അറിയാത്ത കഥ

By Aafil_Umar

74 0 0

ആരും അറിയാത്ത ആരുടെയോ ഒരു കഥ. More

കഥ രണ്ട്‌

ഭാഗം ഒന്ന്

64 0 0
By Aafil_Umar


                                                              എന്റെ മകളുടെ കണ്ണുകൾ ആകെ നിറഞ്ഞിരുന്നു. അവളെ അഞ്ചു വര്ഷങ്ങള്ക്കു ശേഷമാണു ഞാൻ കാണുന്നത്. എന്നെ കണ്ടതും അവൾ ഓടി വന്നു കെട്ടിപിടിച്ചു. കരഞ്ഞു കലങ്ങിയ അവളുടെ മുഖത്തായിരുന്നില്ല എന്റെ കണ്ണുകൾ ഉടക്കിയത്. അതുവരെ ഒരുനോക്കുപോലും കാണാത്ത എന്റെ പേരക്കുട്ടിയുടെ നിഷ്കളങ്കമായ മുഖമായിരുന്നു. 

"അമ്മയെ കണ്ടായിരുന്നോ " അവൾ അതിനുതലകുലുക്കി. എനിക്കു  ആകെ ഒരു  വല്ലായ്മ പോലെ തോന്നി  തുടങ്ങി. അവൾ എത്ര ആഗ്രഹിച്ചതാ  ഇവരെ ഒരു നോക്ക് കാണാൻ, എത്ര വട്ടം വിളിച്ചതാണ്. ഞാൻ അവളുടെ അടുക്കെ ചെന്നു. വെള്ള ആടയിൽ പുതപ്പിച്ചു കിടത്തിയ എന്റെ സഹധര്മിണിയെ ഒരു നോക്ക് നോക്കി. 

"ദാ വന്നിരിക്കുന്നു നിന്റെ മകൾ, ആ കണ്ണ് തുറന്നു ഒന്ന് നോക്ക്" ഞാൻ എൻറെ മനസ്സിൽ പറഞ്ഞു എന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു. ഞാൻ പതിയെ പുറത്തേക്കു നടന്നു, അവളെ അവസാനമായി കാണാൻ പലരും വരുന്നുണ്ട്വ, രുന്നവരൊക്കെ ഒരു ചടങ്ങുപോലെ എന്നെ  ആശ്വസിപ്പിച്ചു, ആരുടേയും മുഖം പോലും ഞാൻ ഓർക്കാൻ ശ്രെമിച്ചില്ല. എന്റെ കണ്ണുകൾ ആ മാവിൽ ആയിരുന്നു, ഞങ്ങൾ ഇവിടെ വീട് വെച്ചിട്ടു ഇരുപതു വർഷമായി, ആദ്യം നാട്ടു വളർത്തിയ മാവ്. ഫലം കാണാതെപന്നപ്പോൾ ഞാൻ വെട്ടാൻ തുനിഞ്ഞതാണ് അവൾ  സമ്മതിച്ചില്ല .ഒരുപക്ഷെ അവൾക്ക്‌ അറിയായിരിക്കണം,  അവളുടെ  മരണത്തിനു ശേഷം ആ മാവ് എനിക്ക് പ്രിയപെട്ടതാകുമെന്നു. ഇരുപതു വര്ഷം മുന്നേ ഈ വീട്ടിൽ വരുമ്പോ നാസിയ  ഒരു പിഞ്ചു കുഞ്ഞായിരുന്നു .

 "ഇവളെ കെട്ടിച്ചു വിടണ്ടേ " എൻറെ  ആതി ഞാൻ എപ്പോളും അവളോട് പറയും. അപ്പോളെലാം ഇക്ക പേടിക്കണ്ട എല്ലാം നല്ലതു പോലെ നടക്കും എന്ന് പറഞ്ഞു അവൾ എന്നെ ആശ്വസിപ്പിക്കും.ഞങ്ങളെ എല്ലാ ഉപേക്ഷിച്ചു ഒരു ചെറുക്കന്റെ കൂടെ അവൾ പോയപ്പോഴും 

"നമ്മൾക്ക് നമ്മളില്ലേ, അതു പോരെ" എന്നും പറഞ്ഞു എന്നെ വിഷമിക്കാൻ വിടില്ലായിരുന്നു അവൾ.പക്ഷെ നാളുകൾ കഴിയുന്തോറും, എന്നെ പോലെ അവൾക്കു പിടിച്ചു നില്ക്കാൻ ആകുന്നില്ലായിരുന്നു. എല്ലാം ഒറ്റയ്ക്ക് മനസ്സിൽ ഒതുക്കി ഒരു വിഷാദരോഗത്തിന് കീഴടങ്ങി പാവം അവൾ.

"ബോഡി എടുക്കട്ടേ " ഒരാൾ എന്നോട് വന്നു ചോതിച്ചു, ഞാൻ എന്തെന്ന് അറിയാതെ തലയാട്ടി. അകത്തു നിന്നു മകളുടെ നിലവിളി കേൾക്കുന്നുണ്ട്. എല്ലാ മരണവീട്ടിലും ഉള്ളതാണല്ലോ, അത്രേം നേരം ഇല്ലാത്ത ഒരു നിലവിളി ബോഡി എടുക്കുമ്പോൾ. ഞാനും എണിറ്റു അവരുടെ കൂടെ നടന്നു. സന്തൂക്കിൽ പിടിച്ചു, ഇങ്ങനെ തളർന്നിരിക്കുന്നതു കാണാൻ അവൾ ആഗ്രഹിക്കില്ലാന്നു അറിയായിരുന്നു, മകൾക്കു ഞങ്ങളുടെ കൂടെ വരാനോ, അവസാനം ആയി ഉമ്മയെ കാണാനോ ഉള്ള അവസരം കഴിഞ്ഞിരുന്നു. അന്യ മതസ്‌കാരനായ അവളുടെ ഭർത്താവിനും വരാൻ അനുവാദം ഇല്ലായിരുന്നു, എന്റെ അനുവാദം അല്ല അവിടെത്തെ മതത്തിൽ പെട്ടവരുടെ.

സന്തൂക്കും ചുമന്നു നടന്നപ്പോൾ എന്റെ മനസ്സിൽ ഓരോരോ ഓർമ്മകൾ ഇങ്ങനെ മാറിമറിഞ്ഞു, ഒരു ഫ്ലാഷ് ലൈറ്റ് പോലെ. ഇനി ഞാൻ ആർക്കുവേണ്ടി എന്തിനുവേണ്ടി ജീവിക്കണം, എന്ന ചോദ്യത്തിന് ഒരു ഉത്തരം ലഭിക്കുന്നില്ലായിരുന്നു. ഇന്നലെ കൂടെ ഒരു കുഴപ്പവും ഇല്ലാണ്ടിയിരുന്ന എന്റെ സുഹറ. ഇപ്പൊ ദാ മണ്ണിൽ ചേരാൻപോകുന്നു. അത്താഴം കഴിയുമ്പോൾ എന്നും എനിക്ക് എന്റെ കായ് തിരുമിതരും അവൾ, കുഴമ്പോക്കെയിട്ട്. കഴിഞ്ഞ പത്തുവർഷമായി ഇങ്ങനെ പലകാര്യങ്ങളും എനിക്ക് ആശ്രയം എന്റെ സുഹ്റയാണ്.ഇനി ഞാൻ ആരെ ആശ്രയിക്കും എന്ന് ഓർത്തപ്പോൾ അറിയാതെന്റെ കണ്ണുകൾ നനഞ്ഞു.

ഇത് വരെ തിരിഞ്ഞു നോക്കാത്തതും ഓർക്കാത്തതും മറന്നതുമായ പല കാര്യങ്ങൾ ഇങ്ങനെ മനസ്സിൽ വന്നു ചേർന്നു.കല്യാണം കഴിഞ്ഞ കാലം  മുതൽ ഒരുകുറ്റവും കുറവുകളും എന്നോട് പറഞ്ഞിട്ടില്ല അവൾ .ഒരു കർക്കശക്കാരനായിരുന്നു ഞാൻ, വീട്ടിലെ മൂത്ത സന്തതി. അറിവു വന്നപ്പോൾത്തന്നെ ഗൾഫിൽ പോയ്. കെട്ടി കഴിഞ്ഞു ഒന്ന് സ്നേഹത്തിൽ സംസാരിക്കാൻപോലും നിൽക്കാറില്ലായിരുന്നു ഞാൻ . ഗൾഫിൽ പോയിട്ടു മൂന്നു വര്ഷം കഴിഞ്ഞു വന്നപ്പോൾ, ഉമ്മക്കും, ഉപ്പക്കും,അനിയനും അനിയത്തിക്കും ഒക്കെ കയ് നിറയെ സാധനങ്ങൾ വാങ്ങി. അവൾക്കു മാത്രം ഒന്നുംവാങ്ങിയില്ല .

"എന്നോടു  നല്ല ദേഷ്യം കാണുമല്ലേ ഒന്നും വാങ്ങി വരാത്തതിൽ "രാത്രി കിടന്നപ്പോൾ ഞാൻ അവളോടു ചോതിച്ചു.

"ഇക്കാടെ കൈയിൽ അതിനുള്ള പൈസ കാണില്ലായിരിക്കും അതാണ് വാങാഞ്ഞേ എന്ന് എനിക്ക് തോന്നി" അവൾ പയ്യെ ചിരിച്ചുകൊണ്ട് ഏറെ മുഖത്തുനോക്കി പറഞ്ഞു .

"ഇക്ക വന്നല്ലോ, അധിലുംവെല്യ സമ്മാനം എനിക്ക്‌ എന്താണു" ഇതു കൂടെ കേട്ടപ്പോ ഞാൻ അവളെ കെട്ടിപ്പിടിച്ചു. ഇതുപോലെ എന്റെ ഉമ്മ പോലും എന്നെ മനസിലാക്കിട്ടില്ല, അന്ന് ഞാൻ  ഓർത്തു. ഇതു പോലെ സ്നേഹനിധിയായ ഒരുവളെ  ആണല്ലോ എനിക്കു നൽകിയത് എന്നു പറഞ്ഞു പടച്ചോനോട് ഞാൻ നന്ദി പറഞ്ഞു.

സന്തൂക്കിന്നു സുഹറയുടെ ബോഡി  കബറിൽ ഇറക്കി വെച്ചു, ഉസ്താദ് യാസീൻ ഓതി ദുഅ ചെയ്ട്. എല്ലാരും ആമീൻ പറഞ്ഞു എന്റെ മാത്രം ചിന്ത വേറെ എവിടെയോ ആയിരുന്നു. 

പഴയതെല്ലാം ഓർക്കുമ്പോൾ ഒരുപക്ഷെ അവളെപോലെ പൊറുക്കാനും സഹിക്കാനും ഉള്ള കഴിവു ദൈവം എനിക്കും തന്നിരുന്നേൽ, ചിലപ്പോൾ അവൾ ഇന്നു ജീവിച്ചിരുന്നേനെ. എന്തെല്ലാം പറഞ്ഞാലും മക്കളെ കാണാണ്ടു്, അവരെപ്പറ്റി അറിയാണ്ടും ഒക്കെ ഇരിക്കാൻ ഏതൊരമ്മക്കും പ്രയാസമാണു. നാസിയ ഞങ്ങളെ വിട്ടു പോയപ്പോൾ ഒന്നു തടഞ്ഞിരുന്നേൽ, അവളുടെ തീരുമാനം ഒന്നു കേൾക്കാൻ തയ്യാറായിരുന്നേൽ, ചിലപ്പോൾ കഴിഞ്ഞ അഞ്ചു വര്ഷം മരിച്ചു ജീവിക്കേണ്ടി വരില്ലായിരുന്നു ഞങ്ങൾക്ക് .അന്നൊക്കെ എന്തിനും കൂട്ടിനു അവളുണ്ടായിരുന്നു, ഇനി ഉള്ള ജീവിടത്തെ കുറിച്ച് ഓർക്കാൻ  കൂടെ വയ്യ.

അവളുടെ കബറിന്റെ കുഴി മൂടുമ്പോൾ, ഇരുട്ടിൽ ഒറ്റക്കാക്കി പോരാൻ എന്റെ മനസ്സനുവദിക്കുന്നിലിരുന്നു.  എന്നേം കൂടെ അതിൽ അടക്കാൻ പറ്റിയിരുന്നെങ്കിൽ എന്നു എപ്പോഴോ ആശിച്ചു പോയി ഞാൻ . നിസ്കാരംകഴിഞ്ഞു വീട്ടിൽ ചെന്നപ്പോൾ, ഒരു ശൂന്യത. എല്ലാരും പതിയെ യാത്രകൾ ഒക്കെ പറഞ്ഞു നീങ്ങി. മരുമകൻ ആദ്യമായി വീട്ടിൽ വന്നപ്പോൾ ഒരു ചായ കൊടുക്കാൻ പോലും ആരും ഇല്ലാ. എന്തിനെന്നറിയാത്ത ചിന്തകൾ മനസ്സിൽ അലയടിച്ചു. രാത്രി ആയപ്പോൾ മരുമകൻ പോകാൻ യാത്രയായ്. 

"ഇന്നൊരു രാത്രി ഇവിടെ നിന്നൂടെ " അവനോടു ഞാൻ ജീവിധത്തിൽ പറഞ്ഞ ആദ്യത്തെ വാക്കുകൾ. അവൻ സന്തോഷത്തോടെ അതു സമ്മതിച്ചു. ഒരുപക്ഷെ അതു കേൾക്കാൻ കൊതിച്ചിട്ടുണ്ടാകും അവനും.

മകൾ കട്ടിലിൽ തന്നെ ഇരിപ്പുറപ്പിച്ചു പോലെ ആയി. അവൾക്കു എന്നെ കാണാനോ, സംസാരിക്കാനോ ഒക്കെ നല്ല വിഷമം കാണുമെന്നു അറിയായിരുന്നു. ഞാൻ അവളുടെ റൂമിൽ പോയി അവളുടെ അടുത്തിരുന്നു, അവളെആശ്വസിപ്പിക്കാൻ ശ്രെമിച്ചു .അമ്മയെ അവസാനം ആയി കാണാൻ പറ്റാത്തതിന്റെ വിഷമം അവൾക്കു നന്നായിട്ടുണ്ടായിരുന്നു.

ഒരുപക്ഷെ സുഹറ ഇതൊക്കെ കണ്ടു ചിലപ്പോൾ സന്തോഷിക്കുന്നുണ്ടാകും, അവൾ മരിച്ചപ്പോൾ എങ്കിലും മകൾ വന്നല്ലോ, അല്ലെങ്കിൽ അച്ഛനു മകളെ തിരിച്ചു കിട്ടിലോഎന്നോക്കെയോർത്തു . അവളെ കിടത്തി ഉറക്കി ഞാൻ അവളുടെ മകന്റെ അടുത്തു ചെന്നു. അവനുമായി കുറച്ചു നേരം കളിച്ചിരുന്നു. അങ്ങനെ  എങ്ങനെയോ ആ ദിവസം തള്ളിനീക്കാൻ ഞാൻ ശ്രെമിച്ചു. കിടക്കാനോ ഉറങ്ങാനോ സാധിക്കില്ലായിരുന്നു. പത്‌ഇരുപത്തഞ്ചു വര്ഷമായി സുഹ്റയുണ്ടാർന്നല്ലോ കൂടെ ഉറങ്ങാൻ, ഇന്നിപ്പോ ഒറ്റക്കായല്ലോ, അല്ല ഇനി എന്നും ഒറ്റക്ക്. 

മകളും, കൊച്ചുമകനും  ഒക്കെ ആയി ആദ്യ ആഴ്ച കടന്നുപോയ, പക്ഷെ  സുഹറ എന്നും ഓർമയിൽ ഉണ്ടായിരുന്നു. അതു   കഴിഞ്ഞപ്പോൾ മകൾ തിരിച്ചു പോയി. ഈ പ്രാവിശ്യം, തിരികെ വരും എന്ന വാക്കു തന്നിട്ടാണ് അവൾ പോയതു.ആ വീട്ടിൽ ഒറ്റക്കാണെലും,എന്റെ സുഹറ  എപ്പോളും  കൂടെ ഉണ്ടെന്ന വിശ്വാസം അതു മതിയായിരുന്നു, അടുത്ത തവണ അവളെ കാണുന്ന വരെ എനിക്കു ജീവിച്ചു തീർക്കാൻ.

Continue Reading

You'll Also Like

2.4K 364 7
അയാളും മഞ്ഞും മഴയും ♥️
784 65 10
ഞാൻ പുതിയതായി ചെയ്യുന്ന ഒരു സ്റ്റോറി ആണ്.support പ്രതീക്ഷിക്കുന്നു. _________________________________________ M̳a̳i̳n̳s̳h̳i̳p̳ [T...
77 17 1
ഓർക്കാനും മാത്രം നമ്മൾക്കിടയിൽ ഒന്നും ഉണ്ടായിരുന്നില്ല എന്നാൽ മറക്കാതിരിക്കാൻ നീ ഒരുപാട് എനിക്കായ് സമ്മാനിച്ചട്ടുണ്ട്.......... അന്ന് നിന്നിൽ തുടങ്ങി...
23 6 1
നിലാവിന്റെ രാജകുമാരന് എൻ ഹൃദയത്തിൽ നിന്ന് 🥰