BLUE BIRD

By VinuJose

268 22 86

അതിജീവനത്തിന്റെ കഥ പറയുന്ന sci-fi,thriller More

part - 1
part - 2
part - 4
BLUE BIRD Part - 5
BLUE BIRD. PART-6
BLUE BIRD PART - 7

part - 3

38 4 2
By VinuJose

ഡേവിഡ് സ്റ്റേഷനിൽ നിന്നും പുറത്തേക്കിറങ്ങി ചെറുതായി മഴ ചാറീ തുടങ്ങി തണുത്ത കാറ്റ് ഡേവിഡിനെ തഴുകി കടന്നു പോയി ഡേവിഡ് കാറിൽ കയറി.കാർ സ്റ്റേഷനിൽ നിന്നും റോഡിലേക് ഇറങ്ങി വേഗത്തിൽ വീടിനെ ലക്ഷ്യമാക്കി നീങ്ങി.കാർ മുറ്റത്ത് പാർക്ക്‌ ചെയ്തു ഡേവിഡ് സിറ്റ്ഔട്ടിലേക്ക് കയറിയപ്പോൾ ബൈക്ക് കയറ്റം കയറി വരുന്ന ശബ്ദം കേട്ടു ആരാണെന്ന് നോക്കിയപ്പോൾ പരിചയമില്ലാത്ത രണ്ടു ബൈക്കുകൾ ആരാണെന്നറിയാൻ ഡേവിഡ് പുറത്തേക്ക് ഇറങ്ങി ബൈക്കുകൾ അനീനയുടെ വീടിന്റെ മുറ്റത്ത് കയറി നിന്നു ഒരു ചെറുപ്പക്കാരൻ ബൈക്കിൽ നിന്നും ഇറങ്ങി

" അനീനാ ഇറങ്ങി വാ ആരും നിന്നെ തടയില്ല " ആ ചെറുപ്പക്കാരൻ വീടിനു മുമ്പിൽ നിന്നും വിളിച്ചു.അനീന വീടിനു സിറ്റ്ഔട്ടിലേക്ക് ഇറങ്ങി വന്നു പുറകെ ആനിയും അനീനയുടെ അപ്പനും പുറത്തേക്ക് ഇറങ്ങി വന്നു.

അപ്പോൾ ഇവനാണ് ജസ്റ്റിൻ ഡേവിഡ് മനസിലാക്കി.ഡേവിഡ് വേഗം അനീനയുടെ അടുത്തേക്ക് നടന്നു

" എന്താടാ നിനക്ക് വേണ്ടത് നീ വീണ്ടും പ്രശ്നം ഉണ്ടാക്കാൻ വന്നിരിക്കുകയാണോ പോകാൻ നോക്ക് " .ഡേവിഡ് ജസ്റ്റിനോട് ദേഷ്യത്തിൽ പറഞ്ഞു

" ഇല്ല ഞാൻ ഇവളെയും കൂടെ കൊണ്ടുപോകും ഇവൾ എന്നെ സ്നേഹിക്കുന്നു ഞാനിവളെയും. നിങ്ങൾ ഇവളെ വീട്ടുതടങ്കലിൽ വെച്ചാൽ ഇവൾ എന്നെ മറക്കും എന്ന് കരുതിയോ " അത്രയും പറഞ്ഞു കൊണ്ട് ജസ്റ്റിൻ ഡേവിഡിനെ നോക്കി

ഡേവിഡ് അനീനയുടെ നേർക്ക് നോക്കി അടുത്തേക്ക് വരാൻ ആംഗ്യം കാണിച്ചു.അനീന ഭയം നിറഞ്ഞ മുഖത്തോടെ ഡേവിഡിന്റെ അരികിൽ നിന്നു .അനീനയുടെ കയ്യ് പിടിച്ചു അവളെ ജസ്റ്റിനു മുമ്പിലേക്ക് നീക്കി നിർത്തി ഡേവിഡ് ജസ്റ്റിനെ നോക്കി

" അവൾ കൂടെ വരുമെങ്കിൽ നീ കൊണ്ടുപൊക്കൊളു ആരും തടയില്ല അതിനു മാത്രം ധൈര്യം ഉണ്ടെങ്കിൽ നീ വിളിക്കു "

" അനീനാ വാ നമുക്ക് പോകാം ആരും തടയില്ല " അവൻ അനീനയുടെ നേർക്ക് കയ്നീട്ടി

" ഇല്ല ഞാൻ വരില്ല ഇതൊന്നും ശെരിയല്ല നീ പോ ജസ്റ്റിൻ " നിറഞ്ഞ കണ്ണുകളോടെ അനീനാ ജസ്റ്റിന്റെ നേരെ നോക്കി

" നായിന്റെ മോളെ നീ എന്നെ ചതിക്കുകയായിരുന്നോ " അത്രയും പറഞ്ഞു ജസ്റ്റിൻ അനീനയെ അടിക്കാൻ കയ്യ് വീശി ഡേവിഡ് അവന്റെ കയ്യ് തടഞ്ഞു കൊണ്ട് അവന്റെ മുഖത്തു ആഞ്ഞടിച്ചു മുഖം പൊത്തി ജസ്റ്റിൻ നിലത്തേക്ക്  വീണു ജസ്റ്റിന്റെ വായിൽ നിന്നും ചോര ഒലിച്ചിറങ്ങി .കൂടെ വന്ന ജസ്റ്റിന്റെ സുഹൃത്തുക്കൾ കത്തി കയ്യിലെടുത്തു ഡേവിഡിന് നേരെ തിരിഞ്ഞതും ഡേവിഡ് സർവീസ് ഗൺ എടുത്ത് അവരുടെ നേരെ ചൂണ്ടി സുഹൃത്തുക്കൾ ഭയന്ന് പിന്നോട്ട് മാറി 

" ഒരടി മുന്പോട്ട് വെച്ചാൽ നിന്റെയൊക്കെ തല പൊട്ടി ചിതറും ഇവനെ വിളിച്ചോണ്ട്  ഇവിടുന്നു പോകുക അതാണ് നിനക്കൊക്കെ നല്ലത് "

നിലത്തിരിക്കുന്ന ജസ്റ്റിന്റെ അടുത്ത് മുട്ട് കുത്തി ഡേവിഡ് ഇരുന്നു

" ജസ്റ്റിൻ അവളെന്റെ അനിയത്തി ആണ് നിന്നെ പോലെ ഒരുത്തനു ഒരിക്കലും അവളെ കെട്ടിച്ചു തരില്ല.ഞാൻ അന്വേഷിച്ചു നീ ആരാണെന്ന്.നിന്നെ കുറിച്ചുള്ള പോലീസ് റിപ്പോർട്ട്‌ അത് മതി നിന്നെ പിടിച്ചു ജയിലിൽ ഇടാൻ അത് ഞാൻ ഇപ്പോൾ ചെയ്യുന്നില്ല.അത് മാത്രമല്ല ഞങ്ങൾക്ക് ഈ ബന്ധത്തിനോട് താല്പര്യമില്ല  അത് കൊണ്ട് നീയിത് ഇവിടെ അവസാനിപ്പിക്കണം അല്ല ഞാനായിട്ട് ഇത് അവസാനിപ്പിക്കാൻ ഇറങ്ങി തിരിച്ചാൽ അത് നിനക്ക് നല്ലതായിരിക്കില്ല.പോകാൻ നോക്ക് "

സുഹൃത്തുക്കൾ ജസ്റ്റിനെ എഴുന്നേൽപ്പിച്ചു ബൈക്കിൽ കയറ്റി ബൈക്കുകൾ വീട്ടുമുറ്റത്തു നിന്നും റോഡിലേക്ക് കയറി വേഗതയിൽ ജനലഴികളിലൂടെ നോക്കി നിൽക്കുന്ന അനീനയുടെ കണ്ണിൽ നിന്നും മറഞ്ഞു.

               വൈകുന്നേരം ആറ് മണി കഴിഞ്ഞു ഇടുക്കി പ്രെസ്സ് ക്ലബ്ബിന്റെ മുറ്റത്തേക്ക് ഡേവിഡിന്റെ കാർ കയറി മറ്റു പോലിസ് വാഹനങ്ങൾ  മുറ്റത്തു പാർക്ക്‌ ചെയ്തിരിക്കുന്നു ഡേവിഡ് ഒരു മരത്തിന്റെ ചുവട്ടിൽ കാർ പാർക്ക്‌ ചെയ്തു പ്രെസ്സ് ക്ലബ്ബിനുള്ളിലേക്ക് നടന്നു ഇടുക്കി ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ എല്ലാവരും എത്തിയിട്ടുണ്ട്.ഡേവിഡ് ഹാളിൽ പ്രവേശിച്ചു ഒഴിഞ്ഞ കസേരയിൽ ഇരുപ്പുറപ്പിച്ചു. ഡിജിപി എത്തിയതും എല്ലാവരും എഴുന്നേറ്റ് സല്യൂട് നൽകി ഇരിക്കാൻ ആംഗ്യം കാണിച്ചു കൊണ്ട് ഡിജിപി തന്റെ കസേരയിൽ ഇരുന്നു.

"ബ്ലൂബേഡ് ആക്രമണം നടക്കുന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണല്ലോ ബ്ലൂബേഡ് റോബോട്ടുകൾ ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ ആണ് അക്രമണങ്ങൾ നടത്തുന്നത് ലക്ഷക്കണക്കിന് ആളുകൾ ആണ് മരിച്ചു വീണു കൊണ്ടിരിക്കുന്നത് അധികം താമസിയാതെ തന്നെ ആ റോബോട്ടുകൾ ഇന്ത്യയിലും എത്തും കൂടിപ്പോയാൽ രണ്ട് ദിവസം നമുക്ക് സാവകാശം കിട്ടും അത്രയും വേഗതയിൽ ആണ് റോബോട്ടുകൾ ആളുകളെ മരണത്തിലേക്ക് തള്ളി വിടുന്നത്. ഗവണ്മെന്റിന്റെ തീരുമാനം എല്ലാ ജനങ്ങളെയും സുരക്ഷിതമായ ഒരു ഷെൽട്ടറിലേക്ക് മാറ്റുക എന്നതാണ് "

ഒരു പോലീസ്ക്കാരൻ എഴുന്നേറ്റ് നിന്നു ഡിജിപിയോട് എന്തോ പറയാൻ ഉണ്ടെന്ന് അറിയിച്ചു.ഡിജിപി അനുവാദം നൽകി

" സാർ ലക്ഷക്കണക്കിന് ജനങ്ങളെ നമ്മൾ എങ്ങനെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റും അതും വെറും രണ്ടു ദിവസം കൊണ്ട് ഏത് ഷെൽട്ടറിലേക്ക് നമ്മൾ അവരെ എത്തിക്കാൻ ഉദ്ദേശിക്കുന്നത്.കേട്ടിടത്തോളം നമ്മുടെ ശരീരത്തിലെ രക്തക്കുഴലിൽ കൂടി പോലും കടന്നു പോകാൻ സാധിക്കുന്ന റോബോട്ടുകളെ നമ്മൾ എങ്ങനെ നേരിടും ജനങ്ങളെ എങ്ങനെ സംരക്ഷിക്കും ലക്ഷക്കണക്കിന് ജനങ്ങൾ മരിച്ചു വീഴുന്നത് നമ്മൾ നോക്കി നിൽക്കേണ്ടി വരുമോ ഞങ്ങൾക്ക് ഒരുഎത്തും പിടിയുമില്ല "

ഡിജിപി എല്ലാവരോടുമായി മറുപടി പറഞ്ഞു.

" ഗവണ്മെന്റിന്റെ തീരുമാനപ്രകാരം എല്ലാ ജില്ലയിലും ഒരു ദിവസം കൊണ്ട്  ഷെൽട്ടർ നിർമ്മിച്ചിട്ടുണ്ട് ഷെൽട്ടറിനു ഒരു ജില്ലയിലെ മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളാൻ ഉള്ള സൗകര്യവും ഉണ്ട് ഇടുക്കി ജില്ലയിലെ ഷെൽട്ടർ ഇരവികുളം നാഷ്ണൽ പാർക്കിൽ ആണ്.മാത്രമല്ല ഷെൽട്ടറിനു ചുറ്റും റോബോട്ടുകളെ അകറ്റി നിർത്താൻ കഴിയുന്ന അല്ലെങ്കിൽ അവയെ തെറ്റിധരിപ്പിക്കാൻ കഴിവുള്ള അൾട്രാസോണിക് സൗണ്ട് സിസ്റ്റം കൊണ്ട് സംരക്ഷണവും തീർത്തിട്ടുണ്ട്.അതിനാൽ പോലിസ് സേനയിലെ മുഴുവൻ ആളുകളും ചേർന്ന് ജനങ്ങളെ ഷെൽട്ടറിലേക്ക് എത്തിക്കുക അതാണ് നമ്മൾ ആദ്യം ചെയ്യണ്ടത് ജനങ്ങൾക്ക് ഇപ്പോളും ഇതിന്റെ ഗൗരവം മനസിലായിട്ടില്ല അതിനാൽ എത്രയും വേഗം എല്ലാവരെയും സുരക്ഷിത സ്ഥാനത്ത് എത്തിക്കണം ഞാൻ രണ്ടു ദിവസം സമയമുണ്ടെന്ന് പറഞ്ഞത് ഒരു ഉദ്ദേശം മാത്രമാണ് രണ്ട് ദിവസം പോലും നമുക്ക് കിട്ടാൻ സാധ്യതയില്ല അതിനു മുൻപ് ആ റോബോട്ടുകൾ ഇവിടെ മരണം വിതക്കും അതിനാൽ ഉടനെ തന്നെ കഴിവതും നാളെ രാവിലെ മുതൽ എല്ലാവരെയും ഷെൽട്ടറിലേക്ക് കൊണ്ടുപോകാൻ ഉള്ള നടപടികൾ ആരംഭിക്കണം ഇന്ന് രാത്രി മുതൽ അനൗൺസ്‌മെന്റ് ആയി ജനങ്ങൾക്ക് അറിയിപ്പ് നൽകാനുള്ള നിർദേശം നൽകി കഴിഞ്ഞു.ഇനിയെല്ലാം ദൈവത്തിന്റെ കൈകളിൽ ആണ് നമ്മുടെ കഴിവിന്റെ പരമാവധി നമുക്ക് ശ്രെമിക്കാം.അപ്പോൾ നമുക്ക് പിരിയാം wish you gud luck "

അത്രയും പറഞ്ഞു ഡിജിപി എഴുന്നേറ്റു മറ്റുള്ളവർ എഴുന്നേറ്റ് അദ്ദേഹത്തിന് സല്യൂട് നൽകി എല്ലാവരും തിടുക്കത്തിൽ പുറത്തേക്കിറങ്ങി ഡേവിഡ് വേഗത്തിൽ കാറിനടുത്തേക്ക് നടന്നു പുറത്തു റോഡിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അവശ്യ വസ്തുക്കളും മരുന്നുകളുമായി രാവിലെ 6 മണിക്ക് തയ്യാറായി ഇരിക്കണം എന്നുള്ള നിർദ്ദേശം അനൗൺസ്‌മെന്റ് ആയി വിളിച്ചു പറഞ്ഞു കൊണ്ട് ഒരു പോലിസ് വാഹനം മെല്ലെ നീങ്ങുന്നു കാർ പ്രെസ്സ് ക്ലബിന് പുറത്തേക്ക് ഇറങ്ങി റോഡുകൾ തീർത്തും വിജനമായിരുന്നു.കടകളും മറ്റും അടഞ്ഞു കിടക്കുന്നു കട്ടപ്പന ലക്ഷ്യമാക്കി കാർ കുതിച്ചു.

             ഒൻപത് മണി കഴിഞ്ഞു ഡേവിഡ് കട്ടപ്പനയിൽ  എത്തുമ്പോൾ കട്ടപ്പനയിലും  റോഡ് വിജനമായിരുന്നു നേർത്ത ചാറ്റൽമഴ പെയ്തു തുടങ്ങി ഡേവിഡ് കാറിന്റെ വൈപ്പർ പ്രവർത്തിപ്പിച്ചു മദ്യവില്പനശാലക്ക് മുമ്പിൽ എത്തിയപ്പോൾ മഴ കുറച്ചു കൂടി ശക്തി ആർജിച്ചു.കാറിന്റെ വേഗത കുറച്ചു ഡേവിഡ് ഒരു കയ്യ് കൊണ്ട് കാർ നിയന്ത്രിച്ചു.ഒരു സിഗരറ്റ് കത്തിച്ചു കൊണ്ട് റോഡിലേക്ക് ശ്രെദ്ധ തിരിച്ചതും ഡേവിഡ് ബ്രേക്കിൽ ആഞ്ഞു ചവിട്ടി കാർ തെന്നി തെറിച്ചു റോഡിനു കുറുകെ നിന്നു.റോഡിനു നടുവിൽ ഒരു ബൈക്ക് നിർത്തിയിരിക്കുന്നു അതിൽ ചാരി മഴക്കോട്ട് ധരിച്ച ഒരാൾ നിൽക്കുന്നുണ്ടായിരുന്നു.

" ആരാ അത് ഇവിടെ നിൽക്കാൻ പാടില്ല അറിയിപ്പ് കിട്ടിയത് അല്ലെ വേഗം വീട്ടിൽ പോകു അപകടമാണ് "

ഡേവിഡ് കാറിനു പുറത്തേക്കിറങ്ങി കൊണ്ട് ചോദിച്ചു ബൈക്കിൽ ചാരിനിന്നയാൾ  പെട്ടെന്നു വടിവാൾ ഡേവിഡിന്റെ കഴുത്തിനു നേരെ വീശി ഡേവിഡ് വേഗം വെട്ടിൽ നിന്നും ഒഴിഞ്ഞുമാറി കാറിന്റെ ബോണറ്റിൽ ഉരഞ്ഞു ശബ്ദം ഉണ്ടാക്കികൊണ്ട് വടിവാൾ കടന്നു പോയി വാളിൽ നിന്നും ഒഴിഞ്ഞുമാറിയ ഡേവിഡ് വേഗതയിൽ അയാളെ ചവിട്ടി വീഴ്ത്തി റോഡിൽ വീണ അയാളെ കാറിന്റെ ഹെഡ്ലൈറ്റ് വെളിച്ചെത്തിൽ ജസ്റ്റിൻ ആണെന്ന് ഡേവിഡ് തിരിച്ചറിഞ്ഞു. ജസ്റ്റിൻ വീണിടത്തു നിന്നും വേഗത്തിൽ പിടഞ്ഞെണിറ്റു കയ്യ് വീശി ഡേവിഡിന്റെ മുഖത്തടിച്ചു. ജസ്റ്റിന്റെ കൈവീശിയുള്ള അടിയിൽ കയ്യിലെ മോതിരം ഡേവിഡിന്റെ കവിളിൽ മുറിവേൽപ്പിച്ചു കവിൾ പൊത്തികൊണ്ട് ഡേവിഡ് കാറിന്റെ ബോണറ്റിൽ ചാരി നിന്നു കവിളിൽ നീറ്റൽ അനുഭവപ്പെട്ട ഡേവിഡ് വിരൽ കൊണ്ട് കവിളിൽ തൊട്ടു നോക്കി കാറിന്റെ വെളിച്ചത്തിൽ വിരലിൽ പുരണ്ട രക്തം ഡേവിഡ് കണ്ടു വിരൽ ഷർട്ടിൽ തുടച്ചു കൊണ്ട് ജസ്റ്റിന്റെ നേരെ നോക്കി.

" ഈ ഒരു തുള്ളി ചോരക്ക് വേണ്ടി ആണോ ജസ്റ്റിൻ നീ ഇവിടെ വരെ വന്നത്.നീയിവിടെ വന്നത് നിന്റെ ജീവിതത്തിലെ തിരുത്താൻ പറ്റാത്ത തെറ്റായി പോയി "

ജസ്റ്റിൻ നിലത്തു വീണു കിടന്ന വാൾ കയ്യിലെടുത്തു ഡേവിഡിന് നേരെ നടന്നടുത്തു ഡേവിഡ് അരയിൽ നിന്നും തോക്ക് എടുത്തു ജസ്റ്റിനു നേരെ നിറയൊഴിച്ചു. വെടിയേറ്റ് നിലത്തു വീണ ജസ്റ്റിൻ ഒന്ന് പിടഞ്ഞു പിന്നെ ആ ശരീരം നിഴ്ചലമായി.

Continue Reading

You'll Also Like

152 0 10
ഒരു കുഞ്ഞൻ ലവ് സ്റ്റോറി🦋...ലവ് സ്റ്റോറി മാത്രമാണെന്ന് പറയാൻ ഒക്കില്ല.. എന്തായാലും AN DHRUVAAN STORY... ആകെ പത്തു പാർട്ട്‌ മാത്രം..!!🌸 വായിച്ചാൽ നിങ...
RudraVaani By Anju

Mystery / Thriller

1.2K 170 2
She was an angel, craving for chaos. And he was a demon seeking for peace.. What will happen when their worlds collide ??! Rudra, the leader of the...
475 69 12
Okk. Lets start. Enta kalari parambara daivangaleee njngalee kathoneeee🙏🏻 Ith oru mafia comedy romance mystery-thriller story aan. Yes, ithinta aka...
45 6 2
Durathu nee undakil thirichu varum njan ninakayi mathram ......🤍✨ Ethra manoharamayannu nee enne pranayikkunathu ninte pranayam ella the ee janmam...