ശിവശക്തി

By NVGaMiNg

705 42 22

ഹൊറർ ഫാൻ്റസി More

ശിവശക്തി
ശിവശക്തി 2
ശിവശക്തി 3
ശിവശക്തി 4
ശിവശക്തി 5
ശിവശക്തി 6
ശിവശക്തി 7
ശിവശക്തി 8
ശിവശക്തി 10
ശിവശക്തി 11
ശിവശക്തി 12
ശിവശക്തി 13
ശിവശക്തി 14
ശിവശക്തി 14
ശിവശക്തി 15
ശിവശക്തി 16
ശിവശക്തി 17
ശിവശക്തി 18
ശിവശക്തി 19

ശിവശക്തി 9

24 3 0
By NVGaMiNg

ആമിയുടെ മൃതശരീരം ചുവന്ന പട്ടുകൊണ്ട് ചുറ്റി. തല ഭാഗം മാത്രം തുറന്നു വെച്ചു. ആ മുഖം ഭീകരമായിരുന്നു. സൗന്ദര്യവും ചാപല്യവും നിറഞ്ഞ ആ പൂമുഖം ഇന്നു നോക്കി നിൽക്കാൻ കഴിയാത്ത അവസ്ഥ. മരണ വെപ്രാളത്തിൽ കണ്ണുകൾ പുറത്തേക്കുന്തിയ ആ രൂപത്തെ നോക്കാൻ ഭാർഗ്ഗവിയും ഭയന്നു.

രണ്ടു ഭടൻമാർ വന്നു. അവളുടെ മൃതശരീരവുമായി നടന്നു നീങ്ങി. ദൂരെ നിന്നും അനസൂയ ആ കാഴ്ച്ച കാണുന്നുണ്ടായിരുന്നു. അവളുടെ മുഖത്തു മാത്രം പുച്ഛഭാവം മാത്രം. മറ്റു സ്ത്രീകളുടെ മുഖം ഈറനണിഞ്ഞിരിക്കുകയാണ്. അവളുടെ ധാരണ മരണത്തിൽ അവരെല്ലാം വിരഹത്താൽ കണ്ണീർ പൊഴിക്കുമ്പോൾ  അനസൂയയുടെ മുഖത്തു മാത്രം പുഞ്ചിരി തളം കെട്ടി നിന്നു.

അനന്ത സാഗരത്തിൽ വലിയ രണ്ടു ചങ്ങാടങ്ങൾ ഒരുക്കിയിരിക്കുന്ന അതിൽ ആദ്യ ചങ്ങാടത്തിൽ മൃതുദേഹം വെച്ച് നാല് ഭടൻമാർ രണ്ടാം ചങ്ങാടം പതിയെ കുത്തു വടിയാൽ കുത്തി നീക്കി.. നീങ്ങുകയാണ്, ആ സമയം കേക്കാം ഗുരുവിൻ്റെ  ആജ്ഞ.

അന്ധകാന്ത നഗരിക്കു അകലെ നിന്നും അവളെ മാത്രം നഗരിയിലേക്ക് ഒഴുക്കി വിടുക. ഒരു കാരണവശാലും നിങ്ങൾ നഗരിക്കരികിലേക്ക് പോവരുത്.

ചങ്ങാടം പതിയെ നീങ്ങി തുടങ്ങി. ഗുരു അന്തപുരത്തിലേക്ക് ചലിക്കുകയാണ്... അവിടെ രാജനും ഭാർഗ്ഗവിയും കാത്തിരിക്കുകയാണ്. ഗുരു വന്നതും അവർ അദ്ദേഹത്തെ നമസ്ക്കരിച്ചു.

ഗുരു... നമുക്കൊന്നും മനസിലായില്ല , യക്ഷി എന്നൊക്കെ പറയുന്നു.

വിക്രാംഗതാ.... വെറും യക്ഷിയല്ലവൾ ശൈവ യക്ഷിയാണ്, അതിനർത്ഥം അറിയോ....

ഇല്ല ഗുരുവേ.....

ഇവിടെ ഈ വൈശ്യപുരത്ത്, അവളെ കാമിനിയിലാണ് ലയിപ്പിക്കുന്നത്, അതായത് നാരായണനിൽ, അവൾ പരിപാലനത്തിൽ ഉറച്ചു നിൽക്കുന്നത്, അതു കൊണ്ടാണ് ഇവിടുള്ള വൈശ്യ സ്ത്രീകൾ കാമ കലയാൽ നിന്നെയൊക്കെ പരിപാലിക്കുന്നതും

ഗുരുവേ....

എന്നാൽ കന്യകയായി തന്നെ അവൾ , ദുർമരണപ്പെടുകയോ സ്വയം ഹത്യ ചെയ്യുകയോ ചെയ്താൽ അവൾ നാരായണിൽ നിന്നും വിമുക്തി നേടി ശിവനിൽ ലയിക്കും. അങ്ങനെ അവളുടെ ആത്മാവ് ശൈവ യക്ഷിയായി മാറും

ശൈവ യക്ഷിയെ എന്തിനാ... ഭയക്കുന്നത് , മാന്ത്രിക ശക്തിയാൽ അധീനതയിലാക്കാമല്ലോ....

ഒരിക്കലും സാധ്യമല്ല, ശിവദൂതഗണങ്ങൾ അവളിൽ ലയിച്ചു ചേരും, അങ്ങനാ.. അവൾ ശൈവ യക്ഷിയാവുന്നത്. ശിവദൂതഗണങ്ങളെ തളയ്ക്കുക എന്നതു തന്നെ അസാധ്യം, അതിനു ശ്രമിച്ചാൽ നേരിടേണ്ടി വരുക സാക്ഷാൽ സംഹാരമൂർത്തിയെ

ഗുരു , അപ്പോ അവൾ തിരിച്ചു വരില്ലെ

ഒരിക്കലും ഇല്ല, അതിനാണവളെ, അന്ധകാന്ത നഗരിയിലേക്ക്  പറഞ്ഞയച്ചത്.

അവിടെന്താണ് ഉള്ളത്,

അന്ധകാന്ത നഗരി എന്നത് ഒരു ദ്വീപാണ്. അവിടെ വസിക്കുന്നത് ശക്തിയാർജിച്ച ദുരാത്മാക്കളാണ്.

അവ പുറത്ത് വരില്ലെ

ആ ദ്വീപ് അവരെ ബന്ധനത്തിലാക്കിയതാണ്. കാരണം അവിടെ ശിവജഡയുടെ ഒരംശം കൊണ്ട് തീർത്ത ഒരു വളയുണ്ട്. ആ വളയുടെ ശക്തമായ കാന്തിക ബലം ആ ദുരാത്മാക്കളെ ദ്വീപിനു വെളിയിൽ പോകാൻ അനുവദിക്കില്ല.

അപ്പോ അവൾ,

അതെ അവൾ ആ ദ്വീപിനകത്തു കയറിയാൽ പിന്നെ അവൾ അതിൽ അടിമയാക്കപ്പെടും, ശൈവ യക്ഷിക്ക് ശിവ കാന്തിക ബന്ധനം മറി കാക്കാനുള്ള ശക്തിയുണ്ട്. പക്ഷെ അവൾ ഒരിക്കലും അതിനു ശ്രമിക്കില്ല, അവൾ ആ ശക്തിയെ ബഹുമാനിക്കുന്നു കാരണം അവളിൽ ലയിച്ചു ചേർന്ന ഭൂതഗണങ്ങൾ.

🌟🌟🌟🌟🌟

കലരഞ്ജൻ തൻ്റെ ഉപാസനാ... മൂർത്തിക്കു മുന്നിൽ ഇരിക്കുകയാണ്. ആ സമയം അഞ്ചല അവിടേക്കു വരുന്നത്.

ഗുരുദേവാ....

എന്തായി.

അവളുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു.

പൂജാ സാമഗ്രഹികൾ എല്ലാം തയ്യാറാണ്.

അപ്പോ നാളെ രാത്രി...... ഹാ.... ഹാ.. ഹാ...

അയാളുടെ അട്ടഹാസം ആ ഗുഹയെ പ്രകമ്പനം കൊള്ളിച്ചു.

🌟🌟🌟🌟🌟

ഒരു വൃദ്ധ സ്ത്രീ ബെഡിൽ കിടക്കുന്നു. തളർവാധം വന്നു കിടക്കുന്ന ആ സ്ത്രീക്കരികിൽ മറ്റൊരു സ്ത്രീ മാത്രം, ആ വൃദ്ധയുടെ ചുണ്ടുകൾ സ്ത്രീ നനഞ്ഞ തുണി കൊണ്ട് ഒപ്പി വിടുന്നു.

ആ വൃദ്ധ ചുമരിൽ തൂക്കിയിട്ട , ശിവപാർവ്വതിയുടെ ഫോട്ടോയിൽ തന്നെ നോക്കി നിൽക്കുകയാണ്. ആ മിഴികൾ നിറഞ്ഞൊഴുകയാണ്. അതു കണ്ട്, ആ സ്ത്രീ അവരുടെ , മിഴികൾ തുടച്ചു കൊടുത്തു.

അടുത്ത നിമിഷം ആ ഫോട്ടോയുടെ മുകളിൽ ഒരു പന്ത് വന്നു പതിച്ചു. ഫോട്ടോയുടെ ചില്ലു പൊട്ടി, കൂടാതെ ഫോട്ടോ നിലത്തേക്കു വീണു.
ആ സ്ത്രീ ഫോട്ടോ എടുത്തു വെക്കാൻ നോക്കുമ്പോ , ഫ്രേമിനകത്ത് ഒരു ചുവന്ന പട്ടു പോലെ എന്തോ കണ്ടെടുത്തു.

അതു തുറന്നു നോക്കിയതും ഒരു വലിയ ചെമ്പു തകിട് , ഒപ്പം ഒരു കുറിപ്പും.

"ഒരു നാൾ അവൻ വരും, ഉദയസുര്യനു മുന്നെ, ഉഗ്രതേജോമയനാം യുവാവ്. അവൻ ദാഹജലത്തിനായി ഇവിടെ വരും. ആ വരവ് മുക്തിയാണ്, മരണമാണ്, ആ മരണം ഇതു കൈവശമുള്ളവനുള്ള സൂചനയാണ് , ഇതവന് സമർപ്പിക്കുക. ഇതിനായാണവൻ വന്നത് ഇതു നിൻ്റെ കർത്തവ്യം "

കുറുപ്പിലെ വാക്കുകൾ അവർ ശ്രദ്ധയോടെയും ഭയത്തോടെയുമാണ് വായിച്ചത്, ആ സമയം ഒരു യുവാവങ്ങോട്ടു വന്നു....

ഇൻ്റെ ബോൾ എമ്പടെ,.... ആൻറി....

ബോൾ.....

അച്ചൂ.....

ഇവനെന്നേയും കൊണ്ടേ പോവു,

ആ യുവാവിൻ്റെ കൈയ്യിൽ ബോൾ വെച്ചു, കൊടുത്തതും അവൻ പൊട്ടിച്ചിരിച്ചു ഒരു കൊച്ചു കുട്ടിയെ പോലെ, ബുദ്ധി വളർച്ചയില്ലാത്ത അവൻ്റെ ആ കളികൾ ആ സ്ത്രീ കണ്ണീരോടെ നോക്കി നിന്നു.

അവർ ആ തകിടം കുറിപ്പും പട്ടിൽ പൊതിഞ്ഞ് അലമാരയിൽ എടുത്തു വെച്ചു പൂട്ടി..

🌟🌟🌟🌟🌟

വർണ്ണശൈല്യം, ഗുരുനാഥൻ ആശയക്കുഴപ്പത്തിലാണ്, നാഗ ബന്ധനത്തിൽ ഒരു ശിവലിംഗത്തെയും പൂജിച്ച് ആചാര്യൻ കഴിഞ്ഞു കൂടുകയാണ്. എന്താണ് എനി ചെയ്യേണ്ടത്, ശക്തിയുടെ വരവ് കാത്തിരിക്കണമോ... അതോ.... ഗുരുദേവൻ ആചാര്യനരികിലേക്കു ചെന്നു.

ആചാര്യാ.....

എന്താണ് ഗുരുനാഥാ....

കുഞ്ഞിനെ തേടി അടുത്ത മരണ യോഗം

നാം അറിഞ്ഞു. നാളെ കഴിഞ്ഞത് സംഭവിക്കും

അതു തടയാൻ ഉപാധിയാണ് നമുക്കു വേണ്ടത്

ആ മണ്ണിലെ ഒരു പുണ്യാത്മാവ് തൻ്റെ ജീവൻ പകരം ബലി നൽകണം.

അപ്പോ കുഞ്ഞിൻ്റെ സംരക്ഷണവലയം

അതിപ്പോ ഇരുളിൽ മറഞ്ഞ പോലെ സംരക്ഷണവലയ ജോതി അണഞ്ഞിരിക്കുന്നു.

അതിനർത്ഥം

അശക്തനും, സംരക്ഷണവും ഇല്ലാതെ ഏകാന്ത വാസിയാണവൻ അവിടെ

അപ്പോ....മരണം

എല്ലാം ശിവ ഹിതം പോലെ നടക്കും ഗുരുനാഥാ....

🌟🌟🌟🌟🌟

നിദ്രയിൽ കിടക്കുന്ന കാർത്തുവിൻ്റെ മുഖത്ത് , കുഞ്ഞു കൈകൾ പതിച്ചു. ആ കവിളിൽ അവൻ തൻ്റെ കൊച്ചു കൈ കൊണ്ട് തടവുകയാണ്. അവൾ ഉണരുമെന്ന പ്രതീക്ഷയിൽ.

ആ കാഴ്ച്ച അനന്തനും അനുപമയും സങ്കടത്തോടെയായിരുന്നു നോക്കി നിന്നത്. ഒരു പൈതൽ സ്വന്തം അമ്മയുടെ, കവിളിൽ തലോടി ഉണർത്താൻ പ്രതീക്ഷയോടെ ശ്രമിക്കുന്നതു കാണുമ്പോ ഒരമ്മയായ അനുപമയുടെ ഹൃദയം വേദനയാൽ പുളയുകയായിരുന്നു. ആ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു.

ആ സമയം കുഞ്ഞിൻ്റെ സ്പർഷനം താൻ തിരിച്ചറിഞ്ഞെന്നതിനു തെളിവായി കാർത്തുമ്പിയുടെ മാറിൽ നിന്നും ചുവന്ന പ്രകാശം മിന്നുവാൻ തുടങ്ങി. അനന്തനും അനുപമയം അതിശയത്തോടെ ആ ദൃശ്യം നോക്കി നിന്നു.

റൂഫിലേക്കു നോക്കിയ അനുപമ അനന്തനെയും ആ ദൃശ്യം വിളിച്ചു കാണിച്ചു, ചുവന്ന പ്രകാശം , ചൊരിയുന്ന വേളയിൽ റൂഫിൽ വലിയ ഓംകാര ചിഹ്നം പ്രത്യക്ഷമാവുന്ന മായികക്കാഴ്ച്ച , ആ കാഴ്ച്ച ദർശന മാത്രയിൽ ഇരുവരും അവരെ കൈ കൂപ്പി തൊഴുതു.

അനുപമ കാർത്തുവിനരികിലേക്കു ചെന്നു. അപ്പുവിൻ്റെ ഉണർത്താനുള്ള പരിശ്രമത്തിൽ മാറിക്കിടക്കുന്ന വസ്ത്രം അവൾ നേരെയാക്കുമ്പോ ആ ദേഹത്തെ ഓംകാര ചിഹ്നവും ദർശിച്ചു.

🌟🌟🌟🌟🌟

അന്ധകാന്ത നഗരിയുടെ  ദൂരെ നിന്നുള്ള കാഴ്ച്ച തന്നെ ഭടൻമാരിൽ ഭയം ഉണർത്തിയിരുന്നു. ഒരു വലിയ മല അതിനു മുകളിൽ ചെകുത്താൻ രൂപം.  അതിൻ്റെ കീഴിൽ ഒരു വലിയ ഗുഹാമുഖം, ദൂരെ നിന്നുള്ള ആ കാഴ്ച്ച തന്നെ അത്രയതികം ഭയം ജനിപ്പിക്കുന്നതായിരുന്നു.

ചങ്ങാടം പതിയെ നീങ്ങുകയാണ്, ഭയാനകമായ അന്തരീക്ഷം, ചെറു ജീവികളുടെ ശബ്ദം അവിടവിടായി കേൾക്കാം അടുക്കും തോറും ഭയം ഉള്ളിൽ നിറയ്ക്കുവാൻ അകലങ്ങളിൽ തെളിയുന്ന അന്ധകാര നഗരിയുടെ ദൃശ്യം മാത്രം മതി.

അടുക്കും തോറും ചില അപശബ്ദങ്ങൾ ഭടൻമാർ കേൾക്കാൻ തുടങ്ങി. പിന്നെ ഇടക്കിടെ ഉയർന്നു കേൾക്കുന്ന ഭയാനകരമായ അലമുറകൾ, ചെന്നായകളുടെ ഒരിയിടൽ എല്ലാം അവരിലെ ഭയത്തിൻ്റെ ആഴം കൂട്ടി.

വെള്ളത്തിൽ നിന്നും ഒരു മീൻ തുള്ളിയ നിമിഷം അവരുടെ ഭയത്താൽ ഹൃദയം നിലച്ചതു പോലെ അവർക്കു തോന്നി. അന്ധകാന്ത നഗരിയുടെ കാഴ്ച്ചകൾ അവർക്കിപ്പോൾ കൂടുതൽ വ്യക്തമാണ്, ചന്ദ്രപ്രഭയിൽ ആ മല വല്ലാതെ തെളിഞ്ഞു കാണാം

ആ മലയുടെ താഴ്വാരത്ത് , കടൽ തീരവുമായി ചേർന്ന് ഒരു മര കൂടുണ്ട്, അതിൽ ഒരു തീ നാളം ജ്വലിക്കുന്നുണ്ട് അതിൽ നിന്നും വെളിച്ചം അവിടെ പരക്കുന്നത് ദൂരെ നിന്നവർക്കു കാണാം, അവിടേക്കടുക്കും തോറും അവരുടെ ഹൃദയമിടിപ്പിൻ്റെ താളം ക്രമാധീതമായി ഉയരുകയാണ്.

അവർ കണ്ട കാഴ്ച്ച അവർക്കു തന്നെ വിശ്വാസയോഗ്യമായിരുന്നില്ല. ആ ജ്വലിക്കുന്ന തീ ജ്വാലയ്ക്കു ചുറ്റും കറുത്ത രൂപങ്ങൾ ചലിക്കുന്നത് അവർക്ക് നന്നായി കാണുവാൻ സാധിക്കുന്നു. ഒരു പുകമയമായ രൂപം. എന്നാൽ അത് മൃഗത്തിൻ്റെയാണോ  മനുഷ്യൻ്റെയാണോ.. എന്ന് നിർവജിക്കുക അസാധ്യം.

ഭടൻമാരുടെ കാലുകൾ പരസ്പരം കൂട്ടി മുട്ടാൻ തുടങ്ങി. മുന്നോട്ടു നീങ്ങുവാൻ അവർ നന്നെ ഭയപ്പെട്ടു. അവർ വേഗം മൃതുദേഹമടങ്ങുന്ന ചങ്ങാടം തങ്ങളുടെ ചങ്ങാടത്തിലെ ബന്ധനത്തിൽ നിന്നും പെട്ടെന്നു മുക്തമാക്കി. ആ ചങ്ങാടം ശക്തമായി മുന്നോട്ടു തള്ളി വിട്ടു. അവർ അവിടെ സ്ഥാനം ഉറപ്പിച്ചു.

ആമിയുടെ മൃതശരീരം വഹിക്കുന്ന ചങ്ങാടത്തെ ചെറു ഓളങ്ങൾ വഹിച്ചു കൊണ്ടു പോയി, പതിയെ പതിയെ , ആ ചങ്ങാടം അന്ധകാന്ത നഗരിയെ ലക്ഷ്യം വെച്ചു നീങ്ങി. ഒടുക്കം അവളുടെ ചങ്ങാടം ആ നഗരിയുടെ തീരത്തടിഞ്ഞത് ഭടൻമാർ ദൂരെ നിന്നും നോക്കി നിന്നു.

ഒരു നിമിഷം അവരാ കാഴ്ച കണ്ടു നടുങ്ങി, ലക്ഷക്കണക്കിന് കറുത്ത രൂപങ്ങൾ, ആ തീരത്തേക്ക് ആർത്തിരമ്പി വരുന്നത്. നിമിഷ നേരം കൊണ്ട് ആമിയുടെ മൃതശരീരത്തിൻ്റെ മുടിയിൽ പിടിച്ച് ആരോ ആ ശരീരത്തെ ദ്വീപിനകത്തേക്ക് കൊണ്ടു പോവുന്നതവർ  ദയത്തോടെ തങ്ങളുടെ നഗ്ന നേത്രങ്ങൾ കൊണ്ടു കണ്ടു.

കുറച്ചു നിമിഷങ്ങൾക്കു ശേഷം, അതിശക്തമായ അലർച്ച അവിടെയാകെ മുഴങ്ങി. കടലിലെ ഓളങ്ങളിൽ പോലും ആ ശബ്ദം പ്രകമ്പനം കൊണ്ടു. മൂന്നു വിനായിക  പിന്നിട്ട നിമിഷം, ശൈവ യക്ഷിയുണരുന്ന സമയം.

ആകാശത്ത് നിന്നും അതിശക്തമായ ഒരു മിന്നൽ പിളർപ്പ്, അന്ധകാന്ത നഗരി ലക്ഷ്യമാക്കി വന്നു. ആ മിന്നൽ പിണർപ്പ് ആമിയുടെ ദേഹത്തു പതിച്ച നിമിഷം അവളുടെ മിഴികൾ തുറന്നു. അന്ധകാന്ത നഗരിയിൽ ഒരു ദിവ്യജോതി പോലെ അവൾ തിളങ്ങി.

അതി കഠിന പ്രകാശത്തിൽ ഭടൻമാർ ആ കാഴ്ച്ച കണ്ടു. പ്രകാശത്തിനു ചുറ്റും പറക്കുന്ന കറുത്ത പുക പോലുള്ള രൂപങ്ങൾ അവിടെ എന്താണു നടക്കുന്നതെന്നവർക്കും  മനസിലായില്ല. എന്നാൽ ഒന്നവർ തിരിച്ചറിഞ്ഞു കറുത്ത പുകപടലങ്ങൾ പതിയെ വെളുപ്പു നിറം സ്വീകരിക്കുന്നെന്ന്.

അവരാ കാഴ്ച്ച കണ്ടു നടുങ്ങി. തങ്ങൾ കാണുന്നത് സത്യമാണോ, അതോ മായയോ....

അന്ധകാന്ത നഗരിയുടെ കവാടത്തിൻ്റെ വലുപ്പത്തിൽ ആമിയുടെ മുഖം തെളിഞ്ഞു കാണാം, ആ വലിയ മുഖം കണ്ണകൾ തുറിച്ച്, വാ തുറന്നിരിക്കുകയാണ്. അവിടെ ഉണ്ടായിരുന്ന സകല പൈശാചിക ശക്തിയേയും തന്നിലേക്കാവാഹിക്കുകയാണവൾ ആമി എന്ന ശൈവ യക്ഷി.

  വെളുപ്പായി തുടങ്ങുന്ന ആ പുകപടലങ്ങൾ പലരൂപം കൈ കൊണ്ടു, അതും ദർശന മാത്രയിൽ തന്നെ ഭയമെന്ന വികാരത്തെ അതിൻ്റെ ഉച്ഛസ്ഥായിൽ ചെന്നെത്തിക്കുന്ന ഭീകര ഭാവം. ആ പുകപടലങ്ങൾ എല്ലാം അവളുടെ തുറന്നിട്ട മിഴികളിലൂടെയും വായയിലൂടെയും അവളിലേക്ക് അവളുടെ ഉള്ളിലേക്ക് ആവാഹിക്കപ്പെട്ടു. ആമിയുടെ അട്ടഹാസം അവിടമാകെ അലയടിച്ചു.

🌟🌟🌟🌟🌟

ലാവണ്യപുരവും വർണ്ണശൈല്യവും പ്രകമ്പനം കൊള്ളുകയാണ്. ഭൂമി പിളരുന്നതുപോലെ, അതിശക്തമായ ഭൂചലനം അവിടെയാകെ അലയടിച്ചു. ജനങ്ങൾ പരിഭ്രാന്തരായി നാലുദിക്കും ഓടുകയാണ് പ്രാണരക്ഷാർത്ഥം.
കാരണങ്ങൾ അറിയാതെ ഭയത്തിൻ്റെ പിടിയിൽ മുറുകി പ്രാണനായി അലയുന്ന മനുഷ്യ രൂപങ്ങൾ.

ഈ സമയം രണ്ടു ദേശത്തായി പടർന്നു കിടക്കുന്ന രഹസ്യ വനത്തിൽ നിന്നും അതിശക്തമായ ധവള പ്രകാശം പരന്നു വന്നു. അവിടെ നിന്നും ഉടലെടുക്കുന്ന പ്രകമ്പനത്തിൽ നിന്നും അതിശക്തമായ ഭൂചലനം ഇരു ദേശത്തും ഉടലെടുത്തു. നിഗൂഢതകൾ നിറഞ്ഞ ആ വനത്തിൽ നടക്കുന്ന രഹസ്യങ്ങളുടെ പ്രതിപ്രവർത്തനം ഇരു ദേശക്കാർക്കും അസഹനീയമായിരുന്നു.

രഹസ്യവനത്തിൽ അതിശക്തമായ കാറ്റു വീശിയടിക്കുകയാണ്. അവിടുത്തെ ആകാശം ഇരുണ്ടതും നീലിമ കലർന്നതുമായ അന്തരീക്ഷമായി മാറി. ആകാശത്ത് വിരാചിതനായ അർദ്ധചന്ദ്രൻ പതിയെ വനത്തിലേക്കു അസ്തമിച്ചു ചെല്ലുന്നതു പോലെ ആ വനത്തിനോട് അടുത്തു നിന്നു.

ആ ചന്ദ്രബിംബത്തിനു മുന്നിലായി , ആ ദിവ്യയുധം വെളിവായി. സ്വർണ്ണത്താൽ നിർമ്മിതമായ ത്രിശൂലം, അതു ചന്ദ്രനും മുകളിലായി നിൽക്കുന്നതു പോലെ, അതിലെ കൊത്തുപണികൾ അവർണ്ണനീയമായ ദൃശ്യവിരുന്നൊരുക്കുന്നു.

ത്രിശൂലത്തിൻ്റെ നടുശൂലത്തിൽ ഭസ്മത്താൽ മൂന്നു വരയും നടുക്കായി കുങ്കുമവൃത്തവും തെളിഞ്ഞു കാണാം. ഒരു സർപ്പം പതിയെ ഇഴഞ്ഞു വന്ന് ത്രിശൂലത്തിൽ ഇഴഞ്ഞു കയറി, പത്തി വിടർത്തി നിൽക്കുകയാണ്. ത്രിശൂലം പൊതിഞ്ഞു വെച്ച, പട്ടു കാറ്റിൽ പാറി നടക്കുകയാണ്.

ഈ സമയം ആകാശനീലിമയിൽ മേഘങ്ങളാൽ തീർത്ത ശിവരൂപം നീലവർണ്ണത്തിൽ ശോഭ കൈകൊള്ളവെ, നാഗം തൻ്റെ പത്തിയുയർത്തി ഡമരുവിൽ കൊത്തി. തുടരെ തുടരെ കൊത്തവേ... ഡമരുവിൽ നിന്നും താളാത്മകമായ ശിവതാളം ഉയർത്തെഴുന്നേറ്റു. അതിൻ്റെ തീവ്രത വർദ്ധിച്ചതും, ത്രിശൂലത്തിൽ നിന്നും ഒരു നീല പ്രകാശം ആകാശം നോക്കി ഉയർന്നു പോയി.

🌟🌟🌟🌟🌟

ഹോസ്പിറ്റലിൽ കിടക്കുന്ന അപ്പുവിൻ്റെ പെരുമാറ്റത്തിൽ ഭാവവ്യത്യാസങ്ങൾ അനുഭപ്പെട്ടു . അതു  കണ്ട് അനുപമയും അനന്തനും ഭയചകിതരായി. കുഞ്ഞിൻ്റെ ദേഹം പെട്ടെന്നു കരിനീലവർണ്ണം സ്വീകരിച്ചു. അവർക്കൊന്നും മനസിലായില്ല.

കുഞ്ഞിനരികിലേക്കു നടന്ന അനന്തനെ അനുപമ തടഞ്ഞു.

തിരുമേനി പറഞ്ഞതു മറന്നോ.....

പല മായകളും അത്ഭുതങ്ങളും കാണാൻ ഇടയാവും കണ്ടില്ലെന്നു നടക്കണം

ആ വാക്കുകൾ കേട്ടതും  അനന്തനും അവൾ പറഞ്ഞതാണ് ശരിയെന്നു തോന്നി പിൻവലിഞ്ഞു.

ഈ സമയം കാർത്തുവിൻ്റെ ദേഹം ഇളം നീല വർണ്ണം സ്വീകരിക്കുന്നത് അവർ അതിശയത്തോടെ നോക്കി നിന്നു. കുഞ്ഞിൻ്റെ വലതു കൈയ്യിലെ ഓംകാര ചിഹ്നം മൂന്നു വട്ടം ചുവന്ന പ്രകാശം പരത്തി. അടുത്ത നിമിഷം കാർത്തുമ്പിയുടെ മാറിലെ ഓംകാര ചിഹ്നവും മൂന്നു വട്ടം ചുവന്ന പ്രകാശം പരത്തി.

അടുത്ത നിമിഷം ഇരുവരും ഒന്നിച്ചു ഒരു വലിയ ചുവന്ന പ്രകാശം പരത്തി അതൊരു വലിയ വരപോലെ ആകാശത്തേക്കുയർന്നു പൊങ്ങി. അതി കഠിനമായ ആ പ്രകാശം നേരിടാനാവാതെ അനുപമയും അനന്തനും മിഴികൾ ഇറുക്കെ അടച്ചുപിടിച്ചു.

🌟🌟🌟🌟🌟

വർണ്ണശൈല്യത്തിൻ്റെ ഉപദ്വീപായ മായാ സ്വപ്നനഗരിയിൽ നീല പ്രകാശത്താൽ നിറഞ്ഞു നിന്നു. അതിൻ്റെ പ്രഭ, പരകോടിയിൽ ലയിക്കുന്ന പോലെ, ആ നീല പ്രകാശത്തിനു ചുറ്റും ചുവന്ന മുത്തുകൾ പോലെ തിളങ്ങുന്ന ലക്ഷക്കണക്കിനു ചെറു മുത്തുകൾ അതിവേഗം ചലിക്കുന്നു.

ആകാശത്തു നിന്നും അതിശക്തമായ ധവള പ്രകാശം ആ മണ്ണിലേക്ക് ആഴ്ന്നിറങ്ങുകയാണ്, അതിനു ചുറ്റുമായി പാമ്പു ചുറ്റി വളഞ്ഞതു പോലെ ചുവന്ന പ്രകാശവലയും ആ മണ്ണിലേക്കാഴ്ന്നിറങ്ങി. നിമിഷങ്ങളോളം.

എല്ലാം കെട്ടടങ്ങിയതും, മായാ സ്വപ്നനഗരിയുടെ നിഗൂഢതയിൽ പണിത ഒരു വലിയ കെട്ടിടത്തിൻ്റെ ഉള്ളറയിൽ മാത്രമായി നീല പ്രകാശം കെട്ടടങ്ങി. അതിനുള്ളിൽ നിന്നും ഉജ്വല പ്രകാശ കണങ്ങൾ വമിക്കുന്നുണ്ട്.

ആദ്യ സംഹാര ആയുധം ഒരുങ്ങി കഴിഞ്ഞു. ആയുധം ഉണർന്നതിൻ്റെ ആനന്ദത്തിൽ മായാ സ്വപ്നനഗരിയിൽ ആർത്തിരമ്പി കൊണ്ട് മഴ പെയ്തിറങ്ങി .

ശത്രുസംഹാരത്തിനായി ആ ഇരുതല മൂർച്ചയുള്ള വാൾ ഒരുങ്ങി കഴിഞ്ഞു. വാൾ പിടിയിൽ പോലും മൂർച്ചയേറിയ കണ്ണാടി ചീളുകൾ ഉണ്ട്, യഥാർത്ഥ അവകാശിക്കു മാത്രം എന്താനാകുന്ന ആയുധം, മറ്റാരു സ്പർഷിച്ചാലും ആ മുനകൾ മായില്ല പകരം സ്പർഷിക്കുന്നവൻ്റെ കൈകൾ വ്രണപ്പെടുത്തും.

അതിൻ്റെ നടുവിലായി സ്ഥാപിച്ചിരിക്കുന്ന, നിലാഗന്ധി കല്ലിലാണ് ആയുധത്തിൻ്റെ ശക്തി ശ്രേതസ്സ് ഉറങ്ങുന്നത്. ഗോൾഡൻ ഡ്രാഗൺ എന്ന മൃഗത്തിൻ്റെ കൈപ്പത്തി യിലെ രണ്ടു വിരലാലാണ് ആയുധത്തിൻ്റെ പിടിഭാഗം ഒരുക്കിയിരിക്കുന്നത് , തള്ളവിരൽ ഭാഗം വളഞ്ഞ് താഴോട്ടും ചുട്ടുവിരൽ മുകളിലേക്ക് കൈപിടിയായും രൂപാന്തരപ്പെടുത്തിയിരിക്കുന്നു.

അതിൻ്റെ ശിരോഭാഗത്തായി ഉള്ള ചെകിള പോലെ, തൊലിയിൽ കുർത്ത മുള്ളുകൾ നിറഞ്ഞ ഭാഗവും ഇതിന് അലങ്കാരമായി ചേർത്തിരിക്കുന്നു. അത് ഈ ആയുധത്തെ നയന മനോഹരമാക്കാൻ സഹായിച്ചിരിക്കുന്നു.

ആ ജീവിയുടെ നട്ടെല്ല് ക്രിസ്റ്റൽ സമാനമാണ്, ആ എല്ലുകൾ പൊട്ടില്ല. അത്രയധികം ശക്തമാണവ, അവ കൊണ്ടാണ് ആയുധത്തിൻ്റെ കീഴ്ഭാഗം, അതവാ മൂർച്ചയേറിയ ഭാഗം നിർമ്മിച്ചിരിക്കുന്നത്.

നിലാഗാന്ധി കല്ലിൽ ശക്തിശേതസ്സ് പകർന്നതു  മുതൽ ആ കല്ലിൽ നിന്നും വമിക്കുന്ന ശക്തി ആ ആയുധത്തെ ഒരു നീല ക്രിസ്റ്റൽ  പോലെ പ്രകാശപൂരിതമാക്കി.

🌟🌟🌟🌟🌟

അനന്തസാഗരത്തിൻ്റെ മാറിലെ വലിയ മറ്റൊരു ദ്വീപ്, അവിടെ മൃതവാണിയുടെ അലർച്ച കേട്ട്, ഭടൻമാർ ഓടി വന്നു. അവളുടെ പൂജാമുറിയിൽ അവരെത്തി.

മാതാവേ.... എന്തു പറ്റി.

ദാ... കണ്ടില്ലെ

അവർ ചുണ്ടിയ ഭാഗത്തേക്കു നോക്കിയ അവർ ആകെ ഭയചകിതരായി. പത്താൾ വലിപ്പമുള്ള തങ്ങളുടെ ഉപാസനാമൂർത്തിയുടെ പ്രതിമയുടെ ചെറുവിരൽ അറ്റു കിടക്കുന്നു. ഭടൻമാരുടെ മുഖത്താകെ ഭയം നിറഞ്ഞു.

പ്രഥമ ആയുധം ഉണർന്നു, തടയണം എല്ലാം തടയണം.

മാതാവേ.....

ആ ആയുധം കണ്ടെത്തണം ഉടനെ

അതു ഉൻമൂലനം ചെയ്യണം എത്രയും പെട്ടെന്ന്.

ആജ്ഞ പോലെ.

നാഥൻ ഉണരാനായി. നമ്മുടെ തലമുറകളായി പ്രയത്നിച്ചതിൻ്റെ ഫലം വന്നു ചേരാറായി. ഈ സമയം നാഥനെ തടയാൻ ആ ശക്തി വളരാൻ പാടില്ല.

ഭൈരവാ...........

അവരുടെ അലർച്ച കണ്ട് ഭടൻമാർ പോലും ഭയചകിതരായി.

🌟🌟🌟🌟🌟

ബോധരഹിതയായി കിടക്കുന്ന കാർത്തുവിൻ്റെ മാറിൽ, കുഞ്ഞപ്പു  അവശനായി കിടന്നു. അവൻ്റെ ദേഹം ആകെ ചുവന്നു തുടുത്തു. അവൻ്റെ ദേഹതാപത്തിൻ്റെ ആധിക്യം  , ആ ദേഹത്തു നിന്നും ഉയരുന്ന നിരാവി, ( പകപടലം) വ്യക്തമാക്കുന്നുണ്ടായിരുന്നു.

അതു കണ്ട് അനുപമയും അനന്തനും അത്ഭുത ചകിതരായി. എല്ലാം കെട്ടടങ്ങിയ ഈ സമയത്ത് കുഞ്ഞിന് തന്നെ ആവിശ്യമാണെന്ന് അനന്തനിലെ ഡോകടർക്കു തോന്നി. അവൻ കുഞ്ഞിനരികിൽ ചെന്ന് അവനെ തൊട്ടതും

ആ........

എന്നലറിക്കൊണ്ട് തൻ്റെ കൈകളിലേക്കൂതുകയായിരുന്നു.

എന്തു പറ്റി ഏട്ടാ....

അനുപമയുടെ ചോദ്യത്തിന് അവൻ തൻ്റെ കൈകൾ അവൾക്കു നേരെ നീട്ടി. ആ കൈകൾ നല്ല പോലെ പൊളളിയതവൾ നോക്കി നിന്നു. കുഞ്ഞിൻ്റെ ദേഹം ചുട്ടുപഴുത്ത ഇരുമ്പിനു സമാനമാണെന്നവർ തിരിച്ചറിഞ്ഞു.

അനുപമ വേഗത്തിൽ ഒരു ബക്കറ്റ് വെള്ളം കൊണ്ടു വന്നു. അനന്തൻ ഒരു വിരി അതിൽ മുക്കി കുഞ്ഞിൻ്റെ ദേഹത്തു പുതപ്പിച്ചു. ജലം നീരാവിയായി ക്ഷണനേരം കൊണ്ട് ഉയരുന്ന മായിക കാഴ്ച്ചക്കവർ സാക്ഷ്യം വഹിച്ചു.

🌟🌟🌟🌟🌟

ആചാര്യാ......

ഗുരുനാഥാ.....

ആയുധം ഉണർന്നല്ലെ

അതെ, ആദ്യ ആയുധം ഉണർന്നു.

അതിനർത്ഥം നാളെ അവനെ തേടി വരുന്ന മരണ യോഗം

അവനിലേക്കു തന്നെ വരും എന്നു തന്നെ

ആ യോഗം എന്താണെന്നു മാത്രം നമുക്ക് മനസിലാവുന്നില്ല ആചാര്യാ....

കൽപ്പാന്ത യോഗം അതാണ് അവനായി കാത്തിരിക്കുന്നത്

ആചാര്യാ......

ഗുരുദേവൻ്റെ മുഖം ഭയത്താൽ വിറപ്പൂണ്ടു.

കൽപ്പാന്ത യോഗമെന്നാൽ ,അതു തടയാനാവില്ല ആചാര്യാ...

അതെ, കൽപ്പാന്ത കാലങ്ങളായി , ആ സമയം നടക്കേണ്ടതായ വിപത്ത്, അതു നടക്കുന്നിടത്ത് കുഞ്ഞുണ്ടാകും എന്നു മാത്രം

അപ്പോ... കുഞ്ഞ്

കുഞ്ഞിൻ്റെ മരണ കാരണമായി വരുന്ന എന്തുമാവട്ടെ അതു മറ്റൊരാൾ സ്വീകരിക്കണം.

ആരെങ്കിലും സ്വീകരച്ചാൽ മതിയാകുമോ... ആചാര്യാ...

ആ വ്യക്തി ഒരു പുണ്യാത്മാവാണെങ്കിൽ മാത്രം ആ മരണം കാലചക്രം സ്വീകരിക്കും , മറിച്ചാണെങ്കിൽ അടുത്ത നിമിഷം തന്നെ മറ്റൊരു കാരണം അവൻ്റെ മരണമായി വരും.

നമുക്കൊന്നും ചെയ്യാനാവില്ലെ ആചാര്യാ...

അവനിലെ സംരക്ഷണ വലയത്തിനൊഴികെ മറ്റൊന്നിനും അതു തടയാൻ ശക്തിയില്ല. പക്ഷെ

എന്താ ഒരു പക്ഷെ,

ഇന്നാ സംരക്ഷണ വലയം ഇരുളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്, അതിനു ശോഭയില്ല.

അതിനർത്ഥം കുഞ്ഞിൻ്റെ മരണം സുനിശ്ചിതം.

അതു പറയാനാവില്ല ഗുരുനാഥാ... എല്ലാം അറിയുന്നവൻ ശിവൻ, എല്ലാം ശിവമയം, എല്ലാം അവൻ ഹിതം.

🌟🌟🌟🌟🌟

അന്ധകാന്ത നഗരിയുടെ അന്തരീക്ഷം ആകെ മാറി മറിഞ്ഞു , അവിടെ ഉറങ്ങിക്കിടന്ന വെളിച്ചത്തിൻ്റെ തേജസ്സ് പതിയെ ഉണർന്നു. ശൈവ യക്ഷിയാണവൾ അവൾക്ക് ഇരുളിൻ്റെ മറ വേണ്ട, സൂര്യകിരണങ്ങൾ പോലും അവളെ ഭയപ്പെടുത്തില്ല.

അവിടെ സംജാതമായ എല്ലാ ദുർശക്തികളെയും അവൾ തന്നിലേക്കാവാഹിച്ചു കഴിഞ്ഞു. ഇന്ന് അവിടം അവളുടെ കോട്ടയാണ് സർവ്വശക്തയായ ശൈവ യക്ഷിയുടെ യക്ഷിക്കോട്ട.

അന്ധകാന്ത നാഗരിക്കു മുകളിലെ തൂവെള്ള മേഘ ശകലങ്ങളെ അവളുടെ ശക്തിയാൽ ബന്ധനത്തിലാക്കി അവൾ, അവിടെ ഒഴുകുന്ന കാറ്റിനെയും അവൾ സ്വന്തം അധീനതയിലാക്കി.

മേഘങ്ങൾ നഗരിയുടെ താഴത്തു കൂടി ഒഴുകി നടന്നു. കാറ്റുകൾ അവൾ പറയുന്നതു പോലെ മേഘ ശകലങ്ങളെ ഒഴുക്കി നടന്നു. തൂവെള്ള വസ്ത്രമണിഞ്ഞ് മേഘങ്ങൾക്കു നടുവിൽ, തൻ്റെ കേശഭാരം കാറ്റിൽ പറത്തി അവൾ അട്ടഹസിച്ചു, ഉല്ലാസവേളയാക്കി അവൾ ആനന്ദം കണ്ടെത്തുകയാണ്.

ഈ സമയം ദ്വീപിനരികിലൂടെ ഒഴുക്കുന്ന ഒരു  തോണി അവളുടെ ശ്രദ്ധയിൽ പെട്ടു. അവൾ സൂക്ഷ്മമായി നോക്കിയ സമയം അതിൽ ഒരു പുരുഷനാണെന്നറിഞ്ഞ നിമിഷം. അവളുടെ മിഴികൾ തീക്ഷ്ണമായി ജ്വലിച്ചു. അവളിൽ നിന്നും ഒരു പുഞ്ചിരി വിടർന്നു.

അവളുടെ തൂവെള്ള വസ്ത്രത്തിൽ കറുപ്പിൻ്റെ നിഴൽ വീണു തുടങ്ങിയത് നിമിഷ നേരം കൊണ്ടു പടർന്നു. അവളുടെ വസ്ത്രം കറുപ്പു നിറം പൂണ്ടു. മിഴികൾ രക്തവർണ്ണമായി തിളങ്ങി, തേറ്റ പല്ലുകൾ പുറത്തേക്കു നീട്ടി അവൾ അലറി വിളിച്ചു.

ആ സ്വര വീചികൾ ഉയർത്തിയ കടലലകൾ ആ തോണിയെ ശക്തമായി , അന്ധകാന്ത നഗരിയിലേക്ക് വഹിച്ചു കൊണ്ടു വരികയാണ്. ഒന്നും മനസിലാവാതെ തോണിക്കാരൻ അലമുറയിടുകയാണ്.

അന്ധകാന്ത നഗരിക്കു പുറത്തു കടക്കാതെ തന്നെ അതിനു പുറത്ത് സമീപ ഭാഗങ്ങളിൽ തൻ്റെ ശക്തി പ്രയോഗിക്കാൻ മാത്രം ശക്തയായിരുന്നു അവൾ.

തോണിയും, തോണിക്കാരനും തെറിച്ചു വീണത്, അന്ധകാന്ത നഗരിയുടെ  തീരത്തായിരുന്നു.

( എനിക്കും മോട്ടിവേഷൻ തന്ന എൻ്റെ വായനക്കാർക്കും ,സുഹൃത്തുക്കൾക്കും നന്ദി പറഞ്ഞു കൊണ്ട് ഞാൻ തുടങ്ങുന്നു. )

വള്ളക്കാരൻ തെറിച്ചു വീണതും അയാൾ നോക്കിയത് തൻ്റെ കുഞ്ഞിനെയാണ്. വള്ളത്തിൽ തന്നോടൊപ്പം കൂട്ടു വന്ന തൻ്റെ മകളെ അയാൾ തിരഞ്ഞു. കുറച്ചകലെ അനങ്ങാൻ പാടു പെടുന്ന അവളെ കണ്ടതും അയാൾ അവൾക്കരികിലേക്കോടാൻ തുനിഞ്ഞതും, കണ്ണിമ മിന്നുന്ന വേഗതയിൽ എന്തോ ഒന്ന് തൻ്റെ മുന്നിൽ വന്നു നിന്നതറിഞ്ഞയാൾ കാൽ തെറ്റി മലന്നടിച്ചു വീണു.

വെളുത്ത നിറത്തിൽ മുഖം മുഴുവൻ ചെറു മുറിപ്പാടുകൾ ഉള്ള ഒരു സ്ത്രീ രൂപം ,ഇടതു വശത്തെ മുഖഭാഗത്തിന് ഒരു കോട്ടവുമില്ല എന്നാൽ വലതു ഭാഗത്തെ കണ്ണു ചൂഴ്ന്നെടുത്തതു പോലെ അതിൽ നിന്നും രക്തം ഒഴുകികൊണ്ടിരിക്കുന്നു. വലതുവശത്തെ ശിരസിൽ വലിയ മുറിപ്പാട്, അതിൽ നിന്നും രക്തം ഒഴുകുന്നു.

ഇടത്തെ നാസികാസുഷിരത്തിൽ നിന്നും രക്തം ഒഴുകുന്നുണ്ട്. അവളുടെ നീണ്ട മുടികൾ അവളുടെ ശരീരം മറച്ചിരിക്കുന്നു. അവളുടെ ആ രൂപം കണ്ട് വള്ളക്കാരൻ ഭയന്നു വിറച്ചു.

അച്ഛാ...........

ശൈവ യക്ഷി അവിടേക്കു തിരിഞ്ഞതും അയാൾ അലറി വിളിച്ചു.

അയ്യോ.... മോളെ....

ആമിയുടെ ഭീകരരൂപം അവളുടെ മുടിയാൽ മറച്ചു, അവളാ കുഞ്ഞിനെ നോക്കി.ആ മുടിയുടെ മറവിൽ അവളുടെ ഒറ്റക്കണ്ണിൻ്റെ ചലനം അതിവേഗമായത് കാണാം, അവളെ ഭയത്തോടെ നോക്കുന്ന ഒരു എട്ടു വയസുകാരി പെൺകുഞ്ഞ്, കുട്ടിത്തം നിറഞ്ഞു നിന്ന ആ മിഴികൾ ഇപ്പോ നിറഞ്ഞു തുളുമ്പുമെന്ന പോലെ നിൽക്കുകയാണ്.

വള്ളക്കാരൻ കാണുന്നത് തൻ്റെ മകളെ നോക്കി നടന്നു നീങ്ങുന്ന യക്ഷിയെയാണ്. എന്നാൽ അവളിൽ വന്ന മാറ്റത്തിൻ്റെ പൊരുൾ അയാൾക്കും മനസിലായില്ല . വെളുത്ത വസ്ത്രമണിഞ്ഞ ഒരു സാധാ മനുഷ്യ സ്ത്രീയെ പോലെ അവളെ കാണപ്പെട്ടു. അവളുടെ കാർകൂന്തൽ അഴകു പോലും അവർണ്ണനീയം. അവിടെ നിറഞ്ഞ മേഘശകലങ്ങൾ അയാളുടെ കാഴ്ചയിൽ നിന്നും കുഞ്ഞിനെ മറച്ചു. അവൾ കഞ്ഞിനരികിലേക്കു പോവുന്നതു കണ്ടയാൾ വിളിച്ചു പറഞ്ഞു.

മോളെ.... ഓട്... മോളെ... ഓടാനാ പറഞ്ഞേ...

അയാളുടെ ശബ്ദമുയർന്ന നിമിഷം അവൾ തിരിഞ്ഞു നിന്നു. തൻ്റെ കൈകൾ ഉയർത്തി അലറി വിളിച്ചു. ആ മുടികൾ കാറ്റിൽ പാറി നിന്നു. ആകാശം കാർമേഘത്താൽ നിറഞ്ഞു. നിലത്തു കിടന്നാ ദൃശ്യം കണ്ട അയാൾ ഭീതിയിൽ സംസാരിക്കാനാവാതെ ഞരക്കങ്ങൾ മാത്രം പൊഴിച്ചു.

അച്ഛാ.....

കുഞ്ഞിൻ്റെ ശബ്ദം കേട്ടതും അവൾ ശാന്തമായി. പതിയെ കുഞ്ഞിനരികിലേക്കു ചെന്നു. കുഞ്ഞിൻ്റെ മുന്നിൽ അവളുടെ രൂപം സുന്ദരിയായ ഒരു സ്ത്രീയുടേതായിരുന്നു. അവളെ കണ്ടതും ആ കുഞ്ഞു കരഞ്ഞു കൊണ്ട് വിളിച്ചു.

ചേച്ചീ.....

അവൾ കൈ നീട്ടിയതും അനങ്ങാനാവാതെ ആ കുഞ്ഞു വിഷമപ്പെടുകയായിരുന്നു. അവൾ പതിയെ കുഞ്ഞിനരികിൽ ചെന്നു. കുഞ്ഞിൻ്റെ വലതു കാലിലെ ക്ഷതം കണ്ടപ്പോ അവൾക്കും ദുഖം വന്നുവെന്ന് തോന്നുന്നു. തൻ്റെ കരങ്ങളാൽ അവൾ ആ കുഞ്ഞു കാലിൽ മൂന്നുവട്ടം ,ഉഴിഞ്ഞു കൊടുത്തു. അടുത്ത നിമിഷം തന്നെ അവളുടെ കാലുകൾ നേരയായത് ആ കുഞ്ഞിനും അതിശയമായിരുന്നു.

മാലാഖ......

കുഞ്ഞങ്ങനെ പറഞ്ഞ നിമിഷം അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അടുത്ത നിമിഷം കുഞ്ഞിൻ്റെ മുഖത്തിനു ചുറ്റും തൻ്റെ കൈ കൊണ്ടവൾ മൂന്നുവട്ടം വരച്ചതും കുഞ്ഞു ബോധരഹിതയായി.

അടുത്ത നിമിഷം അവൾ വള്ളക്കരനു മുന്നിൽ പ്രത്യക്ഷമായി. അയാളെ നോക്കി അവൾ പുഞ്ചിരിക്കുകയാണ്. ഒരു നിമിഷം അയാളും അവളുടെ അഭൗമ സൗന്ദര്യം ആസ്വദിച്ചു പോയി. അയാളുടെ കണ്ണിൽ തിളങ്ങിയ ആ കാമ കനലിൻ്റെ തീക്ഷണത അവൾ തിരിച്ചറിഞ്ഞ നിമിഷം അവൾ ഭ്രാന്തമായി അലറി വിളിച്ചു.അവളിലെ ആ മാറ്റം വള്ളക്കാരനെ സ്വബോധത്തിലേക്കു നയിച്ചു.

അവർ കൈ കൊണ്ട ഭീകരരൂപം മുന്നത്തേതിലും അസഹ്യമായിരുന്നു. പച്ചയും നീലയും കലർന്ന നിറം അവൾക്കു വന്നു ചേർന്നു. പിരിയം ചെറുതും വീതി കൂടിയതുമായി. മിഴികൾ നീല കല്ലു പോലെ തിളങ്ങി, നടുക്ക് ഒരു പൊട്ടു പോലെ കറുത്ത കൃഷ്ണമണി. അവളുടെ കണ്ണുകൾ പുറത്തേക്കു തള്ളി നിന്നു. അവൾ തൻ്റെ തേറ്റപ്പല്ലുകൾ പുറത്തിട്ട് അവനെ നോക്കി നിന്നു. അവളുടെ മുടികൾ, കോലൻമുടി പോലെ നീട്ടു നിന്നു.

എന്നെ ഒന്നും ചെയ്യരുതേ....

എന്നയാൾ അലറി വിളിച്ചതും അവളുടെ അട്ടഹാസം അവിടെയാകെ മുഴങ്ങി.ഒപ്പം അയാളുടെ അലറലും.

ആ.............

എല്ലാം കെട്ടടങ്ങിയതും ആ മൃതശരീരം നോക്കി അവൾ നിന്നു. ആ സമയം ഇരു തേറ്റപ്പല്ലിലും രക്തത്തിൻ്റെ പാടുകൾ ഉണ്ടായിരുന്നു.

🌟🌟🌟🌟🌟

മറ്റൊരിടത്ത് ഒരു കാട്ടിലെ ആദിവാസി കൂട്ടം മൂപ്പനു മുന്നിൽ നിൽക്കുകയാണ്.

മൂപ്പാ.... ഞങ്ങ എന്തു വേണം

നാ... എന്തു പറയാ....

ദേവദാരു മലയിലെ പെരിയ നാഗം, എതേലും ചെയ്യരുതോ....

അത് ചെയ്യറുക്ക് സക്തി ഇറുക്കുറ ആറേലും ഉണ്ടാ... നീ ചൊല്ല്.

മൂപ്പാ സാമി ചൊന്നത്

സാമി ചൊന്നത് തൈ നിന്ന് ഒരുവർ വരും എന്നാ...

എപ്പോ വറും ചൊല്ലിയാ....

ചൊല്ലലിയേ....... അവർ വറും

അപ്പോ എൻ കുഞ്ഞുങ്ങ.... എന്തരാവോ...

എനക്കും പേടി, താൻ എന്ന ചെയ്യും നാൻ

മൂപ്പാ... എത് നേറവും  അത് വറും , അപ്പോ നാങ്കെ അത് കൊല്ലാൻ എന്ത് ചെയ്യനം

എത് വലുപ്പം കണ്ടതല്ലയാ....

അതെ മൂപ്പാ...

നിന്നാലെ പത്തുമോടാ....

മൂപ്പാ....

അതാ.. നാൻ പറഞ്ഞത് അവർ വറും , അയിനെ കൊല്ലും കാത്തിറി നീ....

മൂപ്പൻ വലിയ പ്രതീക്ഷയോടെയാണ് അവരോട് അതെല്ലാം പറയുന്നത് എന്നാൽ അവരുടെ ആരുടേയും മുഖത്ത് പ്രതീക്ഷയില്ല ഭയം മാത്രം

ദേവദാരു മലയുടെ തീരത്തെ വലിയ ഗുഹയിൽ ഭിമാകാരമായ ഒരു വെളുത്ത നാഗം വസിക്കുന്നുണ്ട്. ഇടക്കിടെ അത് ഗുഹയിൽ നിന്നും പുറത്തിറങ്ങുമ്പോ നൂറിൽ പരം ജീവനാണ് കൊഴിയുന്നത്. കുഞ്ഞുങ്ങളാണ് അതിനേറെ പ്രിയം.

അതിനോട് പൊരുതാൻ പോയ കാടിൻ്റെ മക്കളിലെ ധീരൻമാർ എല്ലാം മരണപ്പെട്ടു ഇപ്പോ അവർക്കൊന്നും പ്രതീക്ഷയില്ല. അവരും മരിക്കുമെന്ന ഭയത്തിലും ആ കാടുപേക്ഷിച്ചു പോവാനാവാതെ അവർ അവിടെ മരണം കാത്ത് വസിക്കുന്നു.

🌟🌟🌟🌟🌟

ഇന്നാണ് കുഞ്ഞിനുള്ള മരണ യോഗം, ഒപ്പം ഇന്നു രാത്രിയാണ് കാലരഞ്ജൻ്റ ആഭിചാത്യ കർമ്മങ്ങളും.

സമയം പത്തു മണി, ഇന്ന് ഹോസ്പിറ്റലിൽ നല്ല തിരക്കാണ് . ICU വിൽ പുതുതായി നാലു പേഷ്യൻസും വന്നു. അനന്തനും അനുപമയും കാർത്തുവിനെയും അപ്പുവിനെയും പരിചരിച്ചു കൊണ്ടിരുന്നു. സമയം പത്തു മണി. അനുപമയും അനന്തനും ചായ കുടിക്കാനായി കാൻ്റീനിൽ പോയി.

സമയം പതിയെ അരിച്ചു നീങ്ങി. കാലചക്രത്തിലും മാറ്റം കണ്ടു തുടങ്ങി. ആകാശം കാർമേഘപരിതമായി. ഇടിയും മിന്നലോടും കൂടി മഴ പെയ്യുവാൻ തുടങ്ങി. മഴ അതിൻ്റെ ശക്തി പ്രാപിച്ചതും ICU വിലെ  ലൈറ്റുകൾ മിന്നി കളിക്കുവാൻ തുടങ്ങി.

അടുത്ത നിമിഷം അവിടെ ഒരു ഷോക്ക് സർക്യൂട്ട് ഉണ്ടായത്. വയറുകൾ കത്തിയ കരിഞ്ഞ മണം നഴ്സുകൾ പേഷ്യൻസിനെ മാറ്റാൻ പാടു പെടുന്നു. അനന്തനും അനുപമയും ഏതു നേരവും കാർത്തുവിനരികിലായതിനാൽ ആരും തന്നെ അവരുടെ ഭാഗം ശ്രദ്ധിച്ചില്ല എന്നതാണ് വാസ്തവം.

വയറുകൾ പൊട്ടി തൂങ്ങുവാനും , ചില മെഷീൻസ്  പൊട്ടിത്തെറിക്കുവാനും തുടങ്ങി. പേഷ്യൻസിനെ മാറ്റാനും കൂടെ ഉള്ളവരെ കൺട്രോൾ ചെയ്യാനും ഹോസ്പിറ്റൽ സ്റ്റാഫുകൾ വളരെ ബുദ്ധിമുട്ടി.

ഈ സമയം കത്തി കരിഞ്ഞ ഒരു വയർ പതിയെ  പതിയെ അടർന്നു വീഴുകയാണ് അത് തുങ്ങി വരുന്നത് കാർത്തുവിനും അപ്പുവിനും നേരെയാണ്. നിമിഷങ്ങൾ കൊഴിയവെ അതു താന്നു വന്നു കൊണ്ടിരുന്നു. അവരുടെ ദേഹത്തോട് തൊടാനായ നിമിഷം ആ വയറിൽ ആരോ കയറി പിടിച്ചു.

ഒരു വൃദ്ധൻ അതിൽ നിന്നും ഷോക്കേറ്റം പിടയുകയാണ്. അടുത്ത ക്ഷണം അയാൾ തെറിച്ചു വീണു. ഒപ്പം വയററ്റ് അയാളുടെ കയ്യിലും. നിമിഷങ്ങൾക്കകം മഴ ശാന്തത കൈവരിച്ചു.

ഹോസ്പിറ്റൽ സ്റ്റാഫുകൾ സാഹചര്യം നിയന്ത്രണത്തിലാക്കി. ഈ സമയമാണ് അനന്തനും അനുപമയും അവിടേക്കോടിയെത്തിയത്. കാർത്തുവിൻ്റെ ബെഡിനകലെയായി മരിച്ചു കിടക്കുന്ന വൃദ്ധനെ അവർ നോക്കി. ആ സമയം ഒരു നെഴ്സ് പറയുന്നതവർ കേട്ടു.

" പാവം തെണ്ടുന്നതിനിടയിൽ കാറിടിച്ചതാ... ആളുകൾ പ്രശ്നാക്കിയതോണ്ട് കാറുകാരൻ ഇവിടാക്കി. ഇവിടുന്ന് ഇങ്ങനെ മരിക്കാനാവും യോഗം. "

🌟🌟🌟🌟🌟

ഹരിനാരായണൻ പുഞ്ചിരി തൂകി നിൽക്കുകയാണ്. അദ്ദേഹം പതിയെ പറഞ്ഞു.

എല്ലാം ശിവമയം....

എന്തു പറ്റി ഗുരുദേവാ... ഇന്നു മഹാദേവനെ സ്മരിക്കാൻ.

ഇന്നൊരു ഭിക്ഷാംദേഹി പ്രാണ ത്യാഗം ചെയ്തു . ശിവാംശത്തെ രക്ഷിച്ചു.

പുണ്യാത്മാവ് ത്യാഗം ചെയ്യണം എന്നല്ലെ ഗുരുദേവാ... അന്നു പറഞ്ഞത്

അതെ,

അപ്പോ ഒരു യാചകൻ

ശിഷ്യാ... ചെയ്യുന്ന തൊഴിലല്ല ഒരാളെ വിലയിരുത്തുന്നത്, ആത്മാവിന് പുണ്യം പകരുന്നത് അയാൾ ചെയ്യുന്ന കർമ്മങ്ങളാണ്.

മനസിലായില്ല ഗുരുദേവാ...

ഈ യാചകൻ തനിക്ക് അന്നന്നുള്ളത് മാത്രമേ... യാചിച്ചു സ്വന്തമാക്കാറൊള്ളു അതും അന്നത്തിനായി.

അതിലെന്താ ഇത്ര പ്രത്യേകത

സ്വാർത്ഥത, ദുരാഗ്രഹം, ആശ, മോഹം എന്നിവയിൽ നിന്നെല്ലാം അയാൾ മുക്തനാണ്.

അതു നാം ചിന്തിച്ചില്ല ഗുരുദേവാ...

ഈ യാചകൻ അതികം വരുന്ന പണം തന്നെ പോലെ ഉള്ളവരുടെ അന്നത്തിനു വേണ്ടി ധാനം നൽകും

അതിനർത്ഥം

അതു തന്നെ കാരുണ്യം, ദയ, ധാനം തുടങ്ങിയവ അയാളിൽ സംജാതമാണ്.

അപ്പോ അതൊരു പുണ്യാത്മാവാണ്.

അതെ അതു തന്നെയാണ് നാം പറഞ്ഞു വന്നത്.

സ്വന്തം ജീവൻ ത്യാഗം ചെയ്ത് അയാൾ പലരുടെയും പ്രതീക്ഷകൾക്ക് ജീവൻ പകർന്നു.

🌟🌟🌟🌟🌟

ആമി ഇപ്പോൾ ശാന്തയാണ്. അവളുടെ മാനുഷിക രൂപത്തിലാണവൾ ഇപ്പോ. അവൾ പതിയെ കൈ കാട്ടിയതും മണ്ണു പിളർന്നു വന്നു. വള്ളക്കാരൻ്റെ മൃതശരീരത്തെ ആ പിളർപ്പ് സ്വീകരിച്ചു വീണ്ടും പൂർവ്വാവസ്ഥ കൈവരിച്ചു.

അവളുടെ മുഖത്ത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം ഉടലെടുത്തിരുന്നു. അവൾ പതിയെ കുഞ്ഞിനരികിലേക്കു നടന്നു. കുഞ്ഞിനരികിൽ ഇരുന്ന് അവൾ ആ ബാലികയെ തന്നെ നോക്കി നിന്നു ഏറെ നേരം.

അവളുടെ വിരലുകൾ കുഞ്ഞിൻ്റെ ശിരസിൽ പതിയെ തലോടാൻ തുടങ്ങി. തലോടലിൻ്റെ താളത്തിൽ ആ കുഞ്ഞു മിഴികൾ പതിയെ തുറന്നു.

മാലാഖേ.......

മോളുടെ പേരെന്താ.....

ആമിയുടെ മാധുര്യ സ്വരത്തിൽ ഒരു നിമിഷം കുഞ്ഞും ലയിച്ചു പോയി.

മോളുടെ പേരെന്താ....

മീനാക്ഷി...

നല്ല പേരാ...

മാലാഖേ... അച്ഛൻ

അച്ഛൻ മീൻ പിടിക്കാൻ പോയല്ലോ....

എന്നെ കൂട്ടാണ്ടോ....

കടലിൽ നല്ല കാറ്റുണ്ട്, അതാ മോൾ ഇവിടെ തെറിച്ചു വീണത്.

ആണോ മാലാഖേ....

അതെ, കാറ്റടങ്ങിയിട്ടില്ല, വള്ളത്തിൽ മോളെ കൊണ്ടു പോവാൻ അച്ഛനു പേടി തോന്നി.

അപ്പോ അച്ഛൻ എനി വരില്ലെ.

വരുമല്ലോ... മീൻ പിടിച്ചു മടങ്ങുമ്പോ മോളെ കൂട്ടാൻ വരുമെന്നു പറഞ്ഞിട്ടാ പോയെ.

പെട്ടെന്നു വരുമോ മാലാഖേ....

അച്ഛൻ കടലിൽ പോയാ വരണത് മോൾക്കറിയില്ലെ

അറിയാം മീൻ കിട്ടിയില്ലെ വൈകും

അതുവരെ മോൾക്ക് മാലാഖയുടെ കൂടെ കളിക്കാലോ...

മാലാഖേ... ഇവിടാകെ ഇരുട്ടാണല്ലോ....

നമുക്ക് ഉള്ളിലേക്കു പോകാം മീനാക്ഷി , അവിടെ വെളിച്ചമുണ്ട്, നിനക്ക് നന്നായി കളിക്കാം

അച്ഛൻ വന്നാ എന്നെ കാണാണ്ടായാൽ പോവില്ലെ,

മാലാഖയുടെ വീട് അച്ഛനറിയാം അച്ഛൻ അവിടേക്കു വന്നൊളും, മീനാക്ഷി വാ...

ആമി നീട്ടിയ കൈകളിൽ ആ കൊച്ചു കൈ ചേർന്നു. അവരാ നഗരിയുടെ അന്തരങ്ങളിലേക്ക് യാത്രയായി.

ഇന്ന് അമാവാസിയാണ് കാലരഞ്ജൻ്റെ , നാൾ . കാർത്തുമ്പിയെന്ന മാർഗ്ഗതടസ്സത്തിൻ്റെ അജ്ഞാതമായ ശക്തി ശ്രോതസ്സിൻ്റെ കാരണങ്ങൾ കണ്ടെത്താൻ അയാൾ കാത്തിരിക്കുന്ന ദിനം. തൻ്റെ ഉപാസനാ മൂർത്തിക്ക് ശക്തി പകരാനായി, അയാൾ തൻ്റെ ആഭിചാത്യ കർമ്മങ്ങൾ.

ഉപാസനാ മൂർത്തിക്കു മുന്നിൽ അതിശക്തമായ , മന്ത്രോച്ഛാരണങ്ങൾ അവിടെയാകെ മുഴങ്ങി. മൂർത്തിയുടെ കാൽപാദത്തിൽ കളഭവും കുംങ്കുമവും സമർപ്പിച്ചു. ശ്മശാന പുഷ്പമായ ശവനാറി പുഷ്പ ദളങ്ങളും സമർപ്പിച്ചു.

അഞ്ചല..........

കാലരഞ്ജൻ്റെ അലമുറയുയർന്നതും, കാലരഞ്ജൻ്റെ അരുമ സഹായി അഞ്ചല പ്രത്യക്ഷയായി. അവളോടൊപ്പം ചങ്ങലയിൽ ബന്ധിച്ച ഒൻപത് തരുണി മണികളും. 16-നും 21 നും ഇടയിൽ പ്രായമുള്ള 9 കന്യകമാർ.

കാലരഞ്ജൻ്റെ മിഴികൾ ആ പൂമേനികളിൽ തഴുകി നടന്നു. അയാളുടെ മുഖത്ത് സന്തോഷവും , ആത്മവിശ്വാസവും നിഴലിച്ചു കാണാം. എന്നാൽ കാമത്തിൻ്റെ ചെറു തരി പോലും അയാളിൽ പ്രകടമല്ല.

അഞ്ചല അവരെ വിവസ്ത്രരാക്കൂ....

അടുത്ത നിമിഷം, അഞ്ചല അവരുടെ വസ്ത്രങ്ങൾ വലിച്ചു കീറി മുറിക്കാൻ തുടങ്ങി. സ്വന്തം നഗ്നത മറയ്ക്കാനായി അവരും പ്രതിരോധം തീർത്തു.

അയ്യോ..... അരുതെ

ഞങ്ങളെ വെറുതെ വിടണേ....

അവരുടെ അലമുറകൾ ഉയർന്നു വന്നു.
എന്നാൽ അഞ്ചലയെ തടയുക എന്നത് അവർക്കെല്ലാം അസാധ്യമായ കാര്യമായിരുന്നു. നഗ്നരായ കന്യകമാർ അവരാൽ ആകും വിതം , തങ്ങളുടെ നഗ്നത മറയ്ക്കാൻ ശ്രമിച്ചു. അവരുടെ മിഴികൾ നിറഞ്ഞൊഴുകുകയാണ്.

കലരഞ്ജൻ്റെ മിഴികൾ അവളിൽ ഒരു പെണ്ണിൽ പതിഞ്ഞു, അവളെ നോക്കി അയാൾ പുഞ്ചിരി തൂകിയതും അഞ്ചല അവളെ ബന്ധനത്തിൽ നിന്നും മുക്തയാക്കി. അവളുടെ മുടിക്കുത്തിൽ പിടിച്ചു കൊണ്ട് അഞ്ചല അവളെ കാലഞ്ജനു മുന്നിൽ കൊണ്ടു പോയി നിർത്തി.

കാലരഞ്ജൻ്റെ വലതു കൈ അവളുടെ ശിരസിൽ വെച്ചു മന്ത്രോച്ഛാരണങ്ങൾ തുടങ്ങി. അതയാൾ നിർത്തി അവളിൽ നിന്നും കൈകൾ എടുത്ത നിമിഷം മുതൽ അർദ്ധബോധാവസ്ഥയിൽ അയാളെ അനുസരിക്കുന്ന ഒരു പാവയായി അവൾ മാറിക്കഴിഞ്ഞു.

കാലരഞ്ജൻ നിർമ്മിച്ചു വെച്ച ഒൻപത് പീoത്തിനരികിൽ ചെന്നു നിന്നു. ഒരു പീഠം ചൂണ്ടി കാട്ടി അവളോടായി ആജ്ഞാപിച്ചു.

ഇവിടെ വന്ന് മലർന്നു കിടക്കുക....

അതു കേട്ട നിമിഷം അവൾ നിന്നിടത്തു നിന്നും പീഠം ലക്ഷ്യമാക്കി നടന്നു നീങ്ങി. മറ്റു കന്യകമാർ ഭയത്തോടെയും ആശ്ചര്യത്തോടെയും, നോക്കി നിന്നു. അവൾ പീഠത്തിൽ കയറി മലർന്നു കിടന്നു.

അടുത്ത നിമിഷം കാലരഞ്ജൻ തൻ്റെ ഉപാസനാ മൂർത്തിയുടെ കാൽക്കൽ സമർപ്പിച്ച കളഭമെടുത്ത് ആ കന്യകയുടെ നെറ്റിയിൽ ചാർത്തി. പിന്നെ കുങ്കുമമെടുത്ത് അവളുടെ ഉദ്ദര ഭാഗത്തെ ലക്ഷ്യമാക്കി മന്ത്രോച്ഛാരണ ശേഷം എറിഞ്ഞു.

കാലരഞ്ജൻ തൻ്റെ നെഞ്ചിൽ വലം കൈ വെച്ച് ധ്യാനത്തിൽ നിന്ന് മന്ത്രോച്ഛാരണം  നടത്തി. ശേഷം മൂർത്തിക്കരികിൽ കരുതി വെച്ച മൂർച്ചയേറിയ കഠാര കൈയ്യിലേന്തി വന്നു. അവൾക്കരികിൽ നിന്നും അവളെ തന്നെ നോക്കി നിൽക്കുകയാണ്.

അവളുടെ ഉദരഭാഗം കുങ്കുമത്താൽ അലങ്കൃതമാണ്. അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. മൂർച്ചയേറിയ കഠാര അവളുടെ ഉദരം തുടങ്ങുന്ന ഭാഗത്ത് വെച്ച് കൊണ്ടയാൾ അവളെ നോക്കി നിന്നു. ആ കാഴ്ച്ച ഭയത്തോടെ വിറച്ചു കൊണ്ട് മറ്റു കന്യകമാരും നോക്കി നിന്നു.

നിമിഷ നേരം കൊണ്ട് ആ കത്തി അവളുടെ ഉദരത്തിൻ്റെ തുടർച്ച മുതൽ കീഴറ്റം വരെ ആഴത്തിൽ മുറിച്ചു.  അർദ്ധ ബോധത്തിൽ കിടന്ന കന്യകയുടെ രോധനം അവിടെ അലയടിച്ചു.  അതോടൊപ്പം ഭയത്തിൽ നിന്നും ഉണർന്ന മറ്റു കന്യകമാരുടെ അലമുറയും.

ആ കാഴ്ച്ച കണ്ടു നിന്ന കന്യകമാരിൽ ചിലരുടെ ബോധം മറഞ്ഞു. പീഠത്തിൽ കിടക്കുന്ന കന്യകയുടെ ഉദരവും ജനനേന്ദ്രിയവും ഒന്നാക്കി കൊണ്ട് മുറിവു തീർത്തു കാലരഞ്ജൻ. അവളുടെ ശരീരത്തിൽ നിന്നും രക്തം വാർന്നൊഴുകി. പ്രത്യേകം ഒരുക്കിയ പീoത്തിൽ കൂടി രക്തം ഒഴുകി, താഴെ കരുതി വെച്ച മൺകുടത്തിൽ ശേഖരിക്കപ്പെട്ടു.

അവളുടെ ഞരക്കങ്ങൾ അവസാനിച്ചതും,  അഞ്ചല ചെന്ന് ആ ശരീരം തിരിച്ചും മറിച്ചും അവളിൽ അവശേഷിക്കുന്ന രക്തവും പുറത്തേക്കെടുത്തു. ഉദര ഭാഗം പിളർന്ന ആ ശരീരം വീണ്ടും മലർത്തി കടത്തി അഞ്ചല അവിടെ നിന്നു മാറിയത്.

കാല രഞ്ജൻ വന്ന്, അവളുടെ പിളർന്ന ഉദരത്തിലേക്ക് കൈകൾ കടത്തി, ചെറു കുടലും വൻകുടലും പുറത്തേക്കെടുത്തു. ആ കാഴ്ച്ച കണ്ടതും അവശേഷിക്കുന്ന കന്യകമാരുടെയും ബോധം പോയി. ചെറുകുടലും വൻകുടലും ആമാശയവും പുറത്തെടുത്ത് ഒരു പാത്രത്തിലേക്കിട്ടു. എന്നാൽ അവളുടെ ഗർഭപാത്രം മാത്രം അയാൾ എടുത്ത് പട്ടിൽ പൊതിഞ്ഞു വെച്ചു.

പിന്നീട് അതു പോലെ അവശേഷിക്കുന്ന , എട്ടു കന്യകമാരെയും അയാൾ മൃഗീയമായി ഹത്യക്ക് ഇരയാക്കി.

🌟🌟🌟🌟🌟

അന്ധകാന്ത നഗരിയുടെ ഉള്ളിൽ അതി മനോഹരമായ ഭവനം. ആമി അവളുടെ ശക്തിയാൽ നിർമ്മിതമാക്കിയ ഭവനം. മുളത്തടി കൊണ്ട് നിർമ്മിതമായ ഭവനം. തട്ടു തട്ടായി അണിയിച്ചൊരുക്കിയ ആ ഭവനം മറ്റു നിർമ്മിതികളെയെല്ലാം പരിഹസിക്കുന്നതായി തോന്നി.

കാടിൻ്റെ മാറിൽ കുഞ്ഞിനു വേണ്ടി ആമി തീർത്ത വസന്തമാളിക .  മീനാക്ഷിയുടെ മിഴികൾ തിളങ്ങുകയായിരുന്നു. തോണി അടുക്കി വെച്ച പോലെ മനോഹരമായ ആ വിടു കണ്ട്. ആ വീട് അവളെ കൂടുതൽ ആകർഷിച്ചു എന്നു പറയുന്നതാവും സത്യം . വീടിനകത്ത് അവർ പ്രവേശിച്ചതും

മീനാക്ഷി,

എന്താ.... മാലാഖേ....

മുകളിലാ മോളുടെ മുറി.

അയ്യോ... എനിക്കൊറ്റയ്ക്കു പേടിയാ....

ആരെയാ മോൾ പേടിക്കുന്നെ

പ്രേതത്തെ

അതു കേട്ടതും ആമിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. ഒപ്പം ആ മിഴികളിൽ വല്ലാത്തൊരു തിളക്കവും.

അതിനു മോൾ പ്രേതത്തെ കണ്ടിട്ടുണ്ടോ...

ഇല്ലെന്നു ചുമലു കോച്ചിക്കൊണ്ട് മീനാക്ഷി മറുപടി നൽകി.

പിന്നെന്തിനാ... മോൾ പേടിക്കുന്നെ...

അതോ അമ്മ കണ്ടിട്ടുണ്ട് പ്രേതത്തെ , അമ്മ പറഞ്ഞു തന്നിട്ടുണ്ട് മീനാക്ഷിക്ക്,

എന്താ... അമ്മ പറഞ്ഞു തന്നത് .

നിറഞ്ഞ പുഞ്ചിരിയോടെയാണ്  ആമി ആ ചോദ്യം ഉന്നയിച്ചത്.

പ്രേതത്തെ കണ്ടാ നമുക്കു പേടിയാവും. മുഖം മൊത്തം മുറിവാ... ചോര ഒലിക്കും. തലേൽ രണ്ട് കൊമ്പുണ്ടാവും, ചുവപ്പ് കണ്ണായിരിക്കും, കാല് തറേ... മുട്ടില്ല  മാലാഖേ....

ആണോ....

ആ പിന്നെ ഇല്ലേ... പ്രേതത്തിന് രണ്ട് നീളൻ പല്ലുണ്ട്

അതെന്തിനാ... മീനാക്ഷി.

ഈ മാലാഖക്കൊന്നും അറിയൂല അല്ലെ, ഞാൻ പറഞ്ഞു തരാ... പ്രേതത്തിൻ്റെ മുന്നിൽ ആരേലും പെട്ടാ... ഈ പല്ലു കൊണ്ടാ... പ്രേതം കഴുത്തിൽ കടിക്കാ... എന്നിട്ടു ചോര കുടിക്കും.

ഇതൊക്കെ മോളെ പറ്റിക്കാൻ പറഞ്ഞതാ....

അല്ല സത്യാ...ഇൻക്ക് പേടിയാ... മാലാഖേ... ഞാൻ മാലാഖേടെ കൂടെ കിടന്നോളാ....

അങ്ങനാണോ.... എന്നാ അങ്ങനായിക്കോട്ടെ

ഹായ് നല്ല മാലാഖ,

എന്നാ മോൾ പോയി കുളിച്ച് വസ്ത്രം മാറിയെ.

മീനാക്ഷി കുളിക്കാനായി ബാത്ത് റൂമിൽ കയറിയതും. ആമിയുടെ മുഖം വികൃതമായി, മുഖമാകെ മുറിവുകളും, മുറിവിൽ നിന്നു രക്തം ഒഴുകുകയും ചെയ്തു. ആമിയുടെ ശിരസ്സിൽ രണ്ടു കൊമ്പുകൾ വന്നു. അവളുടെ കാലുകൾ നിലത്തുറയ്ക്കാതെയായി. തേറ്റ പല്ലുകൾ കൂടുതൽ പുറത്തേക്കുന്തി വന്നു.

ബാത്ത് റൂമിൻ്റെ വാതിൽ തുറന്നതും നിമിഷ നേരം കൊണ്ട് ആമി  ശാന്ത രൂപം സ്വീകരിച്ചു മാലാഖയായി മാറി.

മാലാഖേ.... മീനാക്ഷിക്കു കുപ്പായം ഇല്ലാലോ...

ദേ അതു നോക്കിയെ.....

മാലാഖ ചൂണ്ടിയ ഭാഗത്തേക്കു നോക്കിയ മീനാക്ഷിയുടെ മിഴികൾ സന്തോഷത്താൽ തിളങ്ങി . നീല നിറത്തിലുള്ള അതി മനോഹരമായ വസ്ത്രം അവൾ തൊട്ടു നോക്കി.

ഇത് മീനാക്ഷിക്കാണോ....

അതെ, എന്തേ...ഇഷ്ടമായില്ലെ.

അതിനു മീനാക്ഷിയുടെ മറുപടി ഒരു കെട്ടിപ്പിടുത്തമായിരുന്നു. അതിനു ശേഷം അവൾ വേഗം ആ വസ്ത്രമണിഞ്ഞു നീലവർണ്ണത്തിൽ കല്ലുകൾ പതിപ്പിച്ച ആ വസ്ത്രം അവളെ രാജകുമാരിയെ പോലെ സുന്ദരിയാക്കി.

ഇതെൻ്റെ സുന്ദരിക്ക് .

അതും പറഞ്ഞു കൊണ്ട് ഒരു കൊച്ചു കിരീടം അവളുടെ ശിരസിൽ ആമി അണിയിച്ചു. ഇപ്പോ മീനാക്ഷിയെ കാണാൻ ഒരു കൊച്ചു മാലാഖയെ പോലെയുണ്ട്.

വാ... നമുക്കു വല്ലതും കഴിക്കാം...

ആമി പറഞ്ഞതും, മീനാക്ഷി ഓടി അവൾക്കരികിലെത്തി. അവളെയും കൂട്ടി ആമി മറ്റൊരു മുറിയിലെത്തി. വലിയൊരു മേശ നിറയെ പലതരത്തിലുള്ള  വിഭവങ്ങൾ നിരന്നു നിൽക്കുകയാണ്. വർണ്ണശഭളമായ ഒരു കാഴ്ച്ച തന്നെയാണ്.

മീനാക്ഷി , തൻ്റെ നാസികകൾ ഉപയോഗിച്ച് അവിടെ പരക്കുന്ന സുഗന്ധത്തെ തന്നിലേക്കാവാഹിച്ചു.

ഉം.... നല്ല മണം,

വാ... മീനാക്ഷി കഴിക്കാം

ആമി മീനാക്ഷിയെ അവിടെ ഒരു ചെയറിൽ ഇരുത്തി, സ്വർണ്ണ പാത്രത്തിൽ അവൾക്കായി ആഹാരം വിളമ്പി. മീനാക്ഷി കഴിക്കാൻ തുടങ്ങിയതും അവൾക്കരികിൽ ഒരു കസേരയിൽ ഇരുന്നു കൊണ്ട് ആമി അവളെ തന്നെ നോക്കി നിന്നു.

നല്ല രസം ഉണ്ട്, മാലാഖേ....

അതിനു പുഞ്ചിരി മാത്രമായിരുന്നു, ആമിയുടെ മറുപടി.

മാലാഖയെന്താ... കഴിക്കാത്തെ....

മാലാഖ കഴിച്ചതാ... കുറച്ചു മുന്നെ , ഇപ്പോ വിശപ്പില്ല. എനി വിഷക്കുമ്പോ കഴിക്കാൻ ആഹാരവും തയ്യാറാക്കി വെച്ചിരിക്കുവല്ലെ.

അതു പറയുമ്പോ ആമിയുടെ നോട്ടം മീനാക്ഷിയിൽ തന്നെയായിരുന്നു.

മാലാഖേ.... അച്ഛനെപ്പോയാ... വരാ....

വരും, മീനാക്ഷി, മീൻ പിടിച്ചു കഴിഞ്ഞാൽ വേഗം വരും.

ഭക്ഷണശേഷം അവർ ഇരുവരും ഒരു മുറിയിലേക്കു കയറി.

മീനാക്ഷി കിടന്നോ... ഞാനിപ്പോ വരാം...

അയ്യോ.... അതു വേണ്ട

ഇൻക്ക് പേടിയാ....

മാലാഖയും വാ....

പറയുന്നത് കേക്ക് മീനാക്ഷി .

ഞാനും വരാം മാലാഖേടെ കൂടെ, എനിക്കു പേടിയായിട്ടാ....

എന്നാ ശരി, നമുക്കു കിടക്കാം....

ആമിയും, മീനാക്ഷിയും പട്ടു മെത്തയിൽ കിടക്കുകയാണ്.  മീനാക്ഷിയുടെ ഉള്ളിലെ ഭയമോ... അതോ ചിരകാല ശീലമോ.. അവൾ ആമിയെ കെട്ടിപ്പിടിച്ചു കിടക്കുകയാണ്.

എവിടെ നിന്നോ... ചെന്നായകളുടെ ഓരിയിടൽ കേൾക്കാം.... ആ ശബ്ദം കൂടുതൽ  ഭയത്തിലാഴ്ത്തിയത് മീനാക്ഷിയെയാണ്, അവൾ ആമിയുടെ ദേഹത്ത് കയറി കിടന്നു. ആമി അവളുടെ നെറുകയിൽ തൻ്റെ കരങ്ങളാൽ തഴുകി , അവളെ നിദ്രയുടെ താഴ്‌വാരത്തേക്കു യാത്രയാക്കി.

മീനാക്ഷി നിദ്രയുടെ മടിത്തട്ടിൽ തല ചായ്ച്ച നിമിഷം, മായാ ഭവനം അദൃശ്യമായി. അടുത്ത നിമിഷം അവിടുള്ള കാഴ്ച്ച കണ്ട ആരും ഭയക്കും. ഒരു വലിയ പാറക്കല്ലിനു മുകളിൽ പൈശാചികതയുടെ മൂർത്തി രൂപമായ ആമി കിടക്കുന്നു. കണ്ടാൽ സപ്ത നാഡികളും നിശ്ചലമാകുന്ന ആ ഭീകര രൂപത്തിനു മേലെ ഒന്നുമറിയാതെ മീനാക്ഷി കിടന്നുറങ്ങുന്നു.

🌟🌟🌟🌟🌟

മാതള ദേശത്തിലെ ആ വൃദ്ധൻ, തൻ്റെ കുടിലിൽ ഇരുന്നു കരയുകയാണ്. ഞാൻ മരിച്ചാൽ എൻ്റെ പേരക്കുട്ടിക്കാരുണ്ട് , ആ മനോവ്യഥ അയാളെ ചിത്രവധം ചെയ്യുകയാണ്.

നല്ലവരായ മനുഷ്യരുടെ ഗ്രാമമാണിത്. ഹരിതപൂരിതമായ ആ പഴയ ഗ്രാമം അയാളുടെ കൺമുന്നിൽ തെളിഞ്ഞു നിൽക്കുന്നതു പോലെ. ആ പഴയ കാലമായിരുന്നേ... ഞാൻ പോയാലും എൻ്റെ കൊച്ചിന് വിശപ്പടക്കിയേനെ.

ഇന്ന് ഇതൊരു ശാപം കിട്ടിയ മണ്ണാ... വറ്റി വരണ്ട ഈ മണ്ണിൽ സ്വയം ജീവിക്കാൻ പാടു പെടുകയാണ് എല്ലാവരും. ഞാൻ പോയാ... അവരാഗ്രഹിച്ചാ പോലും എൻ്റെ കൊച്ചിനെ സഹായിക്കാനാവില്ല ആർക്കും , അതെനിക്കും അറിയാം...... കാലം തീർത്ത കളത്തിൽ കരുക്കളായി നീങ്ങി മരിക്കാനാവും വിധി, ഈ മണ്ണിൻ്റെ ശാപം മാറില്ലൊരിക്കലും. ആ വൃദ്ധൻ്റെ മിഴികൾ നിറഞ്ഞൊഴുകുകയാണ്.

(തുടരും....)

Continue Reading

You'll Also Like

8.8K 1.5K 16
Here we are with a historical fanfiction its about 3 countries daegu, ilsan and Busan the countries are in the fear of a disease that swept over half...
17.3K 913 20
ഒരു ഐ പി എസ് ഉദ്യോഗസ്ഥന് അഭിമുഖീകരിക്കേണ്ടി വന്ന വിചിത്രമായ ഒരു കേസും അതിലും അതി വിചിത്രമായ കുറെ അനുഭവങ്ങളും... കാറ്റ് ശക്തമായി വീശി കൊണ്ടിരിക്കുന്...
31.2K 4.3K 33
"Do you think betrayal never gonna pay back?" Come on let's go and seek it! One line ⬇️ It's a crime thriller love story. All based on 2 best frien...
1.4K 89 7
a crime triller story...... Revenge ii lohathil jivikkunathin ninak yogam illa.... athukond njan ninne.....👿 Love vave... l love youuuuu... love you...