JNM🎭13

566 82 10
                                        


🎭ജീവനെ നിന്റെ മൗനം🎭13 


അങ്ങനെ കല്യാണ ദിവസം  വന്നെത്തി....... 

പാറു നേരത്തെ എണീറ്റു കൂടെ നന്ദുവും ആമി യും എല്ലാവരും ഫ്രഷ് ആയി പാറുവിനെയും നന്ദു ,ആമി ഇവരെ ഗൗരിയും ദചുവും കൂടെ ഒരുക്കി...... 


ആമിയുടെ ഗ്രീൻ കളർ ബ്ലൗസ് സെറ്റ് സരിയും ആയിരുന്നു അതേ കളർ ഷർട്ട്‌  ഗോൾഡൻ കരമുണ്ട്  ആയിരുന്നു കിച്ചു വിന്റെ. 

നന്ദു ചുവന്ന കളർ ബ്ലൗസ് സെറ്റ് സരിയും റിച്ചു ചുവന്ന ഷർട്ട്‌ ഗോൾഡൻ കര മുണ്ടും. 

പാറു നീല കളർ ബ്ലൗസ് സെറ്റ്  സാരിയും ആദി അദ്ദേ കളർ ഷർട്ട്‌ ഉം ഗോൾഡൻ കര മുണ്ടും ആയിരുന്നു.  അവർ താഴെക്ക് ഇറങ്ങി എല്ലാരും അവരെ കണ്ടു കണ്ണ് തള്ളി നിൽക്കുവാ.. 
ആദി യുടെ നോട്ടം പാറുവിൽ ആയിരുന്നു..

അവർ എല്ലാവരും കാറിൽ കയറി  3 കാർളായിരുന്നു  ഉണ്ടായിരുന്നത്

ഒന്നിൽ    മഹി ഗൗരി   ദച്ചു  ശിവ   മാധവൻ ഇവർ ഒരു കാറിൽ  കിച്ചു ആമി മുത്തശ്ശി മുത്തശ്ശൻ  സീത ഇവർ കിച്ചു വിന്റെ കാറിൽ ഉം .
പാറു റിച്ചു നന്ദു ആദി യുടെ കാറിൽ ആയിരുന്നു. 
സമയം കഴിയേ യാത്രകൊടുവിൽ  അവർ അമ്പലത്തിൽ എത്തി.

  അവരെല്ലാം ഇറങ്ങി അമ്പലത്തിനുള്ളിൽ പ്രവേശച്ചു. 
അവർ 6 പേരോട് പ്രാർത്ഥിച്ചു വരാൻ പറഞ്ഞു. 
അവർ  കൈകൾ കൂപ്പി കണ്ണടച്ച് പ്രാർത്ഥിച്ചു.  പാറു കണ്ണുകൾ തുറന്നു ആദി യെ നോക്കി എന്നിട്ട് വീണ്ടും അവൾ കണ്ണടച്ച് പ്രാർത്ഥിച്ചു.


പാറു🥀: എന്റെ കൃഷ്ണ ഈ ഊമ പെണ്ണിന്  അധികം ഒന്നു ആഗ്രഹം ഇല്ല പക്ഷെ ഞാൻ ഇപ്പോൾ ഒന്നു ആഗ്രഹിക്കുന്നു.  എന്റെ കൃഷ്ണ ഈ ഊമ പെണ്ണിനെ കൊണ്ട് ആദി ഏട്ടന് ഒരു ബുദ്ധിമുട്ടും വരുത്തല്ലേ.  ആദി ഏട്ടന്റെ ഇഷ്ട്ടങ്ങൾ  എന്താണ് എന്നറിയില്ല അത് അറിഞ്ഞു ആദി ഏട്ടന്റെ പാതിയാകണം . 
അറിയില്ല എന്താകും എന്ന്.  അദ്ദേഹത്തെ എന്റെ സ്നേഹം കൊണ്ട് മൂടാൻ ഒന്നും കഴിയില്ലങ്കിലും  നല്ലൊരു  ഭാര്യ ആയി നല്ലൊരു ഇണയായി  എന്നും ഉണ്ടാകും കൂടെ.  പക്ഷെ എന്നെങ്കിലും  ആദിഏട്ടന് ഞാൻ  ഒരു ബുദ്ധിമുട്ട് ആയി തോന്നിയാൽ അന്ന് ഞാൻ പൂർണ മനസ്സടെ ഇറങ്ങി കൊടുക്കും. ഞാൻ കാരണം ആദി ഏട്ടന്റെ കണ്ണ് ഒരിക്കലും  നിറക്കരുത് എന്റെ കൃഷ്ണ. 



🎭𝐉𝐍𝐌 : 𝟏 (𝐜𝐦𝐩𝐥𝐭𝐝)Where stories live. Discover now