നബിദിനത്തിലെ പേടിപ്പെടുത്തിയ ഓർമ്മ

76 11 48
                                    

പതിനാറ് വർഷങ്ങൾക്ക് മുൻപ് ഒരു നബിദിന ദിവസ്സം

ഞങ്ങളുടെ അടുത്ത പ്രദേശമായ കരൂപ്പടന്നയിലെ ഹാജി പള്ളിയിലെ നബിദിന പരിപാടി കഴിഞ്ഞ് വരുന്ന സമയം...

ഏകദേശം രാത്രി ഒന്നര.രണ്ട് മണി ആയിക്കാണും..

ഞാനും എന്റെ സുഹൃത്തായ ഹസ്സനും കൂടി കടലായിലേക്ക് നടക്കാൻ ആരംഭിച്ചു...

ഒരുപാടം കടന്നിട്ടു വേണം എന്റെ നാടായ കടലായിലെത്താൻ

അനുഭവത്തിലേക്ക് കടക്കുന്നതിന് മുൻപ് . ആ പാടത്തിനെ കുറിച്ചൊന്നു വിശദീകരിക്കാം

കരൂപ്പടന്നയിൽ നിന്നും ഞങ്ങളുടെ നാടായ കടലായി ലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഉപയോഗിക്കുന്ന ഒരു കുറുക്കു വഴിയാണ് ഇത്...

പാടത്തിന്റെ ഭൂമിശാസ്ത്രം ഇങ്ങനെയാണ്...

പ്രേതബാധ ഉണ്ടെന്ന് പറയുന്ന മനക്കുളമാണ് കാൽനടക്കാരെ ആദ്യം സ്വാഗതം ചെയ്യുന്നത്..

മനക്കുളം കഴിഞ്ഞ് അല്പം മുന്നോട്ട് നടന്നാൽ ഒരാൾക്ക് കഷ്ടിച്ച് നടന്നു പോകാൻ വീതിയിലുള്ള ഒരു ചെറിയ ഇടവഴി

ഇരു വശങ്ങളിലും കൊന്ന പത്തലാലുള്ള (ശീമ കൊന്ന)വേലികൾ..

ഏകദേശം നൂറു മീറ്റർ ഈ ചെറിയ വഴിയിലൂടെ സഞ്ചരിച്ചാൽ..

മുന്നിൽ കാണുന്നത് അതിവിശാലമായ പാടശേഖരമാണ്.

പാടത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് പുതുക്കാട്ടി പുഴയും ഒഴുകുന്നുണ്ട്..

പുഴയ്ക്ക് കുറുകെ പണ്ടുകാലത്ത് പണിത പൊട്ടിപൊളിഞ്ഞ ചെറിയ ഒരു കോൺക്രീറ്റ് പാലം.

ഈ പാലം കഴിഞ്ഞിട്ടു ഒരു 350 മീറ്റർ പിന്നേയും സഞ്ചരിച്ചിട്ടു വേണം

ഞങ്ങളുടെ നാട്ടിലെ ആൾ താമസമുള്ള ഏരിയ കളിലെത്താൻ...

ഒരു കാര്യവും കൂടി ഓർമ്മപ്പെടുത്താൻ ആഗ്രഹിക്കുന്നു.... ഞങ്ങളുടെ നാട്ടിൽ നവാസ് എന്നു പേരുള്ള ഒരു പയ്യനുണ്ട്..

ആ പയ്യൻ നബിദിനത്തിന് ഒരാഴ്ച്ച മുൻപ് ഈ പാടത്തിന് സമീപമുള്ള പാലത്തിലൂടെ മഗ് രിബിന്റെ നേരത്ത് ഒറ്റയ്ക്ക് നടന്നു പോകുമ്പോൾ .

You've reached the end of published parts.

⏰ Last updated: Nov 20, 2018 ⏰

Add this story to your Library to get notified about new parts!

നന്മWhere stories live. Discover now