അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അവളുടെ മുഖം എന്റെ മനസിനെ അസ്വസ്ഥനാക്കി കൊണ്ടിരുന്നു. എങ്ങനെയും അവളെ സ്വന്തം ആക്കണം അതായിരുന്നു എന്റെ ചിന്തകളിൽ മുഴുവൻ. ഒരു വിധം ഞാൻ ഉന്തി തള്ളി ആ രാവിനെ പകൽ ആക്കി മാറ്റി...

പിറ്റേന്നു രാവിലെ തന്നെ കുളിച്ചു കുട്ടപ്പൻ ആയി വീട്ടിൽ നിന്നു ഇറങ്ങുന്ന നേരം ഉമ്മയുടെ ചോദ്യം..
"എവിടേക്കാണ് പതിവില്ലാതെ പെണ്ണ് കാണാൻ പോക്കണോ?"

ഉമ്മയുടെ ആ ചോദ്യം എന്നിൽ ഒരു ചമ്മൽ ഉണ്ടാക്കി. ആ നേരത്തു ഞാൻ അവടെ നിന്നു ആകെ ഉരുകി പോയി. ഉമ്മാനോട് ഞാൻ എന്തോ പറഞ്ഞു ഒപ്പിച്ചു. എന്റെ പരുങ്ങലും സംസാരവും എല്ലാം കണ്ടപ്പോൾ തന്നെ ഉമ്മാക്ക് എല്ലാം മനസിലായി കാണണം പിന്നീട് ഉമ്മ അതേ പറ്റി എന്നോട് ഒന്നും ചോദിച്ചില്ല..

ഏകദേശം ഒരു എട്ടു മണിയോട് കൂടെ ഞാൻ റോട്ടിൽ എത്തി. എന്റെ രണ്ടാമത്തെ പെങ്ങൾ പഠിച്ചിരുന്നത് അവളോട് ഞാൻ തലേന്ന് തന്നെ ആ സ്കൂളിൽ ബെൽ അടിക്കുന്ന സമയം ചോദിച്ചു വെച്ചു അത് കണക്കാക്കി ആണ് ഞാൻ റോട്ടിൽ എത്തിയത്. മനസ്സിൽ ഒരുപാട് പ്രതീക്ഷകളോടെ ആണ് ഞാൻ ഞാൻ 8:30ന്റെ രാമ കൃഷ്ണ ബസിൽ കയറിയത്. എന്റെ പ്രതീക്ഷകൾ അസ്ഥാനത്തു ആയിരുന്നു. അവൾ ആ ബസിൽ ഉണ്ടായിരുന്നില്ല. അവളുടെ സ്കൂളിന്റെ മുൻപിൽ ഇറങ്ങിയ ഞാൻ പിന്നീട് ഓരോ ബസ് വരുമ്പോഴും അവൾ അതിൽ ഉണ്ടാകുമോ എന്നു ആകാംഷയോടെ നോക്കി നിന്നു. അവൾ വന്നില്ല. അവടെ നിന്ന എല്ലാവരും പോയി തീർന്നു ഞാൻ മാത്രം ആയി എന്നിട്ടും അവൾ വന്നില്ല. എന്റെ മനസു ചത്തത് പോലെ ആയി. എനിക്ക് വിധിച്ചട്ടില്ല എന്നു കരുതി സമാധാനിച്ചു....

അവസാന ശ്രമം എന്നോണം ഞാൻ വൈകീട്ട് അവളെ കണ്ട സ്ഥലത്തു വീണ്ടും പോയി നിന്നു. എന്റെ മനസിൽ പ്രണയത്തിന്റെ കുളിർകാറ്റ് വീശി കൊണ്ടു അവൾ വീണ്ടും എന്റെ മുൻപിൽ എത്തി.. ഞാൻ മനസിൽ ഉറപ്പിച്ചു പടച്ചോൻ എനിക്ക് വേണ്ടി പടച്ച പെണ്ണ് ആണ് ഇവൾ എന്നു..

ദിവസങ്ങൾ കുറെ കടന്നു പോയി രാവിലെ ഞാൻ രാവിലെ പല ബസുകൾ മാറി മാറി കയറി നോക്കി അവളെ ഒരു ബസ്സിലും കാണാൻ കഴിഞ്ഞില്ല. അവളെ ആകെ കാണുന്നത് വൈകുനേരം മാത്രം അതും കൂട്ടുകാരികൾക്ക് നടുവിൽ ആ സമയത് എന്റെ ഇഷ്ട്ടം പറയാനും പറ്റാത്ത അവസ്ഥ. എങ്ങനെയും അവൾ രാവിലെ എങ്ങനെ വരുന്നു എന്നു കണ്ടു പിടിക്കണം പിന്നീട് അതായി എന്റെ ലക്ഷ്യം. അതിനു വേണ്ടി കഷ്ടപ്പെടാൻ തന്നെ ഞാൻ തീരുമാനിച്ചു..

 Love Stories...Where stories live. Discover now