❤️ ജാനകി ദേവാത്മം ❤️

Start from the beginning
                                    

ഇന്ന് ആ 14 വയസുകാരിയിൽ നിന്ന് 22 വയസ്സായത് അറിഞ്ഞതേയില്ല. നിതി അവൾ ഇപ്പോൾ കോളേജിൽ പോയി തുടങ്ങി. ആൾ നല്ല മിടുക്കി കുട്ടിയാതുകൊണ്ട് തന്നെ പെട്ടെന്ന് അഡ്മിഷൻ ഒക്കെ കിട്ടി. അത് ഒരു തരത്തിൽ എനിക്ക് ആശ്വാസമായി.....

പതിവ്പോലെ തന്നെ അവൾക്ക് വേണ്ടതൊക്കെ എടുത്ത് നൽകി ഞാൻ ഇറങ്ങി. ഇന്ന് എന്റെ അമ്മടെ ഓർമ്മ ദിവസം ആണ്.

രാവിലെ തന്നെ അസ്തിത്തറയിൽ വിളക്ക് കൊളുത്തി പ്രാത്ഥിച്ചു, ഇപ്പോഴത്തെയുംപോലെ കണ്ണുനീർ ഭൂമിയിൽ മെല്ലേ പതിച്ചു. ചെറു കാറ്റ് എന്നിൽ തട്ടി തലോടി പോയി എനിക്ക് അറിയാം അത് എന്റെ അമ്മ തന്നെ ആണെന്ന്

" ഞാൻ എന്റെ ഉണ്ണി കണ്ണനെ കണ്ടിട്ട് വേഗം വരാം അമ്മ "

അതും പറഞ്ഞു കതക് പൂട്ടി താക്കോൽ എന്നത്തേയും പോലെ ചെടി ചട്ടിക്ക് അടിയിൽ ഒളുപ്പിച്ചവെച്ച പാടത്തൂടെ മുന്നോട്ട് നടന്നു.....

അപ്പോഴേക്ക് എന്നത്തേയും പോലെ വിളി വന്നു

' ജാനി......... '

വിളി ആരിൽ നിന്നാണെന്ന് നന്നായി അറിയാവുന്നതുകൊണ്ട് തിരിഞ്ഞു നോക്കാതെ മുന്നോട്ടു നടന്നു വീണ്ടും അതേ വിളി വന്നപ്പോൾ ഞാൻ തിരിഞ്ഞ് എന്തെന്ന ഭാവത്തിൽ നോക്കി,

മറുതലത്തിൽ നിന്ന് മറുപടിയായി ഒരു ചിരി മാത്രം കേട്ടതും മുഖം ഉയർത്തി ഒന്നു നോക്കി,

ѕтσяιєѕ σf ναяισυѕ ℓуf 👣Where stories live. Discover now