🦋DRIZZLE 🍃❤️

By Decalco_Mania__

20.5K 2.2K 1.7K

🍒🍃നാവുകൾ കൊണ്ട് പറയാതെ കണ്ണുകൾ കൊണ്ട് പറഞ്ഞ പ്രണയം, കണ്ടു നിന്നവർക്ക് പലപ്പോഴും അത്ഭുതം ആയിരുന്നു എത്ര നാൾ... More

Evde common gooys😌
D ¹ 🍃❤️ Begins
D²🍃 Back to Memories 💭💖
D ³ 🍃 First Day 🏫
D⁴ 🍃New Frnds🧑‍🤝‍🧑
D⁵🍃 Frnds Forever🤙🏼🤞🏼
D⁶🍃 Sometimes it hurts
D⁷🍃 First Meet
D⁸ 🍃 planning & celebration
D⁹ 🍃 Crush
D¹⁰🍃 Planning for Fest
D¹¹🍃Spark
Not an update 😌
D¹²🍃 Small talks
D¹³🍃 Stare 👀
D¹⁴🍃 Random Day
D¹⁵🍃 Random Talks
D ¹⁶🍃 Confession & Flashback
D¹⁷ 🍃 Be Brave
nw stry ☺️
D ¹⁸ 🍃 Special
D ¹⁹ 🍃 For You
D ²⁰ 🍃 Fear of Lose 💔
D²¹ 🍃Comfort
D ²³🌿കാഴ്ചകൾ 🏞️
D²⁴🍃❤️ കുമ്പസാരം
D²⁵🤗 Sometimes silence hurts💔😞
D²⁶ ❤️
D²⁷❤🍃 നീലാംബരി
Not a Chap 🌸🍃

D ²²🌿പുതിയമുഖങ്ങൾ

456 66 65
By Decalco_Mania__

Continue »»

.

അവർ സിയെടെ വീട്ടിൽ എത്താറായപോഴേക്കും മഴ ചെറുതായ് പെയ്യാൻ തുടങ്ങി.മഴ കൂടുന്നതിനു മുന്നെ അവർ സിയെടെ വീട്ടിൽ എത്തി. വണ്ടികൾ നനയാതിരിക്കാൻ അവർ ഓടി സിയെടെ പഴയ വീട്ടിൽ കയറി. ഈ പഴയ വീടിന്റെ പിറകിലാണ് പുതിയ വീട്. കുറച്ച് പിള്ളേർ ആ വീട്ടിൽ ഉണ്ടായിരുന്നു. പ്രാർത്ഥിക്കാൻ അച്ചൻ എത്തിയിട്ടുണ്ട് അതുകൊണ്ട് കുട്ടികൾ അവിടുന്ന് മുങ്ങിയതാണ്.

പുറത്ത് പുലിപോലെ വന്ന മഴ ഞാൻ വന്നു എന്ന് അറിയിച്ചിട്ട് പോയി.

Nandu : നമുക്ക് അങ്ങോട്ട് പോവാം

Afzi : എല്ലാരുംകൂടെ അവിടെ കിടന്ന് തള്ളുന്നതെന്തിനാ നമുക്ക് അവിടുത്തെ പരിപാടി കഴിഞ്ഞിട്ട് പോവാം.

Malu : അതിനാണോടാ നമ്മൾ വന്നേ...

Afzi : ഞാൻ ഫുഡടിക്കാനാ വന്നേ.. പിന്നേ.... റിയയെ നോക്കി ചിരിച്ചു.

Malu : ഓഹ്... ഇവിടെ നിക്കുന്നവർക്ക് നിക്കാം വരുന്നവർക്ക് വരാം.

Jene : അവിടെ ഇപ്പൊ prayer ആയത്കൊണ്ട് എല്ലാരും വീട്ടിനകത്തു ആയിരിക്കും. നമ്മളും കൂടെ ചെന്നാൽ തിരക്ക് കൂടെ ഉള്ളൂ.

Nandu : ശെരിയാ... നമുക്ക് 2,3 പേർക്ക് പോവാം.

Henzu : എന്നാൽ മാളുചേച്ചിയും ഞാനും നന്ദുവും പോവാം.

Jene : ഹാ അതുമതി.

Jo : ഞാനും ഉണ്ട്.

Malu : അവിടെ prayer കഴിയുമ്പോൾ അങ്ങ് എത്തിയേക്കണം.. താമസിക്കരുത്

Yami : ഇല്ലേച്ചി... ഞ ങ്ങള് വന്നോളാം

അവർ 3പേരും പുതിയ വീട്ടിലേക്ക് പോയി.

?? : ഹാ നിങ്ങൾ എത്തിയോ


Malu : നീ ഇത് എങ്ങോട്ടാ

Aadhi : അമ്മു അവിടെ നിക്കുവല്ലേ.. അങ്ങോട്ട്

Henzu : അമ്പട... അതാണ്‌ അവള് വരാതെ അവിടെ നിക്കുന്നത്..

Aadhi : എന്ന ഞാൻ അങ്ങോട്ട്

Jo : അളിയാ...

Aadhi : അളിയാ... നിനക്ക് ഇങ്ങോട്ടുള്ള വഴി ഒക്കെ അറിയോ

Jo : എന്ത്ചെയ്യാനാന്നേ തിരക്കല്ലയോ... പിന്നെ ഇങ്ങോട്ട് വന്നില്ലെങ്കിലും കോളേജിൽ വെച്ച് കാണുന്നില്ലേ നമ്മൾ

Aadhi : ഓ പിന്നേ.. തള്ളല്ലേ.. ഞാൻ ഒന്നും പറയുന്നില്ല അകത്ത് അമ്മയുണ്ട്...അവിടുന്ന് വാങ്ങിച്ചോ നീ

Jo : ഈശോയേ... ലൗഡ്സ്പീക്കറാ

Aadhi : നീ തീർന്നെടാ

Jo : ഒന്ന് പോടാ മൈ* അവന്മാര് എവിടെ

Aadhi : അവന്മാർ backside ൽ ഉണ്ട്... ഫുഡ്‌ ഉണ്ടാക്കുന്നവിടെ..അങ്ങോട്ട് ചെല്ല് ഞാൻ അവളെടുത്തോട്ട് പോട്ടെ

Jo : mmmm ചെല്ല് ചെല്ല്😌

Aadhi : ശവം കേറി പോടാ പന്നേ

Malu : ഇങ്ങ് പോര് നീ

അവര് 3പേരും മുന്നോട്ട് നടന്നു.. ആദിയെ നോക്കി എന്തൊക്കെയോ പിറുപിറുത്തിട്ട് jo അവരുടെ പിറകെ പോയി

Jo : മാളു എന്നാണല്ലേ എല്ലാരും വിളിക്കുന്നേ

Malu : അതേലോ

Jo : nice name... ഈ കുട്ടി ആരോടും മിണ്ടില്ല... എന്നോട് ഒന്നും മിണ്ടീല

Henzu : അവളങ്ങനെ ആരോടും പെട്ടെന്ന് മിണ്ടില്ല അച്ചായാ

Jo : ഹാ ലങ്ങനെ... Tym ഉണ്ടല്ലോ മിണ്ടാം.. By the way കുട്ടി ക്രിസ്ത്യൻ ആണല്ലേ.. ഞാൻ പേര് ശ്രെദ്ധിച്ചായിരുന്നു

Henzu : mmm...അറിഞ്ഞു വെച്ചോണ്ട് ചോദിക്കുന്നത് പരമ ബോർ ആണ് അച്ചായാ

Jo : ആണല്ലേ

Henzu : ofcourse

Malu : ഇനി ശബ്ദം കേൾക്കരുത്.. മിണ്ടാതെ കേറി വാ

Jo : അയ്യോ ഞാൻ ഇല്ല..ഇത് എന്റെ area അല്ല..നിങ്ങൾ പൊക്കോ... ഞാൻ അവന്മാരെ ഒന്ന് തപ്പെട്ട്

Malu : നീ ക്രിസ്തിയാനി അല്ലേടാ..

Jo : അതൊക്കെയാണ്‌ എങ്കിലും... നമ്മളൊക്കെ കുരിശ് കണ്ടാൽ വഴി മാറി പോകുന്ന നസ്രാണിയാ

Malu :നീ ജീവിക്കും ഉറപ്പാ

Jo : തേങ്ക്സ് 😁 അപ്പൊ ശെരി... പിന്നെ കാണാം ഹെൻസാ

Nandu : ആ കാറ്റ് നിന്റെ നേർക്കാ

പതുക്കെ അവളോട് പറഞ്ഞു...

Henzu : പിന്നെ ഇങ്ങോട്ട് വരട്ട്.. ഹും

അതുംപറഞ്ഞു ഷാൾ തലയിൽ ഇട്ട് അവൾ അകത്തേക്ക് കയറി.. പിറകെ ബാക്കി 2പേരും.. ചെന്നപ്പോൾ അച്ചൻ ഹാളിൽ നിന്ന് പ്രാർത്ഥിക്കുവായിരുന്നു.ഭയഭക്തിയോടെ കയ്യും കൂപ്പി നിൽക്കുവാണ് സിയ.ഇവരെ കണ്ടപ്പോൾ കണ്ണുകൊണ്ട് ആക്ഷൻ കാണിക്കാൻ തുടങ്ങി.

മുറികളിൽ എല്ലാം കേറി വെഞ്ചരിപ്പ് കഴിഞ്ഞ് അച്ചൻ ഫുഡ്‌ അടിച്ചിട്ട് ഇറങ്ങി... അപ്പോഴേക്കും പഴയ വീട്ടിൽ നിന്ന എല്ലാവരും പുറത്തിറങ്ങി.. നമ്മുടെ പിള്ളേർ ഗിഫ്റ്റൊക്കെ കൊടുത്തിട്ട് വീടിനകം കാണുവാണ്

Ciya : ഹലോ my girls.... എല്ലാരേം പരിചയപ്പെടുത്തി തരാം

പിന്നെ അങ്ങോട്ട് പരിചയപ്പെടുത്തൽ ആയിരുന്നു

Ciya : ഇനി എന്റെ ചേച്ചി.... ഇവിടെ എവിടെയോ ഉണ്ടായിരുന്നല്ലോ.... ഹാ.. ദേ നിക്കുന്നു... അതാണ്‌ എന്റെ ചേച്ചി..

Centa Thomas

സിയെടെ വീട്ടുകാരോട് മിണ്ടിയതിനുശേഷം അവർ മുകളിലെ നിലയിലേക്ക് കേറി... പടികൾ കയറി മുകളിൽ എത്തിയപ്പോൾ നല്ല ചിരി കേൾക്കാമായിരുന്നു. അവർ അവിടെയൊക്കെ നോക്കിയതിനുശേഷം ജെന ശബ്ദം കേൾക്കുന്ന മുറിയിൽ പോയി ചെറുതായിട്ട് ഒന്ന് നോക്കി.

Jene : ഇത് നമ്മടെ പിള്ളേർ ആടെ.. കേറി പോര്..

അതുംപറഞ്ഞു അവൾ ആ മുറിക്കകത്തേയ്ക്ക് കയറി.

Yadhu, Afzi, Justy, Christy, Sidhu, Jo ഇവരായിരുന്നു ആ റൂമിൽ. എല്ലാരും എന്തോ പറഞ്ഞ് കാര്യമായി ചിരിക്കുന്നുണ്ട്

Jene : ഹലോ ഗയ്‌സ്

Justy : ഹാ എല്ലാരും ഉണ്ടല്ലോ... ഇങ്ങനെ ആണോ നേരത്തെ വരുന്നത്.

Christy : ഞാൻ വിചാരിച്ചു ബിരിയാണി ചെമ്പ് പൊട്ടിക്കുമ്പോൾ തിന്നാൻ വേണ്ടി മാത്രം ജീവിക്കുന്നവരൊക്കെ മുൻപേ കാണോന്ന്

Henzu : ഇങ്ങേരെ 😤

Nandu : nooo... Control😕

Henzu : കോപ്പ് 😤🤬

Nandu : ഒന്ന് അടങ്ങ് മുത്തേ

Yami : നിങ്ങടെ ഈ ഇരിക്കുന്ന അച്ചായൻ ഫ്രണ്ട് ഇല്ലേ ലേറ്റ് ആയതുകൊണ്ടാ ഞങ്ങൾ വരാൻ ലേറ്റ് ആയേ

Justy : എന്തുവാടേ... ഇപ്പോഴും മാറ്റം ഒന്നും ഇല്ലല്ലേ

ഞാൻ പറഞ്ഞില്ലേ ഇവർ ഇവിടെ ആയിരുന്നു താമസിച്ചിരുന്നത് എന്ന്. ജോയും ഇവരുടെ കൂടെ പഠിച്ചതായിരുന്നു. ഡിഗ്രിക്ക് sub മാറിയാണ് ജോയ്ക്ക് കിട്ടിയത്... അതാണ്‌ ഇവരുടെ കൂടെ കാണാത്തത്. എല്ലാവരോടും ചാടികേറി മിണ്ടുന്ന ടൈപ്പ് ആയത്കൊണ്ട് ഇവരുടെ അമ്മമാർക്ക് എല്ലാം പോന്നോമനയാണ് jo.

Jo : ഓ പിന്നെ ഈ ജോയ്ക്ക് ഒരു മാറ്റം... തമ്പുരാൻ വിചാരിച്ചാലും നടക്കില്ല

Sidhu : ഞങ്ങളടുത്ത് ഇപ്പൊ വരാമെന്ന് പറഞ്ഞ് ഒരുത്തൻ പോയി... അവനെ നിങ്ങൾ കണ്ടായിരുന്നോ.

Kesiya : ചേട്ടൻ അമ്മുന്റെ കൂടെ ഉണ്ട്

Christy : എന്നിട്ട് അവളോ

Kesiya : അവൾ..

Malu : ഇപ്പൊ വരാമെന്ന് പറഞ്ഞതാ... ഇത് ശെരി ആവില്ലല്ലോ... ഇന്ന് രണ്ടിനേം നോക്കിക്കോ.. നിങ്ങൾ അവനെ വിളിച്ച് വരാൻ പറഞ്ഞാണ്

Jo : എന്തുവാടോ.. അവർ couples അല്ലേ..

Malu : അതുകൊണ്ടാണ്... പ്രേത്യേകിച് അവർ ആയത്കൊണ്ടും..പരിസരബോധം ഇല്ലാത്ത 2എണ്ണം ആണത്... ഇവിടെ നമ്മൾ മാത്രം അല്ല അവനെ അറിയുന്നവർ അവന്റെ ഫാമിലി പിന്നെ നാട്ടുകാരും.. വെറുതെ സംസാരിച്ചിരിക്കുന്നതായാലും കാണുന്ന എല്ലാവരുടേം കണ്ണും നാവും സത്യം പറയണമെന്നില്ല. അനുഭവം കൊണ്ട് പറയുന്നതാ.. അങ്ങനെ ആരും ഒരു മോശമായ രീതിയിൽ അവരെ നോക്കുന്ന പോലും എനിക്കിഷ്ടമല്ല.. അവരെ മാത്രം അല്ല അത് നിങ്ങളിൽ ആരായാലും. വിളിക്ക് അവരെ

Malu couples ന്റെ മുന്നിൽ strict ആ... അധികം ഇല്ലാട്ടോ എന്നാലും.. Privacy കൊടുക്കും അവര് ഗ്രൂപ്പ്‌ ആയിട്ട് ഉള്ള ടൈമിൽ,കോളേജിൽ.പക്ഷെ പബ്ലിക് സ്ഥലങ്ങളിൽ social distance ഇട്ട് നിന്നോളണം. കള്ളത്തരം കാണിക്കാന്ന് വെച്ചാൽ അവൾടെ നോട്ടത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ പറ്റില്ല girls ന്.

Sidhu : അവരിപ്പോ വരും

Jo : അയ്യേ എന്തുവാ malu.... നീ സീൻ ഡാർക്ക് ആക്കല്ലേ.. ഒന്ന് ചിരിക്കെടി പൊന്നേ

Jo അവൾടെ തോളിൽ കയ്യിട്ടുകൊണ്ട് പറഞ്ഞു.

കുറച്ച് കഴിഞ്ഞപ്പോഴേക്കും aadhi & ammu എത്തി....2പേരും ഒറ്റയ്ക്ക് നിന്നതിന്റെ തെളിവ് ഫോണിൽ ഉണ്ടായിരുന്നു ഫോട്ടോ, വീഡിയോ രൂപത്തിൽ.

അവർ കാര്യം പറഞ്ഞോണ്ടിരുന്ന ടൈമിൽ ആയിരുന്നു അപ്പുവും ശിഖയും അച്ചുവും അങ്ങോട്ടേക്ക് വന്നത്. ഫുഡിങ്ങിൽ ആയിരുന്നതുകൊണ്ടാ വരാൻ ലേറ്റ് ആയത്.


Achu : സിദ്ധുവേട്ടാ.. അച്ഛൻ തിരക്കുന്നു

Christy : ഹാ കുഞ്ഞളിയൻ മാമനെ അന്വേഷിച്ചു ഇറങ്ങിയതാണോ

Sidhu : പോടാ പോടാ

Christy : മാമന് പിടിച്ചില്ല

Ann: but Y

Aadhi : അവനെ അവർ മാമാന്ന് വിളിക്കേണ്ടെന്ന്.. ചേട്ടൻ മതിയെന്ന്.

Sidhu : ഇവൻ മാമാന്ന് വിളിച്ചാൽ കുഴപ്പമില്ല പക്ഷെ ദേ ഇവർ (sikha, appu) അങ്ങനെ വിളിച്ചപ്പോൾ എനിക്ക് സ്വയം ഞാൻ ഒരു മധ്യവയസ്ക്കനെ പോലെയൊക്കെ തോന്നിപ്പോയി ... അതുകൊണ്ടാ 😌

:ഇവർ ആരാന്ന് അറിയില്ലല്ലോ.. ഇവർ രണ്ടുപേരും എന്റെ ചെറിയച്ഛന്റെ മക്കളാ ഇത് ഇവള്ടെ വാൽ... ഒരുടലും രണ്ട് തലയും ആയിട്ട് കഴിയുന്നവരാ ഇത്... ബാക്കി ഇവർ പറയും ഞങ്ങൾ താഴോട്ട് പോവാ

Justy : നിങ്ങൾ ഇപ്പൊ ഫുഡ്‌ കഴിക്കുന്നോ

Malu : ഇല്ലെടാ പരിപാടി കഴിയട്ടെ

Aadhi : അങ്ങനെ ഒരു കാര്യം ഉണ്ടല്ലേ ഞങ്ങൾ പോയി എല്ലാം set ആക്കിട്ട് പെട്ടെന്ന് വരാം.

Sidhu : ഹലോ

Nandu : ഹായ് ☺️

Sidhu : കുറച്ചു തിരക്ക് ആയിപ്പോയി... വൈകുന്നേരം വരെ ഇവിടെ ഉണ്ടാകോലോ.. കാണാം

Nandu : mm..കാണാല്ലോ

Sidhu : കാണണം

Adhi : ഞങ്ങളും കാണുന്നുണ്ട്... അളിയൻ നടക്ക്

Aadhi സിദ്ധുവിന്റെ തോളിൽ കയ്യിട്ട് അവനെയും കൊണ്ട് താഴേയ്ക്ക് പോയി പിറകെ boys എല്ലാരും പോയി.. ഇപ്പൊ റൂമിൽ girls മാത്രേ ഉള്ളൂ. വന്ന മൂവർ സംഘത്തോട് മിണ്ടിയശേഷം അവർ എല്ലാരും കൂടി photos എടുക്കാൻ തുടങ്ങി... പെട്ടെന്ന് 2 പേര് എന്തൊക്കെയോ പറഞ്ഞുകൊണ്ട് വന്ന് ആ റൂമിന്റെ വാതിൽക്കൽ വന്നു നിന്നു.

ഈ കക്ഷിയെ നിങ്ങൾക്ക് മനസ്സിലായി കാണുമല്ലോ. ലക്ഷ്മി..സിദ്ധുന്റെ ചെറിയമ്മ..

ഇനി മറ്റേ ആൾ

Chithra Shivadas
47
ആദിയുടെ മാതാജി

️ ചിത്രയും സ്കൂൾ ടീച്ചർ ആണ്. സിദ്ധുവിന്റെ അമ്മയുടെ കട്ട ചങ്ക്.

🍃 കോമഡി ആണ് ആൾടെ main.. ലെച്ചു ചെറിയമ്മയും ചിത്രാമ്മയും കൂടിയ പിന്നെ വേറെ vibe ആണ് അവിടെ.

❤️loudspeaker എന്ന എല്ലാരും വിളിക്കുന്നെ.. അതിൽ പരാതിയും പരിഭവും ഒന്നും ഇല്ല.. 100%chill

🍃 ഒരാൾക്ക് നല്ല പാരയാണ് പുള്ളിക്കാരി.. വേറെ ആർക്കും അല്ല സ്വന്തം മോന് തന്നെയാ... ആദിയെ ചൊറിയാൻ കിട്ടുന്ന ഒരു അവസരവും ചിത്ര കളയില്ല.

.

ചിരിച്ചുകൊണ്ട് വന്ന 2പേരും സംശയത്തോടെ നമ്മടെ ടീംസ് നെ നോക്കി പതുക്കെ പറയാൻ തുടങ്ങി.

.
Chithra : ഇതിൽ ഇപ്പൊ ഏതാടി... ചെറുക്കൻ പറയുന്നത് മുഴുവനും കേൾക്കാനും നിന്നില്ല

Lechu : എനിക്ക് വലിയ പിടി ഇല്ല... ആരാണാവോ

Chithra : ആ 2 പേര് അല്ല തട്ടം ഉണ്ട്..

Lechu : 3,4 പേരുടെ കഴുത്തിൽ കുരിശും ഉണ്ട്

Chithra : അപ്പൊ..

Appu ( ലെച്ചുന്റെ മോൾ ) : എന്താമ്മ.... അവിടെ നിന്ന് എന്താ ഒരു പരുങ്ങൽ...

Lechu : അല്ല ഇതൊക്കെ

Appu : ഇത് സിയേച്ചിടെ ഫ്രണ്ട്സാ..

Chithra : സിയെടെ കൂടെ പഠിക്കുന്നെ ആണോ

Ann : അല്ല ഞങ്ങൾ ജൂനിയർസാ

Appu : ചേച്ചിമാരേ ഇത് എന്റെ അമ്മ ഇത് ആദിയേട്ടന്റെ അമ്മ

Lechu : ഹായ് എന്റെ പേര് ലക്ഷ്മി

Chithra : ഞാൻ ചിത്ര... ആദിയുടെ അമ്മ... ഇവിടുത്തെ ഗവണ്മെന്റ് സ്കൂളിലെ ടീച്ചറാ.. ഇനി നിങ്ങളെ പരിചയപ്പെടുത്ത്... ഞങ്ങൾക്ക് അറിയണ്ടേ നിങ്ങളെ😄😄

എല്ലാവരും അവരവരുടെ പേരും സ്ഥലവും പറഞ്ഞു..

Chithra : അപ്പൊ മോളാണല്ലേ അമയ... അമ്മു☺️ ഇങ്ങോട്ട് വാ
...നിങ്ങടെ കാര്യം അവൻ എന്നോട് പറഞ്ഞായിരുന്നു.. വന്നിട്ടുണ്ട് എന്ന് അവൻ പറഞ്ഞപ്പോൾ വേറെ ഒന്നും കേൾക്കാതെ ഞാൻ ഇവളെയും വിളിച്ചോണ്ട് വന്നു... ഇവിടെ വന്നപ്പോഴല്ലേ രസം.
ഇതിൽ ഏതാന്ന് പറഞ്ഞ് കിളി പോയി നിക്കുവായിരുന്നു ഞങ്ങൾ.. അല്ലേടി 😄😄

ഇതൊക്കെ ആവശ്യത്തിലേറെ ശബ്ദത്തിലാ പറയുന്നേ കൂടെ അവസാനം ഓരോ ചിരിയും... കൂടെ ഉള്ള ആളും ഒട്ടും മോശമല്ല.. ചുരുക്കി പറഞ്ഞാൽ ഇവർ 2പേർ വന്നപ്പോൾ ആ റൂമിൽ നല്ല ഒച്ചപ്പാടും ബഹളവും ആയി.

Lechu : പിന്നില്ലേ... ചേച്ചി പറഞ്ഞത് സത്യവാ.. ഞാനും വന്ന് ഇതിൽ ഏതാന്ന് നോക്കി നിന്ന് പോയി 🤭😄

Chithra : നിങ്ങൾ കഴിച്ചായിരുന്നോ മക്കളേ...

Malu : ഇല്ല aunty... അവരുംകൂടെ വന്നിട്ട് ഒരുമിച്ച് ഇരിക്കാന്ന് വെച്ചു

Chithra : ആഹ് 😁... അല്ല നിങ്ങൾ നിങ്ങളുടെ കൂട്ടുകാരന്മാരുടെ അമ്മമാരെ പരിചയപ്പെട്ടോ..

Henzu : ഇല്ല ആന്റീ... അവര് വന്നിട്ട് കാണിച്ച് തരാന്ന് പറഞ്ഞ്

Chithra : അതിനി എപ്പോഴാ... അവന്മാരോട് പോവാൻ പറ.. ഞങ്ങൾ കാണിച്ച് തരാം... എല്ലാം എന്റെ ഫ്രണ്ട്സാ.. പക്ഷെ എന്റത്ര ജോളി ടൈപ്പ് ഒന്നും അല്ല അവർ.. 😁

Lechu : നിങ്ങൾ വാ നമുക്ക് താഴോട്ട് പോവാം.. നിങ്ങൾ വരുന്നുണ്ടോ പിള്ളേരെ

Appu : ഞങ്ങൾ വരുന്നില്ലമ്മാ..

Sikha : ഞങ്ങൾക്ക് വേറെ കുറച്ചു പരിപാടി ഉണ്ട്..

Chithra : പിള്ളേരെ അടി ഒന്നും ഉണ്ടാക്കരുത്... പ്രശ്നം വല്ലതും ആയാൽ എന്നെ വിളിച്ചാൽ മതി.

Sikha : എന്നിട്ട് വേണം നാട്ടുകാര് മുഴുവൻ അറിയാൻ... അങ്ങനെ ഒന്നും ഉണ്ടാവില്ല... നീ വന്നേ നമുക്ക് പോവാം... അച്ചൂ ഡാ വാ..

അവർ മൂന്നുപേരും അവിടുന്ന് പോയി..

Chithra : പിള്ളേർക്കൊന്നും ഒരു വിലയും ഇല്ല എന്നെ..

Lechu : പിന്നേ നേരത്തെ ഉണ്ടായിരുന്നപോലെ.. നിങ്ങൾ വാടേയ്..

അവർ വീടിന്റെ പിറക് വശത്ത് എത്തി..

Chithra : ദേ നിക്കുന്നു 2എണ്ണം.... മറ്റേത് എവിടെപ്പോയാന്തോ??

Lechu : അടുക്കളയിൽ കാണും...

Chithra : ഡേയ്... നോക്കടെ ഇത് ആരൊക്കെയാണെന്ന്..
മക്കളേ ഇതാണ് ക്രിസ്റ്റീടേം ജസ്റ്റിടേം മമ്മീസ്..

First one ക്രിസ്റ്റീടെ അമ്മ __ ഇത് ജസ്റ്റിടെ അമ്മ

Smitha Abraham                     
School tchr    

Sheeba Jacob
                                                  ടീച്ചർ ആയിരുന്നു ഇപ്പൊ
                                                  അല്ല

ക്രിസ്റ്റീടെ family rich ആണ്. ബാക്കി 3 fam middle class.

കൂട്ടത്തിൽ ചെക്കന്മാരെ വഴക്ക് പറയുന്നത് chithra മാത്രമാണ് എന്നാൽ നല്ല കൂട്ടും ആണ് അവരോട്.

ചിത്രയ്ക്ക് ഇടയ്ക്കിടയ്ക്ക് സ്മിതയുടെ വായിന്ന് കേൾക്കാറുണ്ട്, ആസ്ഥാനത്തെ ചിരിക്കും loudspeaker സൗണ്ടിനും 🤭

ഷീബമ്മയ്ക്ക് ഒരു throat surgery ഉണ്ടായിരുന്നു.. അത് കഴിഞ്ഞതിനു ശേഷം പഠിപ്പിക്കാൻ പോയിട്ടില്ല..ആൾക്ക് നല്ല കൈപ്പുണ്യം ഉള്ളത്കൊണ്ട് order എടുത്ത് പലഹാരങ്ങൾ, കേക്ക്,ഉണ്ടാക്കി കൊടുത്ത് ഒരു ബസ്സിനസ്ക്കാരി ആയി.

ട്രെയിനിങ് ടൈമിൽ ആണ് ഇവർ പരിചയപ്പെടുന്നത്.

ഇവരുടെ ഫാമിലിയെ കുറിച്ച് പറയുവാണേൽ

🌺ആദിയുടെ അച്ഛൻ ശിവദാസ് ... ഇവർക്ക് സ്വന്തമായി തോട്ടവും കൈ സഹായത്തിന് കുറച്ച് പണിക്കാരും ഉണ്ട്. ആ തോട്ടം നോക്കി നടത്തുന്നു.

🌺ആദിയ്ക്ക് ഒരു ചേട്ടൻ ഉണ്ട്. Married ആണ്. അവർ ഫാമിലി ആയി കൊല്ലത്തു settled

🌳ക്രിസ്റ്റീടെ അച്ഛൻ എബ്രഹാം.. Real estate businessman
തോട്ടവും എസ്റ്റേറ്റ്‌ ഒക്കെ ഉള്ള ഒരു മൊതലാളി.

🌷ജസ്റ്റിടീടെ അച്ഛൻ ജേക്കബ്. ജേക്കബും സ്കൂളിലെ സാർ ആണ്. ഇവരുടെ luv mrrge ആയിരുന്നു.

🌹ജസ്റ്റിക്കും ക്രിസ്റ്റിക്കും ചേച്ചിമാരാണ്. അവരെ കെട്ടിച്ചു വിട്ടു.

🌹സിദ്ധുന് siblings ഒന്നുമില്ല.
.

.

.

.

Chithra : ഇതാണെടെ അവന്മാര് പറയുന്ന ജൂനിയർ പിള്ളേർ..2 ചെറുക്കമാർ കൂടി ഉണ്ട്.. അവര് അവന്മാരുടെ കൂടെപ്പോയി. പിന്നെ ദേ ഇതാണ് എന്റെ കൊച്ച്...

Smitha : ഇനി ഇവളുടെ പട്ടിഷോ കാണണോലോ കർത്താവേ..

Chithra : പോടീ അവിടുന്ന്... മക്കൾ ഇതൊന്നും കേൾക്കണ്ട കേട്ട.. ഇവൾക്കെ ഇവൾക്ക് കുശുമ്പ് ആണ്

Smitha : പിന്നെ..

അവർ അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെട്ടു.

Lechu : ഒന്ന് പതുക്കെ പറ ചേച്ചി

Smitha : അത് അവൾടെ ഡിക്ഷനറിയിൽ ഇല്ലാത്ത word ആ

Chithra : ഇവളെ.... ഗീത എവിടെടി

Lowvoice

Nandu : നല്ല bst അമ്മായിഅമ്മയെയാ അമ്മുന് കിട്ടിയെ അല്ലേ

Henzu : സത്യം.. എനിക്കിഷ്ടായെടി... എല്ലാം പറഞ്ഞിട്ടുള്ള ലാസ്റ്റിലെ ആ ചിരി..

Nandu : ചുമ്മാതല്ല ആദിയേട്ടൻ ഇത്ര ജോളി ടൈപ്പ് ആയേ... നല്ല രസം ആയിരിക്കും അല്ലേ ഇവർ ഒരുമിച്ച് വരുമ്പോൾ

Henzu : mm

ഇവർ പതുക്കെ സംസാരിക്കുന്നത് കൊണ്ട് ചുറ്റും നടക്കുന്നത് ഒന്നും കേൾക്കുന്നില്ലായിരുന്നു. പെട്ടെന്നായിരുന്നു സൈഡിൽ നിന്ന് ഉറക്കെ ഒരു ശബ്ദം കേട്ടത്.

Lechu : ഏട്ടത്തി ദേ നിക്കുന്നു... ഞാൻ പോയി വിളിച്ചിട്ട് വരാം.

Chithra : എന്തിന് ഞാൻ വിളിക്കാം..

Smitha : ഇവൾ ഇവിടെ ഉള്ളപ്പോൾ നീ എന്തിനാ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നെ

~~~ ഗീതേ...ഡീ.. ഇവിടെ ഇവിടെ... പിറകിലോട്ട് നോക്കെടി ~~~

ഈ ശബ്ദമാണ് തൊട്ടുമുൻപ് അവർ കേട്ടത്.

ഗീത ചിരിച്ചുകൊണ്ട് അവരുടെ അടുത്തേയ്ക്ക് വന്നു

(ചെറുതായിട്ട് ഞാൻ character ഒന്ന് change ചെയ്തു 😌ഇതാണ് കുറച്ചുകൂടി better എന്ന് തോന്നി )


.

Chithra : ഇതാ---

Sheeba : ഇനി നീ നിർത്ത്... മക്കളേ ഇതാണ് സിദ്ധുന്റെ അമ്മ.. ഗീത.. സ്കൂൾ ടീച്ചർ തന്നെയാ ഇവളും

Chithra : ഇനി അങ്ങോട്ട് മാറ്.... എടി ഗീതേ ഇതാണ് എന്റെ ചെക്കൻ പറഞ്ഞ കൊച്ച്..

Geetha : ആണോ... നല്ല കൊച്ച്

Jene : നോക്കെടി എല്ലാംകൂടി അവളെ ഇട്ട് കൊഞ്ചിക്കുന്നത്...

Malu : ഒട്ടും അസൂയ ഇല്ലല്ലേ

Jene : സങ്കടം വരുന്നേച്ചി... അന്നേ ആദിയേട്ടനെ set ആക്കാൻ ഉള്ളതായിരുന്നു..

Nandu : അപ്പൊ നിന്റെ അച്ചായാണോ

Jene : ഇതിനിടയിൽ ഞാൻ അച്ചായനെ വിട്ട്പോയി.

Malu : ആദി already booked ആയല്ലോ... ഇനി വേറെ 3 പേരില്ലേ.. അവരെ ആരേലും നോക്ക്.

Jene : 3 അല്ല ചേച്ചി 2... ഒന്നിന് എന്തോ ഒരു കുറുകൽ ഈ ഇടയ്ക്ക്..

Ann : 2 എങ്കിൽ 2... ഒന്ന് മുട്ടിനോക്കാം

Jene : നിന്നെ ആരാ ഇങ്ങോട്ട് വിളിച്ചേ...

Ann : അവിടെ നിന്നിട്ട് എനിക്ക് സഹിക്കണില്ലെടി.. അതിനിടയിൽ ആ പരട്ട അമ്മുന്റെ ഒരു നോട്ടവും... എല്ലാംകൂടി പറക്കി ഇട്ട് കത്തിക്കും ഞാൻ 😤

Henzu : ഒന്ന് കൂൾ ആവു മോളേ

Chithra : ഡേയ് പിള്ളേരെ നിങ്ങൾ അവിടെ എന്ന ചെയുവാ.. വാ ഒരു സെൽഫി എടുക്കാം.. സ്റ്റാറ്റസ് ഇടാം

Jene : ഇതാണ് പറ്റിയ അവസരം... ഇടിച്ച് കേറി ആ പെണ്ണിനെ വെളിയിൽ ആക്കാം.. വാ

എല്ലാരും സെൽഫി എടുത്ത് പിന്നെ ഓരോരുത്തരുടെയും വിശേഷം പറച്ചിൽ ആയിരുന്നു.

കുറച്ച് സമയത്തിന് ശേഷം..

ഉച്ച സമയം ആകുന്നത്കൊണ്ട് അതിഥികളുടെ വരവിനു കുറവുണ്ട്.ബന്ധുക്കൾ സുഹൃത്തുക്കൾ അങ്ങനെ കുറച്ചു പേരെ ഇപ്പൊ അവിടെ ഉള്ളൂ.

നമ്മടെ ആൺകുട്ടികളെ ഒന്നും അവിടെ കാണാൻ ഇല്ല. പെൺകുട്ടികൾ എല്ലാരും വീടിന്റെ ഒരു സൈഡിൽ കസേരകൾ വട്ടത്തിന് ഇട്ട് എന്തോ അഗാധമായ ചർച്ചയിൽ ഇരിക്കുന്നു.

പെട്ടെന്ന് അവരുടെ അടുത്തേയ്ക്ക് christy വന്നു.

Christy : ഡേയ്....ഇപ്പൊ തിരക്ക് ഒന്നും ഇല്ല... ഇനി ആൾക്കാർ വൈകുന്നേരമേ വരോളു.. ഇനി ഇവിടുത്തെ കാര്യം അങ്കിൾ handle ചെയ്തോളും... നമുക്ക് പരിപാടി set ആക്കാം.

Jene : set ആക്കാം set ആക്കാം..

Christy : നിങ്ങൾ എന്നാൽ ടെറസിലേക്ക് വിട്ടോ...ഞങ്ങൾ വന്നേക്കാം...

Girls നേരെ ടെറസിലേക്ക് പോയി... ഒരു 2min കഴിഞ്ഞപ്പോഴേക്കും സിദ്ധുവും ക്രിസ്റ്റിയും ആദിയും കൂടെ ഒരു മേശയും കേക്കും ആയി കയറി വന്നു.

പെട്ടെന്ന് table set ആക്കി മേശയുടെ നടുക്കായി കൊണ്ടുവന്ന കേക്കും വെച്ചു.

Sidhu : എല്ലാം ok അല്ലേ...

Yami : all set ഇനി അവരിങ്ങോട്ട് വന്നാൽ മതി.

Sidhu ഫോൺ എടുത്ത് ജസ്റ്റിക്ക് ഒരു missed call ചെയ്തു.

ജസ്റ്റിയും യദുവും അഫ്സിയും ടെറസിലേക്ക് കയറിവന്നു.. അവർ മുകളിൽ എത്തിയതും

~~~~~HAPPY BIRTHDAY YADHUUUU👏🏻👏🏻~~~~

🥳

Ann : അന്തം വിട്ട് നിൽക്കാതെ ഇങ്ങോട്ട് വന്ന് ഈ കേക്ക് cut ചെയ്യ്

Henzu : അതാണ്‌... എത്ര നേരം ഇതും നോക്കി വെള്ളം ഇറക്കി നിക്കുവാന്ന് അറിയോ

Christy : അപ്പൊ അതിനി കഴിക്കാൻ കൊള്ളില്ലെടാ.. നോക്കി വെള്ളമിറക്കി അതിന്റെ രുചി എല്ലാം ഊറ്റി ഈ മറത.

Henzu : മറത നിങ്ങടെ കെട്ടിയോൾ

Jene : ഹെൻസൂ you shut up... യദു നീ വാടാ

Christy : ഇതിനുള്ള പരിപ്പുവടയും ചായയും ഞാൻ തരുന്നുണ്ട്, ഇപ്പോഴല്ല പിന്നെ..

Henzu : ഇവിടെ ചിലവാവില്ലത് 😏

ഇവർ ഇപ്പോഴൊന്നും നിർത്തുന്ന ലക്ഷണം കാണാത്തത്കൊണ്ട് ബാക്കിയുള്ളവർ ഒന്നും നോക്കീല..2നെയും മാറ്റിനിർത്തിയിട്ട്

🏻👏🏻👏🏻👏🏻🤩🥳

HAPPY BIRTHDAY TO YOU👏

HAPPY BIRTHDAY TO YOU👏🏻

HAPPY BIRTHDAY TO YOU YADHUUUU🤩

ഷീബാമ്മയുടെ വക ആയിരുന്നു കേക്ക്.

Yadhu കത്തിയും എടുത്ത് കേക്കിനെ പോസ്റ്റ്മോർട്ടം ചെയ്യാൻ ready ആയി കൂടെ ഓരോ പോപ്പറും കൈയിൽ പിടിച്ച് ക്രിസ്റ്റിയും അഫ്സിയും അവന്റെ ഇരുവശത്തും ചുറ്റും മറ്റുള്ളവരും.

മിക്ക birthday സെലിബ്രേഷന് സംഭവിക്കുന്നതുപോലെ ഇവിടെയും സംഭവിച്ചു.

എവിടെയും തോൽക്കില്ല തോറ്റ ചരിത്രം ഇല്ല എന്ന് നിന്ന അഫ്സിയുടെ കൊമ്പ് ഇന്ന് പോപ്പർ ഓടിച്ചു.

യദു കേക്കിലേക്ക് കത്തി വെച്ചതും 2സൈഡിലും നിന്നവർ പോപ്പർ പൊട്ടിച്ചു. ക്രിസ്റ്റിയുടെ കൈയിൽ ഇരുന്ന പോപ്പർ പൊട്ടി. എന്നാൽ അഫ്സിയുടെ കൈയിൽ ഇരുന്ന പോപ്പർ നീ എന്നെ ഞെക്കി കൊന്നാലും പൊട്ടില്ലടാ എന്ന വാശിയിൽ ആയിരുന്നു. അവിടെ പോപ്പർ ജയിച്ചു. കൈയിൽ ഇരുന്ന പോപ്പർ പിറകിലേക്ക് വലിച്ചെറിഞ്ഞു afzi യദു മുറിച്ചെടുത്ത first piece മുഴുവനായും അവന്റെ വായിലേക്ക് ആക്കി.

പോപ്പർ പൊട്ടാത്തതിന്റെ ദേഷ്യം മുഴുവൻ അവൻ ആ കേക്കിൽ തീർത്തു. അങ്ങനെ ആയിരുന്നു അവൻ കഴിച്ചേ

Decency അതൊക്കെ കൂടും കുടുക്കയും എടുത്ത് ഇവരുടെ ഇടയിൽ നിന്ന് നാടുവിട്ടിരുന്നു.പിന്നെ ചക്ക കണ്ട ഈച്ചക്കൂട്ടത്തിന്റെ അവസ്ഥ ആയിരുന്നു എല്ലാവർക്കും. ഒരു ദയാ ദാക്ഷിണ്യം കാണിക്കാതെ എല്ലാവരും അതിനെ പിച്ചിക്കീറി വായിലാക്കി.

പിന്നെ ഗിഫ്റ്റ് കൊടുക്കുന്നതിന്റെ ബഹളം ആയിരുന്നു.
ഇവരുടെ ബഹളത്തേക്കാൾ വലിയ ഒരു ശബ്ദം താഴെ നിന്ന് ഉയർന്നു. ചിത്രാമ്മ ആയിരുന്നു. എല്ലാവരും ടെറസിലെ കൈവരിയിൽ പിടിച്ച് താഴേക്ക് നോക്കി. ഒരു കൈ ഇടുപ്പിലും മറ്റേ കൈ വെയിലിനെ മറച്ചുപിടിക്കാൻ നെറ്റിയിലും വെച്ച് മുകളിലേക്ക് നോക്കി നിക്കുവാണ് പുള്ളിക്കാരി.

Chithra :~~~ ഒരു കേക്ക് മുറിക്കുന്നതിന് എന്തിനാ ഇത്ര ബഹളം. നിങ്ങൾ മാത്രം അല്ല ഇവിടെ.~~~

Malu : ഞാൻ അപ്പോഴേ പറഞ്ഞതാ പതുക്കെ പറയാൻ എവിടെ അലറുവല്ലേ... പിന്നെ ഞാൻ പറയുന്നത് എങ്ങനെ കേൾക്കാനാ..

Aadhi : ഒന്ന് പോയേ നീ അവിടുന്ന്... അത് ആരാ മൊതലെന്ന് അറിയോ..ഇത്രയും പറഞ്ഞിട്ടും അവിടെ നിന്ന് കറങ്ങുന്നത് കണ്ടില്ലേ. കൊതിയാ കൊതി.. കേക്കിന് വേണ്ടിയാ ആ കറക്കം.

Nandu : ഒന്ന് പോ ചേട്ടാ

Aadhi : ഓഹോ എന്ന നോക്കിക്കോടി

Aadhi :~~~ വന്ന കാര്യം പറഞ്ഞ് കഴിഞ്ഞില്ലേ പിന്നെ എന്തിനാ അവിടെ കിടന്ന് കറങ്ങുന്നെ.. കേറി പൊയ്ക്കൂടേ~~~

Chithra :~~~ എനിക്ക് തോന്നുമ്പോ ഞാൻ കേറി പോവും.. നീ പോടെർക്കാ.. അവൻ എന്നെ മര്യാദ പഠിപ്പിക്കാൻ വരുന്നു. ഞാൻ അങ്ങോട്ട് കേറി വന്നാൽ നിന്നെ എടുത്ത് താഴേയ്ക്കിടും.~~ 😤

Aadhi : ഓഹ് ഇനി അതും പറഞ്ഞ് ഇങ്ങോട്ട് കേറി വരണ്ട

Ammu : ഒന്ന് മിണ്ടാതെ ഇരിക്ക് ആദിയേട്ടാ... അമ്മാ കേറി വാ

Aadhi : എന്തിന് ഒന്ന് മിണ്ടാതിരിക്കടി..~~~വരണ്ടാ ~~~

Yadhu : ~~ചിത്രാമ്മ കേറി പോരിങ്ങ്~~

Chithra : അതാണ്‌

ഒരുലോഡ് പുച്ഛം ആധിയേട്ടന് നേരെ വിതറിക്കൊണ്ട് ചിത്രാമ്മ മുകളിലേക്ക് വന്നു.

Jo : അമ്മ വന്നാൽ ഇവന്റെ ചീട്ട് വലിച്ചു കീറും അതിന്റെ ചാട്ടമാ ഇവന് 😄😄

Aadhi :അല്ലേലും എല്ലാരും അമ്മയുടെ സൈഡിൽ അല്ലേ.. നമ്മളെ ഒന്നും ആർക്കും വേണ്ട

Ciya : അതേടാ... ചിത്രാമ്മ നിന്നെ ട്രോളുന്നത് കേൾക്കാൻ പ്രേത്യേക ഒരു സുഖവാ... ആ സുഖം ഞങ്ങളായിട്ട് എന്തിനാ കളയുന്നെ 😁

Aadhi : ശവങ്ങൾ 😤

എല്ലാവർക്കും ചിരി വന്നെങ്കിലും അടക്കി പിടിച്ച് നിന്നു.
ചിത്രാമ്മ പടികൾ കയറി മുകളിൽ എത്തി.

പെട്ടെന്ന്

~~~~~~ടപ്പേ ~~~~

അപ്രതീക്ഷിതമായ ശബ്ദം ആയത്കൊണ്ട് ചെറിയ ഒരു ഞെട്ടലോടെ എല്ലാരും തിരിഞ്ഞ് നോക്കി.

കണ്ണും തള്ളി നിക്കുവാണ് ചിത്രാമ്മ. കൈയിൽ പൊട്ടിയ പോപ്പർ. പൊട്ടിയ പോപ്പറിൽ നിന്ന് പലവർണ confette 🎉🎊 തലയിലേക്ക് വീഴുന്നു.

ആ നിൽപ്പ് കണ്ട് ചിരി അടക്കി വെക്കാൻ ആർക്കും കഴിഞ്ഞില്ല.. എല്ലവരും ചിരിക്കാൻ തുടങ്ങി കൂടെ ചിത്രാമ്മയും

നടന്ന് വരുമ്പോൾ തറയിൽ നേരത്തെ afzi വലിച്ചെറിഞ്ഞ പോപ്പർ ഒരു രസം തോന്നി എടുത്ത് തിരിച്ചതാ.. പക്ഷെ ഒറ്റ തിരിക്കലിന് തന്നെ അത് പൊട്ടി. പ്രതീക്ഷിക്കാത്തത് കൊണ്ട് എല്ലാവരും ഞെട്ടി chithra അടക്കം. 🤭

Aadhi : ഇവര്..... എന്തോന്നാ അമ്മേ ഇത്.... നിങ്ങളോട് ആരാ ഇപ്പൊ അത് പൊട്ടിക്കാൻ പറഞ്ഞെ

Chithra : ശെടാ ഇതെന്തോന്ന് കഷ്ടാ... തറയിൽ കിടക്കുന്ന കണ്ട് വെറുതെ എടുത്ത് ഒന്ന് തിരിച്ചതാ... ഞാൻ അറിഞ്ഞോ ഇത് പൊട്ടാത്തതാണെന്ന്... അല്ല ഇത് വലിച്ചെറിഞ്ഞത് ആരാ.. അവർക്കാ കിട്ടേണ്ടത്... അവൻ എന്റെ നെഞ്ചത്തോട്ടു കേറുന്നു... പോടാ

Afzi : എന്റെ ഭാഗത്തും തെറ്റുണ്ട്😐....

കുറച്ച് കഴിഞ്ഞതിനു ശേഷം അവർ താഴേയ്ക്ക് ഇറങ്ങി.

~~~മക്കളേ.. നിങ്ങൾ കഴിക്കുന്നില്ലേ...~~~

പ്രതാപ് ചെറിയച്ഛൻ ആണ്.

Jene : ശെരിയാ ഇനി ഇരിക്കാം അല്ലേ... എനിക്കാണേൽ ചെറുതായി വിശപ്പിന്റെ വിളി വന്നു.

Henzu : എനിക്കും.

Christy: ആരെങ്കിലും പറയാൻ നോക്കി ഇരിക്കുവായിരുന്നെന്ന് തോന്നണു

Henzu : 🤨

Yami : വേണ്ട... No.. നീ അങ്ങോട്ട് പോ

Malu : ഡാ... ഇത്രയും നാൾ ഇല്ലായിരുന്നല്ലോ ഇത്... എന്തിനാടാ അവളെ വെറുതെ ചൊടിപ്പിക്കുന്നെ

Christy : ഒരു രസം

Nandu : അധികം രസിക്കണ്ട.. അവൾ കരട്ടയാ.. കേറി മേയ്യും.. ജാഗ്രതെയ്

Ann : just remember that

Justy : എന്ന ഞാനും... ക്രിസ്റ്റിയെ അപേക്ഷിച്ച് അതൊരു ബൂം ചിക്കാ വാവാ moment ആയിരുന്നു

Aadhi : പകച്ചുപോയി അവന്റെ ബാല്യം

Chithra : നീയൊന്നും പോയില്ലേ

Jo : പോയി... ആ ഫ്ലോ അങ്ങ് കളഞ്ഞു

അവർ മറ്റുള്ളവർ ഇരിക്കുനടുത്തേയ്ക്ക് പോയി. ഒരു സൈഡിൽ നീളത്തിന് മേശയും കസേരയും ഇട്ടേക്കുന്നു അവിടെ ആണ് സ്ഥാനം പിടിച്ചേക്കുന്നതവർ.

ക്രിസ്റ്റിയും ആദിയും സിദ്ധുവും ജസ്റ്റിയും വിളമ്പാൻ പോയി. Jo നേരെ ഇരിക്കുന്നവരുടെ അടുത്തേയ്ക്ക് പോയി. Last 2 സീറ്റിൽ ഹെൻസുവും തൊട്ടടുത്തായി നന്ദുവും ഇരുന്നു. അവളുടെ അടുത്ത് jo കസേര വലിച്ചിട്ട് ഇരുന്നു.

Jo : ഹായ് 😁

Nandu : ഹായ് ☺️

ഇതേസമയം

Prathap : ehh.... നിങ്ങൾ ഇരുന്നില്ലേ

Christy : ഞങ്ങൾ ഇരുന്നാൽ വിളമ്പാനോ

Prathap : അത് ഞങ്ങൾ നോക്കിക്കോളാം ഇനിയിപ്പോൾ ആരും വരില്ലാന്ന് തോന്നുന്നു..നിങ്ങൾ പോയി ഇരിക്ക്

അവർ തലയാട്ടിട്ട് മറ്റുള്ളവരുടെ അടുത്തേയ്ക്ക് പോയി.

Ammu : ആദിയേട്ടാ...ഇങ്ങ് വാ

ആദി അമ്മുവിന്റെ അടുത്തും അഫ്സി റിയയുടെ അടുത്തും ചെന്നിരുന്നു.

സിയയുടെ അടുത്ത് അവളുടെ old frnds വന്ന് സംസാരിക്കുന്നത് കണ്ട് ജസ്റ്റി യദുവിനെയും പിടിച്ച് അങ്ങോട്ടേക്ക് പോയി.
ക്രിസ്റ്റിയും സിദ്ധുവും വന്നപാടെ ആരെയും ശ്രദ്ധിക്കാതെ വേറെ ഒരു സൈഡിലേക്ക് പോയി കഴിഞ്ഞിരുന്നു

@jo & nandu

Jo : താൻ മാത്രമാ ഇത്രനേരം ആയിട്ടും എന്നോട് മിണ്ടാതിരുന്നെ. അപ്പൊ ഇപ്പോഴങ്ങ് മിണ്ടിയേക്കാം എന്ന് വിചാരിച്ചു.

Nandu : ☺️

Jo : താൻ ആരോടും മിണ്ടാറില്ല

Nandu : അങ്ങനെ ഒന്നും ഇല്ല

Jo : പിന്നെ പേടിയാണോ...എന്നെ പേടിക്കെന്നും വേണ്ടാട്ടോ

Sidhu : ഡാ... എണീറ്റ് ഇപ്പുറത്ത് ഇരുന്നേ

Jo : ഒന്ന് പോടാ നീ അവിടെ ഇരുന്നോ...

Sidhu : പറ്റില്ല.. എണീക്കടാ

Jo : ഇവൻ നിനക്കെന്താടാ.... സംസാരിക്കുന്നത് കേട്ടില്ലേ...

Jo ഒരു ഇറിറ്റേഷനോടെ പിറകിലേക്ക് തിരിഞ്ഞ് നോക്കി. അതാ നിൽക്കുന്നു സിദ്ധുവും പിറകിൽ കയ്യുംകെട്ടി ക്രിസ്റ്റിയും .

Sidhu : അതുകൊണ്ടാ പറയുന്നെ.. എണീറ്റ് മാറാൻ

Jo : ഓഹോ... അങ്ങനെയൊക്കെ ആയല്ലേ.. നടക്കട്ടെ

Jo കസേരയിൽ നിന്ന് എഴുന്നേറ്റു.

Jo : ഡാ നീ ആ കസേരയിൽ ഇരിക്ക്... നന്ദൂട്ടി അതിനടുത്തുള്ള കസേരയിൽ ഇരുന്നോ..

അവർ jo പറഞ്ഞപോലെ ഇരുന്നു. ഇപ്പോൾ നന്ദുവിനും ഹെൻസുവിനും ഇടയിൽ ഒരു കസേര ഒഴിഞ്ഞുകിടപ്പോണ്ട്.

Jo : ok set.... ഞാൻ ഹെൻസുന്റെ അടുത്ത് ഇരുന്നോളാം... നോക്കി നിക്കാണ്ട് എവിടേലും പോയി ഇരിക്ക് ചെക്കാ... ദേ അവിടെ ബിരിയാണി കൊടുത്ത് തുടങ്ങി.

ഇതുംപറഞ്ഞു ആ കസേരയിൽ ഇരിക്കാൻ പോയതും christy അവനെ പിടിച്ച് മാറ്റിയിട്ടു അവിടെ കയറി ഇരുന്നു.

Christy : തൽക്കാലം ഈ മറുതയെ ചൊടിപ്പിക്കാൻ ഞാൻ ഒരാൾ മതി... അച്ചായൻ വണ്ടി വിട്ടോ

Jo : you too bruttus

നെഞ്ചത്ത് കയ്യുംവെച്ചു jo ചോദിച്ചു...

Christy : expression പോര... പോ അണ്ണാച്ചി

Jo : നിന്റെ മുൻപിൽ ഈ expression ഒക്കെ ധാരാളം 😒

Sidhu : ഡാ ഇങ്ങനെ നിന്ന് വഴക്കിടാൻ ആണേൽ ബിരിയാണി കിട്ടില്ലെടാ

Jo : ഓഹ് ബിരിയാണി കഴിക്കാനുള്ള മൂടോക്കെ പോയെടാ

Nandu & henzu : 😄

Jene : അച്ചായാ ഇവിടെ ഒരു സീറ്റ്‌ ഒഴിവുണ്ട് പോരുന്നോ

ചോദിക്കണ്ട താമസം jo അങ്ങോട്ടേക്കോടി

Jo : അല്ലേലും വന്നപ്പോൾ മുതൽ ജനക്കുട്ടിയ്ക്ക് മാത്രേ എന്നെ കുറിച്ച് വിചാരമുള്ളൂ...

Jo : ചെറിയച്ചാ ദേ അവിടെയും കൂടി ഒരു പ്ലേറ്റ് വെച്ചോ

എല്ലാവരുടെയും മുന്നിൽ fried rice ഉള്ള plates നിരന്നു.
അഫ്സിയും ആദിയും തന്റെ പ്രിയതമകൾക്ക് കശുവണ്ടി ഷെയർ ചെയ്യുമ്പോൾ മറ്റൊരിടത്ത്
ഹെൻസുവിന്റെ പ്ലേറ്റിൽ ഉണ്ടായിരുന്ന പപ്പടം തട്ടിയെടുത്ത് സ്വന്തം പ്ലേറ്റിൽ അത് പൊടിച്ചിട്ട് അട്ടഹസിക്കുവായിരുന്നു ക്രിസ്റ്റി.

Henzu : എന്റെ പ്ലേറ്റിൽ ഇരുന്ന പപ്പടം അടിച്ചോണ്ട് പോയേ ഈ കാട്ടുകള്ളൻ...

Christy : 😄😆

Henzu : ഇരുന്ന് ചിരിക്കുന്ന കണ്ടില്ലേ പപ്പടകള്ളൻ... എനിക്ക് പപ്പടം വേണം

Christy : ഒരാൾക്ക് ഒരു പപ്പടം പാചകപുരയിലെ ഓർഡറാ... അത്കൊണ്ട് ചോദിച്ചാലും കിട്ടില്ലെടി 😄😄

Henzu : കള്ളപ്പന്നി...😤 ഞാൻ ഇനി എന്ത് ചെയ്യും... നന്ദുന്റെൽ കാണും ☺️

Christy : അവളെലൊന്നും ഇല്ല 😄

Henzu : ഇല്ലേ.....എവിടെ നോക്കട്ട്.... ഈ ചട്ടിത്തല ഒന്ന് മാറ്റിയാണ്.......~~~എടി നീ പപ്പടം വാങ്ങീലെ 😟~~~

Nandu : വാങ്ങി

Henzu : എന്നിട്ട് എവിടെ

Nandu : സിദ്ധു ഏട്ടന് കൊടുത്ത്

Christy : അയ്യോ 😆😆😆

Henzu : ഇനി ഇരുന്ന് ചിരിച്ചാൽ ഈ അച്ചാർ എടുത്ത് കണ്ണിൽ തേയ്‌ക്കും ഞാൻ

കുറച്ച് നേരം മുൻപ്... അതായത് crt ആയിട്ട് പറഞ്ഞാൽ christy പപ്പടം പൊക്കുന്നതിനു തൊട്ട് മുന്നെ

Nandu : ഈ പപ്പ‌ടം എടുക്കാവോ

Sidhu : എന്തെ വേണ്ടേ

Nandu : വേണ്ട. ഞാൻ ബിരിയാണി കഴിക്കുമ്പോൾ പപ്പടം കഴിക്കില്ല.

Sidhu : എന്നാൽ ഈ പ്ലേറ്റിലേക്ക് വെച്ചോ

Nandu : 😊

___________________

Sidhu : ഇതങ്ങ് കൊടുക്ക് അവൾക്ക്

Nandu : mm... ഡാ ഹെൻസു ദാ..... ദേ ക്രിസ്റ്റിച്ചായാ ഇനി എന്തേലും കാണിച്ചാൽ ഈ കണ്ണിൽ ഞാൻ അച്ചാർ എടുത്ത് തേയ്‌ക്കും

Christy : 2ഉം കൂടെ എന്റെ പുക കാണാൻ ഇറങ്ങിയേക്ക 😐

പെട്ടെന്ന് എവിടുന്നോ റോക്കറ്റ് പോലെ ചിത്രാമ്മ അവിടെ എത്തി പിറകെ ബാക്കി അമ്മമാരും ഉണ്ട്. അച്ഛന്മാരെ എല്ലാരേയും പിടിച്ച് ഒരു മേശയ്ക്ക് ചുറ്റും കഴിക്കാൻ പിടിച്ചിരുത്തി. പിന്നെയും പോയി rice ഇരുന്ന പാത്രവുമായി വന്നു.

Chitra : എല്ലാരും ഇതുംകൂടി കഴിച്ചിട്ടേ എണീക്കാവൂ

പിള്ളേരെല്ലാവരും തലയിൽ കൈവെച്ചു വിളിച്ചിട്ടും no രക്ഷ. എല്ലാരുടേം പ്ലേറ്റിൽ ഒരു step rice കൂടി ഇട്ടിട്ട് ആള് പോയി.
Chithra തിരിച്ച് വന്നു ഇവരുടെ മുൻപിൽ നിന്നു. പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ. പ്രെതെയ്കിച്ചു പെൺകുട്ടികൾ. എങ്ങനെയൊക്കെയോ കഴിച്ചു എന്നാലും പ്ലേറ്റിൽ ഇനിയും ഉണ്ട്.

Sidhu : നീ എന്തിനാ ഇരുന്ന് പരുങ്ങുന്നേ

Nandu : എനിക്ക് മതിയായി.

Sidhu : ഇപ്പൊ എണീറ്റ് പോയാൽ ചിത്രാമ്മ പൊക്കും പിടിച്ചിരുത്തി കഴിപ്പിക്കും.

Nandu : അയ്യോ ഇനി എന്ത് ചെയ്യും... എനിക്ക് ഇനി പറ്റില്ല.സത്യായിട്ടും

Sidhu : ഒരു കാര്യം ചെയ്യ്.. ആ പ്ലേറ്റ് എടുത്ത് ഈ പ്ലേറ്റിനടിയിൽ വെയ്ക്ക്. ഞാൻ കൊണ്ടുപോയ്ക്കോളാം.

Nandu : ശെരിക്കും 🤩 tnk u tnk u

അവൻ പറഞ്ഞതുപോലെ അവൾ ചെയ്തു.

അതിനിടയിൽ ചിത്രയെ ആരോ വന്ന് എന്തിനോ വിളിച്ചോണ്ട് പോയി. ഈ തക്കം നോക്കി രക്ഷെപ്പെടാൻ നോക്കി ഇരുന്നവർ പ്ലേറ്റും എടുത്ത് ഓടി.

വയർ നിറഞ്ഞു അനങ്ങാൻ വയ്യാതായത്കൊണ്ട് അവിടെടവിടെ ആയി കസേരയും വലിച്ചിട്ട് വയറും തടവി ഇരിക്കുവാണ് പെൺകുട്ടികൾ.

Ann : ചിത്രാമ്മ ഇങ്ങനെയൊരു പണി താരോന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല

Nandu : നീ തിന്ന് ചാവോടി ( to ammu )

Riya : പാവം അമ്മുചേച്ചി

Jene : നിന്റെ അമ്മായിഅമ്മയും ഏകദേശം ഇത്പോലെ തന്നെയാ

Riya : അയ്യോ

Afzi : ഐസ്ക്രീം... ഐസ്ക്രീം....

Henzu : ഐസ്ക്രീമോ എവിടെ

Afzi : ദേ ആ സൈഡിൽ ഉണ്ട്...

Kesiya : ഞാൻ വിചാരിച്ചു ഇവൻ കൊണ്ടുവന്നതാവൊന്ന്

Afzi : ഓ പിന്നെ...

Yadhu : നിങ്ങൾ അല്ലേ പറഞ്ഞെ വയർനിറഞ്ഞു പൊട്ടാറായെന്ന്.. ആ നിങ്ങൾക്ക് എന്തിനാ ഐസ്ക്രീം.

Malu : you too brutus... നിന്നിൽ നിന്നും ഞാൻ ഇത് പ്രതീക്ഷിച്ചില്ല

Ann : നല്ലൊരു ചെക്കൻ ആയിരുന്നു ഈ പന്നിടെ കാറ്റടിച്ചു ഇവനും പരട്ട ആയി.

Yami :ഞങ്ങടെ കാര്യം വിട്.. നാഴികയ്ക്ക് 40വട്ടം എന്റെ റിയ എന്റെ റിയ എന്നും വിളിച്ചു നടക്കുന്നുണ്ടല്ലോ. ഐസ്ക്രീംമിന് വേണ്ടി ക്യൂ നിന്നപ്പോ റിയാപുരാണം എന്തെ മറന്ന് പോയോ

തന്റെ രോമത്തിൽ പോലും ഏൽക്കില്ലാന്ന് പറഞ്ഞ് നിൽപ്പാണ് afzi

Henzu : കെട്ടിയതിനു ശേഷം ഇവൻ നിന്നെ പോറ്റുമെന്ന വല്ല വിചാരം ഉണ്ടേൽ അതൊക്കെ ഇപ്പോഴേ എടുത്തു കളഞ്ഞോ റിയേ നീ.

Riya : ചിന്തിക്കേണ്ടിയിരിക്കുന്നു ചേച്ചി

Nandu : പതുക്കെ ഇറക്കെടാ തണുപ്പ് അല്ലേ

Afzi : നോക്കെണ്ട തരില്ല

അഫ്സീടെ കൈയിൽ ഇരുന്ന കപ്പ്‌ ഐസ്ക്രീംമിന്റെ last സ്പൂൺ ഐസ്ക്രീം നന്ദു വായിൽ ആക്കി കഴിഞ്ഞിരുന്നു.

Afzi : പട്ടി..പട്ടി...പട്ടീ

Nandu : ഇത്രയും നേരം വേണ്ടാന്ന് വിചാരിച്ച് ഇരുന്നതാ നീ അങ്ങനെ പറഞ്ഞ സ്ഥിതിക്ക് ചെയ്തല്ലേ പറ്റൂ 😄😄

Justy : ഡേയ്..,. ഐസ്ക്രീം... ചോക്ലേറ്റ് തീർന്ന്‌... Strawberry യെ കിട്ടിയോളു.. പിന്നെ ഒരു വാനിലയും

Nandu : strawberry യാ ☹️

Malu : expression ഇടണ്ട... വനില നീ എടുത്തോ

Nandu : tnk u ☺️

Afzi : ശ്വാസം വിടാൻ പറ്റണില്ലെന്ന് പറഞ്ഞവരാ... കേറ്റണത് നോക്കിക്കേ.

Christy : ഇത് കഴിച്ചിട്ട് പറയും വയർ വയ്യെന്ന് എന്നാൽ ഒരു ഐസ്ക്രീം മുന്നിൽ കൊണ്ട് വെച്ചാലോ അതും കഴിക്കും. അത് അങ്ങനെ ആണ് അതുകൊണ്ട് പറഞ്ഞിട്ട് കാര്യം ഇല്ല.

Afzi : 👍🏼

ഉച്ച കഴിഞ്ഞു... മഴ പെയ്തത് കാരണം ഇളം വെയിലെ ഉള്ളൂ.

Justy : എല്ലാരുടേം വയറു വേദന എല്ലാം പോയില്ലേ. എന്ന നമുക്ക് ഇവിടെയൊക്കെ ഒന്ന് കാണാൻ ഇറങ്ങിയാലോ

Sidhu : നമ്മുടെ നാട്ടിൽ വന്നിട്ട് നമ്മുടെ നാട് കാണാതെ പോവുന്നത് ശെരിയല്ല.

Aadhi : അതാണ്... നിങ്ങൾ വൈകുന്നേരം അല്ലേ പോവോളൂ.

എല്ലാംരും അതേന്ന് മറുപടി പറഞ്ഞതോടെ അടുത്ത പ്ലാനിങ് ഇട്ടു. നാട് കാണാൻ ഇറങ്ങാൻ.

Christy : അപ്പൊ എങ്ങനെ പോവല്ലേ.

Sidhu : നിങ്ങൾ ഇറങ്ങേ ഞാൻ പോയി ചെറിയച്ഛനോട് പറഞ്ഞിട്ട് വരാം.

Nandu : ഞങ്ങൾ ഇപ്പൊ വരവേ... അമ്മൂ ഒന്ന് വന്നേടാ

നന്ദു അവളെയും വിളിച്ചു ബാഗും എടുത്ത് പഴയ വീട്ടിലേക്ക് പോയി. അമ്മമാർ അവിടുണ്ടെന്ന് മനസിലായി. ചിത്രാമ്മയുടെ ചിരിയും കയ്യടിയും ദൂരെ നിന്നേ കേൾക്കാം.
അവർ അകത്തു കയറി ബാത്‌റൂമിനടുത്തേക്ക് പോയി.

Nandu : നീ നിക്ക് ഞാൻ പോയിട്ട് വരാം.

Ammu : mm

Nandu ബാഗ് തുറന്ന് pad എടുത്തതിനു ശേഷം തന്റെ തോളിൽ കിടന്ന ഷോൾ എടുത്ത് അമ്മുന്റെ തോളിൽ ഇട്ടിട്ടു ബാഗും അവളുടെ കയ്യിൽ കൊടുത്തതിനു ശേഷം ബാത്‌റൂമിൽ കയറി. അമ്മു പുറത്ത് നിന്ന് ഭയങ്കര കാര്യം പറച്ചിലാണ്. അമ്മുന് അങ്ങനെ ഒരു സ്വഭാവം ഉണ്ട്. ബാത്‌റൂമിനു അകത്തായാലും പുറത്തായാലും അവൾക്ക് സംസാരിക്കണം. ആഗോള ചർച്ച ഉണ്ടാവുന്നത് അവൾക്ക് അപ്പോഴാണ്.

Ammu : ഹാ ഇറങ്ങിയ... ഇത് പിടിക്ക് ഞാൻ പോയിട്ട് വരാം.

Nandu : ദേ അതിനകത്തു ചെന്നിരുന്ന് അലയ്ക്കരുത്.

Ammu : ഓ തമ്പ്രാ

Ammu അകത്തു കയറി കതകടച്ചപ്പോഴേക്കും നന്ദുനടുത് ഒരാൾ വന്നു നിന്നു. അവൾ ഷോൾ ശെരിയാക്കി ഇട്ടുകൊണ്ട് വന്ന ആളെ നോക്കി. ഗീതാമ്മ ആയിരുന്നു

Geetha : അവിടുത്തെ ബാത്റൂം use ചെയ്യാത്തതെന്താ

Nandu : പീരിയഡ്‌സ് ആയിരുന്നു. ആളും ബഹളവും ആയത്കൊണ്ടാവാം എനിക്കെന്തോ അവിടെ ഒരു uncomfortable.

Geetha : എന്നിട്ട് change ചെയ്തോ... കുഴപ്പം ഒന്നുല്ലല്ലോ

Nandu : ഹാ ചെയ്തു.. കുഴപ്പം ഒന്നുല്ല ok ആണ്.

Geetha : mm 😊

Nandu : 😊

പിന്നെ 2 പേർക്കും എന്ത് പറയാണോന്ന് അറിയില്ലായിരുന്നു. ഒരു silence.. ഇതൊന്നും അറിയാതെ പാട്ടും ബഹളവും ആണ് അകത്ത് ammu.

Silence,..silence..... Silence... ഒരു awkward situation.

അകത്തെ mini concert കഴിഞ്ഞു ammu ഇറങ്ങി. കയ്യും കാലും മുഖവൊക്കെ കഴുകി ഇറങ്ങി നിൽക്കുവാണ്.

Ammu : ഞാൻ പോയി തുടയ്ക്കാൻ എന്തേലും കിട്ടോന്ന് നോക്കട്ട്

അതും പറഞ്ഞു അവൾ പോയി.

ഒരു 2min കഴിഞ്ഞതും geetha അവളോട് മിണ്ടി.

Awkward conversion ആണേ.

Geetha : മോൾടെ പേരെന്തായിരുന്നു

Nandu : ങേ... നന്ദിത... നന്ദിത ഫിലിപ്പ്

Geetha: ക്രിസ്ത്യൻ ആണല്ലേ.

Nandu : mm

Geetha : വീടെവിടെയാ

Nandu : മേപ്പടി

Geetha : അത് ഇവിടുന്ന് കുറച്ച് ദൂരം ഉണ്ടല്ലോ.

Nandu : mm

Geetha : നി.. നിങ്ങൾ നല്ല കൂട്ടാണല്ലേ.

Nandu :ങേ..

Geetha : അല്ല സിദ്ധു ആയിട്ട്..

Nandu : mm ഞങ്ങൾ നല്ല കൂട്ടാ

Geetha :😊.. അതെനിക്ക് തോന്നി.

Nandu : 👀

Geetha : അല്ല കഴിക്കാൻ നേരം നിങ്ങൾ നല്ല സംസാരം ആയിരുന്നു. അപ്പൊ എനിക്ക് തോന്നി നല്ല കൂട്ടായിരിക്കും എന്ന്

Nandu : ഓ ☺️

Geetha : പെട്ടെന്ന് കൂട്ട് കൂടുന്ന ഒരാൾ അല്ല അവൻ.എന്റെ അറിവിൽ അവൻ സിയമോളോട് മാത്രേ ഇങ്ങനെ മിണ്ടീട്ട് ഉള്ളൂ. അതുകൊണ്ടാ ചോദിച്ചേ

Nandu : ഞാനും അങ്ങനെ പെട്ടെന്ന് മിണ്ടുന്ന typ അല്ല. ഞങ്ങൾ ആദ്യം കാണുന്ന ടൈമിൽ ഒന്നും മിണ്ടില്ലായിരുന്നു. പിന്നെ ഞങ്ങടെ ടീംസ് തമ്മിൽ കൂട്ടായപ്പോ സംസാരിച്ച് തുടങ്ങി.

Geetha : കോളേജിൽ പുതിയ കുറച്ച് ജൂനിയർസിനെ ഫ്രണ്ട്‌സ് ആയി കിട്ടിയെന്ന് അവൻ പറഞ്ഞിട്ടുണ്ട്.

Nandu : mm............... അ... ആന്റി സ്കൂൾ ടീച്ചറാണല്ലേ. ഏതാ subject.

Geetha : അമ്മാന്ന് വിളിച്ചോ. മോന്റെ ഫ്രണ്ട്സ് എല്ലാരും അങ്ങനെയാ വിളിക്കുന്നെ. അങ്ങനെ വിളിക്കുന്നതാ എനിക്കും ഇഷ്ടം. ഇവിടുത്തെ ഗവണ്മെന്റ് സ്കൂളിലെ UP മലയാളം ടീച്ചറാ ഞാൻ.

Nandu : എന്റെ അമ്മച്ചിക്കും ഇങ്ങനെ തന്നെയാ. മലയാളം ടീച്ചറാ. അതാണോ സിദ്ധു ഏട്ടന് മലയാളം എടുക്കാൻ ഉണ്ടായ inspiration.

Geetha : 😄 അല്ല. അതിന് കാരണം അവന്റെ അച്ഛനാ. മാഷും സ്കൂളിലെ ഹൈസ്കൂൾ മലയാളം സാർ ആയിരുന്നു. ചെറിയ എഴുത്തും വായനയും ചെറുതായി രാഷ്ട്രീയവും ഉണ്ടായിരുന്നു.സിദ്ധുവും കൂടെ കൂടും. റിട്ടയർ ആയതിനു ശേഷം പാർട്ടി കാര്യങ്ങളിൽ സജീവം ആയി. ആ സമയത്ത് എഴുത്തുകൾ എല്ലാം സിദ്ധുനെ കൊണ്ടാണ് എഴുതിച്ചിരുന്നേ. മാഷ് മരിച്ചതിനു ശേഷവും അതിന് മാറ്റം ഒന്നും ഉണ്ടായില്ല. എഴുത്ത്കുത്ത് എല്ലാം ഇപ്പോഴും അവൻ തന്നെയാ ചെയ്യുന്നത് എല്ലാർക്കും അതാണ്‌ ഇഷ്ടം അവനും. ആ ഇഷ്ടം കൊണ്ടാണ് അവൻ ഡിഗ്രിക്ക് മലയാളം എടുത്തതും.

Nandu : ഞാൻ ഏട്ടന്റെ പ്രസംഗവും എഴുത്തും ഒക്കെ കണ്ടിട്ടുണ്ട്. കേട്ടിരിക്കാനും വായിക്കാനും ഒക്കെ നല്ല രസാ ☺️

Geetha : ☺️

Nandu : ☺️

~~~~ കഴിഞ്ഞോ ~~~~

Geetha & Nandu: eh

Ammu : കഴിഞ്ഞൂ എന്ന് നമുക്ക് പോയാലോ... അവര് ഇറങ്ങി കാണും.

~~~~ എവടെ പോവാ നിങ്ങൾ ~~~~~

Ammu : ഞങ്ങൾ ഈ നാടൊക്കെ ഒന്ന് കാണട്ടെ.

Smitha : guide അവന്മാരായിരിക്കും.

Chithra : എന്റെ പൊന്ന് മക്കളെ പോകുന്നതൊക്കെ കൊള്ളാം. എന്റെ ചെക്കൻ കാണിച്ച് തരുന്ന വഴിയിൽ കൂടി പോകരുത്. അവന് നേർ വഴി ഒന്നും അറിയില്ല.. എവിടേലും കൊണ്ട് ചാടിക്കും.

Smitha : പോടീ.. ഞങ്ങടെ കൊച്ച് അങ്ങനെ ഒന്നും അല്ല.

~~~~ അമ്മേ 😤~~~

Aadhi : അങ്ങനെ പറഞ്ഞു കൊടുക്ക് സ്മിതമാമ്മേ.
കൊറേ നാളായി എന്നെ എടുത്തിട്ട് അലക്കാൻ തുടങ്ങീട്ട്. ഞാൻ ഒന്നും ചെയ്യാത്തത് എന്താന്ന് അറിയോ.. നാളെ നാട്ടിലിറങ്ങുമ്പോൾ ദേ തള്ളെതല്ലി പോണു എന്ന് പറയിപ്പിക്കാതിരിക്കാനാ. അപ്പൊ ഇവിടെ തറയിൽ ഇട്ട് ചവിട്ടുന്നു. എനിക്ക് നിങ്ങളെ നിലയ്ക്ക് നിർത്താൻ അറിയാത്തത് കൊണ്ടല്ല വേണ്ടാന്ന് വെച്ചിട്ട.

Chithra: പിന്നെ നി അടിക്കും എന്നെ.24 വർഷം ആയിട്ട് നിന്റെ തന്തയെകൊണ്ട് പറ്റാത്തതാ നി ചെയ്യാൻ പോണേ. പോഡെർക്കാ.. 😤😤😤

Aadhi : അത--

Sidhu : ഇനിയൊന്നും ഇല്ല.... നിങ്ങൾ വന്നേ അവരൊക്കെ പോയി.

Geetha : ഡാ കൊച്ചിനെ കുറേ നേരം ഒന്നും കുളത്തിൽ കരയിൽ നിർത്തണ്ടെട്ടോ.

Aadhi : അതെന്താ ഇവൾ കുളത്തിലേക്ക് എടുത്ത് ചാടോ

Chithra : ഹ ഹ ഹാ,... അവന്റെ ഒരു കോമഡി നോക്കിക്കേ. നി പറഞ്ഞത് അങ്ങോട്ട് കേട്ടാൽ മതി.. അടുത്ത മഴയ്ക്ക് മുൻപ് കുട്ടികളേം കൊണ്ട് ഇങ്ങനെ കേറിയേക്കണം.

Smitha : ഹ പിന്നെ മഴ പെയ്തത് കാരണം കുളത്തിന് ചുറ്റും നല്ല തെന്നൽ കാണും സൂക്ഷിച്ച് കണ്ടും കേട്ടൊക്കെ നിൽക്കണം.

Chithra : പിന്നെ ദേ ഇവനേം കേട്ടോ മോളേ.

Aadhi : എല്ലാത്തിനും അവസാനം എനിക്കിട്ട് എന്തിനാ ഒരു കുത്ത്.

Chithra : നീ കുത്ത് കിട്ടാൻ വേണ്ടി മാത്രം നിൽക്കുന്നത്കൊണ്ട്.

Nandu : നിങ്ങൾ നടന്നോ ഞാൻ ഈ ബാഗ് കൊണ്ട് വെച്ചിട്ട് വരാം.

Geetha : അതിങ്ങ് തന്നോ ഞാൻ കൊണ്ട് വെച്ചോളാം.

Nandu : mm

ആദിയും ചിത്രയും കണ്ണ് കൊണ്ട് പൊരിഞ്ഞ അങ്കം. 👀👀

Ammu : ഇങ്ങോട്ട് വന്നേ ആദിയേട്ടാ... ഈ പ്രായത്തിലും ഓരോ കൊച്ച് കാര്യങ്ങൾക്ക് വേണ്ടി അടികൂടാൻ ഉളുപ്പ് ഇല്ലേ.

Aadhi : ആ ഉളുപ്പ് അവർക്ക് ഇല്ലല്ലോ... അല്ല ഇതാരാ എന്നെ ഉപദേശിക്കുന്നെ.. കൊച്ച് കാര്യങ്ങൾക്ക് അടി ഉണ്ടാക്കാത്ത ആൾ.

Ammu : uff ഇപ്പൊ അതാണോ കാര്യം. അത് ആദിയേട്ടന്റെ അമ്മയല്ലേ.

Aadhi : അതിന്... ഞാൻ അവരുടെ മോനാണെന്ന വിചാരം ആ തള്ളയ്ക്ക് ഉണ്ടോ.

Ammu : നമിച്ചു🙏🏼.... എന്നെ കൊണ്ട് വയ്യ... എന്താന്ന് വെച്ച ചെയ്തോ....

Ammu ആദിടെ കൈ വിട്ട് നടന്നുപോയി. പിറകെ അമ്മൂ ന്ന് വിളിച്ചോണ്ട് ആദിയും. Nandu ബാഗിന്ന് ഫോൺ എടുത്തിട്ട് ബാഗ് ഗീതാമ്മടെ കയ്യിൽ കൊടുത്തു.

Geetha : സൂക്ഷിച്ച് പോയിട്ട് വാ ☺️

Nandu : mm☺️

Sidhu :☺️ വാ

അവർ അവിടുന്ന് ഇറങ്ങി.

Nandu : ഈ ഫോൺ വെച്ചക്കാവോ..

Sidhu : mm താ... ആരെങ്കിലും വിളിച്ചാൽ ഞാൻ എന്ത് പറയണം.

Nandu : അതിന് ഞാൻ കൂടെ കാണാലോ .. ഇങ്ങ് തന്നാൽ മതി.

Sidhu : അത് കേട്ടാൽ മതി വാക്ക് തെറ്റിക്കരുത്. കാണണം

Nandu : എന്ത്

Sidhu : tubelight അല്ലെ... പതുക്കെ കത്തി വന്നാൽ മതി. ഇപ്പൊ നടക്ക്..

Nandu : ~~~ഞാൻ ഉദേശിച്ചത്‌ ആയിരിക്കോ ~~~അതങ്ങ് പറഞ്ഞാൽ പോരായിരുന്നോ കൂടെ വരണോന്ന്..അല്ല വാക്ക് തെറ്റിക്കല്ലെന്ന് പറഞ്ഞത് എന്തിനായിരിക്കും.uff ഒരുപാട് ചിന്തിച്ച് ബ്രെയിനിന് പണികൊടുക്കണ്ട~~~~

Sidhu : ചത്തോ.. അനക്കം ഒന്നും ഇല്ലല്ലോ.. ഡീ... നി എന്തിനാ ഈ നിലാവത്ത് അഴിച്ച് വിട്ട കോഴിയെ പോലെ നടക്കുന്നെ..

Nandu : ങേ..... ഏയ്യ് അതൊന്നും ഇല്ല.... ദേ അവർ... വാ അങ്ങോട്ട് പോവാം...

Sidhu : ഓടല്ലേ...

ഇവരുടെ മുന്നേ വഴക്കൊക്കെ തീർത്ത് കയ്യും പിടിച്ചു അമ്മുവും ആദിയും പോകുന്നുണ്ട്. Nandu അവരുടെ കയ്യും കോർത്ത കൈകൾ പിടിച്ചുവിട്ടിട്ട് അവരുടെ നടുവിലൂടെ ഓടി...

Aadhi : നിനക്ക് ഇത് തന്നെ ആണോടി പണി

Nandu : ഇതെല്ലാം ഒരു എന്റർടൈൻമെന്റ് താനേ😄

Aadhi : ബ്ലഡി ഗ്രാമവാസി 😤

Ammu : 😄😄

അവരുടെ ക്ലബ്‌, കളിക്കുന്ന ഗ്രൗണ്ട്, കൂട്ടം കൂടി ഇരിക്കാറുള്ള ആൽത്തറ, എല്ലാം കാണിച്ച് കൊടുത്തു അവർക്ക്.

തെങ്ങിൻതോപ്പ്, പാടം, കുഞ്ഞുതോട്, ചെമ്പരത്തികമ്പ് കൊണ്ട് ഉണ്ടാക്കിയ വേലികൾ അതിൽ പടർന്നു കിടക്കുന്ന മുല്ലവള്ളികൾ. ആഡംബരം ഒന്നുമില്ലാതെ പഴമ നിറഞ്ഞ വീടുകൾ

ഈ കാഴ്ചകൾ എല്ലാം മാളു, അഫ്സി, നന്ദു ഇവർക്കൊഴിച്ചു ബാക്കി വന്ന ടീമ്സിന് ആശ്ചര്യം ആയിരുന്നു. അവരെല്ലാം city, town ൽ താമസിക്കുന്നവരാണ്. ബാക്കി 3പേരും നാട്ടുമ്പുറത്തും മറ്റവരുടെ ഭാഷയിൽ പറഞ്ഞാൽ ഓണം കേറാത്ത മൂലയിൽ നിന്നും വന്നവർ.

അഫ്സി കണ്ണിൽ കാണുന്നവരോടൊക്കെ ഒടുക്കത്തെ സംസാരമാണ്. ഇവനേതാ എന്നുള്ള അവരുടെ നിൽപ്പ് കണ്ട് ചിരിയാണ് കൂടെയുള്ളവർ. ഒന്ന് മിണ്ടാതെ നടക്ക് ഇക്ക എന്നും പറഞ്ഞു അവന്റെ കൂടെ നടക്കുവാണ് റിയ.

ഹെൻസുന്റെ പിറകെ guide ആയി christy.

ജോ പിന്നെ ഹിറ്റ്ലർ മാധവൻകുട്ടിയെ പോലെ 2സൈഡിലായി പെൺകുട്ടികളെയും കൊണ്ട് നടക്കുവാണ്.

അതിന് പിറകെ കൈകൾ കോർത്തുപിടിച്ചു ആദിയും അമ്മുവും. അമ്മുന്റെ ഒരു കയ്യിൽ ഏതോ ഒരു കാട്ട്പുല്ലും
ആദിടെ ഒരു കയ്യിൽ ചെമ്പരത്തി പൂവും. പ്രണയം മനുഷ്യനെ ബോധം ഇല്ലാത്തവർ ആക്കും എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഇവർ

ഏറ്റവും പിറകിലായി മാളു നന്ദു യദു സിദ്ധു, ജസ്റ്റി ...
സിയക്ക് പോകാൻ പറ്റിയില്ല

കുറച്ച് മുന്നോട്ട് പോയപ്പോ കുറച്ചു കുട്ടികൾ ക്രിക്കറ്റ്‌ കളിക്കുന്നു. അത് കണ്ട യദു ചാടി ഇറങ്ങി ബാറ്റും വാങ്ങി കളി തുടങ്ങി. പിറകെ അഫ്സി, ജോ, ക്രിസ്റ്റി ഇവരെ വിളിക്കാൻ പോയ സിദ്ധുവും അവരുടെ കൂടെ കൂടി. ലാസ്റ്റ് ജസ്റ്റി ഇറങ്ങി എല്ലാത്തിനെയും പറക്കി കൂട്ടി അവിടുന്ന് പോയി.

😁

.

.

🌺 "Life is not measured by the number of breaths we take, but by the moments that take our breath away."

-✒ ꜱᴍᴇʀᴀʟᴅᴏ🌿🌼
━━━━━━━━━━━

വിജലമ്പിപ്പിച്ചു വിജലമ്പിപ്പിച്ചു എഴുതി വന്നപ്പോൾ 5000 കൂടുതൽ words ആയി.അത്കൊണ്ട് ഞാൻ ഇതിനെ 2 part ആക്കി.

ബാക്കി ഭാഗം already set ആണ്. Nyt ഇടാം.

എനിക്കാണേൽ വിശദീകരിച്ചു എഴുതിയില്ലേൽ ശെരിയാവില്ല.. പ്രത്യേകിച്ച് പ്രകൃതിയെ.അതുകൊണ്ടാ വലിച്ചു ഇഴക്കുന്നത്.

എല്ലാരും എന്നോട് ക്ഷമിക്കണം..maf karo 😞

Continue Reading

You'll Also Like

26.4K 4K 54
Vmin ff 🌼 ഒരു നാട്ടിൻപുറത്തുകാരിയുടെ കഥ ❤️
50K 4.3K 41
അനുഭവിക്കുമ്പോയാണ് ജീവിതത്തിന് അർത്ഥം വരുന്നത്... അർത്ഥം മാത്രം വരാതെ ജീവിതം അനുഭവിക്കുവാണ് ഞാൻ.... നിന്നെ കിട്ടാൻ ഞാൻ ഇത്രെയും അനുഭവിക്കേണ്ടി വരും എ...
18.5K 2.7K 17
[ON GOING] Mallu Armys!! Ivide varu!!😌💗 🍓My second story🍓 ??: "അന്ന് നിന്നെ എനിക്ക് നഷ്ടപ്പെട്ടു... ഇനി ഒരിക്കൽ കൂടി നിന്നെ നഷ്ടപ്പെടുത്താൻ ഞാൻ...
43.4K 4.9K 52
"Ormikkuvan njan ninak enthunalkanam Ormikanam enna vakku mathram Ennum menn Nenjoram nee mathram" 🌹 Oru simple taekook love story ......🤍🌹