എന്റെ മാത്രം; MINE ALONE🥀
ആ വിവാഹം ശക്തിയുടെ തീരുമാനമായിരുന്നില്ല.
ഭദ്രന്റേതുമല്ല.
എന്നിട്ടും, ഒരു ദിവസംകൊണ്ട് ശക്തി ദേവമംഗലത്തിന്റെ ഭാഗമായിമാറി.
പുതിയ വീട്..
പുതിയ കുടുംബം..
പുതിയ ജീവിതം..
പക്ഷേ,
ആ വീട്ടിൽ മറ്റാരും തിരിച്ചറിയാതെ, അവൻ ശക്തിയെ തന്റെ ലോകത്തിന്റെ കേന്ദ്രമാക്കി മാറ്റിക്കൊണ്ടിരുന്നു.
ആദ്യമെല്ലാം അത് വെറും ശ്രദ്ധയായിരുന്നു..
പിന്നെ കരുതൽ..
ഒടുവിൽ,
അവനെ മറ്റാർക്കും വിട്ടുകൊടുക്കാൻ പറ്റാത്ത ഒരു ആസക്തി, ഒരുതരം ഭ്രാന്ത്.