ഭാഗം 26

1.8K 197 157
                                    

Where is he... ഞാൻ ചുറ്റോടും നോക്കി. ലുഖ്മാനെ അവിടെയെങ്ങും കണ്ടിട്ടില്ല, എന്നെ കാണാതെ വന്നപ്പോൾ ചിലപ്പോൾ തിരിച്ചു പോയിക്കാണും.... ഞാൻ ഇതും ചിന്തിച്ചു ഡോറിനടുത്തക്ക് നീങ്ങി.

പെട്ടന്ന്,

ആ ഡോർ കടന്നു മൂന്നു നാല് പെണ്കുട്ടികൾ പുറത്തേക്ക് വന്നു. മറ്റാരുമല്ല റൂബിയും അവളുടെ ഗ്യാങും,ഇവൾക്കിവിടെ എന്ത് കാര്യം ഞാൻ അവരെ സംശയത്തോടെ നോക്കി.

"നീ പ്രതീക്ഷിച്ച ആളെ കാണുന്നില്ലേ?" അവൾ എന്റെ മുഖത്തുനോക്കി devilish ചിരിയോടെ ചോദിച്ചു.

പ്രതീക്ഷിച്ച ആളോ... അതെങ്ങനെ ഇവൾക്കറിയാം!!

"What you mean??" ഞാൻ ചോദ്യഭാവത്തിൽ അവളെ നോക്കി.

"That means ഇപ്പോൾ നിന്നോട് ഇവിടെ വരാൻ പറഞ്ഞത് ലുഖ്മാൻ എന്നാണോ നിന്റെ വിചാരം..." അവൾ ഇതും പറഞ്ഞു അവളുടെ ആ വൃത്തിക്കെട്ട ചിരി ചിരിക്കാൻ തുടങ്ങി, കൂടെ അവളുടെ ഫ്രണ്ട്സും...

ലുഖ്മാൻ എനിക്ക് മെസ്സേജ് അയച്ച കാര്യം ഇവൾക്കെങ്ങനെ അറിയാം, ലുഖ്മാൻ തന്നെയെല്ലേ ആ മെസ്സേജ് അയച്ചത്!! ഞാൻ ഫോണെടുത്തു നോക്കി, യെസ് ലുഖ്മാൻ തന്നെയാണ്...ഞാൻ അവളുടെ മുഖത്തേക്ക് നോക്കി,.

"മെസ്സേജ് വന്നിരിക്കുന്നത് ലുഖ്മാന്റെ ഫോണിൽ നിന്നും തന്നെയാണ് but അതയച്ചത് അവനെല്ല..." ഇതും പറഞ്ഞു അവൾ ചിരിച്ചുകൊണ്ടു തന്നെ ലുഖ്മാന്റെ ഫോൺ എടുത്തുയർത്തി കാട്ടി.

ഓഹ് ഗോഡ്!! ലുഖ്മാന്റെ ഫോൺ!! ഇതെങ്ങനെ ഇവൾക്ക് കിട്ടി... ഞാൻ ആ ഫോണും അവളെയും മാറിമാറി നോക്കി. ഇവൾ എന്തോ പണി തരാനുള്ള തീരുമാനത്തിലാണ് വന്നിട്ടുള്ളത്, രാവിലെ നടന്ന സംഭവമൊക്കെ അറിഞ്ഞിട്ടുണ്ടാകും പക്ഷേ ഇവളുടെ മുന്നിൽ തോറ്റുകൊടുക്കാൻ പാടില്ല...

" pwff!! ഇങ്ങനെയൊരു ചീറ്റിങ്‌ നടത്തി വിളിക്കാനുള്ള ക്യാരക്ടർ നിനക്കു മാത്രമേ ഉണ്ടാകൂ... പക്ഷേ അത് കണ്ടു പേടിക്കാൻ ഞാൻ റൂബിയോ അവളുടെ ഫ്രണ്ട്‌സോ ഇല്ല..." അകത്തു ചെറിയൊരു പേടി ഉണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ അവരെ നോക്കി പരിഹാസത്തോടെ ചിരിച്ചു.

"യൂ!!..." അവളുടെ ഫ്രണ്ട്‌സ് ഇത് കേട്ടതും ദേഷ്യത്തോടെ എന്റടുത്തേക്ക് അടുക്കാൻ നോക്കി.

°എന്റെ സ്കൂൾ ഡയറി°Where stories live. Discover now