part- 4 ഒരു പുതു സൗഹൃദം

396 19 2
                                    

സിമി ചിരിച്ചു അവനും അവർ പെട്ടന്ന് കൂട്ടുകാരായി. അവരുടെ ഇഷ്ടങ്ങൾ എല്ലാം ഏതാണ്ട് ഒരേ പോലെ ആയിരുന്നു വായനയുടെയും സംഗീതത്തിന്റയും ഒരു മാസ്മരിക ലോകം അവനിൽ ഉണ്ടായിരുന്നു.
ലോക ക്ലാസിക്കുകളുടെ വലിയൊരു ശേഖരം തന്നെ അവന് സ്വന്തമായിട്ടുണ്ടായിരുന്നു.... റാഫിയുടെയും, കിഷോറിന്റയും മുകേഷിന്റയും പാട്ട് കളുടെ വലിയൊരു ശേഖരം തന്നെ അവന്റ പപ്പയ്ക്കുണ്ട്. സിമി അവനിലൂടെ വായനയുടെയും സംഗീതത്തിന്റയും സാഹിത്യത്തിന്റയും ലോകത്തേയ്ക്ക് കടന്നു........
അവർ സ്കൂളിലേയ്ക്ക് പോകുന്നതും വരുന്നതും ഒന്നിച്ചായി
സമിത സിമി പിന്നെ അവൻ....
അവർക്ക് സംസാരിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു....
ഹിന്ദു പുരാണങ്ങൾ അവൻ പറയുമ്പോൾ ഇസ്ലാമിക ദർശനങ്ങളെ കുറിച്ച് സിമിയും പറയുമായിരുന്നു. അദ്നാൻ സമി യുടെ പുതിയ പാട്ടുകളും ഷെർലക് ഹോംസും ഒക്കെ കയറി ഇറങ്ങി പോവും. അവരുടെ സംസാരം മുഴുവൻ യാതൊരു അഭിപ്രായ പ്രകടനങ്ങളും ഇല്ലാതെ സ്മിത കേട്ട് നടക്കും. ഇടയ്ക്ക് അവർ ചോദിക്കും
"ടി? നീ എന്താ മിണ്ടാത്തെ? "
സ്മിത: " പറയാൻ ഒരു ഗാപ്പ് കിട്ടിയിട്ട് വേണ്ടേ? അല്ലേൽ തന്നെ എനിക്ക് അറിയാവുന്ന വല്ലതും ആണോ? നിങ്ങൾ ഈ പറേന്നേ?"
"അതാണ് നിന്നോട് ഇടയ്ക്ക് വായിക്കണം എന്ന് പറയണേ?"
" ഉം ഇവിടെ ഞാൻ text book വായിക്കുന്നത് തന്നെ വളരെ കഷ്ടപ്പെട്ടാണ് പിന്നെയാ ഒരു ഷെർലക് ഹോംസ് "
അവർ പൊട്ടിച്ചിരിച്ചു.
"അതേയ് സാഹിത്യം പറയാനാണേൽ കണ്ണേട്ടൻ ഞങ്ങടെ കൂടെ വരണ്ടാ ട്ടോ... "
സ്മിത അവനെ വിലക്കി...
" ഇല്ല സാഹിത്യം പറയണില്ല പോരെ?"
"മതി, സന്തോഷം! "
"എങ്കിൽ പിന്നെ നമുക്ക് കുറച്ച് രാഷ്ട്രീയം പറയാം എന്തേ? "
"അത് വേണ്ട ഞാൻ ന്യൂസ് പേപ്പർ വായിക്കാറില്ല."
"അത് നന്നായി രക്ഷപെട്ടു.. " സ്മിതയ്ക്ക് സന്തോഷമായി... ദിവസങ്ങൾ അങ്ങനെ അങ്ങ് കടന്നു പോയി....
യൂത്ത് ഫെസ്റ്റിവൽ വന്നു.... ഇത്തവണ സിമി' സ്ഥിരം പങ്കെടുക്കാറുള്ള മത്സരങ്ങൾക്ക് പുറമേ എഴുത്ത് മത്സരങ്ങളിലും പങ്കെടുത്തു... ആ സ്വാദനം മാത്രമല്ല കഥ കവിത ഉപന്യാസം എല്ലാം പയറ്റി ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തി. ലളിതഗാന മത്സര വേദി ... ഹൈസ്കൂൾ വിഭാഗം 8 മുതൽ 10 വരെ ഒറ്റ മത്സരമാണ്... ഇഷ്ടം പോലെ മത്സരാത്ഥികൾ... ലക്ഷ്മിയെ കണ്ടപ്പോൾ സിമി ഒന്നുറച്ചു. ഫസ്റ്റ് അവൾക്ക് തന്നെ സെക്കന്റ് ആർക്ക് എന്ന് അറിഞ്ഞാൽ മതി... എല്ലാം സ്ഥിരം പാട്ട്കൾ റിപ്പീറ്റ് കേട്ട്കേട്ട് ജഡ്ജസിന് പോലും മടുത്തു സിമിക്കും... അവളും സ്ഥിരം പാട്ട് തന്നെ
"ഞാൻ പാടുന്നില്ല" സ്മിതയോട് പറഞ്ഞു. സ്മിത:
"എന്തേ? "
"തലവേദന "
"നമുക്ക് ക്ലാസിൽ പോവാം നിന്റതാവാൻ ഇനിയും സമയം ഉണ്ട്"
അനൗൺസ്മെന്റ് കേട്ടപ്പോ സ്മിത പറഞ്ഞു.
"ദേ കണ്ണേട്ടന്റ പാട്ട് "
അവൾ സിമിയുടെ കൈ പിടിച്ച് വലിച്ച് സ്റ്റേജിന് മുൻ വശത്തേയ്ക്ക് കൊണ്ട് പോയി...
നല്ല പാട്ടായിരുന്നു സെമിക്ലാസിക്കൽ ആയിരുന്നു' ഒരു തരി വെള്ളി വീഴാതെ അവൻ പാടി ... നിറഞ്ഞ കയ്യടിയും നേടി..
സിമി അവിടുന്ന് നേരെ ക്ലാസിൽ പോയി ഡസ്കിൽ കൈവെച്ച് കിടന്നു.. അവളെ കാണാഞ്ഞത് കൊണ്ടാവണം.. സ്മിതയുടെ കൂടെ അവനും ക്ലാസിലേയ്ക്ക് വന്നു.
സ്മിത സിമിയെ തൊട്ട് വിളിച്ചു. സിമി മുഖമുയർത്തി നോക്കി.
" എങ്ങനെ ഉണ്ട്?"സ്മിത ചോദിച്ചു.
"കുഴപ്പമില്ല" അവൾ അലക്ഷ്യമായി മറുപടി പറഞ്ഞു.
"തലവേദനയല്ല....എന്തേ? കോൺഫിഡൻസ് പോയോ?" അവൻ ചോദിച്ചു.
"അതല്ല... ഞാൻ പാടാൻ പഠിച്ചത് ഒരു പത്ത് പേരെങ്കിലും പാടിക്കാണും"
"അത് പഠിക്കും മുൻപ് ആലോചിക്കണം. പിൻമാറുകയല്ല വേണ്ടത് " അവൻ അവളെ കളിയാക്കി.
"എനിക്ക് അത് പാടണ്ട ആരും ശ്രദ്ധിക്കുക പോലും ഇല്ല... " അവൾക്ക് നിരാശ തോന്നി
"നീ പ്രാക്ടീസ് ചെയ്തതല്ലേ... പിന്നെന്താ? പങ്കെടുക്കുക എന്നതാണ് കാര്യം" അവർ സിമിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
"നിനക്കിപ്പോ എന്താ അത് പാടണ്ട അത്രയല്ലേ ഉള്ളൂ. വേറെ പാടിക്കൂടെ..!" അവൻ ചോദിച്ചു.
"വേറെ പാട്ട് പഠിക്കാൻ സമയം ഇല്ല... "
"വേറെ പഠിക്കണ്ട നിനക്കറിയുന്നത് പാട്..." അവൻ പ്രോൽഝാഹിപ്പിച്ചു.
"ആകേട്ടതൊക്കെ തന്നെയേ എനിക്കും അറിയൂ"
"നീ ഞാൻ പാടിയത് പാടൂ അത് ഞാൻ മാത്രമല്ലേ പാടിയുള്ളൂ..." അവൻ അവളോട് പറഞ്ഞു.
"അത് ഞാൻ പാടിയാൽ മൊത്തം വെള്ളിയാവും.. നിങ്ങളൊക്കെ പപ്പാന്ന് വിളിച്ചു
തുടങ്ങിയപ്പോഴെ പധനിസ പഠിക്കാൻ തുടങ്ങിയതാ... ഞാൻ അതു പോലെ അല്ല... "
"ടീ ഞാൻ കഴിഞ്ഞ ദിവസം തന്ന ഗസൽ കേട്ടായിരുന്നോ നീ.. അതിലൊരണ്ണം ഇല്ലേ!... ഈ നിലാക്കൈകളിൽ... അത് പാടിയാൽ മതി...." അവൻ ഒരു കുറുക്കു വഴി പറഞ്ഞു കൊടുത്തു.
" അതൊരു ഗസൽ അല്ലേ?" അവൾ സംശയത്തോടെ അവനോട് ചോദിച്ചു.
" അത് നിനക്കും എനിക്കും അല്ലേ അറിയൂ സലീം സർ കേട്ട് കാണില്ല " അവൻ പറഞ്ഞു.
"അതൊന്നും ശരിയാവില്ല " സിമിക്ക് ഒരു വിശ്വാസം ഇല്ല.
"ശരിയാവും, എന്തായാലും ലൈറ്റ് മ്യൂസിക്കിന് നീ സ്കൂളിനെ റപ്രസന്റ് ചെയ്യില്ല. ലക്ഷ്മിയും ഞാനുമേപോവൂ പേര് കൊടുത്തിട്ട് പാർട്ടിസിപേറ്റ് ചെയ്തില്ലങ്കിൽ നാണക്കേടല്ലേ?" അവൻ അവളെ പിരി കയറ്റി...
"എനിക്കതിന്റ ലിറിക്സ് അറിയില്ല " അവൾ ഒഴിവ് പറയാൻ ശ്രമിച്ചു.
" ഞാൻ എഴുതിത്തരാം"
അവൻ സിമിയുടെ ബാഗിൽ നിന്ന് ഡയറി എടുത്ത് സ്പീടിൽ എഴുതി കൊടുത്തു.
"ഈനിലാ പൂക്കൈകളിൽ ഞാൻ പാടുമിന്നാദ്രമായ്. മൗനമായ് രാഗമായ് താളമായ്...
പുലർ മഞ്ഞു പെയ്യുന്ന രാഗം നെഞ്ചിൽ, കുളിരാറൊഴുകുന്ന പോലെ ന്നുള്ളിൽ
അഴകേ.... അരികെ .... പൊഴിയും...... നിലവേ....
ഇനിയിന്നു നീ പാടുമെങ്കിലോ പൊഴിയുന്ന പാട്ടിന്ന് താളമായ്
പതിയെ വിരിഞ്ഞൊരീ സന്ധ്യയിൽ ഒരു കുഞ്ഞു തെന്നലായ് ഞാൻ തലോടിയണയാം.......
ഈ സ്വരം കേൾക്കാൻ വരും എങ്കാറ്റതിൽ പാതിയെൻ മനമിതിൽ.. .... ഉരുകുമീ മൊഴിയതിൽ ......
രാജ ഹംസങ്ങൾ പാട്ട് പാടുന്ന രാജധാനിയിൽ കേവലം...
ചെമ്പനീർ പൂവായ് വിരിഞ്ഞു നിൽക്കുമ്പോൾ ഓർക്കുമോ നീയീ മർമ്മരം...
നിന്നിലലിയും സുഗന്ധമായ് കുരുന്നു പൂവിന്റ തേങ്ങലായ്... ഓടിയെത്തും വസന്തമേ
ഇന്ന് നീയുലയ്ക്കുന്നു നെഞ്ചകം......
മാരിവില്ലായ്.... അലിഞ്ഞിതാ ഞാൻ... നേർത്ത തെന്നൽ തേങ്ങലായി.....
കാറ്റലയ്ക്കുന്നൊരോളമായ് ഈ തടാകത്തിലിന്നു ഞാൻ......
നിൻ സ്വരം കേൾക്കാൻ വരും പൂങ്കാറ്റതിൽ പാതിയെൻ മനമിതിൽ ഉരുകുമീ.. മൊഴിയതിൽ....
വെള്ളിമേഘങൾ നൃത്തമാടുന്ന നീല വാനിലെ സൂര്യനെ
നിന്നെയോർത്തിന്നു നൂപുരം ചാർത്തി ആടുമീ മലർ തോഴിയെ...
പൊന്നുരുക്കുന്ന പോലെ യിന്നുരുകിടുന്നൊരീ നോവുമായ്....
മഞ്ഞു പെയ്യുന്ന രാവിതിൽ ഇന്ന് നീ മറയ്ക്കുന്ന നാണവും
പോരുമോ നീ നീല സ ന്ധ്യേ... നിന്നെയോർത്തി ന്നിരിപ്പു ഞാൻ...
കാത്തു കാത്തിന്നിരുപ്പു ഞാൻ.....
നിൻ സ്വരം കേൾക്കാൻ വരും പൂങ്കാറ്റതിൽ പാതിയെൻ മനമിതിൽ ഉരുകുമീ മൊഴിയതിൽ..... "
അവൻ തന്നെ പാടി പഠിപ്പിച്ചു കൊടുത്തു. തകർത്ത് പാടി... റിസൾട്ട് വന്നപ്പോൾ ഗേൾസിൽ സെക്കന്റ്...
ആ വർഷം സിമി മാപ്പിളപ്പാട്ടിനും ... കഥാരചനയ്ക്കും ... സ്റ്റേറ്റ് ലവൽ വരെ പോയി...
സ്കൂളിനുള്ള എവർ റോളിംഗ് ട്രോഫി വാങ്ങിയതിൽ സിമിയും അവനും അറബിക്കിലെ ആ പയ്യനും സ്മിതയും ഉണ്ടായിരുന്നു.... ആ വർഷവും കടന്ന് പോയി അവൻ SSLC ഡിസ്റ്റിങ്ങ്ഷനോടെ പാസ്സായി സിമിയും സ്മിതയും ഒൻപതിലേയ്ക്ക് ... അവൻ ആ സ്കൂളിൽ തന്നെ പ്ലസ് വൺ സയൻസ്...
എങ്കിലും അവൻ ഇടയ്ക്ക് ക്ലാസിൽ വരും.... അവരോട് സംസാരിക്കും...
ഒരു ശനിയാഴ്ച സിമി സ്മിതയുടെ വീട്ടിൽ പോയി പട്ട് പാവാടയും കുപ്പിവളയും ഷോളും ഒക്കെ ഇട്ട് ആദ്യമായി അവളുടെ വീട്ടിൽ ചെന്നു. അവളുടെ അമ്മ സന്തോഷത്തോടെയാണ് അവളെ സ്വീകരിച്ചത്. അവളുടെ വേഷവും അഴിച്ചിട്ട മുടിയും കണ്ടപ്പോൾ സ്മിതയ്‌ക്കൊരു കൗതുകം
സ്മിത:"സിമി നീ ആ ഷോൾ ഒന്ന് മാറ്റിയേ ഒരൂട്ടം കാട്ടിത്തരാം..."
അവൾ സിമിയെ കണ്ണാടിക്ക് മുന്നിൽ പിടിച്ചിരുത്തി.
" കണ്ണടച്ചേ?" ഒരു കുസൃതിചിരിയോടെ സ്മിത പറഞ്ഞു
"എന്തിന്?"
"കണ്ണടയ്ക്ക് പെണ്ണേ പറയാം..."
സിമി കണ്ണടച്ചു...
അവൾ സിമിയുടെ നെറ്റിയിൽ പൊട്ട് തൊട്ടു ചന്ദന കുറി. വരച്ചു... മുടി വിടർത്തിയിട്ട് അവള് കെട്ടുന്ന പോലെ കെട്ടി....
" ഇനി കണ്ണൂ തുറന്നേ..."
സിമി കണ്ണ് തുറന്നു
"കൊള്ളാലെ?"
സിമി ചിരിച്ചു.....
"ഒറ്റനോട്ടത്തിൽ നായരു കുട്ടിയാന്നേ പറയൂ " പിന്നിൽ നിന്നും ആ ശബ്ദം കേട്ടപ്പോ സിമി തിരിഞ്ഞു നോക്കി അവൻ !!!
സിമി ഒന്ന് ചമ്മി... അവൾ തിരിഞ്ഞു നിന്ന് പൊട്ടും ചന്ദക്കുറിയും മായ്ച്ച് തലയിൽ ഷോൾ ഇട്ടു.
" കണ്ണേട്ടൻ എപ്പോ വന്നു " സ്മിത ചോദിച്ചു.
"ഇപ്പോ വന്നതേ ഉള്ളൂ. സിമി ഒരു കാര്യം പറയട്ടെ നിനക്ക് നിന്റെ ഹെയർ സ്റ്റൈലും തട്ടവും തന്നെയാട്ടോ നല്ലത്. "
" അപ്പോ എനിക്കോ?" സ്മിത ചോദിച്ചു.
"നീ കണ്ണാടി നോക്ക് നിനക്ക് ഇത് തന്നെയാ നല്ലത് ...."
അവൻ സിമിയെ നോക്കി ഭംഗിയായി ചിരിച്ചു എന്നിട്ട് ആ റൂമിന്റ വാതിൽക്കലിൽ നിന്ന് നടന്ന് പോയി...
" ടി... നിന്റ കണ്ണേട്ടൻ ഇവിടെ തന്നാണോ?" സിമി ചോദിച്ചു.
"അമ്മ വിളിച്ചതാവും ഊണ് കഴിക്കാൻ." സ്മിത പറഞ്ഞു.
"ആകെ ചമ്മിപ്പോയി അവന് വരാൻ കണ്ട നേരം!" അവൾക്ക് എന്തോ പോലെ തോന്നി.
"നീ കണ്ണേട്ടനെ അവൻ ഇവൻ എന്ന് ഒന്നും പറയണ്ടട്ടോ? എനിക്ക് അതത്രക്കങ്ങ് ഇഷ്ടപ്പെടണില്ല!"സ്മിത അൽപം നീരസത്തോടെ പറഞ്ഞു.
"പിന്നെ ഞാൻ എന്താ വിളിക്കണ്ടേ? നീ വിളിക്കും പോലെ കണ്ണേട്ടൻ എന്നായാലോ?" സിമി ആശയക്കുഴപ്പത്തിലായി...
"ഏയ് അതു വേണ്ട" സ്മിതയ്ക്ക് അതും പിടിച്ചില്ല!
"ജയകൃഷ്ണൻ അങ്ങനെ വിളിച്ചാൽ എന്തോ പോലെ" സിമി ഒരു മിനിട്ട് ആലോചിച്ചു
"Jk അങ്ങനെ വിളിച്ചാലോ?"
"അത് കൊള്ളാം നീ ഇനി അങ്ങനെ വിളിച്ചാൽ മതി" സ്മിത സമ്മതിച്ചു.
ദിവസങ്ങൾ വീണ്ടും കടന്ന് പോയി ഒരു എക്സാം ദിവസം രാവിലെ എട്ട് മണിയായപ്പോഴെക്കും സിമി സ്മിതയുടെ വീട്ടിലെത്തി... സൈക്കിളിന്റ ബെൽ എത്ര അടിച്ചിട്ടും അവൾ വന്നില്ല...
Dear readers....
Kannan simikkengane jk aayi? Athanu we chapter kondu udheshichathu....
Thanks for reading....

You've reached the end of published parts.

⏰ Last updated: Oct 30, 2016 ⏰

Add this story to your Library to get notified about new parts!

Priya Nimisham part 4Where stories live. Discover now