ഹൃദയതന്ത്രികൾ...

By vaighari

28.4K 4.4K 12.6K

𝐘𝐎𝐔 𝐀𝐑𝐄 𝐍𝐎𝐓 𝐈𝐍𝐍𝐎𝐂𝐄𝐍𝐓 𝐍𝐀𝐍𝐃𝐇𝐀🔥𝐔 𝐀𝐑𝐄 𝐀 𝐃𝐈𝐑𝐓𝐘 𝐌𝐈𝐍𝐃𝐄𝐃 𝐁𝐄𝐀𝐒𝐓𝐘 𝐎𝐍𝐋�... More

ഹൃദയതന്ത്രികൾ.... part 1...
ഹൃദയതന്ത്രികൾ -part 2🔥
ഹൃദയതന്ത്രികൾ -പാർട്ട്‌ 3🔥
ഹൃദയതന്ത്രികൾ -part 4🔥
ഹൃദയതന്ത്രികൾ -part 5🔥
ഹൃദയതന്ത്രികൾ -part 6🔥
ഹൃദയതന്ത്രികൾ -part 7🔥
ഹൃദയതന്ത്രികൾ -part 8🔥
ഹൃദയതന്ത്രികൾ -part 9🔥
ഹൃദയതന്ത്രികൾ -part 10🔥
ഹൃദയതന്ത്രികൾ -part 11🔥
ഹൃദയതന്ത്രികൾ -part 12🔥
ഹൃദയതന്ത്രികൾ -part 13🔥
ഹൃദയതന്ത്രികൾ -part 14🔥
ഹൃദയതന്ത്രികൾ -part 15🔥
ഹൃദയതന്ത്രികൾ -part 16🔥
ഹൃദയതന്ത്രികൾ -part 17🔥
ഹൃദയതന്ത്രികൾ -part 18🔥
ഹൃദയതന്ത്രികൾ -part20🔥
ഹൃദയതന്ത്രികൾ -part 21🔥
ഹൃദയതന്ത്രികൾ -part 22🔥
ഹൃദയതന്ത്രികൾ -part 23🔥

ഹൃദയതന്ത്രികൾ -part 19🔥

1K 200 605
By vaighari

പിള്ളേരെ ഞാൻ വന്നേ 🙈... സുഖല്ലേ എല്ലാർക്കും.💜എനിക്കങ്ങനെ ഉന്നൈ വിട്ടിട്ട് പോക മൂടിയാത്...... Neenge എൻ ചെല്ലോം ❤

വെറുതെ വായിച്ച് ഉൾപ്പുളകം കൊള്ളാൻ ആയി വരുന്ന ടീംസ് നിന്റെ ഒക്കെ sem എക്സമിനു സപ്പ്ളികൾ വാരി കൂട്ടുമെടി നിങ്ങൾ ഒക്കെ നാണവും മാനവും ഇല്ലാത്ത ഓരോന്ന് ഇറങ്ങിക്കോളും....ഇനി സപ്പ്ളി കിട്ടിയില്ലേൽ എന്റെ ചാത്തന്മാർ നിനക്ക് ഒക്കെ supply മേടിച്ചു തരും.... തൂ തൂ തൂ 😌മൂന്നു വട്ടം തുപ്പിയ നടക്കും...... ബുഹഹഹ 🤣... പിന്നെ കഴിഞ്ഞ വട്ടത്തെ draft ഇടൽ ഞാൻ വിജയകരമായി നടത്തി... ഇനിയും പ്രതീക്ഷിക്കാം ഇതുപോലുള്ള draft കലാപരിപാടികൾ 😌ഉറപ്പ് തരുന്നു 🤣🤣

റെഡി അല്ലെ എല്ലാവരും....ഇന്നേക്ക് എട്ടു ദിവസം ആയല്ലേ നിങ്ങൾ എന്റെ ജയെ കണ്ടിട്ട്.... സാരൂലട്ടോ..... അവൻ മാറി നിന്നു എങ്കിലും ഞാൻ ഇവിടെ ഉണ്ടായിരുന്നില്ലേ? എപ്പോളും കൂടെ..... So are u ready 🙈🔥.... വാ പിള്ളേരെ..💜

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

നിനക്ക് ഭക്ഷണം വേണ്ടേ നന്ദ? പോകുന്നതിനിടക്ക് തിരിഞ്ഞു കൊണ്ട് അവൻ ചോദിച്ചു....

നിക്ക് വേണ്ട.... സൈഡിലേക്ക് മുഖം തിരിച്ചു കിടന്നു കൊണ്ടവൾ പറഞ്ഞു.....

ആഹ്... വിശക്കുമ്പോൾ വരും... ഇല്ലേൽ നിന്നെക്കൊണ്ട് കഴിപ്പിക്കാൻ എനിക്ക് അറിയാം..... എന്തായാലും എന്നോടുള്ള വാശിക്ക് കഴിക്കാതെ ഇരുന്നാൽ നിനക്ക പ്രശ്നം എനിക്ക് അല്ല.... പിന്നെ എനിക്ക് അത് പ്രശ്നം ആയാൽ അറിയാമല്ലോ....
ചിരിച്ചു കൊണ്ട് മൃത്യുഞ്ജയ് പറഞ്ഞു...

അദ്രിക്ക് ഭയം ഉണ്ട്... എന്നാലും അവൾ തിരിച്ചൊന്നും പറഞ്ഞില്ല....

സമയം ഒരു മണിക്കൂർ കഴിഞ്ഞിരിക്കുന്നു....

അദ്രിക്ക് വിശക്കാൻ തുടങ്ങി..

പോകണോ? ഇനി പോയാൽ നേരത്തെ ഭക്ഷണം വേണ്ട എന്ന് പറഞ്ഞതിന്റെ പേരിൽ എന്തെങ്കിലും നടക്കുവോ? അല്ലെങ്കിലും ശരീരം മുഴുവൻ വേദന ആണ്.... അതിനേക്കാൾ വേദന മനസിലും....

പോയി നോക്കാം  അതും ചിന്തിച്ചു കൊണ്ടവൾ അവൾ പതിയെ എണീറ്റു....

ആ റൂം മുഴുവൻ അവൾ പരിശോധിച്ചു....

അദ്രി അന്വേഷിച്ച ആ സാധനം അവിടെ തന്നെ ഉണ്ടായിരിന്നു....

കപ്പ്‌ബോർഡിന്റെ വലിപ്പ് തുറന്നു കൊണ്ടവൾ അത് കൈകളിൽ എടുത്തു...

ഒരു first aid box.....

ശേഷം അതുമായി അവൾ റൂമിനു പുറത്തു ഇറങ്ങി.....

പതിയെ ചുറ്റും നോക്കി നടന്നു കൊണ്ടവൾ ഒരു വലിയ ഹാളിൽ എത്തി ചേർന്നു....

അദ്രി മുകളിലേക്ക് നോക്കി.. പിന്നെ അവിടത്തെ ഭിത്തികളും, എല്ലാം ഇരുണ്ട നിറം ആണ്..

മുകളിൽ തൂങ്ങിയടി ചെറുതായി കത്തി കൊണ്ടിരിക്കുന്ന ആ അലങ്കാരവിളക്കിന് പോലും കറുപ്പ് നിറമാണ്...

ഡ്രാക്കുളകോട്ടയിൽ അകപ്പെട്ട ഒരു പാവം കുഞ്ഞാടിനെ പോലെ അവൾ അവിടെയും ഇവിടെയും നോക്കി നിന്നു..

Mr മൃത്യുഞ്ജയ് അഗ്നിഹോത്രി ഡ്രാക്കുള തന്നെ ആണ്... എന്തായാലും എനിക്കിവിടെ നിന്നും രക്ഷപ്പെടണം... ഇല്ലെങ്കിൽ എന്റെ പേരിൽ അടുത്ത പ്രശ്നം ഉണ്ടാവും... അവൾ പതിയെ പറഞ്ഞു...

അടുക്കളയിലേക്ക് ഉള്ള വഴി കണ്ടു പിടിച്ചു പതിയെ അവൾ അങ്ങോട്ടേക് നടന്നു നീങ്ങി....

വലിയൊരു കിച്ചൺ... ഹൈബേ മാൻഷനിലെ പോലെ തന്നെ.... അദ്രി വാതിൽ തുറന്നു കൊണ്ട് ഉള്ളിലേക്ക് കയറി...

മൃത്യുഞ്ജയ് കാര്യം ആയി എന്തോ ഉണ്ടാക്കുന്നുണ്ട്....


അദ്രി അവിടേക്ക് ഒന്ന് എത്തി നോക്കി... കണ്ടിട്ട് എന്തോ ഫോറിൻ food ആണെന്ന് തോന്നുന്നു...

അദ്രിയെ കണ്ടപ്പോളേക്കും അവൻ കൈകൾ തുടച്ചു കൊണ്ട് അവൾക്കടുത്തേക് വന്നു...

ആഹാ... കുഞ്ഞാടിന് വിശന്നു കാണും അല്ലെ?

അതും പറഞ്ഞു കൊണ്ടവൻ അവളെ തന്റെ രണ്ട് കൈകൾ കൊണ്ടും അദ്രിയുടെ അരക്കെട്ടിൽ പിടിച്ചു തന്നിലേക്ക് വലിച്ചു...

അതുപോലെ തന്നെ അവൻ അവളെയും കൊണ്ട് സ്ലാബിനടുത്തേക്ക് നടന്നു...

അദ്രി അതിൽ നിന്നും പുറത്തു കടക്കാൻ നോക്കുന്നുണ്ട്... കുറച്ചു കഴിഞ്ഞപ്പോൾ അവളാ ശ്രമം ഉപേക്ഷിച്ചു... ഇനി അതിന്റെ പേരിൽ വേദനിക്കാൻ വയ്യ....

സ്ലാബിനാടുത്തേക്ക് എത്തിയ മൃത്യുഞ്ജയ് അദ്രിയെ അരക്കെട്ടിൽ തന്നെ പിടിച്ചു അതിനു മുകളിലേക്ക് കയറ്റി ഇരുത്തി...

ഇവിടെ നിന്നും അനങ്ങി പോകരുത് കേട്ടല്ലോ...
അതും പറഞ്ഞവൻ അവിടെ നിന്നും പോകാൻ ആയി തുടങ്ങി...

പക്ഷെ അനങ്ങാൻ പറ്റുന്നില്ല....

മൃത്യുഞ്ജയ് സംശയത്തോടെ തിരിഞ്ഞു നോക്കി...

തന്റെ കയ്യിൽ വെളുത്തു നീണ്ടു മെലിഞ്ഞ ഒരു കുഞ്ഞ് കൈ.. പിടിത്തം ഇട്ടിരിക്കുന്നു..... അവന്റെ നന്ദയുടെ.....

അവൻ തിരിഞ്ഞു ചെന്ന് അവൾക്ക് സൈഡിൽ ആയി കൈകൾ രണ്ടും വെച്ച് അതിനുള്ളിൽ അവളെ ആക്കികൊണ്ട് നിന്നു....

എന്താ നന്ദ?
അദ്രിയുടെ നീലകണ്ണുകളിൽ നോക്കി അവൻ ചോദിച്ചു..

അത് ഈ മു... റിവ്...
അവന്റെ നെറ്റിയിലെ അവൾ അവനായി കൊടുത്ത ആ മുറിവിൽ തന്റെ വിരലുകൾ ചൂണ്ടി കൊണ്ടവൾ പറഞ്ഞു...

നീ തന്നെ അല്ലെ എനിക്കിത് സമ്മാനിച്ചത്.ഇന്നേവരെ എന്നെ ആരും നോവിച്ചിട്ടില്ല... ഇനി അതിനു വേണ്ടി വന്നവർ ആരും തന്നെ ഇന്ന് ജീവനോടെയുമില്ല.... നീ ഒഴിച്ച്... ഒരു തരം ഭ്രാന്തൻ ചിരിയോടെ അവൻ അവളെ നോക്കി പറഞ്ഞു...

അദ്രിയിൽ അവന്റെ വാക്കുകൾ നടുക്കം ഉണ്ടാക്കി എങ്കിലും അവൾ അത് പുറത്തു കാണിച്ചില്ല..

നെറ്റിയിലേക്ക് വീണു കിടക്കുന്ന അവന്റെ മുറികൾ അവൾ തന്റെ കൈകൾ കൊണ്ട് വകഞ്ഞു മാറ്റി....

ചോര കട്ട പിടിച്ചു കിടപ്പുണ്ട്.ആ മുറിവിൽ..അദ്രി തന്റെ നീലകണ്ണുകൾ കൊണ്ടാ മുറിവിൽ കുറച്ചു സമയം നോക്കി ഇരുന്നു...

അദ്രി പതിയെ തന്റെ രണ്ടു കാലുകൾ കൊണ്ട് അവനെ അതിനുള്ളിൽ ആക്കി തന്നിലേക്ക് വലിച്ചു.... അവൻ വിട്ടു പോകാതെ ഇരിക്കാൻ ആയി ആ കാലുകൾ പരസ്പരം പിണച്ചു വെച്ചു🔥..

ഇപ്പോൾ അദ്രിക്ക് അവന്റെ മുഖം അടുത്ത് കാണാം...

മൃത്യുഞ്ജയ് അവളുടെ കാലുകൾക്കിടയിലും, അദ്രി അവന്റെ കൈകൾക്കിടയിലും ആണ് ഇപ്പോൾ...

ഫസ്റ്റ് ഐഡ് ബോക്സ്‌ തുറന്നു കൊണ്ട് കോട്ടൺ എടുത്തു ഡെറ്റോളിൽ മുക്കികൊണ്ട് അവൾ ആ മുറിവ് വൃത്തിയാക്കി കൊണ്ടിരുന്നു....

അദ്രിയുടെ ചൂടുള്ള നിശ്വാസം മൃത്യുഞ്ജയിന്റെ ചുണ്ടുകളിലേക്ക് അടിച്ചു കൊണ്ടേ ഇരിക്കുകയാണ്....

അവൻ അവളെ തന്നെ നോക്കി നിന്നു...

തന്റെ ഉള്ളിൽ നുരഞ്ഞു പൊങ്ങുന്ന വികാരത്തെ അടക്കി നിർത്താൻ അവൻ ശ്രമിക്കാൻ പോയില്ല.....🔥

മുറിവ് ക്ലീൻ ആക്കിയ ശേഷം bandaid എടുത്തു കൊണ്ട് നെറ്റിയിൽ വെച്ച ശേഷം ആണ് അദ്രി അവനെ ശ്രദ്ധിക്കുന്നത്...

നീലകണ്ണുകൾ പിടഞ്ഞുവോ?

കണ്ണൊന്നു അടച്ചു തുറന്നു കൊണ്ട് അദ്രി ആ first aid ബോക്സ്‌ എടുത്തു കൈകളിൽ വെച്ചു....

കഴിഞ്ഞോ? മൃത്യുഞ്ജയ് ചോദിച്ചു..

മ്മ്ഹ്ഹ്... അവളൊന്നു മൂളി...

അവനു ചുറ്റും പിണച്ചു വെച്ചിരിക്കുന്ന തന്റെ കാലുകൾ അവൾ എടുത്തു മാറ്റി..

നന്ദാ..... Stay like that for a while.....
അവൻ പറഞ്ഞു..

ഇല്ല... അവൾ അപ്പോൾ തന്നെ പറഞ്ഞു...

ഓഹ്.. നീ ചെയ്യേണ്ട ഞാൻ ചെയ്തോളാം...അതും പറഞ്ഞു കൊണ്ടവൻ അവളുടെ താഴേക്കു ഇട്ടിരുന്ന കാലുകൾ എടുത്തു കൊണ്ട് അവൻ തന്റെ ചുറ്റും ആയി കെട്ടി വെച്ചു...

അദ്രി കാലുകൾ വലിക്കാൻ നോക്കി...

നീയേത്രെ ശ്രമിച്ചിട്ടും കാര്യം ഇല്ല നന്ദ... എനിക്ക് എപ്പോൾ ആണോ തോന്നുന്നേ അപ്പോൾ മാത്രേ നിന്നെ വിടു....

പൊട്ടിച്ചിരിച്ചു കൊണ്ടാവൻ പറഞ്ഞു....

അദ്രി അവനെ രൂക്ഷം ആയി നോക്കി നിന്നു...

വിട്... വിടാന പറഞ്ഞെ...

അവൾ പറയുന്നത് വില വെക്കാതെ..
അവൻ അവളുടെ മുഖത്തിനടുത്തേക്കായി തന്റെ മുഖം കൊണ്ടു വന്നു....

Look at me... My little lamb....

പതിയെ ഉള്ള അവന്റെ ശബ്ദത്തിന് മറുപടി ആയി.. അദ്രി സൈഡിലേക്ക് തിരിച്ചു വെച്ചിരുന്ന തന്റെ മുഖം അവനു നേരെ ഉയർത്തി...

ആ നിശബ്ദതയിൽ അവളുടെ നെഞ്ചിടിപ്പിന്റെ മുഴക്കം മാത്രമേ ഉള്ളൂ...

ആദ്യം ആയാണ് അവൾ അവന്റെ മുഖം അത്രയും അടുത്ത് കാണുന്നത്..

അവന്റെ കറുത്ത കണ്ണുകൾ, നിരയൊത്ത കട്ടിയുള്ള പിരികം, അല്പം ഉയർന്നു പൊന്തി നിൽക്കുന്ന ചുണ്ടുകൾ, വരച്ചെടുത്ത പോലെ ഉള്ള മൂക്ക്, എല്ലാം അവൾ തന്റെ നീലകണ്ണുകളിൽ കണ്ടു... അവസാനം അവളുടെ നോട്ടം, അവന്റെ നെറ്റിതടത്തിലേക്കായി....

എന്ത് ഭംഗി ആണ് ഇയാൾക്ക്.. ശെരിക്കും ഒരു ദേവൻ തന്നെ.......

മാറോടണക്കാൻ തോന്നുന്നുണ്ട്...

വേണ്ട അദ്രി... ഇയാൾ.. തന്റെ ആരും അല്ല... ആ ചിന്തകളെ മറന്നേക്ക്... എത്രയും പെട്ടെന്നു നാട്ടിൽ എത്താനുള്ള വഴി നോക്കണം... വയ്യ വേദനിക്കാൻ....

ചിന്തകളെ മാറ്റി നിർത്തിയവൾ തന്റെ കണ്ണുകൾ താഴേക്കു മാറ്റി...

മൃത്യുഞ്ജയുടെ വിരലുകൾ അവളുടെ കാൽപാദങ്ങളിൽ നിന്നും തുടയിലൂടെ സഞ്ചരിച്ചു കൊണ്ട് അദ്രിയുടെ വയറിലക്കേത്തി.....

അവളുടെ നാഭിചുഴിയിൽ അവന്റെ ചൂണ്ടുവിരൽ വെച്ചു....

നല്ല ആഴം ഉണ്ടല്ലോ നന്ദാ?

ചിരിച് കൊണ്ടവൻ പറഞ്ഞു..

അദ്രി ഒന്ന് ഉയർന്നു പൊങ്ങി, അതിനു ഫലം ആയി യന്ത്രികം ആയവൾ അവന്റെ
മുടികളിൽ പിടിച്ചു വലിച്ചു..

അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു അവൻ ചിരിച്ചു കൊണ്ട്....

അദ്രിയുടെ ശരീരത്തിലെ ചൂട് കൊണ്ടാവണം അവൻ തന്റെ നാക്കു കൊണ്ട് അവളുടെ കുഞ്ഞ് ചുണ്ടുകളിൽ ഒന്ന് തൊട്ടു...

അദ്രി പിടഞ്ഞു....

നാഗത്തെ പോലെ പതിയെ ഇഴയിപ്പിച്ചു കൊണ്ട് അവൻ തന്റെ നാവ് അദ്രിയുടെ ചുണ്ടുകളുടെ നേരിയ വരയിലൂടെ ഓടിച്ചു കൊണ്ടിരുന്നു...

പിടിച്ചു നിൽക്കാൻ പറ്റാതെ അവൾ തെന്നി മാറി.....

നീലകണ്ണുകൾ കലങ്ങിയിരുന്നു..... അവനിൽ നിന്നും അത്തരമൊരു പെരുമാറ്റം വന്നതിൽ അവൾ പകച്ചു പോയിരുന്നു....

എന്നെ ഒന്നും ചെയ്യല്ലേ.....ജയ്...

കൈകൾ രണ്ടും അവന്റെ മുടികളിൽ നിന്നും എടുത്തുകൊണ്ടു അവൾ തന്റെ മുഖം പൊത്തി കരഞ്ഞു....

അപ്പോളായിരിക്കാം അവനോർമ വന്നത്..

നാഭിചുഴിയിൽ അമർത്തി വെച്ചിരുന്ന അവന്റെ ചൂണ്ടുവിരൽ അവനെടുത്തു മാറ്റി, അവളുടെ കാലുകൾ അവനിൽ നിന്നും സ്വാതന്ത്രമാക്കി താഴേക്ക് ഇട്ടു...

Just go നന്ദ.....

അവളിൽ നിന്നും അകന്നു മാറി കൊണ്ടാവൻ അലറി....

അദ്രി ഭയന്നു പോയിരുന്നു.....വിറക്കുന്ന അവളുടെ ശരീരത്തിന് ബലം കൊടുത്ത് കൊണ്ട് അദ്രി അവിടെ നിന്നും ഓടി.....

മുറിയിലെത്തി അവൾ മൂടി പുതച്ചു കിടന്നു..... ശരീരമാകെ ചുട്ടു
പൊള്ളുന്ന പോലെ.....

അയാൾ തന്റെ ആരും അല്ല... നിനക്ക് ആരും ഇല്ല അദ്രി.... രക്ഷപ്പെടണം ഇവിടെ നിന്നും... അയാളുടെ കൈകളിൽ നിന്നും,
ശെരിയാണ് നിങ്ങളെ ഞാൻ സ്നേഹിച്ചു... എന്റെ ജീവൻ പോകുന്ന വരെ നിങ്ങളെ മാത്രം ആയിരിക്കും ഞാൻ സ്നേഹിക്കുക, ജയ്... പക്ഷെ എന്നെ നിങ്ങൾ സ്നേഹിക്കണം....ഞാൻ നിങ്ങളുടെ ആരെങ്കിലും ആണെന്ന് എങ്കിലും പറയണം.. അല്ലാതെ.... അല്ലാതെ... ഞാൻ തോൽക്കില്ല നിങ്ങളുടെ മുന്നിൽ....

പുതപ്പിനുള്ളിൽ അവൾ ചുരുണ്ടു കൂടി...

കിച്ചണിൽ മൃത്യുഞ്ജയ് കത്തുന്ന ഗ്യാസ് സ്റ്റവിലേക്ക് നോക്കി നിന്നു.....

പതിവ് ചിരിയുണ്ട് മുഖത്തു...

അതേ സമയം ആണവന് എഡ്വിന്റെ കോൾ വരുന്നതും...

Haa bolo... Edwin.....

അവനുമായി സംസാരിക്കുമ്പോളേക്കും മൃത്യുഞ്ജയ് ചെയ്തു കൊണ്ടിരുന്ന ജോലി പൂർത്തി ആക്കിയിരുന്നു...

കോൾ കട്ട് ചെയ്ത് കൊണ്ടവൻ താൻ തയ്യാറാക്കിയ ഭക്ഷണം എടുത്തു അദ്രിയുടെ റൂമിലേക്ക് നടന്നു....

പുഴു ചുരുണ്ടു കിടക്കുന്ന പോലെ കിടക്കുകായണവൾ...

നന്ദാ... എണീക്ക്... എന്റെ നന്ദക്ക് ദേ... നിന്റെ ജയ് food കൊണ്ടു വന്നിട്ടുണ്ട്...
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു...

അദ്രി അവനെ നോക്കാതെ വേഗം എണീറ്റു, അവന്റെ കയ്യിൽ ഇരുന്ന പ്ലേറ്റ് വാങ്ങിച്ചു.. ബെഡിൽ ഇരുന്ന് കഴിക്കാൻ തുടങ്ങി..

ഇയാളോട് പിടിച്ചു നിൽക്കണം എങ്കിൽ ആരോഗ്യം വേണം അദ്രി... അതുകൊണ്ട് നന്നായി കഴിക്ക്... മനസ്സിൽ പറഞ്ഞു കൊണ്ടവൾ വായിൽ ആഹാരം നിറച്ചു കൊണ്ടിരുന്നു...

നല്ല എരിവ് ഉണ്ട്.. ഓഹ് ഇയാൾ മനഃപൂർവം ഇട്ടത് ആയിരിക്കും.. സാരമില്ല കഴിക്ക്.... എപ്പോളാ സ്വഭാവം മാറ എന്നറിയില്ല...

രണ്ടു കൈയ് കൊണ്ടും കഴിക്കുന്നതിനാൽ അദ്രിയുടെ മുഖം ഇപ്പോൾ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുത്ത പോലെ ആയിട്ടുണ്ട്...

മൃത്യുഞ്ജയ് അവൾ കഴിക്കുന്നതും നോക്കി കയ്യും കെട്ടി നോക്കി നിന്നു...

വെള്ളം വേണോ?

ആ വേണം, വേഗം താ.. നല്ല എരി...
പറഞ്ഞു കഴിഞ്ഞ് ആണവനെ നോക്കിയത്...

കണ്ണുകൾ താഴെക്കായി...

വേണ്ട... അവൾ പതിയെ പറഞ്ഞു...

മൃത്യുഞ്ജയ് അപ്പോളേക്കും ഒരു ഗ്ലാസ്‌ ജ്യൂസ്‌ അവൾക്ക് കൊടുത്തു...

കുടിക്ക് നന്ദ...
പതിയെ ആണെങ്കിലും, ഗൗരവം ഉണ്ട് സംസാരത്തിൽ....

അത് അത് എടുത്തു ഒറ്റവലിക്ക് കുടിച്ചു തീർത്തു...

ഭക്ഷണം അപ്പോളേക്കും അവൾ തീർത്തിരുന്നു...

മൃത്യുഞ്ജയ് പതിയെ അവൾകരികിലേക്ക് വന്നു....

അദ്രി മെല്ലെ തല ഉയർത്തി നോക്കി...

അവളുടെ മേൽചുണ്ടിൽ ഇരുന്നിരുന്ന ജ്യൂസിന്റെ തരി അവൻ തന്റെ വിരല് കൊണ്ട് തുടച്ചു നീക്കി...

മ്മ്ഹ്ഹ്....

ആസ്വദിച്ചു കൊണ്ടവൻ ആ വിരൽ തന്റെ വായിലേക്ക് വെച്ചു..പതിയെ അത് ഇറക്കി...

Wow... Its good നന്ദാ..... 🔥

അതും പറഞ്ഞു കൊണ്ടവൻ അവളുടെ മുഖവും കയ്യും വൃത്തിയാക്കികൊടുത്തു...

അദ്രി അനങ്ങാതെ ഇരുന്നു കൊടുത്തു.... അവൾക്ക് നല്ലത് അതാണെന്ന് അവൾക്ക് നന്നായി അറിയാം..

സമയം രാത്രി പന്ത്രണ്ടുമണി കഴിഞ്ഞു കാണും....

അദ്രി അവളുടെ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടപ്പാണ്....

ഇതേതാ സ്ഥലം, ഇവിടുന്ന് എങ്ങനെയാ പുറത്തു കടക്ക? എങ്ങനെ താൻ നാട്ടിലേക്ക് എത്തും....

ഒരുവിധം സമയം ഉറങ്ങാതെ അവൾ കഴിച്ചു കൂട്ടി..

രാത്രി ഇറങ്ങുന്നത് ശെരി അല്ല.... പകൽ ആണ് നല്ലത്... ഇനി ഈ ചെകുത്താൻ അറിഞ്ഞ എന്നെ കൊല്ലുവോ? ആഹ് കൊല്ലട്ടെ....

നല്ല നിലാവ് ഉണ്ട്.... അദ്രി ജനലരികിൽ ചെന്നു നോക്കി...

മുഴുവൻ മരങ്ങൾ ആണ്... ഒരു നിഗൂഡമായ വനം ആണ്... അമ്മമ്മ പറഞ്ഞു തന്ന പ്രേതകഥകൾ അവൾക്ക് ഓർമ വന്നു..... ആരൊക്കെയോ തന്നെ നോക്കുന്നുണ്ടോ?

ഭയം കൊണ്ടവൾ ആ ജനാല കൊട്ടി അടച്ചു...

ഭസ്മത്തിന്റെ മണം...

അദ്രി ചുറ്റും നോക്കി...

ഇവിടെ എവിടെ എങ്കിലും ജയ് ഉണ്ടാവും.... അവൾ വേഗം ബെഡിലേക്ക് കിടന്ന് പുതപ്പ് കൊണ്ട് തല മൂടി....

സമയം... കടന്നു പോയി....

നിഗൂഢമായ ആ വനത്തിൽ പ്രകാശത്തിന്റെ നേർത്ത കിരണങ്ങൾ വന്നു പതിച്ചു...

അദ്രി എണീറ്റിട്ടില്ല....

മൃത്യുഞ്ജയ് പതിയെ അവൾക്കരികിലേക്ക് വന്നു....

ഉടുത്തിരുന്ന ദാവണിയുടെ ദുപ്പട്ട തെന്നി മാറി സ്ഥാനം തെറ്റി കിടക്കുന്നുണ്ട്...

നീലകണ്ണുകളിൽ ഭയം നിറച്ചു കൊണ്ട് തന്നെ വരിഞ്ഞു മുറിക്കുന്ന നാഗം ആണവൾ.... 🔥സർപ്പസുന്ദരി.... നീയെന്നേ പേടിച്ചാൽ മതി നന്ദ.... അത് മതി എനിക്ക്.....അവൻ പതിയെ പറഞ്ഞു....

മൃത്യുഞ്ജയ്ക്ക് ഇന്ന് important മീറ്റിംഗ് ഉണ്ട്.. പുതിയ മിഷന്റെ ഭാഗം ആയി....

തന്റെ കയ്യിൽ ചുറ്റിയിരിക്കുന്ന വില കൂടിയ വാച്ചിലേക്കവൻ നോക്കി....

സമയം ഒരു മണിക്കൂർ കൂടി ഉള്ളൂ....

അദ്രി എണീക്കാത്തത് കൊണ്ട് അവൻ പതിയെ അവൾക്കടുത്തേക് വന്നിരുന്നു....

My little lamp... Its wake up time....

അതും പറഞ്ഞു കൊണ്ട് അവൻ അവളുടെ മുറിവുള്ള ഭാഗത്തു അമർത്തി...

അദ്രി വേദന കൊണ്ട് ഞെട്ടി ഉണർന്നു..

ആഹ്...

വേദന കൊണ്ടവളുടെ കണ്ണിൽ നിന്നും വെള്ളം ചാടി....

മൃത്യുഞ്ജയ് ചിരിച്ചു കൊണ്ടവളെ എണീപ്പിച്ച് നിർത്തി...

ഇറങ്ങ് പോകാം.....

അദ്രി അവനു പിന്നാലെ അവനെ പിന്തുടർന്നു....

ആ വലിയ കെട്ടിടത്തിന്റെ കോമ്പൗണ്ടിൽ അവന്റെ കാർ കിടക്കുന്നുണ്ട്....

അദ്രി ഓടിച്ചെന്നു മുന്നിലെ സീറ്റിൽ കയറി ഇരുന്നു...മൃത്യുഞ്ജയ് നെറ്റി ചുളിച്ചവളെ നോക്കി... അവൾ അവനെ നോക്കാതെ മുന്നോട്ടു നോക്കി ഇരുന്നു....

അവൻ വേഗം ഡ്രൈവിംഗ് സീറ്റിൽ കയറി... കറുത്ത ഷർട്ടിന്റെ നീളമുള്ള സ്ലീവ് അവൻ മുകളിലേക്ക് കയറ്റി വെച്ചു...

ആ കരുത്തുറ്റ വെളുത്ത കൈകളിൽ പച്ച നിറമാർന്ന ഞരമ്പുകൾ....അദ്രി അവയിലേക്ക് നോക്കി.... തന്റെ ഉള്ളിൽ അറിയാത്ത എന്തോ വികാരം ഉടലെടുക്കുന്നുണ്ട്.... എന്നവൾ മനസിലാക്കി..

അദ്രി തന്റെ തലയ്ക്കു സ്വയം ഒന്ന് കൊട്ടി...

വേണ്ട...ഇയാൾ തന്റെ ആരും അല്ല..
രക്ഷപെടണം... ആ ചിന്ത മാത്രം മതി അദ്രി നിനക്ക്....

എന്തോ തീരുമാനിച്ച ഉറപ്പിച്ച പോലെയാവൾ മുന്നോട്ട് നോക്കി ഇരിന്നു....

ആ വിലയേറിയ കറുത്ത കാർ അവരെയും വഹിച്ചു കൊണ്ട് ആ ഇരുണ്ട കൊട്ടാരത്തോട് വിട പറഞ്ഞു...


കെട്ടിടം മുഴുവൻ ആയി കണ്ടപ്പോൾ തന്നെ അവളുടെ ഉള്ളിൽ ഭയം ചേക്കേറി...

ഇവിടെയാണോ ഞാൻ കഴിഞ്ഞേ...പ്രേതകോട്ട പോലെ ഉണ്ട്....

തന്നെ നോക്കി ചെകുത്താന്റെ ചിരിയുമായി ഇരിക്കുന്ന അവനെ ശ്രദ്ധിക്കാതെ...അവൾ തന്റെ ചിന്തകളിലേക്ക് ഊളിയിട്ടു...

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

ഇന്ന് അദ്രിനന്ദിനിയും,മൃത്യുഞ്ജയ് അഗ്നിഹോത്രിയും 🔥ഒന്ന് നിറഞ്ഞു ആടിയിട്ടുണ്ട്.... ഇഷ്ടം ആയോ?പിള്ളേരെ?

എട്ടു ദിവസത്തിന് ശേഷം പിള്ളേരെ കാണാൻ വരുമ്പോ ഒന്ന് pever ആയിട്ട് തന്നെ സൈക്കോക്ക് വരണ്ടേ... വരുത്തിയിട്ടുണ്ട്... കൊഞ്ചം 🥵romance കേറ്റിയിട്ടുണ്ട്.... മുഴുവനായി വന്നാൽ പിടിച്ചു നിക്കണേ🖤🖤

അപ്പോ എന്റെ പിള്ളേർക്ക് ഞാൻ മൃത്യുഞ്ജയെ കൊണ്ടു വന്നിട്ടുണ്ട്....

Love u goooyz💜

Boraaahe 💜

Ummmmmmmmmmmmmah😚

Votue🔥cmntu 🔥supprtu🔥follow🔥
നിങ്ങളുടെ ഓരോ കമന്റ്സും ആണ് എന്നെ ശെരിക്കും എഴുതാനും വേഗം ഇങ്ങോട്ട് വരാനും പ്രേരിപ്പിക്കുന്നത്....ഇനി മുതൽ usual അപ്ഡേറ്റ് ഉണ്ടാവും കേട്ടോ.... Heppy ❤

Continue Reading

You'll Also Like

1.9K 183 8
𝘌𝘵𝘩𝘰𝘳 𝘩𝘰𝘳𝘳𝘰𝘳 𝘵𝘩𝘳𝘪𝘭𝘭𝘦𝘳 𝘴𝘵𝘰𝘳𝘺 𝘢𝘢𝘯𝘩.... 🙂 𝘗𝘪𝘯𝘯𝘦 𝘧𝘧 𝘤𝘩𝘦𝘺𝘺𝘢𝘵𝘩𝘢 𝘦𝘯𝘵𝘦 𝘧𝘳𝘪𝘦𝘯𝘥 𝘴𝘵𝘰𝘳𝘺 𝘱𝘢𝘳𝘢𝘯𝘫�...
725K 123K 119
කවුරුත් නැතිව උඹම උඹේ හිත සනස ගත් දවසට ඒහිත ඒ හේතුවටම කිසිදින නැවත නොවැටෙනු ඇත.........!!
19.7K 2.5K 33
"ഞാൻ പറഞ്ഞതല്ലെ.... കൊച്ചെ , നീയെന്റെയാണെന്ന് ഏഹ്... " ᴍɪɴᴇ~♡ Including *Age gap *Romance * violence *Happy Ending
368K 38.4K 42
လက်ထဲက ဘေ့စ်ဘောရိုက်တံကိုကျစ်ကျစ်ကိုင်လို့ ပစ်မှတ်ကိုသေချာအာရုံစိုက်တယ်..... ဒီတစ်ခေါက် ဝမ်ရိပေါ်ရဲ့ ပစ်မှတ်က ဘောလုံးမဟုတ်တဲ့ နှလုံးသားတစ်ခုဖြစ်တယ်...