അറിയാതെ👀💗

Start from the beginning
                                    

: ഞാൻ ചോദിച്ച ചോദ്യം എന്നോട് തന്നെ....കൊള്ളാല്ലോ ആൾ!!

അതിനവൾ നന്നായി ഒന്നു പുഞ്ചിരിച്ചു....

: തന്റെ വീട് ആണോ അത്??

" അതേ.....കേറുന്നോ?? " ( പെട്ടെന്ന് അങ്ങനെ ചോദിക്കാനാണ് തോന്നിയതെങ്കിലും പിന്നീട് വേണ്ടിരുന്നില്ല എന്ന് തോന്നി )

: ഇല്ലെടോ പിന്നെ ഒരിക്കൽ ആവട്ടേ.... Bye👋🏻

" മം.... ബൈ 👋🏻 "

ബൈക്ക് മുന്നിൽ നിന്ന് മാഞ്ഞു പോയതും അവൾ അകത്തേക്ക് കേറി, ആ സമയം അവളിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു...

കത്തി വെക്കൽ ഒക്കെ കഴിഞ്ഞ് സന്ധ്യയായപ്പോൾ അച്ഛൻ വന്നു..

നാളെ കമ്പനിയിൽ പോകേണ്ടതുകൊണ്ട് നേരത്തേ കഴിച്ചു കിടന്നു... കിടക്കാൻ നേരവും കൺമുന്നിൽ അതേ മിഴികൾ പക്ഷേ അതു കാണുമ്പോഴൊക്കെ മനസ്സിലിലേക്ക് ധ്രുവാൻഷിന്റെ മുഖം തെളിഞ്ഞു വരുന്നു.... എന്നാൽ ശബ്‌ദം....

ഓരോന്ന് ആലോചിച്ചു കിടന്നതുകൊണ്ട് ഉറക്കം എത്തിയതുകൂടി അവൾ അറിഞ്ഞില്ല....

പിറ്റേന്ന് പതിവ് പോലെ നേരത്തേ എഴുനേറ്റ് കമ്പനിലേക്ക് തിരിച്ചു പതിവില്ലാതെ വഴിക്ക് വെച്ച് അരുണയെ കണ്ടു, പിന്നെ രണ്ടുപേരും ഒന്നിച്ചു കമ്പനിലേക്ക് കേറി ഒരു നേർത്ത ചിരിയോടെ രണ്ടു വഴിയിൽ തിരിഞ്ഞു...

ലിഫ്റ്റിന്റെ മുന്നിൽ എത്തിയതും കണ്ടു ഒരു ഫയൽ ഉം ആയി നിൽക്കുന്ന ദീപ്തിയെ, ലിഫ്റ്റിൽ കേറാനായി ഒരുങ്ങിയ വൈദ്ദേഹിയുടെ കൈകളിൽ പിടിച്ചു നിർത്തി....

ѕтσяιєѕ σf ναяισυѕ ℓуf 👣Where stories live. Discover now