അതിനിടെ എന്റെ ജീവിതത്തിൽ പ്രധാനപ്പെട്ട ഒരു കാര്യം സംഭവിച്ചു. അവൾ പഠിക്കുന്ന സ്കൂളിൽ ഒരുപാട് മൊഞ്ചത്തികൾ ഉള്ളതിനാലും മൊഞ്ചന്മാർക്കു അവടെ അഡ്മിഷൻ കിട്ടില്ല എന്ന കാരണത്താലും. അവടെ പഠിക്കുന്ന മൊഞ്ചത്തികളുടെ മനസ്സിൽ പ്രണയത്തിന്റെ വിത്തു പാകാൻ ഒരുപാട് ചെറുപ്പക്കാർ പുറത്തു വന്നു നിക്കുമായിരുന്നു. ഞാനും ആ കൂട്ടത്തിൽ പെട്ട ആളായത് കൊണ്ടും അവടെ സ്ഥിരം ആയതു കൊണ്ടു ആകണം പ്രേം കുമാർ&കമ്പിനിയിൽ ഞാൻ എത്തുന്നത്. പ്രേം കുമാറിനോട് കൂടെ ഉള്ള നടത്തം ആണ് എന്റെ പ്രണയ കഥയിലെ വഴിത്തിരിവ്...

പ്രേം കുമാർ അത് അവന്റെ യഥാർത്ഥ പേര് അല്ല അവനെ എല്ലാവരും അങ്ങനെ ആണ് വിളിക്കുന്നത് എനിക്ക് ഇപ്പോഴും അവന്റെ യഥാർത്ഥ പേര് അറിയില്ല. 24 മണിക്കൂറും ആ സ്കൂളിനെ ചുറ്റി പറ്റി ക്ലാസിൽ കയറാതെ അവടെ അലഞ്ഞു തിരിഞ്ഞു നടന്നു വൈകീട്ട് വീട്ടിലേക്ക് തിരിച്ചു പോകുക ഇതാണ് അവന്റെ പണി. ഒരു പെണ്ണിനെ കാണിച്ചു കൊടുത്താൽ അവളുടെ എല്ലാവിവരങ്ങളും അവൻ പറഞ്ഞു തരും . വേണം എങ്കിൽ അവളുടെ റേഷൻ കാർഡ് നമ്പർ വരെ. അത് കൊണ്ടു തന്നെ ഞാൻ പ്രേം കുമാറിനോട് കൂടുതൽ അടുത്തു തുടങ്ങി അവനോട് കാര്യങ്ങൾ എല്ലാം പറഞ്ഞു. അവൻ 2 ദിവസത്തിനകം എല്ലാ ഡീറ്റൈൽസും തരാം എന്നു പറഞ്ഞു...

അതിനിടെ ദിവസങ്ങൾ കടന്നു പോയത് അറിഞ്ഞില്ല. ഒരു ദിവസം രാവിലെ പ്രേം കുമാറിനെ കണ്ടപ്പോൾ അവൻ സന്തോഷത്തിൽ ആയിരുന്നു. അവൻ എന്നോട് അവളെ പറ്റിയുള്ള എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു. അവൾ രാവിലെ ട്യൂഷൻ ഉള്ളത് കൊണ്ടാണ് ആ സമയത്തു കാണാത്തത് എന്നു പ്രേം കുമാർ പറഞ്ഞപ്പോൾ ആണ് എനിക്ക് ആ കാര്യം തന്നെ ഓർമ വന്നത്...

ഒരു ദിവസം ഞാനും പ്രേം കുമാറും കൂടെ അവളുടെ വീട് കണ്ടു പിടിക്കാൻ ഇറങ്ങി.ആദ്യം ഒരു പേടി ആയിരുന്നു അവടെ പ്രശ്നം ഉള്ള സ്ഥലം ആണോ എന്നു പോലും അറിയില്ല. ആർക്കേലും സംശയം തോന്നി പിടിച്ചാൽ തല്ലു ഉറപ്പ് എന്തായാലും 2ഉം കൽപ്പിച്ചു ഞങ്ങൾ ഇറങ്ങി. അവളുടെ വീടും കണ്ടു പിടിച്ചു. ഒരു കുഴപ്പവും ഇല്ലാതെ തിരിച്ചെത്തി..

ആ സ്കൂളിനെ ചുറ്റി പറ്റി നടക്കുന്ന എല്ലാ കാമുകന്മാരും അവന്മാരുടെ കാമുകിമാരും എന്റെ പ്രണയത്തെ പറ്റി അറിഞ്ഞു എന്നിട്ടും അവൾ മാത്രം അറിഞ്ഞില്ല.. ഒരു ദിവസം പ്രേം കുമാറിനെയും കൂട്ടി ഞാൻ അവളോട് എന്റെ പ്രണയം അറിയിക്കാൻ പോയി എങ്കിലും അവളെ കണ്ടപ്പോൾ തന്നെ എന്റെ കാലും കൈയും വിറക്കാൻ തുടങ്ങി. അങ്ങനെ ആ ശ്രമവും പാളി.

സ്കൂൾ അടച്ചു അവളെ കാണാൻ പറ്റാതെ ആയി. ഇടക്ക് അവളുടെ വീടിന്റെ പരിസരത്തു കൂടി റൗണ്ട് വെക്കും അവളുടെ വീട് കാണുമ്പോൾ ഉള്ളിൽ ഉണ്ടാക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല..

അവൾ അറിയാതെ ഞാൻ അവളെ സ്നേഹിച്ചു കൊണ്ടേ ഇരുന്നു. ഒരു പക്ഷെ ഞാൻ ഇത്തിരി ധൈര്യം കാണിച്ചിരുന്നു എങ്കിൽ ഒരു പക്ഷെ ഇങ്ങനൊരാൾ തന്നെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു എന്നെങ്കിലും അവളെ അറിയിക്കാമായിരുന്നു...

പിന്നീട് ഞാൻ ജോലി കിട്ടി ബാംഗ്ലൂർ എത്തിയപ്പോഴും അവളെ പറ്റി കൂടുതൽ അറിയാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു. ഇപ്പോഴും  എനിക്ക് അറിയില്ല ഏത് കവിത കൊണ്ടാണ് അവളെ വർണിക്കേണ്ടത് എന്നു. ഒരുപാട് ഇഷ്ട്ടം ആണ് എനിക്ക് അവളെ....

അൻവർ ഇത് പറഞ്ഞു കഴിഞ്ഞതും ഭാര്യ അവനോട് ചോദിച്ചു

"നിങ്ങൾക്ക് ഇപ്പോഴും അവളെ ഇഷ്ട്ടം ആണെങ്കിൽ എന്നെ വിവാഹം ചെയ്തത് എന്തിനാണ് ഇക്ക"?

"എന്റെ പെണ്ണേ നമ്മൾ ഒരു ആഗ്രഹം നടക്കണം  എന്നു ആത്മാർത്ഥമായി മനസ്സിൽ കരുതിയാൽ നമ്മുടെ ആഗ്രഹം സത്യമാണ് എങ്കിൽ നമ്മൾ ആ കാര്യം എത്ര വൈകിയാലും നമ്മുടെ കയ്യിൽ തന്നെ വരും പടച്ചവും നമ്മുടെ കൂടെ ഉണ്ടാകും"

"എന്റെ സ്നേഹം സത്യമായിരുന്നു അത് കൊണ്ടു ദൈവം എനിക്ക് അവളെ തന്നെ ഭാര്യയായി തന്നു"

അവൾ ഇത് കേട്ടതും ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിൽ ആയി അവളുടെ കണ്ണുകളിൽ പ്രണയം മാത്രമായി...

പ്രണയിക്കുക കളങ്കം ഇല്ലാതെ കാപട്യം ഇല്ലാതെ നമ്മുടെ സ്നേഹം സത്യം ആയാൽ നമ്മുടെ സ്നേഹം ആത്മാർത്ഥത ഉള്ളതായാൽ ദൈവം നമ്മോടു കൂടെ ഉണ്ടാകും...
💞😘

 Love Stories...Where stories live. Discover now