2. Glimps of us

151 28 191
                                    

danwon high school , Ansan , South Korea

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

danwon high school , Ansan , South Korea

November 15 , 2013

12 :15 pm

സുഹൃത്തുക്കളുമായി ഉള്ള ഉച്ച ഭക്ഷണത്തിന് ശേഷം കൈ കഴുകി അവൻ നേരെ ചെന്നത് സ്കൂൾ ലൈബ്രറിയിലേക്ക് ആണ്.
ആ വലിയ ലൈബ്രറിയുടെ ഏറ്റവും അറ്റത്തായുള്ള ഒരു ബെഞ്ച് ലക്ഷ്യമാക്കി ആയിരുന്നു അവൻ്റെ നടത്തം. നേരെ ചെന്ന് അവിടെ ഇരുന്ന് ജനൽ തുറന്നു. പോക്കറ്റിൽ നിന്ന് ഫോണും ഇയർഫോനും എടുത്ത് ആ ബെഞ്ചിൽ കിടന്നു. അവൻ്റെ നിത്യവും ഉള്ള പരിപാടി ആയിരുന്നു ഇത്.
അവിടെ കിടന്നു ഇയർഫോൺ ചെവിയിൽ വെച്ച് പാട്ടും കേട്ട് ഒരു ഉച്ച മയക്കം.

ഫോൺ റിംഗ് ചെയ്യുന്നതും കേട്ട് കൊണ്ടാണ് അവൻ ആ ചെറിയ മയക്കത്തിൽ നിന്ന് ഉണർന്നത് .

" ഡാ ഒന്ന് വേഗം വന്നെ കോച്ച് നിന്നെ തിരക്കുന്നുണ്ട് "

" ആഹ് ഞാൻ ദേ ഇപ്പൊ വരാം ... നീ ഗ്രൗണ്ടിലേക്ക് ചെല്ല് "

കോൾ കട്ട് ചെയ്ത് അവൻ ലൈബ്രറിയിൽ നിന്ന് ഇറങ്ങി ഓഫീസ് ലക്ഷ്യമാക്കി നടന്നു . പോകുന്ന വഴിയിൽ ഒരാളുമായി കൂട്ടി ഇടിച്ചു അവൻ തറയിലേക്ക് വീഴാൻ പോയി .

" ഓ so- so- so-rryy"

പെട്ടെന്ന് തന്നെ താഴെ വീണ ബുക്‌സും എടുത്ത് ആ പയ്യൻ അവിടെ നിന്നും ഓടി .

☽︎

" May I come in "

" ആ തെഹ്‌യുങ്... Come in "

കോച്ചിൻ്റെ അടുത്ത് നിൽക്കുന്ന ആളെ നോക്കി മന്ദഹസിച്ചു കൊണ്ട് തെഹ്‌യുങ് അകത്തേക്ക് കേറി .

" അപ്പോ ഞാൻ നിങ്ങൾ രണ്ട് പേരേം വിളിച്ചത് എന്തിനാണെന്ന് അറിയാല്ലോ .
അടുത്ത ആഴ്ച തൊട്ട് ടൂർണമെൻ്റ് സ്റ്റാർട്ട് ചെയ്യാൻ പോകുവാ.... അപ്പോ ഇനി മുതൽ പ്രാക്ടീസ് കുറച്ച് കൂടുതൽ നന്നായിട്ട് തന്നെ വേണം കഴിഞ്ഞ വർഷത്തെ പോലേ ഈ വർഷവും കപ്പ് നമ്മടെ സ്കൂളിൽ തന്നെ വരണം. So
Taehyung as a captain , നിൻ്റെ മേൽനോട്ടം തന്നെ വേണം എല്ലാത്തിനും ...
ജങ്കുക് നീ എല്ലാത്തിനും തൈ്യുങിൻ്റെ കൂടെ വേണം . കഴിഞ്ഞ വർഷത്തെ പോലേ ഗ്രൗണ്ടിൽ കിടന്ന് തല്ല് കൂടാൻ ആണ് രണ്ട് പേരുടെയും പ്ലാനെങ്കിൽ ഈ ക്യാപ്റ്റൻ പദവിയും central forward പദവിയും വേറെ ആർക്കെങ്കിലും കൊടുക്കും. അറിയാല്ലോ എന്നെ പറഞ്ഞ പറഞ്ഞത് പോലേ ചെയ്യും... "

You've reached the end of published parts.

⏰ Last updated: Jun 01 ⏰

Add this story to your Library to get notified about new parts!

🎗️SPRING DAY🎗️Where stories live. Discover now