19.🔞🖤DARK LOVE🖤🔞‼️[BL]

Começar do início
                                    

ഋഷി ദക്ഷ് നെ നോക്കിയപ്പോൾ അവനും ഇങ്ങോട്ട് നോക്കി... കഴിഞ്ഞോ ന്ന് ചുണ്ടനക്കി ചോദിച്ചതും ഋഷി പതിയെ തലയാട്ടി...ദക്ഷ് അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു ക്ലാസ്സ്‌ മുഴുവൻ ശ്രദ്ധോയോടെ നോക്കാൻ തുടങ്ങി...... ഋഷി ടെ മിഴികൾ ദക്ഷ് ൽ തന്നെയാണ് ദക്ഷ് അറിയുന്നുണ്ടേലും തിരിച്ചു നോക്കാൻ പോയില്ല.... അങ്ങനെ എങ്കിലും അവൻ അവന്റെ ഫീലിംഗ്സ് മനസിലാക്കട്ടെ.....
എന്നും ചിന്തിച്ചു ദക്ഷ് അവനെ മൈൻഡ് ചെയ്യാതെ നടന്നു....

ഋഷി ആണേൽ ഒന്ന് ഇങ്ങോട്ട് നോക്കി എങ്കിൽ എന്ന് ആശിച്ചിരുന്നു......

ശേ... ഞാൻ എന്തിനാ അങ്ങനെ ഒക്കെ ചിന്തിക്കുന്നേ..... ഋഷി ദിസ്‌ ഈസ്‌ നോട്ട് പോസിബിൾ..... ഒരിക്കലും ഇങ്ങനെ ഒരു പ്രണയം ഉണ്ടാവില്ല.. ഇതൊക്കെ വെറും തോന്നലാണ്.... അതാവാ പ്രണയം ആണങ്കിൽ തന്നെ ഈ ലോകം ഇതൊക്കെ വെറുപ്പോടെയും അറപ്പോടെയും മാത്രമേ നോക്കി കാണുകയാള്ളൂ.... ജീവിതത്തിലെ കോമാളികൾ ആയി മാറും നമ്മള്... ആർക്കും നങ്ങടെ ഫിങ്സ് മനസിലാവില്ല... മനസിലാക്കാൻ പറ്റില്ല.... ഒരിക്കലും... പറ്റില്ല.... സ്വന്തം കുടുംബം പോലും കൂടെ നിൽക്കും എന്ന് തോന്നുന്നുണ്ടോ ഋഷി നിനക്ക്... ഇല്ല ഒരിക്കലും ഇല്ല.... ഇങ്ങനെ ഒന്ന് അറിഞ്ഞാൽ അന്ന് ആ പടി ഇറങ്ങേണ്ടി വരും... അതിന് പറ്റുമോ എനിക്ക്....??

ആയിരം ചോദ്യങ്ങൾ അവന്റെ ഉള്ളിൽ കിടന്ന് വേന്ദു കൊണ്ട് ഇരുന്നു... അതിന്റെ ഉത്തരവും ഉള്ളിൽ ആരോ പറഞ്ഞു കൊണ്ട് ഇരുന്നു... അത് ശെരിയാണോ... തെറ്റാണോ... എന്ന് പോലും അറിയില്ലേ.........അവന്റെ ചിന്തകളുടെ ഭാഗമായി അവന്റെ മിഴികളും നിറഞ്ഞു....

ദക്ഷ് ഋഷി യെ നോക്കിയതും കണ്ണ് നിറച്ചു തന്നെ നോക്കുന്നവനെ ആണ് കാണുന്നത്........അത് കണ്ടതും ദക്ഷ് ന്റെ ഉള്ളം പിടഞ്ഞു..

എന്തിനാ അവൻ കരയുന്നെ...... --- ദക്ഷ്

ദക്ഷ് തന്നെ നോക്കി നെറ്റി ചുളിക്കുന്നത് കണ്ടപ്പോൾ ആയിരുന്നു താൻ കരയുകയാണെന്ന് അവൻ അറിഞ്ഞത്.... ദക്ഷിൽ നിന്നും മിഴികൾ പിൻവലിച്ചു കണ്ണുകൾ തുടച്ചു കൊണ്ട് ബെഞ്ചിലേക്ക് തല ചയിച്ചു അവൻ.....

ബെൽ അടിച്ചതും പേപ്പർ കൊടുത്ത് ദക്ഷ് നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഋഷി വേഗം ക്ലാസ്സിൽ നിന്ന് ഇറങ്ങി ഗ്രൗണ്ട് ലേക്ക് നടന്നു.....
ദക്ഷ് ഋഷി പോയ വഴിയേ നോക്കി നിന്നു....

കാവ്യയും ശാലുവും എക്സാം ഒക്കെ കഴിഞ്ഞ് നടന്നു വരുമ്പോൾ ആണ് അവരെ നോക്കി നിൽക്കുന്ന  കിച്ചു നെയും പ്രണവ് നെയും കാണുന്നത്... പതിവ് പോലെ കിച്ചു കാവ്യാ യെ നോക്കി ഇളിച്ചു.... കാവ്യാ പതിവ് പോലെ പുച്ഛം വാരിവിതറി.....
വല്ല കാര്യം ഉണ്ടോ എന്ന് എസ്‌പിറേഷൻ ഇട്ട് കൊണ്ട് പ്രണവ് കിച്ചു നെ നോക്കി... ഇതൊക്കെ അല്ലെ രസം എന്ന് കിച്ചു വും....

കാവ്യായും ശാലുവും കാർ ന്റെ അടുത്തേക്ക് എത്തിയതും അവിടെ അതാ സൂരജ്.....

വൗ... ഇങ്ങേര് എന്താ ഇവിടെ.... -- ശാലു

സൂരജ് കാവ്യാ യെ നോക്കി ചിരിച്ചു..

" ഏട്ടാ..... ഏട്ടൻ എന്താ ഇവിടെ..."

കാവ്യാ ഓടിച്ചെന്നു സൂരജ് നോട്‌ ചോദിച്ചു.....

" നിങ്ങളെ പിക്ക് ചെയ്യാൻ വന്നതാ... " സൂരജ്

സൂരജ് റൈബോൻ ഗ്ലാസ്‌ ഊരി കൊണ്ട് പറഞ്ഞു...

" അപ്പൊ... ദക്ഷ് ഏട്ടനോ.... " കാവ്യാ

" അവന് എന്തോ വർക്ക്‌ ഉണ്ടെന്ന്.... " സൂരജ്

" ഓ... ഓ.. " കാവ്യാ

" വാ പോകാം... അല്ല... ഋഷി എവിടെ... " സൂരജ്

" ആ.... " കാവ്യാ കൈ മലർത്തി

" ഹ്മ്മ്... ഞാൻ ദക്ഷ് നെ വിളിച്ചു നോക്കട്ടെ... " സൂരജ്

അതും പറഞ്ഞു സൂരജ് ദക്ഷ് നെ വിളിച്ചു....

📳

" ഹലോ... ഡാ... ഋഷി എവിടെ... " സൂരജ്

" അവൻ അങ്ങോട്ട് വന്നില്ലേ.... ഹ്മ്മ്... ഗ്രൗണ്ടിൽ ഉണ്ടാവും... ഞാനും അവനും ഒന്നിച്ചു വന്നോളാം.... " ദക്ഷ്

" ഹ്മ്മ്.. ശെരി... " സൂരജ്

കാൾ കട്ട്‌.....

" ഋഷി എവിടെ ഏട്ടാ... " കാവ്യാ

" അവൻ ഗ്രൗണ്ടിൽ കാണും ന്ന്.... ദക്ഷ് പറഞ്ഞു അവർ രണ്ടുപേരും ഒന്നിച്ചു വന്നോളാം ന്ന്... " സൂരജ്

" ഹ്മ്മ്... " കാവ്യാ

പിന്നെ മൂന്ന് പേരും കാറിലേക്ക് കയറി.......ഇത്രയും നേരവും സൂരജ് ന്റെ ഒരു നോട്ടം അറിയാതെ പോലും ശാലു വിന്റെ അടുത്തേക്ക് നീങ്ങിയില്ല....ശാലു ആണേൽ അത്രയും നേരം അവനെ തന്നെ നോക്കി ഇരിക്കുവായിരുന്നു......

" സ്വന്തം കെട്ടിയോന്റെ ചോര ഇങ്ങനെ ഉറ്റാതേടി.... " കാവ്യാ ശാലു ന്റെ ചെവിയിൽ ആയി മൊഴിഞ്ഞു....

" 😁😁 " ശാലു അതിന് നല്ല അസ്സലായി ഇളിച്ചു കൊടുത്തു...

തുടരും.....

Vote and comment cheyyane...💜💜🥰🥰

🔞🖤DARK LOVE🖤🔞‼️[BL]Onde as histórias ganham vida. Descobre agora