" He is So cute Elly.. Can I adopt him..?" കൂട്ടുകാരിൽ ഒരാൾ ചോദിച്ചു..

" നീ ഇവന്റെ അവകാശികളോടു പോയി permission ചോദിച്ചു നോക്ക് അല്ലേ ജെറി.." Elizabath ഒരു ചിരിയോടെ പറഞ്ഞു...
ജെറി അവന്റെ തള്ളവിരൾ  ഉയർത്തി കാണിച്ചു അവൾ പറഞ്ഞതിനോടു അനുകൂലിച്ചു...

" Elizabath, when you are going to marry...?" അവളുടെ കൂട്ടുകാരിൽ ഒരാൾ കളിയായി ചോദിച്ചു അതു കേട്ടതും Elizabath ഇന്റെ നെറ്റി ചുളുങ്ങി..

" ഒരു ചെറുക്കനെ കിട്ടിയാൽ ഇപ്പോ കെട്ടും.." Elizabath നടക്കിയമായി ഇല്ലാത്ത കണ്ണുനീർ തുടച്ചു കളയും പോലെ പറഞ്ഞു...

" Jerry will you marry me..." അവൾ ചെറു ചിരിയിടെ ജെറിയുടെ നേരെ തിരിഞ്ഞു കൊണ്ടു ചോദിച്ചു...
ജെറി കുറച്ചു നേരം ആലോചിക്കും പോലെ ഇരിന്നു..

" കണ്ടോ ഇവനു പോലും എന്നെ വേണ്ടാ.." അവൾ കള്ള കരച്ചിൽ തുടച്ചു കളഞ്ഞു കൊണ്ടു വീണ്ടും പറഞ്ഞു...

" ജെറി ഇപ്പോൾ കുട്ടി അല്ലേ അപ്പോ എങ്ങനാ കല്യാണം കഴിക്കുക..?"  പെട്ടന്നു ജെറി ആലോചന അവസാനിപ്പിച്ചു കൊണ്ടു ചോദിച്ചു... അവന്റെ ചോദ്യം കേട്ടു എല്ലാവരും ഒന്നു ചിരിച്ചു..

" അച്ചോടാ.. ഇവൻ എന്നാ cute ആടി.." Elly യുടെ കൂട്ടുകാരിൽ ഒരുവൾ ജെറിയുടെ കുഞ്ഞി കവിളിൽ ഒന്നു സ്‌കീസ് ചെയ്തു...

" ജെറി മോൻ വലുതാകുമ്പോൾ കല്യാണം കഴിച്ചാൽ മതി.. നിന്റെ ഏലി കുട്ടി wait ചെയ്യും അല്ലേ Elly.. " വീണ്ടും ആലോചനയിൽ മുഴുകി ഇരിക്കുന്ന ജെറിയെ നോക്കി മറ്റൊരു കൂട്ടുകാരി പറഞ്ഞു...

" അപ്പൊതെക്കും ഇവൾ കിളവി ആകും.." മറ്റൊരു കൂട്ടുകാരി കളിയാക്കി ചിരിച്ചു..

" you bloody fool.. എനിക്കു പ്രായം ആയാലും ഇതെ glamour ആയിരിക്കും.." Elizabath അവളെ നോക്കി ചുണ്ടു കൊട്ടി...
ജെറി അതു കേട്ടു ചിരിച്ചു..

" നീ ചിരിച്ചോ നിന്റെ കുഞ്ഞേട്ടായി എന്നെ ഒറ്റ വാക്കിൽ അല്ലേ reject ചെയ്തേ.. " അവൾ പരാതി പോലെ പറഞ്ഞു...

" കുഞ്ഞേട്ടായിക്കു അങ്ങനെ തന്നെ വേണം.. ഏലി കുട്ടിക്കു വേറെ നല്ല handsome പാർട്ണറിനെ കിട്ടും .." ജെറി അവളെ സമാധാനിപ്പിക്കും പോലെ പറഞ്ഞു..

BODYGUARD Where stories live. Discover now