ഹോസ്‌പിറ്റൽ

86 12 1
                                        

വളരെ അവശനായിരുന്നു റോയ് അന്ന്...
മരണത്തിൻ്റെ വക്കിലാണ് താൻ എന്ന് അവൻ മനസ്സിലാക്കി തുടങ്ങിയിരിന്നു...

ഡോക്ടർ റോയ് യുടെ ഭാര്യയോട്  അതിൻ്റെ സൂചനകൾ കൊടുത്ത് തുടങ്ങി....

ഞങ്ങൾ ചെയ്യാവുന്നതിൻ്റെ പരമാവധി ചെയ്തിട്ടുണ്ട്......
ഇനി എല്ലാം ദൈവത്തിന് വിട്ട് കൊടുക്കുക.....

"അദ്ധേഹത്തിന് ഉണർവ്വ് വരികയാണെങ്കിൽ അധികം സംസാരിപ്പിക്കരുത്".....

എന്ന് പറഞ്ഞാണ് ഡോക്ടർ പോയത്......

ഡോക്ടർ പോയതിന് കുറച്ച് കഴിഞ്ഞ്......

റോയ്  തൻ്റെ കണ്ണുകൾ പതുക്കെ തുറന്നു..

അടുത്ത് തന്നെ കലങ്ങിയ കണ്ണുകളുമായ് തൻ്റെ പ്രിയ പത്നി ആനി ഇരിപ്പുണ്ട്. റോയ്ക്ക് ഉണർവ് വന്നു എന്നറിഞ്ഞപ്പോൾ അ മുഖത്ത് ഒരു ചെറുപുഞ്ചിരി വിടർന്നു.....
അ പുഞ്ചിരി റോയ്ക്ക് ഡോക്ടർമാർ ദിവസങ്ങളായ് നല്കികൊണ്ടിരുന്ന മരുന്നുകളെക്കാളും ആശ്വാസംനല്കി.

"ഇച്ചായാ... ഇപ്പോ വേദനയ്ക്ക് കുറവുണ്ടോ......"

ഒരു ചെറിയ പുഞ്ചിരി നല്കി റോയ് തൻ്റെ തല പതുക്കെ  വേദന ഇല്ലാ എന്ന മട്ടിൽ ഒന്ന് ആട്ടി... 

ആനിയുടെ  കണ്ണീർ മൊട്ടിട്ടു കൊണ്ടിരുന്ന മുഖം കണ്ടപ്പോൾ
തനിക്ക് ഒരു രോഗവുമില്ല എന്ന ഭാവത്തോടെ.....
റോയ് പതറിയ ശബ്ദത്തിൽ പതുക്കെ സംസാരിക്കാൻ തുടങ്ങി....
ഇപ്പോൾ സംസാരിക്കണ്ട... എന്ന് പറഞ്ഞ് ആനി വിലക്കിയെങ്കിലും റോയ് അതിന് കൂട്ടാക്കിയില്ല....

"ആനി ഇന്നലെ രാത്രി ഒട്ടും ഉറങ്ങിയില്ല അല്ലേ?...."

"ഉറങ്ങിയല്ലോ... എന്താ ഇച്ചായൻ അങ്ങെനെ ചോദിച്ചത്...."

"ആനി... നിനക്ക് ഇപ്പോഴും എൻ്റെ മുഖത്ത് നോക്കി കള്ളം പറയാൻ അറിയില്ല...... "

ഇത് കേട്ടപ്പോൾ ആനി മുഖമൊന്ന് താഴ്‌ത്തി......

ഇടറിയ ശബ്ദത്തോട് കൂടി റോയ് പറഞ്ഞു....

"ഞാൻ നിനക്കൊരു ഭാരമാവുകയാണല്ലോ.... ആനി

റോയ് അത് പറഞ്ഞ് തീർക്കുന്നതിനു മുൻപ് തന്നെ  ആനി തൻ്റെ കൈ കൊണ്ട് റോയ് യുടെ ചുണ്ടിലമർത്തി....

DecemberWhere stories live. Discover now