ഞാൻ ഇപ്പോഴും bed - ൽ കിടക്കുകയാണ് എന്ന് മനസിലായപ്പോൾ ഞാൻ പതിയെ എഴുന്നേറ്റ് താഴേക്ക് ഇറങ്ങാൻ തുനിഞ്ഞു.
"ദൈവമേ... ഈ കിടക്ക എന്താ ഇത്രയും വലുത്? "
ഞാൻ താഴേക്ക് വീണു....
"ആഹ്...." ഞാൻ ഉറക്കെ വിളിച്ചു.പക്ഷെ ഞാൻ വീണിട്ടുണ്ടായിരുന്നില്ല.
ഞാൻ കൈയും കാലും...
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Alwin's POV :
ഞാൻ സേറയുടെ കല്ലറ സന്ദർശിക്കാനെത്തിയതായിരുന്നു. ഞാൻ അവൾക്കായി കൊണ്ടുവന്ന അവൾക്ക് ഏറെ പ്രിയപ്പെട്ട പനിനീർപൂക്കൾ അവളുടെ കല്ലറയിൽ അർപ്പിച്ച് ഞാനവിടെ മുട്ടുകുത്തിയിരുന്നു. അവളുടെ ഓർമ്മകൾ എനിക്ക് കണ്ണുനീർത്തുള്ളികൾ സമ്മാനിച്ചു.
അവിടെയാകെ പനിനീർ പൂക്കളുടെ സുഗന്ധം നിറച്ചുകൊണ്ട് ഒരു തണുത്ത കാറ്റ് എന്നെയും തഴുകി ഒഴുകി നടന്നു.
ആരോ സാന്ത്വനരൂപേണ എന്റെ തോളിൽ സ്പർശിച്ചു. ഞാൻ പതിയെ നിലത്തു നിന്നും എഴുന്നേറ്റ് ആ കരത്തിൻറെ ഉടമയെ നോക്കി.
അവളെ കണ്ടതും എൻറെ ചുണ്ടുകൾ ഞാനറിയാതെ തന്നെ അവളുടെ പേര് മന്ത്രിച്ചു. " സെറ......?"
അവൾ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവളുടെ തണുത്ത കൈകളാൽ എൻറെ കണ്ണുനീർ തുടച്ചു.അവളുടെ പുഞ്ചിരി അവളെ ഒരു മാലാഖയെ പോലെ തോന്നിച്ചു.
അവളുടെ കരം എൻറെ മുഖത്ത് സ്പർശിച്ചപ്പോൾ എനിക്ക് ഒരു വിറയൽ അനുഭവപ്പെട്ടു.
അവൾ എന്നെ ആലിംഗനം ചെയ്തു കൊണ്ട് എൻറെ കാതിൽ മന്ത്രിച്ചു. "ഞാൻ ഇനി എന്നും നിന്റെ കൂടെ ഉണ്ടാവും. സന്തോഷത്തോടെയിരിക്കുക. "
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
അവൾ ആലിംഗനത്തിൽ നിന്നുപിൻവാങ്ങികൊണ്ട് ഒരു മനോഹരമായ പുഞ്ചിരി എനിക്ക് സമ്മാനിച്ചു.
അവൾ തിരിഞ്ഞ് നടന്നുനീങ്ങാൻ തുടങ്ങി. ഞാൻ അവളെ സംശയത്താൽ വീക്ഷിച്ചു.
അവൾ കുറച്ച് അകലെ എത്തിയപ്പോൾ തിരിഞ്ഞുനിന്നു. അവസാനമായി ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൾ അപ്രത്യക്ഷയായി. "സെറാ......... "
A~(Author's POV / Third Person)
അവൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.
അവൻ വല്ലാതെ വിയർത്തിരുന്നു. അവന്റെ ഹൃദയമിടിപ്പ് വല്ലാതെ ഉയർന്ന നിരക്കിൽ ആയിരുന്നു. അവൻ കിതയ്ക്കുന്നുമുണ്ടായിരുന്നു.
അവൻ കിടയ്ക്കക്കരികിലെ മേശയിൽ വെച്ചിരുന്ന ജഗ്ഗിൽ നിന്നും ഗ്ലാസ്സിലേക്ക് വെള്ളം പകർന്ന് ആർത്തിയോടെ കുടിച്ചു.
അവന് സെറയെ കണ്ടത് സ്വപ്‌നമാണെന്ന് അംഗീകരിക്കാൻ കഴിഞ്ഞില്ല. അവൻ ആ സംഭവം അല്പം മുൻപ് യഥാർത്ഥത്തിൽ അനുഭവിച്ചതായി അവന് തോന്നി.ഈ സ്വപ്നം മറ്റുള്ള സ്വപ്നങ്ങളിൽ നിന്നു വേറിട്ടുനിന്നു.
അവൻ ക്ലോക്കിലേക്ക് നോക്കി. സമയം 7 മണിയോട് അടുക്കുന്നു.അവൻ കലണ്ടറിലേക്ക് കണ്ണുകൾ പായിച്ചു.
"ഇന്ന്..... ഇന്ന് സെറയുടെ മൂന്നാം ഓർമ ദിവസമാണ്. " അവൻ ദീർഘമായി നിശ്വസിച്ചു. സ്വപ്നത്തിലെ അനുഭവം ഇന്ന് നേരിട്ട് സംഭവിക്കുമോ എന്ന് അവൻ സംശയിച്ചു ......
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.