Uzbekistan Diaries.

By Ahsana_

85 9 10

some funny events of my life here. More

Hey ladki.

85 9 10
By Ahsana_

Exam കഴിഞ്ഞു ഞങ്ങൾ ബസ് കാത്തു നിൽക്കുകയായിരുന്നു. ഇപ്പോൾ ഒരു ബസ് പോയതേ ഉള്ളു. അത് കൊണ്ട് കുറച്ചു കഴിയും. ഇവിടെ ബസ് ന് എവിടെ നിന്ന് എങ്ങോട്ട്, എത്ര ദൂരം പോയാലും 1000 som. അതായത് 7 രൂപ.

ബസ് വന്നപ്പോൾ ഞങ്ങൾ ഓടി ചാടി correct ഇന്ത്യൻസ് ന്റെ സ്വഭാവം കാണിച്ചു തുടങ്ങി. പിന്നെ എവിടെ ചെന്നാലും നമ്മുടെ സംസാരം കാരണം എല്ലാരും തിരിഞ്ഞു നോക്കും. കാരണം ഇന്ത്യ ൽ മാത്രമേ ഇത്രക്ക് bla bla ഉള്ളു. എത്ര തവണ നമ്മളോട് പറഞ്ഞിരിക്കുന്നു ഒന്ന് bla bla നിർത്താൻ.

അപ്പൊ നമ്മൾ അവർ ഇറങ്ങുന്നതിനു മുന്നേ ചാടി കേറി, north ഇന്ത്യൻസ് ന്റെ കാര്യം പിന്നെ പറയേണ്ടില്ലല്ലോ, നമ്മളെ കാളും തറ ആണ് അവർ.

നല്ല തിരക്കുള്ള ബസ് ൽ എനിക്കു ഇരിക്കാൻ കൂടി സീറ്റ്‌ കിട്ടിയില്ല. പിന്നെ ഞാൻ  എന്റെ himachal friends ഇരിക്കുന്നതിന്റെ അടുത്ത് നിന്നു.

കുറച്ചു കഴിഞ്ഞപ്പോൾ നല്ല ജാക്കറ്റ് ഉം പണകാരി look ഉം ഉള്ള ഒരുത്തി നമ്മളോട് എഴുനേൽക്കാൻ പറഞ്ഞു. വയസായ ആരോ ഉണ്ടെന്ന് കരുതി അവർ എഴുന്നേറ്റു. പക്ഷെ ആരും ഇല്ലാത്തതിനാൽ അവർ ഇരുന്നു. അപ്പോൾ തന്നെ എനിക്കു അവരുടെ അടുത്ത് സീറ്റ്‌ കിട്ടി.

പിന്നെ നമ്മൾ എന്താ.. അങ്ങ് gossip അടിക്കാൻ തുടങ്ങി. എവിടെ ചെന്നാലും നമ്മൾ ആചാരങ്ങൾ മറക്കാൻ പാടില്ല.

എനിക്കു ഹിന്ദി നന്നായി അറിയാവുന്നത് കൊണ്ട് ഞാൻ ഇംഗ്ലീഷ് ൽ ആണ് അവരോട് സംസാരിക്കുന്നെ. നമ്മളോട് എഴുനേൽക്കാൻ പറഞ്ഞതിന്റെ പേരിൽ തകർക്കാൻ തുടങ്ങുവായിരുന്നു.

"നമ്മക് ഹിന്ദി ൽ സംസാരിക്കാം. അതാകുമ്പോ അവർക്ക് മനസിലാവില്ല."അതിൽ ഒരാൾ പറഞ്ഞു.

പിന്നെ എന്റെ നല്ല ഗ്രാമർ ഉള്ള ഹിന്ദി ഉം ആയി  തകർത്തു കൊണ്ടിരുന്നു.

അതിനിടക്ക് എന്നെ ഒന്ന് തോണ്ടി കൊണ്ട് എന്റെ side ൽ നിന്ന് ഒരു ശബ്ദം  വന്നു.

"Hey ladki "ശെരിക്കും ഞെട്ടി പോയി. നമ്മൾ 3 പേരുടെയും കിളി പോയി.
ആ  ആന്റി ക്ക് ഹിന്ദി അറിയാം എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.

പിന്നെ അങ്ങോട്ട് നമ്മൾ സംസാരത്തോട്ട് സംസാരം ആയിരുന്നു. അവർ ഇന്ത്യ ൽ വന്നിട്ട് ഉണ്ട്. എന്റെ മുറി ഹിന്ദി ഉം അവരുടെ മുറി ഹിന്ദി ഉം നല്ല മാച്ച് ആയിരുന്നു. പിന്നെ ഇടക്ക് അവർക്ക് മനസിലാവാത്തപ്പോൾ ഞാൻ റഷ്യൻ  ൽ translate ചെയ്തു തകർത്തു.

ഇന്ത്യൻ movies, actress. ഞാൻ അലിയാഭട്ട് ന്റെ ഒക്കെ wedding ഫോട്ടോ കാണിച്ചു കൊടുത്തത് കണ്ടാൽ അലിയാഭട്ട് എന്റെ relative ആണെന്ന് തോന്നും.

ഞങ്ങള്ക്ക് ഒരു സൂപ്പർമാർകെറ്റ് ൽ ആയതിനാൽ എന്റെ ഹിന്ദി friends ഹോസ്റ്റൽ ന്റെ stop ൽ ഇറങ്ങി. ഞാൻ ഏത് സ്ഥലം ആണെന്ന് നോക്കാൻ തിരിഞ്ഞാൽ ഉടനെ,"hey ladki "

പിന്നെ ഗതികെട്ട് എന്റെ മലയാളി ഫ്രണ്ട്‌സ്, അവർ മുന്നിലോട്ട് ഇരിക്കുവായിരുന്നു. ബസ് നല്ല സൈലന്റ് ആയത്  കൊണ്ട്, ഞാൻ മലയാളത്തിൽ അവരോട് ചോദിച്ചു,
"എടാ എത്തുമ്പോ പറയണേ.. ഞാൻ ഇവിടെ പെട്ടു."

ഇവിടെ ഉള്ളവർക്ക് ഇന്ത്യ കാരോട് നല്ല സ്നേഹം ആണ്. ഇന്ത്യൻ movies, srk ടെ movie ഇറങ്ങിയാൽ ഇവിടെ ആഘോഷം ആണ്. പത്താൻ ഇറങ്ങിയായിരുന്നു ഇവിടെ. പക്ഷെ റഷ്യൻ dub ആയതിനാൽ ക്യാഷ് കളഞ്ഞില്ല 🙃

വള്ളി പയർ ഉപ്പിലിട്ട് വെച്ചേക്കുന്നത് കണ്ടോ guys.

Continue Reading

You'll Also Like

14 2 1
Vinn e i maranza
52 1 4
Vvvvvvvvvvvvv
1.7K 186 24
Hey guys..... This is my first story and this is a pure GL... And it's a Malayalam story... So enik ellarudem support venam... Eth oru school love st...