One & Only

By Taekook_Bunger

3.4K 338 54

Taekook๐Ÿ’“ More

One & Only -2
One & Only -3
One & Only - 4
One & Only-5

One & Only-1

1.2K 103 32
By Taekook_Bunger

?: പറ്റില്ല എന്ന് പറഞ്ഞ പറ്റില്ല. ഞാൻ ഒരിക്കലും ഇതിന് നിന്ന് തരില്ല.

??: മോളെ നീയൊന്ന് പറയണത് കേൾക്ക്. നിന്റെ നല്ലതിന് വേണ്ടിയല്ലേ ഞങ്ങൾ പറയണത്.

?: എന്റെ നല്ലതിന് വേണ്ടിയൊന്നും അല്ല. പണ്ടെങ്ങോ കൂട്ടുകാരന് കൊടുത്ത വാക്ക് പാലിക്കാനല്ലേ.

??: അഞ്ചു, അങ്ങനെ ഒന്നും അല്ല.

?: എനിക്കൊന്നും കേക്കണ്ട.

??: എന്താ ഇവടെ മൂന്ന് പേരും കൂടെ തർക്കം. എന്താ അഞ്ചു നീ ഇങ്ങനെ മുഖവും വീർപ്പിച്ച് ഇരിക്കണേ.

അഞ്ജലി ശേഖർ
25 വയസ്സ്
ഒരു reputed കമ്പനിയിൽ marketing head ആയി ജോലി ചെയ്യുന്നു.
തന്റെ parents ന്റെ company ഏറ്റെടുക്കാൻ ഉള്ള preparation ന്റെ ഭാഗമായാണ് ഈ ജോലി.

അഞ്ചു : ദേ നോക്കിയേ മനുവേട്ടാ ഇവർക്ക് പറഞ്ഞിട്ട് മനസ്സിലാവുന്നില്ല. എനിക്ക് ഇപ്പോ ഒരു കല്യാണം വേണ്ട.

മാനവ് ശേഖർ
28 വയസ്സ്
വിവാഹിതൻ
ഒരു advocate

മനു :അതെന്താ നിനക്ക് കല്യാണം വേണ്ടാത്തെ?

അഞ്ചു :അത്....അതിനൊക്കെ ഇനിയും സമയം ഇല്ലേ. ഇപ്പോ എന്തിനാ ഒരു കല്യാണം.

Me: ഒരു minute.

ഒരു കുഞ്ഞു intro കൊടുത്തോട്ടെ.





ശേഖർ മേനോൻ & അമൃത ശേഖർ.
അഞ്ചുന്റെയും മനുവിന്റെയും parents.
ഇവർക്ക് സ്വന്തമായി ഒരു company ഉണ്ട്.
മകളെ ഏൽപ്പിക്കണം എന്നാണ് ആഗ്രഹം.

അമ്മു : പിന്നെ എപ്പഴാണെന്നാ നീ പറയണേ. പഠിപ്പും കഴിഞ്ഞു ജോലിയും ആയി. കുറച്ചു മാസം കഴിഞ്ഞ നമ്മടെ കമ്പനിയിലും കേറും. പിന്നെന്താ പ്രശ്നം.

അഞ്ചു : ഞാൻ ഇപ്പോ ഒരു കല്യാണത്തിന് തയ്യാറല്ല അത്ര തന്നെ.

ശേഖർ : എന്നാ പിന്നെ നിന്റെ ഇഷ്ടം പോലെ. ഞാൻ അവർക്ക് വിളിച്ചു പറഞ്ഞോളാം.

മനു : എന്തിന്. എന്റെ അച്ഛാ ഈ കാന്താരി ചുമ്മാ show ഇറക്കുവാ. കല്യാണം ഒന്നും അല്ല ഇവളുടെ പ്രശ്നം.

ശേഖർ : പിന്നെ.

മനു : അച്ഛൻ ഇവൾക്ക് ആലോചിച്ച ചെറുക്കൻ ആണ് പ്രശ്നം.

അമ്മു : അവനെന്താ ഒരു പ്രശ്നം. നിനക്കും ഇവൾക്കും ഒക്കെ നല്ല പോലെ അറിയാവുന്നതല്ലേ അവനെ. നല്ല കൂട്ടല്ലേ. പിന്നെന്താ പ്രശ്നം.

അഞ്ചു : ഞാനൊന്നും കൂട്ടില്ല ആ കടുവയുമായിട്ട്. എന്നെ കൊണ്ട് പറ്റില്ല അങ്ങേരെ കെട്ടാൻ.

മനു : അതിന് നീ അല്ലല്ലോ അവൻ അല്ലെ നിന്നെ കെട്ടാൻ പോണേ.

അഞ്ചു : ദേ മനുവേട്ടാ എന്റെ അടുത്തുന്ന് മേടിക്കുവേ.

ശേഖർ : മിണ്ടാതിരിയെടാ. നീ പറ മോളെ. നിനക്ക് ചെറുക്കൻ അവൻ ആയോണ്ട് ആണോ സമ്മതം അല്ലാത്തെ.

അഞ്ചു : അച്ഛാ അത്... എന്നെ കൊണ്ട് പറ്റില്ല അങ്ങേരുടെ കൂടെ.

അമ്മു : അതെന്താണെന്നാ ചോദിച്ചേ.

അഞ്ചു : എനിക്കറിഞ്ഞൂടാ.

മനു : ഇവൾക്ക് വട്ടാ അമ്മേ. ഒരു കാര്യം ചെയ്യാം ഇവളെ ഏതേലും ഒരു mental hospital ൽ കൊണ്ട് ആക്കാം. എന്നിട്ട് അവനെ കൊണ്ട് വേറെ വല്ലവരേം കെട്ടിക്കാം

അഞ്ചു : അമ്മാ....

അമ്മു : മനു.. ചുമ്മായിരി.

ശേഖർ : അഞ്ചു അച്ഛനോട് പറ. എന്താ പ്രശ്നം. നീയും അവനും ആയിട്ട് എന്തേലും പ്രശ്നം ഉണ്ടോ. അതോ ഇനി വേറെ വല്ല ഇഷ്ടവും ഉണ്ടോ

അഞ്ചു : ഇല്ല അച്ഛാ. ഞാനും അങ്ങേരും ശെരിയാവില്ല. എനിക്ക് അങ്ങേരുടെ രീതികളുമായി adjust ചെയ്യാൻ പറ്റില്ല.

മനു : നീ വളച്ച് കെട്ടി കഷ്ടപ്പെടണ്ട. എന്റെ പൊന്ന് അച്ഛാ അമ്മേ, നിങ്ങൾക്കറിയാതോണ്ടാ, ഇവളും അവനും ഒരു കണ്ടത്തിൽ ചേരില്ല. കണ്ടാൽ അപ്പോ അതും ഇതും പറഞ്ഞ് അടി തുടങ്ങും.

അമ്മു : ഏഹ്. പണ്ടൊക്കെ അടയും ചക്കരയും ആയിരുന്നല്ലോ രണ്ടാളും. ഇതൊക്കെ എപ്പോ.

മനു : ആ എനിക്കറിയില്ല. അവൻ London പോയി വന്നതിന് ശേഷം ഇവർ തമ്മിൽ ഒരു normal conversation ഉണ്ടായി ഞാൻ കണ്ടിട്ടില്ല.

ശേഖർ : അപ്പോ അതാണ് കാര്യം. രണ്ടാളും തമ്മിൽ എന്തൊക്കെയോ പറഞ്ഞ് അടി വെച്ച്. അതൊക്കെ ശെരിയായിക്കോളും.

അമ്മു : അഞ്ചു... മോളെ.. അമ്മേടെ പൊന്നല്ലേ. നീ ഒന്നൂടെ ആലോചിച്ചു നോക്ക്. ഇതിലും നല്ല ഒരു ചെറുക്കൻ നിനക്ക് വേറെ കിട്ടും എന്ന് തോന്നുന്നുണ്ടോ.

അഞ്ചു : ഓ ശെരി. ഇനിപ്പോ ഞാൻ ഈ കല്യാണത്തിന് സമ്മതിച്ചില്ല എന്ന് കരുതി വർഷങ്ങളുടെ സൗഹൃദത്തിന് ഒന്നും ആവണ്ട. എനിക്ക് സമ്മതം.

ശേഖർ : ഉറപ്പാണല്ലോ അല്ലെ. ഞാൻ വിളിച്ചു പറയട്ടെ നിനക്ക് സമ്മതം ആണെന്ന്.

അഞ്ചു : ഒരു minute. എനിക്ക് ഒന്ന് അങ്ങേരുമായിട്ട് സംസാരിക്കണം. ഒറ്റക്ക്. ഒരു date set ചെയ്യാൻ പറ്റിയിരുന്നെങ്കിൽ.

മനു : അത് വേണോ. പണ്ടൊരിക്കൽ ചിലർ date ന് പോയ കഥ അറിയാവുന്നത് കൊണ്ട്....

അമ്മു : ഡാ ചെർക്കാ... 😒

അഞ്ചു : ഏയ് ഏട്ടൻ പേടിക്കണ്ട എന്തായാലും അമ്മേനെ പോലെ എനിക്ക് പകരം ഞാൻ കൂട്ടുകാരിയെ ഒന്നും പറഞ്ഞു വിടില്ല. പിന്നെ അതിനുള്ള scope ഇവടെ ഇല്ലല്ലോ. ഇതൊരു blind date അല്ലല്ലോ.😉

ശേഖർ : അത് സത്യം.. 🤭

അമ്മു : എന്തോന്ന് 🤨

ശേഖർ : ഏയ് ഞാനൊന്നും പറഞ്ഞില്ല.

അമ്മു : എന്നാ നിങ്ങൾക്ക് നല്ലത്.

ശേഖർ : എന്നാ ഞാൻ പോയി അവരെ വിളിച്ചു കാര്യം പറയട്ടെ

അമ്മു : മനു നീ ദേവു മോൾടെ വീട്ടിൽ പോയായിരുന്നോ.

മനു : ഇല്ല ഞാൻ വൈകീട്ട് പോവും. എന്തെ അമ്മാ.

അമ്മു : ആ കൊറച്ചു ഉണ്ണിയപ്പം ഉണ്ടാക്കി വെച്ചിട്ടുണ്ട്. മോൾ വിളിച്ചപ്പോ പറഞ്ഞായിരുന്നു. ഞാൻ ഉണ്ടാക്കിയ ഉണ്ണിയപ്പം കഴിക്കാൻ കൊതിയാവുന്നു എന്ന്. നീ അത് കൊണ്ട് പോയേക്കണേ.

മനു : ആ ശെരി അമ്മ

അമ്മു and മനു left.

അഞ്ചു : ഓ എന്റെ ദൈവമേ. ഞാൻ എന്ത് പാപം ചെയ്തിട്ടാ എന്നോട് ഈ ചതി ചെയ്തത്. ഈ കേരളത്തിൽ എത്ര നല്ല പയ്യന്മാർ ഉണ്ട്. എന്നിട്ട് എന്റെ അച്ഛനും അമ്മയ്ക്കും അങ്ങേരെ മാത്രേ കിട്ടിയൊള്ളോ എന്നെ പിടിച്ചു കെട്ടിക്കാൻ.

എനിക്കാണേൽ ഓർക്കുമ്പോ തന്നെ പെരുവിരലിൽ നിന്ന് കയറുവാ. അങ്ങേരെ ഇപ്പോ എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ ഇടിച്ച ഇടിച്ച ചമ്മന്തി ആക്കി, മിക്സിയിൽ ഇട്ട് അടിച്ചു ചാറാക്കി ഊറ്റിക്കുടിക്കും ഞാൻ.

അങ്ങേരുടെ ആ 32 പല്ലും കാണിച്ചുള്ള ഇളി ഉണ്ടല്ലോ, MoSt HaNdShoMe ആണത്രേ. ഹും. കണ്ടാലും മതി കടുവ. എന്തൊരു ജാടയാ. എങ്ങനെ ഇല്ലാണ്ടിരിക്കും അങ്ങ് ലണ്ടനിൽ അല്ലായിരുന്നോ പഠിപ്പൊക്കെ.

ഒരു പത്രാസുകാരൻ വന്നേക്കുന്നു. നമ്മക്കൊന്നും പഠിപ്പില്ലാത്ത പോലെ. അല്ലേലും ലണ്ടനിൽ പോയെ പിന്നെ നമ്മളെ ഒന്നും ഒരു വിലയും ഇല്ലല്ലോ. എന്നെ കണ്ടാൽ ഒന്ന് ചിരിച്ചാലെന്താ അങ്ങേർക്ക്. പല്ല് കൊഴിഞ്ഞു പോകുമായിരിക്കും.

പണ്ടൊക്കെ എന്നെ എന്ത് കാര്യവായിരുന്നു. ഒന്നുല്ലേലും അഭിയേട്ടാ എന്നും പറഞ്ഞോണ്ട് ഞാൻ കൂടെ നടന്നതല്ലേ. ആ സ്നേഹമെങ്കിലും കാണിച്ചൂടെ. എത്ര സങ്കടം വന്നു എന്നറിയോ.

സങ്കടോ ആർക്ക് സങ്കടം എനിക്കൊരു സങ്കടോം ഇല്ല. അല്ലേലും അങ്ങേര് ജാട കാണിച്ചാൽ എനിക്കെന്താ. എനിക്കൊരു ചുക്കും ഇല്ല ഹാ.

ഇനിപ്പോ എന്നെ കെട്ടാൻ പോവല്ലേ അങ്ങേര്. കാണിച്ചു തരുന്നുണ്ട് ഞാൻ. എന്റെ കയ്യിലൊന്ന് കിട്ടിക്കോട്ടേ. എന്തായാലും നനഞ്ഞിറങ്ങി ഇനി കുളിച്ചിട്ടേ ഈ അഞ്ജലി ശേഖർ അടങ്ങിയിരിക്കുന്നുള്ളു.

മോനെ അഭിയേട്ടാ Your sleepless nights are coming......

____________________

പെട്ടെന്ന് മനസ്സിൽ ഒരു idea വന്നപ്പോ അങ്ങ് എഴുതിയതാ. പിന്നെ ഒരു instagram പോസ്റ്റ്‌ കൂടെ കണ്ടപ്പോ കുറച്ചൂടെ develop ചെയ്യാൻ ഉള്ള idea കിട്ടി. ആ പോസ്റ്റ്‌ ഞാൻ അടുത്ത chapteril character intro full കഴിഞ്ഞിട്ട് ഇടാം. വായിച്ചിട്ട് അഭിപ്രായം പറയണേ.

Continue Reading

You'll Also Like

509K 16K 74
Hiraeth - A homesickness for a home to which you cannot return, a home which maybe never was; the nostalgia, the yearning, the grief for the lost pla...
272K 11.3K 40
แ€ค Fic แ€žแ€Šแ€บ แ€กแ€›แ€™แ€บแ€ธแ€›แ€ญแ€ฏแ€„แ€บแ€ธแ€…แ€ญแ€ฏแ€„แ€บแ€ธแ€žแ€ฑแ€ฌ แ€กแ€žแ€ฏแ€ถแ€ธแ€กแ€”แ€พแ€ฏแ€”แ€บแ€ธแ€แ€ฝแ€ฑแ€€แ€ญแ€ฏแ€žแ€ฌแ€žแ€ฏแ€ถแ€ธแ€‘แ€ฌแ€ธแ€žแ€ฑแ€ฌ Big Warning ๐Ÿšจ18+ Fic แ€แ€•แ€ฏแ€’แ€บแ€–แ€ผแ€…แ€บแ€žแ€Šแ€บ แ‹
132K 4.8K 87
Ahsoka Velaryon. Unlike her brothers Jacaerys, Lucaerys, and Joffery. Ahsoka was born with stark white hair that was incredibly thick and coarse, eye...
Fake love By :)

Fanfiction

103K 2.4K 39
When your PR team tells you that we have to date a girl on the UCONN women basketball team and you can't say no to it... At first you don't think too...