുവൽ മാം ക്ലാസ്സിൽ വന്നു..അല്ല വിളിച്ചുകൊണ്ടു വന്നു

~~~~~~HAPPY BIRTHDAY MAAM ~~~~👏🏻👏🏻🎉🎊

2 പോപ്പറും ഭാഗ്യത്തിന് പൊട്ടി.. അപ്രതീക്ഷിതമായതുകൊണ്ട് മാം കണ്ണ് രണ്ടും ഇറുക്കി അടച്ചു ചെവി രണ്ടും കൈകൊണ്ട് പൊത്തിപിടിച്ചു നിക്കുന്നു.

അന്തരീക്ഷം ശാന്തമായതോടെ ചെവിയിന്ന് കൈയും എടുത്ത് കണ്ണും തുറന്ന് ടീച്ചർ നോക്കിയപ്പോൾ തന്നെ നോക്കി 32 പല്ലും കാണിച്ച് ഇളിച്ചോണ്ട് നിക്കുന്ന students.

Stu : HAPPY BIRTHDAY OUR MARYKUTTY 👏🏻👏🏻😁😄

~~ നോക്കി നിക്കാണ്ട് വന്ന് കേക്ക് കട്ട്‌ ചെയ്യ് മേരിമിസ്സേ~~

ടീച്ചർ ഡെസ്കിൽ ബലൂണുകൾ കൊണ്ട് അലങ്കരിച്ചു അതിന് നടുവിലായി വെച്ചിരിക്കുന്ന ഒരു വലിയ കേക്ക്..മാം നെ പിടിച്ചു ഡെസ്കിന്റെ ഫ്രണ്ടിൽ കൊണ്ട് നിറുത്തി. തലയിൽ birthday ക്യാപ്പും വെച്ചു കൊടുത്തു.. പ്രിൻസിയും hod യും എത്തി അവരുടെ wish അറിയിച്ചു.ജുവെൽ മാം ചിരിയോടെ കേക്ക് കട്ട്‌ ചെയ്തു ഓരോരുത്തർക്കായി കൊടുത്തു.

പിജി യിലെ ബാക്കി ടീച്ചേർസ് നായി കേക്ക് കട്ട്‌ ചെയ്ത് മാറ്റി വെച്ചു.

Afzi : ഞങ്ങൾക്ക് മുട്ടായി പോലും ഇല്ലേ മിസ്സേ

Juwel : ഉണ്ടെടാ... സ്റ്റാഫ്റൂമിൽ എന്റെ ടേബിളിൽ ഇരിക്കുന്നുണ്ട്.. നീ പോയി എടുത്തിട്ട് വാ

Afzi : yess... അതിന് മുന്നെ ഞങ്ങളുടെ ഗിഫ്റ്റ്.. സാർ പോവല്ലേ സെൽഫി എടുത്തിട്ട് പോവാം

Princi : ആയിക്കോട്ടെ

Juwel : ഡെയ് പിള്ളേരേ നിങ്ങളോട് ഞാൻ പറഞ്ഞിട്ടില്ലേ..എനിക്ക് ഗിഫ്റ്റ് വാങ്ങിക്കാതെ പഠിച്ചു ഒരു ജോലി വാങ്ങിട്ട് നിങ്ങടെ പേരെന്റ്സ് ന് ഗിഫ്റ്റ് വാങ്ങി കൊടുക്ക്

Afzi : അതൊക്കെ വാങ്ങി കൊടുക്കാം.. ഇത് അവർക്ക് കൊടുത്താൽ ശരിയാവില്ല.. ഇതിപ്പോ ടീച്ചർ പിടിക്ക്

Juwel മാം ആ ഗിഫ്റ്റ് വാങ്ങി ഓപ്പൺ ചെയ്തു. Afzi അല്ലാതെ വേറെ ആരും ആ ഗിഫ്റ്റ് കണ്ടിട്ടില്ല..നല്ല വലുപ്പം ഉള്ള ഗിഫ്റ്റ് box ആയതുകൊണ്ട് ഒന്ന് പൊട്ടിച്ചാൽ മതി അവർക്ക്.എല്ലാവർക്കും അത് കാണാൻ ആകാംഷ ആയിരുന്നു.

ഗിഫ്റ്റ് open ചെയ്തതും എല്ലാവരുടെയും മുഖം ഒരുപോലെ തിളങ്ങി.. അതൊരു ഫോട്ടോ ഫ്രെയിം ചെയ്തതായിരുന്നു.. ഓണത്തിന് എടുത്ത ക്ലാസ്സ്‌ ഫോട്ടോ..

Juwel : എനിക്ക് ഇഷ്ടപ്പെട്ടു ☺️tnk u മക്കളേ

Afzi : അതാണ്‌ ഞാൻ

Nandu : നീ കൊള്ളാലോ afzi

Afzi : ഇതൊക്കെ എന്ത്

Ann : മതി മതി.. അല്ലേൽ അവന്റെ പട്ടിഷോ കാണേണ്ടി വരും..സെൽഫി എടുക്കെടാ

10,12 ഫോട്ടോസ് എടുത്തിട്ട് പ്രിൻസിയേം hod യേം പറഞ്ഞു വിട്ടു.

Afzi : ഇനി ഞാൻ പോയി box എടുത്തിട്ട് വരാം

Yami : ഡാ ഈ കേക്കും കൂടി കൊണ്ട് കൊടുക്ക്...

Juwel : അതിന് ഞാൻ പോകണ്ടേ

Nandu : വേണ്ട അവൻ കൊടുത്തോളും.. മാം ഞങ്ങൾക്ക് birthday പാട്ട് പാടി താ

Juwel : birthday പാട്ടാ

Nandu : yes.. Your masterpiece item

Juwel : അതാണോ...

Afzi : അതെങ്ങനെ ശെരിയാവും..
പറ്റൂല...ഞാൻ എന്താ പുകയോ.. എനിക്കും കേൾക്കണം..

Ammu : നിനക്ക് record ചെയ്ത് കേൾപ്പിച്ചു തരാം

Afzi : 10 അടി മാറി നിക്ക്..

Juwel : afzi... നീ പോയിട്ട് വാ... നീ വന്നതിന് ശേഷമേ പാടോളൂ..

Afzi : 😁ok

Afzi ചാടിത്തുള്ളി പോയി..

Juwel : ആ കേക്ക് അങ്ങ് എത്തിയാൽ മതിയായിരുന്നു. അവൻ വരുമ്പോഴേക്കും എല്ലാരും ഗ്രൂപ്പ്‌ ആയിട്ട് ഇരിക്ക്.. ഇന്ന് ഏത് ടീമിന്റെയാ പ്രസന്റേഷൻ

~~~2~~

Juwel : prepare ചെയ്തല്ലോ...

~~~~Yes maam ~~~

Juwel : ok അവൻ വന്നതിന് ശേഷം ഒരു 15 കഴിഞ്ഞിട്ട് start ചെയ്യാം..

എല്ലാരും വട്ടത്തിന് കസേര ഇട്ട് ഗ്രൂപ്പ്‌ ആയിട്ട് ഇരുന്നു. 6 പേരടങ്ങുന്ന 4 ഗ്രൂപ്പ്‌,24 students സിൽ 16 girls & 8boys.
ബാക്കിയുള്ള ക്ലാസ്സിനെ അപേക്ഷിച്ച് ഇവരുടെ ക്ലാസ്സിലാണ് ആൺകുട്ടികൾ കുറവ്.

Alphabet അനുസരിച്ചാണ് ഗ്രൂപ്പ്‌ divide ചെയ്തത്.

Ammu, Afzi, Ann അടങ്ങുന്ന 1st ഗ്രൂപ്പ്‌ ( ഇതിൽ A letter name start ചെയ്യുന്നവർ മാത്രമേ ഉള്ളൂ )
.
2nd ഗ്രൂപ്പിൽ henzu, jenet
.
3rd Kesi, Malu ( ഇതൊരു വല്ലാത്ത ഗ്രൂപ്പ്‌ ആണ്.. ഇതിൽ ഉള്ള 6 പേരിൽ 4 പേരുടെ names K വെച്ചുള്ളതും 2 പേര് M വെച്ചുള്ളതും. അതിൽ മൂന്ന് കാവ്യമാരാണ് .)
3 പേർക്കും മൂന്ന് തരം ഐഡന്റിറ്റി ആണ്.
.
ഒരാൾ ഉണ്ട കാവ്യ ( പൊക്കം കുറഞ്ഞു തടി ഉള്ളതുകൊണ്ട് )
.
Nxt തോന്നയ്ക്കൽ കാവ്യ ( തോന്നയ്ക്കൽ പഞ്ചായത്തിലെ ആൾ )
.
പിന്നെ ഉള്ളത് S. കാവ്യ.

.
.
4th, Last team >> Nandu, Yami, Yadhu ഇവരെ കൂടാതെ 3പേർ കൂടി ഉണ്ട്. , Shaan,Renjith, Mahesh

🔖shaan ഒരു introvert ആണ്.. മിതമായ സംസാരം. Al CBSE പഠിപ്പി.. കോളേജ് കഴിഞ്ഞ് ഇറങ്ങുമ്പോൾ ഇവനെ fullstop ഇല്ലാതെ മലയാളത്തിൽ സംസാരിപ്പിച്ചിരിക്കും എന്ന് പ്രതിജ്ഞ എടുത്ത് നടക്കുവാണ് അഫ്‍സിയും മഹിയും

🔖 Renjith exovert, ഈ വഴിയെ പോകുന്ന എല്ലാ വള്ളി കേസും ഏറ്റെടുത്തിട്ട് കൂട്ടുകാർക്ക് അടി വാങ്ങി കൊടുക്കുന്ന typ.അടി എന്ന് എഴുതി കാണിച്ചാൽ മതി പിന്നെ ഫഹദ് ഫാസിൽ ഓടുമ്പോലെയാണ് ഓടുന്നത്.

🔖 Mahesh (Mahi ) extreme level of exovert
അവന്റെ പഞ്ചായത്തിലെ വിജയ് ഫാൻസ്‌ അസോസിയേഷന്റെ പ്രസിഡന്റ്‌,
വിജയ്ടെ കൂടെ ഒരു സെൽഫി ആണ് ജീവിതലക്ഷ്യം.
1st ഷോയ്ക്ക് ടിക്കറ്റ് ഒപ്പിച്ചുകൊടുത്തു ക്ലാസ്സിലെ ആൺകുട്ടികളെ ബിഗിൽ കാണാൻ സഹായിച്ചവൻ ... ഒതുങ്ങി കൂടി തന്റെ കാര്യം മാത്രം നോക്കി ജീവിക്കുന്ന ഷാനിനെ വരെ പൊക്കികൊണ്ട് പോയി.
എല്ലാ ചെറുക്കന്മാരും ആ പോക്കിന്റെ വഴക്ക് കേട്ടപ്പോൾ 2ദിവസത്തെ ലീവ് എടുത്തിട്ട് ഞാൻ ഒന്നും അറിഞ്ഞില്ലേന്ന് പറഞ്ഞു കേറി വന്ന മൊതൽ.

.

.

.

പോയ അഫ്‍സി ശര വേഗത്തിൽ തിരിച്ചെത്തി.. കൂടെ ഒരു medium size ബോക്സും. ഓറഞ്ച് ലഡ്ഡു ആയിരുന്നു അതിൽ. നല്ല soft new ലഡ്ഡു... എല്ലാത്തിന്റേം വായിൽ കൂടി കപ്പൽ ഓട്ടിക്കാമായിരുന്നു അത്രയ്ക്കും കൊതി ആയിരുന്നു അത് കണ്ടിട്ട്.

എല്ലാവരും കഴിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ juwel maam പാട്ട് പാടി. ടീച്ചർക്ക് 49 വയസ്സ് ആയി. Breathing prblm ഉണ്ട്,സംസാരിക്കുമ്പോൾ ചില വാക്കുകൾ ഇടയ്ക്ക് ബ്രേക്ക്‌ ആവും.. ഒരു വിക്കൽ വരും.പക്ഷെ പാടുമ്പോൾ ആണ് കേട്ടിരിക്കുന്നവരുടെ കണ്ണ് തള്ളിപോകുന്നത് voice crystal clear ആണ്. ഒരു വിക്കൽ പോലും വരില്ല 23 to 30 aged പാട്ടുപാടുന്നവരുടെ sound പോലിരിക്കും.
ദൈവം അറിഞ്ഞു അനുഗ്രഹിച്ച ശബ്ദം എന്ന് പറയുമ്പോലെ

🎶🎶

നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ
മാഞ്ഞുപോയൊരു പൂത്താരം പോലും
കൈനിറഞ്ഞൂ വാസന്തം പോലെ
തെളിയും എൻ ജന്മപുണ്യം പോൽ ..
( ഏതോ വാർ‍മുകിലിൻ )

ഏതോ വാർ‍മുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ
ഓമലേ .. ജീവനിൽ അമൃതേകാനായ് വീണ്ടും
എന്നിൽ ഏതോ ഓർമ്മകളായ് നിലാവിൻ മുത്തേ നീ വന്നു
( ഏതോ വാർ‍മുകിലിൻ )

🎶🎶

👏🏻👏🏻👏🏻👏🏻 ~~~~areyy waah ~~~~~🥳

Juwel : mm.. മതി മതി...2nd ഗ്രൂപ്പ്‌ എണീറ്റ് വാ

~~~ Maam.. ഒരു 10min കൂടി തരോ ~~~

Juwel : ഇത്രയും നേരം തന്നില്ലേ

~~പ്ലീസ് maam ഒരു 10 min... ഒന്ന് കവർ അപ്പ്‌ ചെയ്യാൻ

Juwel : ഞാൻ tym തന്നപ്പോൾ നിങ്ങൾ എന്തു ചെയ്യുവായിരുന്നു

~~ chart ബുക്കിൽ ചെയ്തത് നോക്കുവായിരുന്നു.~~

Juwel : ചെയ്യാൻ പറയുന്ന നേരത്ത് ഒന്നും ചെയ്യില്ല.. Ok only 10 min

~~~ tnk u maam ~~~~

4th team

Afzi : കൊറേ നേരായി വെച്ചോണ്ടിരിക്കുന്നു.. ഒന്നുകിൽ നീ അത് ഒന്ന് പെട്ടെന്ന് കഴിച്ചു തീർക്ക് അല്ലെങ്കിൽ നോക്കി ഇരിക്കുന്നവർക്ക് കൊടുക്ക്

Nandu : പതുക്കെ കഴിക്കൂ.. ദേ ഇങ്ങനെ ആസ്വദിച്ചു

Afzi : പട്ടി

Nandu : ആയിക്കോട്ടെ 😁... നോക്കി ഇരുന്ന് വെള്ളം ഇറക്കണ്ട... ആ പരിപ്പ് ഈ കലത്തിൽ വേവില്ല..തരില്ല തരില്ല തരില്ല

Afzi : ഒരു ദിവസം ഞാൻ ആ ചട്ടിയും കലവും അടിച്ചു പൊട്ടിക്കും..

Mahi : നാണം ഉണ്ടോടാ സ്വന്തമായിട്ട് കിട്ടിയത് കേറ്റിയിട്ട് മറ്റുള്ളവരുടെ വായിൽ നോക്കി ഇരിക്കാൻ എച്ചി

Afzi : ആരാ ഈ പറയുന്നേ...360 ഡിഗ്രിയിലാ ഈ മഹാൻ കറങ്ങി എല്ലാരുടേം വായിൽ നോക്കിയേ... ഒരു മാന്യൻ വന്നിരിക്കുന്നു.

Yami : ദേ നോക്ക് തുടങ്ങി തുടങ്ങി...

First period assignment ഓടെ കഴിഞ്ഞു.

First Interval🍃

~~~~Attention Attention... ഇങ്ങോട്ട് നോക്കടേയ്... നമ്മുടെ ക്ലാസ്സിലെ പ്രൊജക്ടർ താത്കാലികമായി പണിമുടക്കിയത് കാരണം nxt period എല്ലാവരും കമ്പ്യൂട്ടർ ലാബിൽ ചെല്ലാൻ സോണിയ മിസ്സ്‌ പറഞ്ഞതായി അറിയിച്ചു കൊള്ളുന്നു..~~~~

~~~~~ഓഹ് ~~~~

Ann : നിന്റെ രാശി സ്ഥലം😄

Nandu : എന്റെ പൊന്നോ ഓർമിപ്പിക്കല്ലേ 😨

Henzu : ഇവര് കാരണം എന്റെ മൂന്നാമത്തെ ബുക്കാ ഇത്.. ഇതിനും മാത്രം ഗ്രാമർ ഉണ്ടോ ഇംഗ്ലീഷിൽ

Kesi : സ്കൂളിന്ന് ഇറങ്ങീട്ടും സ്കൂൾ ലൈഫ് കഴിഞ്ഞിട്ടില്ല.. ഒരു PTA മീറ്റിംഗ് കൂടി ഉണ്ടായിരുന്നേൽ ശുഭം

Ammu : ഈ പോക്കാണേൽ അതും കാണും

Nandu : നമുക്ക് പോയാലോ അല്ലേൽ അപ്പോൾ കിടന്ന് ഓടേണ്ടി വരും

Ann : അവൾടെ ശുഷ്‌കാന്തി കണ്ടില്ലേ പണി വേടിക്കാനുള്ള

Nandu : പണി വാങ്ങാൻ വയ്യാത്തതുകൊണ്ടാ ഇപ്പോഴേ പോവാമെന്ന് പറഞ്ഞേ

Jene : hmm.. റോക്കറ്റ് ഫുദ്ധി

ബെൽ അടിക്കാറായപ്പോൾ അവർ ബുക്കും ആയി കമ്പ്യൂട്ടർ ലാബിലേക്ക് പോയി.
പിജി ബിഎൽഡിങ്ങിന് അടുത്താണ് ലാബ് ബിൽഡിംഗ്‌. അതാണ്‌ നേരെ അങ്ങോട്ട് പോകുന്നത്.. വേറെ ഏതെങ്കിലും ക്ലാസ്സിലോട്ടു പോകണമെങ്കിൽ ഓട്ടോ പിടിച്ച് പോകാനുള്ള ദൂരം ഉണ്ട്.

@computer lab

Afzi : നന്ദൂ.. ഫ്രന്റിൽ ഇരിക്കുന്നോ

Nandu : അയ്യോ വേണ്ട

Afzi : ശേ.. എന്നാലും

Nandu : പോടാ അവിടുന്ന്

😄😄

ലാബിൽ വെച്ച് നല്ലൊരു അനുഭവം ഉള്ളതുകൊണ്ട് nandu നേരെ last റോയിലേക്ക് പോയി. എന്തിനാ വെറുതെ അല്ലേ പോരാത്തതിന് സോണിയ മിസ്സും.

അവൾ നേരെ ഏറ്റവും പിറകിൽ പോയി.back face ചെയ്ത് ഒരു സൈഡിൽ 2എണ്ണം വീതം 4 കമ്പ്യൂട്ടറുകൾ.
ഇടതു വശത്തെ ആദ്യത്തെ കമ്പ്യൂട്ടറിനടുത്തു നന്ദു ചെന്ന് ചെയർ വലിച്ചിട്ടിരുന്നു. വലതുവശം ചുമരിനോട് അടുത്തായി വെച്ചിരിക്കുന്ന കമ്പ്യൂട്ടറിന്റെടുത്തായി ഹെൻസുവിനെയും പിടിച്ചിരുത്തി. അവരെ back face ചെയ്ത് 2ചെയർ കൂടി ഉണ്ട്, അതിൽ ജനെയും അമ്മുവും ഇരുന്നു.

ബെൽ അടിക്കുന്നതിനു മുന്നെ സോണിയ മിസ്സ്‌ ലാബിലേക്ക് വന്നു.

Sonia : Shaan, Is everything okay

Shaan : yes miss

Sonia : good

Jene : സായിപ്പും മദാമ്മയും തുടങ്ങി 🥴

Sonia : students.... Take the notes. Don't make noise.. Understand

~~~~Yes Miss ~~

അതുംപറഞ്ഞു സൈഡിൽ ഒരു കസേരയിൽ മിസ്സ്‌ ഇരുന്നു. സ്‌ക്രീനിൽ അവർക്ക് എഴുതാനുള്ള notes തെളിഞ്ഞു വന്നു.സ്ക്രീനിനു നേർക്ക് കസേരകൾ ഇട്ട് കുട്ടികൾ എഴുതി തുടങ്ങി. ഹെൻസു കസേര ചരിച്ചിട്ട് ബുക്ക്‌ ഡെസ്കിൽ വെച്ചിരുന്നു. Nandu ഇരുന്ന പൊസിഷൻ ഒന്നും മാറിയില്ല.എഴുതുന്നവർ പലതരം സ്പീഡിൽ പോകുന്നവർ ആയതുകൊണ്ട് എഴുതി കഴിഞ്ഞോ എന്നൊക്കെ ചോദിച്ചിട്ടാണ് സ്ലൈഡ് മാറ്റുന്നത്.

ഹെൻസുവും നന്ദുവും സ്ലൈഡ് മാറ്റുന്നതിനു 3,4 മിനിറ്റിന് മുന്നെ എഴുതി തീരും. ഹെൻസു സ്‌ക്രീനിൽ നോക്കി വായിച്ചു എഴുതുന്ന ടൈപ്പാ. എഴുതി എഴുതി ബുക്കിന് അറ്റം എത്തുമ്പോൾ ഒന്നെന്നു അടുത്ത വരി എഴുതാൻ മാത്രം ബുക്കിൽ നോക്കും വീണ്ടും കണ്ണ് സ്‌ക്രീനിൽ ആവും. നന്ദു ആണേൽ സ്‌ക്രീനിൽ നോക്കി 4,5 words വായിച്ചു വെച്ച് എഴുതി പിന്നെയും നോക്കി എഴുതാൻ വയ്യാത്തതുകൊണ്ട് henzu വായിക്കുമ്പോൾ അത് കേട്ട് എഴുതും.

ഈ എഴുത്ത് കാരണം ആണ് നന്ദുവും ഹെൻസുവും നല്ല കൂട്ടായത്. ഇവരുടെ ഇടയിൽ ജെനെയും അന്നയും കൂടെ ഉണ്ട്.കോളേജിൽ വന്ന സമയത്ത് നന്ദു അമ്മുന്റെ കൂടെ ആയിരുന്നു അന്നൊക്കെ ക്രഷ് ആദി ആണെങ്കിൽ ഇപ്പൊ അങ്ങനെ അല്ലല്ലോ രണ്ടുപേരും സെറ്റ് ആയതിനുശേഷം സംസാരത്തിനിടയിലെ പകുതി മുക്കാലും ആദി പുരാണം ആയിരിക്കും. കേട്ട് കേട്ട് മടുത്ത് നന്ദു അമ്മുനെ ഓട്ടിച്ചു. ഇപ്പൊ യാമിടെ ചെവിക്കാ അമ്മു കാരണം റസ്റ്റ്‌ ഇല്ലാത്തത്. കെസിക്കും മാളുവിനും പിന്നെ പ്രത്യേകിച്ച് ഒരു കൂട്ടില്ല, എവിടെയും കൂടും.

.
.
Low voice:

Henzu : ശ് ശ്...

Nandu : mm?

Henzu : കൈയിൽ നോക്ക്

Nandu : gems ആ...നിന്റെ പോക്കറ്റ് എന്താടി ഡോറയുടെ ബാഗോ....

Henzu : വേണമെങ്കിൽ എടുത്തോണ്ട് പോ

Nandu : 😊tnks

Henzu : വരവ് വെച്ചു

ഹെൻസുന്റെ കൈയിൽ നിന്ന് 2,3 gems നന്ദു കൈയിൽ എടുത്തു. ശേഷം തള്ളവിരൽ കുത്തി cpu on ചെയ്തു. സോണിയ മിസ്സ്‌ ഒന്നും അവിടെ കാണാത്തതുകൊണ്ട് അവൾ കമ്പ്യൂട്ടറിൽ ഏതേലും games ഉണ്ടോന്ന് നോക്കി. Candycrush കിടക്കുന്ന കണ്ട് അവൾ അത് open ചെയ്തു. അപ്പോഴേക്കും സ്‌ക്രീനിൽ nxt slide തെളിഞ്ഞു വന്നു.so game പിന്നെ കളിക്കാൻ മാറ്റിവെച്ചിട്ട് എഴുതാൻ തുടങ്ങി. അത് എഴുതി കഴിഞ്ഞതും അവൾ game കളിച്ചു.

കളിക്കുന്നതിനിടയിൽ ആരോ സംസാരിക്കുന്നതും കൂടാതെ തന്നെ ശ്രെദ്ധിക്കുന്നതായും നന്ദുന് തോന്നി. തിരിഞ്ഞു നോക്കുന്നതിനു മുന്നെ..

Sonia : Hey.. The last one on right side...

Nandu : പെട്ട് 😵

Sonia: Stand up

Henzu : നീ തീർന്ന്

Nandu : പോടീ

അവൾ എഴുന്നേറ്റ് തിരിഞ്ഞു നിന്നും.

Sonia : So Nanditha Get Out

Nandu : സ്വാഭാവികം

Henzu : റ്റാറ്റാ 😁

Nandu : ഈ ബുക്ക്‌ കൂടി എടുത്തേയ്ക്കണേ

എഴുതികൊണ്ടിരുന്ന ബുക്ക്‌ അടച്ചുവെച്ചു, പേന അടച്ചു id കാർഡിൽ കോരിതിട്ടുകൊണ്ട് മുഖത്ത് ഒരു എക്സ്പ്രഷനും ഇടാതെ മുന്നോട്ട് നടന്നു.

പോകുന്ന വഴി 2കമ്പ്യൂട്ടറിനു മുന്നെ ഇരുന്ന അന്ന

Ann : രാശി രാശി 😄

Nandu പിന്നെ ഒന്നും നോക്കീല അവളുടെ കാലിൽ ഒറ്റ ചവിട്ട് അങ്ങ് കൊടുത്തു.

Ann : ആ.... ആ.. ആ... 😩

Sonia : WHAT'S GOING ON THERE 😡 YOU TOO GET OUT...

Nandu അവളുടെ ചിരി അടക്കി പിടിച്ചു നടന്നു പിന്നാലെ ഒന്നും പറയാതെ അന്നയും

Sonia : I never seen these type of unrespectable students in my entire life.. 😤

Afzi : എടി.. എന്നെകൂടി

Nandu : one time, one person nxt tym set

Sonia : Listen Here

Ann : oh ഈ തള്ള... പെട്ടെന്ന് പോയേ നീയൊന്ന്
.
.

@outside

.
Ann: അവര് പറഞ്ഞത് ഒരു ഗുമ്മ് ഇല്ലായിരുന്നു അല്ലേ

Nandu : എന്ത്

Ann : get out അടിച്ചതിനു ശേഷം ഇംഗ്ലീഷിൽ അടിച്ച ഡയലോഗ്..

Nandu : അത് ശെരിയാ.ഒരു സുഖം ഇല്ലായിരുന്നു കേൾക്കാൻ

Ann : അതൊക്കെ മലയാളത്തിൽ അല്ലേ.. ഇത്രയും തലതെറിച്ച ഒരു ക്ലാസ്സ്‌ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല എന്നൊക്കെ കേൾക്കുമ്പോൾ ഉള്ള ഒരു സുഖം. Aiwaa... Proud moment

Nandu : ആഹാ അന്തസ്സ്

Ann : ഇതൊരുമാതിരി മദാമ്മ ഛർദിച്ച പോലെ.. ബ്ലാ ബ്ലാ ബ്ലാ

Nandu : 😄 നീ വാ വാ.. നമുക്ക് എങ്ങോട്ടേലും പോവാം.. ഇവിടെ നിന്നിട്ട് ഇനി എന്തിനാ അവര് എന്തായാലും നമ്മളെ ക്ലാസ്സിൽ കയറ്റാൻ ഒന്നും പോണില്ല

അവർ corridor ലൂടെ നടന്നു.

Ann : ക്ലാസ്സിൽ പോകണ്ട വേറെ എങ്ങോട്ടേലും പോവാം

Nandu :വേറെ എങ്ങോട്ട്

Ann : വല്ല മരത്തിന്റെ ചുവട്ടിലും പോയി ഇരിക്കാം..

.
.
.
.
Ann : ദേ അവിടെ ഇരിക്കാം, അവിടെ ആകുമ്പോൾ നല്ല തണലുണ്ട്

Nandu : mm... ആയ്യോാ ദേ പ്രിൻസി

Ann : നന്നായി... കണ്ടില്ലാന്ന് തോന്നണു എസ്‌കേപ്പ്

Nandu : അരുത്.. നമ്മളെ കണ്ടു

Ann : കണ്ടോ 😯

Nandu : mm

Ann : കണ്ട സ്ഥിതിക്ക് പോയി മിണ്ടിയെക്കാം

Nandu : അത് വേണോ കൂടെ ദേ മദറും ഉണ്ട്

Ann : ഇതല്ലേ പറ്റിയ ചാൻസ്.. കുറച്ച് ദൈവഭക്തി ഉള്ള കുട്ടിയാ എന്ന് വെറുതെ പറഞ്ഞാൽ പുളിക്കോ

Nandu : എന്തിനുള്ള പുറപ്പാടാ

Ann : just wait & see.. നീ വാ മോളു

.
.

പ്രിൻസിപ്പൽ അബ്രഹാം സാർ ചാപ്പലിലെ സുപ്പീരിയർ മദർ ആയിട്ട് സംസാരിച്ചു വരികയായിരുന്നു. അവരുടെ അടുത്തേയ്ക്ക് അന്നയും നന്ദുവും വളരെ ഭാവ്യത യോടെ ചെന്നു.

Ann & nandu : ഈശോ മിശിഹായ്ക്കു സ്തുതി ആയിരിക്കട്ടെ😊

Princi : ഇപ്പോഴും എപ്പോഴും സ്തുതി ആയിരിക്കട്ടെ ☺️

Ann & nandu : gd mrng മദർ

Mother : good morning ☺️

.
ഇതിന് മുന്നെ പറിഞ്ഞിട്ടുണ്ടോന്ന് അറിയില്ല.. അബ്രഹാം സാർ priest ആണ്. കുട്ടികളോട് പിള്ളേർ കളിച്ചു നടക്കുന്ന പ്രിൻസിപ്പൽ നെ അച്ചോ എന്ന് വിളിചാൽ അത് അച്ചന്മാർക്ക് തന്നെ അപമാനം ആണ്. മിക്ക അച്ചന്മാരെ പോലെ ഗൗരവം ഒന്നും ആ മുഖത്ത് കാണില്ല. കുട്ടികൾ ഫാദർ എന്ന് വിളിക്കുന്നതിനേക്കാളും കൂടുതൽ സാർ എന്നാണ് വിളിക്കുന്നത്.പിന്നെ ക്ലാസ്സിനു പുറത്ത് വെച്ച് കാണുമ്പോൾ ഫാദർ എന്ന് വിളിക്കും,
.
.
.
.
Prin : നിങ്ങൾക്ക് ക്ലാസ്സ്‌ ഇല്ലേ

Ann : ഉണ്ടല്ലോ

Prin : പിന്നെന്തിനാ ഇവിടെ കിടന്ന് കറങ്ങുന്നേ

Ann : ക്ലാസ്സിൽ ഇരുന്ന് സംസാരിച്ചാൽ പിന്നെ ഇറക്കി വിടില്ലേ സാ-- ഫാദർ

Prin : സംസാരിച്ചതുകൊണ്ട് ഇറക്കി വിട്ടതാല്ലേ.. എന്തിനാ ഇരുന്ന് സംസാരിച്ചേ.. ടീച്ചർ പഠിപ്പിക്കുമ്പോൾ സംസാരിക്കുന്നത് നല്ലതാണോ നന്ദിതാ

Nandu : അല്ല

Ann : അതിന് പഠിപ്പിക്കുവല്ലായിരുന്നല്ലോ നോട്ട് എഴുതുവായിരുന്നു.

Princi : എന്നാൽ പിന്നെ മിണ്ടാതിരുന്നു നോട്ട് എഴുതിക്കൂടെ അതിനിടയിൽ എന്തിനാ സംസാരിക്കാൻ പോയേ അതുകൊണ്ടല്ലേ ഇപ്പൊ പുറത്ത് നിക്കേണ്ടി വന്നത്.. ചെറുക്കന്മാരെ ക്കാളും കഷ്ടം ആണല്ലോ പെങ്കൊച്ചുങ്ങളെ നിങ്ങൾ.. ഇന്നലെ ഇതുപോലെ 3,4 എണ്ണം ക്ലാസ്സിനു പുറത്ത് നിൽക്കുന്ന കണ്ടു മദറെ ചോദിച്ചപ്പോൾ ക്ലാസ്സിൽ ഇരുന്ന് കഴിച്ചത് പിടിച്ചു എന്ന്

Ann : why should boys have all the fun സാറേ അല്ല ഫാദർ 😁

Princi : ഫൺ കൂടിപ്പോയതുകൊണ്ടാ ഈച്ചയും അടിച്ചു കാറ്റും കൊണ്ട് പുറത്ത് നിക്കേണ്ടി വന്നത്.. ഇങ്ങനെ വിട്ടാൽ ശെരിയാവില്ല.. മദർ ദേ ഈ രണ്ടണ്ണത്തിനെ കൊണ്ട് പൊയ്ക്കോ.

Ann : എങ്ങോട്ട്

Princi : ചെന്ന് കാണുമ്പോൾ മനസിലായിക്കോളും.. പിന്നെ മദർ ഈ നിക്കുന്നതിനു 2 എണ്ണം കൂടുതൽ കൊടുത്തോ.. ഇവൾ ആയിരിക്കും അതിനെ കൂടി പുറത്ത് ആക്കിയത്

Ann : ഞാനോ 😲

Princi : നീ തന്നെ പഠിക്കുന്ന കുട്ടികളെ കൂടി പഠിക്കാൻ സമ്മതിക്കില്ല.. നന്ദിത ഇനി ഇങ്ങനെ പുറത്ത് ആകുന്ന സാഹചര്യം ഒന്നും വരുത്തി വെയ്ക്കരുത് കേട്ടോ

Nandu : ok ഫാദർ

Princi : ☺️mm പൊയ്ക്കോ.. ശെരി മദർ

Mother : ☺️ ശെരി.. വാ മക്കളേ

മദർ അവരെ നോക്കി ചിരിച്ചിട്ട് നടന്നു... അന്ന നന്ദുനെ കൂർപ്പിച്ചു നോക്കി.

Ann : oh ഒരു പഠിപ്പി വന്നിരിക്കുന്നു..

Nandu : 😁

Ann : ഇളിക്കല്ലേ ഒരു കുത്ത് വെച്ച് തരും ഞാൻ... ഞാൻ പുറത്താക്കി പോലും സത്യം എനിക്കല്ലേ അറിയൂ

അവൾ മദറിന്റെ പിന്നാലെ നടന്നു. Nandu 2സ്റ്റെപ് പിന്നിലാണ്.

Nandu : പറയല്ലേടാ

Ann : 🤨എന്ത് തരും 😏

Nandu : ~~~oh ഭീക്ഷണി ~~~ എന്ത് വേണം

തന്നെ തിരിഞ്ഞു നോക്കി നിൽക്കുന്ന അന്നയുടെ മുന്നിലായി നന്ദു നിന്നു.

Ann : ബത്തക്ക ജ്യൂസും ചിക്കൻ പഫ്സും 😁😋 ( തിരഞ്ഞു നടത്തം തുടർന്നു )

Nandu : ~~~ഈശോയേ ചിലവ് ചെയ്ത് ചെയ്ത് ഞാൻ പറ്റ് റാണി ആവും..~~ (അവിടെ തന്നെ നിന്നുപോയി )

Ann : എന്താടാ ഒരു ആലോചന

Nandu : പറ്റ് ബുക്ക്‌ പുതിയത് വാങ്ങേണ്ടി വരും

( അവൾ അന്നയുടെ അടുത്തേയ്ക്ക് നടന്നു കൊണ്ട് പറഞ്ഞു )

Ann: അത്രേ ഉള്ളൂ അതും നീ പറ്റിന് അങ്ങ് വാങ്ങ്.. Problem solve

Nandu : ഏത് നേരത്താണാവോ 😖😩

Ann : ഞങ്ങടെ നല്ല നേരത്ത് 😚😚

Nandu : 🤢

Ann : വേണ്ടെങ്കിൽ വേണ്ട... ഇതെങ്ങോട്ടാ നമ്മളെ കൊണ്ടു പോവുന്നേ

Nandu : ആ... ഏഹ്.. അത് സെമ്മാച്ചന്മാര് പഠിക്കുന്ന ബിൽഡിംഗ്‌ അല്ലേ...

Ann : ഇതിനപ്പുറം ഇങ്ങനെയും ബിൽഡിംഗ്സ് ഉണ്ടോ.. ഇവർക്ക് വല്ല underground business ഉണ്ടാവോ

Nandu : ശ് മിണ്ടാണ്ടിരിക്ക്... ഇത് അതൊന്നും അല്ല.. Social sevice society ആ.. ദേ നോക്ക്..

Ann : ശോ വെറുതെ തെറ്റിദ്ധരിച്ചു... കൊള്ളല്ലേ ഇവിടെ ഒരു peace mind ആഹാ

Ann മുഖം ഉയർത്തി കണ്ണ് അടച്ചു കൈ നിവർത്തി വെച്ച് നിന്ന് atmosphere ആസ്വദിക്കുന്നു.

Nandu : ആസ്വദിച്ചു കഴിഞ്ഞെങ്കിൽ വരാമോ

Ann : oh peace spoiler.. Come on ചലോ

അവർ അകത്തേയ്ക്ക് കയറി..

Mother : ഇത് വഴി വരൂ

അവർ മദറിന്റെ പിറകെ പോയി.. ഒരു സൈലന്റ് atmosphere ആയിരുന്നു അവിടെ.. മൊട്ടുസൂചി വീണാൽ പോലും അറിയാം എന്ന അവസ്ഥ
ആ മൂകതയിൽ നന്ദുവും അന്നയും സംസാരിക്കുന്നത് പോലും നേരിയ ശബ്ദത്തിൽ ആയിരുന്നു.

Nandu : ഒരു ശ്മശാന മൂകത അല്ലേ

Ann : എന്താന്ന്

Nandu : ഭയങ്കര സൈലന്റ് അല്ലേന്ന്

Ann : ഒന്ന് കാറിക്കൂവിയാൽ ഇപ്പൊ ആള് ഓടി കൂടും ആയിരിക്കും അല്ലേ

Nandu : കൂവി നോക്ക്. കന്യാസ്ത്രീമാരെല്ലാരും കൂടി വളഞ്ഞിട്ട് കുരിശുചൊല്ലി നിന്റെ ബാധ ഒഴിപ്പിക്കും.

Ann : oh dark... അല്ലെങ്കിൽ തന്നെ ഞാൻ ഏതോ ബാധ addicted ആണെന്നാ അമ്മച്ചിടെ വാദം

Nandu : അങ്ങനെ ആണേൽ കുരിശുചൊല്ലി അല്ല കുരിശ് ചുമന്ന് ആയിരിക്കും ബാധ ഒഴിപ്പിക്കുന്നെ 😄

Ann : ബൈ ചാൻസിൽ ഒരു ഗോൾ പോസ്റ്റ്‌ കിട്ടിയെന്ന് കരുതി ചറപറാന്ന് കേറി ഗോൾ അടിക്കരുത്.

Nandu : അതുപിന്നെ എപ്പോഴായാലും ബോൾ ഗോൾ പോസ്റ്റിൽ വീഴാനുള്ളതല്ലേ 😌

Ann : എന്നും പറഞ്ഞു നിക്കണ്ട.. കഴിവുള്ള goalkeepers ഉണ്ട് ഇവിടെ

Nandu : എവിടെ

Ann : പഴശ്ശിയുടെ മുറകൾ കമ്പനി കാണാൻ ഇരിക്കുന്നത്തേ ഉള്ളൂ.. Come on follow me

Nandu : ദാക്ഷായണി ബിസ്ക്കറ്റ് കമ്പനി പോലെ ആകാതിരുന്നാൽ മതി..

Ann : aish ശകുനി

Nandu : ശൂ.. Silence ദേ എത്തി

.

.

മദർ ഒരു റൂമിനകത്തേയ്ക്ക് കയറി.. അകത്തു നിന്ന് ചെറിയ ഭാരമുള്ള എന്തൊക്കെയോ എടുത്ത് വെയ്ക്കുന്ന തട്ടലും മുട്ടലും കേൾക്കാം.

അവർ രണ്ടുപേരും വാതിൽക്കൽ വന്ന് നിന്ന് അകത്തേയ്ക്ക് നോക്കി..

4,5 ബെഞ്ചും ഡെസ്ക്കും ഉണ്ട്.. ഡെസ്ക്കിന് മുകളിൽ ആയി സെറ്റ് ആയി ഏതോ books അടുക്കി വെച്ചിരിക്കുന്നു തൊട്ടടുത്തായി ഒരു മീഡിയം size കപ്പ്ബോർഡ് ബോക്സും..7,8 പേർ അവിടെവിടെ ആയി ഇരിക്കുന്നുണ്ട് ചിലർ packing, ചിലർ എന്തോ എഴുതുന്നുണ്ട് മറ്റുചിലർ പാക്ക് ചെയ്ത box അവിടുന്ന് സ്റ്റോർ റൂമിലേക്ക് മാറ്റുന്നു.

Mother : കയറി വാ മക്കളേ..

~~~~നിഷ്ബ മോളേ...~~~~

Nandu & Ann : 😳

അമ്പരപ്പോടെ പരസ്പരം മുഖത്തേക്ക് നോക്കി

Ann : തീർന്ന് നമ്മൾ തീർന്ന്

Nandu : ഇറങ്ങി ഓടിയാലോ

Ann : ഓട്ടിച്ചിട്ട് അടിക്കും

Nandu : വേണ്ട

Ann : mm വാ.. ഇരട്ട ചങ്കാ എനിക്ക് പതറില്ല ഞാൻ

Mother : മോളേ ദേ ഈ കുട്ടികളെ ഫാദർ ഇങ്ങോട്ട് പറഞ്ഞു വിട്ടതാ..

.

Nishba Jennifer Scott

Anglo Indian ആണ് പുള്ളിക്കാരി. കോളേജിന്റെ ഒരു partner കൂടിയാണ്.

ഒരു short stry പറഞ്ഞുതരാം

Hybe കോളേജ് പണ്ടേതോ ഒരു സായിപ്പ് കെട്ടിയതാണെന്ന് പറഞ്ഞിട്ടില്ലായിരുന്നോ,
ഈ സായിപ്പ്മാർക്ക് ഒരു കുഴപ്പം ഉണ്ടല്ലോ, ഒരു സ്ഥലത്ത് വന്ന് അവിടെ അങ്ങ് ഇഷ്ടപ്പെട്ടാൽ പിറകെ കൂടും കുടുക്കയും കുടുംബവും കൊണ്ടിങ്ങ് വന്ന് താമസം ഉറപ്പിക്കും. അത് തന്നെയാ ഇവിടെയും സംഭവിച്ചത്.
വന്ന സായിപ്പ് ഇവിടുത്തെ ഏതോ പ്രമാണി ആയിട്ട് അങ്ങ് സെറ്റ് ആയി, പിന്നെ അവർ കുടുംബക്കാരായി.അതിന് ശേഷമാണ് അവർ കോളേജ് കെട്ടിയത്.പിന്നീട് ഇംഗ്ലീഷ് ബ്ലഡ്‌ ഉള്ളവരെല്ലാം തിരിച്ചുപോയി മംഗ്ലീഷ് ബ്ലഡ്‌ ഉള്ളവർ ഇവിടെ തന്നെ business ആയിട്ട് അങ്ങ് നിന്നു. കുറച്ചു കാലം കഴിഞ്ഞപ്പോൾ കോളേജ് modify ചെയ്തു.ഇന്നും അങ്ങനെ തന്നെ നിക്കുന്നുണ്ട്. പിൽക്കാലത്തു ചെറുതായി കൊത്തുപണികൾ ചെയ്തു കൂടെ കുറച്ചു ബിൽഡിംഗ്സ് കൂടി പണിയുകയും ചെയ്തു.

പറഞ്ഞു വരുന്നത് എന്താന്ന് വെച്ചാൽ hybe കോളേജ് ഒരു ഗവണ്മെന്റ് കോളേജ് അല്ല..

ആംഗ്ലോ ഇന്ത്യനിൽ തുടങ്ങിയതാ എവിടെയോ എത്തി. ഇനിയും വേറെ കുറച്ച് കാര്യങ്ങൾ പറയാൻ ഉണ്ട്.വഴിയെ പറയാം.

So ആ വംശാവാലിയിൽ വരുന്ന ആളാണ് നിഷ്ബയും.

ഇനി ആൾടെ characteristics
.
🍃ഈ കോളേജുകളിൽ കാണില്ലേ male സാറുമാരെക്കാളും പവർ ഉള്ള ഒരു ലേഡി ടീച്ചർ. ആ ഐറ്റം ആണ് നിഷ്ബ Iron Lady

🍃അവരുടെ NO എന്നതിന് ഒരു അർത്ഥമേ ഉള്ളൂ it's a Fullstop.

🍃attitude ആണ് main.വ്യക്തിപരമായി ആരുടെയും പക്ഷം പിടിക്കില്ല. എന്തെങ്കിലും പ്രശ്നം maam ന്റെ മുന്നിൽ വന്നാൽ ഇരുപക്ഷവും പറയാൻ ഉള്ള time കൊടുക്കും അവർ പറഞ്ഞു തീരുന്നത് വരെ ഒന്നും മിണ്ടില്ല. Full കേട്ടിട്ട് maam ന്റെ decision പറയും അപ്പോൾ ഇടയ്ക്ക് കയറി ആരും പറയാൻ നിൽക്കരുത് നോക്കി ദഹിപ്പിക്കും. എന്തായാലും ആൾടെ ഒരു ക്വാളിറ്റി ആണ് അത്.

എന്തും നമുക്ക് ധൈര്യം ആയിട്ട് maam നോട്‌ പറയാം. Maam കോളേജിൽ ചാർജ് എടുത്തതിനു ശേഷമാണ് ഒരുപാട് facilities provide ചെയ്തത്. പക്ഷെ പുള്ളിക്കാരി ഒരുപാടൊന്നും കോളേജ് കാര്യത്തിൽ ഇടപെടാറില്ല ചാരിറ്റിയും സോഷ്യൽ സർവീസ് ആയിട്ടൊക്കെ അങ്ങ് നടക്കും but ഹോസ്റ്റൽ ഇവരുടെ കൺട്രോളിലാ.

ആൾടെ responsibility, maturity etc കൊണ്ടുതന്നെ പ്രിൻസിക്ക് വലിയ കാര്യമാ.അതുകൊണ്ട് എപ്പോഴും പ്രിൻസിടെ final ഡിസിഷൻ നിഷ്ബയുടെ opinion ന് ശേഷം ആയിരിക്കും.

ഹാ ഇത്രേ പറഞ്ഞു കൊണ്ട് നിർത്തുന്നു. അല്ലേൽ തീരില്ല. കാരണം inspired ആയിട്ടുള്ള ഒരു person ആണ് ഇത്.ഭയങ്കര respect തോന്നുന്ന character.

Back to stry ☺️
.

Nishba : Why did you here? എന്താ നന്ദിതാ

Nandu : അത് maam.. ക്ലാസ്സിൽ നോട്ട് എഴുതികൊണ്ട് ഇരിക്കുന്നതിനിടയിൽ ചെറുതായി ഒന്ന് സംസാരിച്ചു.

Nishba : എന്തിന്.. ക്ലാസ്സ്‌ ടൈമിൽ എന്തിനാ use talk ന് പോയത്

Nandu : sry maam

Ann : actually maam ഞാൻ slow writer ആ slide change ചെയ്തപ്പോൾ ഞാൻ എഴുതി തീർന്നിട്ടുണ്ടായിരുന്നില്ല so ഞാൻ നന്ദുനെ വിളിച്ചു. അവൾ പറഞ്ഞു തരുന്നതിനിടയിൽ ഒരു word ഞാൻ misheard ആയി കേട്ടു അത് ഞാൻ പറഞ്ഞു ചിരിച്ചു കൂടെ ഇവളും പക്ഷെ അത് ടീച്ചർ കണ്ടു ഞങ്ങളെ പുറത്താക്കി.

maam ന്റെ മുഖത്ത് നോക്കി നിഷ്കു ഭാവത്തിൽ പച്ചകള്ളം അടിച്ചു വിടുന്ന ആൻ നെ വണ്ടർ അടിച്ചു നോക്കി നിക്കുവാണ് നന്ദു.

Nandu : 😳 ഇതൊക്കെ എപ്പോ

Nishba : ok ok leave it.. Don't repeat it ok

Nandu & Ann : yes maam

Nishba : നിങ്ങൾ നോട്ട് complete ചെയ്തില്ലല്ലോ

Ann : അത് ഞങ്ങൾ evng എഴുതിയെടുക്കും maam

Nishba : hmm... നന്ദിതാ this is the second time I seems you at outside the classroom,so don't repeat this. Am I clear?

Nandu : yes maam

Nishba : mm... Alen Sir... Take them... Go He will guide you.

Alen : വാ ☺️

Nandu & Ann: 😊

Ann : ഹാവൂ കത്തി കയറിയില്ല ഭാഗ്യം

Nandu : എന്നാലും spot stry ശോ.. കിടു

Ann : അവരൊന്നും കൂടി ചോദിച്ചിരുന്നേൽ കയ്യിന്ന് പോയേനേ... ഓർഡർ എല്ലാം അവിയൽ പോലെ കുഴഞ്ഞേനെ

Nandu : ഞാൻ വിചാരിച്ചു എല്ലാം തീർന്നെന്ന്.. കുറച്ചു നേരം കൂടി എൻക്വിറി ഉണ്ടായിരുന്നേൽ ഞാൻ ഇവിടെ വീണേനെ

Ann : അതുകൊണ്ടല്ലേ നിന്നെ കൊണ്ട് ഒന്നും ഞാൻ പറയിപ്പിക്കാതിരുന്നേ

Nandu : നൻഡ്രി ചെല്ലോം

Ann : നൻഡ്രി... നിന്നെ അറിയാത്ത ആരെങ്കിലും ഉണ്ടോ നന്ദു ഇവിടെ... എവിടെ തിരിഞ്ഞാലും നന്ദിത.. നന്ദിത.. കൂടെ നടന്ന് നമുക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയി സ്പോട്ടിൽ പൊക്കും.

(എപ്പോഴെങ്കിലും നിങ്ങൾക്കും ഇത് തോന്നിട്ടുണ്ടോ. നന്ദുനെ എല്ലാരും അറിയാൻ ഒരു reason ഉണ്ട്.. ഞാൻ മനഃപൂർവം മറച്ചുവെച്ച ഒരു truth.. But കാരണം ഇപ്പൊ പറഞ്ഞില്ലെങ്കിൽ പിന്നീട് പല തരത്തിലുള്ള qstns ഉണ്ടാവും എന്ന് തോന്നി.. അത് ഞാൻ പറഞ്ഞുതരാം )

Nandu : 🙂 എന്ത് ചെയ്യാൻ എല്ലാം വിധിയുടെ വിളയാട്ടം.. But I hate it

Ann : aishh നീ upset ആവല്ലേ.. വാ നമുക്ക് ആയി ഒരുക്കി വെച്ചിരിക്കുന്ന പണികൾ ഏറ്റുവാങ്ങാം

Ann : എന്താ സാർ ഞങ്ങൾ ചെയ്യേണ്ടത്

Alen : ദേ ഇതെല്ലാം ഓരോ ജില്ലയിലെ ചർച്ചുകളിൽ കൊടുക്കേണ്ട books ആണ്. ഓരോ സെറ്റ് ബുക്കിലും അതാത് ജില്ലകളുടെ പേര് എഴുതിയിട്ടുണ്ട്.. നിങ്ങൾ തെറ്റിക്കാതെ എണ്ണി books ഈ ബോക്സിൽ അടുക്കി വെക്കണം എന്നിട്ട് ബോക്സിൽ ജില്ലയുടെ പേരും എത്ര books ഉണ്ടെന്നും മാർക്കർ വെച്ച് എഴുതണം

ഇനി ഇത് അറേഞ്ച് ചെയ്യേണ്ടത് എങ്ങനെ എന്ന് പറഞ്ഞുതരാം.

ഈ ഇരിക്കുന്ന മാഗസിനും നോട്ടീസും കണ്ടോ.. എല്ലാത്തിൽ നിന്നും ഓരോന്നും എടുത്ത് ഈ കവറിൽ ആക്കണം. ഒരു ബുക്ക്‌ ഒരു മാഗസിൻ ഒരു നോട്ടീസ്. കവറിൽ ആക്കിയതിനു ശേഷം ഈ സ്ലിപ് ഒട്ടിച്ചിട്ട് അതിൽ,1,2, 3 എന്ന് അടയാളപ്പെടുത്തണം.. പിന്നെ ഞാൻ നേരത്തെ പറഞ്ഞപോലെ ബോക്സിൽ ആക്കുക.. Ok അല്ലേ.. എന്തെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കുക.

Packing കഴിഞ്ഞിട്ട് ആ ഡെസ്കിലോട്ട് മാറ്റിവെച്ചാൽ മതി അവർ വന്ന് എടുത്തോളും

Nandu& Ann : ok സാർ

Alen : ok എന്നാൽ തുടങ്ങിക്കോ

Ann : 😊അല്ല സാർ എന്താ ഇവിടെ കോളേജിൽ പണി ഒന്നും ഇല്ലേ

Alen : എനിക്ക് free hour ആടോ അതുകൊണ്ട് ഇങ്ങോട്ട് വന്നു..

Ann : സ്ഥിരം വരാറുണ്ടോ ഇവിടെ

Alen : വല്ലപ്പോഴും

Ann : hmm

Alen : ഇനി ഞാൻ അങ്ങോട്ട് ചോദിക്കാം.. ശെരിക്കും നിങ്ങളെ എന്തിനാ ക്ലാസ്സിന് പുറത്താക്കിയേ

Ann : മനസിലായല്ലേ ... ഇവള് കാരണാ.. ഞങ്ങൾ കമ്പ്യൂട്ടർ ലാബിൽ ഇരുന്ന് നോട്ട് എഴുതുവായിരുന്നു.. അതിനിടയിൽ ഇവൾ കമ്പ്യൂട്ടറിൽ കാൻഡി ക്രഷ് കളിച്ചു.. സോണിയ maam ആയിരുന്നു ക്ലാസ്സിൽ... പൊക്കി get out അടിച്ചു കൂടെ ഞാനും പുറത്തായി...

Alen : 😄

Nandu : പതുക്കെ ചിരി സാർ

Ann : ഇങ്ങേര്.. ചിരിച്ച് ചിരിച്ച് അവരെക്കൂടി അറിയിക്ക്

ആ ഒരു period full അവർ അവിടെ ആയിരുന്നു..ആ period കഴിഞ്ഞപ്പോൾ അവർ ക്ലാസ്സിൽ പോയി. അപ്പോഴേക്കും ബാക്കിയുള്ളവർ ക്ലാസ്സിൽ എത്തിയിരുന്നു..

ഇപ്പൊ സമയം ഉച്ച.. Long interval ആയതുകൊണ്ട് ഫുഡ്‌ കഴിച്ചു കഴിഞ്ഞ് girls എല്ലാരും ക്ലാസ്സിൽ കളിയും ചിരിയും ഗോസിപ്പ് ആയിട്ടൊക്കെ ഇരിക്കുന്നു.നന്ദുവും ആനും നോട്ട് എഴുതുന്നു.

Ammu : അയ്യോ time എത്രയായി

Jene : 1അര കഴിഞ്ഞു

Ammu : അയ്യോ

Henzu : എന്താടി

Ammu : ഇന്ന് ആദിയേട്ടന്റെ പാട്ടുണ്ട്.. വാ വാ അവര് തുടങ്ങി കാണും

Nandu : ഞാൻ എങ്ങോട്ടും ഇല്ല.. ഇനിയും ഉണ്ട് എഴുതാൻ..

Ammu : അത് evng എഴുതാം...ആദിയേട്ടന്റെ പാട്ട് മാത്രമല്ല

Nandu : അതാ ഞാൻ പറഞ്ഞേ വരുന്നില്ലാന്ന്

Jene : അച്ചായന്റെ പാട്ടും ഉണ്ടോ

Ammu : കുഞ്ഞൂഞ്ഞിന്റെ കാണോന്ന് അറിയില്ല

Jene : ശോ

Henzu : നീ വാ മുത്തേ... ഈ mood off ഒക്കെ മാറും

Nandu : അവിടെ വന്നാൽ കൂടും

Malu : ഇല്ല.. ഞങ്ങടെ കൂടെ നിന്നാൽ മതി.. ഇങ്ങനെ ചടഞ്ഞു കൂടി ഇരിക്കാതെ

Henzu : ഇതൊരു നടക്ക് പോവില്ല.. അന്നമ്മോ തൂക്ക്

Ann : yes boss

Ammu : ഒന്ന് പെട്ടെന്ന് വാ

Ann : ഇവള്ടെ മൂട്ടിൽ തീ പിടിച്ചാ..

Yami : അത് വെടി കൊണ്ട പക്ഷിയാ

അവരെല്ലാം വാകമരത്തിന്റെ അടുത്തേയ്ക്ക് പോയി.. Ammu മുൻപേ കൂട്ടിലടച്ച വെരുകിലിനെ പോലെ ഓടുന്നുണ്ട് ഇടയ്ക്ക് ഇടയ്ക്ക് നിക്കും തിരഞ്ഞു നോക്കും

Ammu : oh ഒന്ന് അനങ്ങി നടക്കാവോ

Kesi : ഇത് ഉടനെ അനങ്ങാൻ പറ്റാത്ത പരുവത്തിൽ ആവും

Jene : സാധ്യത ദിലാ ദിലാ ദാ

Ann : ഇപ്പൊ തിരിയും തിരിയും... ദേ തിരിഞ്ഞ് 😄

😄😄

ഏറ്റവും പിറകിലായി ആണ് യാമിയും ഹെൻസുവും നന്ദുവും മാളുവും പോകുന്നത്.. നന്ദു വേണോ വേണ്ടയോ എന്ന രീതിയിൽ ആണ് നടക്കുന്നത്.

Yami : ആകെ വോൾടേജ് കുറവാണല്ലോ ഇന്ന്.. എന്ത്പറ്റി ഇതിന്

Henzu : 2,3 ദിവസം ആയിട്ട് ഇങ്ങനെ തന്നെയാ.. ഒരുമാതിരി വസന്തം വന്ന കോഴിയെ പോലെ

Yami : എന്താണ് നന്ദുസേ

Nandu : ഒന്നുല്ല 😔

Yami : അയ്യോ പണി പാളിയോ.. ഒന്നുല്ല ഒന്നുല്ല

Henzu & Malu:, 🤭

.
.
.
.

അമ്മുവും കൂട്ടരും പാട്ട് പാടുന്നവരുടെ അടുത്തേയ്ക്ക് പോയി. കയ്യടി ശബ്ദം കേൾക്കാം.. നന്ദുവും കൂട്ടരും എത്തിയപ്പോഴേക്കും അവരുടെ പാട്ട് കഴിഞ്ഞിരുന്നു.കുറച്ചുകുട്ടികൾ നിൽക്കുന്നുണ്ട് അവരെ വകഞ്ഞു മാറ്റി 4പേരും മുന്നിലേക്ക് കേറി..അമ്മു 32 പല്ലും കാണിച്ച് ചിരിച്ച് മുന്നിൽ നിൽപ്പോണ്ട് അവരുടെ അടുത്തായി ഇവരും ചെന്ന് നിന്നു.

വാകമരത്തിന് ചുറ്റും കെട്ടിയിരിക്കുന്ന കോൺഗ്രീറ്റിന് മുകളിലായി സിദ്ധുവും കൂട്ടരും ഇരിക്കുന്നുണ്ട്. ക്രിസ്റ്റിയുടെ കൈയിൽ ഒരു ഗിറ്റാർ ഉണ്ട്. ചുറ്റും കുട്ടികൾ അവിടവിടെയായി ഇരുന്നും നിന്നും പാട്ട് ആസ്വദിക്കുന്നു.
.
.
.

Henzu : കയ്യടിയൊക്കെ കേൾക്കുന്നു.. തീർന്നാ തീർന്നാ

Ammu : കടുംകാപ്പി തീർന്ന് 😔

Henzu : അതിനാണോ നിന്റെ മോന്ത ഈ nuts പോയ squirrel മാതിരി ഇരിക്കുന്നെ.. നമുക്ക് ചായപ്പൊടി വെച്ച് adjust ചെയ്യാം

Ann : അശേ..

Henzu : കൊള്ളത്തിലായിരുന്നോ

Kesi : low

Henzu : ചീറ്റിയല്ലേ..

Kesi : പോട്ടെടാ നമുക്ക് next tym പിടിക്കാം...

Ann : നമുക്ക് മനസിലാവും ഉദേശിച്ചത്‌ കോമഡി ആണെങ്കിലും പുറത്ത് വന്നപ്പോൾ ചളി ആയിപ്പോയി.. നീ വിഷമിക്കല്ലേ.. നിന്റെ ചളിക്ക് ചിരിക്കണോ same സാധനം നന്ദുനോട്‌ പോയി പറ... അത് ചിരിച്ചോളും

Yami : ഇന്ന് അവിടെ ഏൽക്കില്ല.. ഗ്ലൂമിയാ

Ammu : wait ഞാൻ ഇപ്പൊ വരാവേ

Jene : ഇവളിതെങ്ങോട്ടാ തുള്ളിച്ചാടി

Ann : പാടാനാവോ

Kesi : എന്നാ ഇപ്പോഴേ തിരിച്ചു പോവാം..അല്ലേൽ എല്ലാരും കൂടെ തിരിഞ്ഞു ഓടുമ്പോൾ അതിനിടയിൽ പെട്ടുപോവും നമ്മൾ

Jene : പാടാനല്ല പോയതുപോലെ തിരിച്ചു വരുന്നുണ്ട്..

Riya : hii ചേച്ചിമാരേ

Jene : ഹേയ്യ് ആരിത് ഇരവഴിഞ്ഞി പുഴയോ നിന്റെ അറബികടലോ

Riya : ആവോ ഇപ്പൊ വരാന്ന് പറഞ്ഞു പോയതാ കാണാൻ ഇല്ല

Henzu : മഷി ഇട്ടു നോക്കിയാലും കാണില്ല

Riya : ഈ പരിസരത്തു ഉണ്ടെന്നാ പറഞ്ഞേ.. ഇക്കുന് ഇഷ്ടപ്പെട്ട പാട്ട് പാടാൻ ഞാൻ recommend ചെയ്തിട്ടുണ്ട് കേട്ട് വരുമായിരിക്കും

Kesi : അമ്പടി ജിഞ്ചിന്നാക്കടി.. Physiological movement

Riya : 😁

Malu : ഏതാ പാട്ട്

Riya : ആയിരം കണ്ണുള്ള മാലാഖ

Ann: recently അതാണോ 2ദിവസം മുന്നെ വേറേതോ ആൽബം song ആയിരുന്നല്ലോ

Ammu : ഇവരെന്താ തുടങ്ങാത്തെ

Henzu : നിനക്ക് എന്താടി പാടിയാലും കുറ്റം പാടിലേലും കുറ്റം

Ann : അവൾക്ക് പ്രാന്ത്.. നീ ആ മറ്റേ പാട്ട് പറഞ്ഞേ

Ammu : പോടീ എന്റെ recommendation song

Riya : ഏതാ ചേച്ചി

Ammu : സ്പെഷ്യലാ.. പാടുമ്പോൾ കേട്ടോ ☺️

Ann : എന്നാലും ആ പാട്ട്

Nandu : ആരും കാണാതെ ഒന്നും മിണ്ടാതെ

Jene : ഏഹ് ഇവൾക്ക് നാക്കുണ്ടോ

Riya : ങേ... അതെന്താ അങ്ങനെ പറഞ്ഞേ

Henzu : എന്റെ കുഞ്ഞേ first ബ്രേക്ക്‌ വരെ മിണ്ടുമായിരുന്നു 4period തൊട്ട് തിരുവാ തുറന്നിട്ടില്ല

Riya : അതെന്താ

Henzu : ആ

Ann : നിനക്ക് അവൻ ഈ പാട്ട് പാടിതന്നില്ലേ

Riya : mm തന്നായിരുന്നു...3,4 തവണ ആയപ്പോൾ ഞാൻ മടുത്തായിരുന്നു ഇനി പാടിയാൽ ഞാൻ ഇട്ടിട്ട് പോവോന്ന് പറഞ്ഞപ്പോൾ നിർത്തി.. ഇപ്പൊ അത് ചേച്ചി ഓർക്കല്ലെന്ന് ഞാൻ പ്രാർത്ഥിച്ചു പക്ഷെ ഈ ചേച്ചി കുളമാക്കി

Ann : 😄😄നന്നായി... വെറും മണ്ണാണു ഞാൻ  മണ്ണാണു  Oh ഈ വരി കേട്ട് കേട്ട് മടുത്തു last മണ്ണ് വാരി വായിൽ നിറയ്ക്കും എന്ന് പറഞ്ഞപ്പോഴാണ് നിർത്തിയേ

Malu : പാവം ചെറുക്കൻ

Jene : ചേച്ചിക്ക് മാത്രം

Henzu : ഒന്ന് മിണ്ടാതിരിക്കോ കലപില കലപില.. പാട്ട് കേൾക്കാനും സമ്മതിക്കില്ല

Ammu : നീയും സംസാരിച്ചില്ലേ

Henzu : എന്നും പറഞ്ഞു.

Ammu : 🤨

Meanwhile

Justy :
🎶
മൂകമീ വീതിയിൽ ഇരുളായി ഒഴുകുന്ന
മൗനത്തിൻ ഉള്ളിലെ വാക്കു മാത്രം
പറയാതെ ഒളിപ്പിച്ചു വെച്ചതിന്നാര്‍ക്കായി
അറിയാതെ ഞാനുമിന്നേറെയായി
പറയാതെ ഒളിപ്പിച്ചു വെച്ചതിന്നാര്‍ക്കായി
അറിയാതെ ഞാനുമിന്നേറെയായി
ആ..ആ...

ആയിരം കണ്ണുള്ള മാലാഖ വാനിലായ്
രാവിതാകെ തിളങ്ങി നിൽക്കേ
പോരുവാൻ ആശയുണ്ടേറെ കിളിക്കൂട്
മെയ്യുവാൻ നിൻറെയാ നെഞ്ചകത്തിൽ

കിളികളാം കുരുവികൾ കുറുകുന്ന കാട്ടിലെ
വിജനമാം പാതയിൽ നാം രണ്ടുപേർ
പകലേതും അറിയാതെ ഇരവേതും അറിയാതെ
വിരിയാത്ത പൂവിനെ കാത്തു നിൽപ്പൂ
പകലേതും അറിയാതെ ഇരവേതും അറിയാതെ
വിരിയാത്ത പൂവിനെ കാത്തു നിൽപ്പൂ
🎶

Henzu : കൊള്ളാല്ലേ..

Ammu : mmmm
👏🏻👏🏻👏🏻

Justy : nxt ഒരു special പെർഫോമൻസോടുകൂടി ഞങ്ങളുടെ മേളം അവസാനിക്കുന്നതാണ്..

Sidhu :
🎶
.
ഒരു കാറ്റിൽനീന്തി വന്നെന്നിൽ പെയ്തു നിൽക്കു നീയെന്നും
മഴമയിൽപീലി നീർത്തും പ്രിയസ്വപ്നമേ...

പല വഴിമരങ്ങളായ് നിനവുകൾ നിൽക്കെ
കൊലുസ്സണിയുന്ന നിലാവേ...
നിൻ പദ താളം വഴിയുന്ന വനവീഥി ഞാൻ...
.
വേനൽ പുഴയിൽ തെളിനീരിൽ പുലരി തിളങ്ങീ മൂകം
ഇലകളിൽ പൂക്കളിൽ എഴുതി ഞാൻ
ഇള വെയിലായ് നിന്നെ
മേഘമായെൻ താഴ്വരയിൽ താളമായെൻ ആത്മാവിൽ
നെഞ്ചിലാളും മൺചിരാതിൻ നാളം പോൽ നിന്നാലും നീ
🎶

Ammu : എങ്ങനുണ്ട് സർപ്രൈസ്

Nandu : ങേ

Ammu : ബെസ്റ്റ്..mood off മാറട്ടെന്ന് വിചാരിച്ചാ ഈ പാട്ട് പാടിപ്പിച്ചേ.. എന്നിട്ട് ഇങ്ങോട്ട് നോക്കിയേ കിളി പോയ പോലെ നിക്കുന്ന്

Jene: അത് കേട്ട ഷോക്കാ

ആ പട്ടോടുകൂടി അവർ അവസാനിപ്പിച്ചു. ഈ നിമിഷം വരെ നന്ദു സിദ്ധുനെ നോക്കുന്നതല്ലാതെ തിരിച്ചു അബദ്ധത്തിൽ പോലും ഒരു നോട്ടം വന്നില്ല.. നന്ദുന് ദേഷ്യവും വാശിയും എല്ലാം അടങ്ങി പകരം കരച്ചിലിന്റെ അവസ്ഥയിൽ ആയി

പാട്ട് കഴിഞ്ഞതോടെ എല്ലാവരും അവിടുന്ന് പിരിഞ്ഞു പോയി... ഇവർ സീനിയർസ് ഇരിക്കുന്ന കോൺക്രീറ്റിലും ബെഞ്ചിലും ആയി ഇരുന്നു.

Aadhi : എങ്ങനെയുണ്ടായിരുന്നു ഞങ്ങളുടെ  പെർഫോമൻസ്

Ammu: കിടു

Henzu : പാട്ടുകാരെല്ലാരും കിടിലം പെർഫോമൻസ് ആയിരുന്നു.

Christy : അതെന്താ നിന്റെ കണ്ണിൽ പാട്ടുകാരെ മാത്രേ കണ്ടോളൂ.. ഞാൻ എന്തേ പുകമറയിൽ ആയിരുന്നോ

Henzu : അല്ലേലും അണിയറ പ്രവർത്തകരെ ആരും mind ചെയ്യാറില്ല..

Christy : ഞാൻ അണിയറയിൽ ഒന്നും അല്ലായിരുന്ന് നല്ല വെളിച്ചത്ത് തന്നെയാ ഇരുന്നേ ഇത് തിമിരം പ്രായമൊക്കെ കൂടുവല്ലേ

Henzu : ആർക്കാഡോ പ്രായം കൂടിയേ

Christy : നിനക്ക്... പുട്ടിയിൽ മുങ്ങി നടക്കാ

Henzu : ഇങ്ങേരെ ഇന്ന് ഞാൻ കൊല്ലും

Christy : കണ്ടോ കണ്ടോ സത്യം പറഞ്ഞപ്പോൾ ദേഷ്യം വരുന്നത്.

Henzu : 😡 കൊല്ലോടാ ഞാൻ

Justy : ഹെൻസൂ.. മിണ്ടാതിരിക്ക്

Henzu : ജസ്റ്റിച്ചായാ ഇങ്ങേ--

Justy : ഡാ നിനക്ക് എന്തെടാ.. നീ എന്തിനാ ഇവളോട് എപ്പോഴും വഴക്കിടുന്നെ

Christy : ഇഷ്ടം ആയോണ്ട്

Justy : ആ ഇഷ്ടം കൂടാതിരിക്കുന്നതാ നല്ലത്..

Christy : കൂടിയാൽ

Ammu :    Alert 👀

Ammu തൊട്ടടുത്തിരുന്ന നന്ദുന്റെ ഷോൾഡറിൽ അവളുടെ ഷോൾഡർ തട്ടി അവര് മൂന്ന് പേരെയും നോക്കാൻ കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ചു.

കുറച്ച് ദിവസായിട്ട് നന്ദുവും അമ്മുവും cid പണിക്ക് ഇറങ്ങിയേക്കാ.. Mission Justy, henzu, christy.. ഹെൻസുന്റെ കാര്യത്തിൽ മാത്രം ഈ ഇടയായി ജസ്റ്റിക്ക് ഭയങ്കര താല്പര്യം..

Chrinzu ( christy & henzu ) എപ്പോൾ അടിയുണ്ടാക്കിയാലും അവരുടെ ഇടയിൽ ഒരു മാധ്യസ്ഥൻ ആയി justy ഉണ്ടാവും അതും ഹെൻസുന്റെ രക്ഷകൻ ആയിട്ട്

ഇതൊന്നും അല്ല രസം henzu justy പറയുന്നത് കേൾക്കും പോരാത്തതിന് ജസ്റ്റിയോട് മുടിഞ്ഞ സംസാരവും chrinzu വഴക്ക് തുടങ്ങി കഴിഞ്ഞാൽ പിന്നെ ഹെൻസു ആരു പറഞ്ഞാലും നിർത്തില്ല expect one person.. അത് ക്രിസ്റ്റിക്ക് പിടിക്കുന്നില്ല ദേഷ്യം മൂർച്ഛിച്ചു ദഹിപ്പിക്കുന്ന നോട്ടം നോക്കും ഹെൻസുനെ.

എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ എന്തൊക്കെയോ എവിടെയൊക്കെയോ ഒരു തകരാർ.. അതിന്റെ പിറകെയുള്ള അന്വേഷണത്തിലാണ് namu (nandu &ammu )

.
.
.
.

Justy : കൂട്ടിയൊന്ന് തരും അവൾ 😄

Christy : എന്നവൾ പറഞ്ഞോ

Justy : എനിക്കറിയാം

Christy : എങ്ങനെ

Sidhu : ഡാ മതി നിർത്ത്... ആവശ്യം ഇല്ലാത്ത സംസാരം വേണ്ട

Aadhi : ശേ നല്ല രസമുണ്ടായിരുന്നു നശിപ്പിച്ച് അവൻ

Sidhu : അങ്ങനെ നീ കൂടുതൽ രസിക്കണ്ട

Christy : അടി കൂടുന്നത് കാണാൻ വന്നിരിക്ക അവൻ ഇറങ്ങി പോടാ പന്നീ

Aadhi : നിങ്ങൾ കണ്ടോ ഇവന്മാരുടെ കൂട്ടത്തിലെ ബാലമണിയാ ഞാൻ.. ഇവന്മാരുടെ ആട്ടും തുപ്പും കൊണ്ട് പണിയെടുത്തു കിടക്കുന്ന ബാലമണി.നിങ്ങൾ ഇതിന് ദൃക്ഷാക്ഷികൾ 🤧

Ammu : ഏട്ടനെ ഇരുട്ടത്താക്കി വെളിച്ചത്തിരുന്ന് ചോദിക്കുവാ കൃഷ്ണൻ അല്ലേ😟

Christy : ചക്കിക്കൊത്ത ചങ്കരൻ

Ann : aishh ദിവസംകഴിയുംതോറും complicated ആവുകയാണ് ഇവർ 🥴🤢 ഒരുമാതിരി ഗ്രഹണി പിടിച്ച പിള്ളേരേ പോലെ


Meanwhile

Nandu : ഉറപ്പാണോ

Ammu : mm 101%sure... ഇത് love triangle തന്നെയാ മോളേ.. അല്ലേൽ നീ നോക്കിക്കോ

Nandu : എന്നാലും

Ammu : ഒരെന്നാലും ഇല്ല.. ഇതാണ് സത്യം... Aishh നീ ഈ നനഞ്ഞ കോഴിയെ പോലെ ഇരിക്കാതെ ഒന്ന് ഉഷാറായിക്കേ

Nandu : ഹാ..

Ammu : നിന്റെ ആരെങ്കിലും ചത്തോ

Aadhi : ആരുടെ

Ammu : ദേ ഇതിന്റെ.. ഉച്ചയ്ക്ക് ശേഷം മുഖം വീർപ്പിച്ചു ഇരിക്കാൻ തുടങ്ങിയതാ... Interest ഉള്ള  കാര്യങ്ങൾ പറയുമ്പോൾ ഇടയ്ക്കിടയ്ക്ക് ഓരോ ഹാ ഹു mm ഉ..

Justy : ഞാനും ശ്രെധിച്ചു.. ഇന്ന് ബഹളം ഒന്നും ഇല്ല..

Christy : ദേ പോണു അടുത്ത്.. ഇവൻ ഈ നടുക്ക് കിടന്ന് റോൾ കളിക്കുന്നതെന്തിനാ

Sidhu : എനിക്കെങ്ങനെ അറിയാം

Christy : നിനക്ക് പിന്നെ എന്തോ അറിയാം..

Sidhu : 🤨

Christy : 🤨🤨😏

.
.
Justy നന്ദുന്റെ അടുത്തായി ചെന്നിരുന്നു

Justy : നന്ദൂ എന്താടാ പറ്റിയെ

Nandu : ഒന്നുല്ല 😔

Jene : ദേ ആവശ്യം ഇല്ലാത്ത പണിക്ക് നിക്കണ്ടാട്ടോ

Justy : അതൊന്നും നീ ശ്രെദ്ധിക്കണ്ട ഇച്ചായനോട് പറ നമുക്ക് സോൾവ് ചെയ്യാം

Nandu :.....

Ammu: ഇച്ചായാ വേണ്ട

Justy : നന്ദൂ

തീർന്ന്... ഡാമിന്റെ ഷട്ടർ തുറന്നപോലെ കണ്ണീർ നന്ദുന്റെ കണ്ണിൽനിന്ന് പുറപ്പെട്ടു.

Justy : നീ എന്തിനാ കരയുന്നെ

Jene : അനുഭവിച്ചോ അപ്പോഴേ പറഞ്ഞതാ വേണ്ടാന്ന്

Justy : അതിന് ഞാൻ ഒന്നും

Ammu : ആശ്വസിപ്പിക്കാൻ പോയത് എന്തിനാ

Justy : സാധാരണ അങ്ങനെ അല്ലേ

Malu : ദേ എല്ലാരും ശ്രെദ്ധിക്കുന്ന് കണ്ണ് തുടച്ചേ നീ

Henzu : എന്റെ പൊന്ന് ഇച്ചായാ.. അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുവാ. ഇവൾ മിണ്ടാതിരുന്നാൽ അങ്ങനെ ഇരിക്കട്ടെ എന്നങ്ങു വിചാരിക്കണം കുറച്ചു കഴിയുമ്പോൾ ശെരിയാവും അതിനുപകരം ആശ്വസിപ്പിക്കാൻ പോയാൽ ദേ ഇതാണ് അവസ്ഥ.. കരഞ്ഞു നശിപ്പിക്കും..

Justy : ശോ ഇതൊക്കെ എന്ത് തരം സ്വഭാവാ.. മക്കളേ sorry നീ ഈ കരച്ചിൽ ഒന്ന് നിർത്ത്..

Christy : ദേ വീണ്ടും... കൊച്ചിനെ കരയിപ്പിക്കാതെ എണീറ്റ് പോടാ

Justy : ഞാൻ തുടങ്ങിയത് ഞാൻ തന്നെ തീർക്കും.. നന്ദൂ എന്റെ കൂടെ വാ

നന്ദുന്റെ കൈയും പിടിച്ചു അവിടുന്ന് എണീറ്റ് പോയി

Christy : ദേ പോണ് അവൻ റോൾ കളിക്കാൻ... നിയൊക്കെ ഇങ്ങനെ നോക്കി ഇരുന്നോ

Aadhi : നിനക്ക് എന്താടാ,.. ഞങ്ങൾ പിന്നെ എന്ത് ചെയ്യാനാ

Christy : ഒന്നും ചെയ്യണ്ട നോക്കി ഇരുന്നോ.. ഞാൻ പോണ്.അവന്റെ ഹീറോയിസം കഴിയുമ്പോൾ നിങ്ങൾ വാ

Aadhi : അവൻ  എന്താടാ ഇങ്ങനെ... നീ എന്താ ഇങ്ങനെ.. അവൾ പോയപ്പോൾ വീർപ്പിച്ച മുഖം നിനക്ക് തന്നിട്ട് പോയാ.
എല്ലാം കണക്കാ..

Ann : പാവം സേട്ടൻ

.

കുറച്ചുകഴിഞ്ഞതും ആശ്വസിപ്പിക്കാൻ പോയവരും ആശ്വസിച്ചവരും തിരിച്ചു എത്തി.

Justy : ദേ കരച്ചിലൊക്കെ മാറ്റി കൊണ്ട് വന്നിട്ടുണ്ട്

Ammu : കാര്യം പറഞ്ഞോ

Justy : എവിടുന്ന്.. അവളെ കരയാൻ വിട്ടിട്ട് ഞാൻ chat ചെയ്ത് ഇരുന്ന്.. കുറച്ചു കഴിഞ്ഞപ്പോൾ കരച്ചിൽ നിന്ന്.. പിന്നെ  മുഖം കഴുകിപ്പിച്ചിട്ട് വിളിച്ചോണ്ട് വന്ന്

Jene : സേട്ടൻ പറഞ്ഞപോലെ എല്ലാം കണക്കാ

ഇപ്രാവശ്യം നന്ദു സിദ്ധുനെ നോക്കാൻ പോയില്ല.. പാവം കൊച്ച്

Aadhi : ബെൽ അടിക്കാൻ tym ആയി ക്ലാസ്സിൽ പോ പിള്ളേരേ

Justy : അവൻ എവിടെ..

Aadhi : ക്ലാസ്സിൽ പോയി

Justy :    ഒറ്റയ്ക്കോ

Aadhi : അതെന്തേ ഒറ്റയ്ക്ക് പൊയ്ക്കൂടേ.. കോക്കാച്ചി പിടിക്കോ

Justy: അതിന് അതിവിടെ നിക്കുവല്ലേ

Aadhi : ഡാ പുല്ലേ

Justy : ക്ഷുഭിതൻ ആവല്ലേ ബലാമണി നടക്ക്..

എല്ലാരുംകൂടി ക്ലാസ്സിലേക്ക് പോയി.

Evng.. ക്ലാസ്സ്‌ കഴിഞ്ഞു... പുറത്ത് നല്ല അടാർ മഴ.. കുട്ടികൾ ബാഗും ആയി ക്ലാസ്സിന് പുറത്തിറങ്ങി നിൽക്കുന്നു.. നല്ല മഴ ആയതുകൊണ്ട് ആരും പോയില്ല.. കളിച്ചും ചിരിച്ചും കൂട്ടം കൂടി നിൽക്കുന്നു..

ഇങ്ങനെ ഒരു നിൽപ്പ് ഇല്ലാത്തതുകൊണ്ട് ഒരു അവസരം കിട്ടിയപ്പോൾ corridor full ബഹളമാണ്.. വെള്ളം അടിച്ചു തെറിപ്പിക്കൽ,മഴയത്ത് തള്ളി ഇറക്കുന്നു,ആരൊക്കെയോ ഒഴുക്കി വിട്ട വെള്ള പേപ്പർ ബോട്ടുകൾ. അതിനിടയിൽ എവിടെ നിന്നോ വരുന്ന പേപ്പർ പന്തുകൾ എല്ലാംകൊണ്ടും കൊള്ളാം.

മഴയുടെ ശക്തി കുറഞ്ഞപ്പോൾ കുട്ടികൾ പോകാൻ തുടങ്ങി.

റൂഫിൽ നിന്ന് ഒഴുകി വരുന്ന വെള്ളത്തിൽ കളിക്കുവാണ് ann, ammu, nandu, jene, kesi.. ഹെൻസുന് വെള്ളം അല്ലർജി ആയതുകൊണ്ട് ആ പരിസരത്ത് ഇല്ല. Yami 5എണ്ണത്തിന്റെയും കോപ്രായങ്ങൾ ഫോട്ടോ, വീഡിയോ എടുത്ത് ആസ്വദിക്കുന്നു. മാളുനെ കാണാൻ ഇല്ല എവിടേലും ഇരിക്കുന്നുണ്ടായിരിക്കും.

Ammu :🎶 മഴ പാടും കുളിരായി വന്നതാരോ ഇവനോ
തെന്ന--

Ann : 🎶മഴയേ തൂമഴയേ
വാനം തൂവുന്ന പൂങ്കുളിരേ
വാനം തൂവുന്ന പൂങ്കുളിരേ
കണ്ടുവോ എന്റെ കാതലിയെ

Kesi : 🎶മഴ മഴ കുട കുട മഴ വന്നാൽ പോപ്പി കുട

Nandu : അതും പാടാവോ എന്നാ പിടിച്ചോ
🎶 മഴ മഴ മഴ പെയ്യുന്നു
മലയും പുഴയും നിറയുന്നു
മഴ മഴ മഴ മഴ മഴ മഴ
തവളകൾ ചാടി രസിക്കുന്നു 🎶

Ann : മഞ്ചാടിയും കളിക്കുടുക്കയും ഒന്നും പറ്റില്ല.. അല്ലാത്ത മഴ പാട്ട് പാട്

Nandu : അങ്ങനെയും ഉണ്ടോ.. Wait മഴ.. മഴ... മഴ.... ആ കിട്ടി

മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻവഴി
നനഞ്ഞോടിയെൻ കുടക്കീഴിൽ  നീ വന്നനാൾ 🎶

Jene : മതി മതി... 🎶
Barso re megha megha
Barso re megha megha
Barso re megha barso
Meetha hai kosa hai baarish ka bosa hai
Bosa hai kosa hai baarish ka bosa hai
Jal jal jal jal jal jal thal jal thal
Chal chal chal chal chal chal chal behta chal

Am, na, je, ke, An : 💃🏻👩🏻‍🎤
🎶Nana re nana re nana re na na re
Nana re nana re nana re na na re

നമുക്ക് എല്ലാവർക്കും ഉള്ള പരിപാടി ആണല്ലോ മഴ സമയത്ത് മഴ, കാറ്റ്, മേഘം മുതലായവ വെച്ചുള്ള പാട്ട് പാടൽ. അത് തന്നെയാ ഇവിടെ നടക്കുന്നത്. മഴയത്ത് കളിയും പാട്ട് പാടലും.

പിന്നെ നന്ദുന്റെ കാര്യം
ആ ഒരൊറ്റ കരച്ചിലിന് ശേഷം പഴയത് പോലെ ഉഷാറായി.

Jene : കിട്ടിയോ കിട്ടിയോ.. Unexpected വീഡിയോ കിട്ടിയോ

Yami : കണ്ടാൽ പറയാത്ത unexpected വീഡിയോ കിട്ടീട്ടുണ്ട്

Ann : അത് സാരോല്ല.. ഗ്രൂപ്പിൽ സെന്റിയേക്കണേ.. Mazha, friends, vibe woow പൊളി

Malu : മഴ കുറഞ്ഞിട്ടുണ്ട്  പോയാലോ.. ഇന്നെങ്കിലും നേരത്തെ പോണോന്ന് വിചാരിച്ചതാ

Ammu : നടക്കുന്ന കാര്യം വല്ലതും വിചാരിച്ചാൽ പോരേ

Henzu : ആരുടേക്ക കൈയിൽ കുടയുണ്ട്

Nandu : എന്റേൽ ഇല്ല

Ammu : എന്റേലും

Nandu : നമുക്ക്  നനഞ്ഞു പോവാം

Ammu : സെറ്റ്

Malu : വേണ്ട ബസിൽ പോവാനുള്ളതാ.. നനഞ്ഞോണ്ട് ചെന്നാൽ ഒറ്റമനുഷ്യർ അടുത്ത് നിർത്തില്ല

Henzu : മീ ടൂ

Malu : നിന്റേൽ കുടയുണ്ടോ

Henzu : mm

Malu : എന്റേലും ഉണ്ട്... രണ്ടുപേരും  ഞങ്ങൾ രണ്ടുപേരുടെയും കുടയിൽ കേറിക്കോ..

Nandu : sheyy

Malu : നിങ്ങൾ എപ്പോ പോവും

Jene : മഴ തോർന്നിട്ട്

Nandu : നമുക്കും മഴ തോർന്നിട്ട് പോവാം.. എന്തായാലും അവിടെ പോയും നിൽക്കണം എന്നാപ്പിന്നെ ഇവിടെ നിന്നൂടെ pls

Ammu : അത് മതി ചേച്ചികുട്ടി

മാളുനെ പറഞ്ഞു സമ്മതിപ്പിക്കാൻ വലിയ പ്രയാസം ഒന്നുമില്ലായിരുന്നു. നേരത്തെ ബഹളം എല്ലാം കുറഞ്ഞു.. എവിടെയോ നിന്ന മഹിയും അഫ്സിയും ഇവരുടെ അടുത്ത് വന്നു മഴയത്ത് കൈയും കാലും നനച്ചുകൊണ്ട് നിന്ന 5എണ്ണത്തിനെയും തള്ളി വെളിയിൽ ഇട്ടു.. നമ്മുടെ കുട്ടികൾ വെറുതെ വിട്ടില്ല പല്ലും നഖവും കൊണ്ട് പൊരുതി..

മഴ തോർന്നു. മരച്ചില്ലയിലും ഇലകളിലും പറ്റിപിടിച്ചു നിന്ന മഴത്തുള്ളികൾ പതിയെ തുള്ളികളായി മണ്ണിൽ പതിച്ചു. ഇടയ്ക്കിടക്ക് തണുപ്പറിയിച്ചുകൊണ്ട് കാറ്റ് വീശി.. ആകാശത്ത് കാർമേഘങ്ങൾ അരങ്ങൊഴിഞ്ഞിട്ടില്ല മഴയ്ക്ക് ഇനിയും സാധ്യത കാണുന്നുണ്ട്. എന്നാലും അസ്തമയ സൂര്യന്റെ രശ്മികൾ ഒളിച്ചും പാത്തും മരച്ചില്ലകളുടെ ഇടയിലൂടെ ഒളിഞ്ഞു നോക്കുന്നു. മഴയത്തു എവിടെയോ കയറി ഇരുന്ന കാക്കകൾ മഴ മാറിയപ്പോൾ  വീണ്ടും കലാപരിപാടികൾ തുടങ്ങി. ശക്തമായ മഴ ആയിരുന്നതുകൊണ്ട് അതിന്റെ ഫലമായി വെള്ളം അവിടവിടെയായി കെട്ടികിടക്കുന്നു. ഇതിനെല്ലാം സാക്ഷിയായി നടുമുറ്റത്  വെള്ളത്തിൽ കുതിർന്ന് പേപ്പർ ബോട്ടുകളും പേപ്പർ പന്തുകളും 🍃🌬️

നീണ്ട യുദ്ധത്തിനൊടുവിൽ അഫ്സിയോടും കൂട്ടരോടും യാത്ര പറഞ്ഞു നമ്മടെ പിള്ളേർ ഇറങ്ങി. സീനിയർസ് അപ്പോഴേക്കും എത്തിയിരുന്നു.

~~~പോവല്ലേ... നിക്ക് ഞാനും ഉണ്ട്.....പോവാൻ നേരത്ത് എന്നെ വിളിക്കണോന്ന് പറഞ്ഞതല്ലേ  ~~~

Justy : ഞങ്ങൾ വിളിച്ചല്ലോ അപ്പൊ നീയല്ലേ ആ പെണ്ണിനോട് സംസാരിച്ചുകൊണ്ട് നിന്നത്.. അതുകൊണ്ട് ഞങ്ങൾ ഇങ്ങ് പോന്നു.

Ciya : അവൾ എന്നെ പിടിച്ചു നിർത്തിയതാ... ദേ ഇവൻ കാരണം

Sidhu : ഞാനോ

Ciya : mm നീ തന്നെ... അത് ആ ജൂനിയർ കൊച്ചാ.. എന്തെകിലും ഒരു rply കൊടുക്ക് ആ കുട്ടിക്ക്.. ഒന്നുകിൽ ഇഷ്ടം ആണെന്ന് പറ അല്ലെങ്കിൽ ഇഷ്ടം അല്ലന്ന് പറ.. ഇത് ഒന്നും പറയുന്നുമില്ല ആ കുട്ടി എന്റെ തല തിന്നുവാ

Ammu : അതാരാ ചേച്ചി

Ciya : 1st yr MA ലെ കുട്ടിയാ.. രാധിക ഞങ്ങടെ same department

Ann : മലയാളം ബാച്ചിലെ രാധികയോ ആ പൊക്കം ഉള്ള നല്ല മുടിയുള്ള

Ciya : അത് തന്നെ

Nandu : അതേത് കുട്ടി low voice

Ann : എടാ അന്ന് കാലുവയ്യാതെ നഴ്സിംഗ് റൂമിൽ പോയില്ലേ നീ

Nandu : mm

Ann : തൊട്ടപ്പുറത്തു ബെഡിൽ കിടന്ന കുട്ടിക്ക് കൂട്ടിരുന്ന കുട്ടിയില്ലേ അത്

Nandu : ആ കുട്ടി മനസ്സിലായി ~~അതിനെ ഞാൻ മറക്കോ ~~
.
.
.
Ciya : എനിക്കൊരു സമാധാനം തരുന്നില്ലെടാ അവൾ ... Rply തരാൻ പറ rply തരാൻ പറ... ഈ പന്നിയാണെങ്കിൽ ആ കുട്ടിയെ mind പോലും ചെയ്യുന്നില്ല..

Aadhi : ഇതൊക്കെ എപ്പോൾ ഞാൻ അറിഞ്ഞില്ലല്ലോ

Justy : ഇടയ്ക്ക് ഭൂമിയിലോട്ട് നോക്കണം

Aadhi : ഈ ഇടയ്ക്ക് നിനക്ക് ഭൂമിയിലോട്ട് കുറച്ച് നോട്ടം കൂടുതലാ

Christy : അളിയാ നീ എന്താടാ ആ കുട്ടിയെ mind ചെയ്യാത്തെ.. നല്ലകൊച്ചല്ലേ കാണാനും കൊള്ളാം..

Sidhu : എന്നാ നീ നോക്കിക്കോ

Christy : ഏയ്യ് എന്റെ ടൈപ്പ് അല്ലത്..അത് തനി നാടൻ 

Justy : നിനക്ക് വേണ്ടിനി ഐശ്വര്യാ റായ് വരും

Christy : വരോടാ വരും.. കുന്നോളം ആഗ്രഹിച്ചാൽ കുന്നിക്കുരു എങ്കിലും കിട്ടും

Aadhi :.. ഐശ്വര്യാ റായ് വരാൻ പോണില്ല ഐശ്വര്യ എങ്കിലും വന്നാൽ മതി

Ammu : low) നോക്കടി ഐശ്വര്യ റായ് നിന്ന് വെള്ളത്തിൽ കളിക്കുന്നു 😄

Nandu : 😄🤭

Ciya : ആ കുട്ടി എന്തായാലും ചൊവ്വാഴ്ച നിന്നോട് നേരിട്ട് ചോദിക്കും

Christy : woow proposal.. പറ്റിയ ദിവസവും

Nandu : ഹെൻസു വാ...

Henzu : പതുക്കെ ഓടടി... തെന്നും

ആരുകേൾക്കാൻ

പതിവ് പോലെ അമ്മമ്മേടെ കടയിൽ മുട്ടായി വാങ്ങാൻ കേറി.

Nandu : നിനക്ക് റീചാർജ് ചെയ്യണ്ടേ അമ്മൂ

Ammu : mm 1 min

പൈസ നന്ദുന്റെ കൈയിൽ കൊടുത്തു  . തൊട്ടപ്പുറത്തെ മൊബൈൽ ഷോപ്പിൽ റീചാർജ് ചെയ്യാനായി അവൾ പോയി.. മുട്ടായി വാങ്ങിയതിനു ശേഷം ബാക്കിയുള്ളവർ അവളെ കാത്ത് നിന്നു.

~~കഴിഞ്ഞില്ലേ ~~

Nandu : എന്റേകൂടി ഉണ്ട്

Henzu : പെട്ടെന്ന് വാ മഴ ചാറുന്നു

Nandu : ഇപ്പൊ കഴിയും
.
.
Ammu : നമുക്ക് ഒരു game കളിച്ചാലോ.. മഴ പെയ്യുന്നതിന് മുന്നെ ആരാദ്യം ഓടി എത്തും എന്ന് നോക്കാം

Aadhi : എത്തിയാൽ

Ammu : സമ്മാനം ഉണ്ട്

Aadhi : mm ശെരിക്കും

Ammu : mm

Justy : എന്ത് നല്ല സ്റ്റാൻഡേർഡ് ഉള്ള game

Christy : നിന്റെ സ്റ്റാൻഡേർഡിന് ഇത് അധികം ആണ്.. ഈ സമ്മാനം എനിക്ക് തന്നെ.. വാ അമ്മൂ

Christy അമ്മുന്റെ കൈയും പിടിച്ച് ഓടി🏃🏻🏃🏻‍♀️

Aadhi : എടാ ഇതങ്ങനെ അല്ല... ഇവൻ എന്റെ കഞ്ഞിലെ പാറ്റ ആവോ.. നിക്കെടാ തെണ്ടി 🏃🏻

അവരുടെ പിന്നാലെ ആദി

Justy : വാ ഹെൻസൂ

Henzu : ഏയ്യ് ഞാൻ ഇല്ല

Justy : ഇതൊക്കെ ഒരു രസല്ലേ.. വാ

Henzu : mm ok ☺️

അവരും dashi run 🏃🏻‍♀️🏃🏻

ഇതൊക്കെ കണ്ട് നിക്കുന്ന നന്ദു..

"വേഗം പൈസ താ ചേട്ടാ "

Ciya : എനിക്കും വേണം pair..മാളുസേ come on baby

Malu : നി പോയേ ഒന്ന്

Ciya : ഇങ്ങനെ unromantic ആവല്ലേ

Malu : നിന്നോട് ഞാൻ എന്തിനാ റൊമാന്റിക് ആവുന്നേ

Ciya : 😉

Malu : എന്റെ കൃഷ്ണാ

Ciya : ഇങ്ങോട്ട് വാ മഴ പെയ്ത തുടങ്ങി..

🏃🏻‍♀️🏃🏻‍♀️

നന്ദു കിട്ടിയ പൈസയും കൊണ്ട് കടയിൽ നിന്ന് ചാടി ഇറങ്ങി

Nandu : ങേ പോയാ

Sidhu : വാ

തലയിൽ ക്യാപ് എടുത്തുവെച്ചു കൊണ്ട് പറഞ്ഞു.

Nandu : ok ready 1..2...

Sidhu : നിക്ക് നിക്ക് നി ഇത് എന്തിനുള്ള പുറപ്പാടാ

Nandu : ഓടാൻ

Sidhu : ഓടാൻ പോലും... കാല് ഒന്ന് നേരയായി വരുന്നതേ ഉള്ളൂ അവൾ ഓടാൻ നിക്കുന്ന്

Nandu : എന്റെ കാലിന് ഒരു കുഴപ്പവും ഇല്ല.. ദേ കണ്ടോ കണ്ടോ I'm perfectly alright

കാല് നീട്ടിയും മടക്കിയും കറക്കിയുംഅങ്ങനെ എന്തൊക്കെയോ കാണിക്കുന്നു

Sidhu : എന്താ --

Nandu : ദേ മഴ കൂടുന്നു.... നനയണം എന്നാണെങ്കിൽ എനിക്ക് കുഴപ്പമില്ല 😁

Sidhu : ശ്ഹ്... വാ

Sidhu ഓടി പിന്നാലെ നന്ദുവും

ഒരു മഴ പെയ്തത് കാരണം ഫുട്പ്പാത്തിൽ തിരക്കൊന്നും ഇല്ല..മഴയ്ക്ക് ശക്തി കൂടി.
നല്ലപോലെ ചാറ്റൽ മഴ പെയ്തിറങ്ങി..

റോഡ് ക്രോസ്സ് ചെയ്യേണ്ടവിടെ എത്തിയപ്പോൾ സ്വിച്ച് ഇട്ടപോലെ നന്ദു നിന്നു.തിരഞ്ഞു നോക്കി ഓടിയ സിദ്ധുവിനും നിൽക്കാൻ അധികം സമയം വേണ്ടി വന്നില്ല.

Sidhu : ഹേയ് നിക്കല്ലേ.. മഴ കൂടി

ഒരു തണുത്ത കാറ്റ് അവരെ തട്ടി കടന്നുപോയി..കൂടെ ചാറ്റൽ,മഴത്തുള്ളികൾ ആയിമാറി.

Nandu : അത് ഞാൻ

Sidhu : വാ ഞാൻ ഇല്ലേ

Sidhu അവൾക്ക് നേരെ തന്റെ കൈകൾ നീട്ടി.


Nandu ആത്മ : ~~നന്ദൂ കർത്താവ് നിനക്കായിട്ട് തന്ന ചാൻസ് ആണ്.. കൈവിട്ട് കളയരുത്.. പിടിക്കെടി ~~

നന്ദു പിന്നൊന്നും നോക്കിയില്ല

.
അവൻ റോഡിന്റെ നടുവിലൂടെ വരുന്ന വാഹനങ്ങൾക്ക് നേർക്ക് കൈ കാണിച്ചും മറുകൈയാൽ അവളുടെ കൈ പിടിച്ചുകൊണ്ടും ഓടി..നന്ദു അവന്റെ കൈയിൽ ഇറുക്കി പിടിച്ചു.. അപ്പോഴേക്കും മഴ അവരെ കടന്നു ഏറെ ദൂരം സഞ്ചരിച്ചിരുന്നു.

മഴ കനത്തതുകാരണം അവിടെ ഉണ്ടായിരുന്ന ഒരു spects ഷോപ്പിന്റെ നനയാതിരിക്കാൻ കയറി നിരന്നു നിൽക്കുവാണ് മുൻപേ മത്സരിച്ചു ഓടിയവർ. ഷോപ്പ് നേരത്തെ അടയ്ക്കുന്നതുകൊണ്ട് മഴ നനയാതെ കയറി നിൽക്കാൻ സ്ഥലം കിട്ടും.

നനഞ്ഞുകൊണ്ട് നന്ദുവും സിദ്ധുവും അവിടെക്ക് ഓടി കയറി. പെട്ടെന്ന് കയറി നിന്നതുകൊണ്ട് അപ്പുറത്ത് അറ്റത്തു നിന്ന ആള് പുറത്ത് ചാടിപ്പോയി.. അയാൾ തിരിച്ചുകയറി നിന്നപ്പോൾ ഇപ്പുറത്തു അറ്റത്തു നിന്ന സിദ്ധു പുറത്തായി. (ബെഞ്ചിൽ ഇരുന്ന് നമ്മൾ തള്ളികളിക്കില്ലേ അതുപോലെ )സിദ്ധു നനയുന്നത് കണ്ടപ്പോൾ നന്ദു ബാഗിൽ ഇരുന്ന കുട എടുത്ത് അവനു കൊടുത്തു. കുട്ടി ഒരു ആവേശത്തിന് ചെയ്തതാണ് പക്ഷെ

പണിപാളിയപോലെ നന്ദു കണ്ണുകൾ ഇറുക്കി അടച്ചിട്ടു തുറന്ന് സൈഡിൽ നിൽക്കുന്ന ഹെൻസുനെ നോക്കി. ഹെൻസു ആണേൽ തീപാറുന്ന നോട്ടം.

Henzu : എന്താടി അത്

Nandu : കുട

Henzu : കുട.. കു..കൂടുതൽ ഒന്നും എന്നെ കൊണ്ട് പറയിപ്പിക്കരുത്

Nandu : ഹെൻസൂ no

Henzu : നിന്റേൽ ഇത്രനേരം ഇല്ലാതിരുന്ന കുട ഇപ്പൊ എവിടുന്ന് വന്നു

Nandu : അത്

Henzu : വഞ്ചകി കടക്ക് പുറത്ത്

ഒരൊറ്റ തള്ളിനു നന്ദു പുറത്തായി.. പിന്നെ nice ആയി സിദ്ധുന്റെ കൈയിലെ കുടകീഴിലേക്ക് കയറിക്കൂടി.നന്ദു ബാഗ് raincover ഇട്ട് കവർ ചെയ്തു. ശേഷം ബാഗ് ബാക്കിൽ ഇട്ട ശേഷം മുടി  മുന്നിലേക്ക് എടുത്തിട്ട് നനഞ്ഞ മുടി ഒന്ന് കുടഞ്ഞു.സോഷ്യൽ ഡിസ്റ്റൻസ് ഇട്ടാണ് sidhu നിൽക്കുന്നത് അതുകാരണം ഷോൾഡർ full നനയുന്നുണ്ട്. നന്ദു അവനോട് കുട നേരെ പിടിച്ച് കയറി nnilkkan പറഞ്ഞു.
അടുത്തടുത്താണ് നിൽക്കുന്നതെങ്കിലും രണ്ടുപേരും ഒന്നും മിണ്ടിയില്ല. സിദ്ധു വരുന്ന വാഹനങ്ങളെ നോക്കിയും നന്ദു കുടയിൽ നിന്നും വീഴുന്ന മഴത്തുള്ളികളെ കൈയ്കൊണ്ട് തട്ടിത്തെറിപ്പിച്ചു നിന്നു.ഇടയ്ക്കിടയ്ക്ക് സിദ്ധുനെ നോക്കുന്നുണ്ട് but no രക്ഷ

Sidhu :  mm പറ

Nandu : ങേ

Sidhu : തനിക്ക് പറയാൻ ഉള്ള കാര്യം പറയാൻ

Nandu : ഹാ അത്... അത്

~~ശേ പെട്ടെന്ന് ചോദിച്ചപ്പോ ഡയലോഗ് ഒന്നും വരുന്നില്ലല്ലോ ~~

Nandu : sorry.. അന്ന് ഞാൻ കണ്ടിട്ടും കാണാതെ പോയതിന്.. അന്നെന്നെ കൊണ്ടാക്കിയത് എന്റെ ഒരു കസിനാ അവൻ മാഷിനെ കാണണ്ട 

Sidhu : അതെന്ത്

Nandu : അത്  കാണുകയും വേണ്ട അറിയുകയും വേണ്ടാന്ന് എനിക്ക് തോന്നി...

Sidhu : കാരണം

Nandu : കാരണം ഒന്നുല്ല തോന്നി... കൂടുതൽ ചോദിച്ചാലും ഇത് തന്നെയാ ans

പിന്നെ മനപ്പൂർവ്വം മെസേജ് അയക്കാതിരുന്നതല്ല എന്റെ net ammu ഉച്ചയ്ക്കേ തീർത്തു ഞാൻ അറിഞ്ഞില്ല വീട്ടിൽ ചെല്ലുമ്പോഴാ അറിയുന്നേ data കഴിഞ്ഞെന്ന്.. വീട്ടിൽ ആരോടും ഹോട്ട്സ്പോട്ട് എന്ന് പറയാൻ പറ്റില്ല അപ്പൊ ചാടി വീണു എന്നെ ആക്രമിക്കും അമ്മാതിരി പണിയാ ഞാൻ ആയിട്ട് കാണിച്ചുവെച്ചേ..

ഞാൻ അറിഞ്ഞോണ്ട് അവോയ്ഡ് ചെയ്തതല്ല sorry.. അതിനുശേഷം എനിക്ക് ഒന്ന് സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ആയിരുന്നു..

Sidhu : തലേ ദിവസം വരെ മിണ്ടിയിട്ട് പെട്ടെന്ന് രാവിലെ കണ്ടിട്ടും mind ചെയ്യാതെ പോയപ്പോൾ ശെരിക്കും ഷോക്ക് ആയിപ്പോയി.. ഞാൻ തന്നോട് എന്തെങ്കിലും മോശമായി സംസാരിക്കുകയോ, അല്ലേൽ എന്തേലും ചെയ്തോ എന്ന് വരെ ഞാൻ ഓർത്തു. അതുകൊണ്ട് മനഃപൂർവമാ ഞാൻ തന്നോട് മിണ്ടാത്തത്......
......തന്റെ friends ന്റെൽ ഫോൺ ഇല്ലേ.. അതെന്താ താൻ ഓർക്കാത്തെ

Nandu : ഏയ്യ് അങ്ങനെ ഒന്നും ഉണ്ടായിട്ടല്ല.. എന്റെ സിറ്റുവേഷൻ അതായിപ്പോയി..എനിക്കത്ത് എങ്ങനെ എങ്കിലും പറയണം എന്നെ ഉണ്ടായിരുന്നുള്ളു അതിനിടയിൽ അവരുടെ ഫോണിന്റെ കാര്യം ഒന്നും ഞാൻ ഓർത്തില്ല..

Sidhu : എന്താടോ ഇതിനുംമാത്രം ഉള്ള ആ സിറ്റുവേഷൻ

Nandu : അത് അത് കുറച്ച് പേർസണലാ

Sidhu : mm

Nandu : sorry


This time she won't hesitate to hold his hand

പിന്നെ രണ്ടാളും ഒന്നും മിണ്ടിയില്ല..

After sometimes

.
.
Sidhu : sorry അവോയ്ഡ് ചെയ്തതിന്

Nandu : its ok.. ഇപ്പൊ തന്നെ sorry പറച്ചിൽ ഒരുപാടായി ഇനി വേണ്ട

Sidhu : ☺️

Nandu : നമ്മുടെ ഇടയിൽ ഒരു കമ്മ്യൂണിക്കേഷൻ ഇല്ലാത്തതുകൊണ്ടാ ഇങ്ങനയൊക്കെ ഉണ്ടാവുന്നെ അല്ലേ

Sidhu : ആണോ

Nandu : mm

Sidhu : അതിന് ഇനി എന്ത് ചെയ്യണം

Nandu : സിമ്പിൾ.. സംസാരിക്കണം

Sidhu : ബെസ്റ്റ് ആള്... ആ കയ്യൊന്ന് അടക്കി വെക്കോ full നനഞ്ഞു

Nandu : ഈ മഴവെള്ളം അടിച്ചുതെറുപ്പിക്കാൻ നല്ല രസം അല്ലേ

Sidhu : തണുപ്പടിച്ചു പനിപടിക്കുമ്പോഴും ഈ രസം മുഖത്ത് കാണണം

Nandu : എനിക്ക് പനിപിടിക്കില്ലല്ലോ...2,3 തുമ്മൽ തുമ്മും അത് നല്ലപോലെ ഒന്ന് കുളിച്ചു കഴിയുമ്പോൾ മാറും പക്ഷെ ശബ്ദം അടയും ആ അടഞ്ഞ sound എനിക്കിഷ്ടാ അതുകൊണ്ട് അതും no problem

Sidhu : അതിന്റെ അഹങ്കാരാ

Nandu : അതൊന്നും അല്ല ...

സിദ്ധുന്റെ കൈയിൽ നിന്ന് പിടിവിട്ട് അവൾ മറ്റേ കൈയും കുടയ്ക്ക് പുറത്തേക്ക് നീട്ടി

Nandu : പ്രകൃതിയിൽ മഴയോളം ഭംഗിയുള്ള വേറെ എന്താ ഉള്ളത് സഖാവേ.. പെയ്യുന്നത് കാണാൻ തന്നെ എന്ത് രസവാ..
എനിക്കിഷ്ടാ മഴ കണ്ട് നിൽക്കാൻ ഒരു മടുപ്പും ഇല്ലാതെ.. ആ ഇഷ്ടം കൂടുമ്പോൾ ഇറങ്ങി അങ്ങ് ആവോളം നനയണം.. അങ്ങനെ നനഞ്ഞിട്ടുണ്ടോ?

Sidhu : കണ്ട് നിക്കാനൊക്കെ രസവാ  പക്ഷെ ഇഷ്ടംകൂടി ഞാൻ അങ്ങനെ നനഞ്ഞാൽ പിറ്റേന്ന് കട്ടിലിൽ നിന്ന് പൊങ്ങില്ല.

Nandu : പനിപിടിക്കോ

Sidhu : പിന്നില്ലേ.. നിനക്ക് ഓർമ ഉണ്ടോ ഇതുപോലൊരു കുടക്കീഴിൽ നമ്മൾ നിന്ന ദിവസം

Nandu : mm

Sidhu : ഡോളോയുടെ ബലത്തിലാ ഞാൻ പിറ്റേന്ന് വന്നത് പോലും

Nandu : ശോ കഷ്ട്ടായിപ്പോയി

Sidhu : ഇതുപോലെ വേറെയും ഇഷ്ടങ്ങൾ ഏതൊക്കെയാ

Nandu : ആകാശം ഇഷ്ടാ.. എന്റെ ഫോണിൽ കൂടുതലും sky pics ആ.. പിന്നെ എഴുതാൻ, ചെണ്ടമേളം ഇഷ്ടാ

Sidhu : അങ്ങനെ അല്ല ഇതൊക്കെ പൊതുവെ എല്ലാർക്കും ഇഷ്ടമുള്ളതൊക്കെ അല്ലേ.. ചിലdifferenta ആയിട്ടുള്ള ഇഷ്ടം ഉണ്ടാവില്ലേ

Nandu : അങ്ങനെ ചോദിച്ചാൽ ഹാ 2എണ്ണം ഉണ്ട്.. ഒന്ന് മുടിയിൽ ഷാംപൂ തേക്കുന്ന ടൈമിൽ ഞാൻ കണ്ടിഷനിറിന് പകരം ചെമ്പരത്തി താളിയാ use ചെയ്യുന്നത്.. അപ്പോൾ മുടി നല്ല smooth ആയിരിക്കും കൂടെ ക്ലിനിക്പ്ലസിന്റേം താളിയുടേം സ്മെല്ലും.. Waah.. എനിക്ക് ഭയങ്കര ഇഷ്ടാ ആ മണം അതുകൊണ്ട് മുടി ഡ്രൈ ആകുന്നവരെ മുടിയും മണപ്പിച്ചു നടക്കും

Sidhu : നല്ല വെറൈറ്റി ഇഷ്ടം അടുത്തത് ( കൈയിൽ ഇരുന്ന കുട മടക്കി കൊണ്ട് പറഞ്ഞു, മഴ തോർന്നു )

Nandu : അത് ഇപ്പോഴല്ല പിന്നെ പറയാം

Sidhu : അതെന്താ പിന്നെ

Nandu : കമ്മ്യൂക്കേഷൻ കൂടട്ടെ

Sidhu : അതുശെരി

Nandu : മാഷിന്റെ ഇഷ്ടം പറ

Sidhu : കമ്മ്യൂണിക്കേഷൻ കൂടട്ടെ

Nandu : നൈസിന് ഒഴിവാക്കിയല്ലേ.. ഒന്നെങ്കിലും pls

Sidhu : ഒന്നേ ഉള്ളൂ

Nandu : അത് ചുമ്മ

Sidhu : എനിക്ക് ഒരുപാട് വട്ടൊന്നും ഇല്ല

Nandu : വട്ടൊന്നും അല്ല ഇത്..

.
.
Nandu : ഞാൻ ഒരു കാര്യം ചോദിക്കട്ടെ

Sidhu : mm

Nandu : അന്ന് നമ്മൾ ലൈബ്രറിയിൽ പോയില്ലേ അന്നവിടെ എന്താ കണ്ടേ

Sidhu : അത്

Nandu :pls പറ

Sidhu : അമ്മുനേം ആദിയേയും

Nandu : അവർ അവിടെ എന്ത് ചെയ്യുവായിരുന്നു

Sidhu : സീരിയസ്‌ലി.. നിനക്ക് മനസ്സിലായില്ല

Nandu : ഇല്ല

Sidhu : ഇത്ര innocent ആണോ നീ

Nandu : ഹ്??

Sidhu : ഒന്നുല്ല

Nandu : എന്നാലും

Sidhu :കണ്ടുപിടിക്ക്

Henzu :നന്ദൂ ബസ്സ് വാ വാ

Nandu : ശോ ഒരു qstn കൂടി ഉണ്ടായിരുന്നു

Sidhu : ഇനിയും.. അത് msg ചെയ്‌താൽ മതി

Nandu : വേണ്ട നേരിട്ട് ചോദിച്ചോളാം

Sidhu : mm.. നന്നായി 

Nandu : റ്റാറ്റാ

Sidhu :ദേ കുട

Nandu : ഹാ

നന്ദു കുടയും വാങ്ങി ഓടി.. വലിയ തിരക്ക് ഉണ്ടായിരുന്നില്ല..2സീറ്റിന്റെ ബസ്സ് ആയതുകൊണ്ട് ബാക്‌ഡോറിനടുത്തു നിൽക്കാൻ കുറച്ച് സ്പേസ് ഉണ്ടല്ലോ അവിടെ കയറി നിന്നു.
ബെൽ ശബ്ദം മുഴങ്ങിയതും ബസ്സ് മുന്നോട്ടേക്ക് എടുത്തു.

രണ്ടുപേരുടെ ചുണ്ടിലും ഒരു നിറപുഞ്ചിരി ഉണ്ടായിരുന്നു ഒരു മഴ പെയ്തു തോർന്ന സുഖം മനസിലും.

.

.

.
.
City ഏരിയ last സ്റ്റോപ്പിൽ എത്തുമ്പോഴേക്കും തിരക്ക് കുറയും പിന്നെ അങ്ങോട്ട് നാട്ടിൻപുറം ആണ്.. തിരക്ക് കാണില്ല ബസ്സിനകത്തു ഓടി കളിക്കാൻ സ്ഥലം ഉണ്ടാവും.

അവിടെ എത്തുമ്പോഴാണ് ഇവർക്ക് seat കിട്ടുന്നത്.അതുപോലെ ഇന്ന് seat കിട്ടിയപ്പോൾ അമ്മുവിന്റെ അടുത്ത് നന്ദു ചെന്നിരുന്നു.

Ammu : സൈഡ് സീറ്റ്‌ തരില്ല

Nandu : വേണ്ട

Ammu : പതിവില്ലാതെ നീ എന്താ എന്റടുത്ത്

Nandu : പതിവില്ലാത്ത കാര്യങ്ങൾ നടക്കുന്നത് കൊണ്ട്

Ammu : what you mean

Nandu : അന്ന് നീയും നിന്റെ സേട്ടനും ലൈബ്രറിയിൽ എന്തായിരുന്നു പരിപാടി

Ammu : എന്ന് എപ്പോ

Nandu : അങ്ങനെചോദിച്ചാൽ ഒരു 3,4 ദിവസം മുന്നെ.ഹായ് ആദിയേട്ടൻ എന്നുപറഞ്ഞു എന്റെ കുപ്പിയും കൊണ്ട് മോൾ ഒരു പോക്ക് പോയായിരുന്നു.. ഓർക്കുന്നുണ്ടോ.. ഓർമ ഇല്ലാന്ന് പറഞ്ഞാൽ കടിക്കും ഞാൻ

Ammu : ഇല്ല ഓർമ ഉണ്ട് ഓർമ ഉണ്ട്

Nandu : എന്നാൽ പറ

Ammu : അതിപ്പോ എങ്ങനെയാ 😌

Nandu :  നീ എന്തിനാ ഇരുന്ന് കുറുകുന്നേ.. കാര്യം പറയടി

Ammu : couple things ആ

Nandu  അതെന്ത്.... 🤔🤔 ഇവള്ടെ അവലക്ഷണം പിടിച്ച ഇരിപ്പ് കണ്ടിട്ട് എന്തോ വശപെശക് പോലെ

Ehh... അമ്മൂ.. അതാണോ

Ammu : 😌mm

Nandu : കിസ്സോ 😲

Ammu : പതുക്കെ പറയടി പുല്ലേ

Nandu : ശെരിക്കും 😯

Ammu : mm

Nandu : എന്ത് ധൈര്യം ആടി നിങ്ങൾക്ക് അതും ടേച്ചേഴ്‌സ് മാത്രം വരുന്ന സ്പോട്ടിൽ വെച്ച് 😲

Ammu : അതിനു first time അല്ലല്ലോ

Nandu : അമ്മൂ 😐

Ammu : chill baby.. ഇതൊക്കെ സർവസാധാരണയാ.. അല്ല നീ ഇതെങ്ങനെ അറിഞ്ഞു

Nandu : സിദ്ധുവേട്ടൻ പറഞ്ഞു ലൈബ്രറിയിൽ വെച്ച് നിങ്ങളെ  കണ്ടെന്നു

Ammu : ehh എപ്പോ 😲

Nandu : അന്ന്... പക്ഷെ നിങ്ങളെ കണ്ടെന്നോ കാര്യം എന്താണെന്നോ അന്ന് പറഞ്ഞില്ല.. ഇന്ന് ഞാൻ നിർബന്ധിച്ചപ്പോൾ പറഞ്ഞു

Ammu : ഞാൻ ഇനി എങ്ങനെ നോക്കും ആ ചേട്ടന്റെ മുഖത്ത്.. കണ്ടെന്നു ഉറപ്പാണോ😨

Nandu : mm കണ്ട് കണ്ട്.. അയ്യേ ഇതല്ലേ ഞാൻ പറ പറ എന്ന് പറഞ്ഞു വാശിപിടിച്ചേ..😵

Ammu : 😄😄 എന്താന്ന്

Nandu : ശേ 😣😫 എനിക്ക് മനസിലായില്ലെടി

Ammu : 😂😂 അയ്യോ 😂😂 നീ എന്നാടി ഒന്ന് വളരുന്നത്

(5 വർഷങ്ങൾക്ക് മുൻപേ ഉള്ള നന്ദു 18+ൽ വട്ട പൂജ്യം ആയിരുന്നു ഗുയ്‌സ്.ടെസ്റ്റിലെ ബിയോളജി മാത്രേ അറിയൂ ലൈഫിൽ ബിയോളജി അറിയില്ലായിരുന്നു.ഒരു തേങ്ങയും അറിയില്ല, ഓരോന്നൊക്കെ കത്തി വരുമ്പോൾ നേരം വെളുക്കും ചിലത് കത്തുകയും ഇല്ല .bl ഡ്രാമ, ff എന്നൊന്നും കേട്ടിട്ട് പോലും ഇല്ല.. ഡ്രാമയിൽ hot സീൻ വന്ന skip അടിച്ചു കാണും കുട്ടി.. ഒരു ദുരന്ത നായിക ആയിരുന്നു.ഇപ്പൊ മെച്ചം ഉണ്ട് all credits goes to eng ffs 🤘🏼)

Ammu : അത് വിട് നീയും സിദ്ധുഏട്ടനും തമ്മിൽ എന്തായിരുന്നു പ്രശ്നം.. ഒന്നുമില്ല എന്നൊന്നും പറഞ്ഞു ഒഴിയാൻ നോക്കേണ്ട കാര്യം പറ

Nandu : അത് ഒന്നുല്ലെടാ ചെറിയ ഒരു misunderstanding.. അതൊക്കെ ok ആയി

Ammu : അത് വരാൻ നേരത്തുള്ള റ്റാറ്റായിൽ ഉണ്ടായിരുന്നു ☺️

Nandu : 😁.നിനക്ക് എങ്ങനെ മനസ്സിലായി

Ammu : ഞങ്ങളെ കുറിച്ച് എന്താ നിങ്ങൾ പറയുന്നേ സ്ഥലകാല ബോധം ഇല്ലാത്ത couples എന്നല്ലേ.. നീയൊക്കെ കാണാത്ത പലതും ഞങ്ങൾ കാണുന്നുണ്ട്

Nandu : 😐

Ammu : 😏 രണ്ടുമൂന്നു ദിവസം ആയി നിങ്ങൾ മിണ്ടിയിട്ട്.. ഒരാൾ നോക്കുമ്പോ മറ്റൊരാൾ നോക്കില്ല ഇത് തന്നെ.. ശെരിയല്ലേ

Nandu : mm... ഭയങ്കരമാനാ ആള്

Ammu : ഇനി അവർ മൂന്ന് പേരുടെയും ഇടയിൽ എന്താ നടക്കുന്നതെന്ന്  കണ്ടുപിടിക്കണം.

Nandu : mm വേണം

Ammu : ഇനിയും ഇതുപോലെ മിണ്ടാതെ ഇരിക്കാനുള്ള ചാൻസ് ഉണ്ടാക്കരുത്.. കഴിവതും  പെട്ടെന്ന് സംസാരിച്ച് സോൾവ് ആക്കണം..

Nandu : yes boss... അതേ നിങ്ങടെ സ്ഥിരം place ആണോ ലൈബ്രറി

Ammu : mm

Nandu : എത്ര തവണ പോയിട്ടുണ്ട്

Ammu :  3

Nandu : അപ്പോ 3 പ്രാവശ്യവും

Ammu : മിണ്ടാതിരിക്കടി 😌😌😌.. ഇനി മിണ്ടരുത്

ഫോണിൽ ഹെഡ്സെറ്റ് കുത്തിയിട്ട് ഒരു earbud അവൾക്ക് നേരെ നീട്ടി.. നന്ദു അത് വാങ്ങി അവൾടെ ചെവിയിൽ വെച്ചിട്ട് അമ്മുന്റെ തോളിൽ ചാരി കിടന്നു.

Nandu : ബ്ലഷ് അടിച്ചിരിക്കാ കൊച്ച് കള്ളി 😄

Ammu : ഇവള്. ശൂ 🤫

ആകാശത്ത് കാർമേഘങ്ങൾ മാറി അസ്തമയ സൂര്യന്റെ രശ്മിയാൽ മാനം വീണ്ടും തെളിഞ്ഞു. സുഖമുള്ളൊരു തണുത്ത കാറ്റ് അവരുടെ മുടിയിഴകൾ തഴുകി.വീതികുറഞ്ഞറോഡിലൂടെ വളവും സ്റ്റോപ്പുകളും താണ്ടി ആനവണ്ടി പൊയ്ക്കൊണ്ടേയിരുന്നു.


Ammu song play ചെയ്തു.. രണ്ടുപേരും കണ്ണടച്ചിരുന്നു അത് ആസ്വദിച്ചു..

.
🎶

.

ഇരുവരുടെ ചുണ്ടിലും  നേർത്ത ഒരു പുഞ്ചിരി അസ്‌തമിക്കാതെ നിന്നു ❤️

.
.

.

.
🧁to be continue >>
.

9797 words👀
എഴുതി തുടങ്ങുകയും ചെയ്ത് ഒരു അന്ത്യവും ഇല്ലാതെ തെറ്റാടിയിൽ നിന്ന് തെറിച്ച കല്ലുപോലെ പോവുകയും ചെയ്ത്.

.

ഇനി  ഞാൻ പറയാന്ന് പറഞ്ഞ കാര്യം..

നിങ്ങൾക്ക് അറിയാലോ റിയാലിറ്റിയിൽ നിന്നും ചീന്തി എടുത്തതാണ് ഈ stry എന്ന്..

Real ലൈഫിൽ നന്ദുന്റെ അച്ഛൻ ഒരു priest ആണ്. ഈ പുരോഹിതന്മാരുടെ ഫാമിലിയിൽ ജീവിക്കുന്നത് അത്ര സുഖമുള്ള ഏർപ്പാടല്ല..ഒരു restricted life ( ഇങ്ങനെ ജീവിക്കുന്നവർക്ക് അറിയാം ) പള്ളിലച്ചന് സഭയെ ഉപദേശിക്കണം എങ്കിൽ അച്ചന്റെ ഫാമിലി മാതൃക കുടുംബം ആയിരിക്കണം. എന്തെങ്കിലും ചെയ്‌താൽ നൂറ് കണ്ണാണ് നമ്മളെ നോക്കി ഇരിക്കുന്നത്.

ഇതൊന്നും അല്ല പ്രശ്നം.. ഒരു ക്രിസ്ത്യൻ മീറ്റിംഗിന് പോണം. വരുന്നവരെയും പോകുന്നവരെയും നോക്കി ചിരിക്കണം മിണ്ടണം,introvert person ആണെങ്കിൽ അവരെപോലെ ഗതികെട്ടവർ വേറെ കാണില്ല.

നമ്മുടെ കഥനായികയ്ക്ക് അറിയാത്ത ഒരാളോട് പോയി ചിരിച്ചു സംസാരിക്കുന്നത് comfortable ആയൊരു കാര്യമേ അല്ല.. So ചർച്ചിലും മറ്റ് അച്ചന്മാർക്കും അവരുടെ കുടുംബത്തിന്റെയും സഭയുടെയും മുന്നിൽ പുള്ളിക്കാരി ഒരു silent girl പദവി സ്വയമേ അലങ്കരിച്ചാണ്  നിൽക്കുന്നത്.. കൂടെ അതിനെ സപ്പോർട്ട് ചെയ്യാൻ ആൾടെ മാതാജിയും ഉണ്ട്.

അതുകൊണ്ടാണ് നന്ദു പ്രിൻസി, നിഷ്ബ maam, മദർ ഇവരെയൊക്കെ കണ്ടപ്പോൾ silent ആയത്.

നന്ദു സ്വയമേ വെളിപ്പെടുത്താറില്ല ഫാമിലി background.
She does not like to be the center of attraction. അങ്ങനെ തന്നെ പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് നന്ദുന്റെ പപ്പേടെ കോളേജ് വിസിറ്റ്.. ഒരു ക്രിസ്ത്യൻ കോളേജ് ആയതുകൊണ്ടും പ്രിൻസിപ്പൽ ഒരു അച്ചൻ ആയതുകൊണ്ടും വന്നതും ആ ഇനത്തിൽ പെട്ടതുകൊണ്ടും കോളേജ് മുഴുവനും അറിഞ്ഞു.

അതോടെ നന്ദു തുമ്മിയാലും തുപ്പിയാലും എല്ലാവരും അറിയും എന്ന അവസ്ഥ ആയി.. ഇവളെ കൂടാതെ 3പേർ കൂടി ഇതേ backgroundil വരുന്നവർ ഉണ്ടവിടെ  അവരും ഇതേ അവസ്ഥയിൽ തന്നെയാ.

ഇതാണ് ഞാൻ മറച്ചുവെച്ച കാര്യം.. നന്ദുന്റെ പല തീരുമാനങ്ങൾക്ക് പിന്നിലും അവൾടെ ഫാമിലി background ആണ് reason എന്ന് ഓർത്തോളണേ ഇനി.

.

.
വേറെ ഒരു കാര്യം കൂടി.

Management കോളേജ് ആണ് hybe.  3:30ക്ക് ക്ലാസ്സ്‌ കഴിയുമെങ്കിലും bus 5മണിക്കെ ഉള്ളൂ. NH റോഡ് ആയതുകൊണ്ട് കൂടുതലും sf ബസ്സ് ആണ് പോകുന്നത്. ഒരുപാട് നേരം കോളേജ് കുട്ടികൾ ബസ്സ്റ്റോപ്പിൽ നിൽക്കുന്നെണ് കഴിച്ചിട്ട് എല്ലിനിടയിൽ കയറുന്നവർ പരാതി പറഞ്ഞതുകാരണം ബസ്സ് താമസിച്ചു വരുന്നവർക്ക് special പെർമിഷനോടെ 4:30വരെ കോളേജ് കോമ്പൗണ്ടിൽ നിൽക്കാമെന്ന് നിഷ്ബ maam വിളംബരം പുറപ്പെടുവിച്ചു.

So നമ്മേടെ ജൂനിയർ പെൺപിള്ളേർസ് 4:30 വരെ എഴുതിയും   വായിച്ചും പഠിച്ചും കളിച്ചും ഇരിക്കും.get out അടിക്കുന്ന ടൈമിലെ notes ഇങ്ങനെ ഇരുന്നെഴുതിയാ complete ചെയ്യുന്നത്.സീനിയർസ് volleyball players ആണ്, അവർ പ്രാക്ടീസ് കഴിഞ്ഞ് വന്നിട്ടാണ് ഇവർ ഒരുമിച്ചു വരുന്നത്. ഇതും കൂടി എഴുതിയാൽ നല്ല ലാഗായി പോവും.. അതാ ഇത് എഴുതാതിരുന്നേ.
.
.

.

Vote⭐ & comment📨📬

Nxt month kaanaam

🌷:Winning doesn't mean being first.
Winning means you're doing better than you've done before.
.
.
℘ "ˢᵐᵉʳᵃˡᵈᵒ🐾🐼 

Continue Reading

You'll Also Like

20.3K 1.8K 38
ഋഷി - jk ദക്ഷ് - V സൂരജ് - jm ശാലിനി - sg കാവ്യാ - hp കിച്ചു - Rm പ്രണവ് - jin
13.3K 773 9
Its a after marriage story💔 Age doesn't matter in love . Ith oru nadana kadayanu but fully alla korach oke ente imagination und
47.8K 5.5K 45
Completed It is a pakka pure taekook malayalam ff..... Taeriya and jungkook valere yadharashkamay meet cheyyunnuu.. And fall in love. But pettan Tae'...
53.4K 5.5K 50
Malayalam Taekook FF🐯🐰 Lust rushes but Love waits....❤️ സത്യം മനസിലാക്കിയാൽ തീരാവുന്ന പ്രശ്നം ഒള്ളു മനുഷ്യർക്ക് ഇടയിൽ....❣️ Completed ✓ End:-22/5/2...