STOP STARING HIM GAURI!
നീ എന്താ ഈ ചെയ്യുന്നേ ഗൗരി.ഇത്രേം നേരം നീ ഇയാളേ തന്നെ നോക്കിനിക്കുവായിരുന്നോ? ശ്ശെ.... എല്ലാവരും എന്ത് വിചാരിച്ചു കാണും???
അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നെ എന്ന് പറഞ്ഞിട്ട്.... ഗൗരി അച്ഛനെ നോക്കി. എല്ലാവരും ചിരി അടക്കി ഗൗരിയേ തന്നെ നോക്കി നിൽക്കുവാണ്."ഇത് അഭിടെ ഫ്രണ്ട് സിദ്ധാർഥ്. ഞങ്ങൾ സിദ്ധു എന്നു വിളിക്കും"പെട്ടെന്ന് അടുത്ത ആളെ കാണിച്ചു ശേഖർ പറഞ്ഞു
"ഹായ് ദേവി " സിദ്ധു കൈ നീട്ടി.
"ഹായ് സിദ്ധാർഥ് " ദേവിയും പറഞ്ഞു.
Wait..അഭിമന്യു എന്നോട് ഹായ് പറഞ്ഞില്ലാല്ലേ. ഇയാള് എന്താ ഈ ഫോണിൽ നോക്കികൊണ്ടിരിക്കുന്നെ? വല്ലോ സർക്കസും ഉണ്ടോ അതിൽ?ഒരു ഹായ് എങ്കിലും പറഞ്ഞു കൂടെ! അഹങ്കാരി !! ഹും ഞാനും പറയില്ല.ആദ്യം എന്നോട് പറയട്ടെ...ഇത്ര അഹങ്കാരം പാടുണ്ടോ ഇയാൾക്ക്!!!
"ദേവു... അഭിക്കും സിദ്ധുനും റൂം കാണിച്ചു കൊടുക്ക് " അമ്മയാണ്
ഇതൊക്കെ എന്നോട് എന്തിനാണോ പറയുന്നേ? അമ്മക്ക് ഇതൊക്കെ അങ്ങു ചെയ്തുകൂടേ....ഇനി ഈ അഹങ്കാരിയേം ഞാൻ കൂട്ടികൊണ്ടു പോണോ? സിദ്ധു പാവമാണെന്ന് തോന്നുന്നു. ബട്ട് ഈ അഹങ്കാരി!!!!ഇയാളുടെ ഫോൺ കേടായി പോയാൽ മതിയാരുന്നു എൻെറ മഹാദേവാ....
"വരൂ.. " എന്നെകൊണ്ട് പറ്റുന്ന രീതിയിൽ സൗമ്യതയോടെ ഞാൻ പറഞ്ഞു.സിദ്ധു ബാഗും എടുത്തു എൻെറ കൂടെ നടന്നു. അഹങ്കാരി ഇപ്പോഴും ഫോണും കുത്തിക്കൊണ്ടു വരുന്നുണ്ട്. എന്തായിരിക്കും ഫോണിൽ? Girl friend ആയിരിക്കുമോ? ആയിരിക്കും ഇയാൾക്ക് ഒക്കെ എന്തായാലും മിനിമം 3 girlfriends എങ്കിലും കാണും.
"ദേവി എന്താ പഠിക്കുന്നെ?"
"ഞാൻ ബി.കോം ഫൈനൽ ഇയർ. സിദ്ധാർഥോ?"
"ഞാൻ അഭിടെ കമ്പനിയിൽ വർക്ക് ചെയ്യുവാണ്,പിന്നെയേ എന്നെ സിദ്ധുന്നു വിളിച്ചാ മതി കേട്ടോ"
"Hmmm" ദേവി തല കുലുക്കി.
"Sooo friends??""സിദ്ധു കൈ നീട്ടി
"Friends" ഗൗരിയും കൈ കൊടുത്തു.
"ദേവി... ഇന്ന് എന്താ ഉണ്ടാക്കിയേക്കുന്നെ കഴിക്കാൻ?കേരളാ ഫുഡ് കഴിക്കാൻ കൊതിയാവുന്നു"

YOU ARE READING
OUR COMPLICATED LOVE STORY(Malayalam)
Romanceഅഭി വന്നിട്ട് രണ്ടു ആഴ്ച്ച കഴിഞ്ഞു, എന്നിട്ടും എന്നോട് ഒരു അടുപ്പവും ഇല്ലാ. കണ്ടിട്ട് രണ്ടു മണിക്കൂർ പോലും ആയിട്ടില്ല എന്നിട്ടു ഗംഗേച്ചിയോടു മിണ്ടുന്നേ കണ്ടോ? അഹങ്കാരി... അല്ലേൽ തന്നെ എനിക്ക് എന്താ ഇയാള് മിണ്ടിയില്ലേൽ.... ഗൗരി...