എന്നും നിന്റെ സ്വന്തം 💔

By taekookiehyung786

720 96 29

taekook short സ്റ്റോറി ആണ്.. ആക്ച്വലി ഞാൻ ഇത് നേരത്തെ fb യിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.. ഇതിലേക്ക് ആഡ് ചെയ്തപ്... More

എന്നും നിന്റെ സ്വന്തം 💔💔

720 96 29
By taekookiehyung786


മാനവ് കൃഷ്ണ..

ആൻ മരിയ

പ്രിയ

കൂയ് ഗുയ്സ്‌.. ഇതൊരു short സ്റ്റോറി ആണ്..
മുകളിൽ കൊടുത്തിരിക്കുന്നതാണ് കഥയിലെ മെയിൻ ക്യാരക്ടർസ്..

അപ്പോൾ നമുക്ക് കഥയിലേക്ക് പോകാം..
ക്യാമ്പസ് ലവ് സ്റ്റോറി ആണ് ട്ടോ

▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️



"കേരളത്തിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം...
യുവ വിദ്യാർത്ഥി നേതാവ് " മാനവ് കൃഷ്ണ " യാണ്..
രാഷ്ട്രീയ വിരോധികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.. "

" ഇന്നലെ പാർട്ടി ഓഫീസിൽ നിന്നും വീട്ടിലേക്കു മടങ്ങുന്നതിനിടയിൽ ആണ് അക്രമം നടക്കുന്നത്..
ഉടൻ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ അന്ത്യം സംഭവിച്ചു.... "

ഹാളിലെ ടീവിയിൽ നിന്നും വീണ്ടും വിശദീകരണങ്ങൾ വന്നു കൊണ്ടിരുന്നെങ്കിലും ടീവിയിൽ അടിക്കുറുപ്പുകളോടെ എഴുതി കാണിക്കുന്ന യുവാവിന്റെ ഫോട്ടോയിലേക്ക് നോക്കി അവൾ നിശ്ചലയായി നിന്നു...

ചെവിയൊക്കെ കൊട്ടി അടച്ചത് പോലെ തോന്നി അവൾക്ക്...
കയ്യും കാലും തളർന്നു പോകുന്നു...
മുന്നിൽ കാണുന്നതും കേൾക്കുന്നതും ഒക്കെ സത്യമാണോ എന്ന് അവൾ സ്വയം ചോദിച്ചു കൊണ്ടിരുന്നു.....

ഏതോ ഗുഹയിലെന്ന പോലെ അമ്മയുടെ വിളി കേട്ട് അവൾ തിരിഞ്ഞു നോക്കി...
" ഇത് നിന്റെ കോളേജിലെ പയ്യനല്ലേ...?
അമ്മ അവളോട് ചോദിച്ചു..

" ഹേ....?

താൻ ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാതെ മുഖത്തേക്ക് നോക്കിയിരിക്കുന്നവളെ അവർ വീണ്ടും കുലുക്കി വിളിച്ചു...

" നീ... ഏത് ലോകത്താണ് അന്നാ ..... "

" ഇത് നിന്റെ കോളേജിൽ പഠിച്ചിരുന്ന പയ്യനല്ലേ.... "
അമ്മ വീണ്ടും ചോദിച്ചു...

" ഹാ..... അതെ... "

അവൾ പതിയെ മറുപടി പറഞ്ഞു...

" ഹ്മ്മ്.... ഞാൻ കണ്ടിട്ടുണ്ട്... നല്ലൊരു പയ്യനായിരുന്നു... "
" വെട്ടി കൊല്ലാൻ മാത്രം ദുഷ്ടത്തരം ചെയ്യാൻ... എങ്ങനെ മനസ് നോക്കി ഇവന്മാർക്.... "

അവർ എന്തൊക്കെയോ പറഞ്ഞു കൊണ്ട്... ആഹാരം വിളമ്പി കൊണ്ടിരുന്നു....

അവിടെ നിക്കും തോറും ശ്വാസം മുട്ടുന്നത് പോലെ തോന്നി അവൾക്ക്...

സങ്കടം പിടിച്ചടക്കി നെഞ്ചിപ്പോൾ പൊട്ടി പോകുന്നത് പോലെ.... ഒന്നുറക്കെ കരയാൻ പോലും പറ്റുന്നില്ല....

കരച്ചിൽ ചീളുകൾ തൊണ്ടക്കുഴിയിൽ വന്നു തറഞ്ഞു നില്കുന്നു....

ഇനിയും അവിടെ നിന്നാൽ ശരിയാവില്ലെന്ന് തോന്നി അവൾ വീട്ടിൽ നിന്നും ഇറങ്ങി നടന്നു...

പിറകിൽ നിന്നുള്ള അമ്മയുടെ വിളികലൊന്നും അവൾ കേട്ടില്ല....

എങ്ങോട്ടാണ് നടക്കുന്നതെന്ന് പോലും അറിയാതെ മുന്നിൽ കാണുന്ന വഴിയിലൂടെ അവൾ വേഗത്തിൽ നടന്നു...

കുറെ ദൂരം നടന്നതിനു ശേഷം... റോഡ് സൈഡിൽ ഉള്ള കല്ല് കൊണ്ടുള്ള തിട്ടിൽ ഇരുന്നു...

എത്ര നേരം ഇരുന്നെന്ന് അറിയില്ല.. തോളിൽ ആരുടെയോ കര സ്പർശം അറിഞ്ഞാണ് അവൾ തല ഉയർത്തി നോക്കുന്നത്...

" പ്രിയ... "

" അന്നാ... ഞാൻ....

പ്രിയ എന്തെങ്കിലും പറയുന്നതിന് മുന്നേ അവൾ പ്രിയയെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി... ഇത്ര നേരം പിടിച്ചു വെച്ചതൊക്കെ പെയ്തിറങ്ങി...

പ്രിയ ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചു മറു കൈ കൊണ്ട് തലയിൽ തടവി കൊണ്ടിരുന്നു...

രാവിലെ വാർത്ത കണ്ട ഉടനെ അന്നയെ വിളിച്ചതാണ് ഞാൻ... മറുപടി ഇല്ലാത്തത് കൊണ്ട് വീട്ടിലേക്ക് പോയത്.. എങ്ങോട്ടോ ഇറങ്ങി ഓടുന്നത് കണ്ടെന്നു അമ്മ പറഞ്ഞത് കൊണ്ട് അന്നെഷിച്ചു വന്നപ്പോൾ ആണ് ഇവിടെ ഇരിക്കുന്നത് കണ്ടത്...

കാണുന്നത് വരെ ഒരു പേടിയായിരുന്നു മനസ്സിൽ... അവളുടെ അവസ്ഥയെ കുറിച്ചോർത്തു... ഈ സമയം തന്റെ ചേർത്ത് പിടിക്കൽ അവൾക് ഏറ്റവും ആവശ്യമാണെന്ന് തോന്നി...

അല്ലെങ്കിലും എനിക്ക് മാത്രമല്ലെ അറിയൂ...
അവിടെ പ്രാണൻ അറ്റ് കിടക്കുന്നത് ഈയിരിക്കുന്നവളുടെ..."പ്രണയം " ആയിരുന്നെന്നു...

പ്രിയ അവളെ കൂടുതൽ തന്നിലേക്ക് ചേർത്ത് നിർത്തി...

പതിയെ കരച്ചിൽ അടങ്ങിയതും അന്ന എഴുന്നേറ്റു മുഖം അമർത്തി തുടച്ചു...

" പ്രിയ... " വാ നമുക്ക് പോകാം അങ്ങോട്ട്..." എനിക്ക് കാണണം... "

" മോളെ... " അത് വേണോ..?  " ഇങ്ങനൊരാവസ്ഥയിൽ കാണണോ.... "

" വേണം.... പോകാം... "

" എനിക്ക് കാണണം... എന്റെ സഖാവിനെ...
അവസാനമായി..... ഒരുനോക്ക് കൂടി.......

...........................................................................................

ഒരു പഴയ തറവാട് രീതിയിലെ ഇരുനില വീടായിരുന്നു അത്..

മുന്നിലെല്ലാം ആളുകൾ കൂടിയിട്ടുണ്ട്.. അവിടെ ഇവിടെയെല്ലാം ധീര രക്ത സാക്ഷിക്ക് അഭിവാദ്യങ്ങൾ
എന്ന ബോർഡുകൾ വെച്ചിട്ടുണ്ട്....

അതിൽ കാണുന്ന പുഞ്ചിരി നിറഞ്ഞ മുഖത്തേക്ക് അവൾ നോക്കി നിന്നു....

പ്രിയ അവളെയും ചേർത്ത് പിടിച്ചു അകത്തേക്ക് നടന്നു...

കോളേജിലെ കുട്ടികളും അധ്യാപകരും എല്ലാം അവിടെ കൂടി നിൽപ്പുണ്ട്.. തങ്ങളുടെ പ്രിയ സഖാവിനെ അവസാനമായി കാണാൻ...

ഹാളിൽ വെള്ള തുണിയിൽ പൊതിഞ്ഞു കിടത്തിയിരിക്കുന്ന തന്റെ പ്രാണന്റെ മുഖത്തേക്ക് നോക്കി അവൾ നിർവികാരയായി നിന്നു...

▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▪️▫️▫️▫️▫️▫️
കോളേജിലെ ഫസ്റ്റ് ഡേയിൽ ഒരു റാഗിംഗ് മായി ബന്ധപെട്ടു വഴക്ക് നടക്കുന്നതിനിടയിൽ ആണ് ആദ്യമായി താൻ മാനവിനെ കാണുന്നത്...

ചുവന്ന നിറത്തിലെ ഷർട്ടും വെള്ള മുണ്ടും ചന്ദന കുറിയുമൊക്കെ തൊട്ട ഒരു സുന്ദരൻ ചെറുപ്പക്കാരൻ..

വേഷത്തിലും രൂപത്തിലും കണ്ട കൗതുകത്തിൽ കുറച്ചു നേരം നോക്കി നിന്നു..
പിന്നെയാണ് അറിഞ്ഞത് ആള് സൂപ്പർ സീനിയർ ആണെന്നും കോളേജ് ചെയർമാൻ ആണെന്നുമൊക്കെ..

ഇന്റർവെൽ ടൈമിൽ കാന്റീനിലേക്ക് പോകുന്ന സമയത്താണ്... കൂട്ടുകാരോടൊപ്പം ഇരുന്നു കളിച്ചു ചിരിച് സംസാരിക്കുന്ന ആളെ വീണ്ടും കാണുന്നത്..

ചിരിക്കുമ്പോൾ തെളിഞ്ഞു വരുന്ന നുണക്കുഴിയിലേക്ക് വീണ്ടും നോക്കി നിന്നു.. വല്ലാത്തൊരു ഭംഗി ആയിരുന്നു ചിരി കാണാൻ...

ചെറിയൊരു പുഞ്ചിരിയോടെ നോക്കി നിക്കുമ്പോൾ ആണ് ആള് പെട്ടന്ന് തിരിഞ്ഞു തന്റെ നേരെ നോക്കുന്നത്... വേഗം അവിടുന്ന് ഓടി പോയി...
ആള് സീനിയർ ആണ് പിന്നെ നല്ല ദേഷ്യക്കാരൻ ആണെന്ന് പ്രിയ പറഞ്ഞു തന്നത്..

ഞാൻ വായി നോക്കി നിക്കുന്നത് കണ്ട് പിടിച്ചിട്ട് വെറുതെ നാറാൻ നിക്കണ്ടല്ലോ...
വരും ദിവസങ്ങളിൽ ആളെ കുറിച് കൂടുതൽ അറിയുന്നേ.. അച്ഛൻ വലിയ പാർട്ടി പ്രവർത്തകന് ആയിരുന്നു.. അതിന്നു ഊർജം കിട്ടിയായിരിക്കണം മകനും നല്ല അസ്സൽ സഖാവ് ആണ്..

എന്തിനും ഏതിനും മുഖം നോക്കാതെ പ്രതികരിക്കുന്ന സഖാവ്. അത്കൊണ്ട് കുട്ടികൾക്കൊക്കെ വലിയ കാര്യം ആണ്.. മാനവ് കൃഷ്ണ എന്ന മനു ഏട്ടനെ...

ആളെ കുറിച് ഓരോന്ന് അറിയും തോറും കൗതുകം കൂടി വന്നു..
കണ്ണുകൾ അനുസരണ ഇല്ലാതെ തേടി നടക്കും.. എവിടെ എങ്കിലും വെച്ചൊരു നോട്ടം കണ്ടാൽ മതി പിന്നെ അന്ന് ഫുൾ ഞാൻ ഹാപ്പി ആണ്..

വെറുതെ ഓരോ കാരണം ഉണ്ടാക്കി സീനിയർ ബ്ലോക്കിന്റെ ഫ്രണ്ടിൽ കൂടി നടക്കും.. ക്ലാസ്സിൽ ഇരിക്കുന്നത് വെറുതെ ഒളിഞ്ഞു നോക്കും..

ലൈബ്രറിയിൽ ഇരിക്കുമ്പോൾ നേരെ ഓപ്പോസിറ് ആയിട്ടുള്ള ചെയറിൽ പോയി book തുറന്നിരുന്നു അതിനിടയിലൂടെ നോക്കി കൊണ്ടിരിക്കും...
കാന്റീനിലും വാക മരത്തിന്റെ ചോട്ടിലും ഒക്കെ എല്ലായിടത്തും ന്റെ നോട്ടം ഉണ്ടായിരുന്നു...

എന്തിനു വേണ്ടിയെന്ന് ചോദിച്ചാൽ അറിയില്ല...
കണ്ട് കൊണ്ടിരിക്കാന് തോന്നും...
ഇനി പ്രണയം ആണോ...?
ഹേയ് ഒരിക്കലും അല്ല. നേരിട്ടൊന്ന് മിണ്ടിയിട്ട് പോലുമില്ല... കാണുമ്പോഴേ കയ്യും കാലും വിറക്കും..
നേരെ ചെന്ന് നിക്കാൻ തന്നെ പേടിയാണ്..

പിന്നെങ്ങനെ പ്രണയം ആകുന്നത്...?

അല്ലെങ്കിൽ തന്നെ ആളിത് വല്ലോം അറിയുന്നുണ്ടോ?
മനു ഏട്ടന് വേറെ പ്രണയം ഉണ്ടായിരിക്കും...
അങ്ങനെ ചിന്ദിക്കുമ്പോൾ തന്നെ നെഞ്ചിൽ ഒരു നീറ്റൽ ആണ്...

അതെന്താ അങ്ങനെ..?

ആള് വേറെ പ്രണയിക്കുന്നുണ്ടെങ്കിൽ എനിക്കെന്താ..?
എനിക്ക് പ്രണയം ഇല്ലല്ലോ...?

ഇല്ല..!! എനിക്ക് സഹിക്കാൻ പറ്റുന്നില്ല..!!
വേറെ പ്രണയിക്കുന്നുണ്ടെന്ന് ചിന്തിക്കാൻ പോലും പറ്റുന്നില്ല..

അപ്പോൾ എനിക്ക് പ്രണയം ആണോ സഖാവിനോട്..?

ആണ്.... ഇത് പ്രണയം ആണ്...

എനിക്ക് പ്രണയം ആണ് മനുവേട്ടനോട്... 🤭

അയ്യേ ഞാനിപ്പോ എന്താ വിളിച്ചേ... മനുവേട്ടൻ എന്നോ...
ഒന്ന് മിണ്ടിയിട്ട് പോലും ഇല്ല... എന്നിട്ട് മനുവേട്ടൻ പോലും...

അല്ലെങ്കിലും പ്രണയം കുറച്ചു പൈങ്കിളി അല്ലെ...

എല്ലാം പ്രിയയോട് പറഞ്ഞപ്പോൾ അവള് കളിയാക്കി കൊന്നില്ലെന്നേ ഉള്ളൂ...

" അല്ല മോളെ.... ഇതിങ്ങനെ മനസിലിട്ട് നടക്കാൻ ആണോ പ്ലാൻ... "

" നിന്റെ സഖാവിനോട് തുറന്നു പറയുന്നില്ലേ... "

പ്രിയ ആണ്....

" ഹ്മ്മ്... പറയണം.. പക്ഷെ എങ്ങനെ... "

" മുന്നിൽ പോയി നിക്കാൻ വരെ പേടിയാ... മുട്ട് വിറക്കും... "

" വേണമെങ്കിൽ പറഞ്ഞോ.... " ഇത് ലാസ്റ്റ് ഇയർ ആണ്... വേറെ ആരെങ്കിലും കൊത്തി കൊണ്ട് പോയിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ല... "

"ഹോ ഈ പെണ്ണ്.... ഇതിന്റെ വായിൽ നല്ലതൊന്നും വരില്ല... വെറുതെ സമാധാനം കളയാൻ...

എന്തായാലും തുറന്നു പറയണം. ഇഷ്ടമില്ലെന്ന് പറഞ്ഞാൽ പിന്നെ വെറുതെ ടെൻഷൻ അടിച്ചിരിക്കണ്ടല്ലോ...

" കർത്താവെ ഇനി... അങ്ങനെ വല്ലോം പറയോ...
സഹിക്കില്ല എനിക്ക്.... "

"കർത്താവെ കൂടെ നിന്നോണെ..."
രൂപ കൂട്ടിൽ 101 മെഴുകുതിരി തെളിക്കാം ഞാൻ....

പിറ്റേ ദിവസം  ക്ലാസ്സിന്റെ വരാന്തായിലൂടെ നടന്നു പോകുമ്പോൾ എതിരെ വരുന്നു മനുവേട്ടൻ...

കർത്താവെ തിരിഞ്ഞു ഓടിയാലോ...
ഹോ വേണ്ട പുള്ളി എന്നെ ശ്രദ്ദിക്കുന്നില്ല.. പയ്യെ നടന്നു പോകാം..

പക്ഷെ കാൽ അനങ്ങുന്നില്ല... പശ വെച്ച് ഒട്ടിച്ചത് പോലെ.. അവിടെ തന്നെ നിന്ന് പോകുവാ..
ഒരു വിധത്തിൽ ധൈര്യം സംഭരിച്ചു കാൽ വലിച്ചു വെച്ച് മുന്നോട്ട് നടന്നു...

ആള് കൂട്ടുകാരുടെ കൂടെ എന്തൊക്കെയോ പറഞ്ഞു നടന്നു വരുവാണ്... ഞാൻ നടന്നു വരുന്നതൊന്നും അറിഞ്ഞിട്ടില്ല...

നടന്നു തൊട്ടടുത്തെത്തി ആളെ മറി കടന്നു പോകാൻ നിന്നപ്പോൾ ആണ് കയ്യിലേക്കൊരു പേപ്പർ വെച്ച് തന്നത്.. ഒന്ന് നോക്കുക പോലും ചെയ്തിട്ടില്ല...
കൂടെ നടക്കുന്നവരും അറിഞ്ഞിട്ടില്ല...

ഇതിപ്പോൾ എന്താ സംഭവിച്ചത്...?
എന്റെ കയ്യിൽ വെച്ച് തന്നത് തന്നെ ആണോ പേപ്പർ.. ഒന്നും മനസിലാകുന്നില്ല...

പതിയെ തുറന്നു നോക്കിയപ്പോൾ..

അതിലിങ്ങനെ എഴുതിരിക്കുന്നു....

" ഞാൻ അറിയാതെ നീ നോക്കിയ നോട്ടങ്ങളത്രയും..
വന്നു കൊണ്ടത്... എന്റെ.. നെഞ്ചിൽ ആണ് പെണ്ണെ...

ഇതിപ്പോൾ ഞാൻ സ്വപ്നം കാണുവാണോ...?
ഞാൻ നോക്കുന്നതൊക്കെ മനുവേട്ടൻ അറിയുന്നുണ്ടായിരുന്നോ..
പിന്നെ ഈ എഴുത്ത്... അപ്പോൾ.. മനുവേട്ടന് എന്നെ ഇഷ്ടം ആണോ....

തിരിഞ്ഞു നോക്കിയപ്പോൾ ആളെ കാണാനില്ല... ഞാൻ വന്ന വഴിയേ തിരിഞ്ഞോടി...
കാന്റീനിലും മരത്തിന്റെ ചോട്ടിലും ഒക്കെ നോക്കിയെങ്കിലും കണ്ടില്ല....

എന്നാലും.... കത്തും തന്ന് എവിടെ പോയി...?
നിരാശയോടെ തിരിഞ്ഞു ക്ലാസ്സിലേക്ക് പോകുമ്പോൾ ആണ് ലൈബ്രറിയിൽ നിന്നും ഒരു കൈ വന്നു വലിച്ചു കേറ്റുന്നത്....

ആദ്യം ഒന്ന് പേടിച്ചെങ്കിലും.. ആരാണെന്ന് മനസിലായ ആശ്വാസത്തിൽ തല പൊക്കിയപ്പോൾ ആദ്യം കണ്ണുടക്കിയത് കഴുത്തിൽ കിടക്കുന്ന രുദ്രാക്ഷ മാലയിലേക്കാണ്.... നെഞ്ചിൽ ചേർന്ന് കിടക്കുന്നത് കാണാൻ തന്നെ നല്ല ഭംഗി ഉണ്ടായിരുന്നു...

പതിയെ അതിൽ തൊടാൻ വേണ്ടി കൈ പൊക്കിയതും കയ്യിലൊരു പിടി വീണു..

നോക്കിയപ്പോൾ ഒരു പിരികോം പൊക്കി എന്നെ തന്നെ നോക്കി നിൽക്കുന്നു. ചെറുതായൊന്നു ഇളിച്ചു കാട്ടി പതിയെ പിന്നിലേക്ക് നീങ്ങി നിന്നു..

"എന്താ.... ഇതിന്റെ അർത്ഥം...".

കയ്യിലെ പേപ്പർ കാണിച്ചു ഞാൻ പതിയെ ചോദിച്ചു...

"അതെന്താണെന്ന്... നിനക്ക് മനസിലായില്ലേ..."

അവിടുന്ന് മറു ചോദ്യം വന്നു...

" അതല്ല... ഇത് സത്യം ആണോ... അതോ... വെറുതെ എന്നെ.. കളിപ്പിക്കാൻ... "

" ഞാൻ ആരോടും വെറും വാക്ക് പറയാറില്ല... "
" നീ... തന്നെ പറയട്ടെ വിചാരിച്ചു കുറെ നോക്കി....
"എന്റെ മൂക്കിൽ പല്ല് മുളച്ചാലും... അതുണ്ടാവില്ലെന്ന് മനസിലായത് കൊണ്ടാ ഇപ്പോൾ ഇതെഴുതിയത്..."

" ഇനി പറ.... ഈ സഖാവിന്റെ.. പാതി ആവാൻ സമ്മതമാണോ എന്റെ അന്നാമ്മയ്ക്ക്... "

മറുപടിയായി നൂറു വട്ടം സമ്മതം പോൽ ആ നെഞ്ചിലേക്ക് ചേർന്ന് നിക്കാനേ കഴിഞ്ഞുള്ളു... സന്തോഷം കൊണ്ട് വാക്കുകൾ ഒന്നും പുറത്തേക്ക് വരുന്നുണ്ടായില്ല....

" അപ്പോൾ ഞാൻ നോക്കുന്നതൊക്കെ അറിയുന്നുണ്ടായിരുന്നോ... "

" ഒരാളെ വായി നോക്കുമ്പോൾ അയാളത് അറിയുന്നുണ്ടോ... തിരിച്ചു നോക്കുന്നുണ്ടോ... എന്ന് കൂടി ശ്രദ്ദിക്കണം... "

മനസ്സിൽ ആണ് ചോദിച്ചതെങ്കിലും മറുപടി വന്നപ്പോൾ ആണ് കുറച്ചു ഉറക്കെ ആണ് ചോദിച്ചതെന്ന് മനസിലായത്....

പിന്നെയങ്ങോട്ട് ആരും അറിയാതെ പ്രണയിച്ചു...
പ്രിയയോട് മാത്രം കാര്യം പറഞ്ഞിരുന്നു....

മനുവേട്ടൻ കൂട്ടുകാരോടൊക്കെ സമയം ആകുമ്പോൾ പറഞ്ഞോളാം എന്ന് പറഞ്ഞിരുന്നു...

ആരും അറിയാതെ... കാന്റീനും ലൈബ്രറിയും വാക മരച്ചോടും ഒക്കെ ഞങ്ങളുടെ കണ്ട് മുട്ടലുകളുടെ സ്ഥലം ആയി മാറി....

എന്റെ മാത്രം മനുവേട്ടനും...
മനുവേട്ടന്റ മാത്രം അന്നമ്മയും....

തന്റെ പ്രാണന്റെ അടുത്തിരുന്നു കഴിഞ്ഞതൊക്കെ അവൾ ഓർത്തെടുത്തു....

ഇന്നലെ രാത്രി വിളിക്കുമ്പോഴും  എത്ര സന്തോഷത്തിൽ ആയിരുന്നു ഞാൻ....
ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ഉള്ള പെണ്ണാണെന്ന് കരുതി...

രാവിലെ തന്നെ വരണമെന്നും.... മനുവേട്ടന് ഏറ്റവും ഇഷ്ടം ഉള്ള വയലറ്റ് കളർ ചുരിദാർ ഇടണം.. എനിക്ക് വേണ്ടി എന്തോ... സർപ്രൈസ് ഉണ്ടെന്നൊക്കെ പറഞ്ഞിട്ടാണ്... ഫോൺ വെച്ചത്....

പിന്നെ ഞാൻ കാണുന്നത്.... ഇങ്ങനെ....
ജീവനില്ലാതെ.... വെള്ള തുണിയിൽ പൊതിഞ്ഞു...

ഇതിനു വേണ്ടിയാണോ... വരാൻ പറഞ്ഞത്...

എനിക്ക് കാത്ത് വെച്ച സമ്മാനം ആണോ ഇത്...

നോക്ക്.... മനുവേട്ടന് ഏറ്റവും ഇഷ്ടമുള്ള ഡ്രെസ്സാണ് ഞാൻ ഇട്ടിരിക്കുന്നത്...

ഞാനിത്ര അടുത്ത് വന്നു നിന്നിട്ടും....
കണ്ണ് തുറന്നു എന്നെ നോക്കാത്തത് എന്താ...

ദൈവം എന്തിനാ... ഇത്ര ക്രൂരൻ ആയിപോയത്...

കുറച്ചു സമയം കൊണ്ട്... ഒരുപാട് സന്ദോഷിപ്പിച്ചത്...

എന്റെ എല്ലാ സന്തോഷവും ഇങ്ങനെ പിടിച്ചടക്കി.. കൊണ്ട് പോകാനായിരുന്നോ...?

ഇങ്ങനെ ഓരോന്നും പറഞ്ഞു മനസ്സിൽ അലമുറ ഇട്ട് കൊണ്ടിരുന്നു...
അവൾ ചുറ്റും നോക്കി....

മനുവേട്ടന്റെ അമ്മയും പെങ്ങളും കരഞ്ഞു തളർന്നു അവിടെ ഇരിപ്പുണ്ട്....
അച്ഛൻ മരിച്ചതിനു ശേഷം... അവരുടെ ഏക ആശ്രയം മനുവേട്ടൻ ആയിരുന്നു...

ഒരു ദിവസം വീട്ടിൽ കൊണ്ട് വന്നു അവരെ പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞിരുന്നു...

ഇനിയൊന്നും നടക്കില്ല....
തന്നിരിക്കുന്ന വാക്കുകളൊന്നും പൂർത്തിയാക്കാതെ...
എന്നെ ഒറ്റക്കാക്കി പോയി....

ഇനിയും അവിടെ ഇരുന്നാൽ തന്റെ മാനസിക നില തെറ്റുമെന്ന് തോന്നി... അവൾ പതിയെ അവിടെ നിന്നിറങ്ങി...

അവളുടെ മനസിലെ സമ്മർദ്ദം മനസിലായത് പോലെ... ആകാശവും നിർത്താതെ പെയ്യുന്നുണ്ടായിരുന്നു...

" ആൻ... "

പിറകിൽ നിന്നും വിളി കേട്ട് തിരിഞ്ഞു നോക്കി...

വൈശാഖ് ചേട്ടൻ....

അവളുടെ ചുണ്ടുകൾ മന്ത്രിച്ചു...

മനുവേട്ടന്റെ ഏറ്റവും അടുത്ത ചങ്ങാതി...
കൂടെ കണ്ടിട്ടുന്നെല്ലാതെ.... ഞാൻ സംസാരിച്ചിട്ടില്ല... ഇതുവരെ...

വൈശാഖ് അവളുടെ... അടുത്തേക്ക് വന്നു... കയ്യിലേക്ക് എന്തോ വെച്ച് കൊടുത്തു....

തുറന്നു നോക്കിയപ്പോൾ... രുദ്രാക്ഷ മാല...

അവിടെ ഇവിടെയായി രക്തം കട്ട പിടിച്ചു ഇരിപ്പുണ്ട്....

തന്റെ മനുവേട്ടന്റെ രക്തം...

അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു...

" അവൻ എന്റടുത്തു... പറഞ്ഞിരുന്നു... തന്നെ പറ്റി എല്ലാം... "

" ഇത്.. അവൻ ഹോസ്പിറ്റലിൽ.. വെച്ച് ഏല്പിച്ചതാ... തന്റെ കയ്യിൽ തരണം.... എന്ന് പറഞ്ഞിരുന്നു.... "

വൈശാഖിന്റെ ശബ്ദം മുറിഞ്ഞിരുന്നു....

അവൾ കയ്യിലുള്ള മാലയിലേക്ക് തന്നെ നോക്കിയിരുന്നു....

"അന്നമ്മോ.."

" ഹ്മ്മ്... "

" നമുക്ക് അങ്ങ് കെട്ടിയാലോ..? "

" കെട്ടണോ... "

" ചുമ്മാ അങ്ങ് കെട്ടിയേക്കാമെന്നേ.. "

" എന്നാൽ കെട്ടാം.. "

" ഈ മാല എനിക്ക് തരുവോ.. "

" നിനക്ക് വേണോ..? "

" ഹ്മ്മ്.. "

" ഹ്മ്മ്.. തരാം.. ഇപ്പോഴല്ല പിന്നെ..

തന്റെ പ്രിയപെട്ടവനുമായുള്ള സംഭാഷണം ഓർത്തെടുത്തതും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു..

പലപ്പോഴും ചോദിച്ചിട്ടുണ്ട്... ഇത് തരുവോ.. എന്ന്....
അപ്പോഴെല്ലാം... പിന്നെ തരാമെന്ന് പറയുമായിരുന്നു....

പക്ഷെ....?
അതിങ്ങനെ വേണമായിരുന്നോ....?
ഇങ്ങനെ അല്ലല്ലോ ഞാൻ ആഗ്രഹിച്ചത്....?

അവൾ ആ മാല നെഞ്ചോട് ചേർത്ത് വെച്ചു... അവന്റെ സുകന്ധം അവളെ പൊതിയുന്നത് പോലെ... തോന്നി അവൾക്ക്....

വൈശാഖിനെ നോക്കി.... വേദന കലർന്ന പുഞ്ചിരി നൽകി.... അവൾ... വീടിനുള്ളിലേക്ക്.. നോക്കി...

ജീവനില്ലാതെ... കിടക്കുന്ന... തന്റെ പ്രാണനെ.. അവസാനമായി ഒന്ന് കൂടെ നോക്കി കൊണ്ട്...

അവൾ ആ മഴയിലൂടെ... ഇറങ്ങി നടന്നു.....

( ശുഭം )

Continue Reading

You'll Also Like

968K 36.6K 87
𝗟𝗼𝘃𝗶𝗻𝗴 𝗵𝗲𝗿 𝘄𝗮𝘀 𝗹𝗶𝗸𝗲 𝗽𝗹𝗮𝘆𝗶𝗻𝗴 𝘄𝗶𝘁𝗵 𝗳𝗶𝗿𝗲, 𝗹𝘂𝗰𝗸𝗶𝗹𝘆 𝗳𝗼𝗿 𝗵𝗲𝗿, 𝗔𝗻𝘁𝗮𝗿𝗲𝘀 𝗹𝗼𝘃𝗲 𝗽𝗹𝗮𝘆𝗶𝗻𝗴 𝘄𝗶𝘁𝗵 �...
1M 55.1K 35
It's the 2nd season of " My Heaven's Flower " The most thrilling love triangle story in which Mohammad Abdullah ( Jeon Junghoon's ) daughter Mishel...
163K 7.9K 53
Four siblings, two elder brothers and two younger sisters living with their rich parents!! Get ready to enter the life of these siblings and their fa...
Fake Love By :)

Fanfiction

121K 2.8K 43
When your PR team tells you that we have to date a girl on the UCONN women basketball team and you can't say no to it... At first you don't think too...