🦋DRIZZLE 🍃❤️

By Decalco_Mania__

20.4K 2.2K 1.7K

🍒🍃നാവുകൾ കൊണ്ട് പറയാതെ കണ്ണുകൾ കൊണ്ട് പറഞ്ഞ പ്രണയം, കണ്ടു നിന്നവർക്ക് പലപ്പോഴും അത്ഭുതം ആയിരുന്നു എത്ര നാൾ... More

Evde common gooys😌
D ¹ 🍃❤️ Begins
D²🍃 Back to Memories 💭💖
D ³ 🍃 First Day 🏫
D⁴ 🍃New Frnds🧑‍🤝‍🧑
D⁵🍃 Frnds Forever🤙🏼🤞🏼
D⁶🍃 Sometimes it hurts
D⁷🍃 First Meet
D⁸ 🍃 planning & celebration
D⁹ 🍃 Crush
D¹⁰🍃 Planning for Fest
D¹¹🍃Spark
Not an update 😌
D¹²🍃 Small talks
D¹³🍃 Stare 👀
D¹⁴🍃 Random Day
D¹⁵🍃 Random Talks
D ¹⁶🍃 Confession & Flashback
D¹⁷ 🍃 Be Brave
nw stry ☺️
D ¹⁸ 🍃 Special
D ¹⁹ 🍃 For You
D ²⁰ 🍃 Fear of Lose 💔
D²¹ 🍃Comfort
D ²²🌿പുതിയമുഖങ്ങൾ
D ²³🌿കാഴ്ചകൾ 🏞️
D²⁵🤗 Sometimes silence hurts💔😞
D²⁶ ❤️
D²⁷❤🍃 നീലാംബരി
Not a Chap 🌸🍃

D²⁴🍃❤️ കുമ്പസാരം

507 73 111
By Decalco_Mania__

അങ്ങനെ ഞാൻ വന്നു 😁

,!!!!!!!::::::::::::::::::::::::

.

. 😌

..
Nandu : ഹലോ..

?? : ഹലോ

Nandu : ആരാ

?? : ഇത് ഞാനാടോ മാഷേ സിദ്ധു

Nandu : ehh.. ആരാന്ന് 😲

Sidhu : സിദ്ധാർഥ്... Actually സോറി ഈ സമയത്ത് തന്നെ വിളിച്ചു disturb ചെയ്തതിന്. ഹലോ... താൻ അവിടെ ഉണ്ടോ

Nandu : ങേ.. ഹ ഉണ്ട്...

Sidhu : അല്ല ഒരു സൗണ്ടും കേട്ടില്ല

Nandu : അത്.. ഞാൻ... പ്രതീക്ഷിക്കാത്ത ഒരു call വന്നപ്പോൾ ഒന്ന് ഷോക്ക് ആയിപോയി.

Sidhu : ഓഹ് ഒട്ടും പ്രതീക്ഷിച്ചില്ലല്ലേ...

Nandu : ഇല്ല

Sidhu : ഞാനും വിളിക്കണോന്ന് വിചാരിച്ചതല്ല... പക്ഷെ തന്റെ ഒരു help വേണം.

Nandu : എന്ത് help

Sidhu : നിങ്ങടെ hod ടെ നമ്പർ ഒന്ന് തരാവോ.

Nandu : അനിത മാം ന്റെ നമ്പറോ.. തരാലോ... അല്ല എന്തിനാ

Sidhu : നാളെ നമുക്ക് ഉച്ചയ്ക്ക് ശേഷം 2 പേർ ക്ലാസ്സ്‌ എടുക്കാൻ വരുന്നുണ്ട്. സ്വാഗതപ്രസംഗം നമ്മടെ Hod ക്ക് ആയിരുന്നു. പക്ഷെ സാർ നാളെ വരില്ല. സാറാ പറഞ്ഞേ മാംനോട് പറയാൻ.മാം നോക്കിക്കോളൊന്ന്.

Nandu : നാളെ ഉച്ചയ്ക്ക് ശേഷം നമുക്ക് ക്ലാസ്സില്ലാ... ശെരിക്കും.🤩

Sidhu : അത് മാത്രം കേട്ടല്ലേ... അത്രയ്ക്ക് മടിയാ ക്ലാസ്സിൽ ഇരിക്കാൻ

Nandu : mm മടിയാ...സോണിയ മിസ്സിന്റെ ക്ലാസ്സിനു മാത്രം

Sidhu : അവര് അത്രയ്ക്ക് ടെറർ ആണോ.

Nandu : extreme level ആണ് മാഷേ..

Sidhu : നന്നായി.സത്യംപറഞ്ഞാൽ ഞാൻ ആദ്യം അഫ്സിയെയാ വിളിച്ചേ... ഒരു 5,6 തവണ എങ്കിലും വിളിച്ചു വിളിച്ചപ്പോ എല്ലാം ബിസി

Nandu : 😄😄 അവൻ അവന്റെ ബുക്ക്സ് തപ്പി നടക്ക.. ഞങ്ങളേൽ ഉള്ള അവന്റെ ബുക്കിന്റെ എണ്ണം എടുക്കുവായിരുന്നു ഇതുവരെ.

Sidhu: ക്രിസ്റ്റീടെ carbon copy

Nandu : 🤭 അല്ല അവനെ വിളിച്ചോണ്ടിരുന്ന നേരത്ത് എന്നെ വിളിച്ചൂടായിരുന്നോ.. നമ്പർ എപ്പോഴേ കിട്ടിയേനെ.

Sidhu : അത് ഇയാള് പറയരുത്... അവരൊക്കെ വിളിച്ചിട്ട് എത്രാമത്തെ പ്രാവശ്യമാ താൻ ഫോൺ എടുക്കന്നതിന്റെ കണക്ക് തന്റെ മുന്നിൽ വെച്ച് തന്നെ പറഞ്ഞിട്ടുള്ളതല്ലേ.
അതുമാത്രം അല്ല തന്റെ നമ്പർ എന്റെ കൈയിലും ഇല്ല.

Nandu : എന്റെ നമ്പർ ഇല്ലേ... എന്താണ് മാഷേ മോശം മോശം,..പിന്നെ ഇപ്പൊ എവിടുന്ന് കിട്ടി.

Sidhu : തന്റെ എന്നല്ല നിങ്ങടെ കൂട്ടത്തിലെ ആരുടേം നമ്പർ എന്റേൽ ഇല്ല അഫ്സീടെ ഒഴിച്ച്. അഫ്സിയെ വിളിച്ച് കിട്ടാഞ്ഞപ്പോൾ ഞാൻ ആദിയെ വിളിച്ചു അമ്മുന്റെ കൈയിൽ നിന്ന് വാങ്ങാൻവേണ്ടി. അവനും ബിസി. പിന്നെ ക്രിസ്റ്റീടെ കയ്യിന്നാ തന്റെ നമ്പർ കിട്ടിയേ. വിളിച്ചപ്പോൾ എടുക്കോന്ന് ഡൌട്ട് ഉണ്ടായിരുന്നു. തന്നെയും ആദ്യം വിളിച്ചപ്പോൾ ബിസി. ഒന്നും കൂടി നോക്കാന്ന് വിചാരിച്ചാ രണ്ടാമത് വിളിച്ചേ... അതിൽ എടുത്തു.

Nandu : uff കൊറേ ബിസി കേട്ടല്ലേ 😄.. ഒന്നൂടി വിളിച്ച നന്നായി നമ്പർ മാത്രം ആയത്കൊണ്ട് ഞാൻ തിരിച്ചു പോലും വിളിക്കില്ലായിരുന്നു.

Sidhu : ഓഹോ അപ്പൊ എന്റെ നമ്പറും തന്റേൽ ഇല്ല. ആ താനാണോ എന്നോട് മോശോന്ന് പറഞ്ഞേ.

Nandu : ഹിഹി... അതൊരു -----

എന്നാൽ അവരുടെ സംഭാഷണത്തെ മുറിച്ചുകൊണ്ട് ഒരു ശബ്ദം കേട്ടു.

~~~~~~~ നന്ദൂ~~~~~ നന്ദുവേ ~~~~~

അന്നാമച്ചിടെ വിളി ആയിരുന്നത്.

നന്ദുന്റെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു. കണ്ണടച്ചുകൊണ്ടവൾ മന്ദ്രിച്ചു. ടൈമിംഗ് ഇല്ലാത്ത അമ്മച്ചി. അസ്ഥാനത്തെ അവർടെ ഒരു നന്ദു.

Sidhu : ഹലോ... എടോ താൻ പോയോ

Nandu : ഏയ്യ് ഇല്ല അമ്മച്ചി എന്തിനോ വിളിച്ചു.

മറുപടി കിട്ടാത്തത്കൊണ്ട് അമ്മച്ചിടെ next section വിളി കുറച്ച് ഉച്ചത്തിൽ ആയിരുന്നു.

Sidhu : എന്ന താൻ പൊക്കോ... അല്ലേൽ വിളിയുടെ volume ഇനിയും കൂടും... പിന്നെ നമ്പർ വാട്സ്ആപ്പ് ചെയ്താമതി.

Nandu : ഹാ ഞാൻ snd ചെയ്തേക്കാം.

Sidhu : എന്നാൽ ശെരിയെടോ നാളെ കാണാം.

Nandu : ഹാ ok bye

Call cut ചെയ്ത് നന്ദു ബെഡിലേക്ക് മലർന്നു കിടന്നു. ബെഡിലേക്ക് ഇട്ട ഫോൺ അവൾ കയ്യിലെടുത്തു. ഒരു പുഞ്ചിരിയോടെ അവന്റെ നമ്പർ സേവ് ചെയ്തു.

Sidhuettan (ഒരു emoji യും ഇട്ടില്ല )

എന്നിട്ട് വാട്സ്ആപ്പ് open ചെയ്തു. Crt ടൈമിനു അമ്മച്ചിടെ voice വീണ്ടും.

Nandu : തള്ള സമ്മതിക്കില്ല.

അവൾ ഫോണും കൈയിൽ എടുത്ത് ചവിട്ടിതുള്ളി താഴേയ്ക്ക് പോയി.
.

.
@hall..

.
Nandu : എന്തിനാ കിടന്ന് അലറിയേ

Annamma : ആ.. വന്നോ... എത്ര വട്ടം വിളിച്ചു. ചെവിയും അടിച്ചുപോയാ.

Nandu : അത് ഞാൻ ഒരു calling ൽ ആയിരുന്നു. അതാ കേൾക്കാത്തെ

Annamma : ഓഹ്.. നീ ദേ ഈ സൂചിയിൽ ഒന്ന് നൂല് കൊരുത്തു തന്നെ. എത്ര കയറ്റിയിട്ടും കോങ്കണ്ണ് ആവുന്നതല്ലാതെ നൂല് കേറുന്നില്ല

Nandu : ഇതിനാണോ എന്നെ വിളിച്ചേ

Annamma : mm

Nandu : ഈ പാതിരാത്രി ആരുടെ അടിയന്തരത്തിന്റെ തുണി തയ്ക്കാൻ ഇറങ്ങിയതാ.. നിങ്ങൾ മൂങ്ങ ആണോ പകല് പൊത്തിനകത്തു ഇരുന്നിട്ട് രാത്രി ആവുമ്പോ പുറത്ത് ഇറങ്ങാൻ.

Annamma : ആ എനിക്ക് രാത്രിയെ തയ്ക്കാൻ പറ്റൂ.... അതൊക്കെ സഹിക്കാൻ പറ്റുന്നവർ ഇവിടെ നിന്നാ മതി അല്ലേൽ പെട്ടിയും കിടക്കയും എടുത്ത് ഇറങ്ങണം.

Nandu : അയ്യടാ നോക്കി ഇരുന്നോ.. നടന്നത് തന്നെ.. എനിക്ക് കിട്ടാനുള്ളതും കിട്ടി, എന്റെ കല്യാണത്തിന് വേണ്ടി നിങ്ങളെ കൊണ്ട് പണം ഇറക്കി ചിലവെല്ലാം നടത്തിയിട്ടേ ഞാൻ പോവോളു.

Annamma : പൊക കണ്ടിട്ടേ ഇറങ്ങോളൂ എന്ന് സാരം. എന്നാലും സ്വന്തമായി ചിലവ് നടത്താൻ വയ്യ... ഉളുപ്പ് ഉണ്ടോടി..

Nandu : ഇല്ല നല്ല തൊലിക്കട്ടിയാ. ഒന്നും ഏൽക്കാൻ പോണില്ല.

Annamma : 🙂 ഇനി പറഞ്ഞിട്ട് കാര്യം

Nandu : തയ്യക്കാരി ആണത്രേ തയ്യക്കാരി... സൂചിയിൽ നൂലിടണോങ്കിൽ ആരെങ്കിലും വരണം.

Annamma : ഇത് ഞാൻ പറക്കുന്നതിനുള്ള കുശുമ്പ്. ഈ ചുമരിനുള്ളിൽ കഴിയേണ്ട ആളല്ല ഞാൻ.

Nandu : ഓഹ്... അങ്ങോട്ട് മാറി നിന്ന് പ്രസംഗിക്ക് ദേ..ഈ ഫോൺ പിടിക്ക്

Annamma : എന്റെ വളർച്ച പിടിക്കാത്തതിന്റെ ചൊറിച്ചിലാ.

Nandu : വളർച്ച....2 ദിവസം കഴിയുമ്പോ തളർച്ച വന്ന് ഇരിക്കുന്ന കാണാം.

Annamma : ഇപ്രാവശ്യം അങ്ങനെ അല്ല.. രാംകോ പോലെ ഉറച്ചതാ

Nandu : കണ്ടറിയാം...അല്ല അവിടെ എങ്ങനെയാ നൂല് പൊട്ടുമ്പോ ടീച്ചർ വന്ന് സൂചിയിൽ നൂല് കൊരുത്തു തരോ

Annamma : നീ എനിക്കിട്ട് കൊരുക്കാതെ സൂചിയിൽ കൊരുക്ക്... നാളെ തയ്ച്ചു കാണിക്കാൻ ഉള്ളതാ

Nandu : uff ആത്മാർത്ഥതയുടെ നിറകുടം....

Annamma : കൊറേ നേരം ആയല്ലോ.. വല്ലതും നടക്കോ.

Nandu: അതേ നൂല് കൊരുക്കേണ്ടത് ഈ ഓട്ടയിൽ കൂടി ആണ്. അല്ലാതെ water line pipe ലൂടെ അല്ല.

Annamma : എല്ലാത്തിനും ഒരു തർക്കുത്തരവും ന്യായങ്ങളും കാണോല്ലോ.

Nandu : ചേച്ചിയെ വിളിച്ചൂടായിരുന്നോ

Annamma : അവള് അടുക്കളയിലാ. നാളത്തേയ്ക്ക് വേണ്ടി അരി അരയ്ക്കുവാ.

Nandu :ശേ..Light കണ്ണില്ലടിക്കാതെ.. ആയുധം വെച്ചുള്ള കളിയാ.... Mm set ദാ...

Annamma : നൂല് കയറ്റിയാ

Nandu : mm.. അല്ല ഇവിടെയുള്ള ബാക്കി അംഗങ്ങൾ എവിടെ.

Annamma : മത്തകണ്ണി കണ്ണ് തുറന്ന് നോക്ക് നിന്റെ അപ്പനല്ലേ ദേ ഇരുന്ന് എഴുതുന്നത്. അവൻ റൂമിലാ..

Nandu : sry.. ഇവിടുണ്ടായിരുന്നോ.. കണ്ടില്ല...

Annamma : സ്വാഭാവികം...

Nandu : മൊതലെടുക്കുവാണല്ലേ😐

Annamma :


Nandu :

Nandu : ഹ..അതുവിട്... അചാച്ചി അവിടെ എന്നാ പെറ്റ് കിടക്കുവാണോ... വീട്ടിൽ വന്ന അതിനെ ഒന്ന് കാണാൻ കിട്ടില്ല..

Annamma : കണ്ടിട്ട് ഇപ്പോ എന്നാത്തിനാ.. അടികൂടാൻ അല്ലേൽ എന്തേലും കാര്യം സാധിപ്പിക്കാൻ... ചെറുക്കൻ അവിടെ സ്വസ്ഥമായി ഒന്ന് ഇരുന്നോട്ടെ.

Nandu : അത് പിന്നെ അങ്ങനെ അല്ലേ വരൂ.so called Universal fact.

കൂടുതൽ നേരം അവിടെ നിന്നാൽ ശരീരഭാഗങ്ങളിൽ മുറിപ്പാടുകൾ തടിപ്പ് ഒക്കെ ഉണ്ടാവുമെന്ന് അറിയാവുന്നത് കൊണ്ട് nandu ഡയലോഗ് അടിച്ചിട്ട് നൈസ്സായി ഫോണും വാങ്ങി അവിടുന്ന് മുങ്ങി.

അമ്മച്ചി ആഴ്ചയ്ക്ക് മുൻപ് ഗ്രാമസഭയ്ക്ക് പോയി. അവിടെ ചെന്നപ്പോൾ സ്ത്രീശാക്തീകരം പ്രമാണിച്ചു പഞ്ചായത്ത്‌ വക free courses നടക്കുന്നത് കേട്ടു. ചുമരിനുള്ളിൽ കഴിയേണ്ടവൾ അല്ല സ്ത്രീ എന്ന് കേട്ടതും അമ്മച്ചിടെ ഉള്ളിലെ സ്ത്രീ ഉണർന്നു. വീട്ടിൽ വന്നതും നിങ്ങൾ എല്ലാരും പോയ ഞാൻ മാത്രം വീട്ടിൽ. എനിക്കും പറക്കണം എന്നും പറഞ്ഞു.. ഇപ്പൊ വീട്ടിലെ ചുമരും പൊളിച്ചു പറന്നോണ്ടിരിക്കാ രാവിലെ മുതൽ ഉച്ചവരെ. സർട്ടിഫിക്കറ്റ് കിട്ടാൻ തയ്യലിന് പോവാ.

Nandu : ഇനി മുകളിലോട്ട് പോയിട്ട് എന്തിനാ... എല്ലാ മൂഡും പോയി... അടുക്കളേൽ ഇപ്പൊ പോയ ശെരിയാവില്ല... ആ ഗ്രൈൻഡറിന്റെ മുടിഞ്ഞ സൗണ്ട് കാരണം നാട്ടുകാര് മുഴുവൻ ഞാൻ പറയുന്നത് കേൾക്കും.... അങ്ങനെ വന്നാൽ ഞാൻ നാളെ ചുമരിൽ ഇരുന്ന് ചിരിക്കും... Uff dark... ഞാൻ ആയിട്ട് എന്തിനാ എന്റെ കുഴി കുഴിക്കുന്നേ 🙂 ടിവി കാണാം.

: ഈ റിമോട്ട് എവിടെ.... ശേ ഇതെവിടെ പോയി...

~~അമ്മ--അല്ലേൽ വേണ്ട നോക്കി കണ്ടുപിടിക്കാം... ഇപ്പോഴത്തെ situation ന് അതാ എനിക്ക് നല്ലത്...

: എന്റെ റിമോട്ടെ നിനക്ക് ഈ പത്രത്തിന്റെയും ബുക്കിന്റേം അടിയിൽ കേറി ഇരിക്കുമ്പോ എന്ത് സുഖവാ കിട്ടുന്നേ.. പിറകെ നടക്കാനല്ല ഒപ്പം നടക്കാനാ dq വരെ പറയുന്നെ.. നിനക്ക് ആ ടിവിയുടെ അടുത്ത് ഇരുന്നൂടെ... അത് പറഞ്ഞപ്പോഴാ banglore days സിനിമ കാണൊന്തോ...

: ഓഹ് സീരിയൽ സീരിയൽ skip... Skip.. Movies ൽ പോവാം... ഹാ ഓം ശാന്തി ഓശാന.. 🥰

: കഞ്ഞിയും... പയറുകറി 🤔 ഇങ്ങനെ ഉള്ള വല്ല കറിയും ഇഷ്ടം കാണോ.. ഈശോയേ വാഴകൂമ്പ് ഒന്നും ഇഷ്ടാവല്ലേ..

: mmm.. ചാച്ചൻ എണീറ്റ് പോയി.ഒന്ന് എറിഞ്ഞു നോക്കിയാലോ...

~~~ അമ്മച്ചി.... ഈ intercaste mrrge നെ കുറിച്ചുള്ള അഭിപ്രായം എന്താ~~~

മിഷീൻ ചവിട്ടുന്നതിൽ ഒരു ഗ്യാപ് വന്നപ്പോൾ അവൾ ചോദിച്ചു.തയ്ക്കാൻ എടുത്ത തുണി മെഷീനിൽ വെച്ചിട്ട് അന്നാമ്മ അവളെ തിരിഞ്ഞ് നോക്കി. നന്ദു അമ്മച്ചിയെ നോക്കി ഇരിക്കാ.

Annamma : 🤨

Nandu : പറാ

Annamma : നിന്റെ അപ്പനോട് പോയി ചോദിക്ക്. അങ്ങേർക്കാ എന്നെക്കാളും കുറച്ചൂടി നിശ്ചയം.

Nandu : ~~അടിപൊളി ~~ അത് വേണ്ട.. അമ്മച്ചി പറ.

Annamma : ഞാൻ എന്ത് പറയാനാ. എനിക്ക് അന്നേ ഡൌട്ട് അടിച്ചതാ.. മറ്റേ ആ ഡ്രാമയും കണ്ടോണ്ടിരുന്നപ്പോഴേ

Nandu : ~~അതേത് ഡ്രാമ ~~🤔

Annamma : അന്ന് വായ്ക്കുരുചിയായി ഇരുന്ന് കണ്ടപ്പോഴേ എനിക്ക് തോന്നി ഇങ്ങനെയൊക്കെ തന്നെ ആവോന്ന്. എന്നാലും ഇതെങ്ങനെ സംഭവിച്ച്.അതൊക്കെ കണ്ടാൽ ഇതല്ല ഇതിനപ്പുറം ചെയ്യാൻ തോന്നും.

Nandu : ~~ അപ്പൊ അന്ന് ഞാൻ bl കണ്ടായിരുന്നോ, ഞാൻ വിചാരിച്ചു കണ്ടില്ലെന്ന്.~~~
... അത് വിട്.. ഞാൻ ചോദിച്ചതിന് ans പറ.

Annamma : അത് കൂടുതൽ എന്താ പറയാൻ ഉള്ളേ. നിന്റെ അപ്പൻ സമ്മതിച്ചാലും ഞാൻ സമ്മതിക്കില്ല.

Nandu : അതെന്താ അതിനിടയ്ക്ക് ഒരു വാല്.. സ്വന്തം കാര്യം പറഞ്ഞാൽ പോരേ.

Annamma : അങ്ങനെയാ...

Nandu : അയ്യോ മതി... ഞാൻ ഒന്നും ചോദിച്ചില്ല. മായ്ച്ചു കളഞ്ഞേയ്ക്ക്

~~തല്പരക്കക്ഷി അല്ല.അഹ് എന്തേലും ആവട്ടെ ~~~

Feba : എന്താടാ ഒരു ആലോചന?

Nandu : ഏയ്യ് അതൊന്നും ഇല്ല.

Feba : mm.കുറച്ചു അങ്ങോട്ട് നീങ്ങി ഇരുന്നേ.നിനക്ക് ഇത് കണ്ട് കണ്ട് മടുത്തില്ലേ.

Nandu : അത് അങ്ങനെയാ ചേച്ചി.. ചില movies അങ്ങനെ പെട്ടന്നൊന്നും മടുക്കില്ല. പ്രേത്യേകിച് നമ്മളായിട്ട് connect ആയ movies.

Feba : എങ്ങനേ

Nandu: അങ്ങനെ 😌

Feba : mmmm... ദേ നിന്റെ ഫോൺ അടിക്കണ്.. തള്ളക്കോഴിയോ അതാരാ.

Nandu : ഓഹ് അത് henza.

Feba : ശോ... വേറെ ആരെങ്കിലും ഇത് കാണില്ലേ.

Nandu : കാണാൻ വേണ്ടി തന്നെയാ. അവൾ എന്റെ പേര് പശു എന്നാ സേവ് ചെയ്തേക്കണേ.. അവൾടെ ഒരു നന്ദിനിപശു.

Feba : 😄

Nandu: ~~hel ---

📲 : ~~ ഗ്രൂപ്പിൽ കേറഡി പുല്ലേ ~~

Call cut

Nandu : അല്ല ങേ.. പോയാ.. ഇനി അതിനകത്തു എന്തോന്നാണാവോ

Feba : അവളെന്തിനാ വിളിച്ചേ

Nandu : ഗ്രൂപ്പിൽ കേറാൻ

Feba : പക്ഷിമൃഗാദികൾ എല്ലാംകൂടി കുറ്റം പറയാൻ നേരം ഇരുട്ടിയതും ഇറങ്ങിയ

Nandu : അതൊന്നും അല്ല ഞങ്ങൾ ഡീസെന്റാ ...
ആ...ഒരു കാര്യം പറയാൻ വിട്ടു പോയി .
സിദ്ധുയേട്ടൻ വിളിച്ചു എന്നെ 😌..

Feba : അതാര്

Nandu : ഓഹ് മറ്റേ special

Feba : ഓ.. നിലവിളക്ക്.. എപ്പോ? എന്തിന്

Nandu : കുറച്ച് മുന്നേ.. നമ്മടെ hod ടെ നമ്പറിന് വേണ്ടി വിളിച്ചതാ.

Feba : അതിനായിരുന്നോ.

Nandu : mm.,. കൂടുതൽ ഒന്നും മിണ്ടാൻ പറ്റിയില്ല. അപ്പോഴേക്കും അമ്മച്ചിടെ ഒരു പൊട്ടിയ നൂലും സൂചിയും.

Feba :😄😄😄 കഷ്ടായിപ്പോയി...

Nandu: ചിരിക്കല്ലേ.

Feba : sorry.. ചിരിക്കും...നീ ഇങ്ങനെ കടന്നൽ കുത്തിയ പോലെ ഇരിക്കല്ലേ.... ഇതുവല്ലതും ആ ചുമര് പൊളിച്ചു പറക്കുന്ന സ്ത്രീ അറിയുന്നുണ്ടോ 😄

Nandu: എല്ലാം കണക്കാ..

Feba : ഓഹ്... നീ എന്നിട്ട് നമ്പർ snd ചെയ്താ.

Nandu : അയ്യോ ഇല്ല.. അമ്മച്ചി വിളിച്ച തിരക്കിൽ ഞാൻ മറന്ന് പോയി.

Feba: ലേറ്റ് ആവാതെ അയച്ചുകൊടുക്ക് ... ഞാൻ അടുക്കളയിലേക്ക് പോട്ടെ

Nandu :mm

Nandu പെട്ടെന്ന് വാട്സ്ആപ്പ് open ചെയ്തു. കൂതാശ ഗ്രൂപ്പിൽ പിള്ളേർ കാര്യം ആയിട്ട് ചർച്ചയിൽ ആണ്. ചറപറാ മെസ്സേജ്. അവൾ contact ൽ കയറി സിദ്ധുന്റെ നമ്പർ എടുത്തു. ഒരു oii അയച്ചു, ഒറ്റ ടിക്ക്. പുള്ളി ഓൺലൈനിൽ ഇല്ല. അവൾ മാംന്റെ നമ്പർ snd ചെയ്തിട്ട്. അവരുടെ ഗ്രൂപ്പിൽ കയറി.

അവിടെ എന്തോ വലിയ ചർച്ചയാണ്.

പിറ്റേ ദിവസം ഉച്ച വരെ ക്ലാസ്സ്‌ ഉള്ളൂന്ന് ആദി അമ്മുനോട് പറഞ്ഞു. അതിന്റെ ചൂടാറുന്നതിനു മുന്നേ അമ്മു ഗ്രൂപ്പിൽ വന്ന് പാട്ട് ആക്കി. അതിനോടാനുബന്ധിച്ചു ഫുഡ്‌ന്റെ ചർച്ചയിൽ ആണ് അവർ. നാലാമത്തെ തിങ്കളാഴ്ച ദിവസങ്ങളിൽ ക്യാന്റീനിൽ ബിരിയാണി കാണും.
ബിരിയാണി വാങ്ങാം എന്ന് തീരുമാനിച്ചു ഓരോന്നും ഓരോ വഴിക്ക് പോയി.

നന്ദു വീണ്ടും ശ്രെദ്ധ ടീവിയിലേക്ക് തിരിച്ചു. അന്നാമ്മ തയ്ച്ച തുണിയെല്ലാം മടക്കി വെയ്ക്കുന്നു. Feba ആട്ടിയ മാവ് ഫ്രിഡ്ജിലേക്ക് വെയ്ക്കുന്ന തിരക്കിൽ. എഴുത്തും കുത്തെല്ലാം നിർത്തി ചാച്ചൻ ന്യൂസ്‌ കാണാൻ വന്നിരുന്നു.
ജിന്നേട്ടനും എത്തി.

Jin : ഇരുന്ന് ഉറങ്ങാതെ പോയി കിടന്ന് ഉറങ്ങടി..

സെറ്റിയിൽ ഇരുന്ന് ഉറങ്ങുന്ന നന്ദുന്റെ തലയ്ക്കിട്ട് ഒരു കൊട്ടും ഡയലോഗും

Nandu : ഉം.....വെറുതെ ഇരിക്ക്...

Chachan : മക്കളേ ഡാ... എണീക്ക്.. നീ കഴിച്ചായിരുന്നോ?

Jin : അമ്മാ.... ദേ ഇത് എന്തെങ്കിലും കഴിച്ചിട്ട് ഇരിക്കുന്നെ ആണോ?

Annamma : ഏത്??

Jin : ദേ... ഈ ഇരുന്ന് ഉറങ്ങുന്ന സാധനം.

Annamma : അയ്യോ അവളൊന്നും കഴിച്ചിട്ടില്ല... അതിനെ വിളിച്ച് എണീപ്പിച്ചേ... അല്ലേൽ പാതിരാത്രി എണീറ്റിരിക്കും വെച്ചക്കണ് എന്നും പറഞ്ഞ്.ഉറങ്ങാൻ സമ്മതിക്കല്ലേ..

Jin: നന്ദൂ ..... എണീക്ക് എണീക്ക്.. കഴിച്ചിട്ട് കിടക്ക്

Nandu : എന്തുവാ അച്ചാച്ചി... ഞാൻ ഒന്ന് ഉറങ്ങിക്കോട്ടെ...

Jin : അതിന് ഉറങ്ങാനുള്ള tym ആയില്ലല്ലോ.

Nandu : എന്നും പറഞ്ഞ് ക്ഷീണം വന്നാൽ മനുഷ്യൻ ഉറങ്ങും.

Jin: നിനക്ക് എന്തിനാ ഇത്ര ക്ഷീണം.. രാത്രി വല്ല കക്കൽ വല്ലതും ഉണ്ടോ. Ehh.... പറ... പറ... പറഞ്ഞിട്ട് ഉറങ്ങിയാ മതി.. ഡീ..
. ഡീീ.....

Nandu : ഇങ്ങേരെ കൊണ്ട്..... ഉഫ്.... സൂര്യൻ ഉദിക്കുന്നതിനു മുന്നേ എണീറ്റ് ഓടുവല്ലേ തിരിച്ചു വരുന്നതോ പാതിരാത്രിക്കും.. പിന്നെ ക്ഷീണം ഉണ്ടാവില്ലേ..

Jin: ഞങ്ങൾ പറഞ്ഞോ ഓടാൻ... നിനക്കല്ലാർന്നോ.. ദൂരെ പോയി പഠിക്കണം... എന്നിട്ട് ഇപ്പൊ ഓടുന്ന കണക്ക് പറയുന്ന്... അടുത്ത് വല്ലതും നോക്കാൻ പറഞ്ഞപ്പോ പറ്റില്ല. ദൂരം ആയത്കൊണ്ട് ഹോസ്റ്റലിൽ നിക്കാൻ പറഞ്ഞ കേക്കില്ല.. അല്ല ഇനി നിന്നാലും മതി.

അതുവരെ സെറ്റിയിൽ ചാരികിടന്ന നന്ദു ചാടി എണീറ്റിരുന്നു.

Nandu : അയ്യടാ... അങ്ങനെ എന്നെ ഹോസ്റ്റലിൽ കൊണ്ട് നിർത്തി നിങ്ങള് സുഖിക്കണ്ട. അതിനകത്തു കയറിയാൽ എഴുത്തും വായനയും കാരണം ബുക്കിന്ന് തല പൊക്കാൻ പറ്റണില്ല. ആകപാടെ ഒന്ന് മനസറിഞ്ഞു ചിരിക്കുന്നത് ബ്രേക്ക്‌ കിട്ടുമ്പോഴും അങ്ങോട്ടും ഇങ്ങോട്ടും ഉള്ള പോക്കുവരവിലും ആണ്. അത് നശിപ്പിക്കാൻ ആയിട്ട് ഓരോ കൊനഷ്ട്ട് ഐഡിയയും ആയിട്ട് ഇറങ്ങിക്കോളും മറ്റുള്ളോരുടെ ഉള്ള സന്തോഷം കൂടി കളയാനായിട്ട്.

Jin : അങ്ങനെയും പോവില്ലാന്ന് സാരം... നിനക്ക് saturdays ക്ലാസ്സ്‌ ഇല്ലല്ലോ അപ്പൊ കിടന്ന് ഉറങ്ങിക്കൂടെ

Nandu : ഈ monday to friday ഒരേ ടൈമിൽ continues ആയി എണീക്കുന്നത് കൊണ്ട് ശനിയാഴ്ചയും automatically എണീറ്റ്പോവും 🙂

Jin : എന്നിട്ട് അത് ഞാറാഴ്ച ദിവസം കാണാറില്ലല്ലോ.നിന്റെ കലണ്ടറിൽ sunday എന്ന day ഇല്ലേ.

Nandu : അതെന്താണാവോ അങ്ങനെ??.....ഞാറാഴ്ച ദിവസം രാവിലെ പള്ളിലെ പാട്ടൊക്കെ കേട്ട് കിടന്ന് ഉറങ്ങാൻ നല്ല സുഖവാ.☺️

Jin: 2 എണ്ണം കിട്ടിയാൽ ആ സുഖം ഒക്കെ താനേ മാറിക്കോളും.

Nandu : ഇങ്ങേര് സമ്മതിക്കില്ല....ഇയാൾക്ക് എന്താ..

അവൾ എഴുന്നേറ്റിരുന്ന് ജിന്നേട്ടനെ കൂർപ്പിച്ചു ഒന്ന് നോക്കി.

Jin : mission success 😄..അമ്മാ ദാ ഇതിനെ എണീപ്പിച്ചിട്ടുണ്ടേ..

Nandu : ഓഹോ പണിതതാണല്ലേ

Jin : അതേ 😄😄

Annamma: എല്ലാരും എണീറ്റ് വാ.. ചോറ് റെഡി..

Nandu : അമ്മച്ചീ വാരി തരോ

Jin : ഓ പിന്നേ.. കെട്ടിച്ച് വിടാറായി എന്നിട്ടും വാരികൊടുക്കാൻ പോലും... ഇള്ളാപിള്ള അല്ലേ..

Nandu : അയ്യേ cliche dialogue... കേട്ട് കേട്ട് മടുത്ത് മാറ്റിപിടിക്ക്.

Jin : നീ എന്റെ ഡയലോഗിനെ കുറ്റം പറയാതെ നിന്റെ രീതി മാറ്റിപിടിക്ക്. നിന്റെ കെട്ടിയോൻ വാരി തരോ നിനക്ക്.

Nandu : ആ തരും.. എല്ലാരും നിങ്ങളെ പോലെ unromantic മൂരാച്ചി ആവില്ല... പാവം ഫെബിച്ചി.. അതൊരു പാവം ആയോണ്ട് ഒന്നും പറയണില്ല... നിങ്ങൾ എന്നെങ്കിലും ഒരു പ്രാവശ്യം ആ ചേച്ചിക്ക് ഒന്ന് വാരികൊടുത്തിട്ടുണ്ടോ.ഉണ്ടോന്ന്

Jin : അതൊന്നും കൊച്ചുകുട്ടികൾ അറിയണ്ട..

Nandu : കൊച്ചുകുട്ടിയോ.. കുറച്ച് നേരം മുന്നേ എന്താ പറഞ്ഞേ കെട്ടിച്ചു വിടാറായെന്ന് അല്ലേ.

Jin : ഞാൻ അങ്ങനെ പറഞ്ഞോ.. അതെപ്പോ

Nandu: വാക്കിന് വില ഇല്ലാത്തവൻ

Annamma : ദേ പിള്ളേരേ ഞാൻ അങ്ങോട്ട് വരണോ അതോ നിങ്ങൾ ഇങ്ങോട്ട് വരോ

Chachan : വന്ന് കഴിച്ചിട്ട് അടികൂടിക്കോ

Nandu : നല്ല bst അപ്പൻ.

Jin: അല്ലേലും അപ്പന്റെ മുത്ത് അവളല്ലേ.. നീ എണീറ്റ് വാ ഇല്ലെങ്കിൽ അമ്മ എടുത്തിട്ട് അലക്കും നമ്മളെ

നല്ല അന്തസായിട്ട് അമ്മച്ചിടെ കയ്യിന്ന് തന്നെ nandu കഴിച്ചു.
തിരിച്ചു റൂമിൽ വന്നിട്ട് nandu വാട്സാപ്പിൽ നോക്കി. പ്രതീക്ഷിച്ച പോലെ ഒരു msg സിദ്ധുന്റെ വക വന്നിട്ടുണ്ട്.
ഒരു thank u msg... അവൾ ഒരു ☺️ ചിരിക്കുന്ന smiley യും gd nyt റ്റും തിരിച്ചയച്ചു net റ്റും off ചെയ്ത് നിദ്രദേവിയെ പുൽകി.
.

.
Nxt day
,

.

Nandu: അമ്മച്ചി... Fooooddddd.... വെള്ളം എവിടെ... അയ്യോ സമയം പോണു..

Annamma: ദേ നീ ഈ പാല് കുടിച്ചേ ... അതൊക്കെ ഞാൻ എടുത്ത് വെക്കാം.

അമ്മച്ചി അടുക്കളയിൽ നിന്നും ഒരു ഗ്ലാസ്സ് പാലും ആയി ഹാളിലേക്ക് വന്നു. ഗ്ലാസ്സ് ഒന്ന് തോളിൽ കിടക്കുന്ന തോർത്ത്‌ കൊണ്ട് തുടച്ചിട്ട് അവൾക്ക് നേരെ നീട്ടി. അവൾ ബാഗ് dinning ടേബിളിൽ വെച്ചിട്ട് പാല് വാങ്ങി കുടിച്ചു. ഫുഡ്‌ ഇരിക്കുന്ന പൊതിയും ബോട്ടിലും ബാഗിൽ വെച്ച് സിപ് ഇട്ടു. അപ്പോഴേക്കും വായ കഴുകി nandu വന്നു. അമ്മച്ചിടെ തോളിൽ കിടന്ന തോർത്തെടുത്തു കൈയും വായും തുടച്ചതിനു ശേഷം ബാഗും എടുത്ത് തോളിൽ ഇട്ട് അമ്മച്ചിടേൽ തോർത്തും കൊടുത്തിട്ട് അവൾ വീട്ടീന്ന് ഇറങ്ങി.

വഴിയിൽ വെച്ച് നന്ദു പോയ ബസ് പഞ്ചറായി. അതുകാരണം സ്റ്റാൻഡിൽ നിന്ന് കോളേജിലേക്ക് സ്ഥിരമായി അവർ പോകുന്ന ബസ്സ് അവൾക്ക് മിസ്സ്‌ ആയി.
പിന്നെ ബസ്സൊക്കെ കിട്ടി കോളേജിൽ എത്തിയപ്പോഴേക്കും 1st period പകുതി ആയി 🤘🏼😌

Watchman : എന്താ മോളേ മാസത്തിൽ 2 തവണ എങ്കിലും താമസിച്ചേ എത്തോളൂന്ന് ശപഥം ചെയ്തിട്ടുണ്ടോ.

Nandu : ~~ഈശോയേ... വന്ന് വന്ന് watchman വരെ താറ്റാൻ തുടങ്ങിയല്ലോ ~~
അത്കൊണ്ട് എന്താ 100 കണക്കിന് കുട്ടികൾ പഠിക്കണ ഈ കോളേജിൽ അങ്കിൾന് എന്നെ അറിയുന്ന പോലെ വേറെ ആരേലും അറിയോ.

Watchman : ഓരോരുത്തരെയും ഓർത്തിരിക്കാൻ ഓരോ കാരണങ്ങൾ ഉണ്ടാവും. അത് അവരായിട്ട് തന്നെ ഉണ്ടാക്കും.

Nandu : മതി അങ്കിളേ മതി.. ഞാൻ late commy ആണെന്ന് പറയാതെ പറഞ്ഞു... എനിക്ക് ഇത് തന്നെ കിട്ടണം... ഇന്ന് only mrng.. Good ഇല്ല.... ബൈ

Watchman : good morning.... 😄

Nandu : എനിക്ക് വേണ്ട 🚶‍♀️

റോക്കറ്റ് പോവും പോലെ പോവാണ് നന്ദു.

Nandu : താമസിച്ച് താമസിച്ച്... ഞാൻ ഇന്ന് പുറത്ത്.. 😰
എന്നെ കൊണ്ട് ഞാൻ തന്നെ തോറ്റല്ലോ ഈശോയേ... അല്ലേലും എന്തിനാ ഞാൻ അങ്ങേരെ വിളിച്ച് ബുദ്ധിമുട്ടിക്കുന്നെ... ഇമ്പോസിഷൻ ഒന്നും തരല്ലേ... എനിക്ക് എഴുതാൻ വയ്യ..

~~ശൂ... ശൂ..... നന്ദൂ.... ദേ ഇങ്ങോട്ട് നോക്ക്.... തിരിഞ്ഞ് നോക്കടി...~~~

Nandu: അതെവിടുന്നാ ഒരു അശരീരി...

~~ ഒന്ന് കറങ്ങി നോക്കടി കഴുതേ ~~

Yadhu : ഇങ്ങോട്ട് വാ.. ഇവിടെ വന്നിരിക്ക്

Nandu : ങേ... നീ ആയിരുന്നോ.. നീ എന്താടാ പുറത്ത്.. പുറത്താക്കിയാ നിന്നെ.

Yadhu : അതിന് കേറീട്ട് വേണ്ടേ.

ഒരാളും കൂടി ഉണ്ടാലോ എന്ന ആശ്വാസത്തിൽ അവനുടത്തേയ്ക്ക് അവൾ പോയി

Nandu : bst... ബ്രേക്കിന്‌ പോലും പുറത്തിറങ്ങാതിരുന്ന ചെറുക്കനായിരുന്നു.. കാലം പോയ പോക്കേ.. ഇങ്ങോട്ട് എണീറ്റ് വാടാ... Attentence പോവും.

Yadhu : അതൊന്നും പോവില്ല... ജുവെൽ മാം താമസിച്ചേ വരൂ.. ഇപ്പൊ നിന്റെ fav സോണിയ മാം ന്റെ ക്ലാസ്സാ..

Nandu : എന്നാ പിന്നേ പോവാണ്ടിരിക്കുന്നതാ നല്ലതാ. എന്തിനാ ഞാൻ ആയിട്ട് എന്റെ ഒരു day pond ആക്കുന്നത്.


ഇത്പോലെ മഞ്ഞ ഗുൽമോഹർ മരത്തിന് ചുറ്റും കെട്ടിയിരിക്കുന്ന ഇരിപ്പിടത്തിൽ ഇരിക്കുവാണ് yadhu. നന്ദുവും അവനടുത്തു ചെന്നിരുന്നു.

Nandu : നീ എങ്ങനെ അറിഞ്ഞു അവരാണെന്ന്...

Yadhu : അഫ്സി msg ഇട്ടു...

Nandu : മുത്തു പുറത്തായിട്ടും വിക്രമൻ എന്താ ചാടാത്തെ?

Yadhu : അവൻ ചാടുന്നതിന് മുന്നേ അവര് ക്ലാസ്സിൽ കയറി. ചെക്കൻ പെട്ടിരിക്കാ അവിടെ.

Nandu : കഷ്ട്ടായിപോയി.. നീ വന്നിട്ട് കൊറേ നേരയോ

Yadhu : ഒരു 10min

Nandu : നീ എന്താ late ആയേ.

Yadhu : ഇന്നലെ ഒരു മാച്ച് ഉണ്ടായിരുന്ന്.. അതൊക്കെ കണ്ടിട്ട് കിടന്നപ്പോ 3 മണി കഴിഞ്ഞ്.. അത്കൊണ്ട് എണീക്കാൻ താമസിച്ച്. നിയാ

Nandu : ആഹാ... ഞാൻ വന്ന വണ്ടി പഞ്ചറായെടാ.. പിന്നെ വേറെ ബസ്സൊക്കെ കിട്ടി വന്നപ്പോ ഒരു നേരം ആയി.

Yadhu : രാവിലേ നാശനഷ്ടം വരുത്തിയാ വരവല്ലേ.

Nandu : പോടാ... ഹും... ഡാ നീ കഴിച്ചിട്ടാണോ ഇറങ്ങിയേ.

Yadhu : mmm കുറച്ച്

Nandu : ഞാൻ ആണേൽ ഒരു ഗ്ലാസ്സ് പാലിന്റെ ബലത്തിലാ നിക്കണേ... വിശക്കാനും തുടങ്ങി. ഫുഡ്‌ കൊണ്ട് വന്നിട്ടുണ്ട്. എല്ലാർക്കും കൂടെ ആയത്കൊണ്ട് ഒരു 5,6 ഇഡലി ഉണ്ടെന്ന് തോന്നണു.. നീയും കൂടെ കൂടാവോ 😁

**
നമ്മടെ പിള്ളേർക്ക് വീട്ടീന്ന് കോളേജിൽ വരാൻ നല്ല ദൂരം ഉണ്ട്. 6അരയ്ക്കൊക്കെ കഴിച്ചിട്ട് ഇറങ്ങുന്നത് കൊണ്ട് ഫസ്റ്റ് 2 period കഴിയുമ്പോഴേ വിശന്നു കറങ്ങാൻ തുടങ്ങും. ഉച്ചവരെ വിശന്ന് ഇരിക്കാൻ വയ്യാത്തത്കൊണ്ട് ഇവർ രാവിലെ വീട്ടിൽ ഉണ്ടാക്കുന്ന breakfast കൊണ്ട് വന്നിട്ട് കോളേജിൽ വെച്ച് കഴിക്കും. ഇപ്പൊ അമ്മമാർക്ക് രാവിലെ ഒന്നും കഴിക്കുന്നില്ലെന്ന പരാതി തീർന്ന്.
**

Yadhu : നീ ഒന്ന് wait ചെയ്യാവോ... എനിക്ക് ലൈബ്രറിയിൽ 2,3 ബുക്ക്‌ വെക്കാനുണ്ട്.. വെള്ളിയാഴ്ച വെക്കാനുള്ളതായിരുന്ന്.. അന്ന് പറ്റീല.. അത്കൊണ്ട് ഇന്ന് രാവിലേ കൊണ്ട് വെക്കാം.

Nandu : വെള്ളിയാഴ്ച്ച നിയൊക്കെ പറഞ്ഞ് വെച്ച് മുങ്ങിയതാണല്ലേ...എന്തായാലും അതിന്റെ പണി ഉടനെ കിട്ടും.

Yadhu : പണി ആയാ

Nandu: ആയി.. സോണിയ വഴി... അവര് നല്ല എരിവും പുളിയും ചേർത്ത് പ്രിൻസിയോട് പറഞ്ഞിട്ടുണ്ട്..പിന്നെ അങ്ങേരാണെങ്കിൽ കണ്ട് ബോധിക്കേം ചെയ്ത്. ആകെ 7,8 ചെറുക്കമാര് ഉള്ളതിൽ എല്ലാംകൂടി ക്ലാസ്സും cut ചെയ്ത് സിനിമ കാണാൻ പോയേക്കണ്..

Yadhu : അത് അണ്ണന്റെ സിനിമ ഫസ്റ്റ് ഷോയിൽ തന്നെ കാണണം... എന്നാലേ ഒരിത് കിട്ടോളൂ...
(വിജയ്ടെ ബിഗിൽ ഇറങ്ങിയ tym😌)

Nandu : mm കിട്ടും കിട്ടും... ജുവെൽ മാം ന്റെ കയ്യിന്ന്.... ആ സോണിയ മാമിനെ വാരാൻ കിട്ടുന്ന ഒരു ചാൻസും കളയില്ല. അന്നും നല്ലപോലെ അലക്കി.. എന്തായാലും അതിന്റെ ദേഷ്യം എല്ലാം കൂടി നിന്റേക്ക നെഞ്ചത്ത് ഇന്ന് മാം തീർക്കും aiwaa 🤘🏼

Yadhu : ശവത്തിൽ കുത്തല്ലെടി തെണ്ടി.

Nandu : കുത്തും കുത്തും ഇനിയും കുത്തും ആഞ്ഞു ആഞ്ഞു കുത്തും.

Yadhu : ദ്രോഹി....... ങേ.. ദേ അത് സിദ്ധുവേട്ടനല്ലേ..

Nandu : ങേ.. എവിടെ എവിടെ

Yadhu : അങ്ങോട്ട് നോക്കടി..

Nandu : ഇങ്ങേര് ഓരോ ദിവസം കഴിയുംതോറും ചുള്ളൻ ആവുണല്ലോ

Yadhu : ഏയ്യ് എനിക്ക് തോന്നണില്ല

Nandu : തോന്നണ്ട...അല്ലേലും നിനക്കത് തോന്നേണ്ട കാര്യം ഒന്നുല്ല.

Yadhu : നിനക്ക് ഇതെന്നാടി.. എണീച്ചു പൊയ്ക്കേ നീ.. വിശന്നാൽ നിങ്ങൾ നിങ്ങളല്ലാതെ ആവും.

Nandu : എടുക്കൊരു snickers

Yadhu : കേക്കാൻ വേണ്ടി ഇരിക്കാ..എന്റേലൊന്നും ഇല്ല...അത് സിദ്ധുവേട്ടൻ അല്ലേ

: സിദ്ധുവേട്ടാ... ഇവിടെ ഇവിടെ... കൂടുന്നോ

Nandu : 😳 എന്തിനാടാ ഇങ്ങോട്ട് വിളിക്കുന്നെ

Yadhu : എന്തായാലും ഇനി അങ്ങേര് ക്ലാസ്സിൽ കേറാനൊന്നും പോണില്ല... പിന്നെ നീ പൊതിഞ്ഞുകെട്ടി കൊണ്ട് വന്ന ഇഡലി തിന്ന് തീർക്കാൻ ആരെങ്കിലും വേണ്ടേ.
ഇഡലി തീരണോങ്കിൽ മിണ്ടാഡിരിക്ക്

Nandu : സൈക്കോളജിക്കൽ മൂവ്മെന്റ്.. Bloody bucket

സിദ്ധു അവരെ കണ്ടതും അവരടുത്തേയ്ക്ക് വന്നു.

(നന്ദുന്റെ dress style നെ കുറിച്ച് നിങ്ങൾക്ക് ഒരു ധാരണ ഉണ്ടല്ലോ. എന്നാൽ സിദ്ധുന്റെ characteristic പറഞ്ഞിട്ടുണ്ടെങ്കിലും dressing നെ കുറിച്ച് പറഞ്ഞിട്ടില്ലല്ലോ.കാരണം അങ്ങനെ ഒരു pic കിട്ടാൻ നല്ല പാടായിരുന്നു.

ദേ ഇങ്ങനെ ആണ് സിദ്ധുന്റെ dressing.കൂടുതലും slim fit checked shirts ആണ് ഇടുന്നത് അല്ലേൽ light color plain shirts. T-shirts അടിയിൽ ഇട്ടിട്ട് മേലിൽ ഷർട്ട്‌ ഇടില്ലേ അതുപോലെ ആണ് സ്റ്റൈൽ. അപ്പൊ സിദ്ധുന്റെ dressing sense നെ കുറിച്ചും പിടികിട്ടി കാണോലോ. Shirts മാത്രേ use ചെയ്യോളു t-shirts ഇടാറില്ല.)

Yadhu : hii 😁

Sidhu :mm.. Hai☺️


Nandu :.............. Hai...

അവൻ ഒന്ന് തലയാട്ടിയതിനു ശേഷം യദുവിന്റെ അടുത്ത് ചെന്നിരുന്നു. (Nandu||Yadhu||Sidhu)

Sidhu : നിങ്ങളെന്താ ഇവിടെ ഇരിക്കണേ

Yadhu : ഇന്നലത്തെ മാച്ച് ഇല്ലെയോ അതൊക്കെ കണ്ട് ഉറങ്ങി എണീറ്റു വന്നപ്പോ ഒരു നേരായി.. ബസ്സ് മിസ്സായി. ഇവള് വന്ന ബസ്സ് പഞ്ചറായി..
അങ്ങനെ ഇവള് late ആയി. അല്ല ചേട്ടൻ എങ്ങനെയാ late ആയേ

Sidhu : ഇന്ന് അമ്മേടെ പിറന്നാളാ.. Working day ആണ് വരുന്നതെങ്കിൽ ഞാൻ ഈ ദിവസം late ആയാ വരുന്നേ.. രാവിലെ ഞങ്ങൾ അമ്പലത്തിൽ പോവും. തിരിച്ചു വന്ന് ഇങ്ങോട്ട് വരുമ്പോ സ്ഥിരം വരുന്ന ബസ്സ് പോയിരിക്കും.

Yadhu : mm... Anyway അമ്മയോട് brthdy wishes പറഞ്ഞേക്ക് എന്റെ വക... ആ പിന്നെ ചേട്ടാ ഇവള് ഒരു പൊതി ഇഡലിയും കൊണ്ട് വന്നിരിക്കാ.. വിരോധം ഇല്ലെങ്കിൽ ഞങ്ങളോട് കൂടി അതൊന്ന് തീർത്ത് തരാവോ.

Sidhu : അത് വേണോ.. നിങ്ങൾ കഴിച്ചോ

Yadhu : എന്റെ ചേട്ടാ ഇവള്ടെ അമ്മച്ചിടെ വെള്ളചമ്മന്തിയുടെ ടേസ്റ്റ്.... ചമ്മന്തി തന്നേ

Nandu : mm

Yadhu : വറ്റൽമുളകിട്ട ചമ്മന്തി... സൂപ്പറാ

Sidhu : എന്ന ഒരു കൈ നോക്കാല്ലേ

Yadhu : പിന്നല്ല...

Sidhu : നമുക്ക് hut ട്ടിൽ പോയാലോ..

Yadhu : mm അവിടെ ആവുമ്പോ സമാധാനത്തോടെ ഇരിക്കാം... നിങ്ങൾ നടന്നോ ഞാൻ ബുക്ക്സ് ലൈബ്രറിയിൽ വെച്ചിട്ട് വരാം.

Nandu : ഇപ്പോഴോ.. പിന്നെ പോരേ..

Yadhu : ഇനിയും താമസിച്ചാൽ അവരെന്നെ വലിച്ചു കീറും.. ഞാൻ പെട്ടെന്ന് വരാം... തീർക്കരുത്..

Nandu : പെട്ടെന്ന് വരണേ... നീ വന്നിട്ടേ കഴിക്കൂ...

Yadhu അവിടുന്ന് ലൈബ്രറിയിലേക്കും മറ്റ് രണ്ടുപേർ വകമരത്തിൽ ചവട്ടിലുള്ള കൂടാരത്തിലേക്കും പോയി.

ഒഴിഞ്ഞ ഒരു hut ട്ടിൽ അവരിരുന്നു.

Nandu : അമ്മയോട് എന്റെ brthdy wish പറയണേ..

Sidhu :mm പറയാം..

Nandu : mm
.

☺️

Silence >>>

🙂

Sidhu : ചോദിക്ക്

Nandu : എന്ത്

Sidhu : നിനക്ക് എന്നോട് ചോദിക്കാനുള്ളത്

Nandu : അത്.. അതൊരു ഡൌട്ട് ആ

Sidhu : ഡൌട്ട് ഓ

Nandu :mm

Sidhu : എന്തോ ആവട്ടെ പറ

Nandu : ok... ഈ ഒരു ഒരേ സ്കൂളിൽ പഠിപ്പിക്കുന്ന ടീച്ചർന്റെ കൈയിൽ അവിടുത്തെ വേറൊരു ടീച്ചർന്റെ ഫോൺ നമ്പർ കൈയിൽ കാണില്ലേ...

Sidhu : കാണും... ഇതിൽ എന്താ ഡൌട്ട്

Nandu : അത് qstn ക്ലിയർ ആവാത്തത് കൊണ്ടാ മനസിലാവാത്തെ.. Ok വ്യക്തമായി പറഞ്ഞുതരാം..
പിജി ഡിപ്പാർട്മെന്റിൽ ഉള്ള ഒരു hod ടെ കൈയിൽ അതേ ബിൽഡിങ്ങിൽ ഉള്ള വേറെ hod ടെ ഫോൺ നമ്പർ കയ്യിൽ കാണില്ലേന്ന്..

അവൻ പെട്ടെന്ന് അവളെ ഒന്ന് നോക്കി..

Nandu : എന്തിനാ ഇങ്ങനെ നോക്കുന്നെ

അവളുടെ മുഖത്തുനിന്നും കണ്ണ് മാറ്റി മുന്നോട്ട് നോക്കി ഇരുന്ന് അവൻ ചിരിച്ചു.. പിടിച്ചു നിന്നെങ്കിലും പിന്നെ നന്ദുവും അവനോട് കൂടെ ചിരിച്ചു..

Nandu : എന്തിനാ ചിരിക്കണേ

Sidhu : നീ ചിരിച്ചത് എന്തിനാണോ അതിന് തന്നെ

Nandu :mm 🤭

അവരുടെ ഇടയിൽ വീണ്ടും മൗനം സ്ഥാനം പിടിച്ചു. ഓരോ കാറ്റിലും അടർന്നു വീഴുന്ന വാകപ്പൂക്കൾ
.

നിലത്തേയ്ക്ക് വീണ ഒരു വാകപ്പൂ അവൾ തന്റെ കൈയിൽ എടുത്തു.

. 🍃

"സഖാവേ.."
.

❤️

🍃

.

പുറംകാഴ്ചയിലേക്ക് നോക്കി ഇരുന്ന സിദ്ധാർഥ് ആ വിളിയിൽ അവളെ നോക്കി.

Sidhu : ങേ..
...

. 🍃

.
Nandu : വാക പ്രണയത്തിൽ പ്രതീകമായപ്പോൾ ചെമ്പരത്തി എങ്ങനെ ഭ്രാന്തിയായി?

.❤️

Sidhu : എന്താന്ന്?

Nandu : വല്യ സാഹിത്യം ഒക്കെ പറയുന്നെ ആളല്ലേ.. പറ മാഷേ.. Answer me

Sidhu : ok... എനിക്ക് ശെരിക്കും ഉള്ള കാരണം അറിയില്ല.. എന്നാലും

Nandu : എന്നാലും..
..

അവൾവാകപ്പൂ വിരലുകളിൽ വെച്ച് ചെറുതായി കറക്കി കൊണ്ടിരുന്നു. ആ പൂക്കളിൽ നിന്നും കണ്ണെടുക്കാതെ അവന്റെ ഉത്തരത്തിനായി കാത്തിരുന്നു. അവൻ എന്തോ പറയാൻ എന്നോളം നിലത്ത് വീണുകിടക്കുന്ന വാകപ്പൂക്കളിലേക്ക് നോക്കി

.

Sidhu : എന്നോ ഒരിക്കൽ പ്രണയിച്ച രണ്ട് വ്യക്തികൾ.അന്ന് അവരിൽ ഒരാൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാവാം ചെമ്പരത്തി.. ഒരുപക്ഷെ അവരെ ഏറ്റവും ബന്ധിപ്പിച്ചത്...ആ പ്രണയം ഒരിക്കൽ അവർക്ക് നഷ്ടപ്പെടുത്തേണ്ടി വന്നിട്ടുണ്ടായിരിക്കും. പ്രണയം തന്നിൽ നിന്ന് നഷ്ടപ്പെട്ടപ്പോൾ പഴയ ഓർമകളിലേക്ക് വീണ്ടും കൊണ്ട് ചെന്നത് വേലിക്കലെ ചെമ്പരത്തി ചെടികളായിരിക്കാം.. ആ വ്യക്തി വീണ്ടും പ്രണയിച്ചു മറ്റൊരു മനസ്സിനെ അല്ല ചെമ്പരത്തിയേ..പതിയെ പതിയെസ്നേഹം ഭ്രാന്തമായ അനുഭൂതി നൽകി.. ഓർമ്മകളാൽ കാലംപ്രണയാത്മാവിനെ മനോരോഗി ആക്കി,അപ്പോഴുംചെമ്പരത്തിയെ നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ടാവും..കാലക്രമേണ ചെമ്പരത്തിയാണ്അവസ്ഥയ്ക്ക് കാരണമെന്ന് വരുത്തിതീർത്തായിരിക്കാം.. കാരണം അതിനെ പഴിച്ചാൽ ആരും തിരുത്താൻ വരില്ലല്ലോപൂക്കൾ പോലും..പക്ഷെ ഇതൊന്നും അറിയാതെ അകന്നു പോയ പ്രണയത്തിന്റെ തിരിച്ചു വരവിനായി കാത്തിരുന്നിട്ടുണ്ടാകുംവ്യക്തി.
🎶
"മലർമഞ്ഞു വീണ വനവീഥിയിൽ
ഇടയന്റെ പാട്ടു കാതോർക്കവേ..
ഒരു പാഴ്ക്കിനാവിലുരുകുന്നൊരെൻ
മനസ്സിന്റെ പാട്ടു കേട്ടുവോ..
മനസ്സിന്റെ പാട്ടു കേട്ടുവോ...
നിഴൽ വീഴുമെന്റെ ഇടനാഴിയിൽ
കനിവോടെ പൂത്ത മണിദീപമേ..
ഒരു കുഞ്ഞു കാറ്റിലണയാതെ നിൻ
തിരിനാളമെന്നും കാത്തിടാം..
തിരിനാളമെന്നും കാത്തിടാം..."
🎶

Nandu : എന്റെ പൊന്നോ ഒരു വല്ലാത്ത ഉത്തരം ആയിപ്പോയി.

Sidhu : ഓരോരുത്തർ എഴുതിയ വരികളിൽ നിന്നും വായിച്ചതിൽ നിന്നും ഒക്കെ ഞാൻ ആയിട്ട് ഉണ്ടാക്കി എടുത്ത ഒരു ഉത്തരം.. അത്രേയുള്ളൂ..
പ്രണയം ലഹരി മാത്രം അല്ലഡോ ഭ്രാന്തും ആണ്..

Nandu : നമിച്ചു മാഷേ.. മതി..അതുവിട് ഒരു പാട്ട് കൂടി പാടിക്കേ

Sidhu : പാട്ടോ... ശെരിക്കും പറഞ്ഞതാണോ.. അതോ നീ എന്നെ ആക്കിയത് വല്ലോം..എനിക്ക് പെട്ടെന്ന് പാടാൻ തോന്നിയപ്പോ പാടിപോയതാ

Nandu : എനിക്ക് ഈ പാട്ടിന്റെ താളവും സംഗതിയും ഒന്നും അറിയില്ല.. പക്ഷെ ആസ്വദിക്കാൻ നല്ലൊരു മനസ്സുണ്ട്.. പറഞ്ഞു വരുന്നത് എന്താന്ന് വെച്ചാ മാഷ് പാടിയത് എനിക്കിഷ്ടായി.. അത്രേയുള്ളൂ

Sidhu : ☺️

Nandu : എന്തേയ്

Sidhu : എനിക്ക് മറ്റുള്ളവരുടെ മുന്നിൽ പാടാനുള്ള confidence ഇല്ല.. എന്റെ sound തന്നെയാ കാരണം.. എനിക്ക് എന്തോ... എന്റെ comfortable zone ണിൽ മാത്രേ ഞാൻ പാടാൻ ശ്രമിക്കോളൂ.

Nandu : അപ്പൊ ഞാൻ..

Sidhu : ആണെന്ന് കൂട്ടിക്കോ

Nandu : ഹായ്യ് 😊... പിന്നെന്തിനാ മടിക്കണേ.. മസിലുപിടിച്ചു ഇരിക്കാതെ അങ്ങോട്ട് പാടിക്കേ.

Sidhu : ഇപ്പൊ വേണോ പിന്നൊരിക്കൽ ആവാം

Nandu : അതെന്തിനാ പിന്നത്തേയ്ക്ക് മാറ്റി വെക്കണേ..

Sidhu : അത്... ഇപ്പൊ എന്തോ... പിന്നെ അവൻ ഇപ്പൊ വരും.

Nandu : ഇപ്പൊ എന്ത്... അപ്പൊ നേരത്തെ പാടിയതോ.. അവൻ വന്നാൽ എന്താ... വന്നാൽ ഇനി ഠപ്പേന്ന് അങ്ങ് നിർത്തിക്കോ.... No excuses

Sidhu : വിടമാട്ടേൻ അല്ലേ... Ok പാടാം

Nandu : അതാണ്

Sidhu :

🎶🎶
Kalyana thaen nila
Kaaichaatha paal nila
Nee thaanae vaan nilaa
Ennodu vaa nila

Theiyaatha vennila
Un kaadhal kaannila
Aagaayam mannila

Kalyana thaen nila
Kaichaatha paal nila🎶

~~രണ്ടും കൂടെ ഇവിടിരുന്ന് അന്താക്ഷരി കളിക്കുവാല്ലേ..~~~

യദുവും ജോയും വന്നതായിരുന്നു അത്.

Sidhu : ഏയ്യ്... ഞാൻ just ഒന്ന് പാടിയതാ... ഇവനെ കാണാൻ ഒരു look ഇല്ലെങ്കിലും കൊച്ച് ഗായകനാ ചെക്കൻ.

Jo : ഇവൻ

Nandu : ശെരിക്കും... പാടോ..എന്ന ഒരു പാട്ട് പാടോ

Jo : നിനക്ക് ഞാൻ പാടി തരാതെ പോവില്ല മോളു പക്ഷെ ഇപ്പോഴല്ല പിന്നെ.. ഇവിടെന്തോ കഴിക്കാൻ ഉണ്ടെന്ന് പറഞ്ഞിട്ട് എവിടെ

Nandu : അതും കണ്ട് വന്നതാണല്ലേ..

Jo : of course😁

Sidhu : oh നിനക്ക് എവിടുന്ന് കിട്ടിയെടാ ഇവനെ

Yadhu ഇങ്ങേരുടെ ക്ലാസ്സിന്റെ frontന്ന്.. ഞാൻ തിരിച്ചു വന്നപ്പോ ഏതോ സാർ കഴുത്തിനു പിടിച്ച് പുറത്താക്കുന്നത് കണ്ടു.. ഇഡലിടെ കാര്യം പറഞ്ഞപ്പോ കൂടെ ഇങ്ങ് പോന്നു.

Sidhu : എന്നാടോ താൻ നന്നാവുന്നെ

Jo : എന്റെ bucket list ൽ ഉണ്ട്.. പരിഗണിക്കാം

ഇതിനിടയിൽ (low voice)

Nandu : ഡാ എന്തോന്നെടാ ഇത്.. കണ്ട എല്ലാരേയും വിളിച്ചോണ്ട് വരാൻ എന്റെ പതിനാറടിയന്തരത്തിന്റെ ഇഡലി അല്ല ഞാൻ ഇവിടെ കൊടുക്കണേ..

Yadhu : ഇത്ര തൊട്ടിയാവല്ലേ..

Nandu :കാര്യം പറഞ്ഞ ഞാൻ തൊട്ടി ആയ.. പട്ടി.. മാറി നിക്കങ്ങോട്ട്

അവർ 4 പേരും കഴിച്ചു... കോമ്പൗണ്ടിനകത്തു അവിടവിടെ ആയി പൈപ്പുകൾ കാണില്ലേ.. അതുപോലെ അവർ ഇരിക്കുന്നതിന്റെ കുറച്ച് അപ്പുറത്തായി ഒരു പൈപ്പ് ഉണ്ട്.. കയ്യും വായും കഴുകി ആ ഹട്ടിൽ തിരിച്ചു വന്നിരുന്നു..
ഇപ്പൊ 2nd ക്ലാസ്സ്‌ തുടങ്ങി..2nd പീരീഡും സോണിയ മിസ്സ്‌ ആയത്കൊണ്ട് നന്ദുവും യദുവും ക്ലാസ്സിൽ പോയില്ല.. ജോയും സിദ്ധുവും അവർടെ കൂടെ അവിടങ് കൂടി..

സമയം പോകാൻ എന്തൊക്കെയോ സംസാരിച്ചു പിന്നെ bingo കളി ആയി. കള്ളനും പോലീസും പകുതിക്ക് വെച്ചു നിർത്തി അല്ല jo നിർത്തിപ്പിച്ചു.. കള്ളൻ ആയാലും പോലീസ് ആയാലും ജോയ്ക്ക് പൂജ്യം.... മൊട്ട വാങ്ങി കൂട്ടാൻ ഇനിയും വയ്യന്ന് പറഞ്ഞു. ഇപ്പൊ തലയും വാലൊന്നും ഇല്ലാതെ വായിൽ വരുന്ന പാട്ടും പാടി ഇരിക്കുവാണ് 4എണ്ണവും.

Nandu : ok മതി മതി... ഇനി ജോചേട്ടായിടെ one man show 👏🏻👏🏻

Yadhu : 👏🏻👏🏻

Jo : ഈ ഫാൻസിനെ കൊണ്ട്.. Ok ok ഏത് പാട്ട് വേണം..

Nandu : ങേ.. പറയുന്ന പാട്ട് പാടോ

Jo : മലയാളം തമിഴ് ഹിന്ദി only ... വേറെ language ഒന്നും ഞാൻ എടുക്കില്ല.

Nandu : അയ്യോ പെട്ടെന്ന് പറഞ്ഞാൽ ഇപ്പൊ ഏത് പാട്ട് പാടും..

Jo : ആലോചിച്ച് വട്ട് ആവണ്ട.. എനിക്ക് കിട്ടി.. ഇപ്പൊ നല്ല ഹിറ്റ്‌ ആയി നിക്കുന്ന പാട്ട് തന്നെ പാടാം.. ഇടയ്ക്ക് കേറി disturb ചെയ്യല്ല്

Nandu : ആദ്യം പാട് എന്നിട്ട് നോക്കാം..

Jo : ഓഹോ.. എന്ന പിടിച്ചോ

🎶🎶

നിന്റെ നൂപുര മർമ്മരം ഒന്നു കേൾക്കാനായ് വന്നു ഞാൻ
നിന്റെ സാന്ത്വന വേണുവിൽ രാഗ ലോലമായ് ജീവിതം
നീയെന്റെയാനന്ദ നീലാംബരി
നീയെന്നുമണയാത്ത ദീപാഞ്ജലി
ഇനിയും ചിലമ്പണിയൂ....

എന്തിനു വേറൊരു സൂര്യോദയം
നീയെൻ പൊന്നുഷ സന്ധ്യയല്ലേ
എന്തിനു വേറൊരു മധു വസന്തം
ഇന്നു നീയെന്നരികിലില്ലേ മലർവനിയിൽ
വെറുതേ എന്തിനു വേറൊരു മധു വസന്തം..
🎶

Nandu : wahh 👏🏻👏🏻 വിചാരിച്ചപോലെ അല്ല... നിങ്ങള് പൊളിയാണ് കേട്ടാ... കിടുക്കി

Yadhu : mm സത്യം.. നിങ്ങൾ ഇങ്ങനെ പാടൊന്ന് ഒന്നും വിചാരിച്ചില്ല.

Jo : thnk u tnk u😌

അവരുടെ സംസാരത്തിനിടയിൽ നന്ദുന്റെ ഫോൺ അടിച്ചു. ഹെൻസുന്റെ call ആയിരുന്നു അത്.
>>

On call :

Henzu : എവിടെയാടി നീ...

Nandu : ഞാൻ പുറത്ത് ഉണ്ട്..

Henzu : പെട്ടെന്ന് വാ ഞങ്ങൾ എല്ലാരും ഖജനാവിൽ ഉണ്ട്

Nandu : കുമ്പസാരം ആണാ

Henzu : ya baby... Start ചെയ്തില്ല.. നീ പെട്ടെന്ന് വാ..

Nandu : ദാ വരണു

Call cut

സംസാരിച്ചതിന് ശേഷം അവൾ പോകാനായി എണീറ്റു.

Nandu : ബ്രേക്ക്‌ ആയി.. ഞാൻ പോണേ... ബൈ പിന്നെ കാണാം.

Yadhu : നില്ല് ഞാനും വരുന്ന്

Nandu : ഞാൻ ക്ലാസ്സിലേക്ക് അല്ല.

Jo : പിന്നെ

Nandu : girls area.. പോട്ടേ.. ആ പിന്നെ പാട്ട് കൊള്ളായിരുന്നു.

Sidhu : tnk u ☺️

Nandu : പിന്നെ കാണാം...
എന്തോന്ന് നോക്കി ഇരിക്കുവാടോ വായ്നോക്കി ഇരിക്കാതെ എണീറ്റ് പോടോ..

Jo : നീ പോടീ... നീ ഇതെങ്ങോട്ടാ ഓടുന്നെന്ന് ഞങ്ങൾക്ക് അറിയാം...

Nandu : ~~~ ആയിക്കോട്ടെ.... സന്തോഷം..~~~🏃🏻‍♀️

Jo : എല്ലാത്തിനേം പൊക്കോടി ഒരു ദിവസം.

Nandu : ~~~~all the bst ~~~~

Nandu അവിടുന്ന് ഓടി പിജി ബിൽഡിംഗിലെ വാഷ്റൂമിൽ എത്തി. അകത്ത് നിന്ന് ഗാനമേള ഓക്കെ കേൾക്കാം

നല്ല വിശാലമായ വാഷ്റൂം. ഇരിക്കാനും നിക്കാനുമൊക്കെ നല്ല സ്ഥലം ഉണ്ട്.

അവൾ അകത്തേയ്ക്ക് കയറി.

Nandu : 🎶 pinjre se uda, dil ka shikra

Jene : 🎶khudi se maine ishq kiya re

Nandu, Jene Henzu :🎶

jiya jiya re jiya re jiya re
jiya jiya re jiya re jiya re
jiya jiya re jiya re jiya re
jiya ho..ooooo

🎶

ഒരു 7,8 കുട്ടികളെ ഇവരെ കൂടാതെ ഉള്ളൂ. നമ്മടെ ടീംസ് ഓരോ തിരക്കിലാണ്. അമ്മുവും മാളുവും ഫോണിൽ.. ഹെൻസ പാട്ടും പാടി ഉലാത്തുന്നു.. ജെന eyeliner ഇട്ട് കണ്ണും അടച്ചിരുന്ന് ഹെൻസുന്റെ പാട്ടിന് ഏറ്റു പാടുന്നു.പിന്നെ ആൻ അവളൊരു ബാത്രൂം dancer ആണ്, ഒരു സൈഡിയിൽ നിന്ന് പലതരത്തിലുള്ള സ്റ്റെപ്പ് ഇട്ട് എന്തോതരം കളി കളിക്കണ്. ബാക്കി ഉള്ളവർ nail polish, മുടി കെട്ടുന്നതിന്റെയൊക്കെ പിറകേ ആണ്.

നേരം വെളുക്കുന്നതിനു മുന്നെ വീട്ടീന്ന് ഇറങ്ങുന്നത്കൊണ്ട് ഇവരെല്ലാം ഹുഡിയും ഇട്ട് അമ്മച്ചിക്കെട്ടും കെട്ടിയാ വരണേ. ആദ്യമൊക്കെ അങ്ങനെ വരാൻ നല്ല ചമ്മൽ ആയിരുന്ന്. പിന്നെപ്പിന്നെ രാവിലത്തെ തണുപ്പ് കാരണം നാണം ഒക്കെ പോയി.ദൂരേന്ന് വരുന്ന മിക്ക കുട്ടികളും ഇങ്ങനെയാക്കി വരവ്.കോളേജ് സ്റ്റോപ്പിൽ എത്തുമ്പോ ഹുടിടെ സിപ്പ് open ചെയ്തങ്ങിടും.. ക്ലാസ്സിൽ കേറിയ പിന്നെ ഫസ്റ്റ് ബ്രേക്കിൽ ബാത്‌റൂമിൽ പോയി ഒരുങ്ങും.. ഒരു മാസം ആയിട്ട് ഇതാണ് ഇവരുടെ daily routine..പിന്നെ മേക്കപ്പ് തുടങ്ങീട്ട് 2 ആഴ്ച ആയേ ഉള്ളൂ, അതിനൊരു reason ഉണ്ട്.

നന്ദു ഇന്ന് താമസിച്ചതുകൊണ്ട് അവരുടെ ബസ്സ്റ്റാൻഡിൽ എത്തിയപ്പോഴേ ഹുഡി ഊരി ബാഗിൽ വെച്ചു മുടിയും unfold ചെയ്തു.

.

Nandu : തുടങ്ങിയോ

Henzu : ഇല്ല ഇല്ല... നീ വന്നില്ലല്ലോ..

Jene : വന്നോ അവൾ.... നിക്കഡാ ഞാനും കൂടെ വരട്ടെ..

Henzu :അപ്പൊ എങ്ങനെയാ തുടങ്ങാല്ലേ

Nandu : ആരാ ആള്

Jene : നീ 😁

Nandu : ഞ--ഞാനോ

Henzu : അതെ... My Lord

Jene : yes.. You can proceed

Henzu : tnk u... പ്രതി ഈ കൂട്ടിൽ കേറി നിക്ക്... ഇങ്ങോട്ട് ഇങ്ങോട്ട്... Ok.. സത്യം ചെയ്യ്..

Nandu : കോടതി മുൻപാകെ ഞാൻ സത്യം മാത്രേ ബോധിപ്പിക്കൂ.. ഇത് സത്യോം സത്യോം സത്യോം..

Henzu : ok.... ഇനി പ്രതിയുടെ മേൽ ആരോപിക്കപ്പെടുന്ന കുറ്റം.
നടന്ന ചില സംഭവങ്ങൾ മറച്ചുവെച്ച് ഗ്രൂപ്പിന്റെ നിയമം ലംഖിച്ചു.

Jene : സബാഷ് സബാഷ് വാദം തുടങ്ങിക്കോളൂ

Henzu : വള്ളിപുള്ളി തെറ്റാതെ അങ്ങ് പറഞ്ഞ് തുടങ്ങിക്കോ.

Nandu : അത്....ഇന്നലെ nyt സിദ്ധുവേട്ടൻ വിളിച്ചു.

Ammu : ഞാൻ പറഞ്ഞില്ലേ.

Jene : എന്തിന്

Henzu : my lord... Manners

Jene : ഒന്ന് പൊയ്ക്കേടി... നീ പറ മോളേ എന്തിനാ

എല്ലാരും കാര്യം കേൾക്കാൻ ചുറ്റും കൂടി

Nandu : നമ്മടെ hod ടെ നമ്പറിന് വേണ്ടിയാ

Kesiya : അതിനായിരുന്നോ 😒 അല്ല അവർടെ നമ്പർ എന്തിനാ ഏട്ടന്

Nandu : ഇന്നത്തെ prgm ന്റെ എന്തോ കാര്യം പറയാൻ.

Kesiya : ok ok... ബാക്കി പറ

Nandu : എന്റെ നമ്പർ കൈയിൽ ഇല്ലായിരുന്നു.. ക്രിസ്റ്റിച്ചായന്റെ കയ്യിന്നാ വാങ്ങിയെന്ന് പറഞ്ഞു.. അത്രേ ഉള്ളൂ അപ്പോഴേക്കും അമ്മച്ചി എന്നെ വിളിച്ചു സൂചിയിൽ നൂല് കോർക്കാൻ.

Jene : sheyy ടൈമിങ് ഇല്ലാത്ത അമ്മച്ചി. വേറെ ഒന്നും ചോദിക്കേം പറയേം ചെയ്തില്ല

Nandu : ഇല്ല

Henzu : so sad... നീ വന്നിട്ട് ക്ലാസ്സിൽ കേറാതെന്ത്

Nandu : ഞാൻ വന്നപ്പോ യദുനെ കണ്ടു അവൻ പറഞ്ഞു ക്ലാസ്സിൽ സോണിയ ആണെന്ന് .. രാവിലെ എന്തിനാ അവർടെ വായിരിക്കുന്നതൊക്കെ കേക്കണെന്നങ്ങ് വിചാരിച്ചു.

Malu : നീ അവരുടെ കണ്ണിപ്പെടാതെ നോക്കിക്കോളണം നല്ല മതിപ്പ് ആയത്കൊണ്ട് പിടിച്ച് റിപ്പോർട്ട്‌ അടിക്കും നിന്നെ..

Nandu : ദേ ഇതാ ഇതാ എന്നെ തളർത്തുന്നത്.... സ്കൂളിൽ പഠിച്ചിരുന്ന ടൈമിൽ സിനിമയിൽ കോളേജ് ലൈഫ് കാണുമ്പോ കോളേജിൽ ഒന്ന് എത്തിയാമതിയാരുന്നു എന്നായിരുന്നു.. കേറിയപ്പോഴോ അംഗൻവാടിയിൽ പോലും ഇല്ല ഇമ്മാതിരി റൂൾസ്‌.

ക്ലാസ്സ്‌ കട്ട്‌ ചെയ്‌താൽ അപ്പൊ പിടിച്ച് റിപ്പോർട്ട്‌ അടിക്കും. ഒരു ലീവ് എടുത്തുപോയ അറ്റെന്റെൻസിന്റെ കാര്യം ജഗപൊക... അത് തിരിച്ചു പിടിക്കണേൽ ഒരു മാസം വേണം. പിന്നെ notes, assignment, homework, weekly test

Ann : request.. Request

Jene : അമ്മേ ഓർമിപ്പിക്കല്ലേ... ക്ലാസ്സിന് പുറത്ത് ഇറങ്ങണേൽ request, പ്രിൻസിയെ കാണണേൽ request, ലൈബ്രറി request, സ്റ്റാഫ്റൂം request.. മുള്ളാൻ പോവാൻ കൂടി ആയാൽ തൃപ്തി ആയി.

Malu : അതാണ്‌ മക്കളേ പറയുന്നെ കണ്ണിനു നേരെ കാണുന്ന എല്ലാം സത്യം ആവണം എന്നില്ല എന്ന്...
ബ്രേക്ക്‌ തീരുന്നതിനു മുന്നെ ക്ലാസ്സിൽ കേറാം.. ചലോ

Jene : നിക്ക് നിക്ക് ഓർഡർ ഇടാൻ മറന്ന് പോയി...അപ്പൊ punishment,നാളെ mrng 100times ഞാൻ ഇനി ഇത് ആവർത്തിക്കില്ല ഗ്രൂപ്പിലെ നിയമം പാലിക്കും എന്ന് എഴുതിയ ഇമ്പോസിഷൻ എന്റെ ടേബിളിൽ കിട്ടിയിരിക്കണം... Ok

Nandu : Ok🤧

Jene : ഇനി come on 😌

.

പിജി ബിൽഡിങ്ങിന്റ students toilet പുറത്ത് ആണേ.അവർ അവിടുന്ന് ഇറങ്ങി

Yami : ദേ അങ്ങോട്ട് നോക്കിക്കേ

ബിൽഡിംങിലേക്ക് കേറാൻ നിക്കുവായിരുന്നു അവർ... Yami ചൂണ്ടി കാണിക്കുന്നടുത്തേയ്ക്ക് അവർ നോക്കി.
Riya നല്ല കലിപ്പിൽ ആണ്.തറയിൽ കിടക്കുന്ന അത്തിപഴം എടുത്ത് അഫ്സിയെ എറിയാൻ റെഡി ആയി നിക്കാണ്‌.

ഈ ബ്ലോക്ക്‌ ഒരു ഇറക്കത്തിലാണ് ഇരിക്കുന്നെന്ന് ഞാൻ ആദ്യമേ പറഞ്ഞിട്ടുണ്ടായിരുന്നല്ലോ. വഴിയുടെ ഇടത് വശത്തു 2 അത്തിമരം, പിന്നെ ഇരുവശങ്ങളിലും റോസ്സും വെള്ളയും നിറത്തിലുള്ള കടലാസ് ചെടികളാണ്.

Riya : പോടാ പട്ടി.... ഇനി എന്റടുത്തു വന്നാൽ പെറുക്കി കൂട്ടി കത്തിക്കും ഞാൻ.. അവന്റെയൊരു.... 😤

Riya അവിടുന്ന് ചവിട്ടിതുള്ളി പോയി.

Ann : 😂😂 എന്തിനാടാ അവൾ നിന്നെ എടുത്ത് ഉടുത്തേ

Afzi : ചെറുതായിട്ട് ഒന്ന് സർപ്രൈസ് ആക്കാൻ നോക്കിയതാ ചീറ്റിപ്പോയി 😁

Malu : അവൾക്ക് ഇത്രയും ദേഷ്യം ഉണ്ടാവാൻ വേണ്ടി നീ എന്ത് സർപ്രൈസാ കൊടുത്തേ.

Afzi : 😁 അത്... ഞാൻ എന്റെ നോട്ട് ചോദിച്ചു നിങ്ങളെയൊക്കെ വിളിച്ചില്ലായിരുന്നോ... അപ്പൊ ദേ ഇവളാ ചോദിച്ചേ റിയേടേൽ എങ്ങാനം ഉണ്ടാകുവോന്ന്.. അങ്ങനെ ഞാൻ അവളെ വിളിച്ചു.. അപ്പോഴാ ഞാൻ വേറൊരു നഗ്നസത്യം മനസിലാക്കിയേ..

Ann : അതേതാ ആ വൃത്തികെട്ട സത്യം

Afzi : ഇടയ്ക്ക് കേറല്ലേ.... ആ...അവൾടെ നോട്ട് എന്റേൽ ഉണ്ടെന്ന സത്യം

Ann : അതെന്തിന് നിനക്ക്.. വീശാനോ

Afzi : അല്ല പറത്താൻ...ഈ ബഡകൂസ്...ഞാൻ അവൾക്ക് നോട്ട് എഴുതി കൊടുക്കാനാ വാങ്ങിയേ

Ann : 😳നോട്ട് എഴുതാനോ.. നിയോ... സ്വന്തം നോട്ട് പോലും എഴുതാൻ വയ്യാത്തത്കൊണ്ട് ഫോട്ടോസ്റ്റാറ്റ് എടുത്ത് നടക്കുന്ന നീയോ 😳😳

അന്നയുടെ എക്സ്പ്രഷൻ തന്നെയായിരുന്നു ബാക്കിയുള്ളവർക്കും..അഫ്സിടേൽ സോണിയ മാം ന്റെ നോട്ട് ഫുൾ ഫോട്ടോസ്റ്റാറ്റാ.

Afzi : ഇവളെ.... മതി നീ കേട്ടത് മതി... പോ പോ പോ സെയ്‌താനേ... നീ കേക്കണ്ട... പോടീ

Ann : ഇല്ലടാ പുല്ലേ

Afzi : ഇവൾ ഇനി ഇവിടെ നിന്നാൽ ബാക്കി ഞാൻ പറയില്ല.

Ann : ഓഹോ എന്ന ഞാൻ പോവില്ല..

Yami : ഡാ കളിക്കാതെ ബാക്കി പറ

Afzi : ഇവളെ പറഞ്ഞുവിട്...

Ann : പോവില്ല പോവില്ല

Afzi : എന്ന നീ ഇവിടെ നിന്നോ ഞാൻ പോണു..

Henzu : ഡാ പോവല്ലേ... മുത്തേ നീ ഒന്ന് അടങ്ങ്... അവൻ ഒന്ന് പറയട്ട്..

Ann : ഞാൻ പോണു.. ഇവൻ പറയുന്നതിൽ പകുതി മുക്കാലും തള്ളായിരിക്കും.. ഞാൻ റിയയോട് ചോദിച്ചോളാം

Afzi : പോടീ പോ.. എന്നെ അംഗീകരിക്കാത്തവരെ എനിക്കും വേണ്ട

Ann : പിന്നെ ഇപ്പൊ പിടിച്ചു അവാർഡ് കൊടുക്കാൻ പറ്റിയ മുതലല്ലേ... പോടാ ചീള് ചെക്കാ 😒

Ann അവിടുന്ന് പോയി..

Henzu : അവളെ പറഞ്ഞു വിട്ടപ്പോൾ നിന്റെ നെഞ്ചിലെ കല്ല് ഇറങ്ങിയ..

Afzi : 😁

Malu: അയ്യടാ ബാക്കി പറ

Afzi : mm.. ഞാൻ അവള്ടെ ബുക്ക്‌ വാങ്ങി നോട്ട് എഴുതി കൊടുക്കാൻ.. പക്ഷെ അങ്ങനെ ഒരു ബുക്ക്‌ ഇരിക്കുന്ന കാര്യേ ഞാൻ മറന്ന്

Nandu : സ്വാഭാവികം

Afzi : ദേ അടുത്തത്..ഒന്നിനെ അങ്ങോട്ട് പറഞ്ഞു വിട്ടേയുള്ളു

Nandu : sorry sorry.. U continue

Afzi :അവളെ അന്ന് ഫോൺ വിളിച്ചപ്പോ ഇന്ന് കൊണ്ടുവരാൻ ഓർമിപ്പിച്ചു.. ഞാൻ പിന്നെ എവിടുന്നെക്കൊയോ തപ്പി കണ്ടുപിടിച്ചു എഴുതാൻ തുടങ്ങി.. കൊറേ കഴിഞ്ഞപ്പോ എനിക്ക് ബോറടിച്ചു... പിന്നെ ഞാൻ എന്റെ സ്നേഹം ആ ബുക്കിന്റെ ബേക്ക് പേജിൽ പ്രകടിപ്പിച്ചു.. ഇന്ന് അവളുടെ ബുക്ക്‌ ടീച്ചർ നോക്കിയപ്പോ അത് കണ്ടു..

Yami : അതിന് നീ ബുക്കിന്റെ ബേക്കിൽ അല്ലേ എഴുതിയെ.. അല്ലേ

Afzi : അവള് ബുക്കിന്റെ ബാക്കിസൈഡിന്നും നോട്ട് എഴുതുന്നുണ്ട്. ഈ ഒരേ subject പഠിപ്പിക്കുന്ന 2ടീച്ചർമാരുടെ.. അവര് ക്ലാസ്സിൽ വെച്ച് അവളെ എടുത്തിട്ട് കുടഞ്ഞു അവൾ ഉള്ള ദേഷ്യം എല്ലാം കൂടി എന്റേൽ അങ്ങ് തീർത്തതാ നിങ്ങൾ കണ്ടേ

Ammu : അല്ല എടാ നിന്റെ ബുക്കോ

Afzi : അതൊക്കെ എനിക്ക് ക്ലാസ്സിന്ന് കിട്ടി.. ഷെൽഫിൽ ഉണ്ടായിരുന്നു.

Jene : നാറിയത്കൊണ്ട് അടുക്കാൻ നല്ല പാടായിരിക്കും.. എങ്ങനെ set ആക്കും.

Afzi : അതൊക്കെ ഞാൻ മെരുക്കി എടുക്കും.

Yami : mm അവള് കൊമ്പിൽ കൊരുത്തു എടുക്കാതിരുന്നാൽ മതി,.. പടച്ചോനേ ഇവനെ കാത്തോളണേ.

~~~~~ഡേയ്...~~~~~

നേരത്തെ കൂട്ടുവെട്ടി പോയ Ann ആയിരുന്നു. നേരത്തെ ക്ലാസ്സിലേക്ക് അല്ല വേറെങ്ങോട്ടാ പോയേ..

അവൾ ഓടി അവരുടെ മുന്നിൽ എത്തി. ഓടിയത് കാരണം നല്ലപോലെ കിതയ്ക്കുന്നുണ്ട്. കൈ കാൽമുട്ടിൽ പിടിച്ച് കുനിഞ്ഞു നിന്ന് ശ്വാസം ഒക്കെ നേരെയാക്കുന്നു..

Ann : അ-- അലൻ... അലൻ സാർ വരുന്നു...

ഒരു കിതപ്പോടെ പറഞ്ഞു ഒപ്പിച്ചു.

Jene : എവിടെ എവിടെ... 🤩

Ann: ദേ അവിടെ

കെട്ടിയതും വയറുചാടിയതും വർദ്ധക്യ പെൻഷനും പറ്റാറായ സാറുമ്മാർ വാഴുന്ന കോളേജിലേക്ക് വന്ന ചുള്ളൻ സാർ.

Bachelor ആണ് പുള്ളി. വന്നിട്ട് 2ആഴ്ച ആയെങ്കിലും single, committed, engaged, married അങ്ങനെ ഭേദമന്യേ എല്ലാ പെൺപിള്ളേരും ഇങ്ങേരുടെ ഫാൻ ആയി.

പിന്നെ പുള്ളിക്കാരനും കുട്ടികൾ എല്ലാരോടും നല്ല കമ്പനിയാ. Friends പോലെയാ.പക്ഷെ ഈ മൊതലിന്റെ വരവോടെ ആൺകുട്ടികളുടെ ഡിമാൻഡ് അങ്ങ് കുറഞ്ഞു.

Pg dep ന്റെ മുത്ത്. നേരത്തെ പറഞ്ഞ ഗുണമേന്മ🤢 ഉള്ള സാറുമാര് കൂടുതലും പിജിയിൽ ആയിരുന്നു. അതിന്റെ വാട്ടം പിള്ളേരുടെ മുഖത്ത് ഉണ്ടായിരുന്നു ഇപ്പൊ അത് മാറിക്കിട്ടി 😌

Alen Xavier
PG History Dept Guest Lecturer
Free & friendly character

Afzi : ഇനി കൊറേ പട്ടിഷോ കാണാം ഇതിന്റെയൊക്കെ.. വായും തുറന്ന് നോക്കി നിക്കുന്ന നോക്കിക്കേ

Jene : അങ്ങോട്ട് മാറി നിക്കെടാ

Alen : Gd mrng... ഹാ എല്ലാരും ഉണ്ടല്ലോ... ബെൽ അടിക്കാൻ tym ആയല്ലോ ക്ലാസ്സിൽ കേറുന്നില്ലേ.

Jene : ഞങ്ങൾ ക്ലാസ്സിലേക്ക് പോകുവായിരുന്നു.

Alen : ഓ.. Ok ok

Ammu : അല്ല സാർ എങ്ങോട്ടാ ഈ ധൃതിയിൽ..

Alen : ഞാൻ നമ്മടെ ചെയർമാനെ തപ്പി ഇറങ്ങിയതാ.

Ammu : ചേട്ടൻ ക്ലാസ്സിൽ കാണോലോ..

Henzu : ഇന്നത്തെ പ്രോഗ്രാമിന് സാറിന്റെ ഒരു speech പ്രതീക്ഷിക്കാമോ

Alen : അത്രയ്ക്കൊക്കെ വേണോടോ.. എല്ലാരും കൂടി എന്നെ പിടിച്ചു പുറത്താക്കും.. ആരുകേൾക്കാനാ

Ann : അത് ആനയ്ക്ക് ആനേടെ വലുപ്പം അറിയാത്തോണ്ടാ

(ഇവളിത് കുളമാക്കും 😄

Ammu : ആര് കേട്ടില്ലേലും ഞങ്ങൾ കേട്ടോളാം😁

Alen : mm ആലോചിക്കാം.. ഇപ്പൊ നിങ്ങൾ ചെല്ല്... പോ പോ ക്ലാസ്സിൽ പോ പിള്ളേരേ

Alen സാർ അവിടുന്ന് പോയി..

Afzi : ഇത്രനേരം ഇളിച്ചു നിന്നതല്ലേ... ഇനി കുറച്ച് നേരം ഞാൻ ചിരിക്കാം

Henzu : എന്തിന്... എന്തോന്നാടാ

Afzi : വേറെ ആര് കേട്ടില്ലേലും ഞങ്ങൾ കേട്ടോളാം അല്ലേ.. കേക്കലോ കേക്കണോലോ അമ്മൂ നീ കേക്കാൻ പോണേ ഉള്ളൂ..

Ammu : ഞാനോ എന്തിന്

Afzi : അതൊക്കെ പറയുന്നതിന് മുന്നെ ആലോചിക്കണായിരുന്നു.. ഇനി പറഞ്ഞിട്ട് കാര്യോല്ല.. അത് വിട്..
ക്ലാ ക്ലാ ക്ലി ക്ലി പഞ്ചാരമോള് തിരിഞ്ഞു നോക്കിക്കേ നിന്നെ ചികിൽസിക്കേണ്ട ഡോക്ടർ എത്തി 😄

Ammu : ഇവനിതെന്താ.... (Ammu തിരിയേണ്ട താമസം )
അയ്യോ..... ഞാൻ എന്റെ കുഴി വെട്ടി 😧

Aadhi : കഴിഞ്ഞോ

Ammu : mm

Aadhi : പോണില്ലേ

Ammu : അത്...

Malu : നമ്മളെന്തിനാ ഇവിടെ നിക്കുന്നേ പോവാം..

Nandu : പോവാം പോവാം..

അമ്മുനെ ആദിടെ മുൻപിൽ ഇട്ടിട്ട് ബാക്കിയുള്ളവർ എസ്‌കേപ്പ് ആയി.

@classroom
.

.

Henzu : അമ്മുന്റെ കയ്യിന്ന് അങ്ങേരെ രക്ഷിച്ചേക്കണേ മാതാവേ

Nandu : തഥാസ്‌തു😌.... ങേ.. നമ്മളെ ബെഞ്ചും ഡെസ്ക്കൊക്കെ എവിടെ

Henzu : ആകെകൂടെയുള്ള 20 എന്നതിന് എന്തിനാ ഒരുപാട് ബെഞ്ച് എന്ന് വിചാരിച്ചുകാണും..ഇവിടുത്തെ ബെഞ്ചും ഡെസ്ക്കും എടുത്ത് ഏതോ ഡിഗ്രി ക്ലാസ്സിൽ കൊണ്ട് പോയി..

Nandu : ഉർവശി ശാപം ഉപകാരം ആയി

Henzu : ങേ..

Nandu : ഓരോരുത്തർക്കും സ്വന്തമായി ചെയർ ആയില്ലേ.. ഇനി ബുക്ക്‌ നീക്കിയെന്നോ ഇരിക്കാൻ സ്ഥലം ഇല്ലന്നോ പറഞ്ഞു ബഹളം ആവില്ലല്ലോ.. സ്വസ്ഥമായി ഇരിക്കാം 😌

Nandu : നമ്മൾ എവിടെയാ

Henzu : same row

Nandu: ഞാൻ window സൈഡിയിൽ ഇരുന്നോട്ടെ... Plsssss🥺 henzuu plss.. എനിക്കറിയാം നിയാ അവിടെ ഇരിക്കുന്നെന്ന്..

ഒരുവിധം സമ്മതിപ്പിച്ചു.. സൈഡ് സീറ്റ്‌ കിട്ടി. 2period ക്ലാസ്സ്‌ ഉണ്ടായിരുന്നു.

Lunch break ന്റെ ബെൽ അടിച്ചു.

~~~~ ജെനേ.. ഓടിക്കോ....~~~

Jene : ~~അന്നമ്മോ.. കേശൂ വാ ~~

Kesiya : പൈസ എടുത്തോ

Ann : എടുത്തു.. Come on gooys...

തെറ്റാടിയിൽ നിന്നും തെറിച്ച കല്ലുപോലെ മൂന്നും കാന്റീനിൽ എത്തി. നേരെ കൌണ്ടറിലേക്ക്.. മാസത്തിൽ 3ന്നാമത്തെയും 4ലാമത്തെയും തിങ്കളാഴ്ച ബിരിയാണി കാണും.70രൂപയാണ് price.

Ann : ചേട്ടാ 3 ബിരിയാണി

3 ബിരിയാണിക്കുള്ള ടോക്കൺ കൊടുത്തു. കിട്ടിയ ടോക്കനും ആയി അന്നാമ്മ ഫുഡ്‌ സെക്ഷനിലേക്ക് ഓടി.

Jene : ചേട്ടാ 4 ടോക്കൺ

Kesiya : 3

Kesiya 10 ടോക്കെന്റെയും പൈസ കൊടുത്തു.

Counter boy : 10 എണ്ണം ഒരുമിച്ചു വാങ്ങിച്ചൂടെ.. എപ്പോഴും എന്തിനാ ഇങ്ങനെ വാങ്ങുന്നെ

Kesiya : 10 എണ്ണം കൂടി ഇപ്പൊ ഒരു ടോക്കണിൽ അടിച്ചു തരാത്തത് കൊണ്ടല്ലേ.. ഒരാൾക്ക് 5 ടോക്കൺ എന്നത് മാറ്റുന്ന അന്ന് നമുക്ക് നോക്കാന്നേ..

Counter boy : ആയിക്കോട്ടെ... Balance

~~~~~ കേശൂ..4 എണ്ണം കൂടി ~~~~

Kesiya തിരിഞ്ഞു നോക്കിയതിനു ശേഷം..4 ടോക്കൺ കൂടി വാങ്ങി.. അപ്പോഴേക്കും justy പൈസയും ആയി എത്തി.
ടോക്കൺ വാങ്ങി 2പേരും ബിരിയാണി വാങ്ങാൻ പോയി.

Kesiya : ഞാൻ അവിടെ നിന്നത്കൊണ്ട് ഇപ്പൊ കിട്ടി.. അല്ലേൽ ക്യൂവിൽ നിന്ന് ചത്തേനെ..

Justy : റൊമ്പ നൻഡ്രി ചെല്ലോം

Kesiya : തേവയില്ല അണ്ണോ

Justy : അണ്ണാനാക്കി അല്ലേ... ഹാ... വാങ്ങിക്ക് വാങ്ങിക്ക്..

നമ്മടെ പിള്ളേർ എല്ലാം എത്തി കേട്ടോ... വാങ്ങിയ ബിരിയാണിയും ആയി 2 ടേബിളിൽ ആയി ഇരിപ്പോണ്ട്.

Nandu : ഒരു പ്ലേറ്റ് ഇങ്ങ് താടാ..

Christy : ഡാ ഒരു 7up മതിയോ

Kesiya :ഒരു miranda കൂടി

Justy : ഡാ കോപ്പേ വന്ന് ഈ രണ്ട് പ്ലേറ്റ് എടുക്കടാ..

Christy : എന്റേൽ ഇതൊക്കെ ഇരിക്കല്ലേ.. ഒന്ന് വേണേൽ എടുക്കാം..

Nandu : ഒന്ന് ഞാൻ എടുക്കാം..

കിട്ടിയത് എല്ലാം ആയി അവർ മറ്റുള്ളവരുടെ അടുത്തേയ്ക്ക് പോയി.

Ammu : ഡാ lime പറഞ്ഞോ

Kesiya : മറന്നു

Aadhi : ഞാൻ വാങ്ങി തരാം...

Kesiya : നമുക്ക് ആ ടേബിൾലിൽ ഇരിക്കാല്ലേ

Nandu : ഞാൻ എപ്പോഴേ പോയി

Kesiya : നീ പോവോന്ന് എനിക്കറിയാം

Nandu : പോടീ..

അവർ സീനിയർസ് ഇരിക്കുന്ന ടേബിളിൽ പോയി ഇരുന്നു.

ഫുഡ്‌ അടിയൊക്കെ കഴിഞ്ഞ് ക്ലാസ്സിൽ ആണ് എല്ലാരും

Yami : സമയം 1അര ആയല്ലോ

Jene : ഇനി പറ്റിക്കോ

Henzu : കരിനാക്ക് എടുത്ത് വളയ്ക്കല്ലേ... ഉച്ചയ്ക്ക് ശേഷം ഉള്ള ഒരു നോട്ടും എടുത്തിട്ടില്ല.

ഒരു 3,4 min ആയപ്പോൾ എല്ലാരോടും 3rd ഫ്ലോറിൽ ചെല്ലാൻ പറഞ്ഞു.

Ann : ഇവിടെ ഉള്ളതെല്ലാം വലിയ ക്ലാസ്സാണല്ലോ.. നമ്മൾ ഇവിടെ വരുമ്പോ ഓടി കളിക്കാം അല്ലേ

Malu : അതിന് നമുക്ക് 4th ഫ്ലോർ അല്ലേ

Ann : ഓഹ് 2nd yr മുകളിൽ ആണല്ലേ

Henzu : അവിടെ ആയാൽ അച്ചന്മാരെ കാണാൻ പറ്റില്ല

Jene : ങേ ശെരിക്കും 😳

Henzu : ആകെ രണ്ട് നിലയേ അവിടെ ഉള്ളൂ.ഇപ്പൊ തന്നെ നോക്കിക്കേ.. അതിന്റെ റൂഫ് കാണാം.. അപ്പൊ 4th ഫ്ലോറിന്ന് നോക്കിയാലോ..

Ammu : ചുരുക്കി പറഞ്ഞ നമ്മടെ ക്ലാസ്സിലെ വെട്ടാളിയൻ മാരെ നോക്കി ഇരിക്കാം എന്ന്

Jene : അയ്യേ.. ഞാൻ പ്രതിഷേധിക്കും

Ann : ഡീസെന്റ്.. എല്ലാരും ശ്രെദ്ധിക്കണു.. ചന്തപെണ്ണുങ്ങളെ പോലെ

Jene : ചന്തപെണ്ണുങ്ങളാ.. നീ തറ തൊട്ട് വണങ്ങി കേറിപോയാമതി

Jene ക്ലാസ്സിൽ കേറാൻ നിന്ന അന്നയുടെ കാൽമുട്ടിനു പിറകിൽ കാൽ വെച്ച് തട്ടി. ആൻ കമഴ്ന്നു വീഴാൻ പോയെങ്കിലും വീഴാതെ എങ്ങനൊയെക്കൊയോ പിടിച്ച് നിന്നു

Ann : പട്ടി... ചമ്മിയ മുഖവുമായി പിറകെ പോയി ഇരുന്നു.

പിജിക്കാർ എല്ലാരും ഹാജരായി...താമസിയാതെ ക്ലാസ്സെടുക്കുന്നവരും ആയി പ്രിൻസിയും hod മാരും എത്തി. ആദ്യത്തെ പ്രിൻസിടേം ടീച്ചേഴ്സിന്റേം വെറുപ്പിര് പ്രസംഗം കഴിഞ്ഞു. ആന്നേരം അത്രയും നമ്മടെ പിള്ളേര് ബേക്കിൽ ഇരുന്ന് sos കളിച്ചു. ശേഷം MA Eng, Mala, History ക്ലാസ്സിൽ ഉള്ളവരോട് വേറെ ക്ലാസ്സിൽ പോകാൻ പറഞ്ഞു.
MCA, MCOM കുട്ടികളോട് അവിടെ തന്നെ ഇരിക്കാനും. ക്ലാസ്സെടുക്കാൻ 2പേരാണ് വന്നത്.

Girls ടീം ബുക്കൊക്കെ എടുത്ത് ഓടി മറ്റേ ക്ലാസ്സിൽ എത്തിയതും.. വന്നവരൊക്കെ മുന്നിലെ 3ബെഞ്ച് ഒഴിച്ചിട്ട് പിറകോട്ട് ഇരുന്നു. വേറെ നിവർത്തി ഇല്ലാത്തത് കൊണ്ട് ഇവർ front bench ഒഴിച്ചിട്ടിട്ട് 2, 3 ബെഞ്ചിലായി ഇരുന്നു.
ഇവർക്ക് ക്ലാസ്സ്‌ എടുത്തത് ഒരു editor & writer ആയ ഒരു സ്ത്രീ ആയിരുന്നു. ക്ലാസ്സൊക്കെ കഴിഞ്ഞ് ph numbr റും കൊടുത്ത് ഒരു good luck പറഞ്ഞു അവർ പോയി.

Ammu : ഡാ അത്യാവിശം

Nandu : എന്താണ്

Ammu : വാഷ്റൂമിൽ പോണം

Nandu : ഇപ്പോഴാ..

Ammu : mm urgent..

Nandu : ഇവള്... ആർക്കും തരാതെ lime കുടിച്ചതിന്റയാ..

Ammu : ശവത്തിൽ കുത്താതെടി തെണ്ടി.. ഒന്ന് വാടാ.. Pls

Nandu : വരാം.. വരാം എണീക്ക്

Henzu : നിങ്ങൾ എങ്ങോട്ടാ

Nandu : ഇവൾക്ക് ശൂശണോന്ന്

Henzu : lime ചതിച്ചതാ 😁.. നന്നായി

Ammu : കണ്ണിചോര ഇല്ലാത്ത ദ്രോഹികൾ

Henzu : നീ പറഞ്ഞില്ലേലും എനിക്കറിയാം എനിക്ക് ബ്ലഡ്‌ കുറവാണെന്ന്.

Ammu : നീ വന്നേ

അവർ പോയി തിരിച്ചു വന്നപ്പോൾ ക്ലാസിൽ ഒരു ടീച്ചർ ഉണ്ടായിരുന്നു.

Meera
Bcom Dep
Friendly

Nandu : മാം..

Meera : ഹാ... ആരിത്.. കേറി വാ.. നീ എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നെ.. മനസിലായില്ലേ

Nandu : എന്നോട് ആണോ

Meera : mm നിന്നോട് തന്നെയാ

Nandu : എനിക്ക് മനസ്സിലായില്ല.. എന്നെ എങ്ങനെ അറിയാം.

Meera : നീ ഇങ്ങ് വാ.. കൂടെ ഉള്ള ആള് പോയി ഇരുന്നോ.. നിനക്ക് എന്നെ അറിയില്ലല്ലേ... എനിക്ക് നിന്നെ നിന്നെ നല്ലപോലെ അറിയാം.. ഞാൻ ഓർമിപ്പിച്ചു തരാം..

Meera നന്ദുനെ പിടിച്ചു അടുത്ത് നിർത്തി. നന്ദു ആണേൽ എന്തെന്ത് കൂത്ത് എന്ന രീതിയിൽ നിക്കുന്നു.

Meera : നീ എന്റെ ക്ലാസ്സിൽ വന്നിട്ടുണ്ട്.. അന്ന് നല്ലപോലെ പരിചയപ്പെടാൻ പറ്റിയില്ല.പക്ഷെ നിന്റെ പേര് അറിയാം.,

Nandu : ഞാനോ എപ്പോ.. എന്റെ പേരെങ്ങനെ അറിഞ്ഞു.

Meera : പേര് റിയ പറഞ്ഞുതന്നു.. പിന്നെ ക്ലാസ്സിൽ വന്നത്.. ഞാൻ ക്ഷണിക്കാതെയാ നീ വന്നേ... ഓർമ കിട്ടുന്നില്ല

Nandu : ഇല്ല

Meera : ഒരു ക്ലൂ കൂടി തരാം. വന്നത് നടന്നല്ല ചെയറിലാ

Nandu : 😳 നാറി ഞാൻ നാറി ... ഈശോയേ why me? 😫 ഞാൻ ഇന്ന് അഴുവി പുഴുക്കും 😩

Meera : ഇപ്പൊ ഓർമ വന്നില്ലേ

Nandu: വന്നു വന്നു 😬

~~~ അതെന്താ ടീച്ചറേ സംഭവം ~~~~

പറയരുത് plss.. എന്ന ഭാവത്തിൽ അവൾ മീരയെ നോക്കി.
Meera അവളെ നോക്കി ചിരിച്ചു..

Meera : ഇങ്ങനെയുള്ള moments ആണെടോ പിന്നീട് ഒരു കാലത്ത് നമ്മൾ സാമ്പാദിച്ചു എന്ന് തോന്നിപ്പിക്കുന്നത്.

Nandu : ഇതോ.. ഇങ്ങനെ നിന്ന് നാറുന്ന സമ്പാദ്യം ഒന്നും എനിക്ക് വേണ്ട 😦

നന്ദുന്റെ ഫ്രണ്ട്‌സ് അവളെ നോക്കി ചിരിക്കാൻ തുടങ്ങി. മാങ്ങാണ്ടി കടിച്ച അവസ്ഥയിൽ ആയിരുന്നു നന്ദു അപ്പോൾ

അന്നത്തെ വിഷയം വള്ളിപുള്ളി തെറ്റാതെ മീര വിശദീകരിച്ചു പറഞ്ഞു.

നന്ദുന് ആകപാടെ ഒരുമാതിരി ആയി. വേറൊന്നും കൊണ്ടല്ല സിദ്ധുവും കൂട്ടരും ക്ലാസ്സിൽ ഉണ്ടായിരുന്നു. അവന്റെ മുന്നിൽ ചമ്മി നാറിയത് കൊണ്ടാണ്.
നന്ദു പയ്യെ അവൾടെ സീറ്റിൽ പോയി ഇരുന്നു.

Meera : ഇവിടെ പാട്ട് പാടുന്ന ആരും ഇല്ലേ...

ഉണ്ടെന്ന് മറുപടി കിട്ടിയതോടെ പാട്ട് പാടേണ്ട ആൾ ഡെസ്കിൽ കൊട്ടി പാടാൻ റെഡി ആയി.

🎶🎶
നിന്നെ കാണും നേരം
തൊട്ടെൻ ഉള്ളം തേടി പായും
തിരകൾ അലതല്ലും ഇടനെഞ്ചിൻ കോണിൽ

തേനായി, സ്നേഹം തേൻ വരിക്കയായി.
പൂവായി, സ്നേഹം പൂമ്പാറ്റയായി
നിന്റെ കടുംകാപ്പി മിഴിയോന്ന് കാണാൻ
ഞാനും ആ കടലിന്റെ കടവത്ത് കാത്തു...

പറയാതെ പറയുന്ന....
......
..
🎶

അങ്ങനെ പാട്ടും movie acting ,മിസ്സിന്റെ വിശേഷങ്ങൾ ഒക്കെ ആയി സമയം കടന്ന് പോയി. Meera മിസ്സ്‌ പോകാനായി തയ്യാറെടുത്തു.അപ്പോഴാണ് നന്ദു മിസ്സിന്റെ ഫോൺ പൗച്ച് ശ്രദ്ധിച്ചത്

Nandu : മിസ്സ്‌ ആർമി ആണോ

Meera : yess 🤩 താൻ ആർമി ആണോ

Nandu : ഏയ്യ് അല്ല... Just fan... പാട്ട് കേൾക്കും.. പിന്നെ അവർടെ names അറിയാം

Meera : mm ഭാവിയിലെ ആർമി... ആരെയാ ഇഷ്ടം

Nandu : 😄 അങ്ങനെ ചോദിച്ചാ എനിക്ക് ആദ്യം കണ്ണിലുടക്കിയത് ഡിമ്പിൾകാരനാ 😌

Meera : ലീഡേർനെയോ.. പൊളി... ഞാൻ jikook biased ആ...

Nandu : ☺️

Meera : ഒരു ആർമി ആയിട്ട് വാ എന്നിട്ട് വേണം നമുക്ക് ഒന്ന് സംസാരിക്കാൻ

Nandu : done 👍🏼

Meera : ☺️🫰🏼 (finger heart ) ഇനി എപ്പോഴെങ്കിലും കാണാം പിള്ളേരേ ബൈ.... നിങ്ങൾക്ക് വീട്ടിൽ പോകാമേ.. ഇവിടെ കിടന്ന് കറങ്ങാതെ ബാഗും എടുത്ത് പെട്ടെന്ന് സ്ഥലം വിട്ടോളണം.

ബാഗും എടുത്ത് എല്ലാരും കോളേജിന്ന് ഇറങ്ങി.

Christy : ഇനി എന്താ ppd

Ann : നമുക്ക് കളർ ജ്യൂസ്‌ കുടിക്കാൻ പോയാലോ

Aadhi : കളർ ജ്യൂസ്‌ ആ

Ann : ആ ചൈനക്കാർ നടുത്തുന്ന കടയില്ലേ.. അവിടെ ഉള്ളതേ

Henzu : lemonade

Ann : പലനിറത്തിലുള്ള നാരങ്ങാവെള്ളം

Afzi : ചൈനകാരുടേയാ ഡ്യൂപ്ലിക്കേറ്റ് ആയിരിക്കോ

Ann : ഏയ്യ്

Christy : നിനക്ക് കഴിച്ചതൊക്കെ ദെഹിച്ചാ

Ann : അതൊക്കെ ക്ലാസ്സ്‌ കേട്ടപ്പോഴേ പോയി

Afzi : എനിക്കും.... എന്റെ കൂടെ വരുന്നവരൊക്കെ follow me..

അവർ കടേന്ന് ജ്യൂസ്‌ വാങ്ങി കുടിച്ചുകൊണ്ട് അവിടെയൊക്കെ വെറുതെ കറങ്ങി നടന്നു.എന്നിട്ട് അവിടെയുള്ള ഷോപ്പിംഗ് മാളിൽ കയറി

2,3 ഗ്രൂപ്പ്‌ ആയിട്ട് എല്ലാരും പോയി.യാമിയും നന്ദുവും സ്റ്റേഷനിറി സെക്ഷനിൽ പോയി... ഡയറിയികളിൽ കണ്ണോടിക്കുവാണ് nandu.

Sidhu : oii

Nandu : oii

Sidhu : താൻ ഡയറി എഴുതോ

Nandu : mm... പക്ഷെ ഇത് അതിനല്ല

Sidhu : പിന്നേ

Nandu : കാലിഗ്രാഫി ചെയ്യാനാ...

Sidhu : എന്നിട്ട് എടുത്തോ

Nandu : കൺഫ്യൂഷൻ

Sidhu : ഞാനും കൂടെ നോക്കാം

Nandu : ok
.

.
Sidhu : ഇത് നോക്കിക്കേ

Nandu : unicorn ആ ...ഞാൻ അത്രയ്ക്കും ചെറുതൊന്നും അല്ല.ഇത്ര കളർ ഒന്നും വേണ്ട..ഒരു elegant

Sidhu : mmm ഇതോ

Nandu : nice.. ഇത് ok

Nandu : അയ്യോ ഇതിന് rate കൂടുതലാ

Sidhu : അത് നോക്കണ്ട... ഇന്ന് കുറച്ച് നേരം നിന്ന് വിയർത്തതല്ലേ.. ആ ചമ്മൽ മാറാൻ എന്റെ വക ഒരു സമ്മാനം.

Nandu : 😩എനിക്ക് ചമ്മൽ ഒന്നുല്ല

Sidhu : mm ഇല്ല ഇല്ല... അതുകൊണ്ടാണല്ലോ എന്റെ മുഖത്ത് ഇതുവരെ നോക്കാതിരുന്നത്.

Nandu : അത്കൊണ്ടൊന്നും അല്ല

Sidhu : പിന്നെ

Nandu : പിന്നെ ഒന്നുല്ല

Sidhu : എന്നാലും ആ മിസ്സ്‌ ഇത്രയും ഓർത്തിരിക്കാൻ വേണ്ടി താൻ എന്ത് പോക്കാടോ പോയേ

Nandu : ആ 😫 വേണ്ടാട്ടോ... ഞാൻ പോണു

Sidhu : നിക്ക് നിക്ക്... ദാ

Nandu : എന്താത്

(തന്റെ നേർക്ക് നീട്ടിയിരിക്കുന്ന മുറുക്കി പിടിച്ചേക്കുന്ന അവന്റെ കൈയിൽ നോക്കി കൊണ്ട് ചോദിച്ചു )

Sidhu : snickers... ദാ

Nandu : താങ്ക്സ്... ഡയറി വാങ്ങി കൊണ്ട് വരണേ മാഷേ.. ബൈ~~ യാമീ.. കിട്ടിയാടാ..~~~~mm കൊള്ളാലോ..

Yami : നീ എടുത്തില്ലേ

Nandu : on the way... നീ ബാ..

എല്ലാരേം പറക്കി കൂട്ടി അവിടുന്ന് ഇറങ്ങി.

Henzu : നമുക്ക് ഇന്ന് സിറ്റിവഴി പോവാം

Nandu : തിരക്കായിരിക്കില്ലേ

Henzu : ഏയ്യ് 3മണി കഴിഞ്ഞല്ലേയുള്ളൂ.. കാണില്ല

Ammu : 3 മണിയാ...മൂന്നേകാലിനു മഹാദേവൻ വരും അതിൽ പോവാം

Nandu : ആ പൂവൻ കിളി ഉള്ളതല്ലേ... ഇവൾക്ക് കിട്ടിയതൊന്നും പോരാന്നു തോന്നണു

Jene : അവൻ നല്ല അസൽ വായ്നോക്കിയാ.. കോയിതമ്പുരാൻ

Nandu : നിനക്കെങ്ങനെ അറിയാം

Jene : അവന്റെ പെർഫോമൻസ് അറിയാൻ കേറിയതാ

Nandu : നിനക്കതിനു ഈ റൂട്ട് അല്ലല്ലോ പോവേണ്ട

Jene : അല്ല... ഞാൻ പറഞ്ഞില്ലേ പെർഫോമൻസ് കാണാനാണെന്ന്.. അപ്പുറത്തെ സ്റ്റോപ്പിൽ ഇറങ്ങീട്ട്.. അടുത്ത ബസിൽ തിരിച്ചു പോയി.

Nandu : കൊള്ളാം..

Henzu : സംസാരിച്ചുകൊണ്ട് നിക്കാതെ വാ.. ബസ്സ് ഇപ്പൊ വരും

പാട്ടും ബഹളവും ആയി മഹാദേവൻ എത്തി. ഇവർ 4 പേരും കയറി. പുറത്തുനിന്നു ആദി അമ്മുനെ നോക്കി ദഹിപ്പിക്കുന്നു.. Ammu തിരിച്ചു ഇളിച്ചു കാണിക്കുന്നു.

അവർ സ്റ്റോപ്പ് എത്തി ഇറങ്ങിയപ്പോൾ നല്ല തിരക്കുണ്ടായിരുന്നു.

Nandu : തിരക്ക് കാണില്ലല്ലേ

Henzu : 😁

Malu : ഇനി പറഞ്ഞിട്ട് എന്ത് കാര്യം വാ

അവർ റോഡ് ക്രോസ്സ് ചെയ്ത് അപ്പുറത്തെ സ്റ്റോപ്പിൽ പോയി നിന്നു.. കുറച്ച് കഴിഞ്ഞപ്പോൾ ബസ്സ് വന്നു... നല്ല തിരക്കുണ്ടായിരുന്നു.

Malu : വാ

Nandu : ഇത് നല്ല തിരക്കുണ്ടല്ലോ... അടുത്തതിൽ പോവാം

Malu : ഇനിയും നിന്നാൽ തിരക്ക് കൂടെ ഉള്ളൂ

Nandu : എന്നാലും

Malu : ഒരെന്നാലും ഇല്ല.. ഇങ്ങോട്ട് വാ

മാളു front door വഴി കയറി ഫുട്ബോർഡിൽ നിന്നു... പിറകെ മടിച്ച് മടിച്ച് അമ്മുവും നന്ദുവും ചെന്നു.

Ammu : ഇതിനകത്തു ഇനി ഇങ്ങോട്ട് കേറാനാ ചേച്ചിയേ..

Nandu : ഇങ്ങോട്ട് ഇറങ്ങിക്കെ ചേച്ചിയെ... Door എങ്ങാനം തുറന്നാൽ റോഡിൽ വീഴും...

കണ്ടക്ടർ കേറിയോ കേറിയോ എന്ന് കിടന്ന് വിളിക്കുന്നുണ്ട്

Malu : നിങ്ങളവിടെ എന്നാ നോക്കി നിക്കാ

Henzu: ഇങ്ങോട്ട് മാറിയാണ് നിങ്ങൾ

Henzu അമ്മുന്റെയും നന്ദുന്റെയും ബാഗിൽ തൂക്കി പിറകിലേക്ക് വലിച്ചു മാറ്റി. എന്നിട്ട്

Henzu : മാളുസേ പിടിച്ചു നിന്നോട്ടോ... നമുക്ക് ബസ്സ്റ്റാൻഡിൽ വെച്ച് കാണാം.. റ്റാറ്റാ

അതുംപറഞ്ഞു ഡോറും അടച്ചു..

Henzu : ഇനി ആരും കേറാൻ ഇല്ല... വണ്ടി വിട്ടോ..

ബസ്സിന്റെ ഡോറിൽ രണ്ട് അടിയും കൂടി. ബസ്സ് എടുത്തുപോയി.

Ammu & Nandu : 😳

Nandu : മാളുയേച്ചി പോയി

Henzu : പോയി.. ഞാനല്ലേ പറഞ്ഞുവിട്ടേ

Ammu : കഷ്ടായിപ്പോയി... സ്റ്റാൻഡിൽ എത്തുമ്പോഴെങ്കിലും ഫുഡ്‌ബോർഡിന്ന് കേറിയാൽ മതിയായിരുന്നു.

ഒരു 15 min കഴിഞ്ഞപ്പോൾ അടുത്ത ബസ്സ് വന്നു... അതിൽ തിരക്ക് ഇല്ലായിരുന്നു.3പേർക്കും ഇരിക്കാനുള്ള സീറ്റ്‌ കിട്ടി..
Ammu ഫോൺ വിളിയിലും നന്ദുവും ഹെൻസുവും ഉറക്കത്തിലും ആയി.. ബസ്സ്റ്റോപ്പിൽ എത്തിയപ്പോൾ പിണങ്ങി തൂണും ചാരി നിക്കുന്ന മാളൂനെ കണ്ടു.. ഓരോന്ന് പറഞ്ഞു പിണക്കം മാറ്റി അവർ മൂന്നുപേരും അവർക്ക് പോകാനുള്ള ബസിൽ കയറി പോയി.. Nandu അവളുടെ റൂട്ടിൽ ഉള്ള ബസിൽ കയറി അവളുടെ വീട്ടിലേക്കു.

Nandu സാധാരണ ഇരുട്ട് വീഴുമ്പോഴായിരുന്നു വീട്ടിൽ എത്തിയിരുന്നേ.. ഇന്ന് നേരത്തെ എത്തിയതുകൊണ്ട് വഴിനീളെ കാണുന്നവരോട് കാരണം പറഞ്ഞു പറഞ്ഞു വീട്ടിൽ എത്തി. ചെരുപ്പ് ഊരി സിറ്റൗട്ടിലേക്ക് എറിഞ്ഞിട്ട് അടിച്ചിട്ടിരുന്ന ഡോറിൽ തട്ടി വിളി തുടങ്ങി.

Nandu : അമ്മച്ചി... അമ്മച്ചി... ഞാൻ എത്തി.. Open the door

അമ്മച്ചിയെ പ്രതീക്ഷിച്ച് നിന്ന നന്ദുന് door തുറന്ന് കൊടുത്തത് അവൾ ഒട്ടുംപ്രതീക്ഷിക്കാത്ത വ്യക്തി ആയിരുന്നു.

.

.

?? : Haiii 😏

.

Nandu : നീ.. നിയോ.. നീ എന്താ ഇവിടെ 😳

.

?? : അതേ ഞാൻ തന്നെ... എനിക്കെന്താ ഇങ്ങോട്ട് വന്നൂടെ

Not an negative character but an irritating character 😠😤
.

🙂

.

.

🙂.

.

.
TBC >>>>

:++++++++++++++:::

മാസകണക്ക് ആയതുകൊണ്ടാ chap long ആക്കുന്നത്..
നിങ്ങൾക്ക് കുഴപ്പം ഒന്നുല്ലല്ലോല്ലേ 😌

പിന്നെ ഒരു കാര്യം. Malargal Kettenn nxt part എഴുതിയത് ഞാൻ delete ചെയ്തു. അത് എഴുതി കഴിഞ്ഞിട്ടാ pending ൽ ഇരുന്ന ഒരു story ഞാൻ വായിച്ചേ. അതിലെ ഒരു scene & stry plot ഇത്പോലെ എനിക്ക് വായിച്ചപ്പോൾ തോന്നി.എന്തിനാ നമ്മളായിട്ട് നമ്മടെ കുഴി തോണ്ടുന്നത്. Copy അടിച്ചു വെച്ചതാണോന്ന് ചോദിക്കാൻ ഞാൻ ആയിട്ട് ഒരു സാഹചര്യം ഉണ്ടാക്കണ്ടന്ന് വിചാരിച്ചു 😌. So ആ കഥ എന്തെങ്കിലും ഒക്കെ ആക്കി കൊണ്ട് വരാം.
.

. 🎶
There will never be another precious you! Be yourself. Stay true to your inner nature.

: ꜱᴍᴇʀᴀʟᴅᴏ🔖

Continue Reading

You'll Also Like

16.9K 1.6K 26
Ayooo per kanndd thettidarikonnum vendaa engg poree ഞാൻ അവനെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുന്നു.... പക്ഷെ എന്തിനാണ് അവൻ എന്നോട് ഇങ്ങനെ ചെയ്യുന്നത്? Doe...
28.5K 3.9K 42
This story is a unbelievable family story(BTS).This story includes family relationship,friendship,couple relationship,....and so on....This story is...
47.8K 5.5K 45
Completed It is a pakka pure taekook malayalam ff..... Taeriya and jungkook valere yadharashkamay meet cheyyunnuu.. And fall in love. But pettan Tae'...
33.9K 4.4K 24
[ 𝑪𝑶𝑴𝑷𝑳𝑬𝑻𝑬𝑫 ] One of my personal favorites I had ever wrote !! Aami (jungkook ) was more like a ambala vasi penkutty unlike taehyung. Tae w...