ഏകാന്തത

285 9 5
                                    

ജീവിതത്തതിന്റെ മുൾമുനയിൽ

പരസ്പരം മനസ്സു തുറക്കുവാൻ

ആരുമില്ലാതെ അവൾ തനിച്ചായി..

തനിച്ചായിരുന്നു..അവൾ..എന്നും...

തനിച്ചാകുവൻ അവളാഗ്രഹിച്ചിരുന്നില്ല

ഒരിക്കൽ പോലും...

എന്നിട്ടും അവളിലെ ഏകാന്തതയുടെ

അളവുയർന്നു വന്നു...

തനിക്കു മനസ്സിലെ വാക്കുകൾ..,

ആശയങ്ങൾ.., പങ്കുവെക്കുവാനാ-

രുമില്ലെന്ന സത്യം അവളെ അഗാഡ-

മായി മുറിവേൽപ്പിച്ചുകൊണ്ടു നിന്നു..


ഇന്നുമിന്നലേയും തുടങ്ങിയേയല്ല..

അവളിലെ ഏകാന്തത...

കുഞ്ഞു- നാൾ തൊട്ടേ അവൾ

തനിച്ചാണു.. 

വിധി അവൾക്കു നെറുകെ വരച്ച

ക്രൂരതയാകാമതു......


സൗഹൃദമവൾക്കേറെ

ഇഷ്ടമായിരുന്നു....

കഥകളിലും സിനിമകളിലുമുളള

ഉറ്റ സുഹൃത്തുക്കൾ വെറും

സാങ്കൽപ്പികമാണെന്നതിൽ

അവളാശ്വസിച്ചു....

എന്നാലതു കൺമുമ്പെ കടന്നു

വന്നപ്പോളതു കൗതുകത്തോടെ

നോക്കിനിന്നൂ അവൾ....

തനിക്കെന്തേ അതുപോലൊരു

സുഹൃത്തില്ലാതെയായി എന്നവൾ

സ്വയം ചോദിച്ചു...

അതിനുത്തരമില്ലാതെ അവൾ

വീർപ്പുമുട്ടി...

വിധിയവൾക്കു പാകിയ ക്രൂരതയെ

അവൾ ശപിച്ചു...

വിദ്യാലയത്തിന്റെ കോണിലെ

പുസ്തകമാളികയെ അവൾ

ചേർത്തുവെച്ചു....,,,,,,,

ഒരു സുഹൃത്തിനു തുല്ല്യമാകില്ലതു

എന്നറിഞ്ഞിട്ടും... .

      ആകാശത്തു കൂട്ടം കൂടി പറക്കുന്ന

      പറവകളെയവൾ ഇമവെട്ടാതെ

      നോക്കിനിന്നു..,,,

      വൈകുന്നേരങ്ങളിൽ.... .!

ഏകാന്തതയിൽ പണീത പുതപ്പിൽ

കിടന്നുകൊണ്ടവൾ കണ്ണീരാൽ

 മുഖം കഴുകി....

അവൾ സ്വയം മന്ത്രിച്ചു..,,,

അതെ..ഞാൻ തനിച്ചാണു...

എനിക്കു കൂട്ടായെന്റെ

സ്വപ്നങ്ങളുണ്ട്....

സ്വപ്നങ്ങളിൽ അവൾക്കായൊരു

ആത്മസുഹൃത്തിനെ അവൾ

കാണുമായിരുന്നു...

അവയെ അവളൊരു മേഘ

കൂട്ടമായ് ഊതിപറപ്പിച്ചു....

ഒരു പേമാരിയായതു തനിക്കുമേൽ

ചൊരിയുമെന്ന പ്രതീക്ഷയിൽ

ഇന്നുമവൾ ജീവിക്കുന്നു...

                   ഏകാന്തതയിൽ....

 

ഏകാന്തത...Where stories live. Discover now